Aksharathalukal

♡☆LA!ZA LOVE☆♡ [THE VAMPIRE STORY ] _5️_

                      [🕸️🕷️5️🕷️🕸️]


അവൻ വന്നു.. ഇരുട്ടിന്റെ രാജാവ്......!!!!

കൂട്ടത്തിൽ ഉള്ള ഒരുവൻ വിളിച്ചു പറഞ്ഞു.... മറ്റുള്ളവരിലും ഇത് കേൾക്കെ സന്തോഷം അലതല്ലി...........


               തുടർന്നു വായിക്കുക
            _____________°_______________         
                                   °


ലിസു ... എന്നാ ഒറക്കവാ കൊച്ചേ ഇത്..... കഥക് തുറക്ക് ......ദേ ഇന്ന് പള്ളിയിലേക്ക് എന്റെ കൂടെ വരാം എന്ന് വാക്ക് തന്നേആണെ.... മറക്കരുത്.......


വല്യമ്മച്ചി laiza യുടെ റൂമിന്റെ ഡോർ തട്ടിക്കൊണ്ടു വിളിച്ചു പറഞ്ഞു....
പള്ളിയിലേക്ക് പോകുന്നതൊന്നു അവൾക്കു ഇഷ്ട്ടമല്ലാത്തതിനാൽ, പിറന്നാളിന്റെ ഒറ്റ കാര്യം പറഞ്ഞു കൂടെ ചെല്ലാം എന്ന് laiza വാക്ക് കൊടുത്തിരുന്നു...


വാതിലിൽ തുടരെ തുടരെ ഒള്ള മുട്ട് കേട്ടു laiza പാടുപെട്ട് കണ്ണുകൾ വലിച്ചു തുറന്നു....... തലക്ക് വല്ലാത്ത ഭാരം പോലെ തോന്നുന്നു.........!
ഇന്നലെ നടന്നത് ഓരോന്നും ഓർമയിലേക്ക് വന്നതും laiza ചാടി പിടിച്ചു എഴുനേറ്റു...............!
മുഖതും കഴുത്തിളുമെല്ലാം വിയർപ്പു തുള്ളികൾ സ്ഥാനം പിടിച്ചു...........!


Laiza കണ്ണ് തിരുമ്മി ചുറ്റും നോക്കി.........
മുറിയിലാണെന്ന് അറിഞ്ഞതും അവൾ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു........

അപ്പൊ... അപ്പൊ ഇന്നലെ നടന്നതെല്ലാം മുൻപത്തെ പോലെ സ്വപ്‌നങ്ങൾ ആയിരുന്നോ.......!പക്ഷെ ഓരോന്നും എനിക്ക് നേരിട്ട് കണ്ട feeling ആയിരുന്നല്ലോ.........!ആ പാലസും ഞാൻ ശരിക്ക് കണ്ടു......!!! രണ്ടു കറുത്ത ചിറകുകളും കണ്ടു.............!!!!! ഓരോന്നു ആലോചിക്കും തോറും അവൾക്കു കയ്യും കാലും ചെറുതായി വിറക്കാൻ തുടങ്ങി....കുറച്ചു സമയം എടുത്തു അവൾ അത് സ്വപ്നം ആണെന്ന് അംഗീകരിക്കാൻ.....!


അവൾ ടേബിളിന്റെ മുകളിൽ കിടക്കുന്ന കോന്ത മാലയിലേക്കൊന്നു നോക്കി......


അപ്പോഴും വാതിലിൽ തട്ടി വല്യമ്മച്ചി വിളിച്ചു കൊണ്ടിരുന്നു....
ദാ വരുന്നു വല്യമ്മച്ചി........ Laiza വിളിച്ചു പറഞ്ഞ ശേഷം ബഡിൽ നിന്നും ഇറങ്ങി വാഷ് റൂമിലേക്ക് നടന്നു.............
അവളുടെ ശബ്ദം കേട്ടതും അവർ വാതിൽ താട്ടുന്നത് നിർത്തി തിരിച്ചു പോയി.......


അവൾ ബ്രെഷ് ചെയ്ത ശേഷം ഇട്ട ഡ്രസ്സ്‌ എല്ലാം ഊരി ഷവറിന്റെ ചുവട്ടിൽ ആയി കുറച്ചു നേരം നിന്നു.... വെള്ളം ദേഹത്തു വീണതും അവൾക്കു ദേഹം നീറുന്നതായി തോന്നി......!
Laiza തന്റെ ദേഹത്തേക്ക് നോക്കി ഇന്നലെ കാട്ടിലൂടെ ഓടിയതും വീണതും എല്ലാം അവളുടെ ഓർമയിലേക്ക് വന്നു.


അവളുടെ ദേഹത്തു അങ്ങിങായ് ചെറിയ കമ്പുകളും കല്ലുകളും തറച്ചു കയറി രക്തം കട്ട പിടിച്ചു ഉണങ്ങിയ പാടുകൾ.....!!!!
ഇതെങ്ങെനെ...!?....


അപ്പൊ... അപ്പൊ ഇന്നലെ കണ്ടത് സത്യമായിരുന്നോ.......!!??... ഞാൻ..... ഞാൻ അവിടെ പോയോ....!!??
അങ്ങനെ എങ്കിൽ ഞാൻ എങ്ങനെ തിരിച്ചു ഇവിടെ എത്തി...!!??...... പാലസിൽ നിന്നും ഇറങ്ങി ഓടിയത് വരെ ഓർമ ഉണ്ട്..... എന്നെ ആരാ തിരിച്ചു ഇങ്ങോട്ടേക്കു കൊണ്ടെത്തിച്ചത്......!!?

റൂം ഉള്ളിൽ നിന്നും ലോക്ക് ആണ്... അപ്പൊ... അപ്പൊ ഞാൻ തന്നെ വന്നതായിരിക്കുമോ........!!? ക്ഷീണം കാരണം മറന്നു പോയോ.....!!??.... അങ്ങനെ എങ്കിൽ ഇന്നലെ ഞാൻ അവിടെ പോയിരുന്നു....!!!!
ഇതുവരെ കാണാൻ ആഗ്രഹിച്ച പാലാസിന്റെ അകത്തു ഞാൻ കയറി...!!!!
ആ ബോക്സ്‌ തുറന്നു....!!!!
അവിടെ കണ്ട ഓരോ കാഴ്ചയും മായാതെ അവളുടെ ഓർമയിൽ താങ്ങി നിന്നു........അവസാനമായി ആ ചിറകുകളും.!!!!അവ നിലത്തു കിടന്നു പിടഞ്ഞത് ഓർക്കുമ്പോൾ ഇപ്പോഴും ദേഹം വിറക്കുന്നുണ്ട്.....!!എന്ത് ജീവിയുടെ ചിറക്കായിരിക്കും അത്.....!!??
അവൾ ഓർത്തു......


ശേഷം ദേഹത്തു പറ്റിപിടിച്ചിരിക്കുന്ന മുള്ളുകളും കമ്പും കള്ളും എല്ലാം സൂക്ഷിച് എടുത്ത് മാറ്റി....... അവിടെ എല്ലാം വീണ്ടും രക്തം പൊടിഞ്ഞു.......!

അവൾ അത് ശ്രദ്ധിക്കാതെ ഷവറിന്റെ ചുവട്ടിലേക്കായി നിന്നു........ തണുത്ത വെള്ളത്തോടൊപ്പം അവളുടെ രക്തവും പോയിക്കൊണ്ടിരുന്നു................


                       🕸️🖤🕷️🖤🕸️


കുളിച്ചു ready ആയി വല്യമ്മച്ചിയോട് പറഞ്ഞപോലെ അവർ പള്ളിയിലേക്ക് പുറപ്പെട്ടു.............
വൈറ്റ് കളർ ഫുൾ സ്ലീവ് ഫ്രോക് ആയിരുന്നു laiza ധരിച്ചിരുന്നത്.... കഴുത്തിലൂടെ അതെ നിറമുള്ള ഒരു സ്കാഫും..


പള്ളിയിലെത്തുന്ന വരെ വല്യമ്മച്ചി കാണുന്നവർക്കെല്ലാം കൊച്ചുമോളെ വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും പരിചയ പെടുത്തി.........പൊതുവെ തണുപ്പ് ഏറെ ഉള്ള സ്ഥലം ആയതിനാൽ എല്ലാവരും സ്വെറ്റര്‍ ധരിച്ചിരുന്നു........
പ്രഭാതത്തിലെ ഇളം വെയിലിനു പകരം സൂര്യന്റെ കാഠിന്ന്യം കുറഞ്ഞ തണുത്ത വായു ആയിരുന്നു അവിടമാകെ.........!

കാണുന്നവർ എല്ലാം പറഞ്ഞു മമ്മയെ പോലെ തന്നെ സുന്ദരിയാണ് laiza ....!!!!
Laiza അതെല്ലാം കേട്ടു ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു.... ഇങ്ങോട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്കു  പുഞ്ചിരിച്ചു കൊണ്ട് തന്നെ ഉത്തരം നൽകി.......!


നിന്റെ മമ്മയുടെ സൗന്ദര്യവും പപ്പയുടെ ധൈര്യവും ആണ് നിനക്ക് കിട്ടിയത്....!!!
പള്ളിയിലേക്ക് കയറിയതും വല്യമ്മച്ചി laiza യോട് പറഞ്ഞു........

Laiza ഒന്ന് പുഞ്ചിരിച്ചു സ്കാഫ് തലയിൽ കൂടെ ഇട്ടു......
അവൾ പള്ളിയിലേക്ക് കയറിയതും
രൂപക്കൂട്ടിൽ കത്തിച്ചിരുന്ന മെഴുകു തിരിക്കൾ അണഞ്ഞു.....!!!!!ആകാശതെ കാർമേഘങ്ങൾ മൂടി.......!!!!!!!

അവരുടെ പിറകെ തന്നെ വെളുത്ത ളോഹ ധരിച്ചു കയറി വന്ന
✝️FATHER. JOHNN ERNST HANXLEDEN✝️
ഒരു നിമിഷം നിന്നു........ പതിയെ ആകാശത്തേക്ക് നോക്കി............
സൂര്യൻ 'മഴ'മേഘങ്ങളുടെ ഇടയിൽ കുടുങ്ങി കിടക്കുന്നു........
ഫാദർ പിരികം ചുളിച്ചു തന്റെ നീണ്ട കൊട്ടിന്റെ ഉള്ളിൽ നിന്നും കോന്തമാല പുറത്തെടുത്തു........ ശേഷം ചില മന്ത്രങ്ങൾ ചൊല്ലി....... പതിയെ കണ്ണ് തുറന്നു................ മേഘങ്ങൾ പതിയെ നീങ്ങി... സൂര്യൻ മേഘങ്ങളുടെ ഇടയിൽ നിന്നും പുറത്തേക്ക് വന്നു...............!!!!

അത് കണ്ട് FATHER JOHNN ഒന്ന് പുഞ്ചിരിച്ചു ഒരുപാപാട് അർദ്ധങ്ങൾ ഉള്ള പുഞ്ചിരി . മാല കൊട്ടിന്റെ പോകറ്റിലേക്ക് തിരിച്ചിട്ടു.....ശേഷം പള്ളിക്കകത്തേക് കയറി..........!


Laiza ക്കു പ്രാർത്ഥിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളു,,,ഇന്നലെ താൻ ചെയ്തത് വലിയ തെറ്റാണെന്നു ആരോ ഉള്ളിൽ ഇരുന്നു പറയുന്ന പോലെ......!!ചെയ്തത് തെറ്റാണെങ്കിൽ പൊറുക്കണേ കർത്താവെ.......!!!!!!


               

                      [ ✝️🕸️🕷️🕸️✝️ ]

എബി എപ്പോളാ  വരുന്നേ....??
വല്യമ്മച്ചി തിരിച്ചു വീട്ടിലേക്ക് നടക്കുന്നതിനിടെ laiza യോട് ചോദിച്ചു......

എന്നാൽ laiza ഇന്നലെ നടന്ന സംഭവങ്ങൾ ആലോചിച്ചു നടക്കുക ആയിരുന്നതിനാൽ വല്യമ്മച്ചി ചോദിച്ചത് കെട്ടിരുന്നില്ല........


കൊച്ചേ.... നിന്നോടാ ചോദിച്ചേ......?
നീ ഇത് ഏതു ലോകത്താ....
അവർ അവളെ തട്ടി വിളിച്ചു.......

Laiza ഞെട്ടി അവരെ നോക്കി.....
എന്താ.....എന്താ.... വല്യമ്മച്ചി....!?

അത്ശരി...അപ്പൊ ഞാൻ ചോദിച്ചേ കെട്ടിലായിനോ.... നിന്റെ പപ്പാ എപ്പോളാ വരുന്നേന്നു....????..

ഹോ... അത്.... അത് പപ്പാ വൈകുന്നേരം എന്നാ പറഞ്ഞെ........ ഫങ്ക്ഷന് മുൻപ് എത്തും........
Laiza പറഞ്ഞു മുൻപോട്ട് നടന്നു..... എത്രയും പെട്ടന്ന് വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു അവളുടെ മനസ്സിൽ......

ഈ.. കൊച്ചിനിത എന്ത് പറ്റി.....!!
' നടന്നു തന്നെ പോകണം.പ്രകൃതി ഭംഗി അസ്വതിക്കണം' എന്നൊക്കെ ഇന്നലെ പറഞ്ഞ കൊച്ച.... രാവിലെ ആയൊപ്പോളേക്കും മട്ടും ഭാവവും എല്ലാം മാറി..!!!!

അവർ ആലോചിച്ചു കൊണ്ട് avalude പുറകെ നടന്നു.......


                         🕸️🕷️🕸️


വീട്ടിൽ എത്തിയതും laiza  വേഗം തന്നെ തന്റെ മുറിയിലേക്ക് പോയി.......സ്കാഫ് ഊരി വച്ച ശേഷം അവൾ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു......

എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്ന പോലെ..!!..പപ്പാ ഒന്ന് വേഗം വന്നിരുന്നു എങ്കിൽ എല്ലാം  പറയാമായിരുന്നു....!!!!ഇതിപ്പോ എന്റെ ഉള്ളിൽ ഇട്ട് നടന്നിട്ട് ആകെ പ്രാന്തു പിടിക്കുന്ന പോലെ.....!ചെറുപ്പം മുതലേ എല്ലാം പപ്പാ യായിട്ടു ഷെയർ ചെയ്യമായിരുന്നു. ഇവിടെ വന്ന ശേഷവും അങ്ങനെ തന്നെ. നേരിട്ടല്ലേലും ഫോണിൽ കൂടെ എല്ലാം പപ്പയോടു പറഞ്ഞ ശേഷം ആണ് ഉറങ്ങുക...പക്ഷെ
ഇത്....,,! ഇത് എന്തോ നേരിട്ട് പറയണം..!!
എന്തൊക്കെയാ ഇവിടെ നടക്കുന്നത് എന്ന് പപ്പക്കെ പറഞ്ഞു തരാൻ സാധിക്കു.....!!!!!!!വല്യമ്മച്ചിയോട് പറഞ്ഞാലോ...!
വിശ്വസിക്കുമോ...!?
ഇല്ല...!!
വിശ്വസിക്കില്ല....!!!
പപ്പക്കെ വിശ്വാസം ആകുള്ളു എന്നെ..!

അവൾ ചെന്ന് റൂമിലെ ജനൽ പാളികൾ തുറന്നിട്ടു....പുറത്തു നിന്നും തണുത്ത കുളിർകാറ്റ് അവളുടെ മുടിയോടെ തഴുകി കടന്നു പോയി...................!
അതിനും രക്തത്തിന്റെ ഗന്ധം ......!!!!!
laiza മുഖം ഒന്ന് ചുളിച്ച ശേഷം ജനലിൽ കൂടെ പുറത്തേക്ക് എന്തിനാ നോക്കി......!

ഇതെവിടുന്നാണ് ഇത്രേം വൃത്തികെട്ട സ്മെല്....!!!!?? പെട്ടന്നവൾ ഓർത്തു..... ആ ചിറകുകൾക്ക് ഇതേ ഗന്ധം ആയിരുന്നു.!!അവൾ ഓർത്തു.....!


പെട്ടന്ന് തന്നെ ജനൽ പാളികൾ വലിച്ചടച്ചു. ....!!! ശേഷം ബെഡിൽ വന്നിരുന്നു............!


                  ഇതെന്നെ വിടാതെ പിന്തുടരുക ആണെല്ലോ കർത്താവെ....!!!!!

                        🖤🕸️🕷️🕸️🖤

വൈകുന്നേരം 4 മണി ആയതോടെ വിളിച്ച അതിദികളെല്ലാം വന്നു തുടങ്ങി.....
അയൽപ്പക്കത്തുള്ള കുറച്ചു പേരും വിരലിൽ എണ്ണാവുന്ന ബന്ധുക്കളും മാത്രം ആയിരുന്നു വന്നത്...

Laiza അവളുടെ പുതിയ black കളർ സ്ലീവ് ലെസ്സ് ഫ്രോക് ആയിരുന്നു ധരിച്ചത്.........അതികം ഓർണമെൻറ്സ് ഒന്നും ഇടുന്നത് ഇഷ്ട്ടമല്ലാത്തതിനാൽ രണ്ട് കുഞ്ഞി കമ്മലുകൾ മാത്രം ആയിരുന്നു അഭരണങ്ങളായി ഒള്ളത്....
എല്ലാവരും അവളെ കണ്ണെടുക്കാതെ നോക്കി നിന്നു....... എന്നാൽ laiza ക്കു ആരെയും ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല..... ഉള്ളിൽ എന്തെന്നറിയാത്ത ഒരു പേടി......!!!


വല്യമ്മച്ചി അവളുടെ കൂടെ തന്നെ നടന്നു ഗസ്റ്റുകൾക്ക് വളരെ സന്തോഷത്തോടെ അവളെ പരിചയ പെടുത്തി......
ഇടക്ക് വല്യമ്മച്ചിക്കോട് call വന്നപ്പോൾ അവർ ഫോൺ എടുത്ത് അവിടെ നിന്നും മാറി......


""ഹെലോ..""

""ആ ഹെലോ... ത്രേസ്യേ... നീ അറിഞ്ഞാർന്നോ..... നമ്മടെ ഫെലിക്സ് ഇല്ലേ...... ഹ... നമ്മടെ അന്നെടെ കെട്ട്യോൻ.......ഓന്റെ മരുമോൻ മരിച്ചു....!!!""

""അയ്യോ......!രണ്ടാഴ്ച മുന്നേ അല്ല ആ കൊച്ചിന്റെ കല്യാണം കഴിഞ്ഞേ...കഷ്ട്ടം ആയിപോയല്ലോ...!.""


""അതേടി... ആ കൊച്ചു അവിടെ കെടന്നു നല്ല കരച്ചിൽ ആന്നെ.......!ആരാണ്ടൊക്കെയോ കൊന്നതാണെന്നോ ആത്മഹത്യ ആണെന്നോ എന്താണ്ടൊക്കെയോ പൊലീസാര് പറയിണ്ട്.......!!!ഓന്റെ കൂടെ രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു.... അവരും മരിച്ചു........!!!... അവരുടെ വീടിന്റെ തെക്കേ അറ്റത്തുള്ള  കാടില്ലയോ...... അവിടെ എവിടോ ഈയിട്ടാണ് ശവം കിട്ടിയത്രേ.......!!!എന്തായാലും പൊലീസാറ് ഇവിടെ ഒക്കെ വന്നു ചോദിച്ചിരുന്നു ആ ചെക്കന്റെ സ്വഭാവം എങ്ങനെ ആണെന്ന്...... നല്ല കൊച്ചൻ ആയിരുന്നുന്നേ..... പാവം...!!!!!!!""

""ആ എന്നാ പറയാനാ... എന്നാ ശരി... ഫോൺ വെക്കുവാന്നെ....""

""ന്നാ.. ശരി..."""


അവർ ഫോൺ വച്ചു തിരിഞ്ഞതും പിറകിൽ laiza ഇല്ല....!!!!!!!


                        


Laiza പതിയെ മുറ്റത്തേക്ക് ഇറങ്ങി നോക്കി.......
പപ്പാ എന്താ ലൈറ്റ് ആകുന്നത്...!!!ഫോണിൽ വിളിച്ചിട്ട് കിട്ടുന്നും ഇല്ലല്ലോ.....
എന്റെ കർത്താവെ അരുതാത്തത് ഒന്നും സംഭവിക്കല്ലേ...!!!

പെട്ടന്ന്  ആരോ അവളുടെ കയ്യിൽ പിടിച്ചു.....laiza ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ഒരു കൊച്ചു പെൺകുട്ടി അവളെ നോക്കി മനോഹരമായി ചിരിച്ചു നിൽക്കുന്നു......!!!ആരെയും മയക്കുന്ന പുഞ്ചിരി....!!!


Laiza കുനിഞ്ഞു ആ കുട്ടിയുടെ താടിത്തുമ്പിൽ പിടിച്ചു......

എന്താ വാവേടെ പേര്....!?

ആൻ.....


ആൻ നല്ല പേരാണല്ലോ....!!
Laiza ആകുഞ്ഞിനോട് പറഞ്ഞു....

ആൻ അവളുടെ കയ്യിലെക് ഒരു gift വച്ചു കൊടുത്തു ശേഷം അവിടെ നിന്നും അകത്തേക്ക് ഓടി.....!!!!


Laiza പിടിക്കാൻ നോക്കിയിട്ടും ആൻ  പെട്ടന്ന് തന്നെ അകത്തേക്ക് എത്തി.........തന്റെ കയ്യിൽ ഗിഫ്റ്റിലേക്ക് അവൾ കൗതുകം പൂർവ്വം ഒന്ന് നോക്കി....black കളർ വർണ കടലാസിൽ പൊതിഞ്ഞ gift............!!!!!!!!

അവൾ ഒന്ന് ചിരിച്ചു തിരിഞ്ഞതും പുറകിൽ ഒരു കാർ വന്നു നിന്നു.......


കാറിൽ നിന്നും  ഒരു 40 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ ഇറങ്ങി.... കോട്ടും സൂട്ടും ആയിരുന്നു അയാളുടെ വേഷം....
കാറിൽ നിന്നിറങ്ങുന്ന ആളെ കണ്ടതും laiza യുടെ കണ്ണുകൾ തിളങ്ങി... അവൾ ഓടി പോയി കെട്ടി പിടിച്ചു....!

പപ്പാ...... എന്താ ലൈറ്റ് ആയെ.... എത്ര നേരം ആയി ഞാൻ കാത്തിരിക്കുന്നു....!!
Laiza അയാളെ നോക്കി പരിഭവിച്ചു...

ഹഹ........... ബ്ലോക്ക്‌ ആയിരുന്നു
MY LITTLE ANGEL......
അയാൾ പുഞ്ചിരിയോടെ പറഞ്ഞു അവളുടെ നെറുകിൽ ഒന്ന് മുത്തി.


കാർ വന്ന SOUND കേട്ടതും വല്യമ്മച്ചിയും പുറത്തേക്കിറങ്ങി....... അയാളെ അകത്തേക്ക് ക്ഷണിച്ചു......
ശേഷം അവർ സന്തോഷത്തോടെ കേക്ക് കട്ട് ചെയ്തു...........
പപ്പയുടെ പ്രെസെൻസിൽ കുറച്ചു നിമിഷത്തേക്കെങ്കിലും laiza എല്ലാം മറന്നു...സന്തോഷത്തോടെ നിന്നു...!!
la!za പിന്നീട് ആനിനെ തിരഞ്ഞെങ്കിലും അവിടെ ഒന്നും തന്നെ കാണാൻ സാധിച്ചില്ല.....!!!

                           🕸️🕷️🕸️

ഇതേ സമയം scary forest ന്റെ ഉള്ളിൽ സ്ഥലം si യും വേറെ 4,5 പോലീസുകാർ സെർച്ച്‌ ചെയ്യുക ആയിരുന്നു........
എന്നാൽ സംശയതക്കമുള്ള ഒന്നും തന്നെ അവർക്കവിടുന്നു ലഭിച്ചില്ല....


പക്ഷെ അവിടമാകെ പടർന്നു നിന്നിരുന്ന രക്തത്തിന്റെ രൂക്ഷമായ ഗന്ധം അവർക്കു സംശയങ്ങൾ സൃഷ്ടിച്ചു.......!!!
ഇരുട്ടി തുടങ്ങിയതിനാൽ അധിക നേരം അവിടെ നിൽക്കാതെ അവർ സ്റ്റേഷനിലേക്ക് തിരിച്ചു.............

ഈ ഭാഗത് ഏതെങ്കിലും വീടുകളിലോ കടകളിലോ മറ്റോ cctv ഉണ്ടോ എന്ന് പരിശോധിക്കണം..... ഉണ്ടെങ്കിൽ അവരോട് cctv footage ആവശ്യ പെടണം....!


അയാൾ കൂടെ നടക്കുന്നവരോട് പറഞ്ഞു...


Ok sir.......


                         🕸️🕷️🕸️


രാത്രി കിടക്കാൻ നേരം  laiza പതിയെ അവളുടെ പപ്പയുടെ മുറിയിലേക്ക് ചെന്നു........

ഇപ്പൊ തന്നെ പപ്പയോടു എല്ലാം പറയണം... എന്നാലേ സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ സാധിക്കു.....!!!!!

Laiza അകത്തേക്ക് കയറിയതും ബെഡിൽ സുഖമായി ഉറങ്ങുന്ന എബ്രിഡ്നെ ആണ് കണ്ടത്......
ഫുഡ് കഴിക്കാൻ നേരത്ത് അയാൾ ക്ഷീണം ഉണ്ടെന്നു പറഞ്ഞത് അവൾ ഓർത്തു.....!!!

ഒന്ന് നിശ്വസിച്ച ശേഷം അവൾ റൂമിലേക്ക് മടങ്ങി പോയി........

അവൾ പോയതും വാഷ്റൂമിൽ നിന്നും എബ്രിഡ് ഇറങ്ങി വന്നു.....!!!!!!
വല്ലാത്ത ക്ഷീണം......ഒന്ന് ഉറങ്ങിയാൽ മാറുമായിരിക്കും...........!
അയാൾ ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡിൽ വന്നു കിടന്നു..........
പെട്ടന്ന് തന്നെ അയാൾ നിദ്രയെ പുൽകി........!!


വാതിൽ അടച്ചു അവൾ ബെഡിൽ വന്നിരുന്നു............
തണുത്ത കുളിർകാറ്റ്  അവളെ തഴുകി പോയി........ അത്രെയും തണുത്ത കാറ്റ്...!!!!


അവൾ നടന്നു തുറന്നു കിടക്കുന്ന ജനൽ പാളികൾക്കടുത്തെത്തി...... ഇപ്പോൾ ആ രൂക്ഷമായ ഗന്ധം ഇല്ല.....!!!.
മറിച് ആരെയും മയക്കുന്ന സുഖന്ദം......!!
Laiza ഓർത്തു...  ഇനി ഇതെലാം തന്റെ വെറും illusion ആയിരിക്കുമോ.....!!??
അവൾ ധരിച്ചിരുന്ന ഡ്രെസ്സിന്റെ സ്ലീവ് ചെറുതായി പൊക്കി കയ്യിലെ മുറിവിലൂടെ തലോടി....... അപ്പൊ ഇതോ..ഇതോക്കെ എങ്ങനെ വന്നു.!!!!!!!

ഇന്നത്തെ രാത്രി എന്തായാലും ഉറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല...!!
ഉറങ്ങിയാൽ വീണ്ടും അവിടേക്ക് പോയാലോ.....!!!!!!
തണുപ്പ് ഏറി വരുന്നു.......!!!
Laiza ജനൽ അടച്ചു  ബെഡിൽ വന്നിരുന്നു........ അവളുടെ നോട്ടം റൂമിന്റെ ഒരു സൈഡിൽ ആയിട്ടിലാൽ ടേബിളിന്റെ മുകളിലേക്കെത്തി.......

ആ ഗിഫ്റ്റ്......!ആ കൊച്ചുകുട്ടി കൊണ്ടുതന്ന  birthday gift ........ കറുത്ത വർണ കടലാസിൽ പൊതിഞ്ഞ സമ്മാനം....!!!!!!
ആ കൊച്ചിന്റെ മുഖം ഓർത്തു Laiza ഒന്ന് പുഞ്ചിരിച്ചു......... ശേഷം ടേബിളിന്റെ മുകളിൽ നിന്നും ആ സമ്മാനം കയ്യിലെക്കെടുത്തു കുലുക്കി നോക്കി.........
മറ്റൊരു ഗിഫ്റ്റിനോടും തോന്നാത്ത ഒരു താൽപ്പര്യം ഇതിനോട് തോന്നുന്നു........! ഒരുപക്ഷെ ആ കൊച്ചുകുട്ടി തന്നത് കൊണ്ടാകാം....!!
Laiza ഓർത്തു........

ഒരു ചെറിയ കുട്ടിയുടെ കൗതുകത്തോടെ അവൾ ആ ബോക്സ്‌ തിരിച്ചും മറിച്ചും നോക്കി ...ശേഷം പതിയെ വർണക്കടലസുകൾ പറിച്ചു........!!!

             🌀 TO BE CONTINUED  🌀