Aksharathalukal

എന്നെന്നും നിൻചാരെ - 23


   എന്നെന്നും നിൻചാരെ 


    ✍️  🔥 അഗ്നി  🔥
     
     ഭാഗം : 23


         ഉമ്മറത്തേക്ക് ഇറങ്ങുമ്പോൾ പതിവ് കാഴ്ച കാണാതായതും മാധവൻ അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു...  


    " മൈഥിലി അച്ഛൻ ഉണർന്നില്ലേ ഇതുവരെ... "  


       അൽപനേരം മറുപടിക്കായി കാത്ത് നിന്നിട്ടും അകത്തു നിന്ന് സംസാരം കേൾക്കാതായതും അയ്യാൾ തിരികെ അകത്തേക്ക് പ്രവേശിച്ചു...  
അച്ഛന്റെ മുറിയിലേക്ക് കയറി...  കട്ടിലിൽ കിടക്കുന്ന വൃദ്ധനെ കണ്ടതും ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു...  


   " എന്തുറക്കമാണ് ഇത്...  രാവിലെ ഉണരണം എന്ന് പഠിപ്പിച്ച  മാഷാണ്....  " അടഞ്ഞു കിടന്ന ജനൽപാളികൾ തുറന്നു, പുറത്തുനിന്നു വരുന്ന കാറ്റ് അയ്യാളുടെ മുഖത്ത് തട്ടിയകന്നു...  പതിയെ പിന്തിരിഞ്ഞു നോക്കുമ്പോഴും അച്ഛനിൽ യാതൊരു ചലനവും മാധവൻ കണ്ടില്ല.... അയാളിൽ ആശങ്ക നിറഞ്ഞു...  കാലുകൾ അതിവേഗത്തിൽ അച്ഛനരികിലേക്ക് നീങ്ങി...  കയ്യുകൾ ആ ശരീരത്തിലേക്ക് ചേർത്തുവെക്കാൻ ഒരുങ്ങുമ്പോൾ വിറയൽ അനുഭവപെട്ടു...  മനസ്സിലെ ഭയം വെറും തോന്നൽ മാത്രമാകണെ എന്നയാൾ പ്രാർത്ഥിച്ചു പോയി....  


     കൈകൾ ശരീരത്തിൽ സ്പർശിച്ചു...  ആ ശരീരത്തിൽ വ്യാപിച്ച തണുപ്പ് മാധവന്റെ കൈകളിലേക്കും പടർന്നു...   അയ്യാളുടെ ഉള്ളിലേക്കും ആ മരവിപ്പ് ഇരച്ചു കയറിയത് പോലെ.... ചുറ്റും നടക്കുന്നത് അറിയുന്നില്ല...  ആരെയും വിളിക്കാൻ ശബ്ദം ഉയരുന്നില്ല... കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നു...  മരണം...  അച്ഛന്റെ മരണം ആദ്യം അറിഞ്ഞയാൾ...  നിർവികാരത മാത്രം...  അയ്യാൾ അലറികരഞ്ഞില്ല...  മൗനമായി തേങ്ങി...   


   ആ ഇരുപ്പ് മണിക്കൂറുകൾ നീണ്ടു....  ആ വീട്ടിൽ ആരും അച്ഛനെ തിരക്കുന്നില്ലെന്നയാൾ മനസ്സിലാക്കി...  അതും ആ വൃദ്ധന്റെ മരണശേഷം...  ഇല്ലില്ല....  മൈഥിലി ഉണർന്നുകാണില്ല...  അല്ലെങ്കിൽ അവൾ തന്നെയും അച്ഛനെയും ആയിരിക്കും തിരക്കി വരുമായിരുന്നു.... 


     അവളെ വിളിച്ചുണർത്തണം...  പാവം അച്ഛൻ പോയതറിഞ്ഞാൽ സഹിക്കില്ല...  ചിന്താഭാരം താങ്ങാതെ അയ്യാൾ ആ മുറിവിട്ടിറങ്ങി... ഹാളിൽ ഇരുന്നു ചായകുടിക്കുന്ന മൈഥിലി അയാളിൽ അത്ഭുതം സൃഷ്ടിച്ചോ..


    " ഹാ...  ഏട്ടൻ വന്നോ.... " മാധവൻ വരുന്നത് കണ്ടവൾ അയ്യാളോടായി ചോദിച്ചു.


       " മോളെ...  അച്ഛൻ... " വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. 


    രാവിലെ അച്ഛനെ കുറിച്ചുള്ള ഏട്ടന്റെ ചോദ്യം പതിവുള്ളതാണ്...  എന്നും പറയുന്ന ഉത്തരം അവൾ അയാൾക്ക് നൽകി.  


    " അച്ഛൻ ഉമ്മറത്തു ഉണ്ടാകും...  ഇപ്പൊ കാപ്പി ഞാൻ കൊണ്ട് കൊടുത്തതെ ഉള്ളു...  കാപ്പി കുടി കഴിഞ്ഞാൽ ആ ഉമ്മറത്തു ഇരിക്കും...  വല്ലാത്ത അവശതയാണിപ്പോൾ അച്ഛന്... വാ ഏട്ടൻ ഇരിക്ക് ഞാൻ കാപ്പി എടുക്കാം..." അച്ഛന്റെ ആരോഗ്യത്തേക്ക് കുറിച്ച് വാചാലയാകുന്ന പെങ്ങളെ അയ്യാൾ നോക്കി നിന്നു.... 


    " നിർത്തു മൈഥിലി.... " അയ്യാൾ രോഷത്തോടെ ബാക്കി പറയാൻ അനുവദിക്കാതെ അവരെ തടഞ്ഞു.  

  
     " സത്യം പറയൂ..  ഇന്ന് നീ അച്ഛനെ കണ്ടിരുന്നോ... " ദേഷ്യത്തോടെ ഉള്ള ആ ചോദ്യത്തിൽ മൈഥിലിക്ക് എന്തോ പന്തികേട് മണത്തു...  


    " ഞാൻ....  ഞാനിന്ന് അച്ഛനെ കണ്ടില്ല...  ഉണരാൻ അല്പം വൈകി...  ചിലപ്പോൾ സീത ചായ കൊടുത്തിരിക്കും എന്ന് കരുതി...  പറഞ്ഞതാണ്.... " അത് പറഞ്ഞു തീർന്നതും മാധവനുള്ള ചായയുമായി  സീത അവിടേക്ക് വന്നു.... 


      പിന്നീട് ഒരു ചോദ്യോത്തരത്തിനു മുതിരാതെ മാധവൻ തന്നെ അച്ഛന്റെ മരണവാർത്ത അവരോടായി പറഞ്ഞു...  ശേഷം  മറ്റുള്ളകുടുംബക്കാരെയും അടുത്ത നാട്ടുകാരെയും  അറിയിച്ചു.   


      മൈഥിലിയിലെ അഭിനയത്രി ഉണർന്നു....  അച്ഛനെ അകമഴിഞ്ഞ് സ്നേഹുക്കുന്ന ഒരു പുത്രിയുടെ ഭാവങ്ങൾ അവരിൽ നിറഞ്ഞാടി...  കണ്ണുകൾ കൊണ്ട് കാണുന്നതിനൊക്കെയും മൂകസാക്ഷിയായി മാധവനും.  


       സമയം പിന്നിട്ടും ആത്മാവ് അകന്ന ശരീരത്തിന് ചിതകൊളുത്തി....   എരിഞ്ഞമരുന്ന അച്ഛനെ നോക്കി മിഴിനീർ പൊഴിച്ചു...  ആളുകൾ പിരിഞ്ഞു പോയി...  ആ  വൃദ്ധന്റെ വിയോഗം ആ വീട്ടിൽ മാധവനെ ഒഴിച്ച് മറ്റാരെയും തളർത്തിയിരുന്നില്ല....  


       അച്ഛന്റെ മുറിയിലെ ജനവാതിലിലൂടെ മാധവൻ എരിഞ്ഞു തീർന്ന ചിതയുടെ അവശേഷിപ്പുകളിലേക്ക് കണ്ണുപായിച്ചു...   


     " തനിച്ചായിരുന്നല്ലേ അച്ഛൻ....  എന്നും ഈ വീട്ടിൽ...  അമ്മ പോയതിൽ പിന്നെ...  ഞാൻ പോലും എന്റെ അച്ഛനെ ഒന്നു ശ്രദ്ധിച്ചുല്ലല്ലോ.." തനിയെ ആ ഇരുട്ടിൽ നോക്കി സംസാരിക്കുമ്പോൾ അയ്യാളുടെ തൊണ്ട ഇടറിയിരുന്നു.... ഒഴുകി ഇറങ്ങുന്ന കണ്ണുനീർ താടിയുടെ ജടപിടിച്ച രോമങ്ങളിൽ ഒളിച്ചു കളിക്കുന്നു...  അയ്യാൾ തടഞ്ഞു നിർത്താതെ മിഴികളെ ഒഴുകുവാൻ അനുവദിച്ചു.. 


    അയ്യാൾ പതിയെ മുറിക്ക് പുറത്തേക്കിറങ്ങി...  ഇല്ല... യാതൊന്നും മാറിയതായി അയാൾക്ക് തോന്നിയില്ല...  അച്ഛൻ ഇല്ല...  അത് തനിക്ക് മാത്രം തോന്നുന്നതാണോ എന്നുപോലും ചിന്തിച്ചു...  സാധാരണപോലെ വീടും വീട്ടുകാരും പെരുമാറുന്നു... മൈഥിലി....  അവളിലെ ഭാവമാറ്റങ്ങൾ മാധവൻ പുതുമയാർന്നു... അച്ഛന്റെ ശരീരം ചിതയിലേക്ക് എടുക്കുമ്പോൾ അലറിക്കരഞ്ഞു എന്റച്ഛനെ കൊടുപോവല്ലേ എന്ന് നിലവിളിച്ചവൾ മക്കൾക്കും അമ്മായിക്കും അരികിൽ ഇരുന്ന് കുശലം പറയുന്നു....   

    
       ഉമ്മറത്തെക്കിറങ്ങിയപ്പോൾ ആദ്യം അയ്യാളുടെ മിഴികൾ ഉടക്കിയത് അച്ഛന്റെ ചാരുകസേരയിൽ ആണ്...  അതിനടുത്തു ചെന്ന് നിലത്തിരുന്നു...  പണ്ടെല്ലാം അതൊരു പതിവായിരുന്നു...  അച്ഛന്റെ മടിയിൽ തലവെച്ചിരിക്കാൻ താനും പെങ്ങളും തമ്മിൽ എന്നും വാഴക്കായിരുന്നിരിക്കും....  എവിടം  മുതൽക്കാണ് കണക്കുകൂട്ടലുകൾ പിഴച്ചത്.... 


     " കുട്ടിക്ക് ചതിവ് പറ്റിയോ... " പലപ്പോഴായി അച്ഛൻ തന്നോട് ചോദിച്ച ചോദ്യം   അന്നാദ്യമായി അയ്യാൾ സ്വയം ചോദിച്ചു....  അയ്യാളുടെ പക്കൽ അതിനുത്തരമില്ല...  പക്ഷെ നിശ്ചയമായും അതിന്റെ ഉത്തരം തേടി അയ്യാൾ സഞ്ചരിക്കും.. 

      ==============================


    
        " എന്താ പതിവില്ലാതെ ഈനേരം കിടക്കുന്നു... " ഉമ്മറത്ത് തിണ്ണയിൽ കിടക്കുന്ന ആദിയുടെ അരികിലായി ഇരുന്നുകൊണ്ട് പാറു ചോദിച്ചു. 


       കണ്ണുകൾ മറച്ചുവെച്ചിരുന്ന കൈത്തണ്ട മാറ്റിക്കൊണ്ട് ആദി അവളെ നോക്കി... ശേഷം വളരെ ശ്രദ്ധയോടെ അവളുടെ മടിയിലേക്ക് തലവെച്ചു...   


      പെട്ടന്നുള്ള ആദിയുടെ പ്രവർത്തിയിൽ ഒന്ന് ഞെട്ടിയെങ്കിലും  ചെറുപുഞ്ചിരിയോടെ അവന്റെ മുടിയിഴകളിൽ വിരലൊടിച്ചുകൊണ്ട് ചോദിച്ചു. 

    
    " എന്നോടെന്തെങ്കിലും പറയാനുണ്ടോ... "  


     " ഹ്മ്മ്....  ഇന്ന്...  അച്ചാച്ചൻ മരിച്ചു...  ഒന്ന് പോയി കാണണം എന്നുണ്ടായിരുന്നു...  പിന്നെ അവിടെ പോയാൽ എങ്ങനെ പ്രതികരിക്കും എന്ന് ഓർത്തു മടിച്ചു... "


    " മ്മ്മ്...  അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു."  


    " അല്ലാ നീ ഇപ്പൊ അമ്മായിയെ വിളിക്കാറില്ലേ...  എന്തുപറ്റി ഓടക്കാണോ.... "  


    " ഒ...  ഒടക്ക് ഒന്നും ഇല്ല...  പിന്നെ വിളിച്ചാലും പറയാൻ ഉള്ളത് നൂറുകുറ്റങ്ങൾ ആയിരിക്കും... " 


    " ആരുടെ കുറ്റങ്ങൾ....  "  


    " വേറെ ആരുടെ...  ഇയാളുടെ തന്നെ... " അതും പറഞ്ഞു പാറു കുലുക്കി ചിരിച്ചു. 


    " ഇയ്യാളെന്നോ... " കൈ ഉയർത്തി പാറുവിന്റെ ചെവി തിരുമി കൊണ്ട് ആദി കപട ദേഷ്യം കാട്ടി.


    " ആ നോവുന്നു...  ആദിയേട്ട വിട്ടേക്ക്...  നല്ലൂട്ടി അല്ലെ...  പ്ലീസ്.... " ചെവിയിൽ നിന്ന് ആദിയുടെ പിടി വിടിക്കാൻ ശ്രമിച്ചുകൊണ്ടവൾ പറഞ്ഞു.


    " എന്തോ....  നീ അടുത്തുള്ള സമയങ്ങളിൽ ഒക്കെ ഞാൻ എന്റെ ദുഃഖങ്ങൾ മറക്കുന്നു... "  അവൾക്ക് മുഖം കൊടുക്കാതെ അവൻ പറഞ്ഞു...  


    അവന്റെ വാക്കുകൾ അവളിൽ ചിരിപടർത്തി...  അമ്മയെ കുറിച്ചുള്ള സംസാരം അവിടം കൊണ്ടവസാനിച്ചതിൽ അവളും ആശ്വസിച്ചു...  


       പിന്നെയും പരസ്പരം അവർ ഒരുപാട് സംസാരിച്ചു...  അവനിലെ അസ്വസ്ഥതകൾ ഒക്കെയും തന്റെ സാമിപ്യം കൊണ്ടവൾ ഇല്ലാതാക്കികൊണ്ടിരുന്നു...  

      ==============================


        തന്റെ ജീവിതത്തിൽ തീർത്തും ഒറ്റപെട്ട ദിനങ്ങൾ ആയിരുന്നു മാധവന്റെ ജീവിതത്തിൽ പിന്നീട്....  അച്ഛൻ ഒഴിഞ്ഞു കൊടുത്ത ഉമ്മറത്തെ കസേരയിൽ അയ്യാൾ തന്റെ ഇടം കണ്ടെത്തി...  


     ഉച്ചകാറ്റേറ്റ് മാധവൻ മയങ്ങിപോയിരുന്നു...  


   " ഏട്ടാ.... " മൈഥിലിയുടെ വിളിയിൽ അയ്യാൾ ഉണർന്നു.  


     " ഹ്മ്മ്....  "  കണ്ണുതുറക്കാതെ അയ്യാൾ മൂളി.   


     " ഏട്ടാ...  എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു...."  


        മുഖാവരയോടുള്ള സംസാരം കേട്ടതും കാര്യം അല്പം ഗൗരവമേറിയതാണെന്ന് മനസ്സിലായതും അയ്യാൾ കണ്ണുതുറന്ന്  കസേരയിൽ അല്പം നിവർന്നിരുന്നു.  


     തന്നെ കേൾക്കാൻ ഏട്ടൻ തയ്യാറായി എന്നറിഞ്ഞതും മൈഥിലി സംസാരിച്ചു തുടങ്ങി.  


    " മഹിമയുടെ ചെക്കൻ വീട്ടുകാർ വിളിച്ചിരുന്നു... "  


    " ഹ്മ്മ്.... "  


    " അത്...  ഏട്ടാ...  അവർ പറയുന്നത്...  കല്യാണം പറഞ്ഞ ദിവസം തന്നെ നടത്തിക്കൂടെ എന്നാണ്.... "  


     " മൈഥിലി...  നീ എന്താ പറഞ്ഞു വരുന്നത്... " 


     " അത്...  കല്യാണം...  നമുക്ക് പറഞ്ഞ സമയത്തു തന്നെ നടത്താം....  അതല്ലേ നല്ലത്... " 


    " അച്ഛൻ മരിച്ചു ചടങ്ങ് ഒന്നും കഴിഞ്ഞില്ല...  അതിനു മുന്നേ ഒരു ആഘോഷം... മരിച്ചത് നിന്റെ കൂടെ അച്ഛൻ അല്ലെ...  എന്നിട്ട് നിനക്ക് എങ്ങനെ ഇത് പറയാൻ തോന്നി...  അവളുടെ ചെക്കൻ വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ നോക്ക്.. "  


    " ഏട്ടാ...  അത്...  അച്ഛൻ മരിച്ചതിൽ എനിക്കും സങ്കടം ഉണ്ട്.... എന്ന് കരുതി അതും ചിന്തിച്ചിരുന്നു എന്റെ മകളുടെ ഭാവി.... ഞാൻ കളയണോ...  "  


    " നിന്റെ സങ്കടം കഴിഞ്ഞ നാലുദിവസങ്ങൾ ആയി  ഞാൻ കാണുന്നു...  എനിക്കും ചിലത് അറിയാനും മനസ്സിലാക്കാനും ഉണ്ട്...  ബാക്കി അതിനുശേഷം സംസാരിക്കാം... "   

   

      മൈഥിലി എന്തോ സംസാരിക്കാൻ മുതിർന്നതും മാധവൻ അവളെ തടഞ്ഞുകൊണ്ട് ദേഷ്യത്തിൽ അകത്തേക്ക് കയറിപോയി...  


     മനസ്സിലെ ചിന്താഭാരത്തിൽ അയാൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു...  എവിടുന്ന് തുടങ്ങണം...  തന്റെ ജീവിതത്തിലെ താളപ്പിഴകൾ...  അയ്യാൾ ഒരുനിമിഷം ചിന്തിച്ചു... പിന്നെ ലക്ഷ്യം മനസ്സിലായെന്നപോലെ അധരങ്ങൾ ആ നാമം ഉച്ചരിച്ചു.  


    " അനന്തൻ... "  

                               തുടരും...  

   ഇനി ഏറിയാൽ രണ്ടു പാർട്ട് കൂടി ഉണ്ടാകു ഈ സ്റ്റോറി...     അപ്പൊ ഈ പാർട്ട് വായിച്ചു നോക്കി രണ്ടുവരി കമന്റ്‌ എഴുതാൻ മറക്കല്ലേ..  


  


    അടുത്തപാർട്ട് നാളെ  ❤️❤️❤️ 


എന്നെന്നും നിൻചാരെ - 24

എന്നെന്നും നിൻചാരെ - 24

4.7
4264

എന്നെന്നും നിൻചാരെ   ✍️  🔥  അഗ്നി  🔥 ഭാഗം : 24         " അനന്തൻ "   പഴയഓർമ്മകൾ മനസ്സിൽ അലതല്ലുകയാണ് ആ പേര് ഓർത്തെടുക്കുമ്പോൾ...  ഒരുപേരുകൊണ്ട് ഒരുപാട് പേരെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകൾ...  പാർവതി...  ആദിദേവ്...  പ്രകാശൻ...                  മാധവന്റെ മനസ്സ് കലുഷിതമായി....  ഒരുപക്ഷെ തെറ്റി സംഭവിച്ചുവെങ്കിൽ...  അത് താൻ എങ്ങനെ തിരുത്തും...  പമ്മി...  അവൾ...  അവളോട്‌ എങ്ങനെ താൻ മാപ്പിരക്കും...  ആ ആത്മാവ് പോലും തന്നെ ശപിക്കുന്നുണ്ടാവും...  ആദി...  തന്റെ സ്വന്തം രക്തമാണെങ്കിൽ...  ആ ചിന്തകൾ