Aksharathalukal

will you marry me ❤️ 3

അടുത്ത പ്രവൃത്തി ദിവസം രജിസ്റ്റർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തു...
ഗൗരിയുടെയും മനോജിന്റെയും ഫോട്ടോ അവിടെ നോട്ടീസ് ബോർഡിൽ ഇട്ടു....

ഒരുമാസത്തിന് ശേഷം ഒരു തിങ്കൾ ...
രണ്ട് പേർക്കും ബന്ധുക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് മനോജിന്റെ ഭാഗത്ത് നിന്ന് സാക്ഷിയായി ഒപ്പിടാം എന്ന് മഹി തീരുമാനിച്ചു...
ഗൗരിക്ക് എറണാകുളത്ത് ഉള്ള ഒരു ഫ്രണ്ടിന്റെ മകൻ ആയിരുന്നു വരാം എന്നേറ്റത്...

ഫ്രണ്ടിന് വരാൻ പറ്റാത്ത എന്തോ തിരക്കിൽ പെട്ടത് കൊണ്ട് മകനേ അയക്കാം എന്ന് പറഞ്ഞു.....

രജിസ്റ്റർ ഓഫീസിൽ മഹിയൊക്കെ എത്തി ഒരുപാട് സമയം കഴിഞ്ഞിട്ടും ഫ്രണ്ടിന്റെ മകനേ കാണാതെ ആയതോടെ അവൾക്ക് നന്നേ ദേഷ്യം വന്നു....

എന്തെങ്കിലും പറഞ്ഞു പോയാൽ അത് ഗൗരിയെ വിഷമിപ്പിക്കും എന്നുള്ളത് കൊണ്ട് ഒന്നും പറയാനും അവൾക്ക് പറ്റുന്നില്ലായിരുന്നു....

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു വിശന്നിട്ട്  വയറ് തള്ളക്ക് വിളി തുടങ്ങിയപ്പോൾ കടയിൽ നിന്നും സ്നാക്സ് വാങ്ങാൻ ആയി മഹി അപ്പന്റെ പോക്കറ്റിൽ കയ്യിട്ടു പൈസയുമായി ഓഫീസിന് പുറത്തെ റോഡിലേക്ക് ഇറങ്ങി
ഡ്രിങ്ക്സിന്റെ കുപ്പിയും വാങ്ങി ചുമന്ന ലെയ്സ് പാക്കറ്റ് തന്നെ വേണം എന്ന് പറഞ്ഞു വാശി പിടിച്ചു കൊണ്ടിരിക്കെ ഒരു ബൈക്ക് അവളെ പാസ്സ് ചെയ്തു ഓഫീസിന് അകത്തേക്ക് കയറി......

ഓഫീസിൽ ഇന്ന് അപ്പന്റെ മാത്രം കല്യാണമേ ഉള്ളൂ എന്ന് അറിയാവുന്നത് കൊണ്ട് ഗൗരി പറഞ്ഞ ആള് അതാകും എന്ന ഉറപ്പോടെ അവൾ റോഡ് മുറിച്ച് ഇപ്പുറത്തേക്ക് വന്നു...

ഇനി താൻ കാരണം ലേറ്റ് ആകണ്ട എന്ന ചിന്തയിൽ ഓടി കിതച്ച് വന്നതും ബൈക്ക് സ്റ്റാന്റിൽ വെക്കുന്ന അയാളെ ഇടിച്ച് ദോ കിടക്കുന്നു...

താഴെ.............

അമ്മേ... എന്താത്???

ഉറക്കെ ചോദിച്ചു കൊണ്ടവൻ കണ്ണ് തുറന്ന് നോക്കി.....
മുകളിൽ കണ്ണുകൾ ഇറുകെ അടച്ച് കിടക്കുന്ന മഹിയെ കണ്ടതും.. 

കാര്യം ഒന്ന് റീവൈൻഡ് ചെയ്തു....

അവൻ  ബൈക്കിൽ നിന്നും ഇറങ്ങുന്നു....
ഹാൻഡിലിൽ കിടന്ന പൂമാല എടുക്കുന്നു വെയ്റ്റ്  നോക്കി മുഖം ചുളിക്കുന്നു....
സൂപ്പർ ഫാസ്റ്റ് പോലെ എന്തോ വന്ന് നെഞ്ചത്തേക്ക് കയറുന്നു താഴെ വീഴുന്നു....

അവൻ മഹിയുടെ പറന്നു കിടന്ന മുടിയിഴകളെ ഒതുക്കി വയ്ക്കാൻ തുനിഞ്ഞപ്പോഴേക്കും അവൾ കണ്ണ് തുറന്നു....

നീയോ????
എന്ന് ചോദിച്ചു കൊണ്ട് പിടഞ്ഞെഴുനേറ്റു...

അതേ ഞാൻ തന്നെ എന്തെ????

ഒന്നുല്ല ആളെ വിടപ്പ...
എന്ന് പറഞ്ഞു കൊണ്ടുവൾ തിരിഞ്ഞു നടന്നു....

യെച്ചൂസ് മി..... ജാൻസി റാണി ഒന്ന് നിന്നെ..

ആ കഴുത്തിൽ കിടക്കുന്ന മാല ഒന്നിങ്ങു തന്നെ..... എന്നിട്ട് എങ്ങോട്ടെന്ന് വചാ ചവിട്ടി കുലുക്കി പൊയ്ക്കോ...

അവന്റെ സംസാരം കേട്ട് ചൊറിഞ്ഞു വന്നതും കഴുത്തിൽ നിന്ന് പൂ മാല ഊരി അവന്റെ കഴുത്തിൽ കൊണ്ടിട്ടു...

ഇനി പോകാലോ???

എന്ന് ചോദിച്ചതും അവൻ അവന്റെ കഴുത്തിലെ മാല ഊരിക്കൊണ്ട്  അവൾക്കടുത്തേക്ക് ചെന്നു...

അതേ ഒരു ഫ്രീ ആയിട്ട് ഉപദേശം തരട്ടെ....
പെൺകുട്ടികൾ ആയാൽ കുറച്ചൊക്കെ അടുക്കോം ഒതുക്കോം ഒക്കെ ആകാം....!!!

മഹി അവനെ ഒന്ന് തറപ്പിച്ച് നോക്കി എന്നിട്ട് പറഞ്ഞു 
ആണോ ചേട്ടാ???
എന്നാലേ  ഞാൻ പെൺകുട്ടിയല്ല...!!!

അത് എനിക്ക് കണ്ടപ്പോഴേ തോന്നി...
പെണ്ണല്ല എന്ന്....
അവൻ പിറുപിറുത്തു...
.

അതേ നിങ്ങൾക്കൊക്കെ ഞങ്ങളെ പോലുള്ളവർ പരിഹാസപാത്രങ്ങൾ ആണ്....
ഞാൻ പറഞ്ഞത് സത്യമാണ്
എനിക്കുള്ളിൽ ഒരു ആണിന്റെ സ്വഭാവം ഒളിഞ്ഞു കിടപ്പുണ്ട്.....

അപ്പൊ തോന്നിയ ഒരു കുസൃതിക്ക് അവൾ കണ്ണ് നിറച്ച് കൊണ്ട് അവനോട് പറഞ്ഞു...

കേട്ടത് വിശ്വസിക്കാൻ ആകാതെ രണ്ട് നിമിഷം അവൻ നിന്നു പോയി....
പക്ഷെ അന്ന് ബസ്സിൽ കിസ്സ് ചെയ്തപ്പോൾ......!!!

അവൻ വല്ലാത്ത ആലോചനയോടെ നിന്നു....

അവന്റെ നിൽപ്പ് കണ്ട് മഹി ചുണ്ടുകൾ കടിച്ച് പിടിച്ച് പൊട്ടി വന്ന ചിരിയെ നിയന്ത്രിച്ചു....

"""മോനെ നന്ദു """"

ഗൗരിയുടെ വിളി കേട്ടതും അവൻ ആലോചനയിൽ നിന്നും ഉണർന്ന് മഹിയെ നോക്കി....

ഒരു ചെക്ക് ഷർട്ടും ജീനും ആണ് വേഷം മുടി ഒതുക്കി കെട്ടി വച്ചിരിക്കുന്നു....
കണ്ണിൽ മഷിയോ????
കഴുത്തിൽ മാലയോ ഒന്നും തന്നെ ഇല്ലാ....
കാതിൽ ഒരു വെളുത്ത സ്റ്റഡ് ഉണ്ട് അതും വളരെ സൂക്ഷിച്ച് നോക്കിയാൽ മാത്രം കാണുന്നത്...

""""മോനെ നന്ദു.....
അമ്മയ്ക്ക് എന്താ ഇത്ര തിരക്ക്...????""

ഗൗരി അത് ചോദിച്ചു കൊണ്ട് പടിക്കെട്ടുകൾ ഇറങ്ങി താഴേക്ക് വരുമ്പോഴും നന്ദുവിന്റെ കണ്ണുകൾ മഹിയിൽ തന്നെ ആയിരുന്നു....

"""അമ്മ  അൻവിയുടെ സ്കൂൾ വരെ പോയി ആന്റി...
അവിടെ ഓപ്പൺഹൗസ് ആണ്.. """
അവൻ പറഞ്ഞു കൊണ്ട് വീണ്ടും മഹി നിന്നിടത്തേക്ക് നോക്കിയതും അവിടം ശൂന്യം ആയിരുന്നു...

'""ഗൗരി ആന്റി ആ കുട്ടി??? ""

"""അതാണ് മഹി ഞാൻ എപ്പോഴും പറയാറുള്ള ചുണക്കുട്ടൻ....."""
ഗൗരിയുടെ മറുപടിയിലും അവനെന്തോ കല്ല് കടി തോന്നി....

അതേ ഇനി അവിടെ നോക്കി നിന്ന സബ് രജിസ്ട്രാറ് അയാളുടെ വഴിക്ക് പോകും ഇപ്പോഴേ ലേറ്റ് ആണ്....

നന്ദുവിന്റെ വല്ലായ്മയോടെ ഉള്ള നോട്ടം പാടെ അവഗണിച്ചു കൊണ്ട് മഹി പറഞ്ഞു...

ഗൗരിക്ക് പിറകെ അവനും അകത്തേക്ക് കയറി....
മുന്നിൽ അപ്പന്റെ കയ്യും പിടിച്ച് മഹിയും...
സൈൻ ചെയ്തു കഴിഞ്ഞ് നന്ദു കൊണ്ടുവന്ന മാല ഇരുവരും പരസ്പരം ചാർത്തി....

പലപ്പോഴും തന്നിലേക്ക് നീളുന്ന പാറി വീഴുന്ന നോട്ടം മഹിക്ക് വല്ലാത്ത സന്തോഷം പകർന്നു കൊടുക്കുന്നുണ്ടായിരുന്നു....
ഒന്നര മാസമായി ആദ്യ കൂടിക്കാഴ്ച കഴിഞ്ഞിട്ട് ഇതിനിടയിൽ ഒരിക്കൽ പോലും പിന്നീട് കണ്ടിട്ടില്ല... 

പക്ഷെ അന്നത്തെ ആ ഇൻസിഡന്റ്....
അവന്റെ കുറുമ്പ് നിറഞ്ഞ സംസാരം അതിനുള്ള ഒരു മധുര പ്രതികാരം ആണിത്.....

അതോർക്കേ അവളിൽ ഒരു പുഞ്ചിരി വിടർന്നു......

മഹിയെ നടുവിൽ നിർത്തി മനോജിന്റെയും ഗൗരിയുടെയും ഒരു ഫോട്ടോ എടുത്ത് കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങിയ നന്ദുവിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടാണ് മനോജ്‌ വണ്ടിയിലേക്ക് കയറിയത്... 

മനസ്സ് ചത്തിരിക്കുകയായിരുന്നു എങ്കിലും അവളുടെ സ്വഭാവത്തിന് ഉടായിപ്പ് പറഞ്ഞത് ആണോ എന്ന് ഒരു ഡൌട്ട് ഉണ്ടായിരുന്നു അവന്...

അതേ ചിന്തയോടെ മഹിയെ നോക്കിയതും ആരെയോ നോക്കി റാസ്ക്കൽ എന്ന് വിളിച്ച് കൊണ്ട് തുറന്ന് കിടന്ന ഷിർട്ടിന്റെ ആദ്യ ബട്ടൺ ഇടുന്ന അവളെ കണ്ടതും
ഒരു ചിരിയോടെ അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.....

ഗൗരിക്കും മനോജിനും ഒരു പ്രൈവസി കൊടുക്കാൻ വേണ്ടിയും നന്ദുവിന് ഒരു ഡോസ് കൊടുത്തത് കൊണ്ട് അവൻ ചൊറിയില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടും അവന്റെ ബൈക്കിന്റെ പിന്നാലെ കയറി.....

ബൈക്കിൽ വട്ടം കയറി ഇരുന്ന അവളെ കണ്ട് ഒന്ന് അമ്പരന്നു എങ്കിലും അടുത്ത നിമിഷം ഒരു ചിരിയോടെ ബൈക്ക് മുന്നിലേക്ക് കുതിച്ചു.   


ഉള്ളതും ഇല്ലാത്തതുമായ മുഴുവൻ ഗട്ടറിലും ഹമ്പിലും പറപ്പിച്ച് കൊണ്ടാണ് അവന്റെ യാത്ര...
തുടക്കത്തിൽ പിന്നിലെ കമ്പിയിൽ പിടിച്ചിരുന്ന അവളുടെ കൈകൾ ജീവനിൽ കൊതിയുള്ളത് കൊണ്ട് നന്ദുവിന്റെ ചുമലിൽ അമർന്നു....

അവനിലേക്കമരുന്ന തന്റെ ശരീരം പിടിച്ചു നിർത്താൻ അവൾ നന്നേ പാട് പെട്ടു.. 
ഒടുവിൽ സഹികെട്ടതും വണ്ടി നിർത്തിച്ചു....

തനിക്ക് എന്തിന്റെ കേട് ആണെടോ??
ഒരു പെൺകുട്ടിയാണ് പിന്നിൽ എന്ന് ഓർത്തൂടെ...??

അത് പിന്നെ താനല്ലേ പറഞ്ഞത് ട്രാൻസ് മെൻ ആണെന്ന് അതാ...
തനിക്ക് ഫീൽ ആയോ????

അവൻ ചിരിയടക്കി കൊണ്ട് ചോദിച്ചു...

എ.. എന്ത്???
എനിക്കൊന്നും തോന്നിയില്ല...
ജീവനിൽ കൊതി ഉള്ളത് കൊണ്ട് പറഞ്ഞതാണ്.. !!!

ഒന്ന് പതറി കൊണ്ട് അവൾ പറഞ്ഞൊപ്പിച്ചു....

എന്നാ ഓക്കേ പോകാം അങ്കിളും ആന്റിയും നമ്മളെ കടന്ന് മുന്നോട്ട് പോയി...

ഹ്മ്മ്....

പിന്നീടുള്ള യാത്രയിൽ വളരെ സാവധാനം ആണ് അവൻ പോയത്....

മഹിയുടെ വീട്ടിൽ എത്തിയതും അവളോടി അകത്ത് കയറി....
അവനെ ഫേസ് ചെയ്യാൻ എന്തോ ബുദ്ധിമുട്ട് ഉള്ളത് പോലെ....

അല്പനേരം കഴിഞ്ഞതും പൊട്ടിച്ചിരിയും സംസാരവും കേട്ട് വന്ന് നോക്കുമ്പോൾ അപ്പയും അവനും നല്ല സംസാരം അവൾ ഗൗരിക്കടുത്ത് നിന്ന് റൂമിലേക്ക് വലിഞ്ഞു.....

മുറിയുടെ വാതിൽ ചാരി ഫ്രഷ് ആയി വന്നതും മുറിയിൽ നന്ദു..  
ബെഡിലിരുന്ന് ബുക്സ് ഒക്കെ മറിച്ച് നോക്കുന്നു....

അവനെ കണ്ട് ഒന്ന് കിറുങ്ങി എങ്കിലും അടുത്ത നിമിഷം അവനടുത്തേക്ക് പാഞ്ഞു വന്നു....

തനിക്കൊരു മന്നേഴ്സ് ഇല്ലെടോ???
ഒരു പെൺകുട്ടിയുടെ റൂമിൽ അവളുടെ അനുവാദം ഇല്ലാതെ ഇങ്ങനെ കയറി ഇരിക്കാൻ....
വഷളൻ...!!!

വിരൽ ചൂണ്ടി വിറച്ച് കൊണ്ട് മഹി പറഞ്ഞതും ആ വിരൽ  ഒരു കൈയ് കൊണ്ട് പിടിച്ച് വളച്ചു....

വഷളൻ എന്ന് വിളിക്കരുത് എന്ന് നിന്നോട് ഞാൻ അന്നേ പറഞ്ഞു....

അപ്പൊ മോളെ എന്താ വഷളത്തരം എന്ന് അറിയിച്ചിട്ടേ ഉള്ളൂ....
അതിന് മുൻപ് ഒരു കാര്യം നീ പറഞ്ഞിരുന്നില്ലേ???
എന്താ അത്.....
ഹാ... ഓർമ്മ വന്നു...
നീ പെണ്ണല്ല എന്ന്????
എന്നാ അത് ആദ്യം പരിശോധിക്കാം....
ഞാൻ ഒന്ന് കിസ്സ് ചെയ്യാം നിനക്ക് ഫീൽ ആകുന്നു എങ്കിൽ നീ പെണ്ണ്....
അല്ലെങ്കിൽ.....


ദേ...... ഒരു കൈ അകലത്തിൽ  നിന്നോ നിന്റെ ഒരു വിരൽ എങ്ങാനും എന്റെ ദേഹത്ത് സ്പർശിച്ചാൽ ഞാൻ അപ്പയെ വിളിക്കും.....

അപ്പൊ നിനക്ക് പേടിയുണ്ട്????
മ്മ്....
എന്നാ പറ  അൺസ്‌പെക്ടഡ് ആയിട്ട് അന്ന് കിസ്സ് കിട്ടിയപ്പോൾ എന്ത് തോന്നി നിനക്ക്......

പറ.....!!!

അവൻ സ്വരം താഴ്ത്തി ചോദിച്ചതും....

എനിക്കൊന്നും തോന്നിയില്ല... ഇയാള് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിക്കെ....

അവൻ മെല്ലെ അവൾക്കടുത്തേക്ക് നടന്നതും പുറത്ത് നിന്ന് ഗൗരി വിളിച്ചു.....

"""മഹി......!!!!"""

അപ്പൊ മഹി.....
ഐ ആം അനന്തകൃഷ്ണൻ....
ടെക്കിയാണ് ബാംഗ്ലൂർ ലീവിന് വന്നിരിക്കുന്നു.....
ആൻഡ്  ഐ ലവ് യൂ......
യൂ  ആർ തെ സ്പെഷ്യൽ വൺ ടു മി....

ഇത് പറഞ്ഞില്ലെങ്കിൽ ഇന്ന് സ്വസ്ഥത ഉണ്ടാകില്ല അതാ.....

പോട്ടെ ബൈ.......

അവൻ പോയ വഴിയേ കിളി പോയത് പോലെ അവൾ നിന്നു....

കാര്യം അന്ന് കണ്ട മുതൽ ഇന്നവരെ ഇവനെ ആലോചിക്കാത്ത ഒരു നിമിഷം ഇല്ല....

പക്ഷെ അത് എങ്ങനെ ഒരു പണി കൊടുക്കാം എന്ന് ആയിരുന്നു.....

സാരമില്ല ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ????
നിനക്കുള്ള വടി ഞാൻ വെട്ടുന്നെ ഉള്ളൂ മോനെ തരാം....
വഴിയേ തരാം....

(തുടരും...)
✍️❤️ഹഷാര❤️

കമന്റ്സ് പറയോ??? 😍

 


will you marry me ❤️ 4

will you marry me ❤️ 4

4.5
2983

കാര്യം അന്ന് കണ്ട മുതൽ ഇന്നവരെ ഇവനെ ആലോചിക്കാത്ത ഒരു നിമിഷം ഇല്ല.... പക്ഷെ അത് എങ്ങനെ ഒരു പണി കൊടുക്കാം എന്ന് ആയിരുന്നു..... സാരമില്ല ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ???? നിനക്കുള്ള വടി ഞാൻ വെട്ടുന്നെ ഉള്ളൂ മോനെ തരാം.... വഴിയേ തരാം.... നീ ഇനി ഗൗരി ആന്റിയെ കാണാനായിട്ട് എങ്കിലും ഇത് വഴി വരുമല്ലോ???? അത് മനസ്സിലോർത്ത് മുറിക്ക് പുറത്തിറങ്ങിയതോടെ കിച്ചണിൽ തട്ടും മുട്ടും കേട്ടു... അതാ സ്ലാബിൽ  ഇരിക്കുന്നു പോകുവാന്ന് പറഞ്ഞു ഷൈൻ കാണിച്ച തെണ്ടി ക്ലോസപ്പ് ചിരിയുമായി... മഹി പിറുപിറുത്ത് കൊണ്ട് അങ്ങോട്ടേക്ക് നടന്നു... ഇയാള് പോയില്ലേ???? അവനവിടെ ഇരിക്കുന്നത് ഇഷ്ടപ്പെ