Aksharathalukal

✨️നക്ഷത്ര പ്രണയം✨️part 13

നീ.....

അത് കേട്ട് യാഷി ഞെട്ടി.....

ഞാനോ..... എപ്പോ.... ഒന്ന് പോടാപ്പാ ചുമ്മാ കള്ള് മൂത്തു ഓരോ വട്ട് വിളിച്ചു പറയല്ലേ.... അവൾ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു......

സത്യം നീയാണ് എന്റെ അമേലിയ........

ദേ മോന്ത നോക്കി ഒരണ്ണം അങ്ങ് തന്നാൽ തെളിയും നിന്റെ ബോധം.... അവൾ ചൂടായി......

ഏത് ബോധയില്ലമയിലും എനിക്കു മനസിലാവും എന്റെ അമേലിയയെ.......

അത് ഞാൻ ആണെന്ന് എന്നുള്ളതിന് എന്താ ഉറപ്പ്.....

കാരണം നിന്റെ വലത്തേ കൈയുടെ മുകളിൽ ഒരു നക്ഷത്രം ഇല്ലെ......

അത് നിനക്ക് എങ്ങനെ അറിയാം....അവൾ പിരികം പൊക്കി കൊണ്ട് ചോദിച്ചു.....

ഹാ അതല്ലലോ ഇവിടെത്തെ വിഷയം നീ ഞാൻ ചോദിച്ചതിന് മറുപടി താ.... അവൻ ചിരിച്ചു......

ആ ഉണ്ട്‌.... അവൾ അലസമായി മറുപടി പറഞ്ഞു.....

അതാണ് ഞാൻ പറഞ്ഞ നക്ഷത്രം.....പക്ഷെ വേറെ ഒരു പ്രശ്നം ഉണ്ട്‌.....

എന്ത്.....

ഇത്‌ ഡിസംബർ മാസം....... ഈ മാസം ക്രിസ്തുമസിന് അവൻ വരും.......എന്നെ ഇല്ലാതാകാൻ.....

ആരു.....

ജോറാൾഡ്..... അമേലിയയെ അതിയായി സ്നേഹിചവാൻ........ അവളെ അവനിൽ നിന്ന് അകറ്റിയത് ഞാൻ ആണെന്ന അവന്റെ ധാരണ..... അവളെ കൊന്ന ദേഷ്യത്തിന് അവൻ അമേലിയയുടെ കുടുംബത്തെ മുഴുവൻ ഇല്ലാതെ ആക്കിയിരുന്നു...... പക്ഷെ അവന് ഏറ്റവും പക എന്നോട് ആയിരുന്നു.....അതിനായും നിന്നെ സ്വന്തമാക്കാനും അവന് പുനർജ്ജനിച്ചിട്ടുണ്ട്....... പക്ഷെ ഒരു പ്രത്യേകത ഉണ്ട്‌...അവനും എന്നെപോലെ ഓറിയോൺ ആയിട്ടാണ് ജനിച്ചത്....... എന്റെ നേർ സ്വഭാവവുമായി..... ദുഷ്ട ശക്തികൾ മാത്രമേ അവനറിയു..... അവന് വരും..... അന്ന് ഒന്നുങ്കിൽ ഞാൻ അല്ലെങ്കിൽ അവന്.........

എല്ലാം കേട്ട് അന്തം വിട്ടു നിൽക്കുക ആയിരുന്നു യാഷി..

അവളുടെ ഭാവം കണ്ടപോൽ ലക്കി ചിരിച്ചു........

നീ ഇപ്പോയെ ഇങ്ങനെ വിഷമിക്കണ്ട........

ക്രിസ്തുമസിന് ഇനിയും ഒരാഴ്ച ഉണ്ട്‌......

അതിന് ആർക് വിഷമമം...... നീ ഉണ്ടെങ്കിൽ എന്ത് ഇല്ലെങ്കിൽ എന്ത്...... ഞാൻ ഒരു കാര്യം പറയാം..... നിങ്ങളുടെ രണ്ടുപേരുടെയും കൂടെ പോരാൻ എന്നെ കിട്ടൂല..... ഉള്ള കാര്യം പറയാം.....

അപ്പോ നിനക്ക് എന്നെ ഇഷ്ട്ടമല്ലേ....

നീയോ.... ഒന്ന് പോടാപ്പാ..... ആർക്കു വേണം... നീയ്‌ന്റെ ഫ്രണ്ട് അല്ലെ......

അത് കേട്ടപ്പോൾ അവന്റെ മുഖം മങ്ങി......

ഹാ അത് പോട്ടെ.... അവന് എന്തെങ്കിലും നിന്നെ ചെയ്താൽ.....

ഇപ്രാവശ്യം ആർക്കും ഞാൻ വിട്ടുകൊടുക്കില്ല........ ഞാൻ തന്നെ ജയികും..... പക്ഷെ......

പക്ഷെ....?

എന്നായാലും എനിക്കു പോവേണ്ടി വരും....

എവിടേക്....

ആകാശത്തെക്......

കയ്യിലൂടെ ഒലിചിറങ്ങിയ ചോര അവന് മറച്ചു പിടിച്ചു......

എന്തിനാ...... അവൾ സംശയിച്ചു.....

ഹ്മ്മ് പോവണം..... എന്നാന്നു അറിയില്ലേ ചിലപ്പോൾ ഒന്നും പറയാതെ ഞാൻ ഒറ്റ പോക്ക് അങ്ങ് പോവും........ അവന് ആത്മനിന്ദയോടെ ചിരിച്ചു......

നിന്ന് വട്ട് പറയാതെ വരുന്നുണ്ടോ നീ..... അവൾ അവനെയും വലിച്ചു പുറത്തേക്കു നടന്നു...........

........................ 🦄.

ദിവസ്സങ്ങൾ കൊഴിഞ്ഞു കൊണ്ടിരിന്നു......

അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി..... ക്രിസ്തുമസ് രാവ്..... !!!



തുടരും.....

✍️Name___Less💕

👉തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക 🙏

👉അഭിപ്രായം മുഖ്യo ബിഗിലെ..... 😌

👉അപ്പൊ പകലാ സാർ വീണ്ടും സന്ധിക്കും വരേക്കും വണക്കം 😍
 


✨️നക്ഷത്ര പ്രണയം✨️part 14

✨️നക്ഷത്ര പ്രണയം✨️part 14

4.9
2351

അമ്മേ ക്രിസ്മസ് അല്ലെ.... ഏതാ കേക്ക്..... ചാടി തുള്ളി വരുന്ന യാഷിയെ കണ്ട് ലക്ഷ്മി ചിരിച്ചു..... ബട്ടർ സ്കോച്ച് ആടി....അച്ഛന് വാങ്ങാം എന്ന് പറഞ്ഞു... ഞാൻ പ്ലം കേക്ക് ഉണ്ടാക്കി നോക്കുകയായ...... അവർ ചിരിച്ചു.... ഒരു കണക്കിന് യൂട്യൂബ് അണ്ണനോട് നന്ദി പറയണം... എന്തിന്...... അത് ഉള്ളത് കൊണ്ടല്ലേ അമ്മ ഇതൊക്കെ ഉണ്ടാകുന്നത്...... ഇല്ലെങ്കിൽ ഉണ്ടാകുമോ...... പോടീ.... എനിക്കു ഇതൊക്കെ അറിയാം... ഉവ് ഉവ്വേ.... സമ്മതിച്ചു തരരുത് കേട്ടോ...... പോടീ.... ആ പിന്നെ ഒരു ന്യൂസ്‌ കൂടെ ഉണ്ട്‌..... എന്താ..... ബാംഗ്ലൂർന്ന് മനുവും അവന്റെ ഫ്രണ്ടും വരുന്നുണ്ട്..... അഹ..... അത് കലക്കി... അപ്പോ കുറച്ചു ദിവസം ഇവിടെ കാണുമെന്നു