Aksharathalukal

QUEEN OF ROWDY - 38

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ
Part 38

അവൻ ആ സിറിഞ്ചും കൊണ്ട് അക്കൂന്റെ അടുത്ത് എത്തിയതും പെട്ടെന്ന് സ്വബോധം വന്ന പോലെ ഞാൻ അവനടുത്തേക്ക് പാഞ്ഞടുത്തു.അപ്പോഴേക്കും ആരുടെയോ ചവിട്ട് കൊണ്ട് അവൻ നിലംപതിച്ചിരുന്നു.അവനത് ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് അവന്റെ മുഖത്തെ പകപ്പിൽ നിന്നും മനസ്സിലായി.പതിയെ അവന്റെ നോട്ടം മുന്നിലുള്ള ആളിൽ രൂക്ഷമായി കൊണ്ടിരുന്നു.അപ്പോഴാണ് ഞാനും മുന്നിലുള്ള ആളെ നോക്കിയത്.


"Razi"

ഞാൻ അവന്റെ പിറകിൽ ആയത് കൊണ്ട് തന്നെ എന്നെ അവൻ കണ്ടിട്ടില്ലായിരുന്നു.ഞാൻ Raziയെ വിളിച്ചത് കേട്ട് അവൻ എന്നെ തിരിഞ്ഞ് നോക്കി.എന്നിട്ട് ഞങ്ങളെ രണ്ടാളേയും മാറി മാറി നോക്കി താഴെ നിന്നെഴുന്നേറ്റു.Razi എന്നെ ഒരു നോട്ടം നോക്കി പിന്നെ കത്തുന്ന കണ്ണോടെ അവനെ നോക്കി.


"ടാ പന്ന @₹&@*# മോനെ നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്റെ പെങ്ങളെ നേരെ കളിക്കരുതെന്ന്"Razi.


"അതിന് ആദ്യം പെങ്ങളെ നിലക്ക് നിർത്തണം.എനിക്കെതിരെ നിൽക്കുന്നത് ആരായാലും ഞാൻ തീർത്തിരിക്കും"


"ഇവളെ തൊടണമെങ്കിൽ ഞങ്ങൾ കണ്ണും പൂട്ടി നിൽക്കേണ്ടി വരും"Razi.


"അങ്ങനെ നിന്നോണ്ടാണല്ലൊ ഇവൾ ഇപ്പൊ ഇങ്ങനെ കിടക്കുന്നത് 😏😏"


"ഇത് ചെയ്തത് നിയാണെന്ന് എനിക്കറിയെടാ😠"Razi.


"അതേടാ... ഞാൻ തന്നെയാ ചെയ്തെ.ഇവളെ ചിലപ്പൊ ഞാൻ കൊന്നെന്നിരിക്കും.അല്ലെങ്കിൽ ചിലപ്പൊ....നന്നായൊന്ന് സ്നേഹിച്ചെന്നിരിക്കും.നിനക്കൊന്നും എന്നെ ഒരു ചുക്കും ചെയ്യാൻ കഴി...."


അവൻ Zaara യെ വല്ലാത്തൊരു നോട്ടം നോക്കി കൊണ്ട് പറഞ്ഞതും എരിഞ്ഞ് കയറിയ ദേഷ്യത്തിൽ അവൻ പറഞ്ഞ് മുഴുവനാക്കുന്നതിന് മുന്നേ പിറകിൽ നിന്നും അവനെ ചവിട്ടി വീഴ്ത്തിയിരുന്നു.



"ഉഫ്.. നിന്റെ പെണ്ണിനെ പറഞ്ഞപ്പൊ നിനക്ക് പൊള്ളിയല്ലെ.. നിന്റെ ഉശിര് കൊള്ളാം.But അത് YASIN HAYAN ന്റെ അടുത്ത് വേണ്ട.നിന്നെ പോലെ ഉള്ള കുറേ എണ്ണത്തിന്റെ ചോരത്തിളപ്പ് മാറ്റി കൊടുത്തിട്ടുമുണ്ട്.മര്യാദക്കാണേൽ നിനക്ക് കൊള്ളാം"


"നീ ഒന്ന് വിരട്ടിയാൽ പേടിച്ചോടാൻ ഇവൻ നിന്റെ ഊള പിള്ളേരെ പോലെ അല്ല 😏.Zaara ഇവന്റെ മുന്നിൽ തോറ്റിട്ടുണ്ടേൽ നിനക്കൊന്നും ഇവനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറയാതെ തന്നെ അറിയില്ലെ നിനക്ക്"Razi.


"എനിക്ക് വേണ്ടത് നിങ്ങളെ ആരേം അല്ല.ദാ..ഇവളെയാ..ഇവളെ മാത്രം.അതിന് എതിര് നിന്നാൽ ചിലപ്പൊ നിങ്ങളേം എനിക്ക് ഇല്ലാതാക്കേണ്ടി വരും.എന്തൊക്കെ തന്നെ ഉണ്ടായാലും Zaara യെ ഞാൻ തീർത്തിരിക്കും.കാരണം..ചതി..അതിന് മാത്രം Hayanന്റെ ഡിക്ഷണറിയിൽ മാപ്പില്ല..."


പറഞ്ഞ് നിർത്തി അവൻ ഞങ്ങളെ നോക്കി ഒന്ന് നെടുവീർപ്പിട്ടു.പിന്നെ നോട്ടം മാറ്റാതെ തന്നെ അവൻ പിറകോട്ട് പോയി.ആ നോട്ടത്തിൽ എന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി എന്താന്ന് മനസ്സിലാകാതെ നെറ്റി ചുളിച്ച് ഞങ്ങൾ പരസ്പരം നോക്കിയതും അതേ സമയം തന്നെ അവൻ അവിടെയുള്ള ഒരു ജനൽ വഴി പുറത്തേക്ക് ചാടി. 


അവൻ പോയെന്ന് ഉറപ്പ് വരുത്തിയിട്ടും ഇവരെ ഒറ്റക്കാക്കി പോകാൻ തോന്നാത്തത് കൊണ്ട് ദിനൂനെ വിളിക്കാൻ Razi യെ പറഞ്ഞയച്ച് ഞാൻ ഇവടെ തന്നെ നിന്നു.ദിനു വന്നതും ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.കുറച്ച് നേരം കഴിഞ്ഞതും ഡോർ തുറന്ന് ഒരു നഴ്സ് വന്നു.


"എത്രയും പെട്ടെന്ന് B+ve blood വേണം"നഴ്സ്


""എന്റെത് B+ve ആണ്""


ഞങ്ങൾ ആരേലും എന്തേലും പറയുന്നതിന് മുന്നേ രണ്ട് പേരുടെ ശബ്ദം അവിടെ മുഴങ്ങിയിരുന്നു.ആരാണെന്ന് അറിയാൻ വേണ്ടി തിരിഞ്ഞതും അവിടെ ഉള്ളവരെ കണ്ട് ഒരു ഞെട്ടലോടെ കണ്ണുകൾ വിടർന്നു.



✨✨✨✨



(റൈനു)



"അടിച്ച് കൊല്ലെടാ ഈ നാ****മക്കളെ"


അയാൾ പറഞ്ഞതെ ഓർമയൊള്ളു പിന്നെ അവടെ മാസ്മരിക തല്ലായിരുന്നു.ഇങ്ങോട്ട് കിട്ടിയതിന്റെ ഇരട്ടി തിരിച്ച് കൊടുത്തിട്ടുണ്ട്.ഹോസ്പിറ്റൽ ആണെന്ന് പോലും നോക്കാതെയുള്ള ഞങ്ങളെ തല്ല് കണ്ട് അവിടെ കൂടിയവരെല്ലാം ഞങ്ങളെ വായും പൊളിച്ച് നോക്കി നിൽക്കുന്നുണ്ട്.


"ഇപ്പൊ മനസ്സിലായോ സേട്ടാ,, ചോരത്തിളപ്പിന്റെ പ്രായം ആയ ഈ അനിയന്മാർക്ക് നിങ്ങളെ പോലെ വാചകം അടിക്കാൻ മാത്രല്ല പറയുന്നപോലെ ചെയ്ത് കാണിക്കാനും അറിയാമെന്ന്"എമി.


അടിയൊക്കെ ഒരുവിധം ഒതുങ്ങിയതും നിലത്ത് കിടന്ന് വേദന കൊണ്ട് പുളയുന്ന ഗുണ്ട ടീമിനെ നോക്കി ഞങ്ങൾ അഞ്ചും പുച്ഛിച്ച് കൊണ്ട് തിരിഞ്ഞ് നടന്നു.തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ ഞങ്ങൾക്ക് മുന്നിലായി കൈകെട്ടി നിൽക്കുന്ന Razi യെ കണ്ടതും മുഖത്ത് അൺലിമിറ്റഡ് പുച്ഛം ഫിറ്റ് ചെയ്ത് വെച്ച ഞങ്ങൾ സ്പോട്ടിൽ അവൻക്ക് ഇളിച്ച് കൊടുത്തു.


"വല്ല്യ വാചകം അടിച്ച് വന്ന ആൾക്കാരാ... ഇപ്പൊ കിടക്ക്ണ കിടപ്പ് കണ്ടാൽ പെറ്റ തള്ള സഹിക്കൂല ☹️.ഹാ...ഹോസ്പിറ്റൽ ആയതോണ്ട് അധിക ദൂരം ഒന്നും താങ്ങിപ്പിടിച്ച് കൊണ്ട് പോവേണ്ട ഗതി വന്നീല😌"


താഴെ കിടക്കുന്നവരെ അവിടെയുള്ള സെക്യൂരിറ്റീസ് ഒക്കെ കൂടി താങ്ങിപ്പിടിച്ച് കൊണ്ട് പോകുന്നത് കണ്ട് പരിതാപകരം എന്ന മട്ടിൽ Razi പറഞ്ഞതും ഞങ്ങളും അവരെ നോക്കി പോയിരുന്നു.കുറച്ച് കഴിഞ്ഞ് ദിനു വന്ന് Zaaraയുടെയും അക്കൂന്റെയും അടുത്തേക്ക് പോയതും ഫൈസി തിരിച്ച് വന്ന് ചെയറിൽ വന്നിരുന്നു.


"എത്രയും പെട്ടെന്ന് B+ve blood വേണം"


""എന്റേത് B+ve ആണ്""


നേഴ്സ് വന്ന് പറഞ്ഞ ഉടനെ തന്നെ രണ്ട് പേര് മറുപടി കൊടുത്തിരുന്നു.അത് കേട്ട് ആരാണെന്ന് അറിയാൻ വേണ്ടി തിരിഞ്ഞതും ഞങ്ങളടുത്തേക്ക് നടന്നടുക്കുന്ന ജിനൂനേയും അവൻ്റെ കൂടെ ഉള്ള zain നേയും കണ്ട് പെട്ടെന്ന് കണ്ണൊന്ന് വിടർന്നു.


"ഹാ...രണ്ട് പേരും വന്നോളൂ.. അവർക്ക് രണ്ട് പേർക്കും ബ്ലഡ് ആവശ്യം ഉണ്ട്"

ഒരു നിമിഷം അവരെ രണ്ട് പേരേയും ഒന്ന് നോക്കി നേഴ്സ് പറഞ്ഞതും അവരൊന്ന് പരസ്പരം നോക്കി പുഞ്ചിരിച്ച ശേഷം നേഴ്സിന്റെ കൂടെ പോയി.ഒരു ഇളം പുഞ്ചിരിയോടെ അവർ പോകുന്നതും നോക്കി Raziയും ഉണ്ടായിരുന്നു ഞങ്ങളെ കൂടെ.കുറച്ച് നേരം കഴിഞ്ഞതും ബ്ലഡ് കൊടുത്ത് രണ്ടാളും ഞങ്ങളടുത്തേക്ക് വന്നു.


"Hey,wats up mahn...എത്രയായെടാ കണ്ടിട്ട്..But അതിന്റെ യാതൊരു excitement -ും നിങ്ങളിൽ കാണുന്നില്ലല്ലോ.. ഇപ്പൊ നമ്മളെ ആർക്കും വേണ്ടാതായിലേ ☹️..."Zain.


"ആടാ... ഇപ്പൊ ആർക്കും നമ്മളെ ഒന്നും വേണ്ട😕. അല്ലേലും ഇപ്പൊ പണ്ടത്തെ പോലെ ആർക്കും ഒരു സ്നേഹവും ഇല്ല്യ.ബെസമണ്ട്😪"ജിനു.


വന്നപ്പൊ തൊട്ട് കൊല്ലങ്ങൾക്ക് ശേഷം കണ്ടിട്ടും അതിന്റെ യാതൊരു വിധ റിയാക്ഷനും കാണിക്കാത്ത എന്നേയും ഫൈസിയേയും കണ്ട് രണ്ടും സെന്റിയടി തുടങ്ങിയിരുന്നു.അവസാനം അത് സഹിക്കാൻ കഴിയാതെ ആയപ്പോൾ ഞങ്ങൾ രണ്ടും എണീറ്റ് അവന്മാർക്ക് രണ്ടെണ്ണം കൊടുത്തു.


"എന്തിനാടാ തെണ്ടികളെ തല്ലിയെ"ജിനു.


"ഈയൊരു കൊല്ലത്തിനിടക്ക് നിങ്ങൾ രണ്ടും ഞങ്ങളെ ഒന്ന് കാണാൻ ശ്രമിച്ചിട്ടുണ്ടോ... ഇല്ലല്ലോ.."


"പോരാത്തതിന് ഞങ്ങൾക്ക് നിങ്ങളിലേക്ക് എത്താനുള്ള എല്ലാ വഴികളും അടക്കുകയും ചെയ്തു.നിങ്ങൾ നാട്ടിലേക്ക് തിരിച്ചു പോയി,ഞങ്ങളെ കൂടെ ഉണ്ടായപ്പോൾ ഉപയോഗിച്ച സിംകാർഡ് ഒഴിവാക്കി.ഇത്രയൊക്കെ ചെയ്ത് വെച്ചിട്ടാണ് അവന്മാരെ സെന്റിയടി 😬"ഫൈസി.


""😁😁""


"ഇനി ഇവടെ നിന്ന് ഇളിച്ചാൽ അടിച്ച് വായിലെ പല്ല് കൊഴിക്കും പന്നി 😠"


""😕😕""


ഞങ്ങളെ സംസാരം കേട്ട് ബാക്കിയുള്ളവരെല്ലാം ഒരു സംശയത്തോടെ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ട്.


"ഇവരെ എങ്ങനെയാ നിങ്ങൾക്ക് പരിചയം"എമി.


"ഞങ്ങളെ ഫ്രണ്ട്സ് ആണ്. JINAN THANVEER (jinu) IRFAN ZAIN (zain). പിന്നെ ടാ,,, ഇത് എമി,,എമിൻ മുബാറക്, കാർത്തിക്,മിർഷാദ്,ഷഹൽ"

ഞാൻ രണ്ട് കൂട്ടർക്കും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു. Zainം ജിനുവും അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു തിരിച്ച് അവരും.


"പിന്നെ ഇത് Razin..."


"അറിയാം Razin Ahammed.കുറച്ച് മുന്നേ വരെ മുംബൈ ACP ആയിരുന്നു"Zain.


"എതിരെയുള്ളത് ഏത് കൊലകൊമ്പനാണേലും നിമിഷനേരം കൊണ്ട് അവരെ കീഴടക്കുന്ന *The Lion In Mumbai Police*. കൂടാതെ,,The Great Zaara Zidhan ന്റെ ഇക്ക"ജിനു.


ഇവരെ പറച്ചിൽ കേട്ട് ഇവർക്കെങ്ങനെ Raziയെ അറിയാം എന്ന ഭാവത്തിൽ ഞാനും ഫൈസിയും ഒന്ന് പരസ്പരം നോക്കിയതും അടുത്തതായി അവർ പറഞ്ഞത് കേട്ട് ഒരു ഷോക്കോടെ ഞങ്ങൾ അവരെ നോക്കി.


"അത് മാത്രമല്ലല്ലോ മോനൂസേ,,,,The Great Jinan Thanveerന്റെ Bro കൂടെ അല്ലെ"Zain.


"ആണ് ലേ...😁"


"ഹാ.. അങ്ങനൊരു റിലേഷൻ നമ്മൾ തമ്മിൽ ഉണ്ടെന്നാണ് എന്റെ ഒരു നിഗമനം 😌"Razi.




(തുടരും)