Aksharathalukal

നിന്നിലെ പ്രണയത്തിനായി.....

നിറപൗർണമി    പൂക്കുന്ന  യാമങ്ങളിൽ
എൻ   നിദ്രയെ   കവർന്നതെന്തിനാണു   നീ.......
 
ചെമ്പകം   പൂക്കുന്ന   കാവുകളിൽ
നിൻ   പ്രണയത്തിനായി   ഞാൻ
തെളിയിച്ച   മൺ ചിരാതുകൾ...
 
നിൻ   നാദസംഗീതം    കേൾക്കുവാനായി
എൻ   നൂപുരധ്വനികൾ
കാതോർക്കയായി............
 
സീ മന്തം    നിറയുമി   ഇടനാഴിയിൽ
നിൻ   അധരം  തൻ   മുദ്ര  പതിഞ്ഞിടുവാൻ   മോഹിക്കുമ്പോൾ....
 
നിൻ   നെറ്റിയിലെ   സൂര്യശോഭയിൽ
എൻ   അ ധരം     ഒരു   പനിനീർ    മഴയായി
പെയ്തീ ടുമ്പോൾ ...........
 
മൗനമായി   മൊഴിയും   എൻ  കൊലുസിൻ
രാഗസംഗീതവും..........
 
അഞ്ജനമെഴുതിയ   എൻ   മിഴികളിലെ
പ്രണയനൊമ്പരവും.......
 
നീ   കാണുന്നില്ലേ.................
 
ഓർമ്മതാളുകളിൽ    സൂക്ഷിച്ച
മയിൽ‌പീലിയെ
എന്നിൽ   നിന്നും   പിഴുതെറിയാൻ
കഴിയാത്ത   സംവത്സരങ്ങൾ   വരെയും............
 
 
നിന്റെ   പാതിയായിടുവാൻ
കാത്തിരിക്കുകയാണ്............
 
  എന്നെന്നും
                ശിവപാർവതിക്കായി...
                          നിന്നിലെ   പ്രണയത്തിനായി