Aksharathalukal

❤️പ്രണയതീരം❤️part 3

fuction കഴിഞ്ഞു ദച്ചുവും ആദിയും വിധുവും നാളെത്തേക്ക് പോകാൻ ഉള്ളത് എല്ലാം പാക്ക് ചെയ്തു... അവരുടെ ഏറ്റവും വലിയ സ്വപ്നമായ ദൈവത്തിന്റെ സ്വന്തം നാടായ കേരത്തിലേക്ക് യാത്രയാവാൻ .........
എന്നാൽ അതിൽ ഒരാൾ ഇത്രയും നാളും ഉള്ളിലൊതുക്കിയ പ്രണയം അവളുടെ പ്രാണനായവനെ അറിയിക്കുവാന്നായ് പോകുകയാണ് ........


അവർ പോകുകയാണ് സുഹൃത്തുക്കളെ പോകുകയാണ്.....

ഇനി കളികൾ അങ്ങു കേരളത്തിൽ......
 

തുടരും..

 

രാവിലെ തന്നെ ദച്ചു പോകാൻ ഉള്ളതൊക്കെ പായ്ക്ക് ചെയ്ത് റെഡിയായി താഴേക്കു വന്നു അപ്പോഴേക്കും ആദിയും വിധുവും വന്നിരുന്നു..

 

 " എല്ലാം പോകുന്നതോക്കെ കൊള്ളാം അവിടെ ചെന്നു കുരിത്തക്കേട് ഒന്നും ഉണ്ടാകരുത്...."--ഭദ്ര

 

 " എന്റെ ഭദ്രക്കുട്ടി ഞങ്ങൾ അവിടെ ചെന്നാൽ ഡിസെന്റ് ആയിരിക്കും 😎 ..." --വിധു

 

 " അത് ഞങ്ങൾക്ക് അറിയാലോ...കഴിഞ്ഞ വെക്കേഷന്  നീ ഒക്കെ ബാംഗ്ലൂർ പോയി ഏതോ  ചെറുക്കന്മാരായിട്ട് അടിയുണ്ടാക്കിട്ടല്ലേ വന്നത്...😠"--ആലിസ്

 

 "പിന്നെ ഞാൻ എന്തുവേണമായിരുന്നു... ആദിയേ കേറിപിടിക്കാൻ വന്നവനെ പൂവിട്ടൂപുജിക്കണോ...😡"--ദച്ചു

 

 "കൂൾ  ദച്ചു കൂൾ😬അതൊക്കെ വിട്...."--ആദി

 

 "എന്റെ ആലിസെ അതൊക്കെ കഴിഞ്ഞ കാര്യമല്ലെടോ...🙂പിന്നെ ഇവർ അവരെ അടിച്ചതിൽ എന്താ തെറ്റ് പെൺകുട്ടികൾ ആയാൽ പ്രതികരിക്കണം...അത് നമ്മുടെ കുട്ടികൾ ചെയ്തു അത്രേ ഒള്ളു...🙂"--സച്ചി

 

 "ഞാൻ ഒന്നും പറയാനില്ലേ...പറഞ്ഞിട്ടും കാര്യമില്ലല്ലോ.. ഇവർക്ക് സ്‌പോർട് നിങ്ങളൊക്കെയല്ലേ ..😒"ആലിസ്

 

"എന്റെ അലിക്കുട്ടി പിണങ്ങല്ലേ...🤗 ഞങ്ങൾ ഇനി പ്രശ്നത്തിന് ഒന്നും പോകുലന്നെ...😘 " ആദി

 

എന്നും പറഞ്ഞു കൊണ്ട് ആദിയും വിധുവും ദച്ചുവും  ആലിസിനെ കെട്ടിപിടിച്ചു😘😘..കൂടെ എല്ലാവർക്കും കെട്ടിപിടിച്ചു ഉമ്മ ഒക്കെ കൊടുത്തു.😘😘😘😘...പിന്നെ അവർ ഫുഡും കഴിച്ചു പോകാൻ ഇറങ്ങിയപ്പോൾ കരച്ചിലും പിഴിച്ചില്ലും ഒക്കെയായി... 
(വേറെ ഒന്നും കൊണ്ടല്ല ഇവർ വീട്ടിൽ ഇല്ലെങ്കിൽ അമ്മമാർക്ക് സങ്കടം ആണ്. അങ്ങനെ വീട്ടിൽ നിന്ന് മാറി നിക്കാൻ ഇവർ അതുകൊണ്ട് സമ്മതിക്കാറില്ല.ഇപ്പോൾ പ്രൊജക്റ്റ്‌ ആയതുകൊണ്ട് മാത്രം ആണ് അവരെ വിടുന്നത് തന്നേ 😁)
കരച്ചിലും പിഴിച്ചിലും കാണാൻ പറ്റാത്തത് കൊണ്ട് പപ്പമാരായിരുന്നു അവരെ എയർപോട്ടിലേക്ക് ആക്കാൻ പോകുന്നത്.. അങ്ങനെ അവർ മുംബൈ ഇന്റര്ണഷണൽ എർപോട്ടിലേക്ക് യാത്രയായി.... ചെന്നപ്പോൾ തന്നെ അവിടെ എല്ലാദിവസത്തേക്കാട്ടിലും കൂടുതൽ പോലീസ് ചെക്കിങ്ങും അതല്ലാതെ സെക്യൂരിറ്റി ചെക്കിങ്ങും ഒക്കയായി ആകെ വലഞ്ഞു.....

 

 "എന്താ പപ്പേ ഇവിടെ ഇന്നു നല്ല ചെക്കിങ് ആണല്ലോ.ആരെക്കിലും VIP's വരുന്നുണ്ടോ..."--ദച്ചു

 

 "ആവോ അറിയില്ലല്ലോ ദച്ചുസേ...."--സച്ചി

 

 " മീഡിയാസ് ഒക്കെ ഉണ്ടല്ലോ അപ്പൊ ഏതോ vip ആയിരിക്കും വരണത്...."--ആദി

 

 " ദേ ആ ബാനർ നോക്ക് DDR...."--വിധു

 

" അതാരാ പപ്പേ....."--ആദി

 

 " അതോ അത് ഇന്ത്യയിലെ ഫേമസ് ബിസിനസ്‌ ഗ്രൂപ്പാണ്...DDR "--ബാലു

 

 " കമ്പനിയുടെ നെയിം അന്നോ DDR......"--ദച്ചു

 

 " അങ്ങനെ അന്നെന്നാണ് തോന്നുന്നേ...പിന്നെ ഈ കമ്പനി 3 brothes ചേർന്നു നടത്തുന്നതാ....കൂടുതൽ ഒന്നും അവരെ കുറിച്ച് അറിയില്ല....."--സച്ചി

 

 "പപ്പേ നിങ്ങൾ കണ്ടിട്ടുണ്ടോ അവരെ...."--വിധു

 

 " എവിടുന്ന് അവരെ ആരും കണ്ടട്ടില്ല..... എല്ലാം അവരുടെ മാനേജർ ആണ് handle ചെയുന്നത്..."--മാധവൻ

 

 "ഓ...ഓ അപ്പൊ ഇന്ന് അവർ വരുന്നുണ്ടോ.."--ആദി

 

 " വരുന്നുണ്ടായിരിക്കും.... അതുകൊണ്ടല്ലേ മീഡിയസ് ഒക്കെ വന്നേക്കുന്നെ....."--ദച്ചു

 

" ശേ നമുക്ക് അവരെ കാണാൻ പറ്റില്ലല്ലോ...."--ആദി

 

 " ആഹാ മതി... വന്നേ ഇവിടെ നിന്നാൽ നിങ്ങളുടെ ഫ്ലൈറ്റ് miss
ആകും ടൈം ആയി..."--ബാലു

 

 "അപ്പൊ പപ്പാസ് ഞങ്ങൾ പോകുവാ അമ്മമ്മാരെ നോക്കിക്കോണം..."--ദച്ചു

 

 " അതൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം..." --സച്ചി

 

 "പിന്നെ no calls no കാണൽ കേട്ടോ.."-- വിധു

 

 "അല്ല അതെന്തിനാ..ഞങ്ങൾക്ക് നിങ്ങളോട് സംസാരിക്കണ്ടേ.."--മാധവൻ

 

" അത് പപ്പാ ഞങ്ങളുടെ പ്രൊജക്റ്റ്‌ തിരുന്നത് വരെ മാത്രം... അല്ലെകിൽ ഞങ്ങൾ ഒഴപ്പും നിങ്ങളെ കാണാൻ തോന്നും....അതാ... "😔--ദച്ചു

 

"ഓ...ഓ.."--സച്ചി

 

" എന്തെകിലും problem വന്നാൽ ഞങ്ങളെ വിളിക്കണം കേട്ടോ..."--ബാലു

 

" അത് പിന്നെ പറയേണ്ടതുണ്ടോ😜 വിളിച്ചിരിക്കും...."--ആദി

 

" അപ്പോ bay പപ്പാസ്....."--വിധു

 

"ശ്രദ്ധിച്  പോയി വാ "--മാധവൻ

 

അവർ പപ്പമാരെ കെട്ടിപിടിച്ചു...പപ്പമാരോട് യാത്രപറഞ്ഞു അവർ നടന്നു.

 

**************

ഇതേ  സമയം ഒരു ഫ്ലൈറ്റ് ലാൻഡ് ചെയ്തു  അതിൽ നിന്ന് DDR എന്നാ ബിസിനസ്‌ സാബ്രാജയത്തിന്റെ  അവകാശികൾ വന്നിറങ്ങി... തങ്ങളുടെ ഈ ചെറുപ്രായത്തിൽ തന്നേ ബിസിനസ്‌ എന്നാ വലിയ മാർക്കറ്റിൽ തങ്ങളുടേതായ കഴിവ് തെളിയിച്ച മൂന്ന് പേര്....
ഇവർ ആരൊക്കെയാണ് എന്നല്ലേ...... അതൊക്കെ ഒരു വലിയ കഥയാണ്.... ഇപ്പോൾ നമ്മുക്ക് ഇവരുടെ ഒക്കെ പേരുകൾ മാത്രം പരിചയപ്പെടാം..... ബാക്കി details ഒക്കെ വഴിയേ പറയാം...

1D- Devid John Abraham kurishngal

2R- Redvin Joseph Alex kurishngal

3D- Derik john Abraham kurishngal

ഇവർ ഇവിടെ ഒരു business മീറ്റിംഗിന് വന്നതാണ് അത്രത്തോളം important ആയ meeting മാത്രമേ അവർ മൂന്ന് പേരും കൂടി attent ചെയ്യറൊള്ളൂ ... അല്ലെങ്കിൽ അവരിൽ ആരെക്കിലും ഒരാൾ അല്ലെകിൽ അവരുടെ മാനേജർ ആണ് മീറ്റിങ് attent ചെയ്യാറ്.....
എന്നാ അവർ മീറ്റിംഗിന് പോകട്ടെല്ലേ....
നമ്മുടെ പെങ്കൊച്ചുങ്ങൾ അങ്ങു ബാംഗ്ളൂർ എത്തി........നിങ്ങൾ ഇത് എന്ത് നോക്കി നിക്കുവാ വാ നമ്മുക്ക് അങ്ങോട്ട്‌ പോകാം...😁

***********************


ബാംഗ്ലൂർ 🥰

 

 " ദച്ചു നമ്മൾ ഇവിടെ നിന്ന് എങ്ങനെ ആണ് പോകുന്നേ..."ആദി

 

 " ഡാ നമ്മുക്ക് ബസിൽ പോകാം ticket ഞാൻ agency വഴി book ചെയ്തട്ടുണ്ട്...എന്റെ personal account വഴി amount transfer ചെയ്തു.. അതുകൊണ്ട് വിട്ടിൽ ആരും അറിയില്ലാ...."ദച്ചു

 

 " ഡി എനിക്ക് വിശക്കുന്നു ഒന്നു fresh ആവണം..."വിധു

 

 " എന്നാ വാ നമ്മുക്ക് വല്ലതും കഴുക്കാം..."ദച്ചു

 

 "എപ്പോഴാ ബസിന്റെ ടൈം..."ആദി

 

 "Evening 3pm ആക്കുമ്പോൾ..."ദച്ചു

 

 " Time ഇപ്പോൾ 12 കഴിഞ്ഞു ഇനിയും time ഉണ്ട്..." ആദി

 

 "എന്നാ വാ നമ്മുക്ക് ഒന്നു fresh ആയിട്ടു വരാം എനിട്ട്‌ വല്ലതും കഴിക്കാം.."വിധു

 

അങ്ങനെ അവർ മൂന്നും ബാംഗ്ലൂർ എയർപോർട്ടിനു അടുത്ത് തന്നെയുള്ള ഇവരുടെ ഫ്ലാറ്റിലേക്ക് പോയി. പോകുന്ന വഴിക്കു കഴിക്കാനുള്ള food വാങ്ങാനും മറന്നില്ല...ഫ്ലാറ്റിൽ ചെന്നു ഒന്നു fresh ആയി ഫുഡും കഴിച്ചു.... എന്നിട്ട് bus സ്റ്റാൻഡിലേക്ക് പോയി. കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം അവരുടെ bus വന്നു.... അങ്ങനെ മൂന്നു പേരും കേരളയത്തിലെക്ക് യാത്രയായി .....

 

&&&&&&&*****&&&&&&&

 

പാലക്കാട്

 

" ശേ അവരെ കാണാനില്ലല്ലോ ബസ് വരേണ്ട ടൈം കഴിഞ്ഞലോ... മനുഷ്യനണെകിൽ ഉറക്കം വന്നിട്ടും പാടില്ല..."
(നിങ്ങൾ ഇപ്പോൾ വിചാരിക്കും ഇതാരാണെന്ന് അല്ലെ... പറഞ്ഞുതരാം അതിനല്ലേ ഞാൻ ഇവിടെ ഇരിക്കണേ😜 ആ ഉറക്കം തുങ്ങി  ബസ് സ്റ്റോപ്പിൽ ഇരുകുന്ന ആ ആളാണ് നമ്മുടെ മാളവിക എന്നാ മാളു നമ്മുടെ ദച്ചുന്റെയും ആദിയുടെയും വിധുവിന്റെയും ചങ്ക് കരൾ എന്നൊക്കെ പറയാം...)

 

അപ്പോഴേക്കും ബാംഗ്ലൂർ to പാലക്കാട് ബസ് സ്റ്റാൻഡിൽ വന്നു നിന്ന് അതിൽ നിന്ന് ദച്ചുവും ആദിയും വിധുവും ഇറങ്ങി...മാളു അവരെ കണ്ടപ്പോൾ തന്നെ ഓടി പോയി അവരെ കെട്ടിപിടിച്ചു...

 

 "എങ്ങന ഉണ്ടായിരുന്നു യാത്രയൊക്കെ...😜" മാളു

 

"കുഴപ്പമില്ലായിരുന്നു ഡി..."വിധു

 

"എന്നാ വാ നമുക്ക് പോകാം ഇനി വിശേഷങ്ങൾ ഒക്കെ വിട്ടിൽ ചെന്നിട്ടു പറയാം.. എനിക്ക് ആണെകിൽ ഉറക്കം വന്നിട്ടും പാടില്ല 😴😴.."മാളു 

 

" ഇങ്ങനെ ഒന്നു ഉറക്ക പ്രാന്തി..."ദച്ചു

 

" വാ പോകാം..."മാളു

 

 " ഹാ രവിയേട്ടാ ഇതാണ് എന്റെ കുട്ടുകാർ... അവരെ മൂന്നുപേരെയും നോക്കി മാളു കാറിന്റെ അവിടെ നിക്കുന്ന ആളോട് പറഞ്ഞു

 

 " ആഹാ മകളെക്കുറിച്ചു മാളൂട്ടി പറഞ്ഞട്ടുണ്ട്...😊"-രവിയേട്ടൻ

 

 " മക്കൾസ് ഇതാണ് ഞങ്ങളുടെ രവിയേട്ടൻ .. വീട്ടിലെ ഓൾ ഇൻ ഓൾ... "-മാളു

 
 

 " മക്കളെ എവിടെയോ കണ്ടപോലെ... ഇതിനു മുൻപ് ഇവിടെ വന്നതുണ്ടോ..."-രവിയേട്ടൻ

 

 " ഏയ്‌ എല്ലാ രവിയേട്ടാ ഞങ്ങൾ ഇവിടെ ആദ്യമായിട്ടാ വരുന്നത്..."-ആദി

 

"എവിടെയോ കണ്ടപോലെ തോന്നി.. അതാ ചോദിച്ചേ...🤔"

 

(എന്തോ ആ ചോദ്യത്തിൽ  ദച്ചു തന്റെ  അച്ഛനെ ഓർത്തു ആ ഓർമയിൽ അവളുടെ ചുണ്ടിൽ മനോഹരമായ  പുഞ്ചിരി വന്നു എന്നാ അത് രവിയേട്ടനിൽ  നിന്ന് മറച്ചുവച്ചു കാറിലേക്ക് കയറി )

 

"എന്നാ വാ പോകാം..."വിധു 

 

അങ്ങനെ അവർ രാമമംഗലത്തേക്ക് യാത്രയായി (പാലക്കാട് അങ്ങനെയോരു place ഉണ്ടൊയെന്നു എനിക്ക് അറിയേല്ലട്ടോ മനസ്സിൽ വന്നൊരു പേര് അത്രേ ഒള്ളു 😁)  രാമമംഗലത് ഒരു ഉൾനാടൻ പ്രദേശത്തായിരുന്നു മാളുവിന്റെ തറവാട്. അവിടേക്ക് പോകാനുള്ള വഴി നിറയെ പാടങ്ങളും മരങ്ങളും ചേർന്ന് വളരെ മനോഹരമായിരുന്നു. ഇതൊക്കെ മാളു പറഞ്ഞ  അറിവ് മാത്രം ഒള്ളു അവക്ക്... ഇപ്പോൾ സമയം രാത്രി ആയതുകൊണ്ട് ആ ബാങ്ങിയൊന്നും അസ്വാധിക്കാൻ അവർക്കു ആകുന്നില്ലായിരുന്നു  .എന്നാലും പുറത്തു നിന്ന് വരുന്ന ഗ്രാമത്തിന്റെതായ ആ ഗന്ധം ആസ്വദിച്ചു.....  ഒരുമണിക്കൂറിനു ശേഷം അവർ ദേവമടം തറവാട്ടിൽ എത്തി.. പഴമയെ വിളിതൊത്തുന്ന നാലുകെട്ടു അതായിരുന്നു ദേവമഠം..

ദേവമഠത്തിന്റെ  മുന്നിൽ എത്തിയപ്പോൾ തന്നെ അവർ മൂന്നുപേരും സന്തോഷം കോണ്ട് മതി മറന്നു നിന്നുപോയി... തങ്ങളുടെ സ്വപനം നടക്കാൻ  ഉള്ള ആദ്യ പ്പടിയായി  ദേവമഠത്തിന്റെ പടികൾ കടന്നു അവർ കയറി......

 

അതെ സമയം തങ്ങൾക്കു വേണ്ടപ്പെട്ട ആരോ ആണ് മുന്നിൽ നിൽക്കുന്നത് ഇന്ന് തോന്നും വിധം മനസ് മന്ധ്രിക്കും പോലെ തോന്നി ആ വൃദ്ധയ്ക്.............. .....................

@@@@@@@@@@@@@@@@@@@


എല്ലാവരോടും ആദ്യം തന്നെ വലിയ ഒരു സോറി പറയുവാ എനിക്ക് എക്സാം ഒക്കെ ആയതു കൊണ്ടാ പോസ്റ്റ്‌ ചെയ്യാൻ ഇത്രയും ലേറ്റ് ആയത് 😬😬😬😬
ഈ part കുറച് എഴുതി ഡാർഫ്റ്റിൽ ഇട്ടിട്ടുണ്ടായിരുന്നു....
എത്രത്തോളം നല്ലതായി ഇന്ന് അറിയില്ല മിസ്റ്റേക്ക് ഒത്തിരി ഉണ്ടെന്നു തോന്നുന്നു എല്ലാം ഒന്നും നോക്കാൻ പറ്റിയില്ല.....
എല്ലാവരും നിങ്ങളുടെ അഭിപ്രായം പറയണേ......
ബാക്കി പോസ്റ്റ്‌ ചെയ്യട്ടോ... ലേറ്റ് ആവാതെ നോക്കാം..... 😁😁😁😁സപ്പോർട്ട് ചെയ്യണേ.......

--vichu