Aksharathalukal

അനുശ്രീ....... 🌼 Part 4

                    🌼🌼🌼🌼🌼🌼🌼🌼🌼🌼
 
 
ബസിൽ നല്ല തിരക്കുണ്ടായിരുന്നു, സ്കൂൾ കുട്ടികളുടെ തിരക്ക് കൂടി ആയപ്പോൾ, നിശ്വസിക്കാൻ പോലും പറ്റാത്ത വിധം  ആയ്യി അത്, ഒരു വിധം ഒരു കമ്പിയിൽ പിടി കിട്ടി, കുറച്ചു കഴിഞ്ഞപ്പോൾ കമ്പിയിൽ പിടിച്ചിരിക്കുന്ന തന്റെ കയ്യിൽ ഒരു പുരുഷ സ്പർശം അറിഞ്ഞതും അവൾ കയ്യ് നീക്കി, വീണ്ടും ആ പുരുഷ കരങ്ങൾ അവളെ തേടി വന്നു. പിൻവലിക്കാൻ തുടങ്ങിയ അനുവിന്റെ കൈകളിൽ അയാളുടെ കയ്യ് മുറുകി, അവൾ തിരിഞ്ഞു നോക്കാനായി ഒരുങ്ങിയപ്പോഴേക്കും അടുത്ത കരങ്ങൾ സാരിക്കിടയിലൂടെ നഗ്ന്ന മായ വയറിനെ തഴുകി കൊണ്ട് വട്ടമിട്ടു അവനോട് ചേർത്ത് നിർത്തി.'തിരിഞ്ഞു നോക്കാതെതന്നെ ആ സ്പർശം അവൾ തിരിച്ചറിഞ്ഞു "സിദ്ധാർഥ് ", അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി. പെട്ടന്ന് തന്നെ അവന്റെ താടതുമ്പ് അനുവിന്റെ തോളിൽ അമർന്നു,
 
 "അതേയ് "ഇന്നലെ തന്നത് മറന്നിട്ടില്ലാട്ടോ, തരും പലിശയും കൂട്ടു പലിശയും ചേർത്ത്, പക്ഷെ ഇപ്പോഴല്ല, നീ തന്ന പോലെയും അല്ല, "എനിക്ക് ഇഷ്ട്ടമുള്ളപോലെ"കേട്ടോടി ഉണ്ടക്കണ്ണി " ഇതൊന്നു പറഞ്ഞിട്ട് പോകാൻ വന്നതാ,. ചുണ്ടിൽ വിരിഞ്ഞ കള്ള ചിരിയോടെ, അവളുടെ ദേഹത്തു നിന്നും കൈകൾ മോചിപ്പിച്ചു കൊണ്ട് അവൻ പുറകിലേക്ക് നീങ്ങി,,
 
എന്ത് ചെയ്യണമെന്ന റിയാതെ  അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ കുസൃതിയോടെ നിലം പതിച്ചു.
 
 
              🌼🌼🌼🌼
 
 
"അനു ടീച്ചറെ"  ടീച്ചറെ  അജി സാർ വിളിക്കുന്നുണ്ട്? ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു.ഉച്ചക്ക് ഫുഡ്‌ കഴിച്ചു കഴിഞ്ഞപ്പോഴാണ്  സ്കൂൾ പ്യുൺ, അശോക് ഏട്ടൻ വന്നു പറഞ്ഞത്.
 
 
 
പ്രിൻസിപ്പൽ എന്ന ക്യാബിന് അകത്തു കയറുന്നതിനു മുൻപ് അവൾ ഡോറിലൊന്നു ക്നോക് ചെയ്തു " മേ ഐ കമിൻ സർ "
 
"യെസ് ഗെറ്റ് ഇൻ "
 
"ആ അനു ടീച്ചറെ ഇരിക്ക് "
ഞാൻ വിളിപ്പിച്ചതെ ഒരു കാര്യം പറയാനാണ്".
 
"നമ്മുടെ സിനി ടീച്ചറിന്റെ  മദറിന് ലോയ്ക്ക് സുഖമില്ല,"അത് കൊണ്ട് വൺ വീക്ക്‌ ലീവ് ആണ്. സൊ നമ്മുടെ ഓണം പ്രോഗ്രാമ്സിന്റെ ഡ്യൂട്ടി അനു ടീച്ചറിന് ആണ് " അപ്പൊ പ്രോഗ്രാംസ് എല്ലാം ഒന്ന് കോഡിനേറ്റ് ചെയ്യണം.
 
"സർ " ഞാൻ...,, എനിക്ക്...
 
"ഒന്നും പേടിക്കണ്ട " ഞങ്ങളുടെ എല്ലാം ഫുൾ സപ്പോർട്ട് ഉണ്ട് "പിന്നെ ഇത്രയും  എക്സ്പീരീയനസ്ഡ് ആയിട്ടുള്ള ടീച്ചേർസ് ഉള്ളപ്പോൾ ഈ ഡ്യൂട്ടി അനു ടീച്ചർക്ക് തരുന്നത് ടീച്ചറിന്റെ കഴിവിൽ എനിക്ക് അത്രയും വിശ്വാസം ഉള്ളത് കൊണ്ടാണ് "
 
അവളൊന്നും മിണ്ടാതെ തല കുനുക്കി ഒന്ന് പുഞ്ചിരിച്ചു.
 
 
 
             🌼🌼🌼
 
 
രാത്രി  അഞ്ജുവിന്റെ കരച്ചിൽ കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. "അഞ്ചു എന്ത് പറ്റി " ഫോണിന്റെ ഫ്ലാഷ് ഓൺ ചെയ്ത്, ബൾബിന്റെ സ്വിച്ച് ഓൺ ചെയ്തു. അമ്മയെയും കെട്ടി പിടിച്ചു കരയുന്ന അഞ്ജുവിനെ കണ്ട് അവളുടെ നെഞ്ചോന്നു ആളി ""അമ്മേ.....
ബോധമില്ലാതെ കിടക്കുന്ന അമ്മയെ അവളും ഇറുക്കെ പുണർന്നു അമ്മേ....
 
"അഞ്ചു മോളെ  നീ  ബിനു ചേട്ടന്റെ ഓട്ടോ വിളിക്ക് "...
 
ഇല്ല  ചേച്ചി, കോൾ എടുക്കുന്നില്ല,... അവളൊരു ഏങ്ങലോടെ പറഞ്ഞു.
 
"അഞ്ചുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി "അവളുടെ കൈ ആദ്യം പരതിയത്  ദേവിന്റെ നമ്പർ ആയിരുന്നു, രണ്ടാമത്തെ തവണ ഫോൺ റിങ് ചെയ്തപ്പോൾ ഉറക്കചടവോടെ  ദേവ് ഫോൺ അറ്റൻഡ് ചെയ്തു,
 
 "ഹലോ "
 
""ദേവേട്ടാ, എന്റെ ....എന്റെ...അമ്മ '" ഒരു പൊട്ടികരച്ചിലോടെ അവൾ അത് മാത്രം എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു.
 
" അനുവിന്റെ  കരച്ചിൽ അവന്റെ മനസ്സിൽ കരിങ്കല്ല് എടുത്തിടുന്ന പോലെ തോന്നിച്ചു.
 ". ഏയ്‌ അനു " ഒന്നും ഇല്ല ഞാൻ ദാ ഇപ്പൊ വരും നീ കരയല്ലേ "
 
നിമിഷ നേരം കൊണ്ട് ദേവ് അവിടെ എത്തി അമ്മയെയും കയ്യിൽ കോരി എടുത്ത് , അഞ്ജുവിനെയും, അനുവിനെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി,
 
 
ഡോക്ടറിനോട് സംസാരിച്ച് റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ ദേവ് കണ്ടത് അഞ്ചുവിനെയും മടിയിൽ കിടത്തി, കരഞ്ഞു ഉറവ വറ്റിയ കണ്ണുമായി ഇരിക്കുന്ന അനുവിനെയാണ്,അവൻ അവൾക്കരികിൽ ആയി ഇരുന്നു.
 
"അനു " അവൻ ആർദ്രമായിവിളിച്ചു.
 
 "ദേവേട്ടാ "എന്റെ അമ്മ" എന്ന ഒരു പൊട്ടികരച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
 
 ഒട്ടും പ്രതീക്ഷിക്കാതെ ആയതു കൊണ്ട് ദേവ് പെട്ടന്ന് ഒന്ന്  പുറകോട്ടാഞ്ഞു.അവന് എന്ത് ചെയ്യണം എന്നോ എന്ത് പറയണം എന്നോ അറിയാതെ ആയി പോയി.
 
താൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട്,സ്വപ്നം കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു നിമിഷം, പക്ഷെ അത് ഇതുപോലെ ഒരു സന്ദർഭം അല്ല എന്നു മാത്രം, തങ്ങൾ മാത്രമുള്ള ലോകത്ത്, പൂർണ മനസോടെ,മനസ് നിറഞ്ഞ ചിരിയോടെ, തന്റെ നെഞ്ചിൽ ചായുന്ന പെണ്ണിനെയാണ്. "എന്നാലും അവളുടെ ആ പ്രവർത്തി അവനിൽ   ഒരു പൂകാലം നെയ്തെടുത്തു. തന്റെ വലം കയ്യാലെ അവനവളെ ചേർത്തു പിടിച്ചു.
 
 
 
 
 
( തുടരും )💕💞💕💞💕💞

അനുശ്രീ...... 🌼 part 5

അനുശ്രീ...... 🌼 part 5

4.9
2463

" ഇപ്പോൾ ഓക്കേ ആണ് പേടിക്കേണ്ടതില്ല, ഇനി മരുന്നു മുടക്കരുത്, അടുത്ത മാസം ചെക്കപ്പിന് വരണം, ഒരു ഡീറ്റൈൽഡ് ചെക്കപ്പ് നടത്താം. പിന്നെ ടെൻഷൻ കൊടുക്കാതെ നോക്കണം  കേട്ടോ,...     ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങുമ്പോൾ മൂന്നു പേരുടെയും മനസ്സ് ശാന്തമായിരുന്നു.                                     🔸🔹🔹🔹🔸   രണ്ടു ദിവസത്തെ ലീവിന് ശേഷം  സ്കൂളിൽ പോകാനുള്ള, തയാറെടുപ്പിലാണ്  അനു. "അമ്മേ " മരുന്നൊക്കെ  കറക്റ്റ് സമയത്ത് കഴിക്കണെ " ദാ..എല്ലാം എടുത്തു വച്ചിട്ടുണ്ട്.       വൈകി പോയതിന്നാൽ, അവളുടെ കാലുകൾ വളരെ വേഗതയിൽ മുന്നോട്ടു നീങ്ങി, പ