Aksharathalukal

✨️നക്ഷത്ര പ്രണയം✨️part 12

അവൻ കുഴഞ്ഞ നാക്കുകൊണ്ട് കൊണ്ട് പറഞ്ഞു തുടങ്ങി.....

ഇത്‌ ലക്ഷയ് എന്നാ വേട്ടക്കാരൻെറയും രാജകുമാരി അമേലിയയുടെയും കഥയാണ്.... അങ്ങ് ആയിരം വർഷങ്ങൾക് മുമ്പുള്ള കഥ.....

അത് കേട്ടപ്പോൾ യാഷി ഒന്ന് കാതോർത്തു....... അവൻ തുടർന്നു....

അമേലിയ ആ നാട്ടിലെ രാജ കൊട്ടാരത്തിലെ രാജകുമാരി ആയിരുന്നു..... രാജാവ് ആർതറിന്റെ ഒരേയൊരു മകൾ... പണത്തിനു മീതെ വളർന്നവൾ... പക്ഷെ അതിന്റെ യാതൊരു അഹങ്കാരവും അവൾക്കു ഇലയിരുന്നു.......
ഞാൻ ആ കൊട്ടാരത്തിലെ വേട്ടക്കാരൻ ആയിരുന്നു.... വന്യ മൃഗങ്ങളെ കൊല്ലുക......, രാജാവിന് ഭക്ഷണതിന്നു വേണ്ടി വേട്ടയാടുന്നവൻ.... ഒരു പാവം.... പറയത്തക്ക സമ്പത്തും ഒന്നുമില്ല..... എന്നാൽ ഒരിക്കൽ അമേലിയയും എന്റെ കൂടെ കാട്ടിലേക്കു വന്നു.... വേട്ട പഠിക്കാൻ... അവിടേ വച്ചു ഞങൾ ഒരുപാട് സംസാരിച്ചു..... ഒരു കൂട്ടുകാരി ആയി തോന്നി അപ്പോ...... പക്ഷെ ബന്ധം പ്രണയതിൽ എത്തി നിന്നു അവസാനം.. അവൾക്കും ഇഷ്ട്ടം ആയിരുന്നു.........അവൾക്കു കൂടുതൽ ഇഷ്ടം എന്റെ വേട്ട ആയിരുന്നു..... അതിശക്തമായി ഒരു യോദ്ധാവിനെ പോലെ ഞാൻ അമ്പ് എയുമ്പോൾ അവൾ പ്രണയതോടെ നോക്കും....... ഒരു മാൻ പേട പോലെ എന്നോട് ചേർന്നിരിക്കും.... അത്രക് ഇഷ്ടമായിരിന്നു പരസപരം...
പക്ഷെ അവളുടെ അച്ഛന്.... ആർതർ രാജാവീന് എന്നെ അത്രക് പിടികിലായിരിന്നു...... ചിലവർക് ഉണ്ടാവൂലെ നമ്മൾ എന്ത് ചെയ്താലും കണ്ണിൽ പിടിക്കാത്തവർ.... അതേ സ്വഭാവം ആയിരുന്നു...... ഞാൻ എന്തു പറഞ്ഞാലും അംഗീകരിച്ചു തരില്ല.... പുറം പോക്ക് എന്ന് പറഞ്ഞു തള്ളി കളയും..... പക്ഷെ എന്റെ വേട്ട നല്ലതാണ് എന്ന് അയാൾക് അറിയാമായിരുന്നു.... അതുകൊണ്ട് അനിഷ്ടതോടെ ആണെങ്കിൽ കൂടിയും എന്നെ അവിടേ നിർത്തി..... അതിനടിയിൽ ഞങ്ങൾ പ്രണയിച്ചു.... ആരും അറിയാതെ.....

അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം അവൾക്കു തീരെ വയ്യെന്ന് ദൂത് അയച്ചപ്പോൾ ഞാൻ ആരും കാണാതെ അവളുടെ അറയിൽ എത്തി......
ഷീണിച്ചു കിടക്കുന്ന തന്റെ പെണ്ണ്.... അവനോടി ചെന്നു അവളുടെ അടുത്തേക്.....

എന്താടാ പറ്റിയത്.....

അറിയില്ല ഒരു വയ്യായിക...... അവൾ ചിരിച്ചു...

അപ്പോഴാണ് വാതിൽ തള്ളി തുറന്നു പാചകകാരി അകത്തു വന്നത്......

വെപ്രാളതിൽ വാതിൽ അടക്കാൻ മറന്നു പോയിരിക്കുന്നു.....

അവിടേ രാജകുമാരിയുടെ അടുത്ത് ഇരിക്കുന്ന ലക്ഷയയെ നോക്കി അവർ ഞെട്ടി തിരിഞ്ഞോടി.....

പോയിക്കോ... ഇവിടന്ന് പോയിക്കോ.... അച്ഛന് അറിഞ്ഞാൽ കൊല്ലും.. പോയിക്കോ..... വേഗം.... അമേലിയ വെപ്രാളപെട്ടു....

അങ്ങനെ നിന്നെ ഒരു അപകടത്തിൽ തള്ളി വിട്ടു ഞാൻ പോവില്ല....... ഞാൻ ഇവിടെ തന്നെ നില്കും.... എന്നയാലും അറിയേണ്ടത് അല്ലെ.... അവൻ അവന്റെ നിലപാടിൽ ഉറച്ചു നിന്നു.....

വാർത്ത ആർതറിന്റെ ചെവിയിൽ എത്തി..... ആർതർ കോപം കൊണ്ട് വിറച്ചു......

എന്റെ മകളുടെ അറയിൽ അവന് എങ്ങനെ വന്നു..... സിംഹാസനത്തിൽ നിന്ന് അയാൾ ചാടിയെണീറ്റു.....

ഞാൻ വിളിച്ചിട്ട് വന്നു..... ലക്ഷയിയുടെ ദേഹത്ത് ചാഞ്ഞു നിന്നുരുന്ന അമേലിയ വീറോടെ പറഞ്ഞു....

ധിക്കാരി.... നിനക്ക് ഇത്ര ധൈര്യമോ..... കൊന്ന് കുഴച്ചിടും ഞാൻ.... മര്യാദക്ക് അവനെ മറന്നേക്ക്.........

മറക്കാനോ..... അതിന് ഞാൻ മരിക്കണം.... ലക്ഷയിയുടെ തോളില് നിന്നവൾ തലയുയർത്തി.........

നിങ്ങള് പറയുന്നത് ഞാൻ അനുസരിക്കാൻ..... ഇദ്ദേഹത്തെ മറക്കാൻ..... അത് ഒരിക്കലും കഴിയില...അതിന് കഴിയണമെകിൽ എന്റെ ഹൃദയം നിലകണം...... കാരണം ഹൃദയം കൊടുത്താണ് ഞങൾ സ്നേഹിച്ചത്..... അങ്ങേക്ക് ഇദ്ദേഹത്തെ ഇഷ്ടമില്ലെന്ന് അറിയാം.... പക്ഷെ എനിക്കു അങ്ങനെ അല്ല...... എന്റെ പ്രാണനാണ്.......... ജീവ ശ്വാസം ആണ്..... എന്തൊക്കെ സംഭവിചാലും വിട്ടുതരില ഞാൻ.... അത്രയൊക്കെ പറഞ്ഞതും അവൾ വല്ലാതെ കിതച്ചിരുന്നു...... അത്രക് ഷീണിത ആയിരുന്നു അവൾ.....

ആർതർ കോപം കൊണ്ട് കണ്ണ് കാണാത്താ അവസ്ഥായിൽ എത്തിയിരുന്നു.....

അയാൾക് സ്വയം നിയന്ത്രിക്കാൻ ആയില്ല...... ചിലപ്പോൾ മനുഷ്യനെ ദേഷ്യം ഭരിക്കും......

ഈ വൃത്തികെട്ടവളേ അറയിൽ പോയി അടച്ചിട്.... ഈ നായിന്റെ മോനേ പോയി ജയിലിൽ അടക്ക്..... മ്മ്മ്മ് വേഗം..... അയാൾ കല്പിച്ചു...

അങ്ങുന്നേ.... ആർതറിന്റെ പത്നി ലില്ലി ഓടി വന്നു.....

മിണ്ടരുത്...... അയാൾ അലറി.....

അതോടെ അവരുടെ വായ അടഞ്ഞു പോയി......

അമേലിയയെ അറയിൽ പൂട്ടിയിട്ടു.... ലക്ഷയിയെ ജയിലിൽ അടച്ചു....

എന്താ അവർ ചെയ്ത തെറ്റ്...... പ്രണയിച്ചു....!"!!!

രണ്ടുപേരും പരസ്പരം കണ്ടില്ലെങ്കിലും പ്രണയതിനു യാതൊരു കുറവും വന്നില്ല......

അമേലിയ പതു പതുത്ത മെത്തക്ക് പകരം നിലത്തു കിടന്നു.... ഹൃദയം എവിടെയാണോ അവിടെയാല്ലേ അവളും കാണു..... ജയിലിൽ കൊടുക്കുന്ന ഭക്ഷണം തന്നെ തനിക്കും മതിയെന്ന് അവൾ ശാഠ്യം പിടിച്ചു....

അവന്റെ അവസ്ഥായും മറിച്ചായിരുന്നില്ല.... ഒന്ന് കാണാതെ... ഒന്ന് മിണ്ടാതെ.... ചേർത്തു പിടിക്കാനാകാതെ.... വിങ്ങി... വിങ്ങി... ശ്വാസം മുട്ടി.... ഹൃദയം നിലച്ചു പോകുന്നത് പോകുന്നത് പോലെ.....

രാത്രിയിൽ അവൻ പൊട്ടി കരയുമായിരിന്നു....അപ്പോ അവൻ വെറും പ്രണയതിൽ ഉരുകി തീരുന്നവൻ ആയിരുന്നു... അവളും......

കാര്യത്തിന് ഒരു നീക് പോക്ക് ഉണ്ടാക്കാൻ വേണ്ടി രാജാവ് അമേലിയയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു.... മറുനാട്ടിലെ രാജകുമാരൻ ജോറാൾഡ് മായി.... അവർക്കും സമ്മതം.... !!!!!!!!

ഇതറിഞ്ഞ അമേലിയ പൊട്ടി തെറിച്ചു.... ഇതു വരെ കാണാത്ത ഭാവത്തിൽ അവളെ എല്ലാരും കണ്ടു....

പ്രണയത്തിന് വേണ്ടിയവൾ പോരാടി....

ആർതർ ഒന്നും കണ്ടതായി ഭാവിച്ചില്ല....പക്ഷെ ഒന്നായാൾ തീരുമാനിച്ചു... അവനെ വധിക്കണം.... ഈ ഭൂമിയിൽ നിന്ന്.... അവനെ പുറത്തിറക്കി..... പുറത്തറിങ്ങിയതും അവൻ പിടിച്ചു വച്ച സൈനികരെ തള്ളി മാറ്റി കൊട്ടാരത്തിലേക്കു ഓടി.....

അമേലിയയുടെ അറ ലക്ഷ്യമാക്കി.... സൈനികർ അവനെ പിടിച്ചു വച്ചു.... അതൊക്കെ തട്ടിമാറ്റി അവൻ അവളുടെ അറ തുറന്നു....

അവിടേ വാടിയ താമര തണ്ട് പോലെ കിടകുനുണ്ടായിരുന്നു അവൾ.....

അവനെ കണ്ടവൾ ഓടി വന്നു.... ഇടകാവൾ ഒന്ന് വേച്ചു പോയി..... സൈന്യം അവരെ തടഞ്ഞു.... എന്നാലും അവൻ അവളെ ചേർത്തു പിടിച്ചു അവരെ തള്ളിയിട്ടു രാജാവിന് നേരെ തിരിഞ്ഞു....

ഇനി ഇവളെ നിങ്ങൾക് കളിക്കാൻ തരില്ല... ഇവള് എന്റെയാ എന്റെ സ്വന്തം.... വിട്ടു തരില്ല ഞാൻ.... പോവാ ഇനി വരില്ല.... ഇവളെയും കൊണ്ട്.... വെറുതെ വിടണം..... ഇനി ഒരു തിരിച്ചു വരവില്ല....

അവൻ അവളെയും കൊണ്ടിറങ്ങി....

രാജാവ് ഒരു നിമിഷം കണ്ണടച്ചു.... പിന്നീട് വലിച്ചു തുറന്നു.... അതിൽ ചുവപ്പ് രാശി പടര്ന്നു....

എന്ത് നോക്കി നിൽക്കട... പോയി കൊല്ലടാ അവറ്റകളെ.... അയാൾ ആക്രോശിച്ചു....


കല്പന കിട്ടിയതും അവരോടി.....ലക്ഷയ് അമേലിയെയും കൊണ്ട് തിരിഞ്ഞു നിന്നു....... അവളെ പിന്നിലേക്ക് മാറ്റി നിർത്തി......അവൾ പേടിയോടെ നിന്നു.....

വരുന്ന എല്ലാ സൈനികരെയും അവന് അടിച്ചു വീഴ്ത്തി.....

ലക്ഷയ്.... അമേലിയ അലറി... പക്ഷെ അപ്പോയെക്കും ലക്ഷയിയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തിയിരുന്നു.... ഒരു സൈനികൻ......

ആഹ്ഹ്..... അവൻ മുട്ടു കുത്തി അവിടെ ഇരുന്നു... എന്നാലും അമേലിയെ കൊല്ലാൻ വന്നവനെ അവൻ തല്ലി....നാഴികൾ കടന്നു പോകുന്നൂറും അവൻ കുഴഞ്ഞു കൊണ്ടിരിന്നു..... അവന്റെ കണ്ണ് അടയുന്നതിനിൽ അവൻ കണ്ടു അമേലിയയുടെ നെഞ്ചിൽ നിന്ന് വലിച്ചൂരി എടുക്കുന്ന പിച്ചാത്തി തുമ്പ്....
അതിൽ അവൻ കണ്ടു അവളുടെ രക്തം.... അവൻ വേച്ചു വേച്ചു അവളുടെ അടുത്തേക് ചെന്നു.... സൈനികർ എല്ലാം അവിടേ തന്നെ നിന്നു ഒരു ചെറു ചലനം ഉണ്ടായാൽ വെട്ടി അരിയാൻ....

അമേലിയ.... ചോര പുരണ്ട കയ്യ് കൊണ്ടവൻ അവളുടെ കവിളിൽ തലോടി.....

പറ്റുന്നില്ല ലക്ഷയ്.... അവൾ മുറിവിൽ അമർത്തി പിടിച്ചു...

ഈ ജന്മത്തിൽ നമ്മക് ഒന്നിക്കാൻ കഴിഞ്ഞില്ല ലെ..... അവൾ കരഞ്ഞു....

അങ്ങനെ അല്ല.... നമ്മുടെ സ്നേഹം സത്യമെങ്കിൽ നമ്മൾ വീണ്ടും പുനർജനിക്കും.... അന്ന് നമ്മൾ വീണ്ടും പുനർജനിക്കും.... ഇന്ന് നമ്മുക് പിരിഞ്ഞേ പറ്റു.... ഇത നിനക്കായി..... അവൻ തന്റെ വസ്ത്രതിൽ എപ്പോഴും സൂക്ഷിക്കാറുള്ള തന്റെ മുത്തശ്ശൻ നൽകിയ അത്ഭുത നക്ഷത്ര പിൻ അവൾക്കു നേരെ നീട്ടി.....

ചോര പുരണ്ട കയ്യ്കൊണ്ടവൾ അത് വാങ്ങി...... അവളൊന്ന് ചിരിച്ചു... വേദനയോടെ

അത് കണ്ട് ചില സൈനികരുടെ കണ്ണ് നിറഞ്ഞു.... എന്നാൽ അവനോട് പണ്ടേ ദേഷ്യം വച്ചു പുലർത്തിയ ഒരു സൈനികൻ അവരെ കാലുകൊണ്ട് ചവിട്ടി........ കൊക്കയുടെ സൈഡ് ആയതുകൊണ്ട് രണ്ടും പേരും ആ താഴ്ചയിലേക് ഉരുണ്ടു ഉരുണ്ടു പോയി.... പ്രണയം കൊണ്ട് മുറിവേറ്റ രണ്ടുപേർ.....

അമേലിയ മരിച്ചു..... പക്ഷെ തന്റെ പ്രണയ ശക്തി ആവാം അല്ലെങ്കിൽ അവന്റെ വിശ്വസം..... ലക്ഷയ് ഒരു നക്ഷത്രം ആയിമാറി.... വേലക്കാരനായി തന്നെ...... അവിടെയിരുന്നു അവൻ കണ്ടത്തുക ആയിരുന്നു തന്റെ പാതിയെ........ താൻ കൊടുത്ത നക്ഷത്രത്തിന്റെ അടയാളവുമായി ജനിച്ചവളേ.....

അവസാനം ഞാൻ കണ്ടത്തി എന്റെ അമേലിയെ......എന്നെ 150 മത്തെ വരക്കുന്ന ആളുടെ നിയോഗിക്കപെട്ടവനാണ് എന്നത് ഞാൻ പറഞ്ഞത്....... വെറുതെ ആണ്.......

അവസാനം ഞാൻ കണ്ടത്തി അവളെ.... ഈ ഭൂമിയിൽ കണ്ടത്തി ഞാൻ അവളെ...... സുന്ദരിയാ...... അവന്റെ കണ്ണിൽ പ്രണയം നിറഞ്ഞു.....

ആരാ അവൾ.... യാഷി ആകംക്ഷയോടെ ചോദിച്ചു....

നീ........

തുടരും.....

✍️Name___Less💕

👉തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക 🙏

👉അഭിപ്രായം മുഖ്യo ബിഗിലെ..... 😌

👉അപ്പൊ പകലാ സാർ വീണ്ടും സന്ധിക്കും വരേക്കും വണക്കം 😍
 


✨️നക്ഷത്ര പ്രണയം✨️part 13

✨️നക്ഷത്ര പ്രണയം✨️part 13

4.9
2445

നീ..... അത് കേട്ട് യാഷി ഞെട്ടി..... ഞാനോ..... എപ്പോ.... ഒന്ന് പോടാപ്പാ ചുമ്മാ കള്ള് മൂത്തു ഓരോ വട്ട് വിളിച്ചു പറയല്ലേ.... അവൾ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു...... സത്യം നീയാണ് എന്റെ അമേലിയ........ ദേ മോന്ത നോക്കി ഒരണ്ണം അങ്ങ് തന്നാൽ തെളിയും നിന്റെ ബോധം.... അവൾ ചൂടായി...... ഏത് ബോധയില്ലമയിലും എനിക്കു മനസിലാവും എന്റെ അമേലിയയെ....... അത് ഞാൻ ആണെന്ന് എന്നുള്ളതിന് എന്താ ഉറപ്പ്..... കാരണം നിന്റെ വലത്തേ കൈയുടെ മുകളിൽ ഒരു നക്ഷത്രം ഇല്ലെ...... അത് നിനക്ക് എങ്ങനെ അറിയാം....അവൾ പിരികം പൊക്കി കൊണ്ട് ചോദിച്ചു..... ഹാ അതല്ലലോ ഇവിടെത്തെ വിഷയം നീ ഞാൻ ചോദിച്ചതിന് മറുപടി താ.... അവൻ ചിരിച്ചു...... ആ ഉണ്ട്&zwnj