Aksharathalukal

ജാനകി 02


നിലത്തേക്ക് പടികൾ ഇറങ്ങുമ്പോൾ ചുറ്റിലും ആഴ്നിറങ്ങുന്ന ഇരുട്ടിനൊപ്പം ഞാൻ തനിച്ചായിരുന്നു. ഫോണിന്റെ ഫ്ലാഷ് ലൈറ്റിൽ ഞാൻ വേദനയോടെ ആ സ്ത്രീരൂപത്തെ കണ്ടു. ചലനമറ്റ് മരണത്തെ മുന്നിൽകണ്ടുകൊണ്ട് കിടക്കുന്ന ഒരു ജഡം. ശരീരത്തിലെ സാരിയുടെ നരച്ച നിറവും അവളുടെ എല്ലോട്ടിയ ശരീരവും വളരെ കാലങ്ങളായി ഈ ഇരുട്ടറയിൽ അവൾ തള്ളപ്പെട്ടതാണ് എന്ന് വ്യക്തമാക്കി. ആ ശരീരത്തെ കൈകളിൽ ചുമന്നുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു. സൂര്യവെളിച്ചം അവളുടെ ശരീരത്തിൽ പതിക്കുതോറും ആ ശരീരത്തിന് വെളുത്തചെമ്പകത്തിന്റെ നിറമാണെന്ന് എനിക്ക് തോന്നിത്തുടങ്ങി.

അവൾ ചലനമില്ലാതെ എന്റെ
നെഞ്ചിൽ കിടന്നു. എനിക്കുമുന്നിൽ  തടസങ്ങളെല്ലാം മാറിത്തരുന്നത് ഞാനുംതിരിച്ചറിഞ്ഞു. എന്റെ ഹൃദയത്തിൽ ഞാനറിയാതെ മാറ്റങ്ങൾ തുടങ്ങിയിരുന്നു.
എനിക്കൊപ്പം എന്തൊക്കയോ
വിശ്വാസിച്ചുകൊണ്ട് ഞാനാദ്യം  
രക്ഷപ്പെടുത്തിയ പെൺകുട്ടിയും മറ്റൊരു സ്ത്രിയും.
ഞാൻ ഒരു വിശ്വാസി ആകുന്നതുപോലെ ദൈവങ്ങളുടെ സാന്നിധ്യമുണ്ട് 
ചുറ്റിലും.

അടുത്തുള്ള  ഒരു ആശുപത്രിയിൽ 
നിന്നും ഞങ്ങളെവേഗം ടൗണിലേക്ക് ആംബുലൻസിൽ അയച്ചു.

 

ജാനകി അവളുടെ നില ഗുരുതരം ആയിരുന്നു അവൾ മരിച്ചുപോകരുത് എന്ന് ഞങ്ങളെല്ലാവരും പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

 

ഒടുവിൽ ടൗണിൽ എത്തി അവളെ ഡോക്ടർസ്ന്റെ കൈകളിൽ എത്തിച്ചതോടെ എന്റെ ശ്വാസം ഒന്ന് നേരയായി
 
 
എന്റെ അരുകിൽ കണ്ണുനീർ മണികളോടെ ഞാൻ ആദ്യം രക്ഷപ്പെടുത്തിയ പെൺകുട്ടി ഇരുന്നു. നന്ദ.... അവൾ ഒരു തമിഴ് പെൺകുട്ടിയാണ്. കോയമ്പത്തൂരിൽ എഞ്ചിനീയറിങ് പഠിക്കുന്ന കുട്ടി. ഒരാഴ്ച്ച മുൻപാണ് അവൾ സരോവരിൽ എത്തപെട്ടത്.
 
ഇനി അവൾക്ക് വേണ്ടി എന്തുചെയ്യണം എന്ന എന്റെ ചോദ്യത്തിന് എന്നെ വീട്ടിൽ ആക്കിത്തന്നാമതി എന്നവൾ മറുപടി നൽകി   എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി വെറുതെ പാഴായി പോകുമായിരുന്ന എന്റെ ദിവസങ്ങളിൽ ഹൃദയം നിറഞ്ഞൊരു നന്മ ചെയ്യാൻ സാധിച്ചതിൽ. എന്റെ ഫോണിൽ നിന്ന് നന്ദ അവളുടെ അച്ഛനെ ഫോണിൽ വിളിച്ചു അവൾ കരഞ്ഞുകൊണ്ട് സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്കും കരയാൻ തോന്നിയിരുന്നു.
 
 
ജാനകിയെ തനിച്ചാക്കി നന്ദയെ വീട്ടിലെത്തിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്റെ  മന്ദരൻനെ ഞാൻ ആ നേരം ഓർമവെച്ചു. ഞാൻ വിളിക്കാൻ കാത്തു നിന്നതും മന്ദരൻ ആശുപത്രിയിൽ വൈകുന്നേരത്തോടെ വന്നെത്തി. മന്ദരൻ എന്റെ സുഹൃത്ത് മാത്രമല്ല ഒരു ആൽമമിത്രം കൂടിയാണ്. നന്ദയെ സുരക്ഷിതമായി തമിഴ് നാട്ടിൽ എത്തിക്കണം എന്ന എന്റെ വാക്ക് അവൻ അക്ഷരം പ്രതി അനുസരിച്ചു.
 
കൂടെവന്ന മറ്റൊരു സ്ത്രീ അവരോരു നാടോടി സ്ത്രീ ആയിരുന്നു. അൻപത്തിനടുത്ത് പ്രായം തോന്നും. ഞാൻ അവരെ അമ്മ എന്ന് വിളിച്ചു. വെറുതെ വിളിച്ചതാണ് പക്ഷേ ആ പാവത്തിന് അത് ഉള്ളിൽ തട്ടി.
 
നന്ദയുടെ അച്ഛൻ പിറ്റേന്ന് പുലർച്ചെതന്നെ എന്നെ വിളിച്ചു ഉള്ളുപൊട്ടുന്ന ഒരു കരച്ചിലോടെ എന്നോട് നന്ദിപറഞ്ഞു. അവൾ സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു എന്ന് എല്ലാവരോടും പറഞ്ഞാൽ മതി എന്ന് ഞാൻ നിർദ്ദേശിച്ചു. അവൾ ചെറിയ കുട്ടിയല്ലേ.....നന്ദയ്ക്ക് ഇഷ്ടം എങ്കിൽ അവളെ പോലീസിലോ മിലിറ്ററിയിലോ ചേർക്കു. അവളൊരു ബോൾഡ് ആയ പെൺകുട്ടിയായതിനാൽ ഞാൻ അച്ഛനോട് അങ്ങനെ പറഞ്ഞു.
 
എന്റെ ദിവസം അന്നുമുതലാണ് തുടങ്ങിയത്. ജാനകി.....
നീണ്ട പത്തുദിവസങ്ങൾ ഞാനും അമ്മയും ആശുപത്രിയിൽ ജീവിതം തുടങ്ങി. ജാനകിയെ കാണാൻ ഞാൻ ശ്രെമിച്ചില്ല. ഡോക്ടർ എന്നെ അവരുടെ മുറിയിലേക്ക് വിളിച്ചുവരുത്തി. ഡോക്ടർ ഒരു സ്ത്രീയാണ് പ്രായം ചെന്ന ഒരു ഡോക്ടർ. ഞാൻ അവരോട് മാത്രം സംഭവിച്ചത് എല്ലാം തുറന്നു പറഞ്ഞിരുന്നു. പോലീസിൽ അറിയിക്കാതെ ജാനകിയെ സേവ് ചെയ്യുകയാണ് ഡോക്ടറും ചെയ്തത്. അമീർ..... ജാനകി...ഇപ്പോൾ ok ആണ്. വളരെ സമാധാനത്തോടെ ആണ് അവരത് പറഞ്ഞുതുടങ്ങുന്നത് എങ്കിലും വാക്കുകളിൽ ഭാരം നിറയുന്നത് ഞാൻ അനുഭവിച്ചു. ജാനകിക്ക്  25 നും 30 നും ഇടയിൽ പ്രായം ഉണ്ടാകാനാണ് സാധ്യത.
 
ഇനി പറയുന്ന കാര്യങ്ങൾ അമീർ തീരുമാനിക്കുന്നത് പോലെ നടക്കു. ഡോക്ടർ എന്താണ് പറഞ്ഞുവരുന്നത് എന്ന് കേൾക്കാൻ ഞാൻ കാതോർത്തു.
ജാനകിക്ക്  അവളുടെ ഇന്നലെകളെ കുറിച്ച് ഒന്നും ഓർമ്മയില്ല. അവളുടെ ചെറുപ്പം മുതൽ ഈ ഹോസ്പിറ്റലിൽ എത്തുന്നത് വരെയുള്ള ഓർമ്മകൾ അവൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ജാനകി എന്ന പേരുപോലും ചിലപ്പോൾ യഥാർത്ഥം ആകണം എന്നില്ല.
 
അമീർ പറഞ്ഞതുപോലെ അവളൊരു പ്രൊസ്റ്റിട്യൂട്ട് ബാഗ്രൗണ്ട് ഉള്ള പെണ്ണ് ആണോ എന്നതായിരുന്നു എന്റെയും സംശയം. ജാനകിയുടെ ഡെലിവറി കഴിഞ്ഞതാണ്. ഒരുപക്ഷേ ഏതെങ്കിലും സാഹചര്യത്തിൽ കുട്ടിയെ നഷ്ടപ്പെട്ടതാകാം. ജാനകിയുടെ ശാരീരിക ഭാഷവെച്ച് അവളൊരു പ്രൊസ്റ്റിട്യുട്ട് അല്ല അമീർ. ഏതെങ്കിലും നല്ല കുടുബത്തിൽ ജനിച്ചിട്ട് നന്ദയെപ്പോലെ തടവിലാക്കപ്പെട്ട ഒരുവൾ ആയിരിക്കാം.
 
അവൾ സംഭവിച്ചതെല്ലാം ഓർത്തെടുക്കാൻ സാധ്യത ഉണ്ടോ? ഞാൻ സംശയത്തോടെ ചോദിച്ചു. എനിക്ക് അത് ഒരിക്കലും പറയാൻ കഴിയില്ല. എങ്കിലും സാധ്യത വളരെ കുറവാണ്. ആ കുട്ടിയുടെ തലയിൽ ഒന്നിൽ കൂടുതൽ ക്ഷതങ്ങൾ ഉണ്ടായിരുന്നു. രണ്ടും പല ഇടവേളകളിൽ സംഭവിച്ചതാണ്. ശരീരം തളർന്നുപോകാൻ വരെയും സാധ്യത ഉള്ളത്. അതിന്റെ പ്രേത്യാഗതങ്ങൾ ഇനിയും സംഭവിച്ചുകൂടാ എന്നില്ല. എങ്കിലും മിറക്കിൾ എന്നൊന്ന് അവളെ പിന്തുടരുന്നു.
സ്വന്തം പേര്, വയസ്, നാട് വീട്, എന്തിന് അവൾ എന്നോ പ്രേസവിച്ച കുഞ്ഞിനെപോലും ഓർമ്മവെയ്ക്കാൻ കഴിയാത്ത ഒരു നിസ്സഹായ ജന്മം.
 
ഞാൻ ഇനി എന്താ ചെയ്യുക. തനിക്ക് അവളെ കിട്ടിയത് മുതലുള്ള കാര്യങ്ങൾ പറയാം.... പക്ഷേ ഒരുപക്ഷേ എല്ലാം അറിഞ്ഞശേഷം മുന്നോട്ട് ഒരു ജീവിതവും ഇല്ലാതെ നടുറോഡിലേക്ക് അവൾ വീണ്ടും ഇറങ്ങിയാലോ?
 
ഞാൻ അവളെ രക്ഷപെടുത്തിയത് വെറുതെ ആകില്ലേ?
 
ഒടുവിൽ ഒന്നും പറയേണ്ട എന്ന് ഞാനും ഡോക്ടറും അമ്മയും തീരുമാനിച്ചു.
മന്ദരനോട് പോലും ജാനകി ആരാണെന്ന് പറയാൻ തോന്നിയില്ല. പക്ഷേ.... അവസാനത്തെ ദിവസം മന്ദരനോട് എല്ലാം പറഞ്ഞു. ജാനകിയെ ബോധം വന്നതിനു ശേഷം പരിചരിച്ച പുതിയ കുറച്ച് നഴ്സിംഗ് സ്റ്റുഡന്റ്സ് ഉണ്ടായിരുന്നു. അവരിൽ നിന്നാണ് ആദ്യം ഈ തെറ്റിദ്ധാരണ പ്രെചരിച്ചത്. ഞാൻ ജാനകിയുടെ ഹസ്ബൻഡ് ആണെന്ന്.
തിരുത്തണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.
 
 
തനിക്ക് ജാനകിയെ കാണണം എന്നിലെ ഡോക്ടർ നിർബന്ധിച്ചു. എന്റെ ചുവടുകൾ മുന്നിലേക്കും ഞാൻ പിന്നിലേക്കും നടന്നാണ് ജാനകിയുടെ അടുത്തേക്ക് ചെല്ലുന്നത്. അവൾ ഉറക്കമായിരുന്നു. അമ്മ അവളെ വിളിച്ചുണർത്തി. അവൾ കണ്ണുകൾ തുറന്നു. ഞാനും മന്ദരനും ഡോക്ടറും അവളുടെ അരുകിൽ നിന്നു. അവൾക്ക് ഞങ്ങൾ അന്യരാണെന്ന് തോന്നിയിരുന്നു ആദ്യത്തെ മുഖഭാവത്തിൽ പക്ഷേ ഡോക്ടർ എന്റെ പേര് എടുത്തുപറഞ്ഞു.
 
ജാനകി... ഇത് അമീർ ആണ്. വളരെ പതുക്കെ അവൾ എന്നെ നോക്കി ഒടുവിൽ അതൊരു പുഞ്ചിരിയിൽ അവസാനിച്ചു അവളുടെ നുണക്കുഴികൾ വെളിപ്പെടുത്തുന്ന അത്രയും ഹൃദയമായത്.
 
എല്ലാവരുടെയും മുന്നിൽ വെച്ച് ജാനകി എന്റെ കയ്യിൽ ചേർത്തുപിടിച്ചു. ആ കിടക്കയിൽ എഴുന്നേറ്റിരുന്നുകൊണ്ട് അവൾ എന്നെ ചേർത്തുപിടിച്ച് ഇരുന്നു.
മന്ദരനും അമ്മയും ഡോക്ടറും പുറത്തേക്ക് നടന്നു. മുറിക്കുള്ളിൽ ഞാനും അവളും തനിച്ചായി. ആ നിൽപ്പ് ഞാൻ കുറെ നേരം നിന്നു.  അവളെ തൊടുവാൻ എനിക്ക് ഭയം ആയിരുന്നു. എന്റെ അരയിൽ ചേർന്നിരിക്കുന്ന അവൾ എനിക്ക് ആരെല്ലാമോ ആണെന്ന് ഹൃദയം പറഞ്ഞുകൊണ്ടേയിരുന്നു. അവളുടെ സ്വാർണ്ണനിറമുള്ള മിഴികളെയും നീണ്ടു പടർന്ന മുടികളെയും ഞാൻ താലോലിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നിലേക്ക് ഈശ്വരൻ കരുതിവെച്ച നിധി ഇവളായിരിക്കുമോ. ഹൃദയത്തിൽ ഞാൻ ഉറപ്പിച്ചു. ജാനകിക്ക് എത്ര മോശം past ആയിരുന്നാലും ഈ നിമിഷം മുതൽ ഇവളെ ഒന്നിനും എന്നിൽ നിന്ന് വേർപെടുത്താൻ കഴിയില്ല.
 
കടൽ തിരമാലകളോട് ഒപ്പം ഇരുന്ന് മന്ദരൻ എന്നോട് ചോദിച്ചു. വീട്ടിലേക്ക് പോകുന്നില്ലേ.... ഞാൻ ഒന്ന് പുഞ്ചിരിച്ചു. വീട്ടിൽ എന്റെ ഭാര്യയും അമ്മയും എന്നെ കാത്തിരിക്കുണ്ട്. എന്റെ ജാനകി.... ഞാനും മന്ദരനും ജാനകിയെ ആരെങ്കിലും അനേഷിച്ചുവരുവാനുള്ള സാദ്ധ്യതകൾ പരിശോധിച്ചിരുന്നു. ജാനകി ഇടക്ക് തമിഴ് കലർന്ന് മലയാളം പറഞ്ഞതോടെ സംശയം തുടർന്നു ഒടുവിൽ തമിഴ് നാട് കേരള മിസ്സിംഗ്‌ കേസ്‌കളുടെ നീണ്ട നിരതന്നെ ഞങ്ങൾ പരിശോധിച്ചിരുന്നു. അവളുടേതായ ഒരു സമ്യതയും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ഒരു പെണ്ണായി ഞാൻ അവളെ കണക്കാക്കി. ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ ജാനകിയുടെ കഴുത്തിൽ ഞാൻ ചാർത്തിയ മംഗല്യസൂത്രം കിടന്നിരുന്നു.
 
 
ഒന്നും ഇല്ലാതിരുന്ന അമീറിന് ഇന്ന് ഒരു അമ്മയുണ്ട് ഒരു ഭാര്യയുണ്ട്. നന്ദ.... ആ കുട്ടി വീണ്ടും പഠിത്തത്തിൽ മുഴുകിതുടങ്ങി. ഞാൻ ജാനകിയെ കല്യാണം ചെയ്തകാര്യം നന്ദയോട് പറഞ്ഞിരുന്നു. ഒരു സർപ്രൈസ് പോലെ. എന്നാൽ പിറ്റേന്ന് നന്ദ എന്നെ വിളിച്ചു.
 
 ജാനകിയെ പറ്റി... ഒരു സ്ത്രീയിൽ നിന്ന് കേട്ടിട്ടുണ്ട് എന്നായിരുന്നു മറുപടി....
 
 
 
ഞാൻ ചോദിച്ചു എന്ന്..... എന്നെ പൂട്ടിയിട്ട ഇടത്ത് ആരും കാണാതെ വന്ന് ഒരമ്മ ഭക്ഷണം തന്നിരുന്നു. ജാനകി എന്ന് ആദ്യം അവരുടെ നാവിൽ നിന്നാണ് ഞാൻ ആദ്യം കേട്ടത്....
 
 
നന്ദയുടെ വാക്കുകളിൽ നിന്നാണ് പിന്നെയും ഞാൻ സഞ്ചരിക്കാൻ തയ്യാറായത്.
തളർന്നുപോയ ഒരു സ്ത്രീയെയും ചുമന്നുകൊണ്ട് ഉയരമുള്ള തടിവെച്ച ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ എത്തിയിരുന്നു. അവന്റെ കയ്യിൽ നിറയെ സ്വാർണ്ണാഭരങ്ങൾ ഉണ്ടായിരുന്നു. ആരുടെയും കണ്ണിൽ പെടാതെ ജീവനോടെ സൂക്ഷിക്കണം എന്നതായിരുന്നു അവന്റെ ആവശ്യം. സരോവറിന്റെ താഴത്തെ അറയിൽ ആരുടെയും കണ്ണിൽ പെടാതെ ജാനകിയെ അവർ സൂക്ഷിച്ചുപൊന്നു. ആ ചെറുപ്പക്കാരൻ പിന്നീട് വരാതായതോടെ ജാനകിയെ നോക്കാൻ അവർ ഇഷ്ടപ്പെട്ടില്ല. എന്നെങ്കിലും അവൾ എഴുന്നേറ്റ് വന്നാൽ ഉപകാരപ്പെടും എന്നുകരുതി അവിടെ താമസിപ്പിച്ചതാണ്....
 
 
നന്ദയുടെ വാക്കുകളുടെ പിന്നാലെ നടന്ന് ഞാൻ വീണ്ടും ഒരു ഭ്രാന്തൻ ആകുന്നു. എപ്പോഴോ ഒരിക്കൽ മാത്രം കിളവികണ്ട ചെറുപ്പക്കാരനെ ഞാൻ എങ്ങനെ കണ്ടുപിടിക്കും. ഞാൻ ജാനകിയോട് ഒപ്പം എന്റെ ജീവിതം സന്തോഷത്തോടെ തുടരാൻ ആഗ്രഹിച്ചു.
 
 
അലച്ചിലിന് ശേഷം ഞാൻ ഡൽഹിയിൽ തിരിച്ചെത്തി. ഒരു മഞ്ഞുകാലത്തിന്റെ തുടക്കം. ജാനകി എന്റെ അരുകിൽ എന്നോട് ചേർന്ന് കിടന്നു. അവളുടെ ചൂട് എന്നെ വീണ്ടും തണുപ്പിൽ നിന്ന് അവളിലേക്ക് പടരാൻ പ്രേരിപ്പിച്ചു.
 
അമീർ.... അവളെന്റെ പേരാണ് വിളിക്കാൻ ഇഷ്ടപെടുക.... എന്റെ പേരിത്രഭംഗിയിൽ കേൾക്കുന്നത് അവളുടെ നാവിലൂടെയാണ്. ഞാൻ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ആകുന്നത് ജാനകിയുടെ അരുകിലാണ്.
എന്റെ സുഹൃത്തുക്കളും കുടുംബവും ഇടയ്ക്ക് വീട്ടിൽ വരാറുണ്ട് ഞാനും ജാനകിയും അവർക്കെല്ലാം പുതുമോടിയാണ്. 
 
ഭാഗ്യജോഡികൾ എന്ന് വാഴ്ത്താറുണ്ട് ഇടയ്ക്ക്. ജാനകി അവൾ എന്നെ നന്നായി കെയർ ചെയ്യുന്നു. അവളുടെ ലോകത്തിൽ ഞാൻ മാത്രമേ ഉള്ളു.
 
ഞാൻ പഠിപ്പിച്ച കള്ളങ്ങൾ ജാനകിയുടെ മനസ്സിൽ പതിഞ്ഞിരുന്നു. ജാനകി അവളുടെ ഓർമ്മകുറവുകളെ കുറിച്ച് ഒരിക്കലും ചോദിച്ചില്ല. ഒരുപക്ഷേ അവൾക്ക് അതൊന്നും അറിയണം എന്ന് തോന്നിയിരിക്കില്ല.
 
ജീവിതത്തിൽ വീണ്ടും സന്തോഷം എന്നെ തേടിയെത്തി..... ജാനകിയുടെ ഉദരത്തിൽ ഒരു ജൂനിയർ അമീർ വളരുന്നു.
ജാനകി.... എന്റെ ഉത്തമയായ ഭാര്യയായി. ഡൽഹിയിലെ തണുപ്പിൽ നിന്ന് കൊച്ചിയിലേക്കുള്ള എന്റെ യാത്രയിൽ ഞാനും ജാനകിയും ഞങ്ങളുടെ കുഞ്ഞും ഉണ്ടായിരുന്നു. അമ്മയും ഒപ്പം കൂടി.
 
കുറച്ചുദിവസങ്ങൾ വേണ്ടിവന്നു ഞങ്ങൾക്ക് പൊരുത്തപ്പെടാൻ. ലുലു മാളിൽ എന്റെ ജൂനിയറിന് ഒപ്പം ഞാൻ ഒരു ഈവെനിംഗ് ചിലവഴിക്കുകയായിരുന്നു. എന്റെ എതിരിൽ ഇരുന്ന ഒരു കുഞ്ഞു സുന്ദരിക്കുട്ടിയുടെ ചിരിയിലാണ് ഞാൻ വീണുപോയത്. ഐസ്ക്രീം നുണയുന്നതിനൊപ്പം അവൾ ഇടയ്ക്കിടെ എന്നെ നോക്കി ചിരിച്ചു. അൽപ്പം കഴിഞ്ഞ് അവളുടെ ഡാഡി അവളെ കൂട്ടിക്കൊണ്ടുപോകുവാൻ വന്നിരുന്നു. എഴുന്നേൽക്കുന്നതിനിടയിൽ അവളുടെ വാച്ച് അഴിഞ്ഞു താഴെവീണു ഞാൻ ആണ് അത് എടുത്ത് കൊടുക്കാൻ നിലത്തേക്ക് കുനിഞ്ഞത്. എന്നാൽ ഹൃദയം നിലയ്ക്കുന്ന പോലൊരു അനുഭവം തോന്നി. വാച്ചിനുള്ളിൽ ജാനകിയുടെ മുഖം.
 
 
ഞാൻ വീണ്ടും നോക്കി ഉറപ്പുവരുത്തി.... എന്റെ തോന്നൽ അല്ല ജാനകി.... അത് അവളുടെ ചിത്രമാണ്. എന്റെ കൈയിൽ നിന്ന് വാച്ചു വാങ്ങി നന്ദിപറഞ്ഞു നടന്നകലുന്ന ആ കുട്ടിയും അച്ഛനും എന്നെ വീണ്ടും രണ്ടരവർഷകാലം പിന്നിലേക്ക് വലിച്ചിഴച്ചു.