Aksharathalukal

മഞ്ഞ് മാസ പക്ഷി

മഞ്ഞ് മാസം പെയ്തിറങ്ങി നാവിൽ ഊറി പുറം തണുപ്പിൽ
അകം ചൂടാൽ ഉള്ളിലൂറമെൻ
കാഴ്ചകൾ പൂക്കളും, ഇലകളും
മാമ്പൂവും കൊഴിഞ്ഞ് വീഴും ഭൂമി
മാറിൽ ....


നനവാർന്ന എൻ മേനിയിൽ തണുത്ത വിരലുകളാൽ സ്പർശിച്ചു  ആ കരം സ്നിഗ്ദ്ധം
ആയിരുന്നു.. 


എൻ്റെ തണുപ്പിൻ അരികത്തു
ചൂടെറുവാൻ  വന്നവൾ ആരിവൾ
പതു പതുത്ത കൈയ്യാൽ എൻ്റെ
മനസ്സിൻ മൊഴികൾ തുറന്നു 
നിന്നെ   കാണൂവാൻ 


പാതയോരത്ത്  ഞാൻ നടന്നു നീങ്ങവേ നിന്നെക്കുറിച്ചുള്ള ഓർമ്മ
എന്നെ മഞ്ഞ് പെയിതിറങ്ങിയ
ഈ തണുത്ത കാലത്തിനു മരവിച്ച
വിരലുകളാൽ ചൂടേറുവാൻ


 "അരികിൽ എവിടെയോ ഒളിഞ്ഞിരി
പ്പൂ.....!


എൻ്റെ മഞ്ഞ് മാസ പക്ഷി എന്നപേരിട്ടു നിന്നെ തേടുവതിന്നും
വിറലിച്ച എന്നെ പുണരാൻ കൊതി
പൂകുന്ന് പൂവിൻ്റെ തണ്ടിനുടലായി
പൂക്കുന്നു മഞ്ഞിൽ വിരിയുന്ന
പൂവാകയായതും....


അറിയാത്ത രോഗം മൂർച്ഛിച്ച് 
എന്നെ മരണം നിഴലായി കൂടി
ഇന്നിതാ മൺ കൂന എൻ മെയ്യിൽ
മൂടുവതല്ലോ എന്നാത്മാവു 
പുൽനാമ്പായി വേരുകൾ പാകി കിളിർത്തിടുന്ന് ....


                       ✍️രചന
         ജോസഫ് കരമനശേരി