Aksharathalukal

ഒരു Nss പ്രണയഗാഥ 💞 5

ഞാൻ മിഴിച്ചു നിന്നു ഇവൾ ഇതിപ്പോ എന്താ പറയുന്നേ??

ഒന്നും അങ്ങോട്ട് കത്തുന്നില്ലല്ലോ കർത്താവെ....


നീ എന്താ പറയുന്നേ റിയ.??


വിധു ചേട്ടായി പറഞ്ഞിരുന്നു നന്ദു ഏട്ടൻ എനിക്കുള്ള ഗിഫ്റ്റും കൊണ്ട് വരുന്നുണ്ട് എന്ന്....!


ഞാൻ ഷോക്ക് ഏറ്റത് പോലെ നിന്നു പോയി...

റിയ നാണത്താൽ കുതിർന്ന് നില്കുന്നു...

എന്റെ മനസ്സിൽ ഒരൊറ്റനിമിഷം കൊടുങ്കാറ്റും പേമാരിയും വന്നു....

ഇനി ഇവളത് വിധുവിന്റെ ഗിഫ്റ്റ് ആയിട്ടാണോ കണ്ടിരിക്കുന്നെ???അപ്പൊ നന്ദുവേട്ടൻ...!

എന്തിനാ കർത്താവെ എന്നെ ഇതിന്റെ ഇടയിൽ കൊണ്ടിട്ടെ...??

ഇവളെ പറഞ്ഞു മനസിലാക്കാം..


റിയെ.... ഇത് നന്ദു ഏട്ടന്റെ ഗിഫ്റ്റ് ആണ്...!


എനിക്ക് അറിയാം.... റിയ പറഞ്ഞു..

അറിയാമോ അപ്പൊ അറിഞ്ഞുവച്ചു ആ പാവത്തെ പറ്റിക്കുവാണോ??

നീ എന്താ പറഞ്ഞു വരുന്നേ... എനിക്ക് നന്ദുവേട്ടനെ ഇവിടെ വരുന്നതിന് മുന്നേ അറിയാം....!വിഥു ചേട്ടായി  വഴി ഒരുപാട് കേട്ടിട്ടുണ്ട്...

ഇന്ന് ചേട്ടായി പറഞ്ഞു നന്ദു ഒരു ഗിഫ്റ്റ് തരും വാങ്ങിക്കോളാൻ...

എന്റെ  മനസ്സ് എന്താണോ അത് മറച്ചു വക്കാതെ നന്ദുവേട്ടന് മുന്നിൽ തുറക്കാൻ.....!

അത് പറയാൻ ആണ് നിന്റെ അടുത്ത് കുറച്ചു മുൻപ്ഞാൻ വന്നത്... അപ്പൊ നിനക്ക് എല്ലാം അറിയാമെന്നു പറഞ്ഞു....

ഞാൻ കരുതി നന്ദുവേട്ടൻ നിന്നോട് പറഞ്ഞെന്ന്.....റിയ പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കി...

എനിക്ക് എന്തോ ഇപ്പൊ ചുറ്റും നടക്കുന്നതൊന്നും ഡൈജസ്റ്റ് ആവാത്തത് പോലെ തോന്നുന്നു....

ഇവൾക്ക് നന്ദുവേട്ടനെ ആണ് ഇഷ്ടം എങ്കിൽ ഞാൻ കണ്ടത്....???

ആകെ വട്ടാകുന്നല്ലോ ഈശോയെ..??

ഐറ എനിക്ക് പുള്ളിയെ കാണുന്നതിന് മുന്നേ ഇഷ്ടമാണ്... എനിക്ക് മുഖത്തു നോക്കി പറയാൻ ഒരു ചമ്മൽ പോലെ... നീ പറയാമോ?? പ്ലീസ്റി.... ഡി...

റിയ കെഞ്ചി....

സത്യത്തിൽ എനിക്ക്  ആരേലും ഡിജെ വച്ച് തന്നിരുന്നെങ്കിൽ പരിസരം മറന്ന് ഞാൻ തുള്ളിയേനെ...!

റിയക്ക് വിധുവിനോട് ഒന്നുമില്ല എന്ന് കേട്ടപ്പോഴേ..... മൂഡൗട് ആയിരുന്ന എന്റെ മൈൻഡ് ഫുൾ ജോളി ആയിരുന്നു.....

അപ്പോഴും ഒരു ചോദ്യം ബാക്കിയായി ഇവളെ അല്ലെങ്കിൽ പിന്നാരെയാണ് അവൻ ഇഷ്ടമാണെന്ന് പറഞ്ഞത്... അന്നത്തെ മൂഡ് അതായോണ്ട്  മുഴുവൻ കേട്ടും ഇല്ല... ചെവി കൊട്ടി അടച്ചപോലെ ആയിപ്പോയെന്നെ...

ഇനി ഇപ്പൊ ഇവളെ ചാക്കിട്ടാൽ അറിയാം കാര്യങ്ങൾ...!ഇതും ആലോചിച്ചു അവളോട് ഓക്കേ പറഞ്ഞു....

അവളുടെ ഹംസം ആയിക്കോളാമെന്ന്.....

അവളും ഹാപ്പി ഞാനും ഹാപ്പി....

അവൾ നന്ദുവേട്ടനെ കാണാനായി ചുറ്റും നോക്കിയപ്പോൾ എന്റെ മനസ്സ് വിധുവിനായി ആ ഗ്രൗണ്ട് മുഴുവൻ നാല് ഓട്ടപ്രതക്ഷിണം കഴിഞു കാണാതെ തിരിച്ചു വന്നിരുന്നു....

ഐറ.... ഡാ....

നന്ദുവേട്ടനും ചേട്ടായിയും അവിടെ ശാലിനി മിസ്സിന്റെ അടുത്തുണ്ട്....


ങേ...... എവിടെ..???ഞാൻ കണ്ടില്ലല്ലോ.....??വീണ്ടും നാല് പാടും നോക്കി....

ആ ഓഫീസ് റൂമിൽ....

എന്റെ പൊന്നോ നിനക്ക് ഇത്ര കാഴ്ച ശക്തിയോ???

കാര്യം എന്താണ്  എന്ന് വച്ചാൽ ഇപ്പൊ ഞങ്ങൾ നില്കുന്നിടത്ത് നിന്നാൽ വെറും നിഴലുപോലെയെ അവരെ കാണാവൂ!

നമുക്ക് സമയം പോലെ പറയാം...ഇപ്പൊ റിപ്പോർട്ട്‌ എഴുതേണ്ട ടൈം ആണ് നീ വാ...!

ഞാൻ അതും പറഞ്ഞു ഹാളിലേക്ക് നടന്നു....

അവളോട് അങ്ങനെ പറഞ്ഞെങ്കിലും നൂല് പൊട്ടിയ പട്ടം പോലെയാണ് ഞാൻ!

അവസ്ഥ......😒

റിയെ... അപ്പൊ വിധുവിന് നമ്മുടെ ഗാങ്ങിൽ ആരെയോ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ....??

ഞാൻ കരുതിയത് നിന്നെ ആണെന്നാണ്...!നീ അല്ലെങ്കിൽ പിന്നെ ആരാ..????

റിയ ഒന്ന് ഞെട്ടിയത് പോലെ എനിക്ക് തോന്നി....

നിന്നോട് വിഥു ചേട്ടായി പറഞ്ഞില്ലേ ആള് ആരാണെന്ന് ..??അവൾ അതെ അമ്പരപ്പോടെ ചോദിച്ചു..

എന്നോട് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു...നിങ്ങളുടെ കണ്ണുകൊണ്ട് ഉള്ള കളി കണ്ടത് കൊണ്ട്....

അത് ഞാനാണെന്ന് നീ അങ്ങ് ഊഹിച്ചു അല്ലെ..... ഞാൻ പറയാൻ വന്നത് റിയ ഫിൽ ചെയ്തു...

ഞാൻ ഇളിച്ചോണ്ട് തലയാട്ടി....!

അതാണ് എന്നോടും ചേട്ടായിയോടും ഉള്ള പിണക്കത്തിന് കാരണം....!റിയ ചോദിച്ചു.

എനിക്ക് മറുപടി ഇല്ലായിരുന്നു.... എടുത്തു ചാടിയത് കൊണ്ട് വിഥു പറഞ്ഞത് മുഴുവൻ കേട്ടുപോലും ഇല്ല...

റിയെ നിനക്കറിയോ വിഥുവിനു ആരെയാ ഇഷ്ടം എന്ന്??

അറിയാം.... പക്ഷെ പറയില്ല മോളെ..... നീ ഇനി കുറച്ചു ടെൻഷൻ അടിക്ക്.... പാവം എന്നേം ചേട്ടായിയേം കുറച്ചു സമയം വിഷമിപ്പിച്ചതല്ലേ.... (റിയ ആത്മ )

റിയ കുറച്ചുനേരം എന്റെ മുഖത്തേക്ക് നോക്കി.....

അൻസിയെ ആണെന്ന് തോന്നുന്നു.....!അവളെ കാണാൻ നല്ല ഭംഗി ഉണ്ടെന്ന് ഇന്നലെ പറയുന്നത് കേട്ടു....

എന്റെ നെഞ്ചിൽ എന്തോ കല്ല് കേറ്റി വച്ചപോൽ നൊമ്പരം വന്ന് നിറഞ്ഞു....

ഇത്രക്ക് ഇഷ്ടമായിരുന്നോ എനിക്ക്... റിയ ഒഴിഞ്ഞു പോകാൻ കാത്തിരിക്കുകയായിരുന്നോ ഞാൻ...!

നീ വാ അൻസി തന്നെ ആണോ എന്ന് എനിക്ക് ഉറപ്പില്ല.... ഞാൻ ചുമ്മാ ഒന്ന് ചോദിക്കാം.... നിനക്ക് അറിയണമെങ്കിൽ....???

എന്തിന്??വേണ്ടെടി......ഞാൻ ചുമ്മാ നീ അല്ലെങ്കിൽ പിന്നെ ആരെന്ന് അറിയാൻ ചോദിച്ചതാണ്..!ഞാൻ റിയയെ എതിർത്തു...!

എനിക്ക് വിധിച്ചത് അല്ലെന്ന് കരുതിയാൽ മതിയല്ലോ.... ഞാൻ മനസ്സിൽ പറഞ്ഞു....

അപ്പോഴേക്കും വിഥുവും നന്ദു ഏട്ടനും ഞങ്ങള്ക് അരികിലേക്ക് വന്നു....??

നിനക്കൊന്നും റിപ്പോർട്ട്‌ എഴുതാൻ ഇല്ലേ...!

ഹാ... ഉണ്ട് പോകുവാ ചേട്ടായി...

റിയ അതും പറഞ്ഞു എന്നെയും വലിച്ചു നടന്നു...

റിയായോടൊപ്പം നടക്കുംപോഴും എന്നെ കണ്ടപ്പോൾ വിധുവിന്റെ കണ്ണിൽ കണ്ട തിളക്കത്തിന്റെ കാരണം എന്നോട് തന്നെ തേടുകയായിരുന്നു ഞാൻ....

നിനക്കൊന്നും റിപ്പോർട്ട്‌ എഴുതാൻ ഇല്ലേ...!

ഹാ... ഉണ്ട് പോകുവാ ചേട്ടായി...

റിയ അതും പറഞ്ഞു എന്നെയും വലിച്ചു നടന്നു...

റിയായോടൊപ്പം നടക്കുംപോഴും എന്നെ കണ്ടപ്പോൾ വിധുവിന്റെ കണ്ണിൽ കണ്ട തിളക്കത്തിന്റെ കാരണം എന്നോട് തന്നെ തേടുകയായിരുന്നു ഞാൻ....
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

നിനക്ക് അവളോട് കുറച്ചു മയത്തിൽ സംസാരിച് നോക്കിക്കൂടെ വിഥു....(നന്ദു )

എന്റെ പൊന്നോ.... ഇനിയില്ല ഞാൻ ഇന്നലത്തോടെ ആ പരിപാടി നിർത്തി... അവൾക്ക് കുറച്ചു അഹങ്കാരം കൂടുതൽ ആണ്...
ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞാൽ സാദാരണ പെൺകുട്ടികൾ എന്താ ചെയ്യുന്നേ...???..
നീ പറ നന്ദു... എന്താ ചെയ്യുക.... (വിഥു )

ഒന്നുകിൽ പുഞ്ചിരിച്ചു ഇഷ്ടമാണെന്ന് അറിയിക്കും... അല്ലെങ്കിൽ മുഖത്തു നോക്കി ഇഷ്ടം അല്ല എന്ന് പറയും അതും അല്ലെങ്കിൽ കാണുമ്പോൾ ചമ്മൽ കൊണ്ട് ഒളിച് നടക്കും....( നന്ദു )

ഹാ... ദങ്ങനെ ആണ് നോർമൽ ആയി പെൺകുട്ടികൾ ചെയ്യുക....
ഇവിടെ ഒരുത്തിയോട് ഇഷ്ടം പറയാൻ പോയിട്ട് ഞാൻ അവളോട് കിസ്സ് ചോദിച്ചത് പോലെ.... മുഖം വീർപ്പിച്ചു നടക്കുന്നു...
എന്താവസ്ഥയാണ്.... ഒരുത്തി തേച്ചേപിന്നെ ഈ കോപ്പിലെ ഇടപാട് വേണ്ട എന്ന് വച്ചതാണ്....(വിഥു )

ഓ.... പിന്നെ പറയുന്നത് കേട്ടാൽ തോന്നും അവൾ ഇങ്ങോട്ട് വന്ന് എന്നെ പ്രേമിക്കണം എന്ന് പറഞ്ഞെന്ന് ഒന്ന് പോണം ഹേ... (നന്ദു )

എന്റെ നന്ദു നീ അവളുടെ ചുണ്ട് കൂർപ്പിച്ചുള്ള നോട്ടവും പതുങ്ങിയ ചിരിയും കണ്ടിട്ടുണ്ടോ????
ഉഫ്.......... എന്റെ പൊന്നോ...... ചുറ്റും ഉള്ളതൊന്നും പിന്നെ കാണാൻ പറ്റില്ല.....
വിഥു നെഞ്ചിൽ കയ്യ് വച്ചു...



ടീന തേച്ച വിഷമത്തിൽ കോളേജിൽ ഇനി വരുന്നില്ലെന്ന് പറഞ്ഞിരുന്ന എന്നെ നീയൊക്കെ ഇവരുടെ welcome day യുടെ അന്ന് കുത്തിപ്പൊക്കി കൊണ്ടു വന്നത് ഓർമയുണ്ടോ...???
അന്ന് ഞാൻ കയറി വന്നപ്പോ കാണുന്നത് മേളത്തിനൊത്ത് താളം പിടിക്കുന്ന ഇവളെയും നോക്കി ഊറ്റുന്ന നമ്മുടെ ചങ്ങായിമാരെയും ആണ്....

അന്ന് കയറിയതാ ഈ ഭൂലംദേവി  ചങ്കിൽ....❤️
ടീന പോയപ്പോ ഇനി ഒരുത്തിയേം നോക്കുക കൂടി ഇല്ല എന്ന് കർത്താവാണേ ഞാൻ മനസ്സിൽ കരുതിയതാ....നന്ദു........
(വിഥു )

നല്ല ബെശമം ഉണ്ടല്ലേ അവൾ തിരിഞ്ഞു നോക്കാഞ്ഞിട്ട്.... (നന്ദു )

പിന്നെ ഇല്ലാതെ.... അന്ന് തൊട്ട് ഇന്നുവരെ ഈ പിശാശ് എന്നെ ഒന്ന് നോക്കാൻ ഞാൻ എന്തൊക്കെ ചെയ്തു കൂട്ടി എന്ന് എനിക്ക് തന്നെ അറിയില്ല....
ഫുൾ സപ്പോർട്ട് ആയിട്ട് റിയ കൂടെ ഉണ്ടായിരുന്നു...

എപ്പോഴോ... ഇവൾ എന്നെ ശ്രെദ്ധിച്ചു തുടങ്ങി എന്ന് റിയ പറഞ്ഞിരുന്നു....

ഐറ എന്നെ കാണാതെ.... എന്നാൽ ഒരാൾ അവളെ വല്ലാതെ നോക്കുന്നുണ്ട് എന്ന തരത്തിൽ ഞാൻ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി....

അന്ന്.. ക്യാമ്പിന്റെ കാര്യം പറയാൻ മീറ്റിംഗ് വിളിച്ചില്ലേ..... അന്ന് മനഃപൂർവമാണ് അവളുടെ മുന്നിൽ ചാടി കൊടുത്തത്... അങ്ങനെ എങ്കിലും എന്നെ ഒന്ന് ശ്രെദ്ധിക്കാൻ.....(വിഥു )

എന്റെ പൊന്നോ.... ബുദ്ധിരക്ഷസാ.... സമ്മതിച്ചു....
ഇവിടെ വരും വരെ അവൾ നിന്നെ തപ്പി നടക്കണം ...... അല്ലെ......
ഇനി എന്താ പ്ലാൻ...
(നന്ദു )

ഇനി എന്ത് പ്ലാൻ... എന്റെ ഇഷ്ടം ഞാൻ പറഞ്ഞു അവളുടെ റിപ്ലൈ എന്താന്ന് നോക്കാം.....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഡാ.... ഐറ...... നീ എന്താ നന്ദുവേട്ടനോട് പറയുക......(റിയ )

നീ പറ അതുപോലെ ഞാൻ പറഞ്ഞേക്കാം......... റിയക്ക് ദൂത് പോകാനുള്ള ഡയലോഗ്സ്  കണ്ടുപിടിക്കുകയാണ് ഞങ്ങൾ....

അൻസി ഇടക്ക് വന്ന് ഞങ്ങളെ നോക്കുന്നുണ്ട്....!!

രണ്ടാം തവണ വന്നപ്പോൾ ഞാൻ ഉള്ള കാര്യം അങ്ങ് പറഞ്ഞു.....
ഈ ഫ്രണ്ട്സിന്റെ ഇടയിൽ ഒളിയും മറയും ഒരു വൃത്തികെട്ട ഏർപ്പാട് ആണ്...
നമ്മൾ ചങ്ക്സ് ആയാൽ എല്ലാ കാര്യങ്ങളും തുറന്ന് പറയണം എന്നാണ് എന്റെ ഒരു ഇത്....

പക്ഷെ അതെനിക്ക് ഒരു കുടുക്കാകും എന്ന് ഞാൻ അറിഞ്ഞിരുന്നില്ല...
അങ്ങനെ ഒരു ഹംസത്തിന്റെ റോൾ ഏറ്റെടുത്തു.... കർത്താവെ... മിന്നിച്ചേക്കണേ.....
ഈ റിയ നാടകത്തിലെ പോലുള്ള കുറെ ഡയലോഗ്സ് പറഞ്ഞ് തന്നെന്നെ....
അതൊന്നും എനിക്ക് സെറ്റ് ആകൂല...
എന്റെ പ്രണയം പറയാൻ അല്ലല്ലോ അവളുടെ അല്ലെ....
അതൊക്കെ സൊ സിമ്പിൾ....
നമുക്ക് നമ്മുടെ കാര്യം വരുമ്പോഴേ കയ്യും കാലും വിറയലും വിക്കലും ഒക്കെ വരുവൊള്ളൂ...
വല്ലവരുടെയും കാര്യം പറയ്യാൻ
No tention......

അങ്ങനെ ഞാൻ നടന്ന് നന്ദുവേട്ടന്റെ അടുത്ത് എത്തി... അവിടെ അപ്പൊ അടുത്ത കുരിശ്.... അതന്നെ.... വിഥു...

ഞാൻ നന്ദുഏട്ടനെ കണ്ണും കയ്യും കാണിച്ച് ഇങ്ങോട്ടേക്കു ശ്രെദ്ധ തിരിക്കാൻ നോക്കി...
എന്റെ കോപ്രായം കണ്ട് നന്ദുവേട്ടൻ ഒരാൾ ഒഴിച് ബാക്കിഎല്ലാരും നോക്കി ചിരിക്കുന്നു... എന്തിനേറെ ആ വിഥു ഉൾപ്പടെ...

യ്യൊ... അത് പറഞ്ഞപ്പോഴാ എന്തൊരു ചിരിയാ ചെക്കന്റെ... ഞാൻ ഇതുവരെ കണ്ണ് മാത്രമേ ശ്രെദ്ധിച്ചിരുന്നുള്ളു....
ശോ... ചിരിക്കുമ്പോൾ നുണക്കുഴി ഒക്കെ ഉണ്ടല്ലോ..... ഈ താടി ഒള്ളോണ്ട ആ വ്യൂ അങ്ങ് ക്ലിയർ ആകാത്തത്...

ഓഹ്.... ഹംസം ആകാൻ വന്ന ഞാൻ എന്റെ നളനെ കണ്ടപ്പോൾ ഒരുനിമിഷം ശകുന്തള ആയിപ്പോയി....

ശ്.... ശ്... നന്ദുഏട്ട.... രണ്ടും കല്പിച്ചു ഞാൻ വിളിച്ചു......
സുഭാഷ്......😁
നന്ദുവേട്ടൻ മാത്രമല്ല സെദ്ദം സാറും മിസ്സും അടക്കം എല്ലാരും എന്നെ നോക്കുന്നുണ്ട്....
ഞാൻ ഒരു A ക്ലാസ്സ്‌ ചിരി പാസ്സാക്കി....

സെദ്ദം സാറ് അടുത്തേക്ക് വരുന്നുണ്ട്... ഞാൻ കുരിശുകണ്ട സാത്താനെ പോലെ ഏത് വഴിക്ക് ഓടണം എന്ന് ചിന്തിച്ചു നിന്നു....🙄🤔

ഐറക്ക്... ഒരു പണിയും ഇല്ലേ.... ഈ പിള്ളേരെല്ലാം നിങ്ങളെ പോലെ തന്നെ വരുന്നതാണ് അവർക്ക് എല്ലാം ചെയ്യുന്നതിനോട് ഉത്തരവാദിത്വമുണ്ട്.... താൻ മാത്രം ഇങ്ങനെ കുഞ്ഞുകുട്ടി കളിച് എല്ലാരോടും കിന്നാരം പറഞ്ഞു ഓടി നടക്കുന്നു... ബ്ളാഹ്.... ബ്ലാഹ്... Etc ....

ആ പ്രസംഗം അങ്ങനെ നീണ്ടു....

സാർ....!!!

ഇതിനിടയിൽ ആരോ പുള്ളിയെ വിളിച്ചു...

എന്താണ് വിഥുൻ....???

അത് സാറ് ഈ കുട്ടി റിപ്പോർട്ട്‌ തരാൻ വന്നതാണ്.... അല്ലെ ഐറ...
വിഥു എന്നെ നോക്കി ചോദിച്ചു...

ഏഹ്... ഹാ....!!

ഞാൻ തലയാട്ടി......

സത്യത്തിൽ അവർ സംസാരിച്ചതൊന്നും ഞാൻ കേട്ടില്ല... വിഥു എനിക്ക് വക്കാലത്തു പറഞ്ഞപ്പോഴേ എന്റെയും എന്റെ ഇക്കോസിന്റെയും കിളി പോയി.....

എന്തായാലും ഐറ ഒരുപണിയും ഇല്ലാതെ നടക്കുന്ന സ്ഥിതിക്ക് ആ ഫുഡ് കഴിക്കാനുള്ള ഹാൾ ഒന്ന് ക്ലീൻ ചെയ്തേക്ക്....

ഞാൻ ഒറ്റക്കോ???ഞാൻ കണ്ണ് മിഴിച്ചു..25 മേശയും അതിനൊത്ത കസേരയും കിടക്കുന്ന ഹാൾ എന്നോടൊറ്റക്ക് വൃത്തിയാക്കാൻ...
എനിക്ക് വയ്യാന്നു ഈ മറുതയോട് ആരു പറയും...ഈശോയെ....

ഞാൻ പല്ല് കടിച് റിയയെ നോക്കി...
അവൾ ഞാനും വരാം എന്ന് ചുണ്ട് കൊണ്ട് പറഞ്ഞു....!!

ഇയാളെ നോക്കാൻ വിഥുൻ അല്ലാതെ മറ്റൊരാൾ പോയാൽ അയാൾക്കുള്ള പണിഷ്മെന്റ് വേറെ ആയിരിക്കും....സാറ് പറഞ്ഞ് നിർത്തി..

എന്റെ ബാക്കി ഉണ്ടായിരുന്ന കിളികളും കൂടടക്കം ഷോക്ക് അടിച്ച പോലെ പ്ലിങ്ങ പ്ലിങ്ങ പ്ലിങ്ങസ്യാ..... എന്നായി.....
എന്നെ പണിയെടുപ്പിക്കാൻ വിഥു..... അടിപൊളി...കലക്കി 

അവൻ അലാവുദ്ധീനും ഞാൻ കുപ്പിയിൽ നിന്ന് വന്ന ഭൂതവും ആണോ????
ഒരു കുഴിയെടുത്ത അനുഭവം മനസ്സിൽനിന്ന് പോയിട്ടില്ലേ... അതോണ്ടാ....!!!

ഏതായാലും ആ കാര്യത്തിൽ തീരുമാനം ആയി..... ക്ലീനിങ്.....

വരൂ കുട്ടുകാരെ...ഒന്നിച്ചു നമുക്ക് പോകാം ഒന്നായ് നമ്മൾ പോയാൽ ശ്രെമിച്ചാൽ വിജയം നമുക്ക്.....

ഞാൻ ചെന്നപ്പോഴേക്ക് മോപ്പും ബക്കറ്റുമായി വിഥു ചിരിച്ചോണ്ട് നിൽപുണ്ടായിരുന്നു.....

ഞാൻ നമ്മുടെ 20-20 ഫിലിമിൽ സലീംമേട്ടൻ വീട്ടുജോലി ചെയ്യുന്ന സീൻ മനസ്സിൽ ദ്യാനിച്ചു പണി തുടങ്ങി......
ഇല്ലിമുളം കാടുകളിൽ ലല്ലലലം പാടി വരും തെന്നലേ..... ടൈൽസ്.... തെന്നലേ......

ഇഞ്ചി മിട്ടായ്... ഇഞ്ചിമിട്ടായ്......

പാടി തീർന്നതും  വെള്ളത്തിൽ കാല് തെന്നി ദാ... കിടക്കുന്നു താഴെ......
വിഥു എന്റെ കിടപ്പ് കണ്ടിട്ട് കയ്യ് തന്നു...

എനിക്ക് എന്തോ കൈ കൊടുക്കാൻ തോന്നിയില്ല... തന്നെ എഴുനേൽക്കാൻ നോക്കി....
എബടെ...... പ്... ഡിം.....

നേരത്തെ മലന്നടിച്ചു വീണെങ്കിൽ ഇത്തവണ കമിഴ്ന്നു വീണു ആ ഒരു വ്യത്യാസം മാത്രം.....

വിഥു വാ പൊത്തി ചിരിക്കുന്നുണ്ട്.....
തെണ്ടി......

പിന്നെ.... നാണംകെട്ട് ഞാൻ തന്നെ കയ്യ് നീട്ടി കാണിച്ചു എഴുനേൽപ്പിക്കാൻ...

അവൻ തിരിഞ്ഞും മറിഞ്ഞും നോക്കുന്നുണ്ട് അവനെ തന്നെ ആണോന്ന്....പിന്നെ തലകൊണ്ട് അവനെ ആണോ എന്ന് ചോദിച്ചു....

ഞാൻ അതെ എന്ന് എന്ന് തലയാട്ടി...

ഈ....തവണ എനിക്ക്  ആ തുണി ഉടുക്കാത്ത സത്യം മനസ്സിലായി... അവൻ  എന്നെ കളിയാക്കുന്നതാണ്.......😒

ഞാൻ മുഖം വേദനയുള്ളത് പോലെ ചുള്ക്കി അവന് നേരെ വീണ്ടും കയ്യ് നീട്ടി...
ഇത്തവണ പുള്ളി ഓടിവരുന്നുണ്ട് എന്ത് പറ്റി എന്നും ചോദിച്ചു...

അതാണല്ലോ നമുക്കും വേണ്ടത്...

ആ വന്ന വരവിൽ ഞാൻ പതിയെ മോപ്പ്  തട്ടി നീക്കി കൊടുത്തു...

എന്നെപ്പിടിക്കാൻ വന്നവനും എന്റെ തൊട്ട് ഇപ്പുറത്തു കറക്റ്റ് ആയിട്ട് ലാൻഡ് ആയി.....

ഹായ്... ഹായ്... ഹയ്യമ്മ.....ഇപ്പൊ 
ചിരിക്കുന്നില്ലേ.... ചിരിക്കെന്നെ....😁
എനിക്ക് ചിരി വന്നു... ഞാൻ പൊട്ടിച്ചിരിച്ചു പോയി...

അവൻ എന്നെ നോക്കി കയ്യ് നിലത്തൂന്നി അടുത്തേക്ക് നീങ്ങി വന്നു....

ഞാൻ നിലത്തു സ്റ്റിക്കർ ആയി പോയി... അവൻ  കയ്യ് എനിക്ക് മുകളിൽ ഊന്നി മുഖം അടുപ്പിച്ചു...

(തുടരും )

✍️❤️ഹഷാരാ ❤️

 


ഒരു Nss പ്രണയഗാഥ 💞 6

ഒരു Nss പ്രണയഗാഥ 💞 6

4.8
2346

അവൻ എന്നിലേക്ക് മുഖം അടുപ്പിച്ചു...... നീ ചിരിക്കുന്നില്ലേ..... ചിരിക്കെടി.... അവൻ പതിയെ ചെവിക്ക് അടുത്ത് വന്നു പറഞ്ഞ് ... അത്ര നേർത്ത സ്വരത്തിൽ പറഞ്ഞതും എന്റെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു.... നെഞ്ചിൽ ഒരു എരിവ് കയറിവരുമ്പോളുള്ള ഫീൽ.... ഈ നസ്രിയ പറഞ്ഞപോലെ എനിക്ക് അടിവയറ്റിൽ ഒന്നും മഞ്ഞു വീണില്ലെന്നേ.... നെഞ്ചിൽ ഒരു എരിപൊരി സഞ്ചാരം ഉണ്ടായി അത് സത്യം... ഇത്ര അടുത്ത് വന്ന് നിന്നാൽ എന്റെ ഹാർട്ട്‌ ഡിസ്കോ കളിക്കും മനുഷ്യ കുറച്ചു നീങ്ങി നിൽ.......ഞാൻ മനസ്സിൽ പറഞ്ഞു....  അല്ലെങ്കിലേ എനിക്ക് ഇത്തിരി ഇക്കിളി അസുഖം ഉള്ളതാ..... ഇവന്റെ താടി മുഖത്ത് തട്ടുന്നത് കൊണ്ട് എനിക്ക് ച