എൻ മിഴികളിൽ പ്രണയത്തിൻ
തിരകളെ തീർത്തവനെ......
നീ ശ്രുതി ചേർത്തു പാടിയ
പ്രണയതംബുരു ഇന്നു മൗനത്തിൽ ആണ്ടു പോയി.........
എന്നിലെ ചിതറി തെറിച്ച നൂപുരധ്വനികൾ തൻ
മണികൾക്കു നിന്നുടെ ഗന്ധമാണ്......
വൈരക്കൽ മൂക്കുത്തിയിൽ നിൻ
അധരങ്ങൾ തൻ മാധുര്യo നിറഞ്ഞു നിൽക്കുന്നു ഇന്നു..............
ചെമ്പകം പൂത്ത ഇടവഴികളിൽ നിൻ
കല്പാദങ്ങൾ തൻ ശേഷിപ്പുകൾ ഇന്നു
മായാതെ ഉണ്ട്...........
എൻ തൂലികയിൽ വിരിഞ്ഞ പ്രണയ
സൗഗന്ധികങ്ങൾ എല്ലാം നിനക്കു മാത്രമായിരുന്നു.........
നീ അതു കണ്ടുവോ...........
എൻ സ്നേഹത്തിൻ അർഥം നിന്നിൽ തിരയാൻ എനിക്കു ഭയമാണ്...........
പ്രതിഷിക്കുന്ന അർഥം അല്ല
അതിനുള്ള മറുപടിയെങ്കിൽ.......💔💔
പെയ്തൊഴിയാത്ത ഓർമ്മകൾ തൻ പേമാരി സമ്മാനിച്ചു
എവിടേക്ക് ആണു നീ പോയ് മറഞ്ഞത് ?
ഏഴ് കടലുകളും താണ്ടി
നിൻ വരവിനായി
ഇവിടെ ഈ ചെമ്പകചോട്ടിൽ
നിൻ ഓർമ്മകളും പേറി .........
ആ ഹൃദയത്തിൽ.... നിൻ പ്രണയമായി
എന്റെ നാമം ഉണ്ടാകില്ലേ......
അതോ...... എല്ലാം.... വെറും
പാഴ് കിനാവുകൾ ആയി...........💔💔
എന്നെന്നും
നിന്റെ
മാത്രം