Aksharathalukal

HAMAARI AJBOORI KAHAANI 2

     HAMAARI AJBOORI KAHAANI       


പാർട്ട്‌ 2



രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റു നിഹാ പണികളൊരുവിധമോതുക്കി അമ്മയെ ഒഴുക്കി ആഹാരവും കൊടുത്തു നേരെ ചെറിയച്ഛന്റേം ചെറിയമ്മേടേം അടുത്ത് പോയി.

ഈ അവസ്ഥയിൽ അവളെ സമാധാനിപ്പിക്കാനും ചേർത്തുനിർത്താനും അവർക്കു മാത്രമേ കഴിയുകയുള്ളു. 
അവളുടെ വീട്ടിൽ നിന്നും അഞ്ചു മിനിറ്റ് നടന്നാൽ കാണുന്ന ഓടിട്ട ഒരു ഒരുനില വീടാണ് ചെറിയച്ഛന്റേത്.

 ചുറ്റും മാവും പ്ലാവും പേരയും തേങ്ങിൻതോപ്പും അങ്ങനെ ഒരുപാട് മരങ്ങളും ചെറിയ ചെറിയ കൃഷികളും കാണാം.
തറവാട് വക സ്വത്തുക്കൾ ഒന്നും വേണ്ടായെന്നു തീരുമാനിച്ചു ചെറിയച്ഛൻ സ്വന്തം അധ്വാനത്തിൽ നേടിയെടുത്തതാണിതെല്ലാം. ഒരു നല്ല അധ്യാപകൻ എന്നപോലെ തന്നെ ഒരു നല്ല കർഷകൻ കൂടിയാണ് ചെറിയച്ഛൻ. ചെറിയച്ഛനോടൊപ്പം തന്നെ എന്ത് സഹായത്തിനും ചെറിയമ്മയും കൂടും.

നിഹാക്കും ചേച്ചിമാർക്കും ഇവിടെ വരാൻ ഒത്തിരി ഇഷ്ടമാണ്. ഇവിടെ വന്നാൽ അവർക്കിഷ്ട വിഭവങ്ങളെല്ലാം തയാറാക്കുക ചെറിയമ്മയുടെ പതിവാണ്. പറമ്പിൽ നിന്നു മാങ്ങയും പേരക്കയും നെല്ലിക്കയും ഇങ്ങനെ ഒരു കൊട്ട നിറകെ പഴങ്ങളുമായി ചെറിയച്ഛനും കാണും അവരെ ഊട്ടാൻ.

ഗേറ്റ് തുറന്നു അകത്തോട്ടു കടന്നു ചുറ്റും നോക്കി നിഹാ.
പുറത്തൊന്നും ആരുമില്ലെന്നു കണ്ടതും അവൾ ചാരിയിട്ടിരുന്ന ഡോർ തുറന്നു അകത്തേക്ക് കയറി. അടുക്കളയിൽ നിന്നുള്ള തട്ടും മുട്ടും കേട്ടതും നേരെ അങ്ങോട്ട്‌ വിട്ടു.

ഡോറിന്റെ മറവിൽ നിന്നു എത്തി നോക്കിയപ്പോഴേ കണ്ടു അടുക്കളയിൽ തകൃതിയായി പാചകം ചെയ്യുന്ന ചെറിയയമ്മയെ.

നിഹാ ശബ്ദമുണ്ടാക്കാതെ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചു.
പെട്ടെന്നുള്ള ആക്രമണം ആയതുകൊണ്ട് ചെറിയമ്മയുടെ കയ്യിലിരുന്ന സ്റ്റീൽ ഗ്ലാസ്‌ നിലത്തുവീണു ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. പേടിച്ചു ഇറുകെ പൂട്ടിയ കണ്ണ് മെല്ലെ തുറന്നു നിഹായുടെ ചെവിയിൽ പിടിച്ചു മുന്നിലേക്ക്‌ നിർത്തി.

" അയ്യോ.... അയ്യോ.... വേദനിക്കുന്നു ചെറിയമ്മേ ആആ വിട് വിട് പ്ലീസ് പ്ലീസ് " നിഹാ 

" വേദനിക്കാൻ തന്നെയാ കൊച്ചേ പിടിച്ചേ നീ എന്ത് പണിയാ മോളെ കാണിച്ചേ എന്റെ നല്ല ജീവനങ്ങു പോയി. കുസൃതി ഇത്തിരി കൂടുന്നുണ്ട്ട്ടോ നിഹാമോളെ " ചെറിയമ്മ

" അച്ചോടാ എന്റെ ചെറിയമ്മകുട്ടി പേടിച്ചുപോയോ "
കവിളിൽ പിടിച്ചു വലിച്ചു കൊഞ്ചിക്കൊണ്ട് നിഹാ ചോദിച്ചു.

" നീ തല്ലു വാങ്ങുട്ടോ നിഹാക്കുട്ടി "
കപട ദേഷ്യം നടിച്ചു ചെറിയമ്മ പറഞ്ഞു.

ഇനിയും ഇങ്ങനെ നിന്നാൽ ശെരിയാവൂല്ലാന്ന് മനസ്സിലാക്കിയ നിഹാ ചെറിയമ്മയെ കെട്ടിപ്പിടിച്ചു കവിളിലൊരു ഉമ്മ കൊടുത്തു പ്രശ്നം പരിഹരിച്ചു.

" എനിക്കെന്തെങ്കിലും തിന്നാൻ തായോ ചെറിയമ്മേ "
വയറു തടവി വിശക്കുന്നുവെന്നു കാട്ടിക്കൊണ്ട് നിഹാ പറഞ്ഞു.

ചെറിയമ്മ നിഹാക്ക് വേണ്ടി ദോശയും ചമ്മന്തിയും ഒരു പാത്രത്തിലെടുത്തു അവൾക്കു കൊടുത്തു. നിഹാ അതെടുക്കാതെ കിച്ചൻ സ്ലാബിൽ കയറി ഇരുന്നു വാ തുറന്നു കാട്ടി. നിഹായുടെ തലയിലൊന്നു കൊട്ടി ആ പാത്രമെടുത്തു ചെറിയമ്മതന്നെ അവൾക്ക് വാരി കൊടുത്തു.
നിറഞ്ഞ മനസ്സോടെ തന്നെ അവൾ അത് മുഴുവൻ കഴിച്ചു.

" ചെറിയച്ഛനെവിടെ ചെറിയമ്മേ.... സാധാരണ ഞാൻ വരുമ്പോ പറമ്പിലോ അല്ലേൽ പ്രിയപത്നിടെ കൂടെ ഇവിടെവിടേലും ചുറ്റിപറ്റി കാണേണ്ടതാണെല്ലോ "

ഒരു കള്ളച്ചിരിയോടെ നിഹാ തിരക്കി.

" ഡീ വേണ്ടാട്ടോ വേണ്ട.... എന്റെ വിജയേട്ടനെ തൊട്ടുള്ള കളി വേണ്ടാട്ടോ "

ദേഷ്യം നടിച്ചുള്ള ചെറിയമ്മയുടെ ചോദ്യത്തിന് നല്ല അസ്സലൊരു ഇളി തന്നെ കൊടുത്തു.

" മൂപ്പര് കവല വരെ പോയേക്കുവാ..... കുറച്ചു വളം വാങ്ങാൻ "

ഒരു ചിരിയോടെ ചെറിയമ്മ പറഞ്ഞു.

" ഹാ ആള് ദാ വന്നല്ലോ "

അവർക്കടുത്തേക്ക് നടന്നുവരുന്ന ചെറിയവച്ഛനെക്കണ്ടു ചെറിയമ്മ പറഞ്ഞു.

എന്നാൽ പതിവ് ചിരി കാണാതെ വന്നപ്പോഴേ ചെറിയമ്മക്ക് സംശയം തോന്നി. അളവിൽ കവിഞ്ഞ ഗൗരവവും കണ്ടതും അവർ അത് ഉറപ്പിച്ചു. ചെറിയച്ഛന്റെ ശ്രദ്ധ അപ്പോഴും നിഹായിലായിരുന്നു. തന്റെ നോട്ടത്തെ നേരിടാനാവാതെ തല കുനിച്ചു മറ്റെവിടെക്കോ നോക്കുന്നതായി ഭാവിക്കുന്ന നിഹായിൽ.

" ഞാൻ വരുന്ന വഴി തറവാട്ടിൽ കയറിയിരുന്നു. അവിടെ വെച്ചു ഞാനൊരു കാര്യമറിഞ്ഞു. അത് സത്യമാണോന്നെനിക്കറിയണം " ചെറിയച്ഛൻ

" നിങ്ങളെന്തൊക്കെയാ മനുഷ്യാ ഈ പറയുന്നേ.... കാര്യമെന്തെന്നറിയാതെ സത്യാണോ അല്ലയോന്നെങ്ങനെ പറയാനാ " ചെറിയമ്മ

" ഞാൻ ചോദിച്ചാൾക്ക് കാര്യം മനസ്സിലായിട്ടുണ്ടാകുല്ലോ ഇനിയില്ലേൽ ഞാൻ തന്നെ പറയാം കാര്യം "

" തറവാട്ടിൽ ചെന്നപ്പോ സുഭദ്രെച്ചി ലതേട്ടത്തിയോട് പറയുന്നത് കേട്ടു നമ്മുടെ നിഹാ പഠിത്തം നിർത്താൻ പോവുന്നുന്നു.... ഇതിലെന്തേലും സത്യമുണ്ടോ " ചെറിയച്ഛൻ

" എന്തൊക്കെയാ വിജയേട്ടാ ഈ പറയുന്നേ നമ്മുടെ മാളൂട്ടി പഠിത്തം നിർത്തുന്നെന്നോ... ഞാൻ വിശ്വസിക്കത്തില്ല അല്ലേലും അവർക്കു നമ്മുടെ മോളോട് കണ്ണുകടിയാ അതിനു പറരഞ്ഞുണ്ടാക്കുന്നെയാവും " ചെറിയമ്മ

" അങ്ങനാണോ നിഹാമോളെ .... "

" അത് ചെ... ചെറിയച്ചാ അപ്പച്ചി പറഞ്ഞത് സത്യാ "

നിറയാൻ വെമ്പൽ കൂട്ടുന്ന കണ്ണീറിനെ ശാസിച്ചുകൊണ്ടവൾ തടഞ്ഞു നിർത്തി. ഇടറിയ സ്വരത്തോടെ അവൾ പറഞ്ഞൊപ്പിച്ചു. കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുകയായിരുന്നു ചെറിയച്ഛനും ചെറിയമ്മയും. അങ്ങനൊക്കെ ചോദിച്ചെങ്കിലും നിഹായിൽ നിന്നും ഇതുപോലൊരു മറുപടി അയാളും പ്രതീക്ഷിച്ചിരുന്നില്ല.

" എന്തൊക്കെയാ മോളെ നീ ഈ പറയുന്നേ..... " ചെറിയമ്മ

" സ..സത്യാ ചെറിയമ്മേ എ.. ഏല്ലാം സത്യാ "

അത് പറയുമ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു പോയി.

ഒന്നും മനസ്സിലാവാതെ നിൽക്കുന്നവരോട് അവൾ തന്നെ തലേന്നത്തെ കാര്യങ്ങളും അച്ഛന്റെ തീരുമാനവും ഏല്ലാം പറഞ്ഞു. ഏല്ലാം പറഞ്ഞു തീരുമ്പോഴേക്കും നേർത്തൊരു തേങ്ങൽ മാത്രമായി ശേഷിച്ചിരുന്നു. തന്റെ ഭാരങ്ങളെല്ലാം ഒരിടത്തു ഇറക്കി വെച്ച സമാധാനമായിരുന്നു നിഹാക്ക്.

ഇതെല്ലാം കേട്ടിട്ട് എന്ത് മറുപടി പറയുമെന്ന ആശങ്കയിലായിരുന്നു ചെറിയച്ഛൻ. അതെ ഭാവം തന്നെയായിരുന്നു ചെറിയമ്മയിലും.

അത് മനസ്സിലാക്കിയെന്നോണം നിഹാ തന്നെ അവരെ പറഞ്ഞു സമാധാനിപ്പിച്ചു.

" ഇനി ഇത് കേട്ടിട്ടാരും ബി പി കൂട്ടണ്ട. ഇതെല്ലാം ഞാൻ പ്രതീക്ഷിച്ചിരുന്നതാ..... ഇതല്പം മുന്നേ ആയെന്നു മാത്രം. എനിക്ക് സങ്കടില്ലെന്നു പറയുന്നില്ല.. ഞാനും ഒരുപാടാഗ്രഹിച്ചതായിരുന്നു പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ. പിന്നെ ആഗ്രഹിച്ചിട്ടു മാത്രം കാര്യില്ലല്ലോ.... അതിനൊന്നുള്ള യോഗം എനിക്കും എന്റെ ചേച്ചിമാർക്കും ദൈവം തന്നിട്ടില്ല... എ.... എല്ലാം ഞങ്ങടെ വിധിയാന്നോർത്തു സമാധിച്ചോളാം "

പറഞ്ഞവസാനിക്കുമ്പോൾ കണ്ണിൽ ഉറഞ്ഞുകൂടിയ നീരുറവ പൊട്ടിയൊഴുകാൻ തിടുക്കപ്പെട്ടു. സ്വരം ഇടറാതിരിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. ഇനിയുമൊന്നും കണ്ടുനിൽക്കുവാൻ വയ്യാത്തപോലെ ചെറിയമ്മ അകത്തേക്കൊടി.

" മോളെ... ഇനിയെന്തൊക്കെ വന്നാലും നിന്റെ പഠിത്തം നിർത്താൻ ഞാൻ അനുവദിക്കില്ല. അതിനു എന്നാൽ കഴിയുന്നതെന്തും ഞാൻ ചെയ്യും "

ഒരു വാടിയ പുഞ്ചിരി മാത്രമായിരുന്നു നിഹായുടെ മറുപടി.

" ഞാനിറങ്ങുവാ ചെറിയച്ചാ പോവുന്ന വഴി തറവാട്ടിലുമൊന്നു കേറണം. വെല്യമ്മ കുറച്ചു മുട്ട ചോയിച്ചായിരുന്നു. ചെറിയമ്മയോട് പറഞ്ഞേക്ക് "

ഇനിയുമാവിടെ നിന്നാൽ തന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു പൊട്ടികറഞ്ഞേക്കാമെന്നു തോന്നിയതും നിഹാ അവിടുന്നിറങ്ങി. ചെറിയമ്മക്ക് മുന്നിൽ പോയി നിന്നാൽ രണ്ടുപേരും ഒരുപോലെ തളർന്നുപോകും.

ചുരിതാർ ഷാളിന്റെ അറ്റംകൊണ്ട് മുഖമമർത്തി തുടച്ചു കരഞ്ഞ പാടുകളെല്ലാം മാറ്റി. ഒരു കൃത്രിമ ചിരി മുഖത്തണിഞ്ഞു മുന്നോട്ടു നടന്നു.



പഴമയെ വിളിച്ചോതുന്ന ഒരു നാലുകെട്ടായിരുന്നു തറവാട്ടു വീട്. അതിനു ചുറ്റുമുള്ള രണ്ടേക്കറോളം വരുന്ന സ്ഥലം മുഴുവൻ കൃഷി ചെയ്തു പോന്ന തറവാടായിരുന്നു അത്.
എന്നാൽ കാലം നീങ്ങുന്നതോടൊപ്പം കൃഷിയും കുറഞ്ഞു വന്നു. സ്വന്തമായുണ്ടായിരുന്ന രണ്ട് ഏക്കർ സ്ഥലം കൃഷിയും മറ്റും നിർത്തിയതോടെ തറവാട് ക്ഷയിച്ചു തുടങ്ങിയപ്പോൾ പലർക്കായി വിൽക്കേണ്ടി വന്നു.
ഇന്ന് തറവാട് സ്ഥിതി ചെയ്യുന്ന സ്ഥലവും അപ്പുറം മാറിയുള്ള സുഭദ്ര അപ്പച്ചിയുടെ വീടും ചേർന്ന് വരുന്ന ആ സ്ഥലം മാത്രം ബാക്കിയായി.

കൃഷി ആധായമായി മാറിയിരുന്ന തറവാട്ടിൽ അത് പൂർണമായി മാറ്റിക്കൊണ്ടായിരുന്നു ബിസിനസ്‌ ആരംഭിച്ചത്. ആദ്യനാളുകളിൽ കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും ക്രമേണ അത് വളർന്നു തുടങ്ങി. അതോടെ ക്ഷയിച്ചു നാശമാകാനിരുന്ന തറവാട് വീണ്ടും വളർന്നു. വെല്യച്ഛനും അമ്മാവനുമായിരുന്നു ബിസിനസ്സിന് നേതൃത്വം കൊടുത്തിരുന്നത്. അതിനാൽ തന്നെ തറവാട്ടു കാര്യങ്ങളിലെ തീരുമാനത്തിനുമെല്ലാം അവർ തന്നെയായിരുന്നു മുന്നിൽ. അവരെ എതിർത്തു ഒരു തീരുമാനം അസാധ്യമായിരുന്നു. അഭിപ്രായാവ്യത്യാസ്സങ്ങൾ വന്നുതുടങ്ങിയതോടെ ചെറിയച്ഛൻ അവിടുന്ന് അല്പം മാറി സ്വന്തം അധ്വാനത്താൽ വാങ്ങിയ സ്ഥലത്തു ഒരു വീട് വെച്ചു കൃഷിപ്പണിയും നോക്കി കഴിയുന്നു. ശ്രീധരൻ പണ്ടേ തറവാട്ടിൽ നിന്നു പോയതിനാൽ ഇപ്പൊ മുഴുവൻ അധികാരവും ആ കുടുംബങ്ങളുടേതായി. എന്നിരുന്നാലും കുടുംബസ്വത്തു വെച്ചു നോക്കുമ്പോൾ ബിസിനസ്സിനും മറ്റും ശ്രീധരന്റെയും വിജയൻ ചെറിയച്ഛന്റെയും ഭാഗം ചേർത്തിരുന്നു. ഇന്നുവരെ അതിൽ ആരും ചോദ്യം ചെയ്യാൻ പോകാത്തതുകൊണ്ട് അധികം ആർക്കും ഈ വിവരം അറിയുകയുമില്ല. ചെറിയച്ഛന് മക്കൾ ഇല്ലാത്തതിനാൽ പിന്നീട് വരുന്ന അവകാശികൾ ശ്രീധരന്റെ മക്കൾ ആകും. ഇതെല്ലാം അറിയാവുന്നതുകൊണ്ടുതന്നെയാണ് അവരെ തറവാട്ടിൽനിന്നും അകറ്റിനിർത്തുവാൻ എല്ലാരും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വല്യച്ഛനും അമ്മാവനും കുടുംബവും ചേർന്ന് നടപ്പിലാക്കിയ പല പദ്ധതികളും വിജയം കണ്ടിരുന്നു. ശ്രീധരന്റെ മോശമായ ജീവിതം അവർക്കത് എളുപ്പമാക്കി. നിഹായുടെ ചേച്ചിമാരുടെ വിവാഹമുൾപ്പടെ എല്ലാം ഇവരുടെ പ്ലാൻ ആയിരുന്നു. ഇതിനുപിന്നിലെ യഥാർത്ഥ കാര്യങ്ങളറിയില്ലെങ്കിലും ചേച്ചിമാരുടെ വിവാഹത്തിനുള്ള തീരുമാനമെല്ലാം വെല്യച്ഛന്റേം അമ്മാവന്റേം തീരുമാനമാണെന്ന് നിഹാ മുന്നേ അറിഞ്ഞിരുന്നു. ഇതിൽ നിഹാക്ക് അവരോടു അനിഷ്ടമുണ്ടെങ്കിലും അത് പുറമെ പ്രകടിപ്പിച്ചിട്ടില്ല.

പടിപ്പുര വാതിൽ കടന്നു ഉള്ളിലേക്ക് കയറുവാൻ നിൽക്കുമ്പോളാണ് അവൾക്കുനേരെ ഒരു അശരീരി ഉയർന്നു കേട്ടു.

നിൽക്കടി അസ്സത്തെ അവിടേ..... എന്താധിക്കാരത്തിലാടി നീയി പടി കടന്നത്.....

അത്... അച്ഛമ്മേ ഞാൻ മുട്ട...കൊ... കൊടുക്കാൻ

നിർത്തടി നിന്റെ പ്രസംഗം ആരാടി നിന്റെ അച്ഛമ്മ പണിക്കുപോവുന്ന വീടുകളിലെല്ലാം നീ ബന്ധുക്കളെ ഉണ്ടാക്കുവോടി..... എന്നെ മാഡമെന്നു വിളിച്ചേച്ചാ മതി.... ഇനി അതുമിതും കൊടുക്കാണോന്നു പറഞ്ഞു ഇങ്ങു തള്ളിക്കയറി വരുന്നത് ഞാൻ കണ്ടാൽ..... നിനക്കുവേണേൽ പണിക്കാർക്ക് വരാൻ ഉള്ള പിന്നാമ്പുറത്തെ വാതിലിൽ കൂടെ വന്നോണം....

ശെരി അ.... മാഡം

നിഹാ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോളാണ് അഭിനയയുടെ സ്വരം അവിടെ മുഴങ്ങുന്നേ.

അമ്മമ്മേ......
ചാടി തുള്ളിവന്നു കെട്ടിപ്പിടിച്ചൊരു ഉമ്മ വച്ചുകൊണ്ട് നിഹായെ നോക്കി പുച്ഛിച്ചു ചിരിച്ചു.

ആ കാഴ്ച ഉള്ളിലെവിടെയോ ഒരു കുഞ്ഞു നോവ് സൃഷ്ടിച്ചതിന്റെ പ്രതിഭലമെന്നോണം മിഴികളിൽ നനവ് പടർന്നു. അതിനെ കൈമുട്ടുകൊണ്ട് തുടച്ചുനീക്കി തിരിഞ്ഞു നടന്നു.

ഡീ പെങ്കൊച്ചേ..... ഒന്നവിടെ നിന്നെ...

വല്യമ്മയുടെ ശബ്ദം ഉയർന്നുകേട്ടതും കാലുകൾ പിടിച്ചുകെട്ടിയപോലെ നിന്നു. ഇനിയുമെന്ത് എന്ന ചോദ്യം സ്വയം ചോയിച്ചുകൊണ്ട് തിരിഞ്ഞു നോക്കി.

നീ ഇനി പഠിക്കാനൊന്നും പോണില്ലല്ലോ..... വീട്ടിലിരുന്നു തിന്നു മുടിപ്പിക്കാതെ വേണേൽ ഇവിടെ പുറംപണിക്ക് നിന്നോ...... നാളെകാലം ഉപയോഗപ്പെടും..... എന്തേലും നക്കാപ്പിച്ച കാശ് വേണേൽ തരാം.... അല്ലാതിനി അതിനു... ഇതിനു എന്നുംപറഞ്ഞു ഇവിടെ കേറിയിറങ്ങാന്നു ആരും വിചാരിക്കണ്ട...

പരിഹാസവും അനിഷ്ടവും കുത്തിനിറച്ചുള്ള വല്യമ്മയുടെ ഓരോ വാക്കും ഹൃദയത്തിൽ ശക്തമായി തറച്ചുകയറി ചോരപൊടിയുന്നതായി അവൾക്കു തോന്നി..... പരിഹാസം ആവോളം കേട്ടു ശീലിച്ചതാണെങ്കിലും ഓരോ വട്ടം വാക്കുകൾക്കൊണ്ട് മുറിപ്പെടുമ്പോഴും ഉണങ്ങാത്ത മുറിവിൽ തീക്കനൽ കടത്തുന്ന വേദന അവൾ അനുഭവിച്ചറിഞ്ഞു.
വേദന കലർന്നൊരു പുഞ്ചിരി അവളിൽ രൂപപ്പെട്ടു. ഒരു നിമിഷം അവൾക്കു സ്വയം പുച്ഛം തോന്നി. തനിക്കു നേരെ വാക്കുകൾക്കൊണ്ട് ക്ഷതം ഏൽപ്പിക്കുന്നവരുടെ മുന്നിൽ പ്രതികരിക്കുവാനാകാതെ സഹിക്കേണ്ടി വരുന്നവളുടെ വേദന...

ഒന്നും മിണ്ടാതെ പിന്നാമ്പുറത്തു കൂടെ കടന്നു സാധനം ഏൽപ്പിച്ചു വേഗം തന്നെ തിരിച്ചുപോയി.

ഇതെല്ലാം കണ്ടുകൊണ്ടിരുന്ന അഭിനയയിൽ സന്തോഷം മുളപൊട്ടി. ചുണ്ടുകോട്ടി ഒരു പുച്ഛം നിറച്ചു ആ കാഴ്ചകൾ ഒരു സംതൃപ്തിയോടെ കണ്ടു നിന്നു.



തുടരും  


വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ 😍😍😍


HAMAARI AJBOORI KAHAANI 3

HAMAARI AJBOORI KAHAANI 3

5
2289

HAMAARI AJBOORI KAHAANI  പാർട്ട്‌ 3 പുതിയ പുലരി പുതിയ പ്രതീക്ഷകൾ പകർന്നു കടന്നുവന്നപ്പോൾ നിഹാക്ക് അവളിലെ പ്രതീക്ഷകളെ മങ്ങലേൽപ്പിച്ചായൊരുന്നു പ്രഭാതകിരണം ചൊരിഞ്ഞത്. അതിരാവിലെ നേരത്തെ എഴുന്നേറ്റു ജോലികൾ ഒതുക്കി നിറം മങ്ങിയ തന്റെ യൂണിഫോം കയ്യിലെടുത്തപ്പോഴാണ് ശ്രീധരൻ രാത്രിയിലെ കെട്ടിറങ്ങി വീട്ടിലേക്കു കയറി വരുന്നത്. നിഹായെയും കയ്യിലെ യൂണിഫോം ചുരിതാറിനെയും മാറി മാറി നോക്കി പാഞ്ഞു വന്നു. ഒരു നിമിഷം പകച്ചു നിന്നു എന്തെങ്കിലും പ്രതികരിക്കാൻ സാധിക്കുന്നതിനു മുന്നേ കവിള് പുകച്ചിരുന്നു. പ്രതീക്ഷിക്കാതെ കിട്ടിയ അടിയുടെ ആഘാതത്തിൽ പിന്നിലേക്ക് മറിഞ്ഞ അവളെ പ