Aksharathalukal

will you marry me ❤️ 4

കാര്യം അന്ന് കണ്ട മുതൽ ഇന്നവരെ ഇവനെ ആലോചിക്കാത്ത ഒരു നിമിഷം ഇല്ല....

പക്ഷെ അത് എങ്ങനെ ഒരു പണി കൊടുക്കാം എന്ന് ആയിരുന്നു.....

സാരമില്ല ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ????
നിനക്കുള്ള വടി ഞാൻ വെട്ടുന്നെ ഉള്ളൂ മോനെ തരാം....
വഴിയേ തരാം....

നീ ഇനി ഗൗരി ആന്റിയെ കാണാനായിട്ട് എങ്കിലും ഇത് വഴി വരുമല്ലോ????

അത് മനസ്സിലോർത്ത് മുറിക്ക് പുറത്തിറങ്ങിയതോടെ കിച്ചണിൽ തട്ടും മുട്ടും കേട്ടു...

അതാ സ്ലാബിൽ  ഇരിക്കുന്നു പോകുവാന്ന് പറഞ്ഞു ഷൈൻ കാണിച്ച തെണ്ടി ക്ലോസപ്പ് ചിരിയുമായി...

മഹി പിറുപിറുത്ത് കൊണ്ട് അങ്ങോട്ടേക്ക് നടന്നു...

ഇയാള് പോയില്ലേ????
അവനവിടെ ഇരിക്കുന്നത് ഇഷ്ടപ്പെടാത്തത് പോലെ അവൾ പറഞ്ഞു...

ഞാൻ ഇറങ്ങിയതാ അപ്പൊ ആന്റിക്കും അങ്കിളിനും നിർബന്ധം ഫുഡ് കഴിച്ചിട്ട് പോകാം എന്ന്...
എന്നാൽ പിന്നെ ആയിക്കോട്ടെ എന്ന് ഞാനും കരുതി...

നന്ദു മഹിയെ നോക്കി ചിരിയോടെ പറഞ്ഞു...

ഹാ... അത് ശെരിയാ ഒരിക്കലും മടുക്കാത്ത ഒരു കാര്യം ഫുഡ്ഡടി ആണല്ലോ???
അല്ലേ.....

മഹി അവനോട് കുറച്ച് അടുത്ത് നിന്ന് ഗൗരി കേൾക്കാതെ ചോദിച്ചു..

എനിക്ക് മടുക്കാത്ത വേറൊരു കാര്യം
കൂടെ ഉണ്ട്..
മുറിയിലേക്ക് വന്നാൽ പറഞ്ഞു തരാം...

അവൻ അതേ നാണയത്തിൽ തിരിച്ചടിച്ചു....

ഛീ പോടാ......!!!
അവളവനെ കയ്യോങ്ങി....

ഏയ് ഞാനുദ്ദേശിച്ചത്  ഉറക്കം ആണെടോ???
അല്ലാതെ....
താൻ എന്താ ഉദേശിച്ചേ??
മ്മ്........

അവളവനെ കേൾക്കാത്തത് പോലെ നടിച്ചു കൊണ്ട് ഗൗരിയെ പിന്നിൽ നിന്ന് ചേർത്ത് പിടിച്ചു....

ഇന്ന് കുക്കിംഗ്‌ എന്റെ വക...
നിങ്ങൾ ന്യൂലി മാരീഡ് കപ്പിളിന് ഇന്ന് റസ്റ്റ്‌....

മഹി ഗൗരിയെ മെല്ലെ തള്ളി  മനോജിനടുത്തേക്ക് ആക്കി കൊടുത്തു. 

മനോജ്‌ ഒന്ന് നോക്കിയിട്ട് വീണ്ടും കയ്യിലിരുന്ന പുസ്തകത്തിലേക്ക് കണ്ണ് നട്ടു.....

ഗൗരി തിരിഞ്ഞ് അടുക്കളയിലേക്ക് വന്നതും നന്ദു  അവരുടെ കയ്യിൽ പിടിച്ചു...

ആന്റി  എന്തേലുമൊക്കെ മിണ്ടിയും പറഞ്ഞും നിൽക്കെന്നെ....

മഹി ഒറ്റയ്ക്ക് അവിടെ... ഗൗരി നിന്ന് വിക്കി...

മഹിക്ക് ഞാൻ കമ്പനി കൊടുക്കാം അത് പോരെ എന്ന് നന്ദു  പറഞ്ഞതും ഗൗരി പെട്ടത് പോലെ മനോജിന്റെ അടുത്തേക്ക് തന്നെ നടന്നു...

നന്ദു മഹിക്കടുത്തേക്കും.....

തിരികെ കിച്ചൻ ഡോറിന് അടുത്തെത്തിയതും നന്ദു ഒന്ന് നിന്നു തിരക്കിട്ട പണിയിൽ നിൽക്കുന്ന മഹിയെ അവനൊന്ന് നോക്കി...

നേരത്തെ ഇട്ടിരുന്ന ഡ്രെസ്സ് മാറ്റി ത്രീ ഫോർത്ത് പാന്റും ലൂസ് ബനിയനും ആണ് വേഷം...
മുടി മുഴുവൻ എടുത്ത് ഉചിയിൽ കെട്ടി വച്ചിരിക്കുന്നു....
കഴുത്തിൽ ലവ് ടാറ്റൂ ചെയ്തിരിക്കുന്നു....
ചെവിയിൽ ഹെഡ്‌സെറ്റ് കുത്തി പോക്കറ്റിൽ ഫോൺ ഇട്ടിരിക്കുന്നു...

അവൾക്കടുത്തേക്ക് നടന്ന് നന്നാക്കി കഴുകി വച്ചിരിക്കുന്ന ഒരു ക്യാരറ്റ് എടുത്ത് കടിച്ചു....

കൈയ് നീണ്ടു വരുന്നത് കണ്ട് അവൾ തടയാൻ നോക്കുമ്പോഴേക്കും അതവന്റെ വായിൽ ആയിരുന്നു...

ഇങ്ങനെ എടുത്ത് കഴിക്കാതെ ഇനി എന്തോന്നിട്ട് വേവിക്കും????
തനിക്കെന്താ വയറ്റിൽ വല്ല കൊക്കപ്പുഴുവും ഉണ്ടോ????
കുറച്ച് മുമ്പല്ലേ കൂൾ ഡ്രിങ്ക്സും സ്നാക്സും കഴിച്ചേ????

മഹി ദേഷ്യത്തോടെ പറഞ്ഞതും അവനൊന്ന് ഇളിച്ചു..

എനിക്കെ കാരറ്റ് വല്യ ഇഷ്ടം ആണ് അതല്ലേ...????
നന്ദു പറഞ്ഞു കൊണ്ട് ലാസ്റ്റ് പീസ് എടുത്ത് വായിലേക്കിടാനായി വായ തുറന്നതും....

""ആന്നോ.. ന്നാ ഇതൂടെ കുത്തി കേറ്റ്.....
എന്ന് പറഞ്ഞു കൊണ്ട് മഹി മുറിച്ച് കൊണ്ടിരുന്ന ഏത്തക്കയുടെ പീസ് അവന്റെ വായിലേക്ക് തള്ളി....

അയ്യേ.... തുഫ്... ഫ്.. ശേ...
നീയെന്താടി പിശാചെ ഈ ചെയ്തത്....
വായിലാകെ കറയായി.....

നന്ദു മുന്നേ ഇട്ട ക്യാരറ്റ് പീസിനൊപ്പം ഇപ്പൊ ലാൻഡ് ചെയ്ത ഏത്തക്കകൂടി സ്ലാബിലേക്ക്  തുപ്പി കൊണ്ട് പറഞ്ഞു....

കണക്കായി പോയി...
ഇവിടെ വന്ന് കയ്യിട്ടു വാരിയിട്ടല്ലേ....
ആ പിന്നെ തുപ്പി കഴിഞ്ഞെങ്കിൽ ആ സ്ലാബ് ക്ലീൻ ചെയ്തേക്ക്...

അവൻ മറുപടി പറയാൻ വാ തുറന്നു എങ്കിലും പോകുന്നതിന് മുൻപ് മഹിയുടെ കാര്യത്തിൽ എന്തേലും തീരുമാനം ആക്കണം എന്നുള്ളത് കൊണ്ട്  മൗനം പാലിച്ചു...
ക്ലീനിങ് തുടങ്ങി...

ക്ലീനിങ് ഒക്കെ കഴിഞ്ഞതും മഹി പച്ചക്കറി അരിഞ്ഞു കുക്കറിൽ ആക്കിയിരുന്നു...

നന്ദു അവളോട് ഒന്ന് സംസാരിച്ചു തുടങ്ങാൻ എന്തിൽ പിടിച്ച് തുടങ്ങും എന്ന ചിന്തയിൽ ആയിരുന്നു...

ഇതിനിടയിൽ അവൾ തൈരെടുക്കാൻ ഫ്രിഡ്ജ് തുറന്നു അതിൽ ചിക്കൻ ഇരിക്കുന്നത് കണ്ടതും അതെങ്കിൽ അത് എന്ന ചിന്തയിൽ അവനൊന്ന് മുരടനക്കി...

എന്തെ തൊണ്ടയിൽ കുരുങ്ങിയോ???
അതെങ്ങനെ ആക്രാന്തം അല്ലേ...
ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ടത് പോലെ....

ദാ കുറച്ച് വെള്ളം കുടിക്ക്.....

അവൾ ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളം എടുത്ത് നീട്ടികൊണ്ട് പറഞ്ഞു...

അവളുടെ സംസാരം കേട്ട് ചൊറിഞ്ഞു വന്നെങ്കിലും ആവശ്യം  തന്റേത് ആയത് കൊണ്ട് ഇളിച്ച് തന്നെ നിന്നു....

അതേ മഹി  തന്റെ പപ്പ വലിക്കുവോ????

അറിഞ്ഞിട്ട് എന്തിനാ????

ഹാ പറയെടോ????

അപ്പൻ മാത്രമല്ല ഞാനും വലിക്കും എന്തെ??...!!!

ശെരിക്കും...????
അവൻ അത്ഭുതത്തോടെ ചോദിച്ചു...

അതെന്താ സിഗരറ്റ് പാക്കറ്റിൽ സ്ത്രീകൾക്ക് വലിച്ചൂട എന്ന് എഴുതി ഇരിക്കുന്നോ????
ഞാൻ ആകെ tobacco injurious to helth എന്നെ കണ്ടിട്ടുള്ളു...

അതില്ല..... എന്നാലും....

ഹ്മ്മ്.... ചുമ്മാ പറഞ്ഞതാ അപ്പ വലിക്കില്ല എനിക്കതിന്റെ സ്മെല് ഇഷ്ടം അല്ല..!!!

കുടിക്കുവോ???
എഗൈൻ നന്ദു...

തനിക്ക് എന്തൊക്കെ അറിയണം??? മഹി അവനെ കൂർപ്പിച്ചു നോക്കി...

അല്ല ഗൗരി ആന്റിക്ക് കുടിക്കുന്നവരെ ഇഷ്ടം അല്ലെന്ന് തോന്നുന്നു അതാ ഞാൻ ചോദിച്ചേ???

എന്ന് തന്നോട് ആന്റി പറഞ്ഞോ???
ചുമ്മാ തള്ളല്ലേ....
എനിക്ക് വൈൻ കുടിക്കാൻ കമ്പനി തരുന്നതേ ആന്റിയാണ്...

അവളവനെ പുച്ഛിച്ചു...

അപ്പൊ കുടിയുടെ കാര്യത്തിൽ തല്പര കക്ഷിയാണ്...
അവൻ ഇളിയോടെ ആത്മഗതിച്ചു...

അല്ല മഹി  നോൺ ഒന്നും ഇല്ലേ??? വെജ് മാത്രേ ഉള്ളോ????

സാമ്പാർ താളിച്ച് കഴിഞ്ഞ് പപ്പടം കാച്ചുന്ന മഹിയെ നോക്കികൊണ്ട് വിടാൻ ഭാവമില്ലാത്തത് പോലെ അവൻ ചോദിച്ചു...

ഇന്ന് വെജ് മാത്രേ ഉള്ളൂ...
ആന്റിക്ക് നോൺ വല്യ താല്പര്യം ഇല്ല...

അവനുള്ള മറുപടി പറഞ്ഞു കൊണ്ട് തിരിഞ്ഞ് നോക്കുമ്പോൾ നന്ദു എന്തോ വലിയ ആലോചനയിൽ നില്കുന്നു...
അവളവനെ ഒന്ന് ചുമൽ കൊണ്ട് തട്ടി പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചു...

അല്ല ഇന്ന് നല്ലൊരു ദിവസം ആയിട്ട് എങ്ങനെയാ കാര്യങ്ങൾ....???

അപ്പാ.........!!!!

അവളുടെ അലർച്ച കേട്ടതും  മനോജിനോട് മിണ്ടാൻ വന്നിട്ട് മൂന്ന് വട്ടം അതേ പ്രഹസനം നടത്തി തിരികെ  കിച്ചണിലേക്ക് വരാൻ തുടങ്ങിയ ഗൗരി  ജസ്റ്റ്‌ ഒന്ന് സ്ലിപ്പ് ആയി  നേരെ ലാൻഡ് ആയത് ബെഡിൽ പുസ്തകം തിന്നുകൊണ്ടിരുന്ന മനോജിന്റെ നെഞ്ചത്ത്...

അവിടെ കണ്ണും കണ്ണും തമ്മിൽ തമ്മിൽ.....  ഫീൽ തെ ബിജിഎം...

ഇവിടെ കാറി കൂവിയിട്ടും അപ്പൻ വരാതായപ്പോൾ മഹി ഒരു വട്ടം കൂടെ സൗണ്ട് സിസ്റ്റം ക്ലിയർ ആക്കി  വിളിക്കാൻ ആയി വട്ടം കൂട്ടിയപ്പോഴേക്കും നന്ദു  വായ കൈയ് വച്ച് ലോക്ക് ചെയ്തു...

മഹി എന്തൊക്കെയോ പറയുന്നേണ്ടെങ്കിലും കുറുകെ കൈയ് ഇരിക്കുന്നത് കൊണ്ട് കാറ്റ് മാത്രേ പുറത്ത് വന്നുള്ളൂ...

കയ്യിൽ ഒറ്റ തട്ട് പാവം നമ്മടെ ചെക്കൻ...

നീ എന്റെ വായ പൊത്തിയത് എന്തിനാ????

വിത്ത് കലിപ്പ്.....

നീ നിന്റെ അപ്പനെ വിളിച്ചത് എന്തിനാ?????

താനല്ലേ നല്ലൊരു ദിവസം ആയിട്ട് എങ്ങനെയാ കാര്യങ്ങൾ എന്ന്  തള്ള
വിരലും ചൂണ്ടു വിരലും കാണിച്ച് എന്നോട് ചോദിച്ചേ????

അയിന് നീ ഒന്നും മിണ്ടാതെ അപ്പനെ വിളിച്ചത് എന്തിനാ???

Dont അണ്ടർഎസ്റ്റിമേറ്റ് എ കോമൺ നസ്രാണി....!!!
ഞാൻ അപ്പനോട് ഏത് ബ്രാൻഡ് ആണ് വേണ്ടത് എന്നറിയാൻ....
മഹിയുടെ പറച്ചിൽ കേട്ട്..

അതിന് ആയിരുന്നോ????നന്ദു വിത്ത്‌ ചമ്മിയ ചിരി...

ഹാ പിന്നെ താൻ എന്ത് കരുതി???

അവരുടെ വാദ പ്രതിവാദം മൂത്തു വന്നതും ചട്ടിയിൽ ഒഴിച്ച പപ്പടം വറുത്ത എണ്ണയും ലാസ്റ്റ് ഇട്ട പപ്പടവും മൂത്ത് ചുമന്നു..
കരിഞ്ഞു ചട്ടിയടക്കം പുകഞ്ഞു മണം വന്നു...

രണ്ട് പേരും സംസാരം നിർത്തി ചട്ടിയിലേക്ക്  നോക്കി....

ശുഭം...!!!!

അങ്ങനത്തെ ചട്ടി നിങ്ങൾ കണ്ടിട്ടുണ്ടോ ഫ്രണ്ട്‌സ്..

ഇനി നമുക്ക്  മനോജിന്റെ റൂമിലേക്ക് പോകാം...
അവിടെ എന്ത് നടക്കുന്നു എന്ന് നോക്കാം...

വരൂ കൂട്ടുകാരെ ഒന്നിച്ച് നമുക്ക് പോകാം ഒന്നായ് നമ്മൾ പോയാൽ ശ്രെമിച്ചാൽ വിജയം നമുക്ക്...

റൂമിന്റെ ഒരു മൂലയിൽ ഡാം പൊട്ടിയത് പോലെ കണ്ണീരൊഴുക്കി നില്കുന്നു ഗൗരി....
ശകുന്തള ബഹുമാനിക്കാത്തതിന് കലിപ്പ് കട്ടക്കലിപ്പ് ബിജിഎം ഇട്ട് നിൽക്കുന്ന ദുർവാസാവ് കണക്കെ മനോജ്‌....

ലെ *ഞാൻ ഞാനിങ്ങനെ ഒന്നും അല്ലാട്ടാ ഉദേശിച്ചേ....
ശെരിക്കൊള്ള സീൻ ഇതല്ലാരുന്ന്....

നമ്മൾ നേരത്തെ കണ്ട സീൻ  കണ്ണും കണ്ണും അല്ലായിരുന്നോ???
ഇത് ഇപ്പൊ എന്തര് പറ്റിയോ എന്തോ ഞാൻ നോക്കട്ടെ....

ഗൗരിയോട് ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു....
മഹിക്ക് വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു ചടങ്ങിന് ഞാൻ തയ്യാറായത് തന്നെ...
ഇനിയും പഴയത് പോലെ മോളുടെ വാക്ക് കേട്ട് താൻ വിഡ്ഢി വേഷം കെട്ടരുത്....

അപ്പനോട്  ചട്ടി കത്തിയ ദുഃഖ വിവരം അറിയിക്കാൻ മുറിക്ക് പുറത്ത് എത്തിയ മഹി.....

ഇതൊന്നും കേൾക്കാതെ ഇടിച്ച് തള്ളി മുറിയിലേക്ക്.....

അപ്പ..... പോയപ്പാ.............

അത് കേട്ടത്തോടെ ഗൗരി കണ്ണുകൾ തുടച്ച് ഒരു കൃത്രിമ ചിരി ഫിറ്റ് ചെയ്തു....

മഹിയുടെ അലർച്ച കേട്ടത്തോടെ മനോജ്‌ വീണ്ടും ഫോമിലായി....

ഞാനോർത്ത് നിന്റെ കൂടെയല്ലേ ആ പയ്യൻ നിന്നത്  ഭക്ഷണം പോലും കൊടുക്കാതെ അതിനെ പറഞ്ഞു വിട്ടു അല്ലെടി.....

അയ്യ  അവൻ പോയെന്നല്ല പറഞ്ഞത്...
അവൻ കാരണം നമ്മുടെ ഒരു ചട്ടി പോയി കിട്ടി എന്നാണ്???

മഹിയുടെയും മനോജിന്റെയും സംസാരം കേട്ട് പൊട്ടൻ കടിച്ചത് പോലെ നന്ദു നിൽകുമ്പോൾ ഈ സീനൊക്കെ നമ്മൾ എത്ര കണ്ട് മറന്നതാ എന്ന ഭാവം ആയിരുന്നു ഗൗരിക്ക്....

മനോജ്‌ ചിരിയോടെ നന്ദുവിനോട് എന്തൊക്കെയോ ചോദിക്കുന്നത് കണ്ടതും മഹി ഗൗരിക്കടുത്തേക്ക് നീങ്ങി....

ചിൽ ഗൗരി ചിൽ...
ഇനി ബോൾ നമ്മടെ കോർട്ടിൽ ആണ്....
ഈ മനോജ് സാമിയുടെ തപസ്സ്  ഗൗരി ഉർവശ്ശി ഇളക്കും....
കണ്ണ് തുറക്കണോ സാമി...
കയ്യേ പിടിക്കണോ സാമി....
മഹി ഗൗരിയുടെ കാതോരം പാടി...

ഗൗരി  ചിരിയോടെ അവളുടെ തലയിൽ തട്ടി.....

(തുടരും.....)
✍️❤️ഹഷാര❤️

വല്യ കഥയൊന്നും ഇല്ല തോന്നുന്ന ഊളത്തരം എഴുതി ഇടുന്നു...
കാത്തിരിക്കൂ 😁😜

 


will you marry me ❤️ 5

will you marry me ❤️ 5

4.9
3129

ചിൽ ഗൗരി ചിൽ... ഇനി ബോൾ നമ്മടെ കോർട്ടിൽ ആണ്.... ഈ മനോജ് സാമിയുടെ തപസ്സ്  ഗൗരി ഉർവശ്ശി ഇളക്കും.... കണ്ണ് തുറക്കണോ സാമി... കയ്യേ പിടിക്കണോ സാമി.... മഹി ഗൗരിയുടെ കാതോരം പാടി... ഗൗരി  ചിരിയോടെ അവളുടെ തലയിൽ തട്ടി....... മഹിക്കൊപ്പം കിച്ചണിലേക്ക് നടന്നു... സാമ്പാർ ഒക്കെ ശെരിയാക്കി വച്ചിരുന്നു എങ്കിലും നന്ദു ആദ്യായിട്ട്  വീട്ടിൽ വരുമ്പോൾ എങ്ങനെയാ??? നാല് കൂട്ടം കറി എങ്കിലും വേണ്ടേ എന്ന ചിന്തയായിരുന്നു ഗൗരിക്ക്.... ആന്റിയുടെ മുഖം കണ്ടതും മഹി ഫ്രിഡ്ജിൽ നിന്നും മോരെടുത്ത് പുറത്തേക്ക് വച്ചിരുന്നു... ചിരകാനുള്ള നാളികേരവും.... മെഴുക്കുപുരട്ടിയ്ക്ക് വേണ്ടി പയറും കായും അരി