Part 7
✍️Nethra Madhavan
പറഞ്ഞ സമയത്തു തന്നെ ഞാൻ ഡ്രീം ഫ്രെയിംസിൽ എത്തി.. എന്റെ മുൻപത്തെ ഓഫീസിന്റെ നാലിരട്ടി വലുപ്പം ഉണ്ട് ഇതിനു.. കാർ പാർക്ക് ചെയ്ത് ഓഫീസിലേക്കു കയറി.. അകത്തെത്തിയ ഞാൻ ശെരിക്കും ഞെട്ടി.. പുറത്ത് ഒടുക്കത്തെ ചൂടാണെങ്കിലും ഇതിന്റ അകത്തു വൻ തണുപ്പാ.. ഇൻറ്റീരിയർസ് ഒക്കെ അടിപൊളിയാണ്.. കുറച്ചു പ്ലാന്റ്സ് ഒക്കെ വച്ചേക്കുന്നതു കാണാം... ഭിത്തിയിൽ കുറെ പെയിന്റിംഗ്‌സും വേറെന്തെക്കെയോ വച്ചിട്ടുണ്ട്.. എനിക്കങ്ങു ഇഷ്ടപ്പെട്ടു 😌മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ്...
റീസെപ്ഷനിൽ രണ്ടുമൂന്ന് ആൾകാർ ഇരുപ്പുണ്ട്.. അവരുടെ അടുത്ത് പോയി എന്റെ വിവരങ്ങൾ അറിയിച്ചു. കൂട്ടത്തിൽ ഒരുത്തൻ 'welcom mam' എന്നൊക്കെ പറഞ്ഞു എന്തെക്കെയോ തള്ളി മറികണ്ട്... അവന്റെ സംസാരം കേട്ടാൽ അറിയാം കാട്ടുകോഴി ആണെന്ന് 😏🐓.. ഞാൻ അതുകൊണ്ട് അവൻ പറഞ്ഞതെല്ലാം ഒരു ചിരിയോടെ കെട്ടിരുന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..
എന്റെ കുറച്ചു പേപ്പേഴ്സ് ഒക്കെ എന്നോട് ചോദിച്ചു.. ഞാൻ അതൊക്കെ എടുത്തു കൊടുത്തു.. ഒരു 15 മിനിറ്റ്.. എന്നിട്ട് ഒരു പെൺകുട്ടി എന്റെ കൂടെ വന്നു.. സാരിയാണ് വേഷം.. അവരുടെ യൂണിഫോം ആണ്..എന്നോട് അവളുടെ കൂടെ വരാൻ പറഞ്ഞു...
"Hi mam... My name is anajli "
"Oh.. Hi anjali.. "
"മാമിന് എത്ര വർഷം എക്സ്പീരിയൻസ് ഉണ്ട്?"
"2 yrs"
"മാമിന് കിട്ടിയ വളരെ നല്ലൊരു oppurtunity ആണ് ഇത്.. നന്നായി utilize ചെയ്യണം "
"Oh sure.."
"Mam എവിടെയാ താമസം?'
"ഇവിടെ പനമ്പിള്ളിനഗറിൽ ആണ്.. ഒരു വീടെടുത്തേക്കുവാ.."
"ഓ.. ട്രാവെല്ലിങ് ബുദ്ധിമുട്ടാണോ?"
"ഏയ്.. കാറുണ്ട്.."
"അപ്പൊ പിന്നെ കുഴപ്പമില്ല "
എന്റെ വർക്കിംഗ് സ്പേസിലേക്ക് കുറച്ചു ദൂരം ഉണ്ട്... Lift ഉള്ളോണ്ട് ആശ്വാസം..9 മത്തെ നിലയിൽ ആണ് എന്റെ ഏരിയ.. അവിടെയും കുറെ സെക്ഷൻസ് ആയി തിരിച്ചേക്കുവാ.. പഠിച്ചെടുക്കാൻ കുറച്ചു സമയം വേണ്ടി വരും.. താഴത്തു നിന്നു ഇവിടെ വരെ വന്നതും രാവിലേ കഴിച്ച പുട്ട് ദഹിച്ചു 😒.. അക്കെ വിയർത്തു.. പുട്ടി ഒലിച്ചു പോയോ എന്നൊരു ഡൌട്ട്.... 🥴ഓഫീസിൽ ഉള്ള fisrt impression 3g😖..
ഒരു റൂമിന്റെ വാതിലിൽ എത്തിയതും അഞ്ജലി നിന്നു..
"Mam.. ഇതാണ് ന്യൂ ജോയിനീസിന് ട്രെയിനിങ് നൽകുന്ന റൂം "
അവൾ അതും പറഞ്ഞു.. എന്നോട് പോകുവാണെന്ന രീതിയിൽ തലയാട്ടി തിരിഞ്ഞു നടന്നു... ഞാൻ വാതിൽ തുറന്നു അകത്തു കയറി..അനുവാദം ഒന്ന് ചോദിക്കണ്ട ആവശ്യം വന്നില്ല.. കാരണം എന്നെ പോലെ തന്നെ അന്തോം കുന്തോം ഇല്ലാത്ത 4,5 എണ്ണങ്ങളെ അവിടെ ഉണ്ടായിരുന്നൊള്ളു... ഹാവു ഇപ്പോഴാ ആശ്വാസം ആയതു.. 😌അവിടെ ലാപ്ടോപ് സെറ്റ് ചെയ്തു വച്ചിട്ടുണ്ട്.. ഞാൻ ഒരു സീറ്റിൽ പോയി ഇരുന്നു.. എല്ലാരും എന്നെ നോക്കി.. ഞാൻ എല്ലാരേം നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു. 😁😁..
"Hey.. What's ur name?"
കൂട്ടത്തിൽ ഏതോ ഒരുത്തൻ എനോട് ചോദിച്ചു..
'Janaki... Janaki sreenivasan "
ഞാൻ എല്ലാരും ഇളിച്ചുകാണിച്ചുകൊണ്ട് പറഞ്ഞു...
"Hi janaki.. I am vedhika "
കാണാൻ അത്യാവശ്യം ക്യൂട്ട് ആയിട്ടുള്ള ഒരു കുട്ടി എന്നോട് പറഞ്ഞു.. ക്യൂട്ട് എന്ന് പറഞ്ഞാൽ എന്റെ അത്രേം ഇല്ലാട്ടോ 😌😁..
"I am dev.. Dev prabhakar "
കൂട്ടത്തിൽ ഇച്ചിരി മൊഞ്ചുള്ള ചേട്ടൻ എന്നെ നോക്കി പറഞ്ഞു എന്റെ കോഴികുഞ്ഞുങ്ങൾ ഡാൻസ് കളിക്കാൻ തുടങ്ങി💃💃
"Hey ജാനു.. Am kripesh "
ആ വിളി കേട്ടതും എനിക്ക് ദേഷ്യം ഇറച്ചുകയറി.. സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് കേൾക്കുന്ന വിളിയാണ് 'ജാനു '..😤 'വേലകാരി ജാനു ' എന്നൊക്കെ വിളിച്ചു ചില ഊളകൾ കളിയാകും 😖.. ഞാൻ വിളി കേട്ട ഭാഗത്താക് ഒന്ന് നോക്കി.. ഒരു പൊട്ടൻ ലൂക്കുള്ള ഒരുത്തൻ.. ഷർട്ടും പാന്റും ആണ് വേഷം.. ഇൻ ചെയ്തു ടൈ ഒക്കെ കേട്ടിട്ടുണ്ട്.. ബട്ട് ഇതൊന്നും അവനു ചേരുന്നില്ല 😂പോരാത്തതിന് ഒരു ചുവന്ന ഫ്രെയിം ഉള്ള കണ്ണടയും..ഞാൻ ഒന്ന് നന്നായി ചിരിച്ചു കാണിച്ചു..
പിന്നെയും കുറച്ചു പേരെ പരിചയപെട്ടു.. ഞാൻ.. ദേവ്.. വേദിക.. കൃപേഷ് ഇത്രേം പേരെ ചെറുപ്പക്കാർ ആയിയൊള്ളു.. ബാക്കി ഉള്ളവരെല്ലാം കുറച്ചു കൂടി മുതിർന്നവര.. അതുകൊണ്ട് തന്നെ ഞങ്ങൾ നാലുപേരും പെട്ടെന്ന് സെറ്റ് ആയി...
"ജാനു എവിടാ താമസം?"(കൃപേഷ് )
ആദ്യം അവൻ ജാനു എന്ന് വിളിച്ചപ്പോൾ ഉള്ള നീരസം പിന്നെ എനിക്ക് തോന്നീല്ല.... കാരണം അവനുമായി പെട്ടെന്ന് കമ്പനിയായി..
"പനമ്പിള്ളിനഗറാണ് "
"വീട്ടിൽ ആരെക്കെയുണ്ട് ''(ദേവ് )
"എന്റെ വീട് ഇവിടെയല്ല.. ജോലിക്കു വീടെടുത്തു താമസിക്കുകയാണ്.. രണ്ടു ഫ്രണ്ട്‌സ് ഉണ്ട് കൂടെ "
"ആണല്ലേ.. വേദികയോ?'(ദേവ് )
"കൊച്ചിയിൽ തന്നെ.. ദേവോ??"
"ഞാൻ ഇപ്പോ എന്റെ റിലേറ്റീവിന്റെ വീട്ടിലാ.. ബട്ട് അധികം നാൾ അവിടെ നില്കാൻ താല്പര്യം ഇല്ല.. അവർക്കു ബുദ്ധിമുട്ടിലാന്ന് പറഞ്ഞാലും എനിക്കെന്തോ ഒരിത്.. ഒരു ഫ്ലാറ്റോ വീടോ നോക്കണം "(ദേവ് )
"ഏയ്.. ദേവ്.. എന്റെ ഫ്ലാറ്റിൽ ഞാൻ ഒറ്റയ്ക്കാ.. ഷെയർ ചെയ്യാൻ റെഡിയാണ് '(കൃപേഷ് )
അത് കേട്ടപ്പോൾ ദേവിന്റെ മുഖം ഒന്ന് തെളിഞ്ഞു.. അവർ രണ്ടുപേരും അതിനെപ്പറ്റി സംസാരിച്ചു.. ഈ സമയം ഞാനും വേദികേം കുറച്ചു കൂടി അടുത്തു.. എന്റെ പേടിയും ടെൻഷനും ഒക്കെ എങ്ങോ പോയപോലെ..ഇപ്പൊ ഫുൾ ഹാപ്പി..
പെട്ടെന്ന് തന്നെ ഡോർ തുറന്നു രണ്ടു ആൾകാർ കയറി വന്നു.. ഒരു ചേച്ചിയും സാറും.. ചേച്ചിക്ക് അധികം പ്രായമില്ല.. അതുകൊണ്ടാണ് ഞങ്ങൾ ചെറുപ്പകാരോടൊക്കെ 'ചേച്ചി ' എന്ന് വിളിച്ചോളാൻ പറഞ്ഞെ.. മറ്റേ സർ ആണ് ഞങ്ങളുടെ സെക്ഷൻ ഹെഡ് കുറെ ഇംഗ്ലീഷ് ഒക്കെ അടിച്ചു വിട്ടു പട്ടിഷോ ഇറക്കുന്നുണ്ട് പുള്ളി..
ചേച്ചിയുടെ പേര് 'നന്ദിത '.. ഞങ്ങളുടെ ടീം ലീഡർ.. ചേച്ചിയാണ് ഞങ്ങക്ക് മൂന്നു ദിവസം ട്രെയിനിങ് തരാൻ പോകുനത്രെ.. അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി.. കാരണം ചേച്ചി അത്യാവശ്യം ഫ്രണ്ട്‌ലി ആണ്..
എല്ലാരുടെയും സെൽഫ് ഇൻട്രോഡക്ഷൻ ഉണ്ടായി.. പിന്നെ ചേച്ചി ഓരോരോ കാര്യങ്ങൾ ആയി പറഞ്ഞു തന്നു..
അത്യാവശ്യം നന്നായിയും തമാശയൊക്കെ പറഞ്ഞുമാണ് ചേച്ചി ക്ലാസ്സ് എടുത്തേ.. അതുകൊണ്ട് എല്ലാം തന്നെ നന്നായി മനസ്സിലാക്കാൻ പറ്റി.. ഉച്ചക്ക് ഫുഡ് കഴിക്കാൻ സമയത്തു ഒരു ചെറിയ ബ്രേക്ക് കിട്ടി..
ഞങ്ങൾ എല്ലാവരും ഓഫീസിലെ തന്നെ കാന്റീനിലേക്കു പോയി.. നാല്ല വൃത്തിയും വെടുപ്പുമുള്ളതായിരുന്നു അത്.. നല്ല ഭംഗിയാണ് ഇൻറ്റീരിയർസ് ഒക്കെ... ഞങ്ങൾ നാല് പേരും പല ഐറ്റംസ് ഓർഡർ ചെയ്തു ഷെയർ ചെയ്തു കഴിച്ചു... ആദ്യം ഉണ്ടായ ചെറിയൊരു അകൽച്ചയും ഞങ്ങൾക്കിടയിൽ നിന്നു ഇല്ലാത്തയായി..
കൃപേഷ് ഞങ്ങൾ കൃപു ആക്കി...
വേദിക വേദു ആയി..
ദേവ് ഇനിയും വീട്ടിക്കുറക്കാൻ പറ്റില്ലാതോണ്ട് ആ വിളി അങ്ങനെ തന്നെ തുടർന്നു..
ഞാൻ ചിലപ്പോള്ളൊക്കെ ജാനിയും ചിലപ്പോൾ ജാനുവും ആയി.. രാവിലേ ചേച്ചി പറഞ്ഞിരുനന്നു വർക്ക് തുടങ്ങിയാലും ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്ന്.. അതെനിക്കു ഇഷ്ടപ്പെട്ടു..
അല്ലേലും നമ്മൾ എവിടെ ചെന്നാലും അവിടെയൊക്കെ ദൈവം നമ്മുക്ക് വേണ്ടി കുറച്ചു ഊച്ചാളികളെ വച്ചിട്ടുണ്ടാകും അതൊരു പ്രകൃതി നിയമമാണ്.. 😌
ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഞങ്ങൾ ഞങ്ങങ്ങൾക്കായി തന്ന റൂമിലേക്കു പോകാൻ തുടങ്ങി.. ദേവാണ് ബിൽ പേ ചെയ്തത്...
ദേവും ക്രിപുവും ഒരോന്ന് സംസാരിച്ചുകൊണ്ടാണ് നടന്നതു.. വേദു ആരെയോ വിളിക്കുകയാണ്.. ഫസ്റ്റ് ഡേ ആയതുകൊണ്ട് എങ്ങനുണ്ടെന്നറിയാൻ അവളുടെ അമ്മ എന്താണ്ട് വിളിച്ചതാണ്..
എനിക്കും ഉണ്ട് ഒരെണ്ണം.. നന്ദിനിക്കും മണിക്കുട്ടിക്കും എന്തേലും കൊടുക്കുന്ന തിരക്കിൽ ആയിരിക്കും.. .... ഓരോന്ന് ആലോചിച്ചു നടന്നതും ഞാൻ ആരെയോ ചെന്നു ഇടിച്ചു.. എന്റെ രണ്ടിരട്ടി പൊക്കമുള്ള ആരെയോ ആണ് ഇടിച്ചത്.. പുള്ളിടെ നെഞ്ചിൽ ആണ് എന്റെ തല.. എന്റെ തല ചെറുതായി വേദന എടുക്കുന്നുണ്ട്.. ആൾക്ക് സിക്സ് പാക്ക് ഉണ്ടെന്നു ഉറപ്പായി.. ഞാൻ അല്ല എന്റെ കോഴിക്കുഞ്ഞുങ്ങളാണ്..
ഞാൻ തല ഉയർത്തി ആളെ ഒന്ന് നോക്കി.. ആളുടെ കണ്ണുകളും എന്റെ മേലെയാണ്.. കുറച്ചു നിമിഷം ഞാൻ ആ കണ്ണിൽ നോക്കി നിന്നു..
********
പതിവ് സമയത്തു തന്നെ അർജുൻ അവന്റെ ഓഫീസിൽ എത്തി.. അവൻ അകത്തേക്കു കയറിയ വഴി എല്ലാരും എഴുനേറ്റ് സല്യൂട്ട് അടിച്ചു.. അവൻ എല്ലാരേം നോക്കി സൗമ്യമായി ചിരിച്ചു എന്നിട്ടു അവന്റെ റൂമിലേക്ക് കയറി.. അവൻ കസേരയിലേക്ക് ഇരുന്ന ഉടൻ ഒരു പോലീസ്‌കാരൻ അകത്തെക്കു കയറി.. ശേഷം അയാൾ സല്യൂട്ട് അടിച്ചു..
"രഘു വന്നിലെഡോ?"
"ഇല്ല സർ.. രാഘവ് സർ വരാൻ വൈകുമെന്ന് വിളിച്ചു പറഞ്ഞിരുന്നു.."
"ആഹ് okk.. പിന്നെ രണ്ടു ദിവസം മുൻപ് ഞാൻ തന്നോട് കുറച്ചു ഡീറ്റെയിൽസ് കളക്ട് ചെയ്യുന്ന കാര്യം പറഞ്ഞിരുന്നിലെ.. അതെന്തായി?"
"സർ പറഞ്ഞതുപോലെ.. മരിച്ചയാളുടെ കൂടെ ജോലി ചെയ്തിരുന്ന രണ്ട് മൂന്നു ആളുകളെ പോയി കണ്ടിരുന്നു.. പ്രേതെകിച്ചു തുമ്പോന്നും കിട്ടീല സർ "
"ഞാൻ ഊഹിച്ചു.. ഇയാളുടെ പ്രേശ്നങ്ങൾ പ്രേതക്ഷ്യത്തിൽ മനസ്സിലാക്കാൻ പാടാണ്.."
"അന്ന് താമസിച്ച വാടകവീടിന്റെ ഓണർക്കും
വല്ല്യ കാര്യായിട്ടു ഒന്നും പറയാനുണ്ടായില്ല.."
"മരിക്കുന്നതിനു മുൻപുള്ള വിക്ടിമിന്റെ അക്കൗണ്ടിലേ ട്രാൻസക്ഷൻസ് ഒന്നു പരിശോധിക്കണം.. പണമായിരുന്നു കൊലയാളിയുടെ ലക്ഷ്യമെങ്കിൽ നമ്മുക്ക് എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല..".
"എത്രയും പെട്ടെന്ന് ചെയ്യാം sir "
"Ok then you can leave now "
അതും പറഞ്ഞു സല്യൂട്ട് അടിച്ചു അയാൾ ഇറങ്ങി പോയി.
അധികം വൈകാതെ തന്നെ അങ്ങോട്ടേക്ക് ഒരു ബുള്ളറ്റ് വന്നു നിന്നു.. അതിൽനിന്നും പോലീസ് യൂണിഫോം ധരിച്ച ഒരാൾ ഇറങ്ങി.. അയാൾ നേരെ പോയത് അർജുന്റെ റൂമിലേക്കാണ്.. വാതിൽ തുറന്നു ഒരാൾ കടന്നു വരുന്നത് കണ്ടതും ഫയലുകളിൽ മുഖം പൂഴ്ത്തി ഇരുന്ന അർജുൻ മുഖം ഉയർത്തി നോക്കി..
"ഓ ആരിത്? സാക്ഷൽ രാഘവ് സാറോ??"
"കണ്ടിട്ട് എന്ത് തോന്നുന്നു?"
"അല്ല ഞാൻ കരുതി ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ മറന്നെന്നു.."
"അതെ.. ഞാൻ ഗോവക് ട്രിപ്പ് പോയതൊന്നും അല്ല.. ഒരേ ഒരു പെങ്ങളുടെ കല്യാണം നടത്താൻ പോയതാ "
"അതൊക്കെ എന്തേലും ആകട്ടെ.. ഇങ്ങോട്ട് കയറി വന്നപ്പോൾ മോൻ സല്യൂട്ട് ഒന്നും അടിച്ചില്ലലോ?"
"ടാ. ടാ.. നമ്മൾ തമ്മിൽ അതൊക്കെ വേണോ?"
"വേണം mr. Raghav pillai "
"Yes sir "
എന്ന് ഒരല്പം കളിയാക്കി പറഞ്ഞുകൊണ്ട് രാഘവ് അവനെ സല്യൂട്ട് ചെയ്തു.. അർജുൻ ഇരുന്നിടത്തു നിന്നും എണീറ്റു അവൻ ഉയർത്തിയ കൈ തട്ടി മാറ്റി..
രണ്ടുപേരും ഒന്ന് ചിരിച്ചു.. പിന്നെ അർജുൻ മേശയുടെ മുകളിലും.. രാഘവ് അടുത്തുള്ള കസേരയിലും ഇരുന്നു..
"കേസിന്റെ കാര്യം എന്തായാടാ?"
"അറിഞ്ഞിടത്തോളം ഈ കേസ് നമ്മളെ കുഴപ്പിക്കും.."
"എന്റമ്മോ.. ബുദ്ധി രാക്ഷസൻ 'arjun sreedhar IPS " തന്നെയാണോ ഈ പറയുന്നേ "
"അതല്ലടാ.. ഈ കേസിന്റെ ഭാഗമായി പല സ്ഥലങ്ങളിൽ ഞാനും മറ്റുപോലീസുകാരും പോയി അന്വേഷണം ഒക്കെ നടത്തി.. ബട്ട് ഒരു ഹിന്റ് പോലും എവിടെന്നും കിട്ടുന്നില്ല.."
ചെറിയൊരു നിരാശയോടെയാണ് അർജുൻ അത് പറഞ്ഞത്...
"സമയമുണ്ടല്ലോടാ..ദൈവം നമ്മുക്ക് വേണ്ടി എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിച്ചിട്ടുണ്ടാകും..."
"നമ്മൾ ഈ കേസ് ഏറ്റെടുത്തിട്ടു ഒരാഴ്ച ആയി.. ഇതുവരെ ഒരു പ്രോഗ്രസ്സും ഉണ്ടായിട്ടില്ല.... കമ്മിഷ്ണറോട് എന്ത് പറയും?"
"അയാളോട് പോയി പണി നോക്കാൻ പറ "
"അയാളുടെ കാര്യം വിടാം.. നമ്മുക്ക് ഈ കേസ് കുറച്ചുകൂടി സീരിയസ് ആയി എടുക്കണം "
"അയിന് "
"നീ ഇങ്ങനെ മാവേലിയെ പോലെ വല്ലപ്പോഴും വരാണ്ട് എന്നും വരാൻ നോക്കു "
"എടാ.. വീട്ടീന്ന് ഒരു മണിക്കൂർ യാത്രയിലെ.. അതാ എനിക്കൊരു മടി "
"ആ.. അതിനൊരു പരിഹാരം ഞാൻ കണ്ടെണ്ട് .. ഇനിതൊട്ട് നീ എന്റെ കൂടെ താമസിച്ച മതി.. ആഴചയിൽ ഒരികെ വീട്ടിൽ പോയി വന്നാൽ മതി "
"ഏഹ്. എന്തിനു.. അതൊന്നും ശെരിയാവൂല"
"എന്തുകൊണ്ട് ശെരിയാവൂല🤨🤨??"
"എനിക്ക് അമ്മയെ കാണാതെ ഉറങ്ങാൻ പറ്റില്ലെടാ 😖"
"അയ്യോ.. അമ്മയുടെ ഇളിള്ള കുഞ്ഞ് .. ഇന്ന് തന്നെ നീ എന്റെ വീട്ടിലേക്കു താമസം മാറണം.. നിന്റെ ഉഴപ്പു മാറിയാലേ ഈ കേസ് മുന്നോട്ട് പോകു.. അതുകൊണ്ട് പിന്നത്തേക്കു മാറ്റേണ്ട.. ഇന്ന് തന്നെ മോൻ താമസം മാറ്റിക്കോ "
"ഏഹ്.. ഒന്ന് പോടാ... എന്റെ ആത്മാർത്ഥതയുടെ നിറകുടമേ... പെങ്ങളും അളിയനും വിരുന്നിനു വരാൻ ഒറ്റ ദിവസം കൂടിയേ ഒള്ളു "
"എന്ന ഓക്കേ.. നീ നാളെ ലീവ് എടുത്തോ.. നാളെ എനിക്ക് ഒരിടം വരെ പോക്കേണ്ടതുണ്ട്.. നിന്നേം കൂട്ടി പോകാമെന്ന ഓർത്തെ "
"എങ്ങോട്ട്?"
"കമ്മിഷൻരുടെ മകളുടെ എൻഗേജ്മെന്റ്.. പുള്ളി നിന്നേം വിളിച്ചതല്ലെ?"
"ഓഹ് ഞാൻ അത് മറന്നായിരുന്നു "
"വിലകൂടിയ ലിക്വിറും.. നല്ല ഫുഡും പോരാത്തതിന് കമ്മിഷിനറുടെ മകളുടെ കൂട്ടുകാരികളും വേറേം പെൺപിള്ളേരും.. ഓഹ് ഓർക്കുമ്പോ തന്നെ കുളിരു കോരുന്നു 😌"
"ഞാൻ ഉച്ച കഴിഞ്ഞു വീട്ടിൽ പോകാം.. എന്നിട്ടു തൽകാലത്തേക്കു ആവശ്യമുള്ള സാധനങ്ങളായി നിന്റെ വീട്ടിലേക്കു വന്നേകാം "
"ഏഹ്.. നീയല്ലേ പറഞ്ഞെ.. പെങ്ങടെ വിരുന്ന നാളെ എന്ന്.. പോയി അവളെ കാണു.. എന്നിട്ട് നാളെ ഞാൻ ഫങ്ക്ഷന് കഴിഞ്ഞു വരുമ്പോഴേക്കും വീട്ടിലേക് വന്നാൽ മതി.."
"ഒന്ന് പോടാ. കഴിഞ്ഞ 24 വർഷമായി ആ കുരിപ്പിന്റെ മോന്ത ഞാൻ കാണണതാ.. അളിയൻ തിരിച്ചു പോയാൽ അത് പെട്ടിം കിടക്കേം എടുത്തു വീട്ടിലേക്കു തന്നെ വരും.. പിന്നെന്തിനാ?"
"ഓഹ് അങ്ങനെ.. അപ്പൊ ഇത്രേം ഒള്ളു പെങ്ങൾ സ്നേഹം "
"Yes of course 😁"
"എന്നാൽ ശേരി.. നീ പറഞ്ഞപോലെ തന്നെ വീട്ടിൽ പോയി സാധനങ്ങൾ എടുത്ത് വീട്ടിലേക്കു പോരെ.. നല്ലൊരു കുക്കിനെ അന്വേഷിക്കാൻ തുടങ്ങീട്ടു നാൾ കുറെ ആയെ.. 😁"
"ഏഹ്.. അപ്പൊ ചുള്ളിവിനൊരു ജോലിക്കാരനെ ആയിരുന്നല്ലേ നിനക്ക് ആവശ്യം 😬"
"Yes of course😁"
രഘു ആദ്യം പറഞ്ഞ ടോണിൽ തന്നെ അർജുനും പറഞ്ഞു... രഘു മറുപടി ഒന്നും പറയുന്നില്ലെന്നു കണ്ടതും അർജുൻ തുടർന്നു..
"ഒറ്റയ്ക്കു പറ്റുന്നിലെടാ.."
അവന്റെ വാക്കുകളിലെ നിരാശ രഘു ശ്രെദ്ധിച്ചു...
"അതിനാണ് അളിയാ ഒരു പെണ്ണ് കെട്ടാൻ പറയുന്നതു "
മൂഡ് മാറ്റാനായി രഘു പറഞ്ഞു.. അതിനു മറുപടിയായി അർജുൻ അവന്റെ വയറിൽ ഇടിച്ചു..രഘു വയറിൽ കൈ വച്ചു പോകാനായി എഴുനേറ്റു..
"എന്ന ഞാൻ ഇറങ്ങട്ടെ.. എല്ലാം പറഞ്ഞപോലെ "
"Set "
അവർ കൈകൾ പരസ്പരം കൂട്ടിയടിച്ചു.. ശേഷം രഘു ഇറങ്ങിപ്പോയി.. അർജുൻ അവൻ പോകുന്നത് നോക്കിയ ശേഷം സീറ്റിലേക്ക് ഇരുന്നുകൊണ്ട് ഫയലുകൾ എടുത്തു വായികാൻ തുടങ്ങി..
തുടരും...
വായിച്ചിട്ട് വെറുതെ അങ്ങ് പോകാതെ അഭിപ്രായങ്ങൾ അറിയിക്കൂട്ടോ.. 😌