Part -40
"സമയം ആയിട്ടില്ല മാഷേ. കുറച്ചു കൂടി വെയിറ്റ് ചെയ്യ് ''അത് പറഞ്ഞ് കൃതി നേരെ തൻ്റെ മുറിയിലേക്ക് ഓടി.എബി ഒരു ചിരിയോടെ ബെഡിലേക്ക് കിടന്നു.
***
രാവിലെ കൃതി നേരത്തെ എഴുന്നേറ്റ് അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കി.ശേഷം റെഡിയാവാനായി മുറിയിലേക്ക് പോയി.
അപ്പോഴേക്കും എബി റെഡിയായി വന്നിരുന്നു. അവൻ രണ്ടു പേർക്കും ഉള്ള ഭക്ഷണം ഡെയ്നിങ്ങ് ടേബിളിൽ കൊണ്ടു വന്നു വച്ചു.
"അമ്മൂ... അമ്മൂ.'' എബി ചെയറിൽ ഇരുന്ന് ഉറക്കെ ഭക്ഷണം കഴിക്കാനായി കൃതിയെ വിളിച്ചു.
"ദാ വരുന്നു ഇച്ചായാ " കൃതി ബാഗും എടുത്ത് ഹാളിലേക്ക് വന്നു. കൃതിയെ കണ്ടതും എബി ചെയറിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് വന്നു.
''നീ എങ്ങോട്ടാ പോവുന്നേ " എബി കൈ കെട്ടി നിന്നുകൊണ്ട് ചോദിച്ചു.
''ഓഫീസിലേക്ക് "
''അല്ലാതെ കല്യാണത്തിന് ഒന്നും അല്ലല്ലോ പോവുന്നേ. ഇതൊക്കെ ഇങ്ങനെ വലിച്ച് വാരി ചുറ്റി പോവാൻ "
"ഇച്ചായൻ ഇത് എന്തൊക്കെയാ പറയുന്നേ " അവൾ ബാഗ് സോഫയിൽ ഇട്ട് ഭക്ഷണം കഴിക്കാനായി ഡെയ്നിങ്ങ് എരിയയിലേക്ക് നടന്നതും എബി അവളെ പിടിച്ച് നിർത്തി.
"പോ... പോയി ഇത് മാറി വേറെ വല്ല ഡ്രസ്സും ഇട്ടിട്ട് വാ "
''എന്തിനാ ഇച്ചായ ഡ്രസ്സ് മാറുന്നേ.ഈ ഡ്രസ്സിന് എന്താ കുഴപ്പം. എനിക്ക് ഇത് മതി ."
" നിന്നോട് പോയി ഡ്രസ്സ് മാറ്റീട്ട് വരാനല്ലേടീ പറഞ്ഞേ " എബി അലറി കൊണ്ട് പറഞ്ഞു.
" പ്ലീസ് ഇച്ചായാ. എനിക്ക് ഈ സാരി മതി .മറ്റുള്ള ഡ്രസ്സ് ഒക്കെ ഇട്ടാൽ എനിക്ക് ഒരു മെച്ചുരിറ്റി ഫീൽ ചെയ്യില്ല. ചെറിയ പിള്ളേരെ പോലെ തോന്നു"
"നിനക്ക് മെച്ചൂരിറ്റി കുറച്ച് കുറവ് തോന്നിച്ചാൽ മതി" എബി ദേഷ്യത്തോടെ പറഞ്ഞു.
''പ്ലീസ് ഇച്ചായാ "
" നിന്നോടല്ലേടീ ഞാൻ ... " എബി പറഞ്ഞ് മുഴുവിപ്പിക്കുന്നതിനു മുൻപേ കൃതി മുറിയിൽ കയറി വാതിൽ അടച്ചിരുന്നു.
കുറച്ച് കഴിഞ്ഞതും കൃതി ഒരു അംബർല കട്ട് ടോപ്പും ലെഗ്ഗിനും ഇട്ട് മുഖം വീർപ്പിച്ച് പുറത്തേക്ക് വന്നു.
" ഇപ്പോഴാണ് ഇച്ചായൻ്റെ അമ്മുക്കുട്ടി സുന്ദരി കുട്ടിയായത് " എബി ഷൂവിൻ്റെ ലെയ്സ് കെട്ടി കൊണ്ട് ചിരിയോടെ പറഞ്ഞു .
"ഒന്ന് പോ ഇച്ചായാ.ഇത് ഒരു രസവും ഇല്ല. എനിക്ക് ആ സാരിയാണ് ഭംഗി "
"അല്ലാടീ നിനക്ക് ഇതാണ് ഭംഗി "
" അത് ഇച്ചായന് മാത്രേ തോന്നുള്ളു. നോക്കിക്കോ മറ്റുള്ളവർ ഒക്കെ എന്നെ കണ്ടാൽ അയ്യേ എന്ന് പറയും "ചെറിയ കുട്ടിയെ പോലെ മുഖം വീർപ്പിച്ച് കൊണ്ട് കൃതി പറഞ്ഞു.
"അതിനെന്താടീ. എനിക്ക് തോന്നിയാ പോരെ .മറ്റുള്ളവർക്ക് ഭംഗി തോന്നേണ്ട ആവശ്യം ഇല്ല " എബി കളിയായും പകുതി കാര്യമായും പറഞ്ഞു.
''അത് ശരിയാണ്. പക്ഷേ മറ്റുള്ളവർ എന്നേ കളിയാക്കും" കൃതി വീണ്ടും പരാതി പറയാൻ തുടങ്ങി.
"അങ്ങനെ ആരെങ്കിലും കളിയാക്കിയാക്കിയാൽ നീ ഈ ഇച്ചായനോട് പറഞ്ഞാ മതി. ബാക്കി കാര്യം ഞാനേറ്റു." മസിൽ കാണിച്ചു കൊണ്ട് എബി പറഞ്ഞു.
"വേഗം വാ ഇപ്പോ തന്നെ ലേറ്റ് ആയി. വന്ന് ഭക്ഷണം കഴിക്ക് "
"എനിക്ക് വേണ്ട വിശപ്പില്ല."
"അതെന്താ വിശപ്പില്ലാത്തെ " ചപ്പാത്തി പ്ലേറ്റിലേക്ക് വച്ച് കൊണ്ട് എബി ചോദിച്ചു.
"വിശപ്പില്ല അത്ര തന്നെ "അത് കേട്ടതും എബി പ്ലേറ്റുമായി നേരെ കൃതിയുടെ അരികിൽ വന്ന് ഇരുന്നു.
ശേഷം ചപ്പാത്തി ഒരു കഷ്ണം എടുത്ത് സ്വയം കഴിച്ചു.ക്യതി ഒന്ന് അവനെ ഇടം കണ്ണിട്ട് നോക്കി. അവൾക്ക് ശരിക്കും നല്ല വിശപ്പുണ്ടായിരുന്നു. ഇന്നലെ രാത്രി തന്നെ ഒന്നും കഴിച്ചിട്ടില്ല. അവൾ മനസിൽ ഓർത്തു.
എബി അടുത്ത കഷ്ണം ചപ്പാത്തി എടുത്ത് അവൾക്ക് നേരെ നീട്ടി. അവൾ അത് മൈൻ്റ് ചെയ്യാതെ ഇരുന്നതും എബിക്ക് ദേഷ്യം വരാൻ തുടങ്ങി.
"അമ്മു നീ വെറുതെ കളിക്കാൻ നിൽക്കണ്ട' എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട് " എബി അത് പറഞ്ഞതുംക്യതി പേടിച്ച് അവന് നേരെ തിരിഞ്ഞിരുന്നു. ശേഷം വാ തുറന്നു.
അത് കണ്ടതും എബി പുഞ്ചിരിയോടെ അവളുടെ വായിലേക്ക് ഭക്ഷണം വച്ച് കൊടുത്തു.
" അപ്പോ എന്നേ പേടി ഉണ്ടല്ലേ " എബി ചിരിയോടെ ചോദിച്ചു.
''എയ്.പേടിച്ചിട്ട് ഒന്നും അല്ല. ഞാൻ കഴിക്കാതെ ഇരുന്നാൽ ഇച്ചായന് സങ്കടം ആവും എന്ന് കരുതിയാ "കൃതി ഒരു വളിച്ച ചിരിയോടെ പറഞ്ഞു.
***
"സുഭദ്രമ്മേ .... സുഭദ്രമ്മേ "ആദി മയൂരിയുടെ വീടിൻ്റെ മുന്നിൽ നിന്നു കൊണ്ടു വിളിച്ചു.
"ആദി ഞാൻ അകത്തുണ്ട്. ഇങ്ങോട്ട് വാ " അമ്മ അകത്ത് നിന്ന് വിളിച്ച് പറഞ്ഞതും അവൻ അകത്തേക്ക് നടന്നു.
ഹാളിൽ തന്നെ അമ്മയും, മയൂരിയും, നിരഞ്ജനും ഇരിക്കുന്നുണ്ട്.
" ഇത് അമ്മ ഇവിടെ തരാൻ പറഞ്ഞതാ '' കയ്യിലുള്ള കവർ സുഭദ്രയുടെ കൈയ്യിൽ കൊടുത്തു കൊണ്ട് അവൻ തിരിഞ്ഞ് നടന്നു.
''എങ്ങോട്ടാ ആദി നീ ഇത്ര തിരക്കിട്ട് പോവുന്നേ.ഇവിടെ വന്ന് ഇരിക്കടാ ''നിരഞ്ജൻ പറഞ്ഞു.
" ഇല്ല എട്ടാ.കുറച്ച് തിരക്കുണ്ട്.ഞാൻ പിന്നെ വരാം".
" 24 മണിക്കൂറും ഇവിടെ കേറി ഇറങ്ങി നടന്ന ചെക്കനാ. ഇപ്പോ തിരക്കാണ് പോലും. ഇവിടെ വന്നിരിക്കടാ ചെക്കാ " അമ്മ ആദിയോടെ പറഞ്ഞതും അതി നിരഞ്ജനരികിൽ ഇരുന്നു.
ഞങ്ങൾ ഇവളുടെ എൻഗേജ്മെൻ്റിനുള്ള ഡ്രസ്സ് സെലക്ട് ചെയ്യുകയായിരുന്നു. ഒന്നും ഇവൾക്ക് പിടിക്കുന്നില്ല. ഇതിൽ നിന്നും മോൻ ഒന്ന് സെലക്ട് ചെയ്തേ" അമ്മ പറഞ്ഞു.
നിരഞ്ജൻ അവന് ലാപ്ടോപ്പ് നൽകി.ആദി അത് വാങ്ങി ഓരോ ഡ്രസ്സും നോക്കി.
"ദാ ഇത് നല്ല രസം ഉണ്ട്.ഇത് നിനക്ക് നന്നായി ചേരും മയു"
ഗോൾഡൺ കളർ ഫ്രാക്കിൽ യെല്ലോ ആൻ്റ് റോസ് കോബിനേഷൻ സ്റ്റോൺ വർക്ക് ഉള്ള ഡ്രസ്സ് ആദി കാണിച്ചു കൊണ്ട് പറഞ്ഞു.
" ഉം. അത് മതി" മയൂരി തലയാട്ടി കൊണ്ട് പറഞ്ഞു.
" ഇത് തന്നെ അല്ലേ ടീ ഞങ്ങൾ രണ്ടു പേരും മാറി മാറി നല്ലതാണ് എന്ന് പറഞ്ഞത്. അപ്പോ നീ പറഞ്ഞത് നിനക്ക് ഇഷ്ടം ആയില്ല എന്ന് അല്ലേ " അമ്മ ചോദിച്ചു.
" അപ്പോൾ എനിക്ക് ഇഷ്ടം ആയില്ല. ഇപ്പോ ഇഷ്ടം ആയി " മയൂരി അത് പറഞ്ഞ് എഴുന്നേറ്റ് റൂമിലേക്ക് പോയി.പോവുമ്പോൾ ആദിയെ ഒന്ന് അവൾ നോക്കി.
" അപ്പോ ഇത് ഓഡർ ചെയ്യാം .അല്ലേ അമ്മ"നിരഞ്ജൻ ചോദിച്ചു.
" ഉം.ചെയ്തോ. എന്താ മയൂന് പറ്റിയത് എന്ന് അറിയില്ല. കല്യണം ഉറപ്പിച്ചപ്പോൾ മുതൽ ഇങ്ങനെയാണ് .പഴയ കളിയും ചിരിയും ഒന്നും ഇല്ല. എത് സമയവും ഈ മുറിയടച്ച് ഇരുപ്പാണ്'' അമ്മ സങ്കടത്തോടെ പറഞ്ഞു.
"കല്യാണം ഒക്കെ അല്ലേ. അപ്പോ എല്ലാവരേയും പിരിഞ്ഞ് പോവുന്നതിനുള്ള സങ്കടം ആയിരിക്കും സുഭദ്രമ്മേ "ആദി അവരെ സമാധാനിപ്പിച്ചു.
" അതിന് കല്യാണം ഇപ്പോൾ ഒന്നും നടത്തുന്നില്ലലോ. അതൊക്കെ കുറച്ച് മാസം കഴിഞ്ഞേ ഉണ്ടാവുള്ളു.പിന്നെ എന്താ ഈ കുട്ടിക്ക് പറ്റിയേ എന്ന് ഒരു എത്തും പിടിയും ഇല്ല.''
" സുഭദ്രമ്മേ ഞാൻ ഇറങ്ങാ. ഓഫീസിൽ പോവണം" അത് പറഞ്ഞ് ആദി പുറത്തേക്ക് ഇറങ്ങി.ഗേറ്റ് കടന്ന് പോവാൻ നേരം അവൻ മുകളിലെ മയൂരിയുടെ റൂമിലെ ജനലിനരികിലേക്ക് നോക്കി.
അവൻ പ്രതിക്ഷിച്ച പോലെ ജനലരികിൽ അവൾ നിൽക്കുന്നുണ്ടായിരുന്നു.പരസ്പരം ഒന്ന് നോക്കിയ ശേഷം ആദി നടന്നകന്നു.
***
കൃതി സാരി ഉടുത്ത് വരാത്തതിൽ വിഷ്ണു നല്ല സങ്കടത്തിൽ ആയിരുന്നു.
"എന്താ കൃതു ഇന്നലെ ഫോൺ പെട്ടെന്ന് കട്ട് ആയത്.പിന്നെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയി "ബ്രേക്ക് ടൈമിൽ വിഷ്ണു ചോദിച്ചു.
" അത്.... അത് പിന്നെ ഫോൺ കയ്യിൽ നിന്നും താഴേ വീണു അതാ.അതോടെ ഫോൺ കപ്ലേയിൻ്റ് ആയി "
" ആണോ.. അപ്പോ തനിക്ക് ഇപ്പോ ഫോൺ ഇല്ലേ "
" ഇല്ല" അവൾ എബിയെ പേടിച്ച് അധികം വിഷ്ണുവിനോട് സംസാരിക്കാൻ നിന്നില്ല .അവൻ ചോദിക്കുന്നതിനു മാത്രം ഉത്തരം നൽകി ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കൊടുത്തു.
അത് കണ്ട് എബിയുടെ മുഖത്ത് ചിരി വന്നിരുന്നു.
ബ്രേക്ക് ടൈം കഴിഞ്ഞതും എല്ലാവരും അവരവരുടെ ജോലി ചെയ്യാൻ തുടങ്ങി.
"സംസ്ക്യതി "സീനിയർ ഡിസൈനർ ക്യതിയെ അവരുടെ ക്യബിനിലേക്ക് വിളിച്ചു.
''ഞാൻ ഇന്നാണ് തൻ്റെ സർട്ടിഫിക്കറ്റസ് കണ്ടത്. രണ്ട് മൂന്ന് ഫെയ്മസ് കമ്പനികളിൽ വർക്ക് ചെയ്ത എക്സ്പീരിയൻസ് ഉണ്ട്. Anyway good."
ഈ ഇച്ചായൻ്റെ ഒരു കാര്യം കൃതി മനസിൽ കരുതി.
"താൻ ഇനി ചെറിയ ഡിസൈൻ വർക്ക് ഒന്നു ചെയ്യണ്ട.ഫ്രഷർ ആണ് എന്ന് കരുതിയാണ് ഞാൻ തനിക്ക് അത്തരം വർക്ക് തന്നത് "
അത് കേട്ടതും കൃതിയുടെ മുഖത്തെ ചിരി മാഞ്ഞ് ടെൻഷൻ ആയി .എൻ്റെ ഭഗവാനേ എനിക്കുള്ള ഒരു അപാര പണി വരുകയാണെന്ന് തോന്നുന്നു.
മാഡം നേരെ അവരുടെ ഓഫീസ് സെക്ഷനിലേക്ക് നടന്നു. ശേഷം അവിടത്തെ കമ്പോഡിൽ നിന്നും ഒരു കവർ എടുത്ത് അവളുടെ അരികിലേക്ക് വന്നു.
" ഇത് ഒരു ഡിസൈൻ മെറ്റീരിയൽ ആണ് .പിന്നെ ഇത് ഈ ഡ്രസ്സിലേക്കുള്ള സ്റ്റോൺ ആൻ്റ് അതർ ഐറ്റംസ്'. ഇതെല്ലാം വച്ച് താൻ ഒരു ഡിസൈൻ ഡ്രൊ ചെയ്യൂ."
അവർ ആ കൃതിയുടെ കൈയ്യിലേക്ക് നൽകി. ക്യതി ആ കവറുമായി ആ കാബിനിൽ നിന്നും പുറത്തിറങ്ങി.
കവർ തൻ്റെ ടെബിളിനു മുകളിൽ വച്ച് അവൾ വേഗം എബിയുടെ അരികിലേക്ക് നടന്നു.
എബിയുടെ അടുത്ത് തന്നെ വിഷ്ണുവും ആനന്ദും ഉള്ളതിനാൽ അവൾക്ക് അവൻ്റെ അടുത്തേക്ക് പോവാൻ പറ്റിയില്ല.അവൾ അവരുടെ ക്യബിനു മുന്നിൽ നിന്ന് പരുങ്ങുമ്പോഴാണ് എബി അവളെ നോക്കിയത്.
കൃതി കണ്ണു കൊണ്ട് എന്തോ കാണിച്ച് വാഷ് റൂമിനടുത്തുള്ള റൂമിലേക്ക് നടന്നു.
"എടാ ഞാൻ ഒന്ന് വാഷ് റൂമിൽ പോയിട്ട് വരാം " എബി അവരോട് പറഞ്ഞ് നേരെ കൃതിയുടെ അരികിലേക്ക് നടന്നു.
" ഞാനും വിചാരിച്ചേ ഉള്ളു. നിന്നെ ഇങ്ങനെ അടുത്ത് കിട്ടാൻ എന്താ ചെയ്യാ എന്ന് " എബി അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് തന്നിലേക്ക് ചേർത്തു.
"ഒന്ന് വിട്ടേ ഇച്ചായാ. മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ച് നിൽക്കുമ്പോഴാ ഒരു റൊമാൻസ് "
"എന്താ .. എന്താ പറ്റിയേ "അത്രയും നേരം പുഞ്ചിരിച്ചു നിന്നിരുന്ന എബിയുടെ മുഖഭാവം മാറി.
'' ഇച്ചായൻ 2,3 കമ്പനികളിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വച്ചക്കാരണം ഇപ്പോ ഞാൻ ആകെ പെട്ട അവസ്ഥയാണ് "
"അതിനു ഇപ്പോ എന്താ ഉണ്ടായേ"
''ആ മാഡം ഒരു കവറിൽ ഒരു മെറ്റീരിയലും വേറെ എന്തൊക്കെയോ എൻ്റെ കയ്യിൽ തന്നു. എന്നിട്ട് പറയാ അത് വച്ച് ഒരു ഡ്രസ്സിൻ്റെ പെൻസിൽ ഡ്രോ ചെയ്യാൻ "
"അതിനെന്താ. നീ ഒന്ന് വരക്കാൻ ശ്രമിച്ച് നോക്ക് "
''ഇച്ചായാ എന്താ ഈ പറയുന്നേ. ഒരു സൂര്യനും, മലയും, വീടും മാത്രം വരക്കാൻ അറിയുന്ന ഞാൻ എന്ത് ഡ്രസ്സ് ഡീസൈൻ ഡ്രൊ ചെയ്യാനാ"
എബി കുറച്ച് നേരം ആലോചിച്ച് നിന്നു.
" നീ ഒരു കാര്യം ചെയ്യ്. നീ വീട്ടിൽ ചെന്ന് ഡിസൈൻ ചെയ്യാം. ഇപ്പോ ഡിസൈൻ ചെയ്യാൻ ഇരുന്നാൽ കുറേ സമയം വേസ്റ്റ് ആവും എന്നൊക്കെ അങ്ങ് തട്ടി വിട്"
" പ്രശ്നം ആവോ ഇച്ചായാ "
''നീ പേടിക്കണ്ട ടീ."
" എന്നാ ഞാൻ പോയി പറയട്ടെ ഇച്ചായാ " അത് പറഞ്ഞ് എബി മുന്നോട്ട് പോവാൻ നിന്നതും എബി ഒരു കള്ള ചിരിയോടെ അവളുടെ കൈ പിടിച്ചു
"എന്തായാലും ഇത് വരെ വന്നതല്ലേ. ഒരു ഉമ്മയെങ്കിലും ...." എബി ചിരിയോടെ പറഞ്ഞു.
"ഒന്നു പോ ഇച്ചായ "അവൾ കൈ വിടിവിച്ച് മുന്നോട്ട് നടന്നു.
"ഇച്ചായാ " അവൾ തിരികെ നടന്ന് വന്നു.
" എന്നാ സമ്മതം ആണോ" അവൻ അവളെ നോക്കി കൊണ്ട് ചോദിച്ചു.
"അതൊന്നും അല്ലടാ .ഇന്ന് പോവുമ്പോൾ എനിക്ക് ഒരു ഐസ് ക്രീം വാങ്ങി തരണേ"
"ടീ എന്താ എന്നേ വിളിച്ചേ ടാ എന്നോ " എബി ദേഷ്യം അഭിനയിച്ച് കൊണ്ട് ചോദിച്ചു '
"ഞാൻ ഇനിയും വിളിക്കും. എന്താടാ ഇച്ചായാ നീ ചെയ്യാ" അവൾ ചിരിച്ച് കൊണ്ട് ആ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി.
***
വൈകുന്നേരം പോകുന്ന വഴി എബി ഐസ് ക്രീം ഒരു ബോക്സ് വാങ്ങി. കൃതി ഫ്ലാറ്റിൽ എത്തിയതും വേഗം അത് ഫ്രീസറിൽ വച്ചു.
ജോലി എല്ലാം കഴിഞ്ഞ് ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് കൃതി മാഡം തന്ന നോട്ടും, ഡ്രൈായിങ്ങ് പെൻസിലും ഒക്കെ എടുത്ത് ബാൽക്കണിയിൽ വന്ന് നിലത്തിരുന്നു.
"ഇച്ചായാ ഇത് എന്നാ ചെയ്യേണ്ടത് " അവൾ ഹാളിൽ ഇരിക്കുന്ന എബിയോടായി ചോദിച്ചു.
നീ നെറ്റിൽ ഒന്ന് സെർച്ച് ചെയ്യ്ത് എന്തെങ്കിലും ഒക്കെ വരച്ച് വക്ക്. എനിക്ക് സ്റ്റേഷനിലെ കുറേ ഫയലുകൾ പെൻ്റിങ്ങ് ആണ്. അതോണ്ട് ഞാൻ മുറിയിൽ ഉണ്ടാവും എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാ മതി" അത് പറഞ്ഞ് എബി മുറിയിലേക്ക് പോയി.
കൃതി കുറേ നേരം ഫോൺ ഒക്കെ നോക്കി വരക്കാൻ ശ്രമിച്ചെങ്കിലും കുറേ പേപ്പർ വേസ്റ്റ് ആയതല്ലാതെ നോ യൂസ്.
അവസാനം വരച്ച് വരച്ച് ക്ഷീണിച്ച് അവൾ ആ തറയിൽ കിടന്ന് ഉറങ്ങി.
സമയം കുറേ വൈകിയാണ് എബി വർക്ക് എല്ലാം കംപ്ലീറ്റ് ആക്കിയത് .കിടക്കാൻ നേരം അവൻ ഒന്ന് കൃതിയെ നോക്കി പുറത്തേക്ക് വന്നു.
അവൾ പേപ്പർ എല്ലാം താഴെ വലിച്ച് വാരി ഇട്ടിട്ടുണ്ട്. അവൻ നേരെ അവളുടെ അരികിലേക്ക് നടന്നു.
"അമ്മു.. അമ്മു എണീക്ക് എബി അവളെ തട്ടി വിളിച്ചു.
" എന്നേ കൊണ്ട് ഒന്നും വയ്യാ ഇച്ചായാ. ഞാൻ കുറേ നോക്കി വരക്കാൻ ഒന്നും കിട്ടുന്നില്ല." എബി അവൾ വരച്ച ഓരോ ചിത്രങ്ങളും നോക്കി അതിനിടയിൽ ഒരു പേപ്പറിൽ ഒരു മലയും, മലയിൽ ഉദിച്ചു വരുന്ന ഒരു സൂര്യനും, ഒരു വീടും.
" ഇത് എന്താ" എബി ആ പേപ്പർ ഉയർത്തി കൊണ്ട് ചോദിച്ചു.
" അത് പിന്നെ ഞാൻ ബോർ അടിച്ചപ്പോ വെറുതെ വരച്ചതാ. എങ്ങനെയുണ്ട് കൊള്ളാവോ"
"ഇതിനെക്കാൾ നന്നായി ഒന്നാം ക്ലാസ്സിലെ പിള്ളേർ വരക്കും" എബി കളിയാക്കി കൊണ്ട് പറഞ്ഞു.
ശേഷം അവൻ ഫോൺ എടുത്ത് കുറേ ഡിസൈൻ നോക്കി. ശേഷം അവൻ പേപ്പറിൽ വരക്കാൻ തുടങ്ങി.
കൃതി നേരെ എബിയുടെ മടിയിലേക്ക് കിടന്നു.
എബി കഷ്ടപ്പെട്ട് വരച്ച് തീർത്തപ്പോഴേക്കും അവൻ്റെ മടിയിൽ കിടന്ന് കൃതി ഉറങ്ങിയിരുന്നു. അവൻ പേപ്പറും മറ്റു സാധനങ്ങളും ഒതുക്കി വച്ച് കൃതിയെ പതിയെ എടുത്ത് അവളുടെ മുറിയിൽ കൊണ്ടു വന്നു കിടത്തി.
അവളുടെ നെറ്റിയിൽ ഒന്ന് മുത്തമിട്ട ശേഷം എബി തിരിഞ്ഞ് നടന്നതും കൃതി അവൻ്റെ കൈയ്യിൽ പിടിച്ചു
"ഇച്ചായാ.... " അവൾ നീട്ടി വിളിച്ചു.
" എടി കള്ളി നീ അപ്പോ ഉറക്കം അഭിനയിച്ച് കിടക്കുകയായിരുന്നല്ലേ " എബി അവളുടെ ചെവിക്ക് പിടിച്ച് കൊണ്ട് ചോദിച്ചു.
(തുടരും)
🖤 ഇച്ചായന്റെ പ്രണയിനി 🖤