Aksharathalukal

THE TITALEE OF LOVE (part 3)

🦋 *THE TITALEE OF LOVE*🦋

      {പ്രണയത്തിന്റെ ചിത്രശലഭം}

  part :3

________________🔹________________
 
  Written by :✍🏻️salwaah✨️
                     salwa__sallu
____________________________


""നീ എന്നേ മറന്നാലും എനിക്ക് നിന്നെ മറക്കാൻ ആവില്ലല്ലോ…""

   അവൻ അവളെ നോക്കി പറഞ്ഞത് കേട്ട്അവൾ അവിടെ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചതും അവൻ അവളെ പിടിച്ചു നിർത്തി..

   ""പ്ലീസ് അമൻ എന്നേ വിട്…"'

   അവൾ കൈ എടുത്ത് മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞതും അവൻ അവളുടെ കൈ മുറുകെ പിടിച്ചു..

    ""എന്തിനാ ലക്കി എന്നിൽ നിന്ന് അകലാൻ ശ്രമിക്കുന്നത്...ദയവ് ചെയ്തു പഴയ ലക്കിയാവ്.. നിന്റെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് എനിക്കറിയാം..ഒന്നുമില്ലെങ്കിലും നിന്നെക്കാൾ ഏറെ നഷ്ടപ്പെട്ടത് എനിക്കല്ലേ.."'"

   അവന്റെ അവസാന വാക്കുകൾ കേട്ടു യാന്ദ്രികം എന്നോണം അവൾ അവിടെയിരുന്നു..

   ""സോറി അമൻ.. പഴയ ലക്കിയാവാൻ എന്നേ കൊണ്ട് സാധിക്കില്ലാ.. എങ്കിലും നിന്റെ ജീവനായിരുന്ന അവൾ ഇന്ന് നിന്നോടൊപ്പം ഇല്ലാത്തതിന്റെ കാരണം ഞാൻ ആണെന്നറിയാം..*ദുആ അമൻ* ഇന്ന് *അമൻ ഷയാൻ* നോടൊപ്പം ഇല്ലാത്തതിന്റെ കാരണക്കാരിയായ ഞാൻ നിനക്ക് വേണ്ടി എന്ത്‌ പ്രായശ്ചിട്ടം വേണെങ്കിലും ചെയ്യാം…""

   അവൾ ദുആ യുടെ കാര്യം പറയുമ്പോൾ ശബ്ദം ഇടരുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.. അവനിലും വന്ന സങ്കടത്തെ മറച്ചു വെക്കാൻ ശ്രമിച്ചു കൊണ്ട് അവൻ പുഞ്ചിരിച്ചു..

  ""എന്ത്‌ പ്രായശ്ചിട്ടം വേണമെങ്കിലും ചെയ്യുമെന്നല്ലേ പറഞ്ഞത്.. എങ്കിൽ എന്റെ ദുആ ക്ക് പകരമായിട്ട് എനിക്ക് നിന്നെ വേണം.. അവളെ പോലെ എന്റെ പ്രണയമായിട്ടോ എന്റെ ഭാര്യയായിട്ടോ അല്ലാ… എന്റെ ഉറ്റ കൂട്ട് കാരിയായിട്ട്.. എന്റെ പഴയ താലുവായിട്ട്.. വരാൻ പറ്റുമോ ലാക്കിയ തലേഹക്ക്..""

   അവൻ ഒരു പുഞ്ചിരിയോടെ തന്നെ പറയുന്നത് കേട്ടു അവൾ കണ്ണുകൾ മുറുകെ അടച്ചു…

   ""ലക്കീ.. നീ പോയിക്കോ…""

    അവസാനമായി എന്നോണം ദുആ തന്നോട് പറഞ്ഞ വാക്കുകളും രക്തത്തിൽ കുളിച്ചു കിടക്കുന്ന ദുആ യും അവളുടെ മനസ്സിലേക്ക് ഓടിയെത്തി.. താനും കൂടി കാരണക്കാരിയായിട്ടാണല്ലോ അവൾ മരിച്ചത് എന്നോർത്തതും അവളിലൂടെ ഒരു വിറയൽ കടന്നു പോയി..പഴയതെല്ലാം ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒന്ന് പോലെയായിരുന്നു അവൾക്.. *താലു* എന്ന് തന്നെ ആദ്യമായി വിളിച്ചത് ദുഅ ആണെന്നുള്ളത് അവൾ ഒരു വേദനയോടെ ഓർത്തു.. യാന്ദ്രികമെന്നോണം അവൾ തന്റെ ഇരു കൈകളും മാറോടു ചേർത്ത് വെച്ചു....

   ""പറ്റുമോ.. എന്റെ കൂടെ നിൽക്കാൻ… ഒന്നുമില്ലെങ്കിലും ദുഅ യെ കൊന്നവരോട് പകരം വീട്ടാൻ…""

  അവൻ പറഞ്ഞു തീരുന്നതിനു മുൻപേ അവൾ അവന്റെ കൈക്ക് മേലെ കൈ വെച്ചിരുന്നു…

   '"ഉണ്ടാവും ലാക്കിയ തലേഹ ഇനി ഉറപ്പായിട്ടും ഉണ്ടാവും… നിന്റെ താലുവായിട്ട്.. ദുആക്ക് പകരമാവാൻ എനിക്കെന്നല്ല ആർക്കുമാവില്ല.. പക്ഷേ ഉണ്ടാവും നിന്റെ കൂടെ.. ""

   അത്‌ പറയുമ്പോൾ അവളുടെ പച്ച കണ്ണുകളിലെ തിളക്കം അവൻ നോക്കി കണ്ടിരുന്നു..

    അവന്റെ മുഖത്തുമൊരു പുഞ്ചിരി വിരിഞ്ഞു… കണ്ണുകൾ ഒന്ന് തിളങ്ങി..

  ""അപ്പോൾ താലൂ.. അന്റെ 25 കാമുകൻമാർക്കൊക്കെ സുഖല്ലേ..""

   അവൻ ഒരു തരം ആക്കലോടെ പറയുന്നത് കേട്ടു അവൾ മുഖം കോട്ടി പുച്ഛിച്ചു..

   ""യാഹ്.. My all darling's are ok..Then what about you're 50 girls...""

    അവൾ അതിന് ഒന്ന് വെച്ച് മറുപടി പറഞ്ഞതിന് ശേഷം ഒരു തരം പരിഹാസത്തോടെ ചോദിച്ചത് കേട്ടു അവന്റെ ചുണ്ടിലെ പുഞ്ചിരി പതിയെ മാഞ്ഞു..

  ""ഡോ തെണ്ടി.. നിനക്ക് എങ്ങാനും ലക്കി പറയുന്നത് പോലെ അയിൻപത് കാമുകിമാർ ഉണ്ടെങ്കിൽ.. കൊന്ന് കളയും.. എന്റെ കെട്ടിയോൻ ആണെന്നോ എന്റെ കുഞ്ഞിന്റെ ഉപ്പയാവാൻ പോകുന്നവനോ ആണെന്നുള്ളത് ഞാൻ ഓർക്കില്ല…""

    ഒരിക്കൽ തന്നോട് ദുഅ പറഞ്ഞിരുന്ന വാക്കുകൾ ഓർത്തതും അവനിൽ ചെറു നോവ് പടർന്നെങ്കിൽ അവൻ ലക്കിക്ക് മുന്നിൽ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു..

   ""ഒരാൾ ഇപ്പോൾ വിളിച്ചിരുന്നു.. ബാക്കി ഉള്ളവർ ഒക്കെ നൈറ്റ്‌ ആണ് വിളിക്കാറുള്ളത്…""

   അവൻ ഒരു ചിരിയോടെ പറഞ്ഞത് കേട്ടു അവളിലും ഒരു ചിരി പടർന്നിരുന്നു…

    അവർ ആദ്യം കണ്ടു മുട്ടിയത് മുതൽ ഉള്ളതിൽ പല കാര്യങ്ങളും പരസ്പരം പറഞ്ഞു ചിരിച്ചു…

   "" ഡീ.. നീ മൂവിക്ക് വരുന്നുണ്ടോ… ""

   "" അങ്ങനെ ചോദിച്ചാൽ… എനിക്കിപ്പോൾ പഴയത് പോലെ സിനിമയോട് ഒന്നും അത്ര താല്പര്യം ഇല്ലാ.. ആട്ടെ.. ആരുടെ സിനിമയാ.. ""

    ""Actress ഡൗലാഹ് ഫറാൽ..""

    അവൻ പറഞ്ഞത് കേട്ടു അവളുടെ മുഖത്ത് അത്രയും നേരം തളം കെട്ടി നിന്നിരുന്ന പുഞ്ചിരിയും കണ്ണിലെ തിളക്കവും പതിയെ മാഞ്ഞു തുടങ്ങി.. എന്തോ ഓർക്കാൻ ആഗ്രഹിക്കാത്തത് ഓർത്തത് പോലെ അവൾ തന്റെ കണ്ണുകൾ മുറുകെ അടച്ചു…

   ""ഇല്ലാ..""

   അത്‌ പറയുമ്പോൾ അവളുടെ മുഖത്തുള്ള ഭാവം അവനും ശ്രദ്ധിച്ചിരുന്നു… അവളുടെ പച്ച കണ്ണുകളിൽ ആളി കത്തുന്നത് ആരോടോ ഉള്ള തീർത്താൽ തീരാത്ത പകയാണെന്ന് അവന് തോന്നി.. അവൾ അവനെ ഒന്ന് നോക്കിയ ശേഷം ചെയറിൽ നിന്ന് എഴുന്നേറ്റു തിരിഞ്ഞു നടന്നു…

   ""എന്താ താലു.. അഹ്‌സാൻ ബാക്കിറും അയിട്ട് ഒരു യുദ്ധം തന്നെയാണോ പ്ലാൻ ചെയ്യുന്നത്…""

    തിരിഞ്ഞു നടക്കുന്ന അവളെ നോക്കി അവൻ ചോദിച്ചതും അവളുടെ മുഖത്തൊരു പ്രേത്യേക ചിരി വിരിഞ്ഞു..

   അവൾ കഫെയുടെ പുറത്തിറങ്ങിയതും അവളെ തന്നെ നോക്കി നിന്നിരുന്ന ആ വെയ്റ്ററുടെ കണ്ണുകൾ ഒന്ന് തിളങ്ങി..

   "" *നസീറ ഖിസ്മത്* ന്റെ രണ്ട് ശക്തികളിൽ ഒന്ന് ലഭിച്ചവൾ.. അതെ അനുഗ്രഹിക്കപ്പെട്ട ജന്മം… ""

    അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു തീർന്നതും മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു..അയാൾ ഒരു നിമിഷം എന്തോ ഓർത്തു നിൽക്കുന്ന അമനിനെ ഒന്ന് നോക്കി…

   ""അവർ അഞ്ച് പേര് ഉണ്ടാവും.."'

   ഒരിക്കൽ തന്നോട് ഒരു മദ്യവയസ്കൻ നസീറ ഖിസ്മത് നെ കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞ വാക്കുകൾ അയാളുടെ ഓർമയിലേക്ക് വന്നു..

  ""നേരത്തെ പോയ പെൺകുട്ടിയും ഇവനും ചേർന്നാൽ രണ്ട്… എങ്കിൽ ബാക്കിയുള്ള മൂന്ന് പേർ ആര്…''"

    അയാൾ സ്വയം ചോദിച്ചു കൊണ്ട് താൻ ചെയ്യുന്ന ജോലിയിൽ ശ്രദ്ധ ചെലുത്തി…

×××××××××××××××××🦋××××××××××××××××

 "" ഒരാൾ ഉറപ്പായും അവനായിരിക്കും *ബെഹനാം ലൈത്*..""

     അയാൾ തന്റെ മുന്നിലുള്ള ഗുണ്ടയെ നോക്കി പറഞ്ഞു..

  ""അറിയില്ല.. ഒരു കാര്യം മാത്രം അറിയാം.. എന്നേ ആക്രമിച്ച ആ പെണ്ണിനും ചെക്കനും പരസ്പരം അറിയില്ല.. എങ്കിലും രണ്ടാളും അതി കരുത്തരാണ്.. ഹൈദരാബാദ് എന്ന നഗരത്തെ തന്നെ വിറപ്പിക്കുന്ന സാറിന്റെ ടീമിലെ എന്നേ തൊടാൻ മാത്രം ധൈര്യമുള്ളവർ.. "'

    ഗുണ്ട പറഞ്ഞു തീർന്നതും മുൻപിലുള്ള ആളുടെ കൈയ്യിലുള്ള മദ്യ കുപ്പി അയാളുടെ കൈകൾക്ക് ഇടയിൽ നെരിഞ്ഞമർന്നു അയാളുടെ കൈകളിൽ നിന്ന് രക്തം ഒലിച്ചിറങ്ങി എങ്കിലും അയാളെ അത്‌ തെല്ലും ഭയപ്പെടുത്തിയില്ല.. ചുണ്ടിലെ ക്രൂരമായ ചിരിക്ക് മാറ്റ് കൂടുക മാത്രമേ ചെയ്തിരുന്നുള്ളു..

  ""ബെഹനാം ലൈത്… ഒരു കാട്ടിലെ കടുവയെ പോലെയാണ് അവൻ… എങ്കിലും കോടികൾ വിലമതിക്കുന്ന ഹോത്രി മാണിക്യം..എന്റെ കൈകളിൽ എത്താൻ അവൻ തടസമാവില്ല.. അതിന് ഞാൻ അനുവദിക്കില്ല…""

   അയാൾ പലതും തീരുമാനിച്ചുറപ്പിച്ചു കൊണ്ട് ആ ഗുണ്ടയോട് പറഞ്ഞു ആ മുറിയിൽ നിന്ന് പുറത്തിറങ്ങി..

   അയാൾ അവിടെ നിന്ന് പോയതും ആ മുറിയുടെ ജനാലക്ക് അരികിലുള്ള രൂപത്തിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.. ആ രൂപത്തിന്റെ കൈക്ക് മുകളിൽ ഉള്ള നീല നിറമുള്ള ചിത്ര ശലഭത്തിന്റെ ടാറ്റുവും ചെറുതായിട്ട് തിളങ്ങി.. നിമിഷനേരം കൊണ്ട് ആ രൂപം അവിടെ നിന്ന് അപ്രത്യക്ഷമായി.. ആ സ്ഥലത്തുള്ള പൂക്കൾക് മുകളിലൂടെ നീല നിറമുള്ള ആ മനോഹര ചിത്ര ശലഭം പാറി കളിച്ചു…

×××××××××××××××××🦋××××××××××××××××
    
   ""എനിക്കയാളെ കൊല്ലാൻ ആയില്ലാ..ഒന്നര വർഷം ഞാൻ അത്രയും കഷ്ടപ്പെട്ടായിരുന്നു അയാളെ എനിക്ക് മുന്നിൽ എത്തിച്ചത്.. പക്ഷേ അയാൾ രക്ഷപ്പെട്ടു…""

    മുന്നിലുള്ള ഫോണിലേക്കു തന്നെ ഉറ്റ് നോക്കി അത്‌ പറയുമ്പോൾ ഡൗലയുടെ നീല കണ്ണുകളിൽ ആരോടോ ഉള്ള പക ആളി കാത്തുന്നുണ്ടായിരുന്നു..

  ""നീയൊന്ന് റിലേക്സ് ആവാൻ ശ്രമിക്ക് ഡൗലാ.. ഇന്ന് ആ ഗുണ്ടയെ നമ്മുടെ കൈയ്യിൽ കിട്ടിയില്ലേ.. ഈ അടുത്ത് തന്നെ അയാളെ നമ്മൾ കൊല്ലും.. എല്ലാത്തിനും എണ്ണിയേണ്ണി പകരം ചോദിക്കും.. ആരും അറിയാത്ത നമ്മുടെ പ്രതികാരത്തിന്റെ കഥ.. അത്‌ അവസാനിക്കും..""

   മറുതലക്കൽ നിന്ന് പറയുന്നത് കേട്ടു അവൾ ശ്വാസം വലിച്ചു വിട്ടു.. കണ്ണുകൾ ഒന്ന് മുറുകെ അടച്ചു..

   ""നീ കാൾ ഡിസ്‌ക്കണക്ട് ചെയ്തോ..""

   അതും പറഞ്ഞു ഡൗല ജാക്കറ്റ് അയിച്ചു അൽപ്പം മുൻപുള്ള കാര്യങ്ങളെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു…

•°•°•°•°•°•°•°•°•°•••

 "" നീ… നീ എങ്ങനെ തിരിച്ചു വന്നൂ…""

   അയാൾ ഒരുതരം വേവലാതിയോടെ അത്‌ പറയുമ്പോൾ അയാളുടെ നോട്ടം അവളുടെ കൈയ്യിലെ ടാറ്റുവിലേക് തന്നെ ആയിരുന്നു..

   ""അതിന് ഞാൻ ഇത് വരേ എങ്ങോട്ടും പോയില്ലല്ലോ..""

     അവൾ ഒരു ക്രൂരമായ ചിരിയോടെ അതും പറഞ്ഞു അയാൾക്കരികിലേക് നടന്നടുത്തു.. അവളുടെ നീല കണ്ണുകളിൽ ആളി കത്തുന്ന പ്രതികാരാഗ്നി അയാളിലും ഒരു തരം ഭയമുണ്ടാക്കി…

  ""നീ.. നീയെന്തിനാ എന്നേ കൊല്ലാൻ നോക്കുന്നെ.. നിന്റെ ആരെയെങ്കിലും ഞാൻ എന്തെങ്കിലും ചെയ്തോ…""

   അയാൾ അവളുടെ കൈയ്യിലെ ഗൺ ലേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ട് പറഞ്ഞതും അവളുടെ ചുണ്ടിൽ നിഗൂഢത നിറഞ്ഞൊരു ചിരി വിരിഞ്ഞു… ഒരു ക്രൂരമായ ചിരിയോടെ തന്നെ അവൾ ആ പേര് ഉരുവിട്ടു..

   അവൾ പറഞ്ഞ പേര് കേട്ടപ്പോൾ തന്നെ അയാളുടെ കണ്ണിൽ ഭയം ഉടലെടുത്തു…

   ""നീ.. പറഞ്ഞ ആളെ എനിക്കറിയുക പോലും ഇല്ലാ…""

    അയാൾ പറഞ്ഞത് കേട്ടു അവളുടെ ചുണ്ടിലെ ചിരിക്ക് മാറ്റ് കൂടി..

  ""പിന്നേ നീ എന്തിന് ആ നാമം കേട്ടപ്പോൾ ഭയന്നു.. നിന്റെ ഇരു കണ്ണിലും ഞാൻ കണ്ടതാ ആ പേരിനോടുള്ള ഭയം…""

    അവളുടെ ചോദ്യം കേട്ടു അയാൾ ആ നാമം കേട്ടതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു..

   "'അതെ.. എന്റെ ബോസ്സ് ഭയത്തോടെ ഒരുവിടുന്ന ഏക നാമം…"

   അയാൾ ഒരു തരം ഭയത്തോടെ പറയുന്നത് കേട്ടു അവളുടെ കണ്ണുകൾ തിളങ്ങി…

   "അതെ.. നീയും കൂടി ചേർന്നാ ആ ആളുടെ മരണത്തിന് പിന്നിൽ.. കൊല്ലും ഞാൻ നിന്നെ…""

   അതും പറഞ്ഞു അവൾ ഗൺ അയാൾക് നേരെ പിടിച്ചു കഴുത്തൊന്ന് ചെരിചു..

   ""ട്ടേഹ്…""

    എവിടെ നിന്നോ ഒരു വെടിയൊച്ച കേട്ടതും അവൾ ഒരു സൈഡിലോട്ട് മാറി നിന്നു… ആരുടെയോ കാലടി ശബ്ദം അടുത്തായി കേട്ട് തുടങ്ങിയതും അവൾ ആ ബിൽഡിങ്ങിൽ നിന്ന് പുറത്തിറങ്ങി…

   അൽപ സമയം കഴിഞ്ഞിട്ടും ശബ്ദമൊന്നും കേൾക്കാത്തത് കൊണ്ട് അവൾ അകത്തേക്ക് കയറി നോക്കി…

     അയാൾ ഉണ്ടായിരുന്ന സ്ഥലം ശൂന്യമായിരുന്നു…

     അയാളെ കിട്ടാത്തതിലെ അരിശം അവൾ തന്റെ മുഷ്ടി ചുവരിൽ അടിച്ചു കൊണ്ട് തീർത്തു.. കൈകളിൽ നിന്ന് രക്തം ഒലിച്ചിറങ്ങി എങ്കിലും അവളുടെ പകയ്ക്ക് മുൻപിൽ അതൊന്നുമല്ലായിരുന്നു..

•°•°•°•°•°•°•°•°•°••

   അവൾ അതെല്ലാം ഓർത്തു കിടക്കയിലേക്ക് കിടന്നു..

   "'ആരായിരിക്കുമത്.. എന്തിനാവും ആ വന്നയാൾ ആ ഗുണ്ടയെ കൊണ്ട് പോയത് ഇനി ശിക്ഷിക്കാനോ അല്ലെങ്കിൽ രക്ഷിക്കാനോ…''""

    അവൾ സ്വയം ചോദിച്ചു കൊണ്ട് കണ്ണുകൾ അടച്ചു…

××××××××××××××××××🦋×××××××××××××××

   "" യാരിത് ലാക്കിയ തലേഹയോ..""

    അശ്ലീല ചൊവയുള്ള ഒരു ചിരിയോടെ അവൻ ചുണ്ടും കടിച്ചു പറഞ്ഞതും ലക്കി മുഷ്ടി ചുരുട്ടി പിടിച്ചു… ദേഷ്യം നിയന്ത്രിക്കാൻ എന്നോണം കണ്ണുകൾ മുറുകെയടച്ചു…

   ""ആബിദ്… എനിക്ക് പോവണം…""

     അവൾ അവനെ നോക്കി അത്‌ പറയുമ്പോഴും ഉള്ളിലുള്ള ദേഷ്യം അവളുടെ കണ്ണുകളിൽ പ്രകടമായിരുന്നു..

   ""അങ്ങനെ അങ് പോയാലോ.. താൻ പീജിക്ക് പഠിക്കുമ്പോൾ തന്നെ നിന്നെ വല്ലാതെ നോട്ടമിട്ടതാ.. എങ്കിലും എനിക്കേറെ ഇഷ്ടപ്പെട്ടത് മറ്റേ പീസിനെയാ.. നിന്നെക്കാളൊക്കെ അതീവ സുന്ദരിയായവൾ.. എന്തായിരുന്നു അവളെ പേര്.. ങ്ങാഹ് ദുഅ.. അവൾ ചത്തു പോയില്ലേ.."'

   അവൻ ബാക്കി പറഞ്ഞു തീരുന്നതിന് മുൻപേ നിലത്തോട്ട് തെറിച്ചു വീണിരുന്നു...കണ്ണുകൾ ഒന്ന് ചിമ്മി തുറക്കുന്നതിന് മുൻപേ അവന്റെ നെഞ്ചത് അവളുടെ ബൂട്സ് പതിച്ചിരുന്നു..

   ""ദുഅ യെ കുറിച്ച് പറഞ്ഞാൽ കൊല്ലാനും മടിക്കില്ല… ഇത്രയും കാലം വെറുതെ വിട്ടെന്ന് കരുതി ഇനി വെറുതെ വിട്ടെന്ന് വരില്ലാ… പിന്നേ നീ പറഞ്ഞല്ലോ ദുആ മരിച്ചെന്നു.. അവൾ മരിച്ചില്ലാ… ഇന്നും അവൾ ജീവിച്ചിരിപ്പുണ്ട്.. എന്റെയും അമന്റെയും ഹൃദയത്തിനുള്ളിൽ.. മരണത്തിന് പോലും ഞങ്ങളെ പിരിക്കാനാകില്ല.. കാരണം ഞങ്ങളുടേത് യഥാർത്ഥ സൗഹൃദമാണ്.. ""

    അവനെ നോക്കി അത്രയും പറഞ്ഞു അവന്റെ ശരീരത്തിൽ നിന്ന് കാൽ എടുത്തു മാറ്റി അവളെ തന്നെ നോക്കി നില്കുന്നവരെ ഒരു തരം പുച്ഛത്തോടെ നോക്കി…

   ""ലത്തീഫിന്റെ രക്തത്തിൽ പിറന്ന കുഞ്ഞാണവൾ.. അതിനാൽ തന്നെ.
ഏറെ ശക്തയായിരിക്കും..""

    ആൾ കൂട്ടത്തിൽ നിന്ന് ഒരാൾ പറയുന്നത് കേട്ടു അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു പച്ച കണ്ണുകളൊന്ന് തിളങ്ങി..

    അവൾ തൊപ്പിയൊന്ന് നേരെയാക്കി ജീപ്പിൽ കയറി പോലീസ് സ്റ്റേഷനിലേക് വണ്ടി തിരിച്ചു..

 "" വിശാൽ...പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ കിട്ടിയോ… ""

   അവൾ സ്റ്റേഷനിൽ കയറിയ പാടെ തന്നെ ഏതോ കേസ് ഫയൽ നോക്കുന്ന വിശാലിനെ നോക്കി ചോദിച്ചത് കേട്ടു അവൻ ഫയലിൽ നിന്ന് തലയുയർത്തി അവളെ നോക്കി..അവന്റെ കണ്ണുകൾ സാധാരണയുള്ളതിനേക്കാൾ ഒന്ന് തിളങ്ങി… അവനാ ഫയൽ മടക്കി വെച്ച ശേഷം അവളെ നോകിയൊന്ന് പുഞ്ചിരിച്ചു..

   '"കിട്ടി.. ഒരു ബോഡി അതവാ.. ആ ടാറ്റു കൈയ്യുടെ ഭാഗത്തുള്ളത്.. ആ ബോഡിയിൽ ഇന്റർണെൽ ആയിട്ടോ പുറത്തോ ഒരു പോറൽ പോലുമില്ലാ.. ശ്വാസം നിലച്ചു എന്നല്ലാതെ ഒരു അവയവംതിന് പോലും ഒരു പോറൽ പോലുമില്ലാ..ഷുഗർ പ്രഷർ.. എന്നിങ്ങനെ തുടങ്ങി ഒരു രോഗവുമില്ലാ...മരിക്കാൻ ഒന്നുമില്ലാത്ത മരണം..എങ്കിലും അതുമൊരു കൊലപാതകം തന്നെ ആണ്..സത്യത്തിൽ ആ കൊലപാതകം ചെയ്തയാൾ ഒരു ജീനിയസ് തന്നെയാണ്.. അല്ലെങ്കിൽ ഈ കഥകളിൽ ഒക്കെയുള്ളത് പോലെ ഒരു *പ്രേതം*.. കാരണം ബോഡിയിൽ ഒരു ഫിംഗർ പ്രിന്റ് പോലുമില്ലാ..""

    അവൻ പറയുന്നത് കേട്ടു അവൾക് ആവിശ്വാസനീയം പോലെ തോന്നി.. കാരണം ഇങ്ങനെ ഒരാൾക്ക് കൊലപാതകം ചെയ്യാൻ പറ്റുമോ.. അവൾ സ്വയം ചോദിച്ചു.. കണ്ണുകളൊന്ന് മുറുകെ അടച്ചു തുറന്ന ശേഷം അവനെ നോക്കി..

    ""സെക്കന്റ്‌ ബോഡിയുടെ കാര്യം.. അതവാ ടാറ്റു കഴുത്തിന് പിന്നിലുള്ളത്..ആണെങ്കിൽ ശരീരം മുഴുവൻ മുറിവുകൾ ഉണ്ടെങ്കിലും കൊന്നത് കഴുത്തു ഞെരിച്ചാണ്.. കൊന്നതിനു ശേഷമാണ് മുറിവുകൾ വരുത്തിയത്.. ആ ബോഡിയിലും ഫിംഗർ പ്രിന്റ് ഒന്നുമില്ലാ.. പിന്നെയൊരു കാര്യം *രണ്ട് ബോഡിയിലും ഉള്ള ടാറ്റുകൾ ഒറ്റ നോട്ടത്തിൽ സെയിം ആണെങ്കിലും നല്ലോണം നോക്കിയാൽ തികച്ചും വ്യത്യസ്തമാണ്..*""

   അവൻ പറഞ്ഞു തീർന്ന ശേഷം ആദ്യത്തെ ഫയലിലേക് തന്നെ ഉറ്റ് നോക്കി..

   ""വിശാൽ കൊലപ്പെട്ടത് ആരെന്ന് ഇത് വരേ പറഞ്ഞിട്ടില്ല…""

    ""സോറി വിട്ടു പോയി.. ഒരു ശുകൂറും മറ്റൊരു തോമസും.. രണ്ട് പേരും സാധാരണക്കാരാണ് എങ്കിലും പരസ്പരം ഒരു ബന്ധവും ഇല്ലാ.. ഒരിക്കലും ഒരു സൈക്കോ കില്ലറിന് കണക്റ്റ് ചെയ്യാൻ പറ്റിയ ഒരു സാമ്യതകളും അവർ തമ്മിലില്ലാ.. ഉള്ളത് സാധാരണകാരൻ എന്നുള്ളതാ.. അത്‌ വെച്ച് കൊല്ലാൻ നിന്നാൽ അയാൾക് കൊല്ലാൻ മാത്രമേ സമയമുണ്ടാവുള്ളു…""

   അവൻ പറയുന്നത് കേട്ടു അവളൊന്ന് നെടുവീർറപ്പിട്ട ശേഷം കണ്ണുകൾ എന്തിനോ വേണ്ടി മുറുകെ അടച്ചു.. അവൾ കണ്ണുകൾ മുറുകെ അടച്ചാണ് ഇരിക്കുന്നത് എന്ന് കണ്ടതും വിശാലിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.. അവന്റെ മനസ്സിലേക്ക് അൽപ്പം മുൻപ് കേസ് അന്വേഷണത്തിന് പോയപ്പോൾ ഒരു വൃദ്ധനായ മനുഷ്യൻ അവനെ തടഞ്ഞു നിർത്തിയ ശേഷം പറഞ്ഞ ഓരോ വാക്കുകളും ഓടിയെത്തി..

  "*Magical Girl* നസീറ ഖിസ്മത് ന്റെ കഥ മുഴുവൻ കേട്ടെങ്കിലും ആ കഥ ഇന്നും എനിക്ക് മുന്നിൽ പൂർണമല്ലാ.. ഇപ്പോഴും എനിക്ക് വ്യക്തമായി അറിയാവുന്ന ഒരു കാര്യം മാത്രമേ ഉള്ളൂ.. ആ ചിത്ര ശലഭവും ഈ കൊലപാതങ്ങളും എല്ലാം അയിട്ട് മാമിന് ഒരുപാട് ബന്ധമുണ്ട്…കൂടെ എനിക്കും..ഒരു പക്ഷേ എല്ലാത്തിനും പിന്നിൽ അതായിരിക്കാം… *കോടികൾ വിലമതിക്കുന്ന ഹോത്രി മാണിക്യം..* "

    അവളെ നോക്കി അത്‌ മൊഴിയുമ്പോൾ അവന്റെ മുഖത്ത് നിറഞ്ഞൊരു പുഞ്ചിരി തളം കെട്ടിയിരുന്നു..ഏതോ ലോകത്ത് എന്നപോലെ അവന്റെ കൈകൾ ചലിച്ചതും ടേബിളിൽ ഉണ്ടായിരുന്ന ഫയൽ നിലത്തേക്ക് വീണു.. വർഷങ്ങൾ പഴക്കമുള്ളതിനാൽ എലി കരണ്ട രൂപത്തിലുളള ആ ഫയലിലേക്ക് ലക്കിയുടെ കണ്ണുകൾ ഉടക്കി.. അതിൽ അവ്യക്തമായി തെളിഞ്ഞു വന്ന അവളുടെ ഉപ്പാന്റെ പേര് കണ്ടതും അവൾ ആകാംഷയോടെ അത്‌ കൈയ്യിലെടുത്തു…ഓരോ താളുകളും മറച്ചു നോക്കി...

   തുടരും….

Written by salwa Fathima 🦋


THE TITALEE OF LOVE🦋 (part 4)

THE TITALEE OF LOVE🦋 (part 4)

5
1688

  🦋 *THE TITALEE OF LOVE*🦋       {പ്രണയത്തിന്റെ ചിത്രശലഭം}   part :4 ________________🔹________________     Written by :✍🏻️salwaah✨️                      salwa__sallu ____________________________ അതിൽ അവ്യക്തമായി തെളിഞ്ഞു വന്ന അവളുടെ ഉപ്പാന്റെ പേര് കണ്ടതും അവൾ ആകാംഷയോടെ അത്‌ കൈയ്യിലെടുത്തു…ഓരോ താളുകളും മറച്ചു നോക്കി… ""ഉപ്പാന്റെ കേസ് ആക്‌സിഡന്റ് ആയി ഒതുക്കി എങ്കിലും എന്റെ സ്വപ്നത്തിൽ വരുന്ന ആ വൃദ്ധൻ എന്തിന് നിരന്തരം *നിന്റെ പ്രിയപ്പെട്ടവരിൽ പലരും കൊലപ്പെട്ടതാണ്.. * എന്ന് പറയുന്നു.. എനിക്ക് പ്രിയപ്പെട്ടവരിൽ മരിച്ചവർ *ഉമ്മ *ഉപ്പ *ദുആ.. ഇവരെല്ലാം അല്ലെ..""     അവൾ അതിലേക് തന്നെ നോക്കി മൊഴിഞ്ഞു..ആ മൂന്