Aksharathalukal

ഒരു Nss പ്രണയഗാഥ 💞 2

  എന്തിനാണ് ഇത്ര ആകാംഷയിൽ ഞാൻ അവനെ തിരയുന്നത്...
കുറച്ചു പേരുടെ മുന്നിൽ നാണം കെടുത്തിയതിനോ???
സത്യം പറഞ്ഞാൽ അല്ല....
എനിക്ക് അവനെ ഒന്ന് അടുത്ത് കാണണം അത്ര മാത്രം....
ഞാൻ കോളേജിൽ കാൽകുത്തി  ശിങ്കരിമേളത്തിന് കാൽകൊണ്ട് താളം പിടിച്ചപ്പോൾ മുതൽ എന്നെ തന്നെ നോക്കുന്ന രണ്ട്  മിഴികൾ ഞാൻ കണ്ടിട്ടുണ്ട്....
തിളക്കമേറിയ രണ്ട് കണ്ണുകൾ....
അത് ഇവൻ ആണോ എന്ന് അറിയാൻ ഉള്ള ഒരു ത്വര ആയിരുന്നു മനസ്സിൽ.....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഐറ  ........
താൻ ഇവിടെ നില്കുവാനോ....
പ്രകൃതി ഭംഗി ആസ്വദിക്കാൻ എഴുദിവസം നമുക്ക് മുന്നിൽ നീണ്ട് നിവർന്നു കിടക്കുന്നുണ്ട്...
ഇപ്പൊ പരിചയപ്പെടൽ സെഷൻ ആണ്...
വാടോ..
ഇവിടത്തെ പ്രയർ ഹാളിൽ മീറ്റിംഗ് സെറ്റ് ചെയ്തിട്ടുണ്ട്....
ലാഗ്ഗേജ് റൂമിൽ വച്ച്... അവിടേക്ക് വാ...
                ലാംഗ്വേജ് മിസ്സ്‌ ആണ്... ശാലിനി...പേര് പോലെ ശാലീനത തുളുമ്പുന്ന സ്വഭാവം....
ഞങ്ങളോട് മുഖം കറുപ്പിക്കാത്ത ഡിപ്പാർട്മെന്റിലെ ഏക അധ്യാപിക...കൂട്ടുകാരിയോടെന്ന പോലെ എന്തും തുറന്ന് സംസാരിക്കാൻ കഴിയുന്ന ഒരു സുന്ദരി
മിസ്സ്‌.
ഞാൻ വരികയാണ് മിസ്സ്‌..
ഇവിടെ നല്ലൊരു എനർജി ഫീൽ ആകുന്നു...
ഹ്മ്മ്.... നമുക്ക് അവിടെ ആ ബിൽഡിംഗ്‌ ആണ് താമസിക്കാൻ തന്നിട്ടുള്ളത്.
   മിസ്സ്‌ വലത് വശത്തേക്ക് കയ്യ് ചൂണ്ടി  ഒരു ഇരുനില പഴയ കെട്ടിടം കാണിച്ചു തന്നു..
പുള്ളിക്കാരി ബാഗ് എടുത്തു മുന്നേ നടന്നു. ഞാൻ  പിറകെ വച് പിടിച്ചു...
ഫുൾ ഗ്രാനൈറ്റ് പാകിയ ലോയർ പോലുള്ള വഴിയിലൂടെ അല്പം മുന്നോട്ട് നടന്ന് തിരിഞ്ഞു...
സത്യത്തിൽ  ഇവിടുത്തെ എല്ലാ ബിൽഡിംഗും ഈ ലോയർ കൊണ്ട് പരസ്പര ബന്ധിതമാണ്.
ഞങ്ങൾ ചെന്ന് കയറിയത്..........ഒരു വിശാലമായ ഹാൾ പോലെയുള്ളിടത് രണ്ട് തട്ടിന്റെ ഇരുമ്പ് കട്ടിൽ ഇട്ട് കിടപ്പ് മുറി സെറ്റ് ആക്കിയിരിക്കുന്നിടത്താണ്....
എന്റെ ഫ്രണ്ട്‌സ് എല്ലാം അതിനകം ബാഗ് ഒക്കെ വച്,ഇട്ടിരുന്ന വസ്ത്രം മാറ്റി വീട്ടിൽ ഇടുന്ന ഡ്രസ്സ്‌ ഒക്കെ ഇട്ട്... സുന്ദരികളായി നിൽപുണ്ടായിരുന്നു...
     ശെരിക്കും എനിക്ക് ചിരിവന്നു... ചേട്ടൻമാരെ ഇമ്പ്രെസ്സ് ചെയ്യാൻ അടിപൊളി ഡ്രസ്സ്‌ ഇട്ട് വന്നവർ.... തൊഴിലുറപ്പ് പണിക്ക് പോകുന്നപോലെ മാറ്റി ഒരുങ്ങി നിൽക്കുന്നു...
എന്നോടും മാറ്റിവരാൻ പറഞ്ഞു.. അവരെല്ലാം പുറത്ത് ചുറ്റി കാണാൻ ഇറങ്ങി...
ഞാൻ താഴെ തട്ടിൽ ഉള്ള കട്ടിലിൽ ബാഗ് വച് ഒരു വെളുത്ത ടോപ്പും സ്കെർട്ടും  ഇട്ടു കഴുത്തിൽ ഒരു ചെറിയ സ്റ്റോളും ഇട്ടു ഇറങ്ങി...
ഈ ബിൽഡിങ്ങിൽ ഇതുപോലെ തന്നെ ആറ് മുറികൾ ആണ് ഒരുപോലെ ഉള്ളവ...
  ഞാൻ മുറിക്ക് പുറത്തിറങ്ങിയപ്പോൾ  അവരെല്ലാം ഹാളിലേക് നടന്നിരുന്നു... എനിക്കൊപ്പം വേറെ ഡിപ്പാർട്മെന്റിലെ മൂന്നു കുട്ടികൾ ആണ് ഉണ്ടായിരുന്നത്...
അന്ന് സെലക്ടിങ് ഡേ കണ്ട പരിചയം  വച് അവർ എന്നെ നോക്കി ചിരിച്ചു...
എങ്ങനെ ചിരിക്കാതിരിക്കും അമ്മാതിരി അലറൽ അല്ലായിരുന്നോ എന്റേത് 😁...??
താൻ ഏതാ ഡിപ്പാർട്മെന്റ്..?
അതിൽ ഒരു കുട്ടിയാണ്.
ബി. എ ഇക്കണോമിക്സ്.
ഞങ്ങൾ ബി. എസ്. സി ഫിസിക്സ്
താൻ അന്ന് ആരോടാ ദേഷ്യപ്പെട്ടെ..
എന്ന്..
സെലക്ടിങ് ഡേ
അത് ചുമ്മാ.. ഫ്രണ്ട്‌സ് തമ്മിൽ..😁 ഞാൻ വെളുക്കെ ചിരിച് കാണിച്ചു.
എന്തോ അവരോട് ഒന്നും പറഞ്ഞില്ല..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞങ്ങൾ നടന്ന ഹാളിൽ കയറി...
അവിടെ ബോയ്സിന്റെ ബാഗ് മുഴുവൻ ഒരു മൂലയിൽ കൂട്ടി ഇട്ടിരിക്കുന്നു...
അവർ അതിനുള്ളിലാണ് കിടക്കുന്നത് പോലും...
വെറും നിലത്തോ... എന്റെ ശബ്ദം അല്പം ഉയർന്നു
സെദ്ദം സാർ എന്നെ രൂക്ഷമായി നോക്കി പറഞ്ഞു
അതെ നിലത്തു... പായ വിരിച്ച് ആണ്.. ബി. എ അയൺ ലേഡീസ് സമരം ചെയ്ത് ബെഡ് ഒപ്പിച് കൊടുക്കുമോ ഇവിടെ...??
അവർക്കില്ലാത്ത ബുദ്ധിമുട്ട് നിനക്ക് എന്തിനാണ്???
സാർ ഞങ്ങൾ ഗേൾസിന് ബെഡ് ഉണ്ട്. ഇവർക്കു ഇല്ല അതുകൊണ്ട് ചോദിച്ചു പോയതാണ്...
എല്ലാരും എന്നെ ഏതോ അന്യഗ്രഹ ജീവിപോലെ നോക്കുന്നു...!
ചിലർക്കു പുച്ഛം... ചിലർക്കു അത്ഭുതം... മറ്റു ചിലർ ഇവൾ ഏതാപ്പാ... എന്നപോലെ നോക്കുന്നു!
സെദ്ദം സാർ തിരിഞ്ഞു ബോയ്സ് ഗാങ്ങിന് നിർദേശം കൊടുക്കുന്നുണ്ട്...
പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ശാലിനി മിസ്സ്‌ സംസാരിച് തുടങ്ങി...
അപ്പോൾ മാത്രമാണ് എല്ലാരുടേം ശ്രെദ്ധ എന്നെ സ്കാൻ ചെയ്യലിൽ നിന്ന് മാറിയത്.
"പിള്ളേരെ  നമ്മൾ ഇവിടെ ഒരാഴ്ച ക്യാമ്പിന് ആണ് വന്നത്. ഇവിടെ നമ്മൾ മാത്രം അല്ല ഇവിടുത്തെ എന്തേവാസികളായ കുറച്ചു ഉമ്മമാരും പെൺകുട്ടികളും ഉണ്ട്. പെൺകുട്ടികളിൽ ചിലർ അവധിക്ക് വീടുകളിൽ പോയിരിക്കുന്നതിനാൽ അവരുടെ ബെഡ് ആണ് നിങ്ങൾ പെൺകുട്ടികൾക്കു ലഭിച്ചത്. പിന്നെ നിങ്ങൾ രണ്ട് കൂട്ടരേയും ഒരു കൂരക്ക് കീഴിൽ താമസിപ്പിക്കുക എന്ന് പറഞ്ഞാൽ ഞങ്ങൾ കാവൽ ഇരിക്കേണ്ടി വരും ..
അതുകൊണ്ട് ആൺകുട്ടികൾ ഇവിടെ കിടക്കും സെദ്ദം സാറും അനിൽ സാറും അവർക്ക് ഒപ്പം കാണും..

." മിസ്സ്‌ ഒരു ചിരിയോടെ പറഞ്ഞു നിർത്തി...
എന്നെ നോക്കി കണ്ണ്  ചിമ്മി...
മനസ്സിലായോ എന്നപോലെ തലയാട്ടി ചോദിച്ചു....
ഞാനും അതുംപോലെ മറുപടി നൽകി....

ശാലിനി മിസ്സ്‌ പറഞ്ഞത് പോലെ നമ്മൾ മാത്രമല്ല ഇവിടെ ഉള്ളത്. അത് കൊണ്ട് ഇവിടുത്തെ അന്തേവസികൾക്ക്  നമ്മൾ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല..

എല്ലാവർക്കും മനസ്സിലായെന്ന് കരുതുന്നു...

അവസാനം പറഞ്ഞത് ഞങ്ങളുടെ ഭാഗത്തേക്ക് നോക്കിക്കൊണ്ടാണ്.

ഇത് കണ്ട് റിയ പറയുന്നുണ്ട്....ഈ കൊന്നതെങ്ങിന്റെ അവസാനം എന്റെ കയ്കൊണ്ടാകും...

അത് ഇവിടെ നിന്നും പോകുന്നതിന് മുൻപ് ഇയാൾ ചെയ്യിക്കും...

ഞങ്ങൾ അവളെ സമാദാനപ്പെടുത്തി നിർത്തി...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പരിചയപ്പെടൽ തുടങ്ങി ഓരോരുത്തരും പേരും ഡിപ്പാർട്മെന്റും പറഞ്ഞു പോയി....
അവസാനം ഞാൻ കാത്തിരുന്നവൻ എത്തി....

അവൻ എല്ലാവരുടെയും നടുക്കായി വന്ന് നിന്നു...

ഞാൻ അവനെ നോക്കി കാണുകയായിരുന്നു...

സാദാ ഒരു കറുപ്പും പച്ചയും കലർന്ന ഷർട്ട്‌... കയ്യ് മടക്കി ത്രീ ഫോർത് ആക്കിയിരിക്കുന്നു. വെള്ള കള്ളിമുണ്ട് മടക്കി കുത്തി.. ഒരു കയ്യ് ഇടുപ്പിലും മറു കയ്യ് തടിയിലും പിടിച്ചു ചുറ്റും കണ്ണോടിക്കുന്നു....

കൃത്യം എന്നെ കണ്ടതും കണ്ണ് ചുരുങ്ങുന്നതും വികസിക്കുന്നതും ഒരു നനുത്ത ചിരി ചുണ്ടിൽ വിരിയുന്നതും നോക്കി കാണുകയായിരുന്നു

 അവന്റെ കണ്ണിന് എന്തോ ശക്തമായ പ്രകാശം ആയിരുന്നു....

എനിക്ക് അവന്റെ കണ്ണിലേക്കു നോക്കാൻ കഴിയാത്തത്പോലെ...

സൂര്യനെ നോക്കി മിഴി ചിമ്മും പോലെ... ചിമ്മി പോകുന്നു...

ഞാൻ മുഖം താഴ്ത്തി പിടിച്ചു....

എന്നെ ഒരുപാട് നാളായി കളിപ്പിക്കുന്ന മുഖം....

പക്ഷെ നേരെ നോക്കാൻ വയ്യല്ലോ കർത്താവെ.... 

ഒരുൾപ്രേരണയിൽ ചുറ്റും നോക്കിയപ്പോൾ ഞാൻ മാത്രമല്ല എന്റെ ഫ്രണ്ട്സും.. കൂടെയുള്ള മറ്റു കുട്ടികളും ഒരുപോലെ അവനെ വായ് നോക്കുന്നു.....

അയ്യേ..... ഞാൻ ഇവനെ നോക്കി നിന്നോ... മോശം ഐറ..... ശേ.....

ഞാൻ എന്നോട് തന്നെ പറഞ്ഞു....
 

ടി ഇത് അവനല്ലേ....??

ആരാടി.....
     ഐറക്ക്  പണി കൊടുത്തവൻ...

സുറുമിയും റിയായും പരസ്പരം പറഞ്ഞു എന്നെ നോക്കി...

ആണോടി???

അനീസ ചോദിച്ചു...

ഹ്മ്മ്.... ഞാൻ മൂളി...

ഇവൻ എന്താ പേര് പറയാതെ ഇളിച്ചോണ്ട് അവിടെ നില്കുന്നെ???

എന്റെ ചോദ്യം കേട്ട് അവരെല്ലാം എന്നെ  വല്ലാത്തൊരു നോട്ടം...

എന്താണ് മോളെ ഒരു ഇളക്കം????

ഹൈറ ചോദിച്ചു...

എന്ത്???? അവന് നിന്ന് ഇളിക്കുന്ന കണ്ടിട്ട് ഒരു കുത്ത് കൊടുക്കാനാ തോന്നുന്നേ!

തോന്നും ഈ പെൺപിള്ളേരെല്ലാം അവന്റെ വായിലേക്കാ നോക്കുന്നെ നിനക്ക് അപ്പൊ കുത്താൻ തോന്നും!

ഞങ്ങൾ പരസ്പരം കലപില കൂട്ടിയതും എന്റെ പേര് നിങ്ങളിൽ പലർക്കും അറിയാമായിരിക്കും....

"ഓ  ഇവനാരാ കൊച്ചിരാജാവോ...

എല്ലാരും അറിയാൻ....."എനിക്ക് വിറഞ്ഞു വന്നു ചുമ്മാ ഷോ...

നമ്മൾ പല ഫങ്ക്ഷനിലും കണ്ട് കാണും... ഇനി അറിയാത്തവർക്കായി..

ഞാൻ 'വിഥുൻ വിൽസൺ '...

എന്റെ ഡിപ്പാർട്മെന്റ്.....

"മതിയാക്കെടാ അവർക്കൊക്കെ അറിയാം... അല്ലേലും കോളേജിലെ ആസ്ഥാന ഗായകനെ അവർക്ക് അറിയാതിരിക്കോ....

ഇവരൊക്കെ ഫുൾ അപ്ഡേറ്റഡ് പിള്ളേരാണ്...."

ശേ...! ഈ നിഹാൽക ഇടയിൽ കയറി നശിപ്പിച്ചു..... ഏതാ ഡിപ്പാർട്മെന്റ് എന്ന് അറിയാരുന്നു....എനിക്ക് ദേഷ്യം വന്നു 

"അപ്പൊ ഫ്രണ്ട്‌സ് നമ്മൾ ഇന്ന് മുതൽ ഒരു കുടുംബമാണ്. എന്നാലും എല്ലാവർക്കും ഒരുമിച്ച്

എല്ലാ ആക്ടിവിടിസും ബുദ്ധിമുട്ടാണ് സൊ നമ്മൾ  പത്തുപേരടങ്ങുന്ന അഞ്ചു ടീം ആയി  സ്പ്ളിറ്റ് ചെയ്യുന്നു. കിച്ചൻ ഡ്യൂട്ടിയും ക്ലീനിങ്ങും മാറി മാറി ചെയ്യുന്നു.."

ഡീറ്റെയിൽസ് വിഥുൻ പറയും...

നിഹാൽക അതും പറഞ്ഞു നിലത്തു വന്നിരുന്നു.

ടീം തിരിക്കുമ്പോൾ  അവന്റെ ഗ്രൂപ്പിൽ വരാൻ ചെറിയൊരു മോഹം എനിക്ക് ഉണ്ടായിരുന്നു...

ഒപ്പം ഉണ്ടായാലേ മറുപണി കൊടുക്കാൻ പറ്റു അതിനാണ്..... അല്ലാതെ.....

ഞാൻ ആഗ്രഹിച്ചത് പോലെ അവന്റെ ഗ്രുപ്പിൽ തന്നെ ആയിരുന്നു ഞാൻ പക്ഷെ ഞങ്ങൾ' ഇക്കോസിനെ ' വേറെ വേറെ  ഗ്രുപ്പിൽ ആക്കിയിരിക്കുന്നു... എനിക്കൊപ്പം സുറുമി മാത്രം...

ഞങ്ങള്ക് സങ്കടം വന്നു....

ഗ്രുപ്പ് തിരിച്ചിട്ട് ആദ്യം തന്ന പണി അവിടുത്തെ വലിയ ചെറിയ ഗ്രൗണ്ട് വെട്ടി തെളിക്കാൻ ആയിരുന്നു....

കാട് പോയിട്ട് പുല്ലുപോലും ഇതേ വരെ പറിക്കാത്ത ഞങ്ങൾ.....

❤️❤️❤️❤️❤❤️❤️❤️❤️❤️❤️❤️❤️❤️

ഗ്രൗണ്ടിൽ ഇറങ്ങിയതും വിഥുൻ എല്ലാരോടും ഒന്നിച്ചു കൂടാൻ പറഞ്ഞു ഞങ്ങൾ 4 പെൺകുട്ടികളും 6ആൺകുട്ടികളും ആയിരുന്നു...

മമ്മട്ടി, ബിക്കാസ്, പുല്ലുമാന്തി എന്ന് വേണ്ട എല്ലാം കൊണ്ടുവന്നു വച്ചു.

"ഉച്ചക്ക് ഉള്ളിൽ തന്ന ഏരിയ ക്ലിയർ ചെയ്യണം ആദ്യം ചെയ്യുന്ന ടീമിന് പ്രൈസ് ഉണ്ട് "അവൻ പറഞ്ഞു...

എല്ലാരോടും പേര് പരസ്പരം ചോദിച്ചു....

 അവൻ എന്നോട് മാത്രം ചോദിച്ചില്ല 😒

സുറുമി അത് ചെയ്യൂ ഉണ്ണിമായ ഇത് ചെയ്യൂ എന്നൊക്കെ പറയുന്നുണ്ട്... ഞാൻ എന്നൊരാൾ എവിടെ ഉണ്ടെന്ന് മൈൻഡ് പോലും ഇല്ല...

സുറുമിയോട് പുല്ലു പറിക്കാൻ പറഞ്ഞു.. അവൾ അങ്ങോട്ട് പോയപ്പോൾ എന്റെ കയ്യ് പിടിച്ചു വലിച്ചു.ഞാൻ പോകാൻ നിന്നതും..

"നീ എങ്ങോട്ടാ....??"

ഞാൻ... ഇവളുടെ കൂടെ.. പുല്ലു പറിക്കാൻ...

"ഞാൻ ആണ് ടീം ലീഡർ.. എന്നോട് ചോദിക്കണം നീ എന്ത് ചെയ്യണം എന്ന് അല്ലാതെ അവൾ വിളിച്ച ഉടനെ ചാടിപ്പുറപ്പെടുകയല്ല വേണ്ടേ....??"

ഞാൻ എന്താ ചെയ്യണ്ടേ ?...

ദേഷ്യം കൊണ്ട് അടിമുടി വിറച്ചുകൊണ്ട്  ചോദിച്ചു...

"നീ... കുഴി എടുക്കൂ...പറിക്കുന്ന വേസ്റ്റ്  ഇടാൻ.."

ഞാൻ ചവിട്ടി കുലുക്കി ഒരു കയ്കോട്ട് എടുത്ത് നടന്നു....

പിന്നിൽ നിന്നും അവൻ  പറയുന്നുണ്ടായിരുന്നു അവിടെ അല്ല ഇവിടെ ആണെടി

ഭൂലം ദേവിന്ന്......
പിന്നിൽ നിന്ന് അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു  അവിടെയല്ലെടി ഇവിടെയാണ്‌

ഭൂലം ദേവീന്ന്......

ഞങ്ങളുടെ ഗ്രൂപ്പിലെ നന്ദു എന്റെ പുറകെ വന്നിട്ട് അവനോട് പറയുന്നുണ്ട്..

"ഇവളെ കൊണ്ട് ഒറ്റക്ക് പറ്റില്ലെടാ...! ഞാനും  കൂടാം..."

"എന്തിന് നാവിന് നല്ല നീളം ഉണ്ടല്ലോ... അവൾ ഒറ്റക്ക് ചെയ്തോളും.. "

അതും കൂടെ കേട്ടപ്പോൾ എനിക്ക് തൃപ്തിയായി....

ഞാൻ തനിയെ ചെയ്തോളാം നന്ദുവേട്ടാ... എന്നും പറഞ്ഞ്  ഞാൻ നടന്നു....അവൻ പുറകിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു....

" എന്നാലും എന്നെകൊണ്ട് വയ്യ ആരേലും ഒരാളെ കൂടെ വിടെന്ന് വാ തുറന്ന് അവള് പറയില്ല...!

അഹങ്കാരി... "

" ഡാ.. വിഥു... അളിയാ.. വിട്ടേക്കെടാ.... " നന്ദുവേട്ടൻ പറ്റുന്ന രീതിയിൽ  എനിക്ക് പക്ഷം പറയുന്നുണ്ട്... നന്ദുവേട്ടൻ മാത്രമല്ല ഞങ്ങളുടെ ടീമിൽ ഉള്ള ഈ വിഥുൻ ഒഴിച് ബാക്കി എല്ലാരും സപ്പോർട്ട് ചെയ്യുന്നുണ്ട്...

"എല്ലാരും പറഞ്ഞ വർക്ക്‌ തുടങ്ങി... നിങ്ങൾ ഇവൾക്ക് വേണ്ടി വാദിച്ചുനിന്നാൽ ഉള്ള ടൈം വേസ്റ്റ് ആവും...!"

എല്ലാരും വാ... തുടങ്ങലാം...... വിജേഷേട്ടൻ മുണ്ട് മടക്കി കുത്തി ഇറങ്ങി.... തകൃതിയായി  പണി നടക്കുന്നു...

എന്നെകൊണ്ട് ആവുന്ന പോലെ ഒരു കുഴി എടുത്തു.... എന്നോട് പറഞ്ഞ പണി കഴിഞ്ഞല്ലോ എന്ന് വിചാരിച്ചു നടു കഴച്ചപ്പോൾ ഞാൻ ഒന്നിരുന്നു...

അപ്പോഴുണ്ട് അവൻ കാറ്റ് പോലെ പാഞ്ഞു വന്നു.....

"അവിടെ അവരെല്ലാം കൊലപ്പണി എടുക്കുന്നു.... നീ  ഇവിടെ ഇരുന്നു സുഗിക്കാൻ ആണോ  ഒരുങ്ങി കെട്ടി വന്നത് ...???"😡

ഇവന് എന്നോട് ഇത്ര ദേഷ്യം  എന്താണ്....???എനിക്ക് ഇവനോടല്ലേ ദേഷ്യം വേണ്ടേ???🤔ഞാൻ ആത്മഗതിച്ചു....

കല്യാണത്തിന് പോകുന്നത് പോലെ ഒരുങ്ങി വന്നിരിക്കുന്നു... ആരെ കാണിക്കാനാണോ???

അത് എനിക്ക് കൊണ്ടു.....!

ഇയാക്ക് എന്നെ കാണുമ്പോ ഇത്ര ദേഷ്യം എന്തിനാ???ഞാൻ മുഖത്തേക്ക് നോക്കി ചോദിച്ചു..

ദേ എന്നോട് പറഞ്ഞ പണി ഞാൻ ചെയ്തു. അടുത്തത് എന്താണ് എന്ന് പറഞ്ഞ അതും ചെയ്യാം..

അല്ലാതെ ചുമ്മാ ഒരുങ്ങി ചിരിച്ചു കളിച്ചു എന്നൊക്കെ പറയാൻ ഇത് സ്കൂൾ അല്ല കോളേജ് അല്ലെ.... ഞാൻ കിതച്ചുകൊണ്ട്  പറഞ്ഞ് നിർത്തി...

Wow ഇപ്പൊ അവന്റെ മുഖത്ത് ഒരു കുത്തു കൊടുത്ത ഇപ്പൊ പൊട്ടും അത്രേം വീർത്തിട്ടുണ്ട്....

Keep it up aiyra.... ഞാൻ സ്വയം ഒന്ന് പ്രശംസിച്ചു.... അവന്റെ മിണ്ടാട്ടം മുട്ടിയല്ലോ... 

ഞാൻ നോക്കുമ്പോൾ കുഴിയെടുത്തതിലോട്ട് നോക്കി നിക്കുകയാണ് അവൻ....

"ഇതാണോ നീ ഇത്രേം നേരം കൊണ്ട് എടുത്ത കുഴി... ഇതാർക്ക കുഴിയാനക്ക് ഒളിക്കാനോ??"

ഞാൻ കുഴിനോക്കി ഒരു വലിയ പട്ടിയെ കുഴിച്ചിടാം അത്രക് വലിപ്പം ഉണ്ട്.... എന്നിട്ടാണ്  .....

എനിക്ക് ഇങ്ങനെയേ അറിയൂ.... നീ വേണമെങ്കിൽ വേറെ കുഴി എടുത്തോ...😏

അതും പറഞ്ഞ്  ഞാൻ സുറുമി പുല്ലു പറിക്കുന്നിടത്തേക്ക് നോക്കി...

എണ്ണി എടുത്തപോലെ കുറച്ചു പുല്ല്  പറിച്ചിട്ടിട്ടുണ്ട്.. അവളും ഉണ്ണിമായയും വല്യ സംസാരം ചിരി...

ഇവൻ ഇതൊന്നും കാണുന്നില്ലേ...?

കൈകോട്ട് താഴേക്കു ഇടുമ്പോൾ കുറച്ചു ശക്തിയിൽ ഇട്ടു അത് അവന്റെ കാലിൽ ഇടിക്കുകയും ചെയ്തു....

"എടി നിന്നെ ഞാൻ.....?"അവൻ  എന്നെ കൊല്ലാൻ ആക്ഷൻ കാണിക്കും പോലെ വന്നു.....

ഞാൻ അവനോട് പോടാ... എന്ന് പറഞ്ഞ് പുല്ലു പറിക്കുന്നിടത്തേക്ക്  അല്പം നീങ്ങി....

പിന്നെ ആരെയും നോക്കാതെ പുല്ലു പറിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞു അടുത്താരോ വന്നിരിക്കുന്നത് കണ്ട്  ഒന്ന് നടുങ്ങി.......പറയാൻ പറ്റില്ല ആ കാട്ടുമാക്കാൻ  പ്രതികാരത്തിന് വന്നാലോ.....??

പതിയെ തല പൊക്കി നോക്കി.....

 ഹായ്.........    നന്ദുവേട്ടൻ.....😁

ഞാൻ ഒന്ന്ചിരിച്ചു കാണിച്ചു എന്റെ പണി തുടർന്നു...

"അതെ അവൻ പറയുന്നത് aiyra വല്യകാര്യമായി എടുക്കണ്ടാട്ടോ... അവന് കുറച്ചു ദേഷ്യം കൂടുതൽ ആണ്...

അവൻ എല്ലാരോടും നല്ല കമ്പനി ആണ് തന്നോട് മാത്രമാണ് ഇങ്ങനെ....

നിങ്ങൾ തമ്മിൽ മുൻപരിചയം ഉണ്ടോ....??"

ഏയ്യ് ഇല്ലല്ലോ.... അപ്പൊ അങ്ങനെ ആണ് എന്റെ നാവിൽ വന്നത്....

"അവൻ ഇത്ര ദേഷ്യത്തിൽ ഒരു പെൺകുട്ടിയോട് ആദ്യമാണ് അതുകൊണ്ട് ചോദിച്ചതാണ്...!

തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്..??"

ഞാൻ അപ്പ,മമ്മി റോണി....

"റോണി ബ്രോ ആയിരിക്കും അല്ലെ..?"

പെറ്റ് dog ആണ് ചേട്ടാ !

പുള്ളി ഒന്ന് ചമ്മി എന്ന് തോന്നുന്നു....ചിരിച്ചുകൊണ്ട് ഓക്കേ പറഞ്ഞു....

"പിന്നെ aiyra തനിക്ക് lover ഉണ്ടോ...???"

ഈ ചേട്ടൻ  ഭയങ്കര ഒലിപ്പിക്കൽ ആണല്ലോ... ഈശോ....

ഇല്ല  ചേട്ടാ...

ഞാൻ ഒരു ഡൌട്ട് ചോദിക്കട്ടെ...?

"Aiyra ചോദിക്ക്  എനിക്ക് അറിയുന്നതാണെങ്കിൽ ഞാൻ പറയാം..!"

എല്ലാ ഗ്രൂപ്പിലും സീനിയർസ് അല്ലെ ലീഡർ  നമ്മുടെ മാത്രം ആ കാട്ടുമാക്കാൻ ആയത് എന്താ???

അവൻ ഫസ്റ്റ് ഇയർ അല്ലെ....?

ചേട്ടനെ ആകാത്തത് എന്താ???

ചോദിച്ചിട്ട് ഞാൻ നിഷ്കു ഭാവത്തിൽ ഇരുന്നു...

"എന്റെ പൊന്ന് കൊച്ചേ നിനക്ക് അവനെ അറിയില്ലേ.....🙄അവൻ കോളേജ് ഫേമസ് അല്ലെ...മൂന്ന് വർഷമായി കോളേജ് ബാൻഡിന്റെ തലപ്പത്തു ഇരിക്കുന്നവൻ കോളേജിന്റെ കണ്ണിലുണ്ണി.....

അവൻ ഫസ്റ്റ് ഇയർ ആണെന്ന് കരുതി ആണോ നീ വിഥു വിനെ ചേട്ടാ എന്ന് വിളിക്കാത്തെ..??"

ഞാൻ ആണെന്നും അല്ലെന്നും തലയാട്ടി....

സത്യത്തിൽ അവൻ ഫസ്റ്റ് ഇയർ ആണെന്ന അനുമാനത്തിൽ ആണ് ഞാൻ എടാ പോടാ എന്നൊക്കെ വിളിച്ചാത്....

"ഓ അപ്പൊ അതാണ് അവന് നിന്നോട്  ഇത്ര ദേഷ്യം...!"

നന്ദുവേട്ടൻ വലിയ കണ്ടുപിടിത്തം പോലെ പറഞ്ഞു....

എനിക്കും തോന്നിത്തുടങ്ങി ഇനി അതാണോ കാരണം 🤔🤔.

പക്ഷെ  ഇനി എങ്ങനെ ചേട്ടന് വിളിക്കും... എനിക്ക്.. ചമ്മൽ ആകും.....

ഐഡിയ ഇനി വല്യ വെയിറ്റ് ഇടാതെ പാവം പോലെ നിക്കാം.... ഞാൻ ആത്മഗതിച്ചു......

ഞാനും നന്ദുവേട്ടനും  അങ്ങനെ ചിരിച് കളിച് പുല്ലുപറിച്ചപ്പോൾ അവൻ വിയർത്ത് ഒട്ടി വരുന്നുണ്ട്... 

ഞാൻ ആളെ കണ്ടതും എഴുനേറ്റ് നിന്നു....

പുള്ളി ആണെങ്കിൽ ഞാൻ വല്ല കഞ്ചനും അടിച്ചോ എന്ന രീതിയിൽ നോക്കുന്നു....

"എടാ അനന്ദു ആ വെള്ളം ഇങ്ങെടുക്ക്..."

ഡാ  ആ കുപ്പിയിൽ ഇല്ല. തീർന്നു എടുത്തിട്ട് വേണം..

ഞാൻ എടുത്തിട്ട് വരാം... അതും പറഞ്  കുപ്പിയും എടുത്ത് നടന്നു....

അവിടുന്ന് എസ്‌കേപ്പ് ആയതാണ് ശെരിക്കും....

"ഡാ അനന്തു അവൾക് വല്ല കുഴപ്പോം ഉണ്ടോ...??

ഇത്ര നേരം ഉറഞ്ഞു തുള്ളിയവൾ  പൂച്ചക്കുട്ടി പോലെ ആയല്ലോ....!"
ഹാ ഞാൻ അവൾക്കൊരു ഡോസ് കൊടുത്തിട്ടുണ്ട്....

ഇനി നിന്നോട് നല്ല രീതിയിലെ പെരുമാറൂ.. നന്ദു അവളോട് പറഞ്ഞ കാര്യവും അവളുടെ എക്സ്പ്രഷനും ഓർത്തു ഉള്ളിൽ ചിരിച് വിധുവിനോട് തള്ളി...

വിഥു ആണാണെകിൽ ഇവനും അവൾക്കൊപ്പം കിറുക്കായോ  എന്ന രീതിയിൽ നോക്കുന്നു....

നന്ദു ഇതൊക്കെ നിസ്സാരം...... നമ്മളിതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിലും....

ഡാ  നന്ദു സത്യം പറ.... നീ എന്ത് വേണ്ടാതീനം ആണ് അവളോട് പറഞ്ഞത്..????

ന്തോ... എങ്ങനെ.... ഞാൻ ഒരു അനാവശ്യോം അവളോട്  പറഞ്ഞിട്ടില്ല...

എന്നോട് ഒരു ഡൌട്ട് ചോദിച്ചു ഞാൻ പറഞ്ഞും കൊടുത്തു.....

അവൾക് ഡൌട്ട് ക്ലിയർ ചെയ്തതിന് എന്നോടുള്ള ആറ്റിറ്റ്യൂഡ് മാറിയതെങ്ങനെ????

വിഥു നന്ദുവിന്റെ കയ്യ് പിടിച്ചു തിരിച്ചു....

പറയടാ.... മോനെ നന്ദു കുട്ടാ....

അവൾക് നിന്നെ കുറിച് ഒന്നും അറിയില്ലായിരുന്നു.... അത് എന്നോട് ചോദിച്ചു...

ഞാൻ  വിശദമായി പറഞ് കൊടുത്തിട്ടുണ്ട് അതാ കുട്ടിക്ക് ബഹുമാനം കൂടിയേ.....

ഉവ്വ..... അവളുടെ കോപ്പിലെ ബഹുമാനം.... നീ ഈ കാല് കണ്ടോ..നന്ദു.... അവൾ കൈകോട്ട് എറിഞ്ഞതാ....

അതിന് മറുപണി കിട്ടാതിരിക്കാൻ ആണ് പുതിയ അടവ്....

നോക്കട്ടെ.... നീര് ഉണ്ടല്ലോ...വിഥു...നമുക്ക് സാറിനോട് പറഞ്  ഓയ്ലമെന്റ് പുരട്ടാം...

നീ.....വാ...

എവിടേക്ക് അവൾ വരട്ടെ വെള്ളോം കൊണ്ട്.... അവള് വരുത്തിവച്ചത് അവള് തന്നെ മാറ്റണം......

നന്ദുവേട്ടൻ കൂട്ടിയിട്ട ചപ്പ് കുട്ടയിൽ ആകുന്നതും വിഥു... പുല്ലിൽ മലർന്ന് കിടക്കുന്നതും കണ്ടാണ് ഞാൻ വന്നത്....

ഓ.... ഇവന്... തോന്നുമ്പോൾ കിടക്കാം... ഞാൻ ഒന്ന് ഇരുന്നു പോയതായിരുന്നു കുറ്റം....

ഈ വെള്ളം തലവഴി ഒഴിച്ചാലോ.... ഏയ്യ് വേണ്ട dont do,dont do senior ആണ് ഐറ.... So be carefull.

 ഇപ്പൊ കൊടുക്കുന്നതിനു ക്യാമ്പസ്സിൽ പണി തരും അതാ ജാതി.... ചുമ്മാ കേറി പണി തന്നവനാണ്... ഇനി അങ്ങോട്ട് ചെറുത് കൊടുത്ത് വലുത് വാങ്ങണ്ട.....

ഇനി ആ വെള്ളം  ഇവന്റെ  തല വഴി ഒഴിക്കണോ വേണ്ടേ എന്ന് ആയിരിക്കും ഭവതി  ഗഹനമായി ചിന്തിക്കുന്നേ.....നന്ദു ഏട്ടന്റെ ആസ്ഥാനത്തുള്ള കോമഡി ആണ് എന്നെ ഉണർത്തിയത്...

ഞാൻ ശെരിക്കും ചിന്തിച്ചത് അതായത് കൊണ്ട് പെട്ടെന്ന് ഞാൻ അതെ എന്ന മട്ടിൽ തലയാട്ടി...

ആട്ടി കഴിഞ്ഞതും ബോധം വന്നത് കൊണ്ട് വിലങ്ങനെയും തലയാട്ടി....

ഇതെല്ലാം കണ്ട് വിഥു കിടന്നിടത് നിന്ന് എഴുനേറ്റിരുന്ന്  കയ്യ് നീട്ടി...

കൈ നീട്ടിയപ്പോൾ സ്വഭാവികമായി എഴുനേൽക്കാൻ അല്ലെ എന്ന് കരുതി ഞാനും കൈ നീട്ടി കൊടുത്തു.... അവൻ എന്നെയും കയ്യും മാറി മാറി നോക്കി....

ആ കുപ്പി ഇങ്ങ് താടി....😤  ഒരലർച്ച ആയിരുന്നു... ഞാൻ ഞെട്ടി കയ്യ് പിൻവലിച്ചു... കുപ്പി നീട്ടി... അത് തട്ടിപ്പറിച്ചു എന്നോണം അവൻ വാങ്ങി എടുത്തു....

എനിക്ക് ചമ്മൽ സഹിക്ക വയ്യാതെ ഏത്  വഴിക്ക് പോണം എന്ന് ചിന്തിച് കൊണ്ടിരുന്നപ്പോഴാണ്.. അവൻ ആ ബോംബ് പൊട്ടിച്ചത്....

ടി.......

ഞാൻ  പിന്നേം ഞെട്ടി.... ഈശോയെ  .. ഇവൻ ഇങ്ങനെ അലറുന്നത്  എന്തിനാ....

എന്താ എന്ന് ഉറക്കെ ചോദിക്കണമെന്നുണ്ട് എങ്കിലും ശബ്ദം പുറത്ത് വരുന്നില്ല...

Ayye ഐറ ... നിനക്ക് ഇവനെ പേടിയാണോ....? ഷെയിം ഷെയിം..... (ആത്മ )

ടി.... നിനക്ക് വിളിച്ചാൽ കേൾക്കില്ല...

ഹാ..... എന്നൊരു ശബ്ദം മാത്രേ പുറത്ത് വന്നുള്ളൂ....

നീ നേരത്തെ കാലിലേക് ഇട്ടില്ലേ അവിടെ നീര് വച്ചു പോയി oilment സാറിന്റെ കയ്യിൽ നിന്ന് വാങ്ങിച്ചിട്ട് വാ....

അയ്യോ നീര് വച്ചോ.... ഞാൻ പണ്ടേ ഇങ്ങനെ ആണ് ദേഷ്യം വന്ന കയ്യിൽ കിട്ടിയത് വച് വീക്കും...

പിന്നെ നൊന്തു എന്നറിഞ്ഞാൽ ഒരു വെപ്രാളമാണ്.....

എനിക്ക് സങ്കടം  വന്നു....

ഞാൻ......... സോറി.... ഇങ്ങനെ ആകും എന്ന് കരുതിയില്ല...

ദേഷ്യത്തിന് ചെയ്ത് പോയതാണ്... ഒത്തിരി വേദന ഉണ്ടോ......

ഏയ്യ് നല്ല സുഖം ഉണ്ട്... അതവിടെ കിടപ്പുണ്ട് എടുത്തോണ്ട് വാ ഞാനും എറിഞ്ഞു കാണിച് തരാം...

ഞാൻ താഴേക്ക് നോക്കി നിന്നു.... കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി.....

പോയി ഓയിൽമെന്റ് വാങ്ങിച് വാ....

ഞാൻ പോയി ശാലിനി മിസ്സിനോട് കാര്യം പറഞ്ഞു.... ഓയ്ലമെന്റ് വാങ്ങി വന്നു....

വിഥുവിനു കൊടുത്തു....

അവൻ വാങ്ങുന്നില്ല...

നീ മൂലം വന്നത് നീ തന്നെ മാറ്റി തരണം.....

ഓ.... പാവം തോന്നി എന്നത് ശെരി തന്നെ എന്ന് കരുതി മരുന്ന് പുരട്ടാൻ എനിക്ക് വയ്യ....ഇത് ഇവൻ കാല് പിടിപ്പിക്കാൻ ചെയ്യുന്നതാണ്...(ആത്മ )

അയ്യാ... ഞാൻ എന്താ തന്റെ കെട്യോൾ ആണോ എനിക്ക് വയ്യ... ദാ... ഇത് പിടിച്ചേ... തന്നെ പുരട്ടിയ മതി.....അതും പറഞ് ആ മരുന്ന് അവന്റെ മടിയിലേക്ക് ഇട്ട് കൊടുത്തു...

വെറുതെ നടന്ന എന്റെ കാല് ഒടിക്കാൻ നോക്കിയതും പോരാ...

വേണ്ട നീ ചെയ്യണ്ട ഞാൻ സെദ്ദം സാറിനോട് പറയാം..... പുള്ളി വേണ്ടത് എന്താണ് എന്ന് വച്ച ചെയ്യട്ടെ.....അക്രമകാരികളെ  NSS ഇൽ വച്ചോണ്ടിരിക്കില്ല....

യ്യൊ.... Plz  ആ  കൊന്നതെങ്ങിനോട് പറയല്ലേ.... തനിക് ഇപ്പൊ ഈ മരുന്ന് പുരട്ടണം അത്രേ അല്ലെ ഉള്ളൂ.... ഞാൻ പുരട്ടാം....ഇങ്ങ് താ....

അല്ലെങ്കിലേ അങ്ങേർക്കു എന്നെ കണ്ണിന് നേർക് കണ്ടൂടാ....

നന്ദുവേട്ടാ ഒന്ന് പറയു പ്ലീസ്......

വേണ്ടെടാ.... വിട്ടേക്ക്....വേണേൽ ഞാൻ പുരട്ടാം അവള് പൊക്കോട്ടെ...

അല്ലേലും നന്ദുവേട്ടൻ സ്വീറ്റ് ആണ്...

നീ  മരുന്ന് പുരട്ടുന്നോ സാറിനെ വിളിക്കണോ....???

ഇതിപ്പോ do or die ആണല്ലോ....!

ഇവിടിപ്പോ ആരും ഇല്ല മരുന്ന് പുരട്ടുന്നതാണ് ബുദ്ധി.....

ഇല്ലെങ്കിൽ എനിക്ക് വേണ്ടി എന്റെ ഹോൾ ക്ലാസ്സിനെ സാർ പഴിവക്കും....(ആത്മ )

ഞാൻ പതിയെ സ്‌കിർട്ട് ഒതുക്കി പിടിച്ചു താഴേക്ക് ഇരുന്നു.... ഓയ്ലമെന്റ് തുറന്ന് അല്പം എടുത്തു....

അവന്റെ കാലിന്റെ കണ്ണഭാഗം വീർത്തിട്ടുണ്ട് വയലറ്റ് നിറം ആയിരിക്കുന്നു....

ചെയ്യുന്ന പണി ശരിയായി വേണമല്ലോ..... കാലിലെ മണ്ണ് തൂത്തു ഓയ്ലമെന്റ് പുരട്ടി.....

അവൻ നോക്കുന്ന പോലെ തോന്നിയിട്ട് കണ്ണുയർത്തി നോക്കി... വേദന ഉണ്ടെന്ന് തോന്നുന്നു കണ്ണടച്ചു പിടിച്ചിരിക്കുന്നു....

ഞാൻ കയ്യിൽ പറ്റിയ ബാക്കി കാല് ഭാഗത്തായി തേച് വച് എഴുന്നേറ്റു....

                              (തുടരും )

സ്നേഹത്തോടെ
✍️❤️ഹാഷാരാ❤️

രണ്ട്  വാക്ക് കുറിക്കു plz.....

 


ഒരു Nss പ്രണയഗാഥ 💞 3

ഒരു Nss പ്രണയഗാഥ 💞 3

4.7
2117

എന്റെ കയ്യിൽ പറ്റിയ ബാക്കി മരുന്ന് അവന്റെ കാലിൽ തന്നെ തേച് പിടിപ്പിച്ചു.. എഴുനേൽക്കാൻ ആഞ്ഞതും.. ടി.. അവിടെ ഇരിക്ക് ചോദിക്കട്ടെ...! എന്നോടാണോ...?? പിന്നെ ഇവിടെ വേറെ ആരാ ഉള്ളെ...🙄 വിഥു ചെറഞ് നോക്കി... ഞാൻ ഇളിച്ചു കാണിച്ചു...😁 നീ എന്നെ എന്ന ആദ്യമായി കണ്ടേ??? നല്ല പഷ്ട് ചോദ്യം...??ഞാൻ തന്നെ കണ്ടില്ല ആ കണ്ണ് മാത്രെ കണ്ടുള്ളു എന്ന് പറയാൻ പറ്റുവോ..??(ആത്മ) ഞങ്ങടെ കയ്യിൽ നിന്ന് കുപ്പി തട്ടി പറിച് വാങ്ങിച്ച ദിവസം... ഞാൻ സംശയലേഷമന്യേ പറഞ്ഞു... അവൻ തുറിച്ചു നോക്കി... അന്നോ...!അതിന് മുൻപ് നീ എന്നെ കണ്ടിട്ടില്ലേ...?? സത്യം പറയണോ... അതോ കള്ളം പറയണോ ഞാൻ ചോദിച്ചു??? നീ സത്യം പറയ് പെണ്ണെ...