എന്റെ മകൾ ദിയ... ഗോപിനാഥ് കുറച്ചു നേരം ആ മൗനം പാലിച്ചു...ഗോപിനാഥ് ആ കഥ പറയാൻ തുടങ്ങി കേരളത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു കൊച്ചു ഗ്രാമമായ കരുവാരപുരഗ്രാമം...എങ്ങും വയലും കൊച്ചു കൊച്ചു അരുവികളും ഉള്ള ഗ്രാമം... ഈ ഗ്രാമത്തിന്റെ അഴക് കൂട്ടും വിധം അവിടെ ഒരു മലയും കാണുന്നു...ടാറിട്ട റോഡ് ഉണ്ടെങ്കിലും അതിൽ കൂടുതൽ മണ്ണിട്ട റോഡും കാണാം.. അവിടെ മിക്ക ആളുകളും കൃഷി ജോലിയിൽ ഏർപ്പെടുന്നവർ ആണ്...ആർക്കും ആരോടും ഒരു പരാതിയും പരിഭവവുമില്ലാതെ എല്ലാവരും അവരവരുടെ ജോലികൾ നോക്കി കഴിയുന്ന കൊച്ചു ഗ്രാമം... മിക്ക വീടുകളിലും പശുവും കോഴിയും ആടും താറാവും എ