Aksharathalukal

HAMAARI AJBOORI KAHAANI 3

HAMAARI AJBOORI KAHAANI 
പാർട്ട്‌ 3


പുതിയ പുലരി പുതിയ പ്രതീക്ഷകൾ പകർന്നു കടന്നുവന്നപ്പോൾ നിഹാക്ക് അവളിലെ പ്രതീക്ഷകളെ മങ്ങലേൽപ്പിച്ചായൊരുന്നു പ്രഭാതകിരണം ചൊരിഞ്ഞത്.

അതിരാവിലെ നേരത്തെ എഴുന്നേറ്റു ജോലികൾ ഒതുക്കി നിറം മങ്ങിയ തന്റെ യൂണിഫോം കയ്യിലെടുത്തപ്പോഴാണ് ശ്രീധരൻ രാത്രിയിലെ കെട്ടിറങ്ങി വീട്ടിലേക്കു കയറി വരുന്നത്.

നിഹായെയും കയ്യിലെ യൂണിഫോം ചുരിതാറിനെയും മാറി മാറി നോക്കി പാഞ്ഞു വന്നു. ഒരു നിമിഷം പകച്ചു നിന്നു എന്തെങ്കിലും പ്രതികരിക്കാൻ സാധിക്കുന്നതിനു മുന്നേ കവിള് പുകച്ചിരുന്നു. പ്രതീക്ഷിക്കാതെ കിട്ടിയ അടിയുടെ ആഘാതത്തിൽ പിന്നിലേക്ക് മറിഞ്ഞ അവളെ പിടിച്ചു വലിച്ചു ഭിത്തിയിലേക്ക് എറിഞ്ഞിരുന്നു. വേദനകൊണ്ട് മുഖം ഒരുവശത്തേക്ക് കോട്ടി വേദനയോടെ ഒന്ന് ഞരങ്ങി.

" ഞാൻ പറയുന്നതിനപ്പുറം മറ്റൊന്നും പ്രവർത്തിക്കുന്നത് നീ ചിന്തിക്കാൻകൂടി പാടില്ല. അതൊന്നോർമ്മപ്പെടുത്താനാ ഇപ്പൊ തന്നത് "

അവളെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അയാൾ പോയി.

ഇതൊന്നുമൊരു പുതിയ അനുഭവമാല്ലാത്തൊണ്ടു അവൾക്കു പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. കയ്യിലിരുന്ന യൂണിഫോം കണ്ടു തോന്നിയ ആ കുഞ്ഞു വേദനയെ ഉള്ളിലടക്കി അവൾ അമ്മയുടെ മുറിയിലേക്ക് പോയി.

കിടക്കയിൽ കിടന്നു ശ്രീധരന്റെ ഗർജനം കേട്ടു എന്തായിരിക്കും അവിടെ നടന്നിട്ടുണ്ടാകുക എന്ന് ചിന്തിച്ചു ആവലാതിപ്പെട്ടിരിക്കുകയായിരുന്നു അമ്മ. ഇത് മുന്നേ മനസ്സിലാക്കിയപോലെ വേദനയെ ഉള്ളിൽ കടിച്ചമർത്തി മുഖത്ത് ഇളിയെന്നു തോന്നിക്കുന്ന പുതിയ പല നവരസ്സങ്ങളും കൂടിക്കലർത്തിയൊരു ഭാവമായിരുന്നു അവൾക്കപ്പോൾ. 

" എന്റെ പൊന്നമ്മേ നിങ്ങടെ കെട്ടിയോന് ആവുന്ന കാലത്ത് ഇച്ചിരി കുറച്ചാഹാരം ഉണ്ടാക്കികൊടുത്താൽ പോരായിരുന്നോ.... ഇതിപ്പോ തിന്നു തിന്നു ഒടുക്കത്തെ സ്റ്റാമിനയാ മൂപ്പിലാന് "

അമ്മയുടെ മൂഡ് ഒന്ന് മാറ്റിയെടുക്കാൻ തെല്ലു കുറുമ്പോട് ചിണുങ്ങിക്കൊണ്ടവൾ പറഞ്ഞു.

അത് മനസ്സിലാക്കിയപോലെ അമ്മയും തന്റെ ക്ഷീണിച്ച ശബ്ദത്തിലും കുസൃതി ചാലിച്ചു പ്രതികരിച്ചു.

" ദേ കൊച്ചേ ഇന്നത്തെ കോട്ട കഴിഞ്ഞെന്നുംപറഞ്ഞു കൂടുതൽ നികളിക്കാൻ നിൽക്കല്ലേ.... അങ്ങേരു ഇറങ്ങിവന്നു നിന്റെ അപ്പുറത്തെ കവിളും സീൽ വെക്കും ഇതേ നല്ല ഒന്നാന്തരം നമ്പ്യാർ തറവാട്ടു പ്രോപ്പർട്ടിയാ... ഇപ്പൊ കാണിക്കുന്ന മുഖം വീർപ്പിക്കലൊന്നും നോക്കണ്ട നീയി പറഞ്ഞ ആരോഗ്യമൊക്കെ അവിടുന്ന് കിട്ടിതാ അത് കുറച്ചു വെള്ളമകത്തു ചെന്നാലൊന്നും പോവൂല്ല കുഞ്ഞേ " അമ്മ

" ഹാ പറഞ്ഞിട്ടെന്താ ഒള്ള ശക്തിപരീക്ഷണം മൊത്തം എന്റെ മണ്ടേ പയറ്റി പയറ്റി ഞാനി പരുവമായി.... ഇനി അടുത്ത തല്ലു ഇരന്നുവാങ്ങുന്നേനു മുന്നേ ഞാങ്ങു ചെന്ന് അപ്പന് സ്റ്റാമിന ഒണ്ടാക്കാൻ എന്നതെലും എടുത്തു വെച്ച് കൊടുക്കട്ടെ " നിഹാ
  ഇനിയുമവിടെ നിന്നാൽ ശെരിയാവില്ലെന്നു മനസ്സിലാക്കി നിഹാ വേഗം അടുക്കളയിൽ പോയി രാവിലത്തെ ആഹാരം എടുത്തു മേശമേൽ വച്ചു. 

കുളിച്ചു സുമുഖനായി വന്ന ശ്രീധരൻ നിഹായെ ഒന്ന് കൂർപ്പിച്ചു നോക്കി പ്രാതൽ കഴിക്കാനിരുന്നു. ഇതുകണ്ടതും അവിടെ നിക്കാതെ നിഹാ അകത്തേക്ക് വലിഞ്ഞു.

ഹാ ഞാനും കണ്ടിട്ടുണ്ട് കൊറേ തന്തമാരെ മക്കളെ ഊട്ടുന്നു ഉറക്കുന്നു..... എനിക്കൊണ്ടൊരപ്പൻ എന്നാ പിന്നെ നീ തിന്നോന്നു പോലും തിരക്കില്ല.... അല്ല തിരക്കാനായിട്ടുമെന്തിരിക്കുന്നു ഒറ്റ തല്ലിൽ തന്നെ പള്ളിലകാന്നെ ഭാഗ്യം ഈ വായുംവെച്ചു എന്ത് കുന്തം തിന്നാനാ..... ശേ കഷ്ട്ടായിപ്പോയി ഒരു പുട്ട് മിസ്സായെല്ലോ... നേരത്തും കാലത്തും തിന്നിട്ടിരുന്നാൽ മതിയായിരുന്നു ( നിഹാ ആത്മ )

ഇതേ സമയം ശ്രീധരൻ പാത്രത്തിലെ അവസാന പൊടി പുട്ടും കേറ്റി നീട്ടിയൊരു ഏമ്പക്കവും വിട്ടു കയ്യും കഴുകി പോയി. ഇനിയിപ്പോ സ്കൂളിൽപോയി രണ്ടു പിള്ളേരേം വെറുപ്പിച്ചിരിക്കും.

അടുക്കളയിലിരുന്നു വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്നു ആത്മകതിച്ച നിഹാ റോഡിലൂടെ പോയ മീൻകാരനെ തെറിവിളിക്കുന്ന പിതാശ്രീയുടെ ശബ്ദം കേട്ടതും കിട്ടിയ വഴി ഓടി അകത്തു കയറി.
പറയാൻപറ്റൂല്ല ഇനി വരുന്ന ദേഷ്യത്തിന് തിരിച്ചു വന്നു മറ്റേ കവിളൂടെ പുകച്ചാൽ പിന്നെ ഇന്ന് മൊത്തോം കൊച്ചു പട്ടിണി കിടക്കേണ്ടി വരും.


💥💥💥💥💥💥


ഉച്ചക്ക് പണിയെല്ലാം തീർത്തു ഇരിക്കുകയാണ് നിഹാ.


പുറത്തു വണ്ടി വന്നു നിക്കുന്ന ശബ്ദം കേട്ടാണ് നിഹാ മുറ്റത്തേക്കിറങ്ങിയേ.  

സ്കൂട്ടിയൊതുക്കി ഇറങ്ങി വരുന്ന തന്റെ ചേച്ചിയേം ഏട്ടനേം കണ്ടപ്പോൾ മനസ്സിലൊരു തണുപ്പ് പടരുന്നതവളറിഞ്ഞു.

" ചെയമേ.... ചെയമാ എന്റാ ഉണ്ണിക്കുട്ടന്റോടെ കളിച്ചാൻ വരാഞ്ഞേ.... മ്മാ പയ്യഞ്ഞല്ലോ ചെയ്മ വരുഞ് " ഉണ്ണിക്കുട്ടൻ

" അതിനെന്നാടാ കുഞ്ഞാ നമുക്കിനിം ഒത്തിരിൻ കളിക്കാല്ലോ "
ആ കുട്ടികുറുമ്പന്റെ കവിളിൽ മെല്ലെ പിടിച്ചു അതെ കൊഞ്ചലോടെ അവളും പറഞ്ഞു.

കുഞ്ഞനേം എടുത്തു ഏട്ടനേം ചേച്ചിയേം അവൾ ഉള്ളിലേക്ക് കയറ്റി.

" നിങ്ങളു വരുന്നതൊന്നു പറഞ്ഞെതില്ല്യാല്ലോ ചേച്ചിയേ.... "

കുഞ്ഞനേം കളിപ്പിക്കാണെഞ്ഞിടക്ക് തെല്ലു പരിഭവത്തോടെ നിഹാ പറഞ്ഞു.

" അതിനു ഞാൻ തന്നെ അറിയണേ ഉച്ചക്ക് സതീഷേട്ടൻ ഒരുങ്ങിയിറങ്ങാൻ പറയുമ്പോളല്ലേ നിഹൂട്ടാ.... പിന്നെ എനിക്കെന്റെ അമ്മേനേം അനിയത്തിപ്പെണ്ണിനേം കാണാൻ എപ്പോ വേണേലും വന്നൂടെ പെണ്ണെ "
നിഹായെ വാത്സല്യത്തോടെ ചേർത്തുപിടിച്ചു ശ്രീക്കുട്ടി പറഞ്ഞു.  

അപ്പോഴും നിഹായും കുഞ്ഞനും കളിയിലായിരുന്നു. ഇതെല്ലാം കണ്ടു ആസ്വദിച്ചുകൊണ്ട് ചേട്ടനും ചേച്ചിയും അവരെ നോക്കിയിരുന്നു. കുറച്ചു നേരം അവരോടു കൂടി കളിപറഞ്ഞു അമ്മയെ കാണാൻ കയറി. സന്തോഷം നിറഞ്ഞ തന്റെ മക്കളുടെ മുഖം ആ അമ്മമനം നിറച്ചു.


" നീയിനിം പഠിക്കാൻ പോണില്ലാന്ന് തീരുമാനിച്ചോ നിഹുട്ടി "

വാത്സല്യവും ശാസനയും നിറഞ്ഞ ആ സ്വരം കേട്ടപ്പോഴേ മനസ്സിലായിരുന്നു എല്ലാം അറിഞ്ഞുവെന്നു. എന്ത് പറയുമെന്നറിയാതെ ഉള്ളിലൊന്നു ശങ്കിച്ചെങ്കിലും അത് പുറത്തു കാട്ടാതെ കൃത്രിമ പുഞ്ചിരി വിരിയിച്ചുകൊണ്ടവൾ പറഞ്ഞു....

" ഇനിയും പടിക്കണോന്നു നല്ല ആഗ്രഹോണ്ടെട്ടെ... പിന്നെല്ലാം വിധി പോലെ "

പിന്നെ ഒന്നും മിണ്ടാതെ കൊറേ നേരം ഇരുന്നു.

സന്ധ്യയാവാറായപ്പോഴേക്കും അവർ പോകാനിറങ്ങി. അവരെ പറഞ്ഞയക്കാൻ തോന്നിയില്ലെങ്കിലും അച്ഛൻ വന്നാലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെയോർത്തപ്പോൾ ഒന്നും മിണ്ടാതെ നിന്നു. 

അച്ഛന്റെ പ്രവർത്തികൾ പലതിനോടും സതിഷേട്ടന് ഇഷ്ടമില്ലായ്മ തോന്നിയിരുന്നു. അച്ഛനും അയാളെ മാന്യമായി പരിഗണിക്കുന്നത് പോലും താൻ കണ്ടിട്ടില്ല. ഇന്നുവരെ പരസ്പരം രണ്ടുപേരും കൊമ്പുകോർക്കാനിടയുള്ള സാഹചര്യങ്ങൾ പലതും ശ്രീക്കുട്ടി ഒരുവാക്കി. അതുപോലൊരു നീക്കം തന്നെയായിരുന്നു ഇപ്പോഴും.

ഇറങ്ങുന്നതിനു മുന്നേ കയ്യിൽ കരുതിയിരുന്ന ആ നോട്ടുകൾ സതീഷ് നിഹയുടെ കയ്യിലേൽപ്പിക്കുമ്പോൾ ഒരു ഏട്ടന്റെ കരുതലോടെ ആ തലയിൽ തഴുകി. അത് മതിയായിരുന്നു അവൾക്കും.

ചേച്ചിയും ചേട്ടനും പോയി കഴിഞ്ഞു പണിയെല്ലാം ഒതുക്കുമ്പോഴേക്കും അച്ഛന്റെ ശബ്ദം വീട്ടുമുറ്റത്തുയർന്നിരുന്നു. ഒന്നും മിണ്ടാതെ ഉള്ളിൽ അമ്മക്ക് ആഹാരവും കൊടുത്തു ഒതുങ്ങിയിരുന്നു.



ദിവസങ്ങൾ മാറ്റങ്ങളൊന്നും കൂടാതെ കടന്നു പോയിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ ഏട്ടനും ചേച്ചിയും വന്നുപോയിക്കൊണ്ടിരുന്നു. ഇടക്കൊന്നുരണ്ടു തവണ തറവാട്ടിൽ പോയെങ്കിലും പുച്ഛത്തോടെയുള്ള നോട്ടവും കുത്തുവാക്കുകളും മാത്രമായിരുന്നു കിട്ടിയത്. അച്ഛന്റെ വക തല്ലു കൂടെയാകുമ്പോൾ വേദനയുടെ കാടിന്യം കൂടുന്നതവൾ അറിഞ്ഞിരുന്നു.






പതിവ് പോലെ രാവിലത്തെ തിരക്കിൽ നിക്കുമ്പോളാണ് കത്തിജ്വലിക്കുന്ന കണ്ണുകളുമായി തന്നെ രൂക്ഷമായി നോക്കുന്ന അച്ഛനെ നിഹാ കാണുന്നത്.

തല്ലു ഏതാണ്ടൊക്കെ ഉറപ്പായ അവസ്ഥയായിരുന്നു അവൾക്കപ്പോൾ. ഇനി അതിനുള്ള സ്ഥാനം മാത്രം കണ്ടെത്താനുള്ളുവെന്നു മനസ്സിലുറപ്പിച്ചു കണ്ണ് രണ്ടും മുറുക്കിയടിച്ചങ്ങു നിന്നു. പണ്ടേ ആരെങ്കിലും തല്ലണെ കാണുന്നതേ കുട്ടിക്കിഷ്ട്ടല്ല.... അല്ലാണ്ട് പേടിച്ചിട്ടൊന്നുമല്ലാട്ടോ.

കിട്ടി ബോധിക്കേണ്ട സമയം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാന്ന് കണ്ടതും ഇറുക്കിയടച്ച കണ്ണുകൾ പതിയെ ചിമ്മി തുറന്നു. എന്നാൽ പിന്നെയാണ് തുറക്കേണ്ടിയിരുന്നില്ലാന്ന് കുട്ടിക്ക് തോന്നണത്.  

അല്ലേലും കടിച്ചു കീറാൻ നിക്കുന്ന സിംഹത്തെ നോക്കി എന്ത് പറയാൻ...

കുറച്ചു നേരം രൂക്ഷമായി നോക്കി ബോറടിച്ചിട്ടോ എന്തോ പെട്ടെന്നൊരുങ്ങിയിറങ്ങണം എന്ന ഗർജനം മുഴക്കി സിങ്കം സിങ്കത്തിന്റെ പാട്ടിനു പോയി. പറന്നുപോയ കിളികളെ തിരിച്ചു കൂട്ടിലടച്ചിട്ടു വേഗം പണിയൊതുക്കി ഒരുങ്ങാൻ പോയി.

ഇനിയും എന്താണ് സംഭവിക്കാൻ പോവുന്നതെന്നറിഞ്ഞിരുന്നില്ലെങ്കിലും ആ ഹൃദയം വേഗം ഇടിക്കാൻ തുടങ്ങി.



തുടരും


വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ 😍😍😍


HAMAARI AJBOORI KAHAANI 4

HAMAARI AJBOORI KAHAANI 4

5
2439

പാർട്ട്‌ 4 ഇനിയൊരു മടങ്ങി വരവ് സാധ്യമോ എന്നറിയാതെ മിഴി നിറയിച്ച ഓർമ്മകളിലൂടെ വീണ്ടും പോവുമ്പോൾ സന്തോഷം കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു നിഹാ. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന ഭാവത്തിലായിരുന്നു ശ്രീധരൻ. നടന്നു ചെന്ന് പ്രിൻസിപ്പാലിന്റെ മുറിയിൽ കയറുമ്പോൾ ഇനിയെന്ത് എന്നത് അവളുടെ മനസ്സിനെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയിരുന്നു. അത് പ്രകടിപ്പിക്കാതെ തന്നെ അവൾ അയാളോടൊപ്പം ഉള്ളിലേക്ക് കടന്നു.  പിന്നീടുള്ള അവരുടെ സംഭാഷണം അവളുടെ കണ്ണ് നിറയിച്ചു. അവൾക്കുള്ളിലെ സന്തോഷം ആ മുഖത്തെ പുഞ്ചിരിയിൽ പ്രകടമാക്കിയിരുന്നു. എന്നാൽ അതൊന്നുംത