Aksharathalukal

HAMAARI AJBOORI KAHAANI 10

HAMAARI AJBOORI KAHAANI 
പാർട്ട്‌ 10


അതെടിയേ ഇന്ന് സ്ട്രൈക്കാ..... അപ്പൊ കുറച്ചൂടെ കഴിഞ്ഞപ്പോ സ്ട്രൈക്ക് വിളിക്കാൻ ചേട്ടന്മാറിങ്ങേത്തും.... അപ്പൊ കളക്ഷൻ എടുക്കുന്നേനെ പറ്റി പറഞ്ഞതാ.....

ഇല്ലാത്ത നാണമഭിനയിച്ചോണ്ട് അപ്പു പറഞ്ഞു.

എന്തോ പോയ എന്തിനെയോ പോലെയായി നിഹാ. 
അവളുടെ ഈ ഭാവം കണ്ടു അപ്പുവിന് ചിരി വരുന്നുണ്ടായിരുന്നു. ഇപ്പൊ എന്താകും അവൾ ചിന്തിച്ചിട്ടുണ്ടാവുക എന്ന് അപ്പുവിന് അറിയാമായിരുന്നു. ഒരു വളിച്ച ചിരിയോടെ അപ്പു നിഹായെ നോക്കി. അതു കണ്ടതും നിഹാക്ക് തന്റെ ദേഷ്യമടക്കാനായില്ല. അപ്പുവിനെ നോക്കി പല്ലുകടിച്ചു അവളുടെ കാലിൽ ഒറ്റചവിട്ടു കൊടുത്താണ് അവൾ പ്രതികരിച്ചത്.

ഹമ്മേ.....

അപ്പുവിന്റെ ദീനരോദനം ക്ലാസ്സ്‌ മുഴുവനായും പ്രതിധ്വനിച്ചു.

ഒറ്റനിമിഷംകൊണ്ട് ക്ലാസ്സ്‌ മുഴുവൻ നിശബ്ദമായി എല്ലാവരുടെയും കണ്ണ് അപ്പുവിനും നിഹാക്കും നേരെയായി.

അതിനു അവർ രണ്ടുപേരും നല്ലതുപോലെ ഇളിച്ചുകാട്ടി.

ഈ കലാപരിപാടി പിന്നെ സ്ഥിരമായോണ്ട് എല്ലാരും അവരവരുടെ കാര്യങ്ങളിലേക്ക് തിരിഞ്ഞു.

നിഹായും അപ്പുവും പരസ്പരം നോക്കി കണ്ണുരുട്ടി. പിന്നെ അതൊരു പൊട്ടിച്ചിരിയിലേക്ക് വഴിമാറി.


ചിരി ഒരുവിധം അടങ്ങിയപ്പോൾ വീണ്ടും പരസ്പരം നോക്കി. അതൊരു ഇളിയലാണ് അവസാനിച്ചത്.

അപ്പു വീണ്ടും പണി തുടങ്ങി.

നിച്ചുമ്മോ.... നമ്മടെ ക്ലാസ്സില് മൊത്തം കോഴികളാടി.....

അതിനിപ്പോ നീ തന്നെ വല്യ കോഴിയല്ലേ...

നിഹായൊന്നു പുച്ഛിച്ചു.

ഡീ ഡീ വേണ്ട.... നീ വല്യ പുണ്യാളത്തിയൊന്നുവല്ലെന്നു എനിക്ക് നല്ലോണവറിയാം..... അതോണ്ട് ഇങ്ങോട്ടതികം ഊതല്ലേ......

വോ.....
ചുണ്ടുകോട്ടി നിഹാ പറഞ്ഞു.

ശ്യെ... ഞാൻ പറയാൻ വന്നതതല്ല... നമ്മടെ പെൺപിള്ളേർ മൊത്തം ആ ചേട്ടന്മാരെയാണ് നോട്ടം. പ്രത്യേകിച്ചും അജുവേട്ടൻ ഹോ എത്ര ആരാധികമാരാന്നോ പിന്നെ കുറ്റംപറയാനും പറ്റൂല്ല അമ്മാതിരി ലൂക്കല്ലേ മൊഞ്ചന്.... അങ്ങേർടെ കണ്ണ് ഒറ്റപിള്ളേരെ നോക്കൂല്ലല്ലോ....

ഭയങ്കര സങ്കടമഭിനയിച്ചോണ്ട് അപ്പു പറഞ്ഞു നിർത്തിയതും നിന്നെ ഇപ്പൊ കൊല്ലുടി എന്ന ഭാവത്തിൽ നിഹാ അവളെ നോക്കിയിരിപ്പാണ്.

രംഗം പന്തിയല്ലെന്നു മനസ്സിലാക്കിയ അപ്പു അവളുടെ അടുത്തുന്നു കുറച്ചു മാറിയിരുന്നു.

നിച്ചുമ്മാ.... ചേട്ടന്റെ കാര്യം ആരോടും പറയണ്ടാട്ടോ ആരാധികമാരുടെ ഹൃദയം തകരും.... അല്ലേലെ ചേട്ടൻ മൊത്തം സമയം നിന്നെചുറ്റിപറ്റിയാന്നാ പരാതി...

ഒരു കണ്ണടച്ച് കാണിച്ചോണ്ട് ഇത്രേം പറഞ്ഞു അപ്പു ജീവനുംകൊണ്ടോടി...

നിക്കടി അവിടെ നിന്നെ ഇന്ന് ഞാൻ.....

പിന്നങ്ങോട്ടൊരു. പൊരിഞ്ഞ പോരാട്ടമായിരുന്നു. അപ്പു സ്വന്തം ജീവൻ രക്ഷിക്കാൻ കിട്ടിയ വഴിക്കോടി... നിഹാ അവളെ പഞ്ഞിക്കിട്ടേ അടങ്ങൊള്ളുവെന്നും പറഞ്ഞു അവളുടെ പിറകെ മുന്നും പിന്നും നോക്കാതെ ഓടി.

രണ്ടുപേരുടേം ആ ഓട്ടം ചെന്ന് നിന്നത് കൊടിയും പിടിച്ചു ജയ് വിളിച്ചു വരുന്ന ചേട്ടന്മാരുടെ മുന്നിലും. എന്നാൽ രണ്ടാളുമിതൊന്നുമറിയാതെ ഓട്ടത്തോടൊട്ടം തന്നെ. ചേട്ടന്മാർക്കിടയിലൂടെ നുഴഞ്ഞു കയറിയാണ് ഇപ്പൊ ഓട്ടം. പിള്ളേരിതൊന്നും ശ്രദ്ധിച്ചില്ലെങ്കിലും ബാക്കി വന്നവരുടെ മൊത്തം ശ്രദ്ധ ഇവരിലായിരുന്നു.

അവരുടെ പരാക്രമങ്ങളെല്ലാം കണ്ടു അന്തിച്ചു നിൽപ്പാണ് ചേട്ടായിസ്. ഇടയ്ക്കു അപശബ്ദങ്ങൾ കേട്ടു നോക്കിയവർ കാണുന്നത് ഒരു കാരുണ്യോം കൂടാതെ അപ്പുവിനെ പഞ്ഞിക്കിടുന്ന നിഹായെയാണ്.

ഇന്നത്തേക്കുള്ളത് കിട്ടിയ സമാധാനത്തിൽ അപ്പുവും കൊടുത്ത സമാധാനത്തിൽ നിഹായും തളർന്നു അവിടെ തന്നെ കുത്തിയിരുന്ന് പരസ്പരം കിട്ടിയ പങ്ക് അങ്ങോട്ടുമിങ്ങോട്ടും കാണിച്ചു പഴയ കടങ്ങൾ വീട്ടിയും പുതിയ കടങ്ങൾ ഉണ്ടാക്കിയും എല്ലാം സമാസമം ആക്കിയ സമാധാനത്തിൽ നേരെ നോക്കിയതും കാണുന്നത് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഒരുപാട് ജോഡി . കണ്ണുകളെയാണ്.

അതോടെ ഇത്ര നേരം തങ്ങൾ കാട്ടിക്കൂട്ടിയ പ്രഹസനം മൊത്തം കണ്ടൊള്ള നിൽപ്പാണെന്ന് ഏകദേശം ധാരണയായി.

ചിരിക്കണോ കരയാണോന്നറിയാത്ത അവസ്ഥയിലായി അവർ. പിന്നെ പണ്ടേ അപാര തൊലിക്കട്ടിയായോണ്ട് എല്ലാരേം നോക്കി ഇളിച്ചുകാട്ടിക്കൊണ്ട് പരസ്പരം കൈകോർത്തു പിടിച്ചു നടന്നു.

അതോടെ ഇനിയൊരു മടങ്ങിവരവുണ്ടാവൂല്ല അമ്മാവോ എന്നും പറഞ്ഞു അവിടുന്നുമിവിടുന്നുമൊക്കെ കിളിപറത്തലും തുടങ്ങി. അപ്പൊ ബാക്കിയുള്ളവരുടെ കിളിയെന്താ പറക്കാഞ്ഞെന്നു ചോയിച്ചാൽ അവർക്കില്ലേലും കിളികൾക്കില്ലെ നാണോം മാനോമൊക്കെ.


ശോ നാണംകെട്ടല്ലോടിയേ.....വേണ്ടായിരുന്നു....

തലയിൽ കയ്യുംവെച്ചു മേലോട്ടും നോക്കിയിരുന്നുകൊണ്ടുള്ള നിഹയുടെ പറച്ചിൽ കേട്ടിട്ടും ഇനി എങ്ങനെ അവരെപ്പോയി വായിനോക്കുന്നുള്ള വിഷമത്തിലാണ് അപ്പു.

കുട്ടിയെ കുറ്റം പറയാനും പറ്റൂല്ല. രാവിലെ ചെന്ന് കയറിയപ്പോളെ കേൾക്കുന്ന ഇന്നത്തെ സ്ട്രൈക്ക് എങ്ങനെ വിജയകരമായി വായിനോക്കി ആഘോഷിക്കാമെന്ന ഐഡിയകളായിരുന്നു. അതിന്റെ ഭാഗമായി തെണ്ടിനടന്നാണ് ക്രീമും പൌഡറുമൊക്കെ സങ്കടിപ്പിച്ചു കഷ്ട്ടപ്പെട്ടു ഇച്ചിരി ഗ്ലാമറുണ്ടാക്കിയെടുത്തെ. അതൊട്ടു തല്ലുപിടിത്തത്തിൽ പോവുകേം ചെയ്തു നോക്കേണ്ടവരെല്ലാം നല്ല വെടിപ്പായി കാണുകേം ചെയ്തു. അങ്ങനെ ആകെമൊത്തം ത്രീ ജി അടിച്ചിരിപ്പാണാള്.

അതിനിടെക്കാണ് നിഹെടെ വക കമന്റും. സാഹചര്യം ശെരിയല്ലാത്തൊണ്ടു മാത്രം അവള് രക്ഷപ്പെട്ടു.


ഇതേസമയം സമരം വിളിക്കാൻ വന്ന നമ്മുടെ ചേട്ടന്മാർ മുന്നേ അരങ്ങേറിയ കലാപരിപാടിടെ മൂഡിലാണ്. എവിടൊക്കെയോ പൊട്ടലും ചീറ്റലുമ്പോലെ പ്രേമത്തിന്റെ അരിമണികൾ പൊട്ടിമുളച്ചു വരുന്നു. വേറൊരു വിഭാഗം ആ കുട്ട്യോളെ എന്ത് വില കൊടുത്തും നമ്മുടെ പാർട്ടിയിൽ തന്നെ ചേർക്കണമെന്നും ചിന്തിച്ചു നിൽക്കുന്നു. എങ്ങാനം എതിർപ്പാർട്ടിക്കാർ കൊത്തികൊണ്ടുപോയാൽ പോയില്ലേ കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം.


പതിവ് സമയം കഴിഞ്ഞിട്ടും സമരം വിളി തുടങ്ങാതെ വന്നതും ടീച്ചർമാർ ക്ലാസ്സെടുക്കാൻ തുടങ്ങിയിരുന്നു.

ഇപ്പൊ എത്തും ഇപ്പൊ എത്തുന്നു കാത്തിരുന്നു സ്ട്രൈക്ക് വിളിക്കാൻ ആരും വരാതെന്നു ഇത് നടത്താൻ തീരുമാനിച്ചവരുടെ കുടുംബക്കാരെ വരെ സ്മരിച്ചു ഒരു പരുവമായിരുപ്പാ പിള്ളേർ.

നിഹായും അപ്പുവും പിന്നെ നേരത്തെ കണ്ടത് അവരെ തന്നല്ലേ ഇനി അവര് വന്ന വഴി തന്നെ തിരിച്ചുപോയോന്നറിയാതെ തലയും ചൊറിഞ്ഞിരുപ്പാണ്.


ഇതേസമയം സമരം വിളിക്കാൻ വന്നവർ അടുത്ത ചായക്കടയിലിരുന്നു ചായയും ബോണ്ടയും തീറ്റയാണ്. എന്നാൽ ഒരു വായ് വക്കാൻ വരുന്നതിനും മുന്നേ തുമ്മലൊട് തുമ്മലാണ് പാവങ്ങൾ. ചോർന്നു പോയ എനർജി തിരിച്ചു കയറ്റി പൂർവാതികം ശക്തിയോടെ അവർ തിരിച്ചുവന്നു.

സ്കൂളിൽ മുദ്രവാക്യങ്ങളുയർന്നു കേട്ടു. ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറിയതും കൂടുതൽ ഊർജ്ജം കൈവന്നിരുന്നു. അതുവരെയും വാടിയിരുന്ന കുട്ടികളുടെ മുഖങ്ങൾ വിടർന്നു തുടങ്ങി. സ്കൂളിലോന്നടങ്കം ആവേശം ആളികത്തി. ടീച്ചർമാരെല്ലാം പുറത്തു പോയതോടെ കുട്ടികൾ ഒന്നടങ്കം ആവേശത്തോടെ ചാടിയിറങ്ങി. ആൺപെൺവ്യത്യാസമില്ലാതെ ഒറ്റസ്വരത്തിലുള്ള ആർപ്പുവിളികൾ ആ സ്കൂളിൽ ഉയർന്നു കേട്ടിരുന്നു.

നിഹായും അപ്പുവും പൂത്തിരി കത്തിച്ച സന്തോഷത്തിലിരുപ്പാണ്. ശബ്ദമടുത്തു വരുംതോറും കയ്യിലെ രോമങ്ങളൊക്കെ എണ്ണിച്ചു നിന്നു ഡാൻസ് കളിക്കാൻ തുടങ്ങിയിരുന്നു.

ക്ലാസ്സിലെ പിള്ളേരെല്ലാം പുറത്തെത്തിയിരുന്നു. ഇവരും ഇടക്കൂടെ നൂഴ്ന്നുകയറി മുൻപന്തിയിൽ സ്ഥാനം പിടിച്ചു.
ദൂരെ നിന്നുള്ള ശ്രീധരന്റെ ദൃഷ്ടി നിഹയിൽ പതിഞ്ഞത് കണ്ടതോടെ അവൾ അപ്പുവിനേം വലിച്ചു അവിടുന്നു വലിഞ്ഞു. കുറച്ചു ദിവസമായി മാറ്റി വച്ചിരിക്കുന്ന തല്ലു വേണേൽ എല്ലാരുടേം മുന്നിൽവെച്ചു തരാൻ പോലും അയാൾ മടിക്കില്ലെന്നറിയായിരുന്നു. ആവേശത്തിൽ കണ്ടോണ്ടിരുന്ന അപ്പുവിന് അത്ര പിടിച്ചില്ലെങ്കിലും കാര്യം പറഞ്ഞപ്പോൾ ആള് മിണ്ടാണ്ടിരുന്നു.

എന്നാൽ ഒരു പണിയിൽനിന്ന് രക്ഷപെട്ടോടി നിഹാ ചെന്ന് പെട്ടത് വേറൊരു പണിയിലാണെന്ന് വേണം പറയാൻ.
സ്പീഡിൽ ഓടുംനേരം പിന്നിൽ നിന്നാരുമായോ കൂട്ടിലിടിച്ചു തിരിഞ്ഞു നോക്കിയപ്പോ ദേണ്ടേ നിക്കുന്നു മുന്നിൽ അടുത്ത മാരണം. അവളെ കണ്ടതും കയ്യിൽ പിടിച്ചു വലിച്ചൊരു പോക്കായിരുന്നു. നിഹാ അപ്പുവിന്റെ കയ്യിൽ വിടാതെ പിടിച്ചോണ്ട് കൂട്ടിനു ഒരാളുണ്ടെന്ന സമാധാനത്തിലാണ് നിഹാ. അപ്പുവാണേൽ നിഹായെ നോക്കി പല്ലുകടിക്കുകയും ചെയ്യുന്നു.


കുറച്ചാളൊഴിഞ്ഞ സ്ഥലം കണ്ടതും ആൾ നിഹയിലെ പിടി അയച്ചു. എന്നിട്ടും നിഹാ അപ്പുവിലുള്ള പിടി അയച്ചിരുന്നില്ല.

തനിക്കു മുന്നിൽ മാറിൽ കൈ കെട്ടി നോക്കിനിക്കുന്ന ആളെ കണ്ടതും ഉമിനീരിറക്കി നിൽപ്പാണ് നിഹാ. അവളുടെ തല കുനിഞ്ഞു തന്നെ നിന്നു. അപ്പു ഇതെല്ലാം നോക്കി അടുത്ത് തന്നെ നിൽപ്പുണ്ട്. നിഹാ എന്തെങ്കിലും പറയുംമുന്നേ കൈയ്യുയർത്തി തടഞ്ഞു ആൾ പറഞ്ഞു തുടങ്ങി...

നിന്റെ തലയെന്താ നിഹാ താനിരിക്കുന്നെ.....
എന്നുമുതലാ നീ എന്റെ മുന്നിൽ തല കുനിച്ചു തുടങ്ങിയെ അത്രക്കും അന്യനായിപ്പോയോ നിഹാ നിനക്ക് ഞാൻ......


തുടരും


വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ 😍😍


HAMAARI  AJBOORI  KAHAANI   11

HAMAARI AJBOORI KAHAANI 11

4.9
1787

HAMAARI AJBOORI KAHAANI  പാർട്ട്‌ 11 നിന്റെ തലയെന്താ നിഹാ താനിരിക്കുന്നെ..... എന്നുമുതലാ നീ എന്റെ മുന്നിൽ തല കുനിച്ചു തുടങ്ങിയെ അത്രക്കും അന്യനായിപ്പോയോ നിഹാ നിനക്ക് ഞാൻ...... അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ടായിരുന്നു ആളുടെ ചോദ്യം. എന്നാൽ അയാളെ നോക്കാൻ കഴിയാതെ വീണ്ടുമാ മിഴികൾ താന്നുപോയി. അതിൽ നിറഞ്ഞുനിന്ന വേദന അവളെ തന്നെ ഉറ്റുനോക്കിനിന്നവരിലും നോവുണർത്തി. നീയൂടെ എന്നെ തോൽപ്പിക്കല്ലേ മോളെ... ഈ കണ്ണോരിക്കലും നിറഞ്ഞുകാണരുതെന്നാഗ്രഹിക്കുന്നവനാ ഞാൻ..... എന്നിട്ടാ ഞാൻ കാരണം നിന്റെ കണ്ണ് നിറഞ്ഞാൽ സഹിക്കില്ല മോളെ എനിക്ക്.... നെഞ്ചുപൊട്ടിപ്പോവൂടി എന്റെ..... ഓരോ വാക്കും പ