Aksharathalukal

MONJANDE MALAGA❤️ PART-23

❤️PART23❤️

✍️FIDUZzz
..................................................................
അറക്കൽ തറവാട്ടിൽ അൽത്താഫെന്ന കഴുകൻ ജന്മത്തിന്റെ മരണ വാർത്ത ചിലരിൽ പുച്ഛവും ചിലരിൽ സന്തോഷവും ചിലരിൽ സങ്കടവും സൃഷ്ടിച്ചു..
"എന്റെ മോനെ ഇല്ലാതാക്കിയത് ആരായാലും തീർക്കും ഞാൻ"
അബൂബക്കറിൻ മുറിയിലായി ഇരുന്ന കബീർ പറഞ്ഞു...
എന്നാൽ അബൂബക്കറിൻ ചിന്ത ഇവിടെ ഒന്നുമല്ലായിരുന്നു..

"നിന്റെ കയ്യാൽ ഈ ലോകത്ത് നിന്നും നീ പറഞ്ഞയച്ചവരിൽ പിറന്നവളാണവൾ..നിന്റെ മരണം കാണാനായി പിറവി എടുത്തവൾ..
കാലം പടക്കപ്പെട്ട ലൈലാ..
നീയൊക്കെ വിശ്വസിച്ച പോലെ അല്ല കാര്യങ്ങൾ..
ലൈല മജ്നു എന്ന ബന്ധം ഇനി ഇല്ലെന്ന് പറഞ്ഞ നീയൊക്കെ കൂട്ടി വെച്ചോ..അസ്തമയ സൂര്യൻ ഉദിച്ച് വരുമെന്ന് ഉറപ്പുള്ള പോലെ അവരും വരും..
കഴിഞ്ഞ കാലങ്ങളേക്കാൾ ഏറെ ശക്തിയോടെ..
മജ്നു അവനാണ്,
അറക്കലെന്ന തറവാട് നിലകൊള്ളുന്ന ആ മണ്ണിന്റെ ഭരണാധികാരി..
ലൈല അവളാണ് നിന്റെയൊക്കെ കാമവറിയിൽ പെട്ട് പോവുന്ന ഓരോ പെണ്ണിനും നീതി വാങ്ങി കൊടുക്കുന്നവരുടെ മകൾ..
നിന്നെ പോലെ ഉള്ള ചെന്നായകളുടെ പേടി സ്വപ്നമായ പാവങ്ങൾക്ക് സാന്തനമായവരുടെ മകൾ..
 അറക്കൽ തറവാട്ടിലെ സീനത്തിന്റെയും മാളിയേക്കൽ തറവാട്ടിലെ അക്ബറിന്റെയും രക്തം..
അവരുടെ ഒരേയൊരു പുത്രി..
ഐഷ മെഹറിൻ💥
ഞങ്ങളെ ഒക്കെ നീ ചവിട്ടി ഇല്ലതാക്കുമ്പൊ നീയൊന്നോർക്കണം..
സത്യത്തെ നിന്റെ കയ്യിലിട്ട് ഉടച്ച് കളയാൻ സാധിക്കില്ലെന്ന്..
ഇന്ന് നീ അത് മറച്ച് വെച്ചാലും.
നാളെ തീർച്ചയായും മറ നീക്കി അത് പുറത്ത് വന്നിരിക്കും.....
എല്ലാം നീയറിയുമ്പോ ആരോടും പറയാനാവാതെ നെഞ്ച് പൊട്ടി നീ മരിക്കും..അന്ന് ഈ നാടിനെ ഇങ്ങനെ ചുവപ്പ് കറ വീയ്ത്തിയ നിന്റെ മരണത്തെ എല്ലാവരും സന്തോഷത്തോടെ ഉൾകൊള്ളും...
നിനക്ക് പിറകിൽ നിന്ന് കളിക്കുന്നവനോട്‌ ധൈര്യം ഉണ്ടെ മുന്നിൽ വന്ന് നിന്ന് പൊരുതാൻ പറയണം..പിറകിൽ നിന്ന് ചവിട്ടി വീയ്താൻ ഏതവനും പറ്റും..
കണ്ണോട് കണ്ണ് നോക്കി പൊരുതണം...
അങ്ങനെ കഴിയുമോ അവനൊക്കെ..
ഇന്നെൻ ശ്വാസഗതി നിൻ കയ്യിനാൽ നിലക്കും...അന്ന് മജ്നുവും ലൈലയും പോർകളത്തിലേക്ക് ഇറങ്ങുമ്പോൾ എന്റെ മകനും ഇണ്ടാവും അവരുടെ ഒപ്പം..കാരണം എൻ സിരകളിൽ ഒഴുകുന്ന രക്തം ജന്നത്തുൽ ഫിർദൗസിലെയാണ്..അറക്കൽ തറവാട്ടിലെയാണ്.."


മരണത്തെ കൂട്ട്പ്പിടിക്കുമ്പോയും അവൻ പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു അബൂബക്കറിന്റെ മനസ്സിൽ.....




..................................................................


"നിൻ കയ്യിനാൽ മരിച്ച് വീണ ഓരോ നിരപരാധിയുടെയും രക്തം വീത്തി നീയാ മണ്ണിന്റെ പരിശുദ്ധിയെ കളങ്കം വരുത്തിയപ്പോൾ നീയൊന്ന് മറന്നു..
അതേതാണ് നാടെന്ന്..
അവിടെ നിലനിൽക്കുന്ന ആ കൊട്ടരം ഏതാണെന്ന്..
തിന്മ മണ്ണിൽ മുളച്ചു പൊങ്ങുന്ന നിമിഷം ഒരു ദൈവദൂതിനെ ആ മണ്ണിൽ നിയമിക്കും..അതെ പോലെ തന്നെയാണ് ഇതും..
നീ വീയ്ത്തിയ ഓരോ ചോര പാടിനും പ്രതിഫലം തരാൻ പടക്കപെട്ടവരെ നീ മറന്നു..ലൈല മജ്നു..
നിനക്കൊക്കെ കേട്ടറിവ് മാത്രമാണത്..കേട്ടറിഞ്ഞതിനേക്കാൾ എത്രയോ ഭീകരമാണത്..
നീയൊക്കെ അറിയും,
അത്ര മാത്രം പ്രത്രേകതകൾ അടങ്ങാൻ എന്താണതെന്ന്.."

ഉസ്മാനാജി മനസ്സിലായി അത് പറയുമ്പോയും ആ കണ്ണുകൾ അഗ്നി പോൽ ജ്വലിക്കുന്നുണ്ടായിരുന്നു..



..................................................................


രാവിലെ തന്നെ അർഷു ആശുപത്രിയിലേക്കായി പോയി..
ഇത് വരെ ബോധം തെളിഞ്ഞിട്ടില്ല എന്നാണ് ഡോക്ടർ പറഞ്ഞത്..
അർഷു അവിടെ ഒരു കസേരയിലായി ഇരുന്നു..ഇന്നലെ ഒരു പോള കണ്ണ് അടച്ചിട്ടില്ലെന്ന് അവന്റെ വാടിയ മുഖത്ത് നിന്ന് മനസ്സിലാക്കാമായിരുന്നു... 
 അവന്റെ അപ്പുറവും ഇപ്പുറത്തുമായി ആദിയും ഹമിയും ഇരുന്നു..

"ടാ.. ഞാൻ ഒരു കാര്യം ചോയിക്കട്ടെ"


ആദി അർഷുവിനോടായി ചോദിച്ചു..
സമ്മദം എന്ന പോൽ അവനൊന്ന് മൂളി..

"നിനക്ക് പാത്തുനെ ഇഷ്ടമാണൊ"

അർഷുവിനോടായി ഹമി ചോദിച്ചു..
അതിനൊന്ന് ചിരിച്ച് കൊണ്ട് അവൻ എഴുന്നേറ്റു.
ഹമിയും ആദിയും ഒരു സംശയത്താൽ അവനെ നോക്കി..

"നിങ്ങളറിയണമത്"

എന്നും പറഞ്ഞ് അർഷു പറയാൻ തുടങ്ങി..ആദിയും ഹമിയും അവന്റെ സംസാരം ചെവിയോർത്ത് ഇരുന്നു..


"ഈ ബില്ല് ഒന്ന് അടയ്ക്കണം"

എന്നും പറഞ്ഞ് അവർക്കിടയിലേക്ക് ഒരു നെയിസ് കയറി വന്നു..
അർഷു ആ ബില്ലും വാങ്ങി അവിടെ നിന്നും പുറത്തേക്ക് പോയി..
എന്താണ് അവൻ പറയാൻ ഉള്ളതെന്ന് ആലോജിച്ച് അവർ അവിടെ ഇരുന്നു..



..................................................................

അവർക്ക് മുമ്പിൽ തല ഉയർത്തി നിക്കുന്ന ആ കൊട്ടാരം യാനും ഐഷുവും നോക്കി നിന്ന് പോയി..
കഥകളിൽ നിന്ന് കേട്ടറിഞ്ഞ കൊട്ടാരങ്ങളേക്കാൾ ഭംഗി തോന്നി അവർക്ക്...
വെള്ള കല്ല് പതിപ്പിച്ച ചുവരുകൾ..
ആകാശം മുട്ടും എന്ന് തോന്നിപ്പോകുന്ന ഉയരം..
മുറ്റം മുഴുവൻ ഒരു പച്ച പരവതാനി പോൽ തോന്നിക്കും വിധം പുല്ല് കൊണ്ട് നിറഞ്ഞിരുന്നു...

"ജന്നത്തുൽ ഫിർദൗസ്"

ആ പടുകൂറ്റൻ ഗെയിറ്റിനടുത്തായി മതിലിൽ കൊത്തി വെച്ച ആ പേര് ഐഷു വായിച്ചു..
അവൾ കാണാറുള്ള സ്വപ്നം അവളുടെ മുമ്പിൽ മിയിവോടെ തെളിഞ്ഞ് വന്നു..
എന്താണ് കാരണം എന്ന് അറിഞ്ഞില്ലേലും അവളുടെ കണ്ണുകൾക്ക് തിളക്കം ഏറെയായിരുന്നു..
അവളുടെ ചുണ്ടുകളിൽ അപ്പോഴും ഒരു ചിരി ഉണ്ടായിരുന്നു..
അവരുടെ നിഴൽ ആ ഗേറ്റിലായി പതിച്ചപ്പോൾ അടഞ്ഞ് കിടന്ന ഗേറ്റ് മലർക്കെ തുറന്നു....
ആരോടെങ്കിലും സഹായം ചോദിക്കാനായി അവർ അവിടേക്ക് ചെല്ലാൻ തീരുമാനിച്ചു..
അവരുടെ കാൽപാദങ്ങൾ പതിഞ്ഞ നിമിഷം അവിടെ ഒരറ്റത്തായി ഉണങ്ങി നിന്ന ആ വൃക്ഷത്തിൽ നിറയെ ഇലകൾ സ്ഥാനം പിടിച്ചു..
കാറ്റ് ആഞ്ഞ് വീശി..
അവർ രണ്ട് പേരും കൊത്ത്പണികളാൽ നിറഞ്ഞ ആ വാതിലിൻ മുമ്പിലായി നിന്ന് കൊണ്ട് അവിടെ തൂക്കിയിട്ട ആ മണി അടിച്ചു..
എന്നാൽ അവിടെ നിന്നും ഒരു പ്രതികരണവും ഇല്ലാത്ത കാരണം കൊണ്ട് അവർ തിരിച്ച് നടക്കാൻ തീരുമാനിച്ചു..
ആ കൊട്ടരത്തിൽ നിന്ന് തിരിച്ച് പോവാനായി ഒരുങ്ങുന്നതിൻ മുമ്പേ മാനം ഇരുണ്ടു..
മേഖം ഉരുണ്ട് കൂടി ശക്തമായ മഴ പെയ്തിറങ്ങി....
മറ്റൊരു വഴിയുമില്ലാതെ അവർ അവിടെ നിന്നു..
കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഒരു കുടയുമായി ഹാസിം ഓടി വന്നു..

"നിങ്ങൾ...."

ആരാണെന്ന് അറിയാമായിരുന്നെങ്കിലും അറിയാത്ത ഭാവത്തിൽ ഹാസിം അവരോട് ചോദിച്ചു..


"ഞങ്ങൾ കുറച്ച് ദൂരെന്നാ..ഒരു ചെറിയ മീറ്റിങ്ങ് ഉണ്ടേനി..ഇവിടെ എത്തിയപ്പൊ വണ്ടി പഞ്ചറായീ..
അതാ ഞങ്ങൾ ഇങ്ങോട്ട് കേറിയേ"

യാൻ ഹാസിമിൻ മറുപടി നൽകി..

"കുറച്ച് നേരം ഞങ്ങൾക്ക് തങ്ങാൻ ഒരു സൗകര്യം തന്ന വല്യ ഉപകാരമായിരുന്നു..ചെറിയ മീറ്റിങ്ങ് ഉണ്ട് എനിക്ക്..അപ്പൊ ഇവളെ ഇവടെ നിർത്തണം..മീറ്റിങ്ങ് ഒക്കെ കഴിഞ്ഞ് കൂട്ടി കൊണ്ട് പോയിക്കോളാം"

ഐഷുവിനെ ചൂണ്ടി കൊണ്ട് യാൻ പറഞ്ഞു..

"ഇവടെ അങ്ങനെ ആരുമില്ല..
വർഷങ്ങളായി തുറക്കാതെ കിടക്കാണ്..നിങ്ങൾ ഇവടെ നിന്നോളീ..തിരിച്ച് നാട്ടിലേക്ക് പോവുന്നത് വരെ"

ഹാസിം യാനിനോടായി പറഞ്ഞു..
അവൻ ഐഷുവിനെ നോക്കി..
അവളിൽ നിറഞ്ഞ് നിക്കുന്ന സന്തോഷം കണ്ട് അവൻ സമ്മതമെന്ന പോൽ തല ആട്ടി..

"ഇത് മോൾ തുറന്നോ"

എന്നും പറഞ്ഞ് ഹാസിം ഒരു ചാവി ഐഷുവിന്റെ കയ്യിൽ കൊടുത്തു..
ആ വാതിലിൽ ഘടിപ്പിച്ച ആ പൂട്ടിലായി അവളാ ചാവി തിരിച്ചു..
ഒരു നെരക്കത്തോടെ അത് തുറന്ന് വന്നു..


അത് തുറന്ന നിമിഷം പൂട്ടിയിട്ട ആ റൂമിലെ വജ്രം കൂടുതൽ തിളക്കത്താൽ തിളങ്ങി..
അവളുടെ ഷോൾഡറിലായുള്ള വജ്ര രൂപവും യാനിന്റെ കഴുത്തിൻ പുറകിലായുള്ള വജ്ര രൂപവും ഒന്ന് തിളങ്ങി..


മുഹബത്തുൽ ഖിസയിലെ ഒരു പേജ് കൂടി മറിഞ്ഞ് കഴിഞ്ഞു..
അതിലായി ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു..

"അവളുടെ കയ്യാൽ വർഷങ്ങളായി പൂട്ടി ഇട്ട ജന്നത്തുൽ ഫിർദൗസെന്ന കൊട്ടരം തുറന്ന് കഴിഞ്ഞു..
ഇനി അവർക്ക് അവിടെ നിന്നും ഒരു മടക്കമില്ല.."



അവർ അവിടെയെല്ലാം വീഷിച്ചു കൊണ്ടേ ഇരുന്നു..
പിന്നെ ഹാസിം കാണിച്ച് തന്ന റൂമുകളിലേക്ക് ചെന്നു..
കാല പഴക്കം അവിടെ ഒന്നിനെയും തെല്ലും ബാധിച്ചിട്ടില്ല..
അത്ര വർഷം പൂട്ടി ഇട്ടിട്ടും അതിലൊന്നിൽ പോലും പൊടിയുടെ ഒരംശം പോലും കാണാൻ സാധിച്ചില്ല..
ഐഷുവിനും യാനിനും പോലെ തന്നെ ഹാസിമിനും അതെല്ലാം അൽഭുതമായിരുന്നു....
ഇത്ര കാലം പൂട്ടിയിട്ടിട്ടും അവിടെ വെളളം നിലനിന്നിരുന്നു..
ഐഷുവും യാനും ഫ്രഷ് ആയി ളുഹർ നമസ്ക്കാരം നിർവഹിച്ച് തായോട്ടിറങ്ങി...
തായേ അവർക്കായി ഹാസിം ഭക്ഷണം ഒരുക്കിയിരുന്നു..
അതെല്ലാം കയിച്ച് കഴിഞ്ഞ് യാൻ എങ്ങോട്ടോ പോയി..
ഐഷു അവിടെ മുഴുവൻ ഒന്ന് കാണാൻ ഇറങ്ങി..
ആദ്യം തന്നെ അടിയിലെ ഒരു മുറിയിലേക്ക് അവൾ കയറി..
അവളുടെ കൈ തട്ടി കുറച്ച് പുസ്തകങ്ങൾ നിലത്തേക്ക് വീണു..
അതെല്ലാം അടുക്കി വെക്കുന്നതിനിടക്ക് അവളുടെ കണ്ണുകൾ ഒരു പുസ്തകത്തിൽ പതിഞ്ഞു..
എന്തോ അത് എടുക്കാൻ തോന്നി അവൾക്ക്..
എല്ലാം അടുക്കി വെച്ച് ആ പുസ്തകവുമായി അവൾ മുകളിലെ ബാൽക്കണിയിലേക്ക് ചെന്നു..
അവിടെ ഉള്ള ഊഞ്ഞാലിലായി അവൾ ഇരുന്നു..


"അവൾക്ക് മുമ്പിലാണ് ആ പുസ്തകം ആദ്യമായി തെളിയുക..
പൂട്ടിയിട്ട ആ മുറിയിൽ നിന്ന് അവൾക്കായി പുറത്തെത്തിയത്...
കഥ അവളാണറിയേണ്ടത്"

മുകളിലേക്ക് പോയ ഐഷുവിന്റെ കയ്യിലെ പുസ്തകം കണ്ട് ഹാസിം പറഞ്ഞു..



മുകളിൽ ഊഞ്ഞാലിൽ ഇരുന്ന് കൊണ്ട് അവൾ ആ പുസ്തകം കയ്യിലെടുത്തു...
അതിന്റെ പുറംചട്ട മുഴുവൻ പൊടി ആയതിനാൽ എന്താണ് പേരെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല..
ഐഷു തന്റെ കൈ കൊണ്ട് ആ പൊടി തുടച്ച് കളഞ്ഞു..
ആ ചട്ടയിൽ എഴുതിയ പേര് അതായിരുന്നു..

💥മുഹബത്തുൽ ഖിസ💥

അവൾ അതിലെ ആദ്യത്തെ താൾ മറിച്ചു..
അവൾ മറിക്കുന്നതോടൊപ്പം ഓരോ പേജിലും എഴുത്തുകൾ തെളിയാൻ തുടങ്ങി..

ആദ്യത്തെ പേജിൽ എഴുതിയത് ഐഷു വായിക്കാൻ തുടങ്ങി...




:തൂലികയെ പ്രണയിച്ചവൾ💖




                   തുടരും..

ഇങ്ങൾക്ക് മാണ്ടി കഷ്ടപ്പെട്ട് എഴുതിയതാണ്..
ഒരു 2 വരി കുറിച്ച് പോണേ😊