Aksharathalukal

കൊരങ്ങൻ്റെ പാത്തുമ്മ😌

🙃 *_കൊരങ്ങന്റെ പാത്തുമ്മ_*🙃
 
*©FNK*
____________________
 
"പ്രണയമുണ്ടായിട്ടുണ്ടോ?"
ഞാൻ പറഞ്ഞു:"അതിനേക്കാൾ ഞാൻ ആഗ്രഹിക്കുന്നത് പ്രണയം പോലും മുട്ട്‌ മടക്കിയ ഒരു സൗഹൃദമുണ്ടായിരുന്നുവെന്ന് പറയാനാണ്."
 
പണ്ടേ നല്ലൊരു വായനക്കാരിയാണ് ഞാൻ. വായനയിലേക്കിറങ്ങി ചെന്നാൽ ഓൾ ആകാശത്താണെന്ന് പലരും പറഞ്ഞ് കളിയാക്കും.കാൽ ഭൂമിയിലാവില്ല,ചുറ്റും നടക്കുന്നതൊന്നും അറിയില്ലെന്ന് ചുരുക്കം.
പതിവ് പോലെ അന്നും വായിക്കാനിരുന്നു.ഒരു സ്റ്റോറി ഗ്രൂപ്പിൽ നിന്നും ആണ് എനിക്ക് ഈവക കഥകൾ ഒക്കെ കിട്ടുന്നത്.ഡിജിറ്റൽ യുഗമല്ലേ.. അപ്പോൾ ഞാൻ വായിക്കുന്നത്  സോഷ്യൽ മീഡിയകളിൽ നിന്നാവും എന്നത് നിങ്ങൾക്ക് ഊഹിക്കാവുന്നതാണ്.
അങ്ങനെ സ്റ്റോറി ഒക്കെ വായിച്ചു കഴിഞ്ഞപ്പോൾ നല്ല റിയാലിറ്റി ഉള്ളത് പോലെ തോന്നി.വീണ്ടും ഒന്നൂടെ മിഴികൾ ഫോണിലേക്കൂന്നി.വരികളിലൂടെ കണ്ണോടിച്ചപ്പോൾ കണ്ണുകൾ മരണത്തെ പ്രണയിച്ച കാമുകൻ എന്ന വാക്കിൽ എത്തിനിന്നു.അതിന്റെ താഴെയായി ചേർത്തിരുന്ന കോൺടാക്ട് നമ്പറിലേക്ക് ഞാൻ പോലുമറിയാതെ വിരലുകൾ ചലിച്ചു.
 
"നല്ല പരമാർത്ഥതയുള്ള സ്റ്റോറിയാണ്. ഒത്തിരി സ്നേഹം"എന്ന് ടൈപ്പ് ചെയ്ത് ആ മരണപ്രേമിക്ക്‌ അയച്ചു. ഏകദേശം മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞപ്പോൾ ആവണം നന്ദി പറഞ്ഞു കൊണ്ടുള്ള മറുപടിയും വന്നു.
എന്റെ മനസ്സിൽ കിടന്നു ഉലഞ്ഞിരുന്ന ആ സംശയം ഞാൻ മെല്ലെ പുറത്തേക്ക് എടുത്തിട്ടു.
"സ്റ്റോറി ഒക്കെ കൊള്ളാം.പക്ഷേ അവസാനം എഴുതിയ ആ തൂലികാനാമം ഉണ്ടല്ലോ.. അതെനിക്ക് പിടിച്ചില്ല.എന്താണാവോ മരണത്തെ പ്രണയിക്കുന്നതിന് പിന്നിൽ?"
"ഓ.. ആയിക്കോട്ടെ കൊരങ്ങത്ത്യെ.."എന്ന വാക്കിൽ അവൻ മറുപടി ഒതുക്കി(എന്നെ കൊരങ്ങത്ത്യെ..എന്ന് വിളിച്ച രണ്ടാമത്തെ ആൾ ആയിരുന്നു ഇന്റെ കൊരങ്ങൻ).
"എന്ത് അയ്ക്കോട്ടെ ന്ന്..അങ്ങനെ ഒക്കെ എഴുതാമോ?,മരണത്തെ പ്രണയിക്കുന്നത്രേ..തേങ്ങ!!രണ്ട് കിട്ടാത്ത കേടാണ്"ഞാൻ കലിപ്പായി.
"ഇജ്ജ് ഇന്ന് മരുന്ന് കുടിച്ചില്ലെ.. ഒരു ഷോക്ക് തന്നാൽ ശെരി ആയിക്കോളും."
അവിടം നിന്ന് തുടങ്ങിയതാ ഞങ്ങളുടെ സൗഹൃദം.ഇണങ്ങിയും പിണങ്ങിയും ഫുൾ ടൈം അടിയുണ്ടാക്കിയും ഞങൾ വളരെ ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് അടുത്തു.
 
ഒരുപാട് തവണ ഞങ്ങൾക്കിടയിൽ അകലം ഉണ്ടായിട്ടുണ്ട്.സൗഹൃദത്തിനു ഇടയിലുള്ള ഇടവേള..,അതിന് വല്ലാത്തൊരു വേദനയാണ്.അത്ര മേൽ പ്രിയപ്പെട്ടത് കൊണ്ടാവാം. ലൈഫിലെ ഒരു ഭാഗം തന്നെ ആയിത്തീർന്നിരുന്നു ആ അലവലാതി.ഇന്നും അവനെനിക്ക്‌ ആരാണെന്ന് ചോദിച്ചാൽ വ്യക്തമായി ഒരുത്തരം നൽകാൻ സാധിക്കില്ല.ഹി ഈസ് ഓൾവേസ് സ്പെഷ്യൽ ഫോർ മീ.. ആ സൗഹൃദം ചിതലരിച്ചെങ്കിലും.."
 
"എക്‌സ്‌ക്യൂസ്‌ മി,മാഡം പറയുന്നത് തടസപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു.മാഡത്തിന്റെ വാക്കുകളിൽ നിന്ന് ആ സൗഹൃദം നിലച്ചുവെന്നാണ് കാണാൻ കഴിയുന്നത്.' ആയിരുന്നൂ' എന്ന പ്രയോഗം ആണല്ലോ മാഡം പറഞ്ഞിരിക്കുന്നത്. ആ സൗഹൃദം പൊഴിഞ്ഞുവോ?"
" _എന്തോ സെയ്യാൻ!! ആ അലവലാതിയെ ആണ് ഞാൻ കേട്ടിയേക്കുന്നെ_."
 
      *ശുഭം!!*
                     ✍🏻FNK