തൂമ്പയെടുത്ത് പറമ്പിലെ കളകളൊക്കെ കിളച്ചുകൊണ്ടിരിക്കുമ്പോഴാണ് പടിപ്പുര കടന്ന് വരുന്ന മാധവനിൽ ശ്രീയുടെ കണ്ണുകൾ ഉടക്കിയത്. നേരം കുറിപ്പിക്കാൻ ഇറങ്ങുമ്പോൾ അയാളിൽ ഉണ്ടായിരുന്ന സന്തോഷത്തിന്റെ അലയൊലികൾക്ക് പകരം വിഷാദം കലർന്ന മുഖഭാഗം ഒരു വേള അവനിൽ അങ്കലാപ് നിറച്ചു.തലയിൽ ചുറ്റിയ തോർത്തെടുത്തു മുഖത്തെ വിയർപ്പുത്തുള്ളികൾ ഒപ്പി ആകാംഷയോടെ തനിക്കരികിലേക്ക് ഓടിവരുന്ന ദേവ് മാധവനിലും നൊമ്പരമുണർത്തി. എന്തായി മാധവൻ മാമേ? നേരം കുരിപ്പിച്ചോ?? എന്നേക്കാ മുഹൂർത്തം??? ആ ചോദ്യങ്ങൾക്കൊന്നിനും ഉത്തരം നൽകാനാവാതെ അയാൾ അരഭിത്തിയിലേക്കു ചാരിയിരുന്നു. കണ്ണുകളിൽ നനവ