Aksharathalukal

അൽഹംദുലില്ലാഹ്

ഇന്നലത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്... എന്താണെന്നറിയോ.... അറബി മാസം റബ്ബിഉൽ അവ്വൽ 3.... കഴിഞ്ഞ കൊല്ലം ഈ ദിവസം ആണ് എന്റെ മകൾ ഈ ഭൂമിയിലേക്ക് പിറന്നു വീണത്.....
 
 
 
 
 
 
ഗർഭകാലം മുഴുവൻ റസ്റ്റ്‌ ആയോണ്ട് അതികം നടക്കാനൊന്നും ആയില്ല... പിന്നെ പൊക്കം വെല്ലാണ്ട് കൂടുതലാണെ (പോക്കമില്ലായ്‌മ ആണെന്റെ പൊക്കം ആരോ എവിടെയോ പറഞ്ഞത് ഞാൻ ഓർക്കുന്നു😜 )  ഇനി പറഞ്ഞിട്ടെന്തിനാ.... അതന്നെ ഓപ്പറേഷൻ....
 
 അത് തന്നെ സംഭവിച്ചു. ....
 
 
 
 
 
പകൽ ഒരു 11:30 ക്ക് തുടങ്ങിയ ഫ്ലൂയിഡ് ലീകേജ് ആണ് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.... മരുന്ന് വെച്ചും മറ്റും ഒത്തിരി നോക്കി... രാത്രി 9:30 വരെയും ലീകേജ് മാത്രം നടക്കുന്നുണ്ട് പ്രസവം മാത്രം നടന്നില്ലാ...
 
 
9:30 കഴിഞ്ഞപ്പോൾ ഡോക്ടർ പ്രഖ്യാപിച്ചു ഇനി വെച്ചോണ്ടിരിക്കണ്ട... വെച്ച് പിടിച്ചോ തീയേറ്ററിലേക്ക് എന്ന്...
 
 
പിന്നെ ലേബർ റൂമിൽ കേറിയപ്പോഴോ ഇത് കേട്ടപ്പോഴോ ഞാൻ ഭയന്നില്ല കാരണം അനുഭവസ്ഥരുടെ ക്ലാസ്സ്‌ തന്നെ മുക്യം....
 
 
 
 
നമ്മുടെ ഭയം കുഞ്ഞിനെ കാര്യമായി ബാധിക്കും....
 
 
 
 
സ്‌ട്രെക്ചറിൽ ദേണ്ടെ കൊണ്ടോണ് എന്നെ...
 
 
 
 
ആഹാ ദുഷ്ട്ടാ ഇവിടെ ഫോണും പിടിച്ചു നിൽക്കാലെ എന്നെ ഈ നിലയിൽ ആക്കിയിട്ട് കെട്ടിയോൻ പുറത്തു വെയ്റ്റിംഗ് ആണ്... ആൾ എന്റെ അടുത്തേക്ക് വരുമ്പോഴേക്കും നമ്മളുടെ ചേച്ചിമ്മാര് എന്നെ കൊണ്ട് പോയി റൂമിൽ കേറ്റി..
 
 
 
 
 
ആരൊക്കെയോ ഉണ്ട് അവിടെ... ഒരു ഡോക്ടർ വന്നു.. എന്നെ വളച്ചങ്ങ് കിടത്തി നടുവിന് നോക്കി കുത്തി വെച്ച്....
 
 
 
അത് കഴിഞ്ഞപ്പോ ഉണ്ട് കാലിൽ എന്തോ ഒരു നനവ് ഫീൽ ചെയ്ത്...
 
 
 
 
 
 
 
 
അയ്യേ പറയണ്ട സൂചി കണ്ട് പോയത് മൂത്രല്ലാ മക്കളെ ബ്ലഡ്‌ ആണ് മക്കളെ എന്റെ o+ve ബ്ലഡ്‌....
 
 
 
എന്റെ സുജാത ഡോക്ടർ കുട്ടിനെ കാണിച്ചു തന്നു... പെൺകുട്ടി ആണ്....
 
 
 
*അൽഹംദുലില്ലാഹ്....*
 
 
മനസ്സിൽ സ്തുതി പറഞ്ഞു.... ആ മുതലാണ് ഇപ്പോൾ എന്നേം കെട്ടിയോനേം വാവോ പാടി ഉറക്കാനും... ഉമ്മ തരാനും എല്ലാത്തിനും ആയ എന്റെ പൊന്നു മോൾ.... *മഹ്റീൻ ഫാത്തിമ*❣️
 
 
 
 
 
എല്ലാ മക്കൾക്കും പടച്ചവൻ ദീർഘായുസ് നൽകട്ടെ.... സ്വാലിഹായ മക്കളാക്കി മാറ്റട്ടെ... ആമീൻ.... ❣️