പുതിയ ഫീച്ചർസുമായി നിങ്ങളുടെ അക്ഷരത്താളുകൾ!
താഴെ പറയുന്ന ഫീച്ചർസ് ലഭിക്കുവാൻ വേഗം തന്നെ ആപ്പ് അപ്ഡേറ്റ് ചെയ്യൂ..
അപ്ഡേറ്റ് ചെയ്താൽ ലഭിക്കുന്ന ഫീച്ചർസ് ഏതൊക്കെയാണ്?
എഴുത്തുക്കാർക്ക് ഇനി നോവലുകളുടെ സെക്ഷൻ സ്വന്തമായി ഉണ്ടാക്കാം.
സ്വന്തം രചനകൾ എഡിറ്റ് ചെയ്യാം.
വായനക്കാർക്ക് നോവലുകളിലെ എല്ലാ ഭാഗങ്ങളും ഒരുമിച്ച് വായിക്കാം.
സ്വന്തം കഥയെ നോവൽ ആക്കി മാറ്റാം. അതിലേക്കു തുടർന്നുള്ള പാർട്ടുകൾ ചേർക്കുകയും ചെയ്യാം.
എഴുത്തുക്കാർക്ക് നിലവിൽ ഉണ്ടാക്കിയ നോവലിന്റെ ഭാഗങ്ങളായി, മുൻപ് പബ്ലിഷ് ചെയ്ത കഥഭാഗങ്ങൾ കൂട്ടി ചേർക്കാം.
എഴുത്തുക്കാർക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എങ്ങനെയാണ് ഒരു പുതിയ നോവൽ ഉണ്ടാക്കുക.?
Write സെക്ഷനിൽ നിന്ന് സ്റ്റോറി എന്നത് തിരഞ്ഞെടുത്ത്, നോവലിന്റെ ആദ്യത്തെ പാർട്ട് എഴുതുക. നോവലിന്റെ ഫോട്ടോയും കാറ്റഗറിയും ചേർത്ത് ആദ്യത്തെ പാർട്ട് പബ്ലിഷ് ചെയ്യുക.
പബ്ലിഷ് ചെയ്ത കഥ എടുത്ത് 'എഡിറ്റ് ' എന്ന സെക്ഷൻ തിരഞ്ഞെടുത്ത് 'Convert to series' എന്നത് ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ പബ്ലിഷ് ചെയ്ത പാർട്ട്, നോവലിന്റെ ആദ്യത്തെ പാർട്ടായി കിടക്കുന്നുണ്ടാകും.
അതിൽ താഴെ 'Add part' എന്നത് എടുത്ത് നിങ്ങൾക്ക് രണ്ടാമത്തെ പാർട്ട് എഴുതി പബ്ലിഷ് ചെയ്യാം.
ഇങ്ങനെ നോവലിന്റെ ബാക്കിയുള്ള എല്ലാ പാർട്ടുകളും പബ്ലിഷ് ചെയ്യാം.
നോവൽ കഴിയുമ്പോൾ കഥയുടെ 'edit' എന്ന സെക്ഷനിലെ 'edit information' എന്ന സെക്ഷൻ എടുത്ത് അതിൽ 'completed' എന്നത് ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യുക.
പബ്ലിഷ് ചെയ്ത നോവൽ തിരുത്തി എഴുതി വീണ്ടും പബ്ലിഷ് ചെയാൻ പറ്റുമോ?
തീർച്ചയായും പറ്റും ഇതിനായി താഴെ പറയുന്നവ ചെയ്യുക.
തിരുത്തി എഴുതുവാൻ ആഗ്രഹിക്കുന്ന നോവൽ എടുക്കുക.
അതിന്റെ 'Edit' സെക്ഷൻ എടുക്കുക.
അതിൽ ഏത് പാർട്ട് ആണോ തിരുത്തി എഴുതി പബ്ലിഷ് ചെയുവാൻ ആഗ്രഹിക്കുന്നെങ്കിൽ ആ പാർട്ടിന്റെ മുകളിൽ കാണുന്ന മൂന്ന് കുത്ത് ക്ലിക്ക് ചെയ്ത് അതിൽ 'Edit' എന്നത് എടുക്കുക.
കഥ തിരുത്തി എഴുതി 'update' കൊടുക്കുക..
ഇങ്ങനെ ചെയുമ്പോൾ ആ കഥയുടെ കമന്റ്സോ റേറ്റിംഗോ നഷ്ടപ്പെടുകയില്ല.
പബ്ലിഷ് ചെയ്ത നോവലിന്റെ പാർട്ടുകളുടെ ഓർഡർ മാറ്റാൻ പറ്റുമോ?
തീർച്ചയായും പറ്റും. ഇതിനായി താഴെ പറയുന്നവ ചെയ്യുക.
പാർട്ടിന്റെ ഓർഡർ മാറ്റാൻ ഉദ്ദേശിക്കുന്ന നോവൽ എടുത്ത് 'edit' സെക്ഷൻ എടുക്കുക.
Published part' എന്ന് എഴുതിയതിന്റെ നേരെയുള്ള 'Reorder' എന്നത് എടുക്കുക.
ഇനി ഏത് പാർട്ടാണ് ഓർഡർ മാറ്റാൻ ഉദ്ദേശിക്കുന്നെങ്കിൽ അതിന്റെ അടുത്തുള്ള മൂന്ന് ലൈൻ കാണുന്നത് പിടിച്ച് ആവശ്യമുള്ളിടത്തേക്ക് വലിക്കുക
ഓർഡർ എല്ലാം മാറ്റി കഴിഞ്ഞതിനു ശേഷം 'Confirm Order' എന്നത് കൊടുക്കുക.
ഇപ്പോൾ കഥകൾ രൂപത്തിൽ എഴുതിരിക്കുന്ന നോവൽ പാർട്ടുകൾ എങ്ങനെ എല്ലാ പാർട്ടുകളെയും കൂട്ടി ചേർത്ത് നോവൽ സെക്ഷനാക്കി മാറ്റാം?
ആദ്യത്തെ പാർട്ട് എടുക്കുക. അതിന്റെ 'Edit' സെക്ഷൻ എടുത്തിട്ട് 'Convert to series' എന്നത് ക്ലിക്ക് ചെയ്യുക. ഇപ്പോൾ നോവലിന്റെ ആദ്യത്തെ പാർട്ടായി മാറിയിട്ടുണ്ടാകും.
ഇനി നോവലിന്റെ 'edit' സെക്ഷനിൽ തന്നെ ഏറ്റവും മുകളിൽ മൂന്ന് കുത്ത് കാണുന്നിടത്ത് ക്ലിക്ക് ചെയ്ത് അതിൽ നിന്ന് 'Add existing part' എന്നത് എടുക്കുക. അതിൽ നിന്ന് ഈ നോവലിലേക്ക് ചേർക്കാൻ ഉദ്ദേശിക്കുന്ന ബാക്കിയുള്ള എല്ലാ ഭാഗങ്ങളും സെലക്ട് ചെയ്ത് 'Add' എന്നത് ക്ലിക്ക് ചെയ്യുക. ഇപ്പോൾ ആ പാർട്ടുകൾ നമ്മുടെ നോവൽ സെക്ഷനിൽ ചേർന്നിട്ടുണ്ടാകും
മുകളിൽ 'Reorder' ചെയുവാൻ പറഞ്ഞിരിക്കുന്ന രീതി നോക്കി ഇപ്പോൾ ചേർത്ത ഭാഗങ്ങളുടെ ഓർഡർ ശരിയാക്കുക.
കൂടുതൽ ഉള്ള സംശയങ്ങൾക്ക് contact@aksharathalukal.in എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.
Updates ചെയാത്തവർ എന്തായാലും മറക്കാതെ അപ്ഡേറ്റ് ചെയ്യുക.!