Aksharathalukal

എന്നെന്നും നിൻചാരെ - 22

     എന്നെന്നും നിൻചാരെ  
    

      ✍️  🔥 അഗ്നി  🔥 

       ഭാഗം : 22


      വണ്ടി നിർത്തിയതും ഉമ്മറത്തു നിൽക്കുന്ന മൈഥിലിയെ ഒന്ന് നോക്കുകപോലും ചെയ്യാതെ മാധവൻ കാറ്റ്പോലെ അയ്യാളുടെ റൂമിലേക്ക് പാഞ്ഞു...  


     " ഏട്ടാ...  "  മൈഥിലി അയ്യാളെ വിളിച്ചു പിന്നാലെ ചെന്നെങ്കിലും അവൾക്ക് എന്തെങ്കിലും പറയാൻ ഒരു അവസരം ലഭിക്കും മുന്നേ വാതിലുകൾ കൊട്ടിയടക്കപ്പെട്ടിരുന്നു...  


      എന്താണ് സംഭവിച്ചതെന്ന് മൈഥിലിക്ക് മനസ്സിലായില്ല..  അവർ കതകിൽ തട്ടുവാനായി കൈ ഉയർത്തിയതും അകത്തുനിന്ന് എന്തോ വീണുടയുന്ന ശബ്ദം കെട്ട് കൈകൾ പിൻവലിച്ചു..  മാധവൻ ദേഷ്യത്തിൽ ആണെങ്കിൽ അയ്യാളുടെ മുന്നിൽ ചെന്നു നിൽക്കുന്നത് തന്റെ ആരോഗ്യത്തിനു കേടാണെന്ന് അറിയാവുന്നത് കൊണ്ട് അവർ പിന്തിരിഞ്ഞു നടന്നു. 


    ഹാളിൽ ഇരിക്കുന്ന മഹേഷിനെ കണ്ടതും അവർ അവനരികിൽ ചെന്നിരുന്നു.  


   " മോനെ എന്താടാ കച്ചവടം നടന്നില്ലേ... അമ്മാവൻ എന്താ ഇത്ര ദേഷ്യം... "  


    " കച്ചവടം ഒക്കെ നടന്നു... ആ ഷിയാസും അവന്റെ കൂട്ടുകാരനും ചേർന്നാണ് വാങ്ങുന്നെ എന്നല്ലേ പറഞ്ഞിരുന്നത്...  ആ കൂട്ടുകാരൻ ആദിദേവ്  മാധവൻ എന്ന ആദിയാണ്... "  


    മഹേഷ്‌ പറഞ്ഞ വാർത്തയുടെ നടുക്കത്തിൽ മൈഥിലി ഇരുന്നിടത്ത് നിന്ന് ഉയർന്നു...   


      " എ..... എന്താ നീ പറഞ്ഞത്...  ഇത്...   സത്യമാണോ... "  

     
      " പകൽ പോലെ സത്യം....  " 

    
      " ചെ.... എന്നിട്ട് അത് വില്പന നടത്തിയല്ലേ... അത് വിൽക്കാതെ പോരായിരുന്നില്ലേ......" ആദിയുടെ മുന്നിൽ തോറ്റു പോയെന്നുള്ള ചിന്തയിൽ അവർക്കുള്ളിൽ ലജ്ജ തോന്നി. 


    " വിറ്റില്ലെങ്കിൽ മകൾകുടെ ഭാവി ഭർത്താവിന് പോക്കറ്റ് മണി എങ്ങനെ കൊടുക്കും...  " മഹേഷിന്റെ ഭാര്യ പ്രീതയായിരുന്നു ചോദിച്ചത്...  അവരുടെ കൂട്ടത്തിൽ അല്പമെങ്കിലും മനുഷ്യപറ്റുള്ളത് അവൾക്കായിരുന്നു... 

    " ആവിശ്യമില്ലാത്ത കാര്യങ്ങളിൽ നീ അഭിപ്രായം പറയേണ്ട...  അകത്തു കയറി പോടി..." മഹേഷ്‌ അവളോട്‌ ഒച്ചയെടുത്തു...   


     പിന്നെ ഒന്നും പറയാൻ കൂട്ടാക്കാതെ അവൾ അകത്തേക്ക് കയറി...   


    " അമ്മ എന്താ..   ആലോചിച്ചു കൂട്ടുന്നെ... "  

    
    " ഞാൻ...  വെറുതെ...  എങ്കിലും ആദിയാണ് ഇനി അതിന്റെ ഉടമ എന്ന് ഓർക്കുമ്പോൾ...  ഇപ്പൊ തോന്നുന്നു....  അത് വിൽക്കാൻ ഏട്ടനെ നിർബന്ധിക്കേണ്ടിയിരുന്നില്ലെന്ന്... "  


    " ഹ്മ്മ്...  ഇനി പറഞ്ഞിട്ട് കാര്യമില്ല...  കഴിഞ്ഞത് കഴിഞ്ഞു...  പിന്നെ മഹിമ എന്തെ..." 


     " അവൾ കല്യാണം ഉറപ്പിച്ചതിൽ പിന്നെ ഫോണിൽ തന്നെ അല്ലെ... "  


     അവരുടെ സംസാരം തുടർന്നു കൊണ്ടിരുന്നപ്പോഴേക്കും മാധവൻ പുറത്തേക്ക് ഇറങ്ങി വന്നു...  ഏട്ടനെ കണ്ടതും മൈഥിലി തന്റെ അഭിനയം തുടങ്ങി...  കണ്ണുനിറച്ചു ഏട്ടനെ നോക്കി.... 


    " ഞാൻ കാരണം...  എന്റെ മോളുടെ ഭാവിക്ക് വേണ്ടി എന്റെ...  എന്റെ  ഏട്ടൻ നാണംകേട്ടല്ലോ...  അവൻ ആയിരുന്നു വാങ്ങുന്നത് എന്നറിഞ്ഞപ്പോൾ ഏട്ടൻ കച്ചോടത്തിൽ നിന്ന് പിന്മാറികൂടായിരുന്നോ...  കല്യാണം എങ്ങനേലും നടത്തിയേനെ...  "  


     പെങ്ങളുടെ കള്ളക്കണ്ണീരിൻ മുന്നിൽ ആ ഏട്ടന്റെ ഹൃദയം അലിഞ്ഞു...   


    " എന്താ...  മോളെ...  നിനക്ക് വേണ്ടി എന്ത്‌ ചെയ്യേണ്ടി വന്നാലും അതിൽ യാതൊരു മടിയും ഇല്ല..  കാരണം എല്ലാവർക്കുമുന്നിലും അപഹാസ്യമായ നിന്റെ ചേട്ടനെ താങ്ങി നിർത്തിയത് നിന്റെ കൈകൾ ആണ്...  അതുകൊണ്ട് അങ്ങനെ ഒന്നും ചിന്തിക്കേണ്ട...  ഇപ്പൊ മഹിമ മോളുടെ കല്യാണം മാത്രമേ ഉണ്ടാകാവു  മനസ്സിൽ... "  പെങ്ങളുടെ കണ്ണുനീർ കണ്ടതും അയാളിൽ സഹോദരസ്നേഹം നിറഞ്ഞു. 


       മാധവൻ മൈഥിലി ആശ്വസിപ്പിച്ച ശേഷം മുറ്റത്തേക്ക് ഇറങ്ങി. അയ്യാൾ പോകുന്നത് നോക്കി നിൽക്കെ മൈഥിലിയുടെ കണ്ണുകളിൽ കുടിലതയായിരുന്നു.  


        ==============================


        
        "  പാറു... നീ എന്തൊക്കെയാണീ ചിന്തിച്ചു കൂട്ടുന്നത്...  ആദി നിന്നെ ഉപേക്ഷിക്കുമെന്ന് നിനക്ക് എങ്ങനെ ചിന്തിക്കാൻ തോന്നി... " അരുൺ അവളോടായി ചോദിച്ചു. 


    " എനിക്ക് അറിയില്ല അരുൺ...  ഒന്നും അറിയില്ല...  ചുറ്റും നടക്കുന്നതൊക്കെ എന്നെ വല്ലാത്തൊരു വിഭ്രാന്തിയിൽ എത്തിക്കുന്നു...  ആ നിമിഷങ്ങളിൽ ഒക്കെയും അമ്മയുടെ പ്രവർത്തികൾ എന്നെ വല്ലാതെ അലട്ടുന്നു...   അപ്പോഴെക്കെ ആദിയേട്ടൻ എന്നിൽ നിന്ന് അകലുമോ എന്ന ഭയം എന്നുള്ളിലേക്ക് കടന്നു കയറും.... ഒരേ സമയം ആദിയേട്ടൻ എന്നെ വിട്ടകലില്ലെന്നും, ചിലപ്പോൾ എന്നെ ഉപേക്ഷിച്ചു പൊയ്ക്കളയുമോ എന്നും മനസ്സിൽ പിടിവലി നടക്കുന്നു... " പറഞ്ഞു പൂർത്തിയാക്കുമ്പോഴേക്കും അവൾ കിതക്കുന്നുണ്ടായിരുന്നു...   


     അവളുടെ വാക്കുകളിൽ നിന്നും ആദിക്ക് ഇപ്പോൾ അവളുടെ ജീവിതത്തിൽ ഉള്ള് സ്ഥാനം എന്തെന്ന് വ്യക്തമായി...  ഒരിക്കലും ആദിയിൽ നിന്നൊരു മടക്കം ഇല്ലാത്തത്രയും പാറുവിനുള്ളിൽ ആദിയോടുള്ള സ്നേഹം വേരൂന്നിയിരിക്കുന്നുവെന്ന്...   

     ഒരിക്കലും ഒന്നിന്റെ പേരിലും ആദിയും അവളെ ഉപേക്ഷിക്കില്ലെന്ന് അരുണിന് വിശ്വാസം ഉണ്ട്...  പക്ഷെ അത് താൻ പറഞ്ഞു പാറുവിനെ ബോധ്യപെടുത്തുന്നതിലും നല്ലത് സ്വയം അവൾ തിരിച്ചറിയുന്നതായിരിക്കും...  പക്ഷെ ഈ മാനസിക സമ്മർദ്ദം അല്പമെങ്കിലും കുറച്ചില്ലെങ്കിൽ ഒരുപക്ഷെ കുഞ്ഞിനെ അത് ബാധിക്കും...  എന്ത്‌ ചെയ്യും എന്നവൻ അല്പം ആലോചിച്ചു... അപ്പോഴും അവൻ എത്തിപ്പെടുന്നത് ഒറ്റ ഉത്തരത്തിൽ ആണ്...  ""ആദി""   അതെ അവനു മാത്രമേ പാറുവിന്റെ ടെൻഷൻ മാറ്റാൻ കഴിയൂ.... 


      പുറത്തു വന്ന കാറിന്റെ ശബ്ദം കേട്ടതും അരുണിന് മനസ്സിലായി ആദി എത്തിയിരിക്കുന്നു എന്ന്....  സത്യത്തിൽ പഴങ്കഥകൾ കേട്ടിരുന്നു ആദി ധൃതിയിൽ എന്തിന് പോയെന്നുള്ള കാര്യത്തെ കുറിച്ച് അവൻ മറന്നിരുന്നു... പാറു ആണെങ്കിൽ അതെക്കുറിച്ച് ചിന്തിക്കാൻ പറ്റിയൊരു മാനസികാവസ്ഥയിൽ ആയിരുന്നില്ല...  


    " പാറു...  ആദി വന്നിരിക്കുന്നു... " 


       അരുൺ പറയുന്നത് കേട്ടവൾ തിരിച്ചൊന്നും പറഞ്ഞില്ല...  കുറച്ചു നേരം കൂടി അവളെ നോക്കിനിന്നിട്ട് അവൻ മുറിവിട്ടിറങ്ങി...  ആദിയോടൊപ്പം അനുവും കയറി വരുന്നുണ്ടായിരുന്നു...  


     " നിന്റെ ഇന്നത്തെ പഠിപ്പ് കഴിഞ്ഞോടി... " അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തുകൊണ്ട് അരുൺ ചോദിച്ചു...  


      " അങ്ങോട്ട്‌ മാറി  നിൽക്ക് ഞാൻ അകത്തേക്ക് കയറട്ടെ... " തനിക്ക് മുന്നിൽ നിൽക്കുന്ന അരുണിനെ തട്ടിമാറ്റി.  


     അവരുടെ കൊച്ചുപിണക്കം കണ്ടു ആദിയും അനന്തനും പുഞ്ചിരിതൂകി.  


     അരുൺ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അകത്തു നിന്ന് അനുവിന്റെ   "ഏട്ടത്തി...  " എന്നുള്ള നീട്ടി വിളി കേട്ടിരുന്നു. 


    "  ഏട്ടത്തിക്ക്  തലവേദനയായിട്ട് കിടക്കുവാണ്...  നീ ശല്യം ചെയ്യാൻ നിൽക്കല്ലേ അനു.. " അവളുടെ അലർച്ചയ്ക്ക് പിന്നാലെ ലക്ഷ്മിയമ്മയുടെ ശകാരവും കേട്ടു. 


    പാറുവിന് തലവേദനയാണെന്ന് അറിഞ്ഞതും അരുണിനും അനന്തനും അതിനുള്ള കാരണം വ്യക്തമായിരുന്നു...   


    " എന്താ...  ഇത്ര പെട്ടന്ന് തലവേദന വരാൻ...  " സ്വയം പറഞ്ഞുകൊണ്ട് ആദി അകത്തേക്ക് കയറാൻ തുടങ്ങി...  അകത്തു കടക്കുന്നതിന് മുന്നേ അരുൺ അവന്റെ കയ്യിൽ പിടിച്ചു...  

     
      " യാത്ര ചെയ്ത ക്ഷീണം ആയിരിക്കും...  പിന്നെ ഈ സമയത്തു ഇങ്ങനെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും...   കുറച്ചുനേരം അവൾ കിടക്കട്ടെ...  ഉറങ്ങി കാണുമായിരിക്കും...  അല്ലെങ്കിൽ നീ വന്നെന്ന് അറിഞ്ഞെങ്കിൽ...  ഇപ്പൊ ഇവിടെ ഓടിയെത്തിയേനെ... "  അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ ആദിക്ക് ഒറ്റനോട്ടത്തിൽ വ്യക്തമാകുമെന്ന് അരുണിന് അറിയാമായിരുന്നു...  അതുകൊണ്ട് അവൻ മനഃപൂർവം ഒരു നുണ പറഞ്ഞു...   പിന്നെ വിഷയം മാറ്റാൻ എന്നപോലെ അവനോടു സംസാരിച്ചു തുടങ്ങി. 


      " അല്ല... നീ എന്താ ധൃതിയിൽ ഷിയാസ് വിളിച്ചെന്നു പറഞ്ഞു പായുന്ന കണ്ടു...  എത്രവട്ടം വിളിച്ചെന്നോ... നിനക്ക് ആ ഫോൺ എങ്കിലും ഒന്ന് എടുത്തൂടെ... " 


    " അത്.... ഫോണിലൂടെ പറയേണ്ടുന്ന കാര്യമല്ല...  അതാണ്...  "  


    " എന്താ ഇത്ര വലിയകാര്യം.... "  


      അരുണിന്റെ ചോദ്യത്തിന് ആദി അവിടെ സംഭവിച്ച കാര്യങ്ങൾ ഒക്കെയും ചുരുക്കി പറഞ്ഞു... കേൾവിക്കാരായി   നിന്നിരുന്ന അനന്തന്റെയും അരുണിന്റേയും മുഖത്ത് കേട്ടവാർത്തയുടെ സന്തോഷം നിറഞ്ഞു. 


    " അത് പൊളിച്ചു... " ആദി പറഞ്ഞവസാനിപ്പിച്ചതും അരുണിന്റെ കമന്റും വന്നു.  


     എന്നാൽ പറഞ്ഞ വാർത്തയിൽ വലിയ സന്തോഷം ഒന്നും ആദിക്ക് തോന്നിയില്ല... അവനുള്ളിൽ ഷിയാസിന്റെയും അവന്റെ ഉപ്പയുടെയും നന്മയെക്കുറിച്ച് മാത്രമുള്ള ചിന്തയായിരുന്നു...   ഒരിക്കലും മാധവന്റെ തോൽവിയോ...  ഒന്നും തന്നെ അവനൊരു പ്രശ്നമേ ആയിരുന്നില്ല...  


    " കാലം പലതും പലർക്കായും കരുതിവെച്ചിട്ടുണ്ട്... കൃത്യമായ സമയങ്ങളിൽ അത് സംഭവിക്കും...  ചില കാലാശകൊട്ടുകൾ കൂടി ഇനിയും ബാക്കി...  "  അനന്തൻ അതും പറഞ്ഞു അകത്തേക്ക് കയറി. 


    " അച്ഛൻ  എന്താ അങ്ങനെ പറഞ്ഞത്.... "  


     " ഇന്നത്തെ കാര്യം മാധവൻ അങ്കിളിന് കാലം കരുതിവെച്ച ഒരു തിരിച്ചടി ആയിരിക്കും എന്നാണ് അച്ഛൻ ഉദ്ദേശിച്ചത്.."   അരുൺ എങ്ങനെയോ മറുപടി നൽകി.  


    " ഹ്മ്മ്...  "  


        ഇരുവരും അകത്തേക്ക് കയറി... ലക്ഷിയമ്മയ്ക്ക് മുഖം കൊടുത്തിട്ട് അവൻ നേരെ പാറു കിടക്കുന്ന റൂമിലേക്ക് പോയി.  


     കുറച്ചു മണിക്കൂറുകൾക്കൊണ്ട് അവളിൽ വല്ലാത്ത തളർച്ച ബാധിച്ചതുപോലെ തോന്നി അരുണിന് ഒറ്റ നോട്ടത്തിൽ...  അവൻ അവൾക്ക് അരികിലായി ഇരുന്നുകൊണ്ട് പതിയെ നെറുകയിൽ തലോടി...  അവന്റെ സ്പർശനം അറിഞ്ഞതും  ഒഴുകാൻ വെമ്പുന്ന കണ്ണുനീരിനെ ശാസനയോടെ അവൾ തടഞ്ഞു നിർത്തി...  


   " പാറു.... " അരുമയോടെ അവൻ അവളെ വിളിച്ചു.  


    " ഹ്മ്മ്.... " കരച്ചിൽ ചീളുകൾ പുറത്തേക്ക് കേൾക്കുമോ എന്ന ഭയത്താൽ അവൾ മൂളുക മാത്രം ചെയ്തു... 


   " തലവേദന കുറവില്ലേ....  "  


    " ഹ... കുറഞ്ഞു... "  


    "  കുറഞ്ഞില്ലെങ്കിൽ  നമുക്ക് ഹോസ്പിറ്റലിൽ പോകാം... " 


    " വേ...  വേണ്ട.... ഇപ്പൊ കുറവുണ്ട്... "  


    "  എങ്കിൽ എഴുന്നേൽക്ക്...  എന്തെങ്കിലും കഴിക്കു...  എന്നിട്ട് വീട്ടിലേക്ക് മടങ്ങാം... "  


    " എനി.... ക്ക്... ഒന്നും വേണ്ട...  ആദി...  യേട്ടൻ കഴിച്ചോ... "  


      " അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല...  നിനക്ക് വേണ്ടെങ്കിലും എന്റെ കുഞ്ഞിന് വേണം...  അതുകൊണ്ട് ഇങ്ങോട്ട് ഒന്നും പറയാൻ നിൽക്കേണ്ടാ...  വാ വന്നു കഴിക്ക്... "  


      അവന്റെ നിർബന്ധം സഹിക്കാതെ എങ്ങനൊക്കെയോ കഴിച്ചെന്നു വരുത്തി...  


     തിരികെ വീട്ടിലേക്കുള്ള യാത്രയിൽ അവൾ മൗനമായി തന്നെ തുടർന്നു...  എങ്കിൽ ആദി ഓരോ കാര്യങ്ങളും അവൾക്ക് പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു...  അവൻ പറഞ്ഞത് കേട്ടൊരുന്നതല്ലാതെ അവൾ മറുപടി ഒന്നും നൽകിയില്ല...  അവൾക്ക് വയ്യെന്ന് പറഞ്ഞതുകൊണ്ട് പിന്നെ അവൻ കൂടുതലായി  ബുദ്ധിമുട്ടിച്ചിട്ടില്ല.


        ============================

  
     പിന്നെയും ദിവസങ്ങൾ മുന്നോട്ടു നീങ്ങി...  കാര്യമായ മാറ്റങ്ങൾ ആരുടെ ജീവിതത്തിലും സംഭവിചില്ല... ആദിയുടെ സ്നേഹവും സംരക്ഷണവും ഓരോ ദിവസവും കൂടുന്നതല്ലാതെ കുറയുന്നില്ലായിരുന്നു... അവൾക്ക് വേണ്ടി ഓരോന്നും ചെയ്യാനും അവനും ഉത്സാഹം കൂടുകയായിരുന്നു. 


     അരുണിന്റെ മനസ്സിലെ ചിന്തകൾ തന്നെയായിരുന്നു സത്യം...  പാറുവിനുള്ളിൽ തിളച്ചുമറിയുന്ന ഭയം...  ആദി അവളെ ഉപേക്ഷിക്കുമെന്ന ഭയം... അവളിൽ നിന്ന് വേരോടെ പിഴുതു മാറ്റാൻ ആദിയുടെ സ്നേഹം കൊണ്ട് സാധിച്ചു... 


     സത്യങ്ങൾ എല്ലാം മനസ്സിലാക്കിയിരുന്നിട്ട് കൂടി പാറു സാവിത്രിയോട് അതെക്കുറിച്ച് ഒന്നും സംസാരിചില്ല... അരുണും പിന്നീട് മൗനം സ്വീകരിച്ചു...  സാവിത്രിയിലും പതിയെ ഭയം മാറി തുടങ്ങി...  


       തെളിഞ്ഞമാനം കാർമേഘം വന്നു മൂടപെടുവാൻ നിമിഷനേരം മതിയാകും... ശാന്ത അന്തരീക്ഷം മാറി മാറിയപെടാൻ...  ചില സത്യങ്ങൾ മറനീക്കി പുറം വെളിച്ചം കാണുവാൻ ഒരു മരണം അനിവാര്യമായി തീർന്നു...  അല്ലെങ്കിൽ ആ മരണമായിരുന്നു സത്യത്തിലേക്ക് വഴി തെളിച്ചത്.... 


                                 തുടരും....  


   കഴിഞ്ഞ ദിവസം ഈ പാർട്ട് post ചെയ്യാൻ ഒരുപാട് ശ്രമിച്ചു..  പക്ഷെ ആദ്യം part post ആകുന്നില്ലായിരുന്നു...  പ   


       അത്യാവശ്യം ലെങ്ത് കൂട്ടി എഴുതാൻ ശ്രമിച്ചിട്ടുണ്ട്...  അപ്പൊ വായിച്ചു നോക്കി അഭിപ്രായം പറയണേ...  


      പിന്നെ ആരായിരിക്കും മരിച്ചതെന്ന് ചുമ്മാ ഒന്ന് guss ചെയ്തു നോക്ക്...  കറക്റ്റ് ഉത്തരം പറയുന്നവർക്ക് മടൽ തരുന്നതാണ് 😁😁😁 


എന്നെന്നും നിൻചാരെ  - 23

എന്നെന്നും നിൻചാരെ - 23

4.7
4295

   എന്നെന്നും നിൻചാരെ      ✍️  🔥 അഗ്നി  🔥            ഭാഗം : 23          ഉമ്മറത്തേക്ക് ഇറങ്ങുമ്പോൾ പതിവ് കാഴ്ച കാണാതായതും മാധവൻ അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു...       " മൈഥിലി അച്ഛൻ ഉണർന്നില്ലേ ഇതുവരെ... "          അൽപനേരം മറുപടിക്കായി കാത്ത് നിന്നിട്ടും അകത്തു നിന്ന് സംസാരം കേൾക്കാതായതും അയ്യാൾ തിരികെ അകത്തേക്ക് പ്രവേശിച്ചു...   അച്ഛന്റെ മുറിയിലേക്ക് കയറി...  കട്ടിലിൽ കിടക്കുന്ന വൃദ്ധനെ കണ്ടതും ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു...      " എന്തുറക്കമാണ് ഇത്...  രാവിലെ ഉണരണം എ