Aksharathalukal

എൻ പ്രണയിനി..!!❤️

നീലാകാശം പീലിവിരിക്കും
    പച്ചതെങ്ങോലാ...!!
തെളിഞ്ഞ മഞ്ഞ പുഞ്ചിറയാകെ ചുവന്ന
     റോസാപ്പൂ..!! 


പാട്ടിനൊപ്പം താളം പിടിച്ചവൾ തന്റെ ദാവണി തുമ്പ് പൊക്കിപിടിച്ച് സ്റ്റെപ്പുകൾ ഓടിയിറങ്ങുമ്പോൾ കാലിലായ് ഒട്ടി പിടഞ്ഞു കിടക്കുന്ന സ്വർണകൊല്സിന്റെ കിലുകത്തിന്റെ ശബ്‌ദം അവിടെയെങ്ങും പ്രതിധ്വാനിച്ചു കേട്ടുകൊണ്ടിരുന്നു...!!..*


"' ഹരിയേട്ടാ..!! '"


അവസാനത്തെ സ്റ്റെപ്പിലായ് ഇരുന്ന് കുളത്തിലേക്ക് കല്ലുകൾ പെറുക്കി എറിയുന്ന അവന്റെ പിന്നിലൂടെ ചെന്ന് തോളിലൂടെ കൈയിട്ടു അവന്റെ കവിളോട് അവളുടെ കവിളിൾ ഉരസികൊണ്ടവൾ വിളിക്കവേ അവന്റെ ചൊടികളിൽ പുഞ്ചിരി മൊട്ടിട്ടു..!!


"' അമ്മൂട്ടി..!! '"

അതെ പുഞ്ചിരിയോടെ അവളെ വലിച്ച് തന്റെ മടിയിലേക്കായ് ഇരുത്തി കുസൃതിയാൽ അവൻ വിളിക്കവേ അവളുടെ കാവിളുകളിൽ രക്തം ഇരച്ചു കയറി..!!

ചെറു പുഞ്ചിരിയാൽ അവന്റെ നെഞ്ചോട് ചേർന്നിരുന്നവൾ..!!..


"' നാളെയല്ലേ ഏട്ടാ പോകുന്നേ..!! '"

അവന്റെ നെഞ്ചിലായ് കവിളിട്ടൂരസി കൊണ്ടവൾ പറയവേ അവന്റെ കൈകൾ അവളിലുള്ള പിടി മുറുകി..!!

"' ഹ്മ്മ്..!!
    നാളെ രാവിലെ പോകും..!! '"


"' ബാംഗ്ലൂർ ഒക്കെ പോയ എന്നെ മറക്കുമോ ഹരിയേട്ടാ..!! '"


അവന്റെ നെഞ്ചോട് ഒന്നുകൂടി ചേർന്നിരുന്നവൾ ചോദിക്കവേ അവൻ കണ്ണുരുട്ടി അവളെ നോക്കി..!!


"' ആവോ മറക്കിലായിരിക്കും..!!
    ഒരുമ്മ തന്ന മറക്കില്ല..!! '"

അവളുടെ ഇളം ചുമപ്പ് അധരങ്ങളിലൂടെ വിരലുകൾ പായിച്ചവൻ പറയവേ അവന്റെ മടിയിൽ നിന്ന് കൊട്ടിപിടഞ്ഞ് എണീറ്റു കൊണ്ട് ഇടുപ്പിൽ കൈകുത്തി നിന്നുകൊണ്ടവനെ നോക്കി കണ്ണുരുട്ടിയവൾ..!!


"' താ അമ്മുട്ടി..!! '"

അവളുടെ അരയിലൂടെ കൈകൾ കൊണ്ട് ചുറ്റി വരിഞ്ഞ് ചിണുങ്ങി കൊണ്ടവൻ പറയവേ ഏറെ പ്രണയത്തോടെയവൾ കുനിഞ്ഞ് അവന്റെ താടി രോമങ്ങൾ നിറഞ്ഞ കവിളിലായ് അമർത്തി മുത്തി..!!.

"' അവിടെയല്ല ഇവിടെ..!! '"

അവന്റെ ചുണ്ടുകളിൽ വിരലുകൾ ഓടിച്ചവൻ പറയവേ..!!


"' പ്ഫാ.!! പോ കിളവ..!! '"

അവനെ പുറകിലക്കായ് ഉന്തിയവൾ പറഞ്ഞു കൊണ്ട് മുകളിലേക്കായ് ഓടികയറി എന്നാൽ പുറത്തേക്ക് കടക്കും മുന്പേ കരുതാർന്ന കരങ്ങൾ അവളുടെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞ് ആ മതിലിനോട് ചേർത്തു..!!

നിമിഷനേരം കൊണ്ടവൻ അവളുടെ അധരങ്ങൾ തന്റെതിനോട് കോർത്തു..!!


ദീർഘ ചുംബനം..!!💙
   അത്രമേൽ പ്രണയത്തോടെ..!!❤️




°•°•°•°


"' എത്തിയോ ഹരിയേട്ടാ..!! '"


"' ഇല്ലെടി ഞാൻ ഇപ്പൊ വീട്ടിൽ നിന്ന് ഇറങ്ങിയതല്ലേ ഒള്ളൂ..!! '"


ബെഡിലായ് ചമ്രം പടിഞ്ഞിരുന്നു കൊണ്ടവൾ ചോദിക്കവേ അപ്പുറത്തായി ബുള്ളറ്റ്റിന്റെ ശബ്ദതതോടൊപ്പം അവന്റെ ശബ്ദവും അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു..!!


"' ഹരിയേട്ടാ..!! '"

"' എന്താടി അമ്മുട്ടി..!! ഠടെ ⚡️ '"

ചിണുങ്ങി കൊണ്ടവൾ പിന്നെയും അവനെ വിളിക്കവേ മറുപടി പറയുന്നതോടൊപ്പം വലിയൊരു ശബ്ദവും അവളുടെ കാതുകളിൽ തുളഞ്ഞു കയറി..!!

ഒരു നിമിഷം ഹൃദയം നിലച്ചതുപോൽ തോന്നിയവൾക്ക്..!!
കൈയിൽ നിന്ന് ഫോൺ ഊർന്നു ബെഡിലേക്കായ് നിലം പതിച്ചു..!!
ചെവിയിലായ് ഒരു മൂളക്കം മാത്രം..!!..


പെട്ടന്ന് സ്വബോധം വീണ്ടെടുത്തവൾ ഫോൺ ചെവിയോട് അടുപ്പിക്കവേ മറുവശത്ത് കാൾ കട്ട്‌ ആയിരുന്നു..!!.
ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി..!!..



°•°•°


വലിയ സൈറനോടെ  പാഞ്ഞു വന്ന ആംബുലൻസ് ആ പഴയ പഴമ തോന്നിക്കുന്ന തറവാടിന് മുന്നിൽ വന്നു നിന്നു..!!

വെള്ള പുതച്ച് കൊണ്ടുവരുന്ന തന്റെ പ്രാണനെ കാണെ തളർന്നവൾ ഭിത്തിയോട് ചേർന്നിരുന്നു..!!


"' ഹരിയേട്ടാ..!! '"

ബോധം വന്നതുപോൽ അവന്റെ അടുത്തേക്കായ് ഓടിയടുത്തവൾ ആ നെഞ്ചിലായ് ചേർന്നിരുന്ന അലമുറയിട്ട് വിളിച്ചു..!!
ഒരു ഭ്രാന്തിയെ പോലെ..!!

ഇല്ല തന്റെ പ്രാണൻ ഇനീ ലോകം വിട്ട് പോയിരിക്കുന്നു..!!
ഇനി കുറുമ്പ് നിറഞ്ഞ വിളികളില്ല..!!.
തന്നെ തലോടാൻ..!! തന്നെ വരിഞ്ഞു മുറുക്കാൻ ഇനിയാ കരുതാർന്ന കരങ്ങൾ ഇല്ല..!!


ഒരു ഭ്രാന്തിയെ പോലെ അവന്റെ നെഞ്ചിലായ് ചേർന്ന് അലറി കരഞ്ഞവൾ..!!
കണ്ടു നിന്നവരുടെ പോലും കണ്ണുകൾ ഈറനണിഞ്ഞ്..!!


"' പോട്ടെ മോളെ..!!
   അവന്റെ ആയുസ് അത്രേള്ളു..!! '"


കരഞ്ഞു തളർന്നു ഭിത്തിയോട് ചേർന്നിരിക്കുന്ന അവളുടെ തോളിലായ് കൈകൾ വെച്ചവൻ പറയവേ തീഷ്ണമായ നോട്ടമായിരുന്നു അവളുടെ മറുപടി..!!

ഒന്നും പറയാതെ അവളുടെ ഏട്ടൻ ആ മുറികടന്നു പുറത്തേക്കിറങ്ങി...!!.




°•°•°



"' മോളെ..!!
  മോളെ അമ്മുട്ടി..!! '"


തുടരെ തുടരെ വാതിലിൽ മുട്ടിയവൻ വിളിക്കവേ അവളുടെ അനക്കമൊന്നും കേൾക്കാതെ അവന്റെ ഉള്ളിൽ ഭയം നിറഞ്ഞു..!!

അടഞ്ഞ് കിടന്ന വാതിൽ ചവിട്ടിത്തുറന്നവൻ അകത്തേക്ക് കയറവേ ഉള്ളിലായ് ഉള്ള കാഴ്ച അവൻ തറഞ്ഞു നിന്നു..!!

ഉത്തരത്തിൽ തൂങ്ങിയാടുന്ന തന്റെ കുഞ്ഞി പെങ്ങൾ..!!⚡️

"' അമ്മൂട്ടി..!! '"

അലറി കരഞ്ഞു കൊണ്ടവൾ അവളുടെ അടുത്തേക്കായ് ഓടി അടുത്തു..!!



അപ്പോഴും തുറന്നിട്ട ജനൽ പാളിയിലൂടെ തഴുകി പോയ ഇളം കാറ്റത്ത് ടേബിളിലായ് വെച്ച കടലാസ് തുണ്ട് അവന്റെ കാൽ ചുവട്ടിലായ് പാറി വീണു..!!


"' പ്രണയമല്ല ഭ്രാന്താണ്..!!❤️


" പ്രണയം അതൊരു ഭ്രാന്താണ്..!!⚡️
നീയെന്റേതും  ഞാൻ നിന്റേതുമാണെന്ന
ഭ്രാന്തമായ വിശ്വാസം..!!⚡️
അല്ലെന്ന് തെളിഞ്ഞാലും വിശ്വസിക്കാൻ
കഴിയാത്ത വല്ലാത്തൊരു ഭ്രാന്ത്‌..!!⚡️"





അവസാനിച്ചു..!!.🥀
✍️ പാർവതി.. ⚡️




എന്റെ അല്ല പ്രണവപല്ലവിക്ക് പകരം ആവില്ലെന്നു അറിയാം എന്നാലും😓😓