Aksharathalukal

നിശാഗന്ധി

രാവിൻമാറിൽ
 പൂത്തുലഞ്ഞൊരു
നിശാഗന്ധീ,
 നിന്നിടതൂർന്ന 
മുടിയിഴകൾപൊഴിക്കും 
മാദകഗന്ധമെൻ 
സിരകളെയുണർത്തുന്നു
 
നിലാവുപൊഴിച്ചു
 വിടർന്നുവരും
നിൻ പ്രണയപ്രഭാവത്തിൽ
ഞാൻ എന്നെമറന്നിടുന്നു.
കവിത വിരിയും 
നിൻ കണ്ണുകൾ
അഗാധമാം 
പ്രണയച്ചുഴിയിലേക്കെന്നെ
ആനയിക്കുന്നു!