Aksharathalukal

എന്നെന്നും നിൻചാരെ - 21

  എന്നെന്നും നിൻചാരെ 

   ✍️  🔥 അഗ്നി 🔥

   ഭാഗം : 21


        മാധവന്റെ കാർ അകന്നു പോകുന്നതും നോക്കി ആദിയൊന്ന് നെടുവീർപ്പിട്ടു...  ആയിരം വട്ടം അയ്യാൾ തനിക്കാരുമല്ലെന്ന് ബോധിപ്പിക്കാൻ ശ്രമിക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങലുണ്ട്...  ഇന്നും അതിനു കാരണം അവൻ തേടുന്നില്ല..  അതവനിലെ ഭയമാണ്...  ഒരുപക്ഷെ ഒടുക്കം ആ കണ്ടെത്തൽ ഉള്ളിൽ കുഴിച്ചു മൂടപ്പെട്ട അച്ഛനോടുള്ള സ്നേഹം തോണ്ടി പുറത്തിട്ടാലോ എന്ന്...  ചിന്തകൾ കാട് കടന്നു...  തോളിൽ കരസ്പർശം അരിഞ്ഞതും ആദി തിരിഞ്ഞു നോക്കി..  


     തനിക്കരികിലായി നിന്ന് തോളിൽ കയ്യിട്ട് നിൽക്കുകയായിരുന്നു ഷിയാസ്...   


   " നിന്നെ എനിക്ക്  മനസ്സിലാകുന്നില്ല ആദി...  അച്ഛനോട് നിനക്ക് വെറുപ്പാണ്...  അതിനു വ്യക്തമായോരു കാരണവുമുണ്ട്...  പക്ഷെ അദ്ദേഹം നിന്നെ കാണുമ്പോൾ കാണിക്കുന്ന അവഗണനയ്ക്ക് യാതൊരു അർത്ഥവുമില്ല...  എന്നിട്ടും നീ നിന്റെയും അമ്മയുടെയും ഭാഗം എന്തൊകൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ വ്യക്തമാക്കുന്നില്ല... "


   " അതിനു ഉത്തരം വളരെ ലളിതമാണ് ഷിയാസ്...  ഞാൻ അയ്യാളുടെ മകനായി അറിയപ്പെടാൻ  ആഗ്രഹിക്കുന്നില്ല...  പിന്നെ ഒരുവട്ടം എങ്കിലും എന്റെ അമ്മയെ കേട്ടിരുന്നെങ്കിൽ ഇന്ന് ഇങ്ങനൊരു സാഹചര്യം പോലും ഉണ്ടാകുമായിരുന്നില്ല. " 


    " ഹ്മ്മ്... നീ പറയുന്നത് ന്യായം തന്നെ..  "  


           അപ്പോഴേക്കും അവർക്ക് അടുത്തേക്ക് മജീദും എത്തിയിരുന്നു.  


    " എനിക്ക് ഇതിന്റെ ഒന്നും ആവിശ്യം ഉണ്ടായിരുന്നില്ല.... എന്തിനാ ഇത്ര രൂപ..  അതും എനിക്ക് വേണ്ടി... "   ആദി പറഞ്ഞു. 


     " ഇത് വേണോ വേണ്ടയോ എന്നുള്ളത് ഒന്നും ഇല്ല...  ഇതൊക്കെ സത്യത്തിൽ നിനക്ക് അവകാശപ്പെട്ടതാണ്...  ഇങ്ങനെ എല്ലാം നശിച്ചു തീരുന്നത് കണ്ടിട്ട് സഹിക്കുന്നില്ല...  എന്താണ് നിന്റെ അമ്മയ്ക്കും മാധവനും ഇടയിൽ സംഭവിച്ചതെന്ന് വ്യക്തമല്ല... പക്ഷെ അത് വെറുമൊരു തെറ്റിധാരണയാണെന്ന് ഉറപ്പാണ്...  ഒരിക്കൽ എല്ലാം കലങ്ങി തെളിയുമ്പോൾ...  നിനക്കായി ഒന്നും മാറ്റിവെക്കാൻ കഴിഞ്ഞില്ലെന്ന ദുഃഖം വേണ്ടല്ലോ...  പിന്നെ കാശ്...   ഇന്നാ പ്രോപെർട്ടിക്ക് ഉള്ള മാർക്കറ്റ് വിലയിലും പകുതി കുറച്ചാണ് കച്ചവടം...  എല്ലാം പെങ്ങൾക്ക് വേണ്ടി നശിപ്പിക്കുവ... എന്താകുമോ എന്തോ... "  


      " ഇനി നീ നന്ദി പ്രകടനവുമായി വരണ്ട...  ഇതൊക്കെ ഇങ്ങനെ നടക്കണം എന്നത് ദൈവനിയോഗമാണ്...  അതിനെ തടുക്കാൻ നമുക്ക് കഴിയില്ല.... അരുൺ എന്നെ വിളിച്ചിരുന്നു നിന്നെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടാവണം... " 


    " ഹ്മ്മ്...  എന്നെയും വിളിച്ചു...  ഇനി ഞാൻ അവിടെക്കല്ലേ പോണേ...  അവിടെ ചെന്ന് കാര്യങ്ങൾ വിശദമായി പറഞ്ഞോളാം...  "  


     " എന്നാൽ ശരിയെട...  പിന്നെ പ്രാർത്ഥനക്ക് സുഖല്ലേ...  ഉമ്മയും ആമിയും വന്നു കാണണം പറഞ്ഞിരിക്കുന്നുണ്ട്...  ഹോസ്പിറ്റലിൽ പോയിട്ട് കുഴപ്പമൊന്നും ഇല്ലല്ലോ... "   


   " ഇല്ലടാ...  കുഞ്ഞും അവളും ആരോഗ്യമായി തന്നെ ഇരിക്കുന്നു...  ഒരീസം നീ അവരെയും കൂട്ടി ഇറങ്... "  


    " ഹ...  വരാം... പിന്നെ കാർ നീ നാളെ ഷോപ്പിൽ വരുമ്പോൾ കൊണ്ട് വന്നാൽ മതി... "  ഷിയാസ് ആദിയോടായി പറഞ്ഞു. 


    " അത് വേണ്ടെടാ...  നീ കൊണ്ട് പൊയ്ക്കോ...  ഞാൻ ഒരു ഓട്ടോ പിടിച്ചോളാം...  "  


   " അത് സാരമില്ലടാ... ഞാനും വാപ്പയും വീട്ടിലേക്ക് ആണ് ഞങ്ങൾ ഒരുമിച്ചു പോയ്‌കോളവും... "  


     " അങ്ങനെ എങ്കിൽ ശരി... "  അതും പറഞ്ഞു ഇരുവരും പിരിഞ്ഞു... 


    " അല്ലുപ്പാ...  പ്രകാശൻ അങ്കിൾ ആണ് ക്യാഷ് തന്നതെന്ന് എന്തെ  ആദിയോട് പറഞ്ഞില്ല... "  


    " അത്....  ആ കാര്യം എങ്ങനേലും സാവിത്രി അറിഞ്ഞാൽ അതെ ചൊല്ലി ഒരു പ്രശ്നം ഉണ്ടാക്കും ആദിക്കും അത് സങ്കടം ഉണ്ടാക്കും..
അതുകൊണ്ട് പ്രകാശൻ തന്നെയാണ് കാശിനെ കുറിച്ച് ആരും അറിയേണ്ടെന്ന് പറഞ്ഞത്.. "  


    " ഹ്മ്മ്... " എല്ലാം വ്യക്തമായതുപ്പോലെ അവൻ ഒന്ന് മൂളി. 


     ==================================


     " വാ നമുക്ക് അകത്തേക്ക് പോകാം...  "  അനന്തൻ അതും പറഞ്ഞു മുന്നിൽ നടന്നു...  പാറുവിന് തന്റെ ശരീരം നിന്നിടത്തു നിന്ന് അനക്കാൻ പോലും ആകുമായിരുന്നില്ല...  കേട്ടവാർത്തയിൽ അത്രമാത്രം അവൾ തളർന്നു പോയി...  


    " പാറു വാ...  " അല്പം മുന്നോട്ടു നടന്നിട്ടും ഒപ്പം വരാത്ത പാറുവിനരികിലേക്ക് തിരികെ വന്നശേഷം അരുൺ പറഞ്ഞു.  


    " ഹ്മ്മ്...  "  പാറു നടക്കുമ്പോൾ അവളുടെ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു കാലുകൾ ഇടറി... 
   

     എന്തുകൊണ്ടോ പിന്നീട് ഒന്നും സംസാരിക്കാതെ പാറു അനുവിന്റെ മുറിയിലേക്ക് നടന്നു...  അനു തിരികെ വരാനുള്ള സമയം ആകുന്നതേ ഉള്ളു... പാറു പതിയെ കട്ടിലിലേക്ക് കിടന്നു...   കരഞ്ഞത് കൊണ്ട് അവളുടെ കണ്ണുകൾ വീങ്ങിയിരുന്നു...  പതിയെ കണ്ണടച്ച് കിടന്നു...  മനസ്സിൽ ഒരേഒരു ചിന്ത മാത്രം ഈ സത്യങ്ങൾ എല്ലാം ഒരുനാൾ എല്ലാരും അറിയുക തന്നെ ചെയ്യും...   അമ്മയുടെ പ്രവർത്തി തനിക്ക് പോലും താങ്ങാൻ കഴിഞ്ഞില്ല... അങ്ങനെ എങ്കിൽ അച്ഛൻ...  അച്ഛൻ ഇതെങ്ങനെ സഹിക്കും...  ആദിയേട്ടൻ ആ സാഹചര്യത്തെ എങ്ങനെ നേരിടും...  തകർന്ന് പോകില്ലേ ആ പാവം... ഓരോന്നും ഓർമിക്കവേ ഉള്ളിൽ വേദന നിറഞ്ഞു...   


    "  മോളെ...   " ലക്ഷ്മിയമ്മ പാറുവിനെ തിരക്കി അനുവിന്റെ റൂമിൽ എത്തി. 


    തന്റെ കരഞ്ഞുകലങ്ങിയ കണ്ണുകൾ അവരിൽ എന്തെങ്കിലും സംശയം സൃഷ്ടിക്കുമോ എന്ന് ഒരുവേള അവൾ ഭയന്നു...   

  
    " മോളെ...  തലവേദന കുറവില്ലേ...  " അവർ അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു.  


    തന്നെ തിരക്കിയപ്പോൾ അരുൺ പറഞ്ഞ കളവായിരിക്കും തലവേദന എന്നവൾക് മനസ്സിലായി...  ഈ അവസ്ഥയിൽ ഒരു രക്ഷയ്ക്ക് ഈ കള്ളം തന്നെയാണ്  നല്ലതെന്ന് അവൾക്ക് തോന്നി. 

     
    " തലവേദനിക്കുന്നുണ്ട്... "  അവൾ മറുപടി നൽകി.  


     വീങ്ങിയ കണ്ണുകൾ കണ്ട് ലക്ഷ്മിയമ്മ അവളുടെ നെറ്റിയിലും മറ്റും ചൂട് നോക്കി...  

    
     " ചൂടൊന്നും ഇല്ലല്ലോ...  ചിലപ്പോൾ യാത്ര ചെയ്തത് കൊണ്ടാവും.. മോൾ കിടന്നോ... മറ്റു ബുദ്ധിമുട്ട് എന്തെങ്കിലും തോന്നിയാൽ വിളിക്കണേ...  " അതും പറഞ്ഞു അവർ തിരികെ പോയി. അമ്മ പോയതും അരുൺ അകത്തേക്ക് കയറിചെന്നു.  

.    
     " പാറു...  "  


       അരുൺ വിളിക്കുന്നത് കേട്ടതും പാറു എഴുന്നേറ്റിരുന്നു...  അവൾ അവനെ മുഖമുയർത്തി നോക്കിയതേ ഇല്ല...  അവൾ നോക്കുന്നില്ലെന്ന് കണ്ടതും അരുൺ അവളെ ഒരിക്കൽ കൂടി വിളിച്ചു.  


    " പാറു.... "  


    " ഹ്മ്മ്.... "  


    " നീ ഇപ്പോഴും അതെക്കുറിച്ച് ചിന്തിച്ചിരിക്കുവാണോ... അതൊക്കെ ആലോചിച്ചു ടെൻഷൻ കേറ്റുമ്പോൾ വയറ്റിൽ ഒരു കുഞ്ഞുജീവൻ കൂടി ഉണ്ടെന്ന് ഓർക്കണം...  അതിന് എന്തെങ്കിലും സംഭവിച്ചാൽ... "  


     അത്രയും കേട്ടതും പാറു ഞെട്ടി മുഖമുയർത്തി അരുണിനെ നോക്കി...  അവളുടെ കൈകൾ വയറിൽ തലോടി...  


     " ആവിശ്യമില്ലാത്തത് ഒന്നും ആലോചിച്ചു തലപുകയ്ക്കേണ്ട എല്ലാം വരും പോലെ വരട്ടെ.. ""


    " എല്ലാ സത്യങ്ങളും തിരിച്ചറിയുന്ന നിമിഷം ആദിയേട്ടൻ  എന്നെ വെറുക്കുമോ...  അമ്മയെ പോലെ ആണ് ഞാനെന്നും ചിന്തിക്കുമോ..."  


     അവളിൽ നിന്ന് അരുൺ അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചുന്നില്ല...  അവൻ ഒരുനിമിഷം എന്ത് പറയണം എന്ന ചിന്തയിൽ കുടിങ്ങി...  

    

                                  തുടരും...  


  ലെങ്ത് കുറവാണെന്ന് അറിയാം...  ഇത്തിരി തിരക്കിൽ ആയിപോയി   നാളെ അടിപൊളി പാർട്ടുമായി വരാം...   


     വായിച്ചു കമന്റ്‌ എഴുതാതെ പോകല്ലേ❤️❤️ 


എന്നെന്നും നിൻചാരെ  - 22

എന്നെന്നും നിൻചാരെ - 22

4.7
4226

     എന്നെന്നും നിൻചാരെ              ✍️  🔥 അഗ്നി  🔥         ഭാഗം : 22       വണ്ടി നിർത്തിയതും ഉമ്മറത്തു നിൽക്കുന്ന മൈഥിലിയെ ഒന്ന് നോക്കുകപോലും ചെയ്യാതെ മാധവൻ കാറ്റ്പോലെ അയ്യാളുടെ റൂമിലേക്ക് പാഞ്ഞു...        " ഏട്ടാ...  "  മൈഥിലി അയ്യാളെ വിളിച്ചു പിന്നാലെ ചെന്നെങ്കിലും അവൾക്ക് എന്തെങ്കിലും പറയാൻ ഒരു അവസരം ലഭിക്കും മുന്നേ വാതിലുകൾ കൊട്ടിയടക്കപ്പെട്ടിരുന്നു...         എന്താണ് സംഭവിച്ചതെന്ന് മൈഥിലിക്ക് മനസ്സിലായില്ല..  അവർ കതകിൽ തട്ടുവാനായി കൈ ഉയർത്തിയതും അകത്തുനിന്ന് എന