Aksharathalukal

MONJANDE MALAGA❤️ PART-20

❤️PART20❤️

✍️FIDUZzz
×××××××××××××××××××××××××××××××××
അറക്കൽ തറവാട്ടിൽ ഇന്ന് ഹൽദിയാണ്....അതിന്റെ ഓട്ടത്തിലാണ് യാനും ആദിയും അർഷുവുമൊക്കെ...
ഹമിയും അവന്റെ അനിയൻ 
ഇഷാൻ മാലിക് എന്ന ഷാനും ഇന്ന് എത്തും..
അൽത്താഫിന്റെ ഉപ്പ കബീറും അയാളുടെ ഭാര്യ സുഹറയും ഉസ്മാൻ ഹാജിയായി തകർത്തഭിനയിക്കുന്നവനും ഉമ്മറത്തിരുന്ന് സംസാരിക്കുകയാണ്..
"അല്ല അൽത്താഫ് മോൻ എവിടെ"
(ഹാജി)
"ഓൻക്ക് എന്തോ മീറ്റിങ്ങ് ഉണ്ടല്ലോ..
അതോണ്ട് ഓൻ കമ്പനീക്ക് വിട്ട്..
കല്യാണത്തിൻ വരാൻ പറ്റൂലാന്ന പറഞ്ഞെ..ഇങ്ങളോട് പറയാനും പറ്റീലത്ര" (കബീർ)
"എന്ത് പറയുന്നു നിങ്ങൾ.. എന്താണ് നിങ്ങൾക്ക് വേണ്ടേ" (ഹാജി)
"അൽത്താഫ് ഒന്നേ പറഞ്ഞുള്ളു..
അവളെ മാത്രം മതി എന്ന്" (കബീർ)
"അത് കഴിയില്ല..കാരണം നിങ്ങൾക്ക് അവളെയും ഭ്രാന്തായി നടക്കുന്നവനെ അറീലെ..കൊന്ന് കളയും അവൻ...
അവളെ നോക്കുന്നതാരായാലും..
സ്വന്തം കൂടപ്പിറപ്പാണെന്നൊന്നും നോക്കില്ല അവൻ.."
അത് പറയുമ്പോൾ ഹാജിയാരുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു..
അയാളുടെ സംസാരം കേട്ടനേരം പ്രകൃതിയുടെ ഭാവം മാറി..
ആകാശം കാർമേഘങ്ങളാൽ നിറഞ്ഞു..

..................................................................


അറക്കൽ തറവാട്ടിലേക്കായി വണ്ടി
കയറിയ ഉസ്മാൻഹാജി പ്രകൃതിയുടെ പെട്ടെന്നുള്ള മാറ്റം കണ്ട് ഒന്ന് ചിരിച്ചു..
"നിനക്ക് തെറ്റി പോവുന്നു..നീ പറഞ്ഞവനേക്കാൾ എത്രയോ ഭീകരനാണവൻ..എന്റെ പേരകുട്ടി..
മജ്നുവായി കാലം പടക്കപ്പെട്ടവൻ..
ഇത് വരെ എന്നെ നോക്കിയതുമവനാ.
എല്ലാം വള്ളിപുള്ളി തെറ്റാതെ അവനെ അറിയൂ..ഇത് വരെ മൗനമായിരുന്നത് പേടിച്ചിട്ടല്ല..
അവൻ മനസ്സിൽ കണക്കുകൂട്ടി വെച്ചത് പോലെ അവൻ ചെയ്തിരിക്കും"
മനസ്സിൽ അതും പറഞ്ഞ് അവർ സീറ്റിലേക്കായി കണ്ണുകൾടച്ച് ചാരി ഇരുന്നു......

..................................................................

ചുറ്റും കാടൽ മൂടപ്പെട്ട ഒരു വിജനമായ പ്രദേശം🍁
അവിടെ പണി പൂർത്തിയാക്കിയിട്ടില്ലാത്ത ഒരു ബിൽഡിംഗ്.....
ആ ബിൽഡിംഗിൽ മുകളിലത്തെ തട്ടിൽ നിന്നായി ഒരു സംസാരം കേൾക്കാം...
"ആരാ എന്നെ ഇവിടെ കൊണ്ടുവന്നെ.
എന്തിനാ എന്നെ ഇവിടെ കെട്ടിയിട്ടിരിക്കുന്നെ..പ്ലീസ് ഒന്ന് പറ"
അത് അൽത്താഫായിരുന്നു..
"പറയാം എല്ലാം..നിനക്ക് കൊറേ സംശയങ്ങൾ ഉണ്ടാകും..ഉത്തരം വേണ്ടേ നിനക്ക്"
ഒരു നിഴലനക്കം കണ്ട ഭാഗത്തേക്ക് മിഴികൾ പായിച്ച അൽത്താഫ് കാണുന്നത് പുച്ഛം നിറഞ്ഞ ചിരിയാലെ തനിക്കുള്ള മറുപടി തന്നു കൊണ്ട് നടന്ന് വരുന്ന അഫയിലായിരുന്നു..
"നീ..നീ എന്താ ഇവിടെ"
തന്നിൽ തെളിഞ്ഞ് വന്ന ഞെട്ടലിനെ വിദഗ്തമായി മറച്ച് വെച്ച് കൊണ്ട് അൽത്താഫ് ചോദിച്ചു..
"അവൾ മാത്രമല്ല ഞങ്ങളും ഉണ്ട്"
എന്ന് പറഞ്ഞ് നടന്ന് വരുന്ന ഐഷുവിനെയും ഹിനയെയും ആദിയെയും ആയിയെയും കണ്ട അൽത്താഫ് അക്ഷരാർത്ഥത്തിൽ ഞെട്ടി..
"നിങ്ങളൊക്കെ.."
അൽത്താഫ് പറഞ്ഞ് മുഴുവനാക്കുന്നതിൻ മുമ്പ് ഐഷുവിന്റെ കൈ അവന്റെ മുഖത്തായി പതിഞ്ഞിരുന്നു...
"പറഞ്ഞ് തരാം പുന്നാര മോനെ എല്ലാം..നീ കടിച്ച് കീറിയ പെൺകുട്ടികളെ കൂട്ടത്തിൽ എന്റെ ഹന്നൂസും ഇണ്ടായിരുന്നു..കൊന്ന് കളഞ്ഞില്ലെടാ നീ അവളെ"
അൽത്താഫിനെ ചവിട്ടി തെറിപ്പിച്ച് കൊണ്ട് ഐഷു പറഞ്ഞു..
അവൾ പറഞ്ഞ വാക്കുകളിൽ കുടുങ്ങി നിൽക്കുകയായിരുന്നു ബാക്കി ഉള്ള 3ഉം ....
"നീ..നീ എന്താ പറഞ്ഞെ"
ഐഷുവിനോടായി ആദി ചോദിച്ചു..
"ഞാൻ പറഞ്ഞതാ സത്യം..എന്റെ ഹന്നൂസ മരിച്ചെ..നിന്റെ പ്രാണൻ നിന്നെയും കാത്ത് എവിടെയോ ഇന്നും ജീവിച്ചിരിപ്പുണ്ട്....."
അത് കേട്ട നേരം ആദിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു........
"ഇപ്പം ഞങ്ങൾ പോവാ..ഈ വിവാഹത്തിൻ ശേഷം അടുത്ത പുലരി നിന്റെ മരണവാർത്ത കേട്ടായിരിക്കും ഈ നാട് ഉണരുക..
കൊന്ന് കളഞ്ഞിരിക്കും"
അടുത്ത് കണ്ട ചങ്ങല എടുത്ത് അൽത്താഫിനെ പൊതിരെ അടിച്ച് കൊണ്ട് ഐഷു പറഞ്ഞു..
ശേഷം അവർ ആ ബിൽഡിംഗിൽ നിന്നും പുറത്ത് കടന്നു...
ഹൽദിക്കായി കുറച്ച് സാധനം കൂടി വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞാണ് അറക്കൽ തറവാട്ടിൽ നിന്നും അവർ പോന്നത്..കുറച്ച് പർചെയ്സും നടത്തി അവർ നേരെ അറക്കൽ തറവാട്ടിലേക്ക് തിരിച്ചു...
മഞ്ഞകളർ ബൾബിനാൽ തറവാട് മുഴുവൻ അലങ്കരിച്ചിരുന്നു....
കല്യാണമായത് കൊണ്ട് തന്നെ ഐഷുവിൻ തറവാട്ടിൽ നിക്കാൻ അവസരം ലഭിച്ചിരുന്നു..
ആദിയൊയികെ ബാക്കി മൂന്നും മുകളിലേക്ക് കയറി പോയി..
സമയം നീങ്ങി കൊണ്ടേ ഇരുന്നു..
നട്ടുച്ചസൂര്യൻ മറ ഇട്ട പോലെ കാർമേഘങ്ങൾ മാനത്താകെ പരന്ന് കിടന്നു..
നീലകണ്ണിന് മറ എന്നോണം ഒരു ലൻസും മറ്റൊരുത്തന്റെ മുഖമൂടിയും ദരിച്ച് കൊണ്ട് ഉസ്മാനാജി അറക്കൽ തറവാടിൻ പടി കയറി..
അദ്ദേഹത്തിന്റെ കാൽപാദം ആ മണ്ണിൽ പതിഞ്ഞ നേരം കാർമേഘങ്ങൾക്ക് ഉള്ളിൽ നിന്നും വിജയഭാവത്താൽ സൂര്യൻ ഉതിച്ചുയർന്നു🌤️
ഉസ്മാനാജിയെ കാത്തെന്ന പോലെ ഉറ്റസുഹൃത്തായ കരീം ഹാജിയുമുണ്ടായിരുന്നു ആ മുറ്റത്ത്..
ഹാജിയാരെ തിരിച്ചറിയാവുന്ന 2 പേരിൽ ഒരാൾ....
അവരുടെ സൃഹൃത്ത്ബദ്ധം വിളിച്ചോതിയിരുന്ന ഒരു കാര്യമുണ്ട്..
ആത്മാവിൽ അലിഞ്ഞ കൂട്ടുക്കാരൻ അവന്റെ ചങ്കായി കൂടെ നിക്കുന്നവൻ എവിടെ ആയാലും തിരിച്ചറിയാൻ കഴിയുമെന്ന്..
ഉസ്മാൻ ഹാജിയെ കണ്ട് കരീം ഹാജി കെട്ടിപിടിച്ചു...
"തകർത്ത് അഭിനയിക്കുകയാണവൻ..
നിന്റെ ഒറ്റസഹോദരൻ..
അബൂബക്കർ അലവി"(കരീം ഹാജി)
" എത്ര പോവുമെന്ന് നോക്കാമ്ന്നെ"
(ഉസ്മാൻ ഹാജി)
പെട്ടെന്നാണ് തന്റെ മുമ്പിലൂടെ ചിരിച്ച് പോവുന്ന അഫയിൽ കരീം ഹാജിയുടെ കണ്ണുകൾ ഉടക്കിയത്..
അതിന് ഫലമെന്നോണം അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു..
എങ്ങോ നോക്കി കണ്ണും നിറച്ച് നിക്കുന്ന കരീം ഹാജിയെ കണ്ട് ഒരു സംശയത്താലെ ഉസ്മാൻ ഹാജിയും അദ്ദേഹം നോക്കുന്നവിടേക്കായി നോക്കി....ചിരിച്ച് കളിച്ചിരിക്കുന്ന അഫയെ കണ്ട് ഒരു ചിരിയാലെ കരീം ഹാജിയെ ചേർത്ത് പിടിച്ച് ഉസ്മാൻ ഹാജി പറയാൻ തുടങ്ങി..
"നീ ഇങ്ങനെ കരയല്ലേ കരീമേ..
അവൾ നിന്റെ ചോര ആണെന്ന് തിരിച്ചറിയുന്ന നിമിഷം അവൾ നിന്നിലേക്ക് തന്നെ എത്തില്ലേ"
അത് കേട്ട് അയാൾ ഒരു മങ്ങിയ ചിരി നൽകി..
ഉമ്മറത്തിരിക്കുന്ന ഉസ്മാനാജിയെ കണ്ട് അബൂബക്കർ നെറ്റിചുളിച്ചു..
"എന്റെ കൂട്ടുകാരന..അങ്ങ് ദൂരെന്ന് വരാ..ഇവിടെ നിക്കാൻ ഒരു സൗകര്യം കിട്ടുമോ"
കരീം ഹാജിയുടെ സംസാരം കേട്ട് അയാൾ വല്യതാല്പര്യം ഇല്ലാത്ത മട്ടിൽ സമ്മതം മൂളി..തായേ മുറിയിലെല്ലാം ആളുകൾ ആയതിനാൽ മുകളിലാണ് റൂം എന്ന് പറഞ്ഞപ്പോൾ ഉസ്മാൻ ഹാജി അത് മതി എന്ന പോൽ തല ആട്ടി....തന്റെ കയ്യിലുള്ള ചെറിയ കവറും പിടിച്ച് അദ്ദേഹം മുകളിലേക്ക് കേറി..


..................................................................

മുകളിൽ റൂമിലിരുന്ന ഐഷുൻ തനിക്ക് അവകാശപ്പെട്ട ആരൊ അരികിലുള്ളതായി തോന്നി..
അവൾ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി...
കോണിയും കയറി മുകളിലേക്ക് വരുന്ന ഉസ്മാനാജിയെ അവൾ കണ്ടു..അവളുടെ നീല കണ്ണുകൾ കൂടുതൽ തിളക്കത്തോടെ തിളങ്ങി✨
ഉസ്മാനാജി മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന ഐഷുവിനെയാണ്..അവൾക്കൊരു ചിരിയും നൽകി അദ്ദേഹം റൂമിലേക്ക് കടന്നു.......
സമയം നീങ്ങി കൊണ്ടേ ഇരുന്നു...
മഹരിബ് ബാങ്കിൻ ഷീലുകൾ പള്ളിയിൽ നിന്നും ഉയർന്ന് കൊണ്ടേ ഇരുന്നു..നിസ്കാരവും കഴിഞ്ഞ് മഞ്ഞ ബൾബുകളാൽ അറക്കൽ തറവാട് കൂടുതൽ പ്രഭയോടെ തിളങ്ങി⚡
ആയി നെറ്റ് വർക്കുകളാലുള്ള മഞ്ഞ കളർ ഗൗണിൽ തിളങ്ങി നിന്നു...
ഗേൾസ് പട മഞ്ഞ കളർ മിടിയും ബ്ലാക്ക് കുപ്പായും മഞ്ഞ കളർ തട്ടും..
ബോയ്സിന്റെ പട ബ്ലാക്ക് പാൻടും മഞ്ഞ ഷർട്ടും...
അങ്ങനെ പരിപാടി എല്ലാം തുടങ്ങി..
മഞ്ഞൾതേക്കലും പലഹാരങ്ങൾ കൊടുക്കലും അങ്ങനെ അങ്ങനെ...
ഹമിക്കയും ഷാനും പരിപാടി തുടങ്ങും നേരം എത്തി..
പരിപാടിയെല്ലാം കഴിഞ്ഞപ്പോൾ ആദിയും ഹമിയും ഐഷുവിനെയും അഫയെയും ഹിനയെയും ആയിയെയും കാണാനായി അവരുടെ അടുക്കലേക്ക് ചെന്നു..
"അല്ല ഹമിക്ക ചോദിക്കാർള്ള വായാടി ഇതാണ്‌.. അജ്ഫ കബീർ"
അവരെ കണ്ട ഉടനെ അഫയെ ചൂണ്ടി കൊണ്ട് ഐഷു പറഞ്ഞു..
അഫയെ നോക്കിയ ഹമിക്ക് അവളുടെ കണ്ണുകളിൽ നിന്നും തന്റെ നോട്ടത്തെ വേർപ്പെടുത്താൻ സാധിച്ചില്ല...അതിന്റെ ആഴങ്ങളിൽ അവൻ കുരുങ്ങി കിടന്നു..
അഫക്കും അതെ പോലെ തന്നെയായിരുന്നു..
"💞കമറുൽ അജവദ്💞"
അവർ തമ്മിലുള്ള നോട്ടം കണ്ട ഉസ്മാനാജി ചിരിയാലെ മൊയിഞ്ഞു..
അങ്ങനെ പരിപാടികളെല്ലാം കഴിഞ്ഞ് ഉള്ളിലേക്കായി പോവാൻ നിന്ന ഐഷുവിനരികിലേക്ക് 
"ഒന്ന് നിന്നെ"
എന്നും പറഞ്ഞ് ഒരാൾ നടന്ന് വന്നു..
ആളെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു..
"അനസ് സാർ എന്താ ഇവിടെ" (ഐഷു)
"എന്റെ ഉമ്മാന്റെ ഒരകന്ന ബന്ധു ആയി വരും ഇവർ" (അനസ് സാർ)
"ഓഹ്" (ഐഷു)
അങ്ങനെ അവരുടെ സംസാരം നീണ്ട് പോയി...

..................................................................

എന്തോ ആവിശ്യത്തിനായി വെപ്രാളത്താൽ പിന്നാമ്പുറത്തിലൂടെ ഓടി ചെന്ന യാനിന്റെ കണ്ണുകളിൽ അത് പതിഞ്ഞ് നിന്നു...അവൻ ഓട്ടം പെട്ടെന്ന് നിർത്തി ഒന്ന് തിരിഞ്ഞ് നോക്കി..അനസ് സാറുമായി ചിരിച്ച് സംസാരിക്കുന്ന ഐഷുവിനെ കണ്ട് അവൻ ദേഷ്യം വരാൻ തുടങ്ങി..
"താൻ ഇന്ന് നല്ല മൊഞ്ചത്തി ആയിണ്
ആയിണ്"
എന്നും പറഞ്ഞ് ചിരിക്കുന്ന അനസിനെ കാണും തോറും യാനിന്റെ ദേഷ്യം ഇരട്ടിച്ച് കൊണ്ടേ ഇരുന്നു..
"ഡി..ഞാൻ സീരിയസ് ആയി ഒരു കാര്യം പറയാം..അടുത്ത തിങ്കളാഴ്ച ഞാൻ നിന്നെ പെണ്ണ് കാണാൻ വരും..
എനിക്ക് നിന്നെ അത്രക്ക് ഇഷ്ടാണ്" എന്നും പറഞ്ഞ് സൈറ്റടിച്ച് പോയവനെ കണ്ട് യാനിന്റെ ദേഷ്യം അങ്ങ് തലച്ചോറിലെത്തി..
അനസ് പറഞ്ഞതൊന്നും മൈൻഡ് ചെയ്യാതെ കേറി പോയവൾക്ക് പിറകെ തന്നെ യാനും പോയി..
കോണിപടി കയറാൻ നിന്ന ഐഷുവിനെ വലിച്ച് കൊണ്ട് യാൻ അവന്റെ നെഞ്ചത്തേക്കിട്ടു...
പിന്നെ അവളെ തന്നിൽ നിന്നും അകറ്റി കൊണ്ട് ചോദിച്ച് തുടങ്ങി..
"നേരത്തെ നീ കൊഞ്ചികുയഞ്ഞ് സംസാരിച്ചത് ആരോടാടി" (യാൻ)
"അത് താനെന്തിനാ അറിയണെ"
(ഐഷു)
"അറിയണ്ട ആവിശ്യം ഇണ്ട്" (യാൻ)
"പറയാൻ സൗകര്യം ഇല്ല"
എന്നും പറഞ്ഞ് അവൾ മുകളിലേക്ക് ഓടി..
നിന്നെ ഞാൻ പിന്നെ എടുത്തോളാം എന്ന് പറഞ്ഞ് യാൻ അവന്റെ മുറിയിലേക്കും പോയി..


..................................................................

പോലീസ് എത്ര കിടന്ന് പരിഷ്രമിച്ചിട്ടും ആ 2 കൊലപാതകങ്ങൾക്ക് പിറകിലുള്ളവനാരാണെന്ന് കണ്ട് പിടിക്കാൻ ഒരു തെളിവ് പോലും ലഭിച്ചില്ല...

..................................................................

മൈലാഞ്ചി നൈറ്റും അടിപൊളിയായി കഴിഞ്ഞു..ഇന്നാണ് കല്യാണം..
9:30ക്കാണ് നിക്കാഹ്..
ആയി ചുവപ്പ് ലഹങ്കയിൽ മൊഞ്ചത്തിയായ് തിളങ്ങി🍁
ഗേൾസ് റോസ് ഗൗണും ബ്ലാക്ക് തട്ടും✨
ബോയ്സ് റോസ് ഷർട്ടും ബ്ലാക്ക് പാൻടും⚡
എല്ലാവരും മാറ്റി ഇറങ്ങി..
ഫോട്ടോ ഷൂട്ട്‌ തുടങ്ങി..
ഫോട്ടോഗ്രാഫർ ഐഷുനെ തന്നെ ഇങ്ങനെ വായിനോക്കി നിക്കുന്നു..
ഓൻ എന്താണാവൊ കിട്ടാൻ 
പോണേ😁
നിക്കാഹ് അറക്കൽ വെച്ചാണ്..
ചെക്കന്മാരെ വീട്ടീന്ന് വന്നു എന്ന് ഒരാൾ വന്ന് പറഞ്ഞു..
നീറുന്ന മനസ്സാലെ സഹൽ അവളുടെ നിക്കാഹിനിരുന്നു..തന്റെ പ്രാണൻ❤️
ഈ നിമിഷം മറ്റൊരാൾക്കായി
 മാറും💔
"ചെക്കനെ കാണാനില്ലത്ര"
ആരൊ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി..
അത് കേട്ട് 6 പേരുടെ ചുണ്ടുകളിൽ ക്രൂരമായ ചിരി വിരിഞ്ഞു⛓️
"എന്റെ പെങ്ങൾക്കായി അവനെക്കാൾ നല്ല ഒരുത്തനെ ഞാൻ കണ്ട് പിടിച്ച്ണ്"
യാൻ എല്ലാവരോടുമായി പറഞ്ഞു..
"ആരാ?" (അബൂബക്കർ അലവി)
"സഹൽ മാലിക് IPS" (യാൻ)
അത് കേട്ട് സഹൽ ഞെട്ടി എഴുന്നേറ്റു..
കരീംഹാജിയുടെയും ഉസ്മാൻ ഷാജിയുടെയും ചൊടികൾ വിടർന്നു..
ആയിയുടെ ചുണ്ടുകളിൽ ഒരു ചിരി തങ്ങിനിന്നു..



    

                       തുടരും...

നല്ല ലങ്ത് ഇണ്ട്...ഞാൻ കുത്തർന്ന് എഴുതിയതാണ്..2 വരി കുറിച്ച് പോണേ..
അപ്പൊ പിന്നെ കാണാട്ടൊ


MONJANDE MALAGA❤️ PART-21

MONJANDE MALAGA❤️ PART-21

4.8
2204

❤️PART21❤️ ✍️FIDUZzz .................................................................. സഹൽ ഒരു സംശയത്താലെ യാനിനെ നോക്കി.. "എന്റെ പെങ്ങളെ സ്വീകരിക്കില്ലെടാ നീ" സഹലിന്റെ തോളിലായി തട്ടി കൊണ്ട് യാൻ ചോദിച്ചു... "ഡബിൾ ഒക്കെ മച്ചാ" അതും പറഞ്ഞ് സഹൽ യാനിന്റെ വയറ്റിനിട്ട് കുത്തി.. ചെറുപ്പം മുതലുള്ള അവന്റെ കൂട്ട്💓 ആദിയെയും ഹമിയെയും പോലെ പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയാത്തവണ്ണം ആത്മാവിൽ വേരൂന്നിയ സൗഹൃദം🖇️ കലിപ്പുംഫിറ്റ്‌ ചെയ്ത് നടക്കണ യാനിന്റെ ഉള്ളിലും ചോര പൊടിയുന്ന ഒരു ഹൃദയമുണ്ട്💔 ആദിക്കും ഹമിക്കും തന്റെ കാരണത്താൽ എന്തേലും പറ്റുമോ എന്ന ഭയമായിരുന്നു ചെറുപ്പത്തിൽ തന്നെ അവരെ തന്നിൽ നിന്നുമകറ്റിയത