ചിൽ ഗൗരി ചിൽ...
ഇനി ബോൾ നമ്മടെ കോർട്ടിൽ ആണ്....
ഈ മനോജ് സാമിയുടെ തപസ്സ് ഗൗരി ഉർവശ്ശി ഇളക്കും....
കണ്ണ് തുറക്കണോ സാമി...
കയ്യേ പിടിക്കണോ സാമി....
മഹി ഗൗരിയുടെ കാതോരം പാടി...
ഗൗരി ചിരിയോടെ അവളുടെ തലയിൽ തട്ടി.......
മഹിക്കൊപ്പം കിച്ചണിലേക്ക് നടന്നു...
സാമ്പാർ ഒക്കെ ശെരിയാക്കി വച്ചിരുന്നു എങ്കിലും നന്ദു ആദ്യായിട്ട് വീട്ടിൽ വരുമ്പോൾ എങ്ങനെയാ???
നാല് കൂട്ടം കറി എങ്കിലും വേണ്ടേ എന്ന ചിന്തയായിരുന്നു ഗൗരിക്ക്....
ആന്റിയുടെ മുഖം കണ്ടതും മഹി ഫ്രിഡ്ജിൽ നിന്നും മോരെടുത്ത് പുറത്തേക്ക് വച്ചിരുന്നു...
ചിരകാനുള്ള നാളികേരവും....
മെഴുക്കുപുരട്ടിയ്ക്ക് വേണ്ടി പയറും കായും അരിഞ്ഞു വച്ചിരുന്നതും പുറത്തേക്ക് എടുത്തു...
ഇനി ചിക്കൻ കൂടെ വേണോ എന്നൊരു ചോദ്യ ഭാവത്തിൽ ഫ്രീസർ തുറന്ന് വെച്ച് നിന്നു....
""അത് വേണ്ടെടാ.....""
ഫ്രീസർ അടക്കാനുള്ള നിർദ്ദേശം കൊടുത്തു കൊണ്ട് ഗൗരി പറഞ്ഞു....
പായസത്തിന് വേണ്ടി ഇൻസ്റ്റന്റ് പാലട മിക്സ് കൂടി എടുത്തതോടെ കോളം തികഞ്ഞു....
ഗൗരി പാല് പാക്കറ്റ് പൊട്ടിച്ച് ഗ്യാസടുപ്പിൽ വയ്ക്കുന്നത് നോക്കി താടിയിൽ വിരലൂന്നി മഹി അങ്ങനെ നിന്നു....
അക്കരെ ഇക്കരെ ആയി നില്കുന്നവരെ എങ്ങനെ ഒരു കരയിൽ ആക്കാം എന്ന ഗഹനമായ ആലോചനയിൽ ആയിരുന്നു അവൾ....
ഗൗരി അവൾ നിന്നിരുന്നതിന് മുകളിൽ നിന്നും പഞ്ചസാര ടിൻ എടുത്തതും തൊട്ടടുത്തിരുന്ന തേയില ഡബ്ബാ കറക്റ്റ് ആയി മഹിയുടെ തലയിൽ വീണു....
അത് തലയിൽ വന്ന് കൊണ്ടതേ ഐഡിയ എന്ന് പറഞ്ഞു കൊണ്ട് മഹി അടുക്കളയിൽ നിന്നും ഹാളിലേക്ക് ഓടി...
(ഐസക് ന്യൂട്ടൻ തലയിൽ ആപ്പിൾ വീണപ്പോൾ ഐഡിയ വന്നെങ്കിൽ മഹിക്ക് തേയില പാട്ട വീണാൽ എന്തുകൊണ്ട് ഐഡിയ വന്ന് കൂടാ... 😁)
പിന്നെ എന്തോ ഓർത്തത് പോലെ തിരികെ വന്ന് ഗൗരിയുടെ കാതിൽ എന്തോ പറഞ്ഞിട്ട് വായു വേഗത്തിൽ തിരികെ പോയി...
അവളുടെ സംസാരം കേട്ട് ഗൗരിയാകെ ഫ്രീസ് ആയി കുറച്ച് സമയം നിന്നു...
""'ഏയ് മഹി വേണ്ട എനിക്ക് വയ്യ...."""
ആദ്യത്തെ അനുഭവം ഓർത്ത് വേണ്ട എന്ന് ഗൗരി പറഞ്ഞു വന്നപ്പോഴേക്കും മഹി എത്തേണ്ടിടത്ത് എത്തിയിരുന്നു...
അപ്പ......
അപ്പ കിച്ചണിൽ ആന്റിയെ ഒന്ന് ഹെല്പ് ചെയ്യോ.....
എന്റെ തല വേദനിക്കുന്നു അതാ....
മനോജിനെ നോക്കി കള്ളകരച്ചിൽ പോലെ മഹി പറഞ്ഞു...
അയ്യോ എന്ത് പറ്റി മേരികൊച്ചേ......????
മനോജ് തലമുഴുവൻ പരിശോദിച്ച് കൊണ്ട് ചോദിച്ചു....
ഒന്നൂല്ല അപ്പ....
ഒരു പാട്ട തലയിൽ വീണതാ...
ചെറിയൊരു വേദന പോലെ.....
എന്നാ മേരിക്കൊച്ച് ഈ നന്ദുവിന് കമ്പനി കൊടുക്ക്...
ആന്റിയെ ഞാൻ ഹെല്പ് ചെയ്തോളാം....
മഹിയുടെ തലയിൽ ഒന്ന് തലോടിക്കൊണ്ട് അയാൾ കിച്ചണിലേക്ക് നടന്നു...
മഹി അയാൾക്ക് പിന്നാലെ പോയി ഗൗരിയെ നോക്കി അപ്പ കാണാതെ തമ്പ്സ് അപ്പ് കാണിച്ചു...
ഗൗരി ഒരു വിറയലോടെ തിരിഞ്ഞു നിന്ന് ജോലി തുടർന്നു....
മനോജ് കുറച്ച് നേരം ഗൗരി ചെയ്യുന്നതൊക്കെ സാകൂതം നിരീക്ഷിച്ചു...
ഒക്കെ ഒരു അടുക്കിലും ചിട്ടയിലും ആണ്...
പാല് തിളപ്പിച്ച പാത്രത്തിൽ നിന്നും അത് മറ്റൊരു പത്രത്തിലേക് പകർത്തി മറ്റേത് കഴുകി വച്ചു....
കറിക്ക് അരപ്പ് കൂട്ടിയത് ഒഴിവാക്കി അത് കഴുകി അങ്ങനെ ഒന്നൊഴിയാതെ ഒക്കെ കഴുകി മാറ്റി വയ്ക്കുന്നു....
താനോ മഹിയോ ആയിരുന്നെങ്കിൽ സിങ്കിൽ ഒരു പാത്ര കൂമ്പാരം തന്നെ ഉണ്ടായിരുന്നേനെ അയാളൊരു ചിരിയോടെ ഓർത്തു....
ഒന്ന് രണ്ട് വട്ടം ചുമച്ച് കൊണ്ട് ഗൗരിയുടെ ശ്രെദ്ധയാകർഷിക്കാൻ ശ്രെമിച്ചു...
സത്യത്തിൽ തന്റെയടുക്കള ഒറ്റ ദിവസം കൊണ്ട് തനിക്ക് അന്യമായത് പോലെ തോന്നി അയാൾക്ക്....
അന്ന് വിളിച്ചപ്പോൾ തന്നെ ഗൗരി വന്നെങ്കിലും വിവാഹം കഴിഞ്ഞിട്ട് ഒരുമിച്ച് ഒരു കൂരയിൽ താമസിക്കാം എന്ന് പറഞ്ഞ് അന്ന് തന്നെ അപ്പുറത്തെ വീട്ടിലേക്ക് തിരികെ പോയിരുന്നു....
മനോജ് ചുമക്കുന്ന ശബ്ദം കേട്ടതും ഗൗരി തിരിഞ്ഞു നോക്കി...
വീണ്ടും തല തിരിച്ച് ഒരു ഗ്ലാസിൽ വെള്ളം നിറച്ച് അയാളുടെ കയ്യിൽ കൊടുത്തു....
"""വെള്ളം കുടിച്ചാൽ ചുമ കുറയും..."""
എന്ന് കൂടെ തലതാഴ്ത്തി പറഞ്ഞതോടെ മനോജ് വല്ലാത്തൊരു ഭാവത്തിൽ നിന്നു....
(ആ ഭാവം ഏതാണെന്നു എന്നോട് ചോദിച്ചാൽ....
തെങ്കാശിപട്ടണത്തിൽ സുരേഷ് ഗോപിയുടെ അടുത്ത് ഗീതു മോഹൻ ദാസ് അടുത്ത് വരുമ്പോൾ ഉള്ള ആ ഒരു ഭാവം....)
കാത്തിരുന്നൊരു ചക്കരക്കുടം കയ്യിലെത്തുമ്പോൾ അമ്പാരിക്കൊരു ഗോല്മാല്....(ഫീൽ ദ ബിജിഎം )
അവരവടെ മാജിക് ഓവൻ കളിക്കട്ടെ
നിങ്ങൾ ഇനി ആ ക്യാമറ ഒന്ന് ലെഫ്റ്റ് തിരിച്ചെ...
ആ തിരിയട്ടെ കുറച്ചൂടെ ഇനി ക്ലോസ് അപ്പ് ഷോട്ട്......
അതാ നമ്മുടെ മഹിക്കുട്ടി സെറ്റിയിൽ ചമ്രം പടിഞ്ഞിരിക്കുന്നു നിങ്ങൾ കാണുന്നില്ലേ...
നോക്കെന്നെ കാണും കാണാണ്ട് എവിടെ പോകാൻ....
വോക്കെ നിർത്തിക്കോ....
തൊട്ടടുത്ത് നന്ദൂട്ടനും ഉണ്ട്....
ലവൻ മിക്കവാറും എന്റേന്ന് വാങ്ങി കൂട്ടും കേട്ടാ......
പോവുന്നെന്റെ മുൻപ് ന്ത് ശെരിയാക്കുന്ന ഈ പുള്ളി മുൻപ് പറഞ്ഞതാവോ???
ഇപ്പൊ ദേ അവൾടെ കയ്യിലെ ചിപ്സ് പാക്കറ്റ് ആര് ആദ്യം തീർക്കും എന്ന മത്സരത്തിൽ ആണെന്ന് തോന്നുന്നു....പ്യാവം...
ഇവൻ സംശയം തീർക്കാൻ തന്നെ ആണോ ഇങ്ങനെ മുട്ടി ഇരിക്കുന്നെ...മ്മ്
എന്റെയൊരു വീക്ഷണകോണകത്തിൽ തോന്നുന്നത് അവന്റെ സംശയമൊക്കെ ഇപ്പൊ ഏറെ കുറെ മാറി എന്നാണ്......
ഏത് മഹി ട്രാൻസ് ആണോ എന്നൊരു ചെറ്യേ ഡൌട്ട്. ഉണ്ടായിരുന്നില്ലേ അത് ...
ടീവിയിൽ കണ്ണ് നട്ടിരുന്ന മഹി കൂടെയിരുന്ന നന്ദുവിന്റെ കാര്യമൊക്കെ മറന്ന മട്ടാണ്.......
ടീവിയിൽ റിമോട്ട് ഇട്ട് കുത്തി കുത്തി ദോ വന്ന് നില്കുന്നു...
Zoom music 😁...
ഇമ്രാൻ ആഷ്മി വിത്ത് ലിപ്‌ലോക്ക് സീൻ....
"ദക്ക് ദക്ക് കർനേ ലാകാ...
ഹമര സിയതാ കർനേ ലക..."
ടീവി ഇമ്മാതിരി സോങ് വന്നാൽ ഒരു ശരാശരി മലയാളി പെൺകുട്ടി ആദ്യം ചെയ്യുക അച്ഛനും അമ്മയും ടീവിയുടെ ഏതെങ്കിലും വശത്ത് ഉണ്ടോ എന്നാണ്....
സെക്കന്റ് വൺ മ്യൂട്ട് തെ സൗണ്ട്.....
ഇത് വരെ കറക്റ്റ് അല്ലെ കിട്ടുണ്ണിയേട്ട....
ആ പാതകം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ....
പറഞ്ഞെന്നെ ഒള്ളു ചെയ്യാത്തോർ ഇനി കല്ലുമായി എന്നെ തിരയണ്ട....
ഓക്കേ കം ടു തെ പോയിന്റ്....
ഇമ്രാൻ ഹാശ്മിയെ കണ്ടതും ആയിരം വോൾട്ടിൽ കത്തിയ ചിരിയുമായി നാല് പാടും നോക്കി അവസാനം തൊട്ടിപ്പുറത്ത് വന്ന് കണ്ണ് നിന്നതും...
നന്ദു വിത്ത് ഒരു വശപ്പിശക് നോട്ടം...😌
ആയിരം വോൾട്ടിൽ പ്രകാശം ചൊരിഞ്ഞ നുമ്മടെ എന്റെ മുഖം ഫ്യൂസ് ആവാൻ തുടങ്ങുന്ന ട്യൂബ് കണക്കെ കെടും കത്തും കെടും അങ്ങനെ ലാസ്റ്റ് അത് കെട്ടു....
ഇളിച്ച് കാണിച്ചിട്ടും നന്ദുവിന് യാതൊരു വിധ ഭാവമാറ്റവും കാണാത്തത് കൊണ്ട്...
വെറുതെ എന്തിനാ എക്സ്പ്രെസ്ഷൻ ഇട്ട് ചാവുന്നത് എന്ന് കരുതി ടീവി ഓഫ് ചെയ്യാൻ ഞാൻ റിമോട്ട് ചുറ്റും തിരഞ്ഞു...
ഓഹ് ഗോഡ്...!!!
ജാങ്കോ നീയറിഞ്ഞ ഞാൻ പെട്ടു...
റിമോട്ട് കൊണ്ട് അമ്മാനം ആടുകയാണ് നുമ്മടെ നായകൻ....
ഈ കോഴിയുടെ മുന്നിലോ നാറി ഇനി അപ്പ കാണും മുന്നേ ഇവന്റെ കയ്യിൽ നിന്നും റിമോട്ട് വാങ്ങി ചാനൽ മാറ്റി ടീവി ഓഫ് ചെയ്യണം....
അപ്പൊ തീർച്ചയായും ഒരു ആസ്കിങ് വരും നേരെ സ്വിച് അങ്ങ് ഓഫ് ചെയ്‌താൽ പോരെ എന്ന്...
പോരാ ഈ എന്റെ വീട്ടിലെ ടീവിയ്ക്ക് ഒരു ഗുണം ഉണ്ട് ടീവിയിൽ ചാനൽ മാറ്റാതെ ഓഫ് ചെയ്താൽ പിന്നെ ഓൺ ആക്കിയാൽ സെയിം ചാനൽ തന്നെ വരും....
കാര്യം ചില ടൈമിൽ ഗുണമാണ്...
ഇനി അപ്പ വക്കുമ്പോൾ വെല്ല അടിപൊളി സോങ് ആണെങ്കിൽ.......
മാനം കപ്പൽ കയറില്ലെ....
കളിക്കാതെ അതിങ്ങട് താടാ....
അയ്യോ.....
ലിപ്ലോക്ക് മിസ്സായതിന്റെ ദേഷ്യം ആയിരിക്കും അല്ല്യോ ....(നന്ദു )
അല്ലെടാ നിന്റെ അമ്മായിയമ്മയെ കെട്ടിക്കാത്തതിന്റെ ദേഷ്യം...
ആ റിമോട്ട് തന്നില്ലെങ്കിൽ എന്റെ അപ്പ മനോജ് ആണേ നിന്നെ ഞാൻ തല്ലും....
എന്നാ നീയൊന്ന് തല്ല്....
തല്ലെടി ഒന്ന് തല്ലി നോക്കെടി....
"""പ്ടെ......"""
ആരും പേടിക്കണ്ട ചെർതായിട്ടൊന്ന് തല്ലിയതാ.....
മുഖത്തൊന്നും അല്ല ജസ്റ്റ് ഷോൾഡറിൽ അത് പിന്നെ ഞാൻ കുടുംബത്തിൽ പിറന്നോള ചോയ്ച്ച അപ്പ കൊടുക്കണം......
നീയെന്തിനാ തല്ലിയെ????(നന്ദു )
താനല്ലേ തല്ലെടി തല്ലെടി എന്ന് പറഞ്ഞത്....
അപ്പൊ നീ ഞാൻ പറഞ്ഞാൽ എന്തും തരോ???
എന്നാ ഒരു ലിപ്‌ലോക്ക് താടി.......(നന്ദു )
ഛീ പോടാ.... അതാ അപ്പൊ നിന്റെ മനസ്സിലിരിപ്പ് അല്ലെ.....!!! എനിക്ക് വിറഞ് കേറി വന്നു...
എന്റെ വീട്ടിൽ ഇരുന്ന് എന്നോട് കിസ്സ് ചോദിക്കുന്നു...
അതും ഈ പാവം പിഞ്ചു പൈതലിനോട്.....
ഉവ്വാ.... ലിപ്‌ലോക്ക് ആരും ആരും കാണാതെ കാണാൻ ഇരുന്നത് നീ...
എന്നിട്ട് ഇപ്പൊ കുറ്റം എനിക്ക്...(നന്ദു )
അതിപ്പോ ഒരു കൗതുകത്തിന്.......
എനിക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു...
റിമോട്ട് ഒക്കെ തരാം...
പക്ഷെ നീ പറയണം നീ ട്രാൻസ് അല്ലെന്ന്...
നീ പെണ്ണ് ആണെന്ന്...
നിനക്ക് ഫിമെയിൽ ഫീലിംഗ്സ് ഉണ്ടെന്ന്.......
അയ്യാ ഇവനാര് ചോക്ലേറ്റ് സിനിമേലെ പൃഥ്വിരാജോ....
ഒന്ന് പോടാപ്പാ......
തനിക്ക് എന്നെ കണ്ടിട്ട് പെണ്ണാണെന്ന് തോന്നിയില്ലേ???
വേഷം മാത്രം പോരല്ലോ??
സ്വഭാവം വച്ച് നോക്കിയിട്ട് പെണ്ണായിട്ട് തോന്നുന്നില്ല...!!(നന്ദു )
ആ തനിക്ക് തോന്നണ്ട....
എന്താ തോന്നണേ അങ്ങനെ വിചാരിച്ചോ...!!!
നോക്കുന്നത് കണ്ടില്ലേ കണ്ണ് കുത്തി പൊട്ടിക്കണം....
പെട്ടെന്നാണ് ഒരു ഐഡിയ കത്തിയത്....
അതേ ആ റിമോട്ട് ഉണ്ടല്ലോ????
ഹാ എന്ത് പറ്റി.. വേണോ??? (നന്ദു )
താൻ കൊണ്ടു പോയി പുഴുങ്ങി തിന്നെടോ....
അവന്റെ ഒരു റിമോട്ട്.....
ഞാൻ സ്ലോ മോഷനിൽ നടന്ന് പോയി സെറ്റ് അപ്പ് ബോക്സിൽ ചാനൽ മാറ്റി...
ആൻ ഐഡിയ ക്യാൻ ചേഞ്ച് യുവർ ലൈഫ്....
Mtv....!!!
Aashiq banaya സോങ് ബെഡ്‌റൂം സീൻ...
സുബാഷ്......
എനിക്കിത് എന്തിന്റെ കേടായിരുന്നു ദൈവമേ...
എരി തീയിൽ നിന്നും വറ ചട്ടി എന്ന് കേട്ടിട്ടേ ഉള്ളൂ ഇപ്പൊ കണ്ടു....
വേഗം ടീവി കൂടെ കവർ ചെയ്തു തിരിഞ്ഞ് നിന്നു.....
ഒന്നൂടെ ചാനൽ മാറ്റി....
മിലെ സുർ മേരെ തും ഹാര.........
ഹായ് ദേ ട്രിബൂട്ട് സോങ് അത് ഫിക്സ് ചെയ്ത് ഓഫ് ചെയ്തു......
തിരിഞ്ഞപ്പോഴും അവന്റെ ചുണ്ടിൽ ആ അളിഞ്ഞ ചിരി തന്നെ.....
ഓ... ന്താ അപ്പ വിളിച്ചോ... ദേ വരാണ്....
ഈ അപ്പനും ആന്റിയും കൂടെ എന്ത് ഉണ്ടാക്കുവാ????
എന്ന് പറഞ്ഞോണ്ട് അടുക്കളയിലേക്ക് വച്ച് പിടിച്ചു....
അവിടേക്ക് ചെന്നതും അവരുടെ കളി കണ്ട് എനിക്ക് ചിരി വന്ന് പോയി....
അപ്പ ഒരു പ്ലേറ്റ് എടുക്കുന്നു അതിൽ തന്നെ ആന്റിയും കറക്ട് ആയിട്ട് പിടിക്കുന്നു...
അപ്പ കത്തി എടുക്കുന്നു .....
ആന്റി ചെന്ന് പിടിക്കുന്നു....
ഒടുവിൽ അപ്പയുടെ കൈ മുറിയുന്നു ആന്റി കണ്ണ് നിറച്ച് സോറി പറയുന്നു....
ഒടുവിൽ അപ്പന്റെ ഡയലോഗിൽ എന്റെ കണ്ണ് തള്ളി പുറത്ത് വന്നു...
സാരമില്ല ബാലേ.... ഇത്തിരിയെ മുറിഞ്ഞുള്ളു എന്ന്....
അത് ഇപ്പ ആരാ ബാല എന്ന് കരുതി ഞാനൊന്ന് ചുറ്റിലും നോക്കി....
അപ്പയും ആന്റിയും ഞാനും അല്ലാതെ ആ പൊട്ടനും മാത്രേ ഒള്ളു....
അപ്പൊ എന്റെ ചോദ്യം ഇതാണ് ആരാണ് ബാല???? 🤔
Some തിങ് ഫിഷി..........
വരട്ടെ കണ്ട് പിടിക്കാം....
ആന്റി പിന്നെ സാരി വലിച്ച് കീറാൻ പറ്റാത്തത് കൊണ്ട് ഏതോ തുണികീറി മുറിഞ്ഞ വിരൽ വെച്ച് കെട്ടുന്നുണ്ട്....
ചോര കണ്ടാൽ ബോധം പോകുന്ന അപ്പയ്ക്ക് ഇപ്പൊ ഒരു കൊഴപ്പോം ഇല്ലാ....
ഞാൻ അങ്ങനെ ഗഹനമായ ആലോചനയിൽ സീൻ പിടിക്കുമ്പോഴാണ്.....
ആരോ തോണ്ടും പോലെ തോന്നിയത്...
തിരിഞ്ഞു നോക്കിയപ്പോ ആന്റിടെ നന്ദുസ്.....
നിനക്ക് നാണോം മാനോം ഇല്ലേ ഇവരുടെ സീൻ പിടിക്കാൻ...
അയ്യേ... അയ്യയ്യേ.....!!!
ഞാൻ നല്ല പുളിച്ചത് നാല് പറയാൻ തന്നെ കണക്ക് കൂട്ടി വാ തുറന്ന് വന്നത് ആയിരുന്നു....
ആകെ ആന്റിക്ക് അപ്പയോടൊത്ത് കിട്ടിയ ടൈമ് ഞാനായിട്ട് കളയണ്ട എന്ന് കരുതി...
അവനെ അവിടുന്ന് വലിച്ച് പുറത്തെത്തിച്ചു....
തനിക്ക് ഒരു പണീം ഇല്ലേ???
ഒപ്പിട്ട് കഴിഞ്ഞാൽ വീട്ടിൽ പൊയ്ക്കൂടേ.....
ഇത് ചുമ്മാ...... അവനെ നാല് പറഞ് തീരും മുൻപേ അടുത്ത വീട്ടിൽ ഒരു കാറും ഒരു ലോറി നിറയെ സാധങ്ങളും വന്നു....
ഗൗരി ആന്റി താമസിച്ചിരുന്ന ദാറ്റ് ഓൾഡ് ഹൌസ്....
ഒന്ന് തിങ്കി നോക്ക്....
എന്റെ കാറിച്ച നിന്നത് കൊണ്ട് ആയിരിക്കും ലവന്റെ നോട്ടവും അങ്ങേ വീട്ടിലേക്ക് തന്നെ .....
കാർ നിന്നതും ബാക്ക് സീറ്റിൽ നിന്നും ഒരു മുത്തശ്ശിയും അമ്മയും പെൺകുട്ടിയും ഇറങ്ങി....
ഫ്രണ്ടിൽ നിന്നും അച്ഛൻ എന്ന് തോന്നുന്ന ഒരാളും ഒരു പയ്യനും ഇറങ്ങി....
പയ്യനെ അച്ഛൻ മറഞ്ഞിരിക്കുന്നത് കൊണ്ട് ശെരിക്ക് വ്യൂ അങ്ങ് കിട്ടുന്നില്ല....
സാരോല്ല കണ്ടിട്ട് സ്ഥിര താമസക്കാർ ആണെന്ന് തോന്നുന്നു....
ഞാൻ അങ്ങനെ മാതെമാറ്റിക്സ് ഒക്കെ സീൻ ചെയ്തു വന്നപ്പോഴേക്കും....
ആ പയ്യൻ അകത്തേക്ക് പോയി....
ശെയ് ജസ്റ്റ് മിസ്സ്....!!!
എന്ന് പറഞ്ഞു തിരിഞ്ഞത് നന്ദുസിന്റെ മുഖത്തേക്ക്.....
എവിടുന്ന് കോഴി അവിടുന്ന് കണ്ണ് പറിച്ചിട്ടില്ല പയ്യനല്ലേ പോയുള്ളു...
ആ പെൺകൊച്ചു അവിടെ തന്നെ നിൽപ്പുണ്ട്....
പക്ഷെ അവളുടെ നോട്ടത്തിൽ ന്തോ വശപ്പെശക് ഇല്ലേ.....
ഒരു തരം രണ്ട് തരം മൂന്ന് തരം.......!!!
പുള്ളിക്കാരിയുടെ മുഖത്ത് എന്തോ നിരാശ ഭാവം ആണ്....
നന്ദുസ് പിന്നെ വല്യ ദേഷ്യത്തിൽ നോക്കും പോലെയാണ്....
അവളുടെ നോട്ടം ഇങ്ങേക്ക് ആണെന്ന് കണ്ടതും നന്ദുസ് എന്റെ കയ്യിൽ പിടിച്ച് വലിച്ച് ഹാളിലേക്ക് ഇട്ടു...
അവളുടെ മുഖം അടച്ച് ആട്ടും പോലെ വാതിൽ വലിച്ച് അടച്ചു.......
ശബ്ദം കേട്ട് അകത്ത് നിശബ്ദ റൊമാൻസിൽ ആയിരുന്ന ഗൗരി ആന്റിയും അപ്പയും ഹാളിൽ ഹാജർ വച്ചു...
വാതിൽ കാറ്റത്ത് അടഞ്ഞത് ആണെന്ന് പറഞ്ഞതും പിന്നെ ഒക്കെ ശട പടേ ശട പടേ എന്ന് ആയിരുന്നു....
ഊണ് വിളമ്പുന്നു.... കറി വിളമ്പുന്നു...
നന്ദുസ് ആണല്ലോ ഇന്നത്തെ ഗോസ്റ്റ്..
ശേ നാക്കുളുക്കി ഗസ്റ്റ്......
അങ്ങനെ കൊയ്ത്തും മെതിയും ഒക്കെ കഴിഞ്ഞു....
തീറ്റി കഴിഞ്ഞു എന്ന്....
വിയർത്ത് ഒരങ്കം കഴിഞ്ഞത് പോലെ ഞങ്ങൾ സെറ്റിയിൽ വന്നിരുന്നു...
ആന്റി പായസം കൊണ്ടു വന്ന് മുന്നിൽ വച്ചു....
അപ്പൊ എനിക്ക് നമ്മടെ നന്ദുസിനെ ഇളക്കാൻ ഒരു മോഹം....
ആന്റിയുടെ പഴേ വീട്ടിൽ ന്യൂ ജോയിനീസ് ഉണ്ട് കുറച്ച് പായസം തന്നാൽ അവിടെ കൊടുക്കാം....
എന്തിന്???
ഞാൻ പറഞ്ഞ് തീർത്തതും നന്ദുസിന്റെ ചോദ്യം വന്നു...
അപ്പ ഒന്ന് നോക്കിയതും..
അല്ല അങ്കിൾ അറിയാത്തവർക്കൊക്കെ അതും ഇന്ന് വന്നവർ അതാ ഞാൻ.....!!!
മ്മ്... മ്മ്... നന്ദുസ് ശെരിക്കും വിയർക്കുന്നുണ്ട്.....
ഇങ്ങനെ ഒക്കെയല്ലേ പരിചയപ്പെടുന്നേ മഹി കൊടുത്തിട്ട് വാ....!!!
അപ്പ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലാ.....
ഒരു തൂക്ക് പാത്രത്തിൽ പായസവും കൊണ്ട് അങ്ങോട്ടേക്ക് ചെന്നു....
അവര് ഫിർണിചർ ഒക്കെ സെറ്റ് ചെയ്യുകയായിരുന്നു.....
ഞാൻ ചെന്നതും ആയമ്മ ചിരിച്ചോണ്ട് അടുത്തേക്ക് വന്നു.....
കൂടെയുണ്ടായിരുന്ന മുത്തശ്ശി ആയമ്മയുടെ ഭർത്താവിന്റെ അമ്മയാണ്...
ഒരു മകൻ ഒരു മകൾ...!!!
അച്ഛൻ ഇവിടുത്തെ govt സ്കൂളിൽ പ്രിൻസിപ്പാൾ ആയിട്ട് സ്ഥലം മാറി വന്നിരിക്കുന്നു.....
മോനും മോളും മുകളിൽ ആണ് വിളിക്കാം എന്ന് പറഞ്ഞപ്പൊ ഞാൻ അവിടെ തമ്പടിച്ച് നിന്നു....
മോളെ കാണൽ തന്നെയാണല്ലോ നമ്മളുടെ മെയിൻ അജണ്ട... ഹി.. ഹി..
മോളെ ഇന്ദു എന്ന് വിളിച്ചപ്പോ ഇന്ദു മാത്രമല്ല സൂര്യനെ പോലുള്ള അവരുടെ മകനും ഇറങ്ങി വരുന്നുണ്ട്.....
ഇന്ദു നന്ദു.... ഞാൻ പ്രാസം ഒപ്പിച്ച് കൊണ്ടിരിക്കെ ഇറങ്ങി വന്നവനെ കണ്ട് ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും എന്ന അവസ്ഥയായിരുന്നു എന്റേത്.....
ഒരിക്കലും ഇനി കാണരുത് എന്ന് കരുതിയ മുഖം.......
ഇത്രയടുത്ത്......
കയ്യിലിരുന്ന പാത്രം ഊക്കോടെ അവിടെ ഇരുന്ന ടീ പോയിൽ വെച്ചിട്ട് അവിടുന്ന് ഇറങ്ങി പോന്നു....
എത്രയും പെട്ടെന്ന് അപ്പയുടെ നെഞ്ചിൽ മുഖം ചേർത്തൊന്ന് കരയണം എന്നെ അപ്പോൾ തോന്നിയുള്ളു....
വീട്ടിലേക്ക് കയറിയതും എനിക്കെതിരെ വന്ന അപ്പയെ ഞാൻ ചുറ്റിപിടിച്ച് കരഞ്ഞു പോയി...
"""അപ്പേ......... "'"
കരച്ചിൽ ഒന്നടങ്ങിയതും മുഖം ഉയർത്തി നോക്കി കെട്ടി പിടിച്ചിരിക്കുന്നത് നന്ദൂസിനെയാണ്.....
മുഖം കൂർപ്പിച്ച് അവനെ തട്ടി മാറ്റി അകത്തേക്ക് നടന്നു....
എങ്ങനെയും കരഞ്ഞ എന്റെ മുഖം ഒളിപ്പിക്കണം എന്നെ കരുതിയുള്ളു....
എനിക്ക് തൊട്ട് പിറകെ മുറിയിലേക്ക് വന്നവൻ എന്റെ ഫോണിൽ അവന്റെ നമ്പർ ഡയൽ ചെയ്തിട്ടു.....
എനിക്ക് തടയാൻ കഴിയുന്നതിനു മുൻപ് ആയിരുന്നു അത്....
ഹാളിൽ ഇരുന്ന് അവന്റെ ഫോൺ റിങ് ചെയ്തു...
ഓഹ് ഫോൺ വെച്ച് മറന്നത് എവിടെ എന്ന് അറിയാഞ്ഞിട്ട് ആകണം....
മുറിക്കുള്ളിൽ ഇരുന്ന് തന്നെ ആന്റിയോടും അപ്പയോടും യാത്ര പറയുന്നത് ഞാൻ കേട്ടിരുന്നു.....
കണ്ണടച്ച് കിടക്കുമ്പോഴും കൺകോണിലൂടെ മിഴിനീർ കിടക്കയെ പുൽകികൊണ്ടിരുന്നു......
അങ്ങനെയേ കിടന്ന് കണ്ണ് വലിഞ്ഞു പോയി.....
(തുടരും....)
✍️❤️ഹഷാര❤️
രണ്ട് വാക്ക് കുറിക്കണേ പ്ലീസ്.... 😍