Aksharathalukal

നിന്നിലേക്ക്💞 - 5

Part  5
 
 
"വല്ല ആവിശ്യം ഉണ്ടായിരുന്നോ "
 
ദേഷ്യത്തോടെ ആരവിനെ നോക്കി ഇരിക്കുന്ന ആരുവിനോട് കനി ചോദിച്ചു...ആരു കനിയേ നോക്കി.
 
"അർദ്ര ദാസ്... വേഗം എഴുതാൻ നോക്ക് 15മിനിറ്റ്സ് മാത്രേ ബാക്കിയുള്ളൂ "
 
ആരവ് ഗൗരവത്തോടെ പറഞ്ഞതും അവൾ പുച്ഛിച്ചു കൊണ്ട് പേപ്പറിലേക്ക് നോക്കി.
 
'ഒന്നും പഠിക്കാതെ എഴുതാനുള്ള വിദ്യ ഒന്നും എനിക്ക് അറിയില്ല ഹും '
 
അവൾ പിറു പിറുത്തു... പിന്നെ എന്തൊക്കെയോ എഴുതി വെച്ചു... ബെൽ അടിച്ചതും ആരവ് എല്ലാവരുടെയും പേപ്പർ വാങ്ങി പോയി... ആരുവിനെ ഒന്ന് നോക്കാനും മറന്നില്ല അവൻ.
 
 
_________❤️❤️
 
 
''ആദി എന്നെ ഒന്ന് ബസ് സ്റ്റാൻഡ് വരെ ഡ്രോപ്പ് ചെയ്യാവോ "
 
ഓഫീസിൽ നിന്ന് ഇറങ്ങിയതും നീനു ചോദിച്ചു...
 
"ഞാൻ കൊണ്ടുവിടാം നീനു "
 
അവരുടെ കൂടെ വർക്ക്‌ ചെയ്യുന്ന അഭി പറഞ്ഞു.
 
"അല്ല ഞാൻ ആദിയുടെ കൂടെ..."
 
"നിങ്ങൾ രണ്ടുപേരും ഒരേ റൂട്ട് അല്ലെ അവന്റെ കൂടെ പൊക്കോ ഡോ "
 
ആദി നീനുവിനെ നോക്കികൊണ്ട്‌ പറഞ്ഞു... അവൾ ഒന്ന് മങ്ങി ചിരിച്ചു കൊണ്ട് തലയാട്ടി... അഭിയുടെ മുഖം പ്രകാശിച്ചു...
 
 
"ബൈ ആദി "
 
അവളൊരു മങ്ങിയ ചിരിയോടെ പറഞ്ഞു... ആദി തലയാട്ടികൊണ്ട് അഭിയെ നോക്കി.
 
"താങ്ക്സ് ഡാ "
 
അവൻ ആദിയുടെ ചെവിയിൽ പറഞ്ഞു...
 
"പോടാ "
 
ആദി അവന്റെ കയ്യിൽ ഒന്ന് തട്ടി അവന്റെ കാറിന്റെ അടുത്തേക്ക് നടന്നു...
 
അഭി ഓഫീസിൽ വന്ന ആദ്യ ദിവസം തന്നെ ഹൃദയത്തിൽ കയറി കൂടിയതാണ് നീനു...അവളോട് കൂടുതൽ അടുക്കാൻ നോക്കുമ്പോയെല്ലാം അവൾ അവനിൽ നിന്ന് അകലാറാണ്...ആദിയോട് ചിരിച്ചു കളിച്ചു സംസാരിക്കുന്ന അവളെ കാണുമ്പോൾ ഒരു ചെറു നോവ് പടരുവെങ്കിലും ആദിക്ക് അവന്റെ ഉള്ളിലെ ഇഷ്ട്ടം അറിയുന്നത് കൊണ്ട് സമാധാനം ആയിരുന്നു....
 
 
 
"ദേ ഏട്ടൻ വന്നല്ലോ "
 
ആരു ആദിയുടെ കാർ കണ്ടതും പറഞ്ഞു... തനു അവളുടെ ഡിയോ ഒന്ന് കൂടെ സ്റ്റാർട്ട്‌ ആക്കാൻ നോക്കി കൊണ്ട് അവനെ നോക്കി...കോളേജ് വിട്ടപ്പോ തുടങ്ങിയ പണിയാണ്... ഇതുവരെ വണ്ടി നിന്ന സ്ഥലത്ത് നിന്നൊന്ന് അനങ്ങിയിട്ടില്ല.
 
"ഡീ ഒരു കാര്യം ചെയ്യാം നീ ഞങളുടെ കൂടെ പോര്...അങ്കിൾ വന്നു എടുത്തോളും നിന്റെ വണ്ടി "
 
ആരു കാറിൽ കയറുന്നതിന്റെ ഇടയിൽ പറഞ്ഞു... തനു ഒന്ന് മുഖം ഉയർത്തി ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന ആദിയെ നോക്കി...പുറത്തേക്ക് നോക്കി ഇരിക്കുവാണവൻ...പോരുന്നോ എന്ന് ഒന്ന് ചോദിച്ചു കൂടെ... ഒന്നില്ലെങ്കി വണ്ടിക്ക് എന്ത് പറ്റി എന്നെങ്കിലും.... അവളുടെ ഉള്ളം പരിഭവം പറഞ്ഞു...
 
 
"ഞാൻ ഇല്ല... നിങ്ങൾ പൊക്കോ "
 
അവൾ അവന്റെ മുഖത്ത് നോക്കികൊണ്ട് തന്നെ പറഞ്ഞു.... ആദിയൊന്ന് തനുവിനെ നോക്കി...
 
"അവളോട് വേഗം വരാൻ പറ "
 
അവൻ ആരുവിനോടായി പറഞ്ഞു...
 
"വാടി... ആരുവും മിയയും അവളെ വിളിച്ചു... അവസാനം സഹിക്ക വയ്യാതെ അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി കീയും എടുത്ത് കാറിൽ കയറി... അവൾ കയറിയതും ആദി വണ്ടി വേഗത്തിൽ വിട്ടു...
 
ആരുവിന്റെയും മിയയുടെയും വീട് കഴിഞ്ഞിട്ട് ആണ് തനുവിന്റെ....
 
"നീ ഇറങ്ങുന്നോ..."
 
ആരു വീടിന്റെ മുന്നിൽ ഇറങ്ങി കൊണ്ട് ചോദിച്ചു.
 
"ഇല്ല... പിന്നെ വരാം...
 
"ഹ്മ്മ്... എന്നാ മോൾ ബാക്കിൽ നിന്ന് ഇറങ്ങി ഫ്രണ്ടിൽ ഇരുന്നേ... എന്റെ ഏട്ടനെ നീ വെറും ഡ്രൈവർ ആക്കല്ലേ മോളെ "
 
ആരു ബാക്ക് ഡോർ തുറന്നു കൊണ്ട് പറഞ്ഞു... തനു ആദ്യം ഒന്ന് മടിച്ചുവെങ്കിലും ആദിയുടെ കൂടെ ഇരിക്കാലോ എന്ന് കരുതി ഫ്രണ്ടിലേക്ക് ഇരുന്നു.
 
 
 
 
"ആദി എവിടെ "
 
ഉമ്മറത്തേക്ക് കയറിയതും ഭദ്ര ചോദിച്ചു.
 
"ഏട്ടൻ തനുവിനെ ഡ്രോപ്പ് ചെയ്യാൻ പോയി സ്
 
ആരു ബാഗ് ഊരിവെക്കുന്നതിന്റെ ഇടയിൽ പറഞ്ഞു.
 
 
✨️✨️✨️✨️✨️✨️✨️
 
"വോക്കെ ഇന്ദ്രൻ... നമുക്ക് നാളെ തന്നെ മീറ്റ് ചെയ്യാം "
 
ജയ് റാം ഫോൺ വെച്ചുകൊണ്ട് സെറ്റിയിൽ ഇരുന്ന് ചായ കുടിക്കുന്ന ആരവിനെ നോക്കി.
 
"എന്താ അങ്കിൾ പറയുന്നേ "
 
ആരവ് അയാളെ നോക്കി...
 
"അയാൾ നമ്മുടെ കമ്പനിയിലൊക്കെ വന്നല്ലോ... അതുപോലെ അയാളുടെ കമ്പനിയും ഒന്ന് വന്നു കണ്ടുപോവാൻ...അല്ല നീ വരുന്നോ... ഒന്ന് കാണാൻ "
 
ജയ് റാം പുഞ്ചിരിയോടെ ചോദിച്ചു.
 
"ഏയ് nop എനിക്ക് നാളെ ക്ലാസ്സ്‌ ഉണ്ട് "
 
ആരവ് ചായ സിപ്പ് ചെയ്തു കൊണ്ട് പറഞ്ഞു.
 
"ഈ ചെക്കൻ കഴിഞ്ഞ രണ്ടു കൊല്ലം ആയി കോളേജിൽ പോവാൻ നല്ല ഉത്സാഹം ആണല്ലോ..."
 
മാലിനി തല ചെരിച്ചു കൊണ്ട് ആരവിനെ നോക്കി... അവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മാലിനിയുടെ കവിളിൽ ചുംബിച്ചു കൊണ്ട് റൂമിലേക്ക് പോയി...
 
 
_________✨️✨️✨️
 
 
"ശെരിക്കും ആദിയേട്ടന്റെ പ്രശ്നം ന്താ... എന്നോട് മാത്രം മിണ്ടില്ല, ചിരിക്കില്ല... ഞാൻ ഏട്ടനെ എന്തെങ്കിലും ചെയ്തോ "
 
കാറിൽ മൗനം തളം കെട്ടിയതും അവൾ അവനെ നോക്കി കൊണ്ട് ചോദിച്ചു... അവളുടെ ഉള്ളിൽ നല്ല സങ്കടം ഉണ്ടായിരുന്നു... ആദി അവളെ നെറ്റി ചുളിച്ചു കൊണ്ട് നോക്കി...
 
"എന്താടോ "
 
"എന്താന്ന്... ഏട്ടൻ അറിയില്ലേ"
 
അവളുടെ ശബ്ദം ഇടറി... ആദി ഒന്നും പറയാതെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു...
 
"എനിക്ക് ഏട്ടനെ ഇഷ്ട്ട!!"
 
അവൾ പെട്ടന്ന് പറഞ്ഞു. ആദി തല ചെരിച്ചു കൊണ്ട് അവളെ നോക്കി...
 
"What u mean Thanvi??"
 
"കേട്ടില്ലേ... എനിക്ക് ഏട്ടനെ ഇഷ്ട്ടമാ എന്ന്... ജീവന.. പ്രാണനാ... Love u"
 
അവൾ അവന്റെ കയ്യിൽ പിടിച്ചു... ഒരു നിമിഷം അവനൊന്നു വണ്ടി നിർത്തി... പിന്നെ പറഞ്ഞു.
 
"ഇതൊക്കെ നിന്റെ പ്രായത്തിന്റെ പ്രശ്നം ആണ് തൻവി... അല്ലാണ്ട് പ്രേമം ഒന്നുമല്ല നിനക്ക് എന്നോട് "
 
അവൻ പുച്ഛത്തോടെ പറഞ്ഞതും അവളുടെ മുഖം മങ്ങി...
 
"എനിക്ക് ശെരിക്കും ഇഷ്ട്ടാ "
 
അവൾ തേങ്ങി പോയി... ആദി ഒന്ന് തല ഉഴിഞ്ഞു...
 
"പഠിക്കണ്ട സമയത്ത് പഠിക്കണം തൻവി... അല്ലാണ്ട് പ്രേമം എന്നൊന്നും പറഞ്ഞു നടക്കരുത് "
 
അവൾ ഒന്ന് പറയാതെ പുറത്തേക്ക് നോക്കി ഇരുന്നു... എന്ത് പറയാനാണ്...
 
ആദി കുറച്ചു സമയം അങ്ങനെ ഇരുന്ന ശേഷം വണ്ടി എടുത്തു...
അവളുടെ വീടിന്റെ മുന്നിൽ നിർത്തി അവളെ നോക്കി... അവൾ കണ്ണ് തുടച്ചു കൊണ്ട് ബാഗും എടുത്ത് ഇറങ്ങി... ആദി അവൾ പോയതും വണ്ടി തിരിച്ചു...
 
 
_______________❤️❤️
 
 
"പുതിയ പാർട്ണർ ആണ് ജയ്റാം.... ഇന്ത്യയിലെ തന്നെ വലിയ ബിസിനസ് ക്കാരനാണ് "
 
ഫോൺ വെച്ച് അകത്തേക്ക് കയറി കൊണ്ട് ഇന്ദ്രൻ പറഞ്ഞു....ദാസ് ഒന്ന് മൂളി...
 
"ഏട്ടാ ചായ ''
 
ഭദ്ര എല്ലാവർക്കും ചായ കൊടുത്തു.
 
ഗംഗയുടെ അച്ഛനാണ് ഇന്ദ്രൻ... അവരെല്ലാവരും കൂടെ ദാസ്സിന്റെ വീട്ടിലേക്ക് വന്നിരിക്കുവാണ്.
 
"ആദിയേട്ടൻ എവിടെ "
 
ഗംഗ ചോദിച്ചു..
 
"ഏട്ടൻ ഇപ്പൊ വരും എന്റെ ഫ്രണ്ടിന്റെ വണ്ടിയൊന്ന് കേടുവന്നു അപ്പൊ അവളെ കൊണ്ടുവിടാൻ പോയിരിക്കുവാ "
 
ആരു പറഞ്ഞു...
 
മ്മ്മ്
 
അപ്പോഴാണ് അങ്ങോട്ട് ആദി വന്നത്... അവൻ എല്ലാവരെയും നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി...
ഫോണും ബാഗുമെല്ലാം ബെഡിൽ ഇട്ട് അവൻ കിടന്നു.
 
 
"ഞാൻ ഇപ്പൊ വരാവേ "
 
ഗംഗയോട് പറഞ്ഞു കൊണ്ട് ആരു ആദിയുടെ റൂമിലേക്ക് നടന്നു..
 
ബെഡിൽ കിടന്നു എന്തോ ആലോചിക്കുന്ന ആദിയെ കണ്ടതും അവൾ നെറ്റി ചുളിച്ചു.
 
"തനുവിനെ കൊണ്ടുവിട്ടോ ഏട്ടാ "
 
"മ്മ്മ് അവനൊന്നു മൂളി.
 
"ഏട്ടൻ എന്താ കിടക്കുന്നെ അവിടെ അമ്മായി ഒക്കെ വന്നത് കണ്ടില്ലേ "
 
"ഹ്മ്മ്... നീ പൊക്കോ ഞാൻ വരാം "
 
അവൻ ബെഡിൽ നിന്ന് എണീറ്റു കൊണ്ട് പറഞ്ഞു.. അവൾ തലയാട്ടി കൊണ്ട് പുറത്തേക്ക് പോയി...
 
ഈ സമയം തനു ബെഡിൽ മുഖം പൂഴ്ത്തി വെച്ചു കരയുവായിരുന്നു...
 
'എന്നെ വേണ്ടങ്ങിലും എനിക്ക് വേണം
 
അവൾ മുഖം തുടച്ചു കൊണ്ട് സ്വയം പറഞ്ഞു...
 
 
രാത്രിയാണ് ഇന്ദ്രനും കുടുംബവും തിരിച്ചു പോയത്...ആദ്യമൊക്കെ ആദി മൂഡ് ഓഫ്‌ ആയി ഇരുന്നുവെങ്കിലും പിന്നെ ആരു അവനെ ഓരോന്ന് പറഞ്ഞു ശെരിയാക്കി എടുത്തു.
 
 
✨️✨️✨️✨️✨️
 
"സത്യം പറഞ്ഞോ... നീ എന്താ ഇന്നലെ എന്റെ ഏട്ടനെ ചെയ്തേ "
 
എന്തോ ആലോചിച്ചു ഇരിക്കുന്ന തനുവിനോട് ആരു ചോദിച്ചു... തനു ഒന്ന് ചെറിഞ്ഞു അവളെ നോക്കി.
 
"ഞാൻ എന്ത് ചെയ്തു😤"
 
തനു ദേഷ്യത്തോടെ ചോദിച്ചു.
 
"ഏട്ടൻ നിന്നെ കൊണ്ടുവിട്ട് വന്നതിന് ശേഷം ഭയങ്കര മൂഡ് ഓഫ്‌ ആയിരുന്നെടി "
 
ആരു പറഞ്ഞു.
 
"ശെരിക്കും..."
 
തനു കണ്ണ് വിടർത്തി കൊണ്ട് ചോദിച്ചു...
 
"മം എന്താ ചോദിച്ചിട്ട് ഒന്നും പറഞ്ഞതും ഇല്ല "
 
തനുവിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു... അപ്പൊ... അപ്പൊ എന്നെ ഇഷ്ട്ടാണോ...
 
 
           ✨️✨️✨️✨️
 
 
ആരുവും മിയയുമൊക്കെ ക്യാന്റീനിൽ ഇരിക്കുമ്പോൾ ആണ് ആരവും ജീവയുമൊക്കെ അങ്ങോട്ട്‌ വന്നത്...
 
"എന്തൊരു ക്യൂട്ട് ആണല്ലേ ഇവർ "
 
കനി പറഞ്ഞതും ആരു ഒന്ന് പുച്ഛിച്ചു.
 
"നിങ്ങൾക്ക് എന്താ ക്ലാസ്സ്‌ ഒന്നുമില്ലേ ഇപ്പൊ "
 
ആരവ് ആരുവിനെ നോക്കി ചോദിച്ചു... അവൾ പക്ഷെ മൈൻഡ് ചെയ്യാതെ ഫുഡിലേക്ക് നോക്കി ഇരുന്നു.
 
"ഇല്ല സർ ഈ അവർ ഫ്രീയാ "
 
കനി മറുപടി പറഞ്ഞു.
 
മം അവനൊന്നു മൂളിക്കൊണ്ട് പോയി...
 
 
 
"ആർദ്ര ദാസ്...അടുത്ത ക്ലാസ്സിൽ  പേരെന്റ്സിനെ കൊണ്ട് ക്ലാസ്സിൽ കയറിയ മതി"
 
ആരവ് കയ്യിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിന്റെ ആൻസർ ഷീറ്റ് കൊടുത്തു.
 
'"അങ്ങനെ ആണേൽ ഞാൻ കൊണ്ടുവരൂല "
 
അവൾ പതിയെ പറഞ്ഞതും ആരവിന്റെ മുഖം മാറി...
 
"എന്റെ ക്ലാസ്സിൽ എന്നല്ല...ഒരു ക്ലാസ്സിലും താൻ ഇരിക്കില്ല... അറ്റന്റൻസ് ഇല്ലാതെ താൻ ഇവിടുന്ന് പോവുന്നതൊന്ന് എനിക്ക് കാണണം ''
 
ആരവ് ഗൗരവത്തോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി...
 
പട്ടി😬
അവൾ അവൻ പോവുന്നതും നോക്കി പറഞ്ഞു.
 
"നിനക്ക് എന്തെങ്കിലുമൊക്കെ ഒന്ന് എഴുതി കൂടായിരുന്നോ.."
 
അവളുടെ ഷീറ്റ് വാങ്ങിക്കൊണ്ട് മിയ പറഞ്ഞു...
 
"ഹ്മ്മ് കൊള്ളാം 30തിൽ അഞ്ചു മാർക്ക്...നിനക്ക് ശെരിക്കും ആൻസർ ഒക്കെ അറിയില്ലേ "
 
 
'അപ്പൊ ഞാൻ അയാളെ അനുസരിച്ചു എന്ന് കരുതില്ലേ '
 
ആരു സ്വയം പറഞ്ഞു കൊണ്ട് സീറ്റിൽ ഇരുന്നു...
 
"ഹ്മ്മ് ഇനിയിപ്പോ അങ്ങിളിനെയും കൊണ്ട് പോര് നാളെ "
 
കനി പറഞ്ഞു...
 
"അപ്പൊ ഞാൻ അയാളെ അനുസരിച്ചു എന്ന് കരുതില്ലേ "
 
ആരു അവരെ നോക്കി.
 
"അത് പറഞ്ഞിട്ട്... അല്ലെങ്കിലേ സപ്പ്ളി ഒക്കെ ഉണ്ട് അതിലേക്ക് അറ്റെന്റസ് കൂടെ ഇല്ലെങ്ങി ഇവിടെ തന്നെ ഇരുക്കേണ്ടി വരും..."
 
തനു പറഞ്ഞു.
 
 
 
"അമ്മ വരണ്ട... അച്ഛ മതി "
 
ആരു ഇളിയോടെ പറഞ്ഞു.
 
"കഴിഞ്ഞ മാസം അല്ലെ മീറ്റിംഗ് കഴിഞ്ഞേ... ഇത് വേറെ എന്തോ ആണല്ലോ... അതല്ലേ നീ അച്ഛൻ മതി എന്ന് പറയുന്നേ "
 
ഭദ്ര ഗൗരവത്തോടെ ചോദിച്ചതും അവൾ പല്ല് കാണിച്ചുകൊണ്ട് ചിരിച്ചു.
 
"മ്മ്... അച്ഛൻ ഫ്രീയാണോ എന്ന് നോക്ക് ഇല്ലെങ്കിൽ ഞാൻ വരാം "
 
ഭദ്ര പറഞ്ഞു.
 
 
"അയ്യോ അച്ഛൻ നാളെ ഒരു കേസ് വാതിക്കാൻ ഉണ്ടല്ലോ മോളെ... മോൾ അമ്മയെയും കൂട്ടി പൊക്കോ "
 
നാളെ കോളേജിൽ ചെല്ലുന്ന കാര്യം പറഞ്ഞതും ദാസ് പറഞ്ഞു.
 
"അച്ഛൻ ഞാനാണോ കേസാണോ വലുത് "
 
ആരു ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു.
 
"കേസ് തന്നെ എന്താ സംശയം "
 
ആദി അവളുടെ അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു... അവൾ അവനെ നോക്കിയൊന്ന് പുച്ഛിച്ചു... പിന്നെ എന്തോ ഓർത്തു കൊണ്ട് ആദിയെ നോക്കി ഇളിച്ചു😁
 
"ഏട്ടൻ വരുവോ നാളെ പ്ലീസ്..."
 
അവൾ അവന്റെ കയ്യിൽ പിടിച്ചു ചോദിച്ചു.
ഭദ്ര ആണേൽ ആരുവിന് വയറു നിറച്ചു കിട്ടും... അതാണ് അവരെ കൊണ്ട് പോവാൻ പേടി... ആദിയൊ ദാസോ ആയാൽ ഒന്ന് കണ്ണ് നിറച്ചു കാണിച്ചാൽ മതി... അവരൊന്നും പറയില്ല.
 
അവസാനം ആദിയുടെ കയ്യും കാലും പിടിച്ച് കോളേജിലേക്ക് വരാം എന്ന് സമ്മതിപിച്ചു...
 
 
      ✨️✨️✨️✨️✨️
 
 
'ഇനിയിപ്പോ ഏട്ടന്റെ വായിൽ ഇരിക്കുന്നത് മുഴുവനും കേൾക്കണം നാളെ... താൻ ഒരു കാലത്തും ഗുണം പിടിക്കില്ല ഡോ കോരവേ😬😬'
 
അവൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ നിന്ന് അവന്റെ ഫോട്ടോ എടുത്ത് കൊണ്ട് പറഞ്ഞു...കുറച്ചു നേരം അവന്റെ ഫോൺ നമ്പറും ഡിപിയുമൊക്കെ നോക്കി ഇരുന്നു പല്ല് കടിച്ചു... പിന്നീട് എപ്പോയോ അവൾ പോലും അറിയാതെ ഒരു പുഞ്ചിരി മൊട്ടിട്ടുകൊണ്ട് അവൾ ഉറക്കത്തിലേക്ക് വീണു.
 
 
_________❤️❤️❤️
 
"പേരെന്റ്സ് മീറ്റിംഗ് എന്ന് പറഞ്ഞിട്ട് ആരെയും കാണാൻ ഇല്ലല്ലോ "
 
ആദി കോളേജിലേക്ക് കയറുമ്പോൾ പറഞ്ഞു.ആരു ഒന്ന് ചിരിച്ചുകൊണ്ട് അവന്റെ കയ്യിൽ ചുറ്റിപിടിച്ചു.
 
"നമുക്ക് മാത്രമുള്ളു മീറ്റിംഗ്😁'
 
"എന്താടി ഒപ്പിച്ചു വെച്ചേ..."
 
"ഒന്നുല്ല്യ എന്നെ വാ "
 
അവൾ അവന്റെ കയ്യും പിടിച്ചു സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി...
 
 
 
തുടരും...
 

നിന്നിലേക്ക്💞 - 6

നിന്നിലേക്ക്💞 - 6

4.7
6669

Part 6   "ആരവ്!"   അവരുടെ അടുത്തേക്ക് നടന്നു വരുന്ന ആരവിനെ കണ്ടതും ആദി എണീറ്റു... ആരവും അവനെ കണ്ട ഷോക്കിൽ ആയിരുന്നു... പിന്നെ ഒരു ചിരിയോടെ അവന്റെ അടുത്തേക്ക് നടന്നു...   "ആദി ദേവ് റൈറ്റ്"   ആരവ് കൈ നീട്ടികൊണ്ട് ചോദിച്ചു.   "യെസ്... "   ആദിയും ചിരിയോടെ കൈ കൊടുത്തു... ആരു വായ തുറന്നു കൊണ്ട് രണ്ടുപേരെയും നോക്കി.   "ഏട്ടൻ എങ്ങനെയാ ഈ കടുവയെ അറിയാ"   ആരു ആദിയുടെ ചെവിയിൽ ചോദിച്ചു...   '"അമ്മ പറയാറില്ലേ ഒരു മാലിനി ആന്റിയെ കുറിച്ച്... അമ്മന്റെ കൂടെ പഠിച്ച അവരുടെ മകനാ'"   ആദി ആരുവിനെ നോക്കി പറഞ്ഞു. "ഓഹ് ആരു ആരവിനെ നോക്കി...   "അല്ല...