Aksharathalukal

Mine forever❣ - 7

♡7♡

അവനെ തന്നെ ഇമചിമ്മാതെ നോക്കിനിന്നു പോയി....അവന്റെ വെളുത്തമുഖത്ത് ചാഞ്ഞുകിടക്കുന്ന മുടിയിഴകൾ കണ്ണിൽപെട്ടതും അവളുടെ കൈകൾ താനെ അവന്റെ മുഖത്തോടടുത്തു.......

അവളുടെ സ്പർശനമറിഞ്ഞ് അവന്റെ കയ്യിൽ നിന്നും ഐസ്ക്യൂബ് തെന്നിവീണു....അവളുടെ തണുത്ത വിരലുകൾ മുടിയിഴകളെ മുഖത്തു നിന്നു വകഞ്ഞുമാറ്റുന്നതോടപ്പം മുഖത്തേക്ക് ക്രമാതീതമായി പതിക്കുന്ന അവളുടെ ചുടുനിശ്വാസം അവനെ തറഞ്ഞുനിർത്തി...... അവളുടെ കാന്തമിഴികൾ തന്നോടുള്ള പ്രണയം വിളിച്ചോതുന്നുണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....അവന്റെ ചിരിയിൽ കണ്ണുകൾ വിടരുന്നതോടപ്പം ആ പുഞ്ചിരി അവളുടെ അധരങ്ങളിലേക്കും പടർന്നുകയറി....നിമിഷങ്ങൾക്കകം അവരുടെ മിഴികൾ തമ്മിലുടക്കി......

കവിളിലേക്ക് അടുത്തു വരുന്ന ചുടുശ്വാസം താങ്ങാൻ കഴിയാതെ അവൾ മിഴികൾ ചിമ്മിയടച്ചു....

പെട്ടന്നുണ്ടായ ഉൽപ്രേരണയിൽ അവളിലേക്കടുത്തുപോയ മുഖം പിൻതിരിച്ചു കൊണ്ട്അവൻ വേഗം എഴുനേറ്റു......

ഹ്....എനിക്ക് വർക്കുണ്ട് take care of yourself...

നടക്കുന്നതിനിടെ തിരിഞ്ഞു കൊണ്ട് അവൻ പറഞ്ഞതും അവളവന് സൈറ്റടിച്ചു കൊടുത്തു....കണ്ണ് ബുൾസൈ കണക്ക് പുറത്തേക്ക് തള്ളിയതോടപ്പം തലകുടഞ്ഞു കൊണ്ട് അവനവളെ നോക്കി കണ്ണുരുട്ടി......

😉Still I love you man.....you are mine❣mine forever❣

അവൻ പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു നടന്നു...

'what an idea rinu..'അവൾ സ്വയം കവിളിൽ പിച്ചി ഉമ്മവെച്ചു....


'ആ പീറ പെണ്ണ് തല്ലിയാലൊന്നും എന്റെ രോമത്തു പോലും തട്ടില്ല😏you know...ഇതിനേക്കാൾ വലിയ അടികൾ കൈനീട്ടി വാങ്ങിയവളാ ഈ റിനു😎നമ്മടെ ചെക്കന് ആട്ടമുട്ടോ നോക്കാൻവെറുതെ അഭിനയിച്ചതല്ലേ😉....

എന്നാലും മറ്റേടത്തെ അടിയായിപ്പോയി🤧... കള്ളപ്പന്നി...ഇതിനുള്ളത് നിനക്ക് തന്നില്ലേൽ നീ എന്റെ പേര് പട്ടിക്കിട്ടോ😏'

'അല്ലേലും Risla അതിനു പറ്റിയ പേരാണ്🤭.....'ആത്മ

'വന്ന് വന്ന് എന്നെ സപ്പോർട്ടിയ്യാൻ ഒരു പുല്ല് പോലും ഇല്ലാണ്ടായ്ക്ക്ണ്😒ആ തെണ്ടിനെ വളച്ച് പ്രേമിച്ച് നടക്കാന്ന് വെച്ചപ്പൊ ഓന്ക്ക് ഒടുക്കത്ത ജാഡയും😒....'

'എന്നാലും ടീ...നമ്മടെ ചെക്കന് ചെറിയ ആട്ടമില്ലേ'ആത്മ

'ഉണ്ടോ😃എന്നാ ഞാൻ പൊളിക്കും😎'

'ഇയ്യ് പൊളിയാഞ്ഞാ മതി'ആത്മ

'പോയി....മൂഡ് പോയി🤧...'

'🤣'





--------------

* BREAKING NEWS
''ഉദ്ദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയ Five Fingers Bank Robbery എന്നറിയപ്പെടുന്ന ബാങ്ക് കൊള്ള ഉടനെ തെളിയിക്കപ്പെടുമെന്ന് കമ്മീഷ്ണർ അറിയിച്ചു....കൊള്ള നടത്തിയ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ കേസ് തെളിയിക്കപ്പെടുമെന്നും കമ്മിഷ്ണൻ......*


ദേ കണ്ടില്ലേ....പോലീസുകാർ ഇവിടെ വരെ എത്തിയെങ്കിൽ ആ കൊലയാളിയിലേക്കും അടുത്ത് തന്നെ എത്തും..... അവർ അവനെ പിടികൂടുന്നതിന് മുമ്പ് നമ്മൾ അവനെ കണ്ടെത്തണം... അല്ലെങ്കിൽ ഇത്രകാലം നമ്മൾ ഉണ്ടാക്കിയതെല്ലാം വെറുതെയാവും........

മദ്യം ഗ്ലാസ്സിലേക്ക് ഒഴിക്കുന്നതോടൊപ്പം രാഘവ്ഡോക്ടറിനോട് അയാൾ പറഞ്ഞു....

അവൻ ഓരോരുത്തരെയായി കൊന്നു കൊണ്ടിരിക്കുകയാണ്... ഏതു സമയവും നമ്മളിലേക്കും എത്താം..... പോലീസിന്റെ നിരീക്ഷണപട്ടികയിൽ ഇപ്പോൾ സർ മാത്രമേ ഇല്ലാത്തതുള്ളൂ.... ഞാൻ എല്ലാസമയവും നിരീക്ഷണത്തിലാണ്..... ഇപ്പോൾ വരെ, വരുമ്പോൾ പുറത്ത് പോലീസ് ജീപ്പ് ഉണ്ടായിരുന്നു.....


പോലീസിൻറെ കയ്യിൽ ഇതുവരെ കിട്ടിയ തെളിവ് എല്ലാം ഉടനെ നശിപ്പിക്കണം......


കേസിന്റെ ചുമതല *Ips Aqib Muhammad*നാണ്...അവൻ ബ്രില്ല്യൻറാണ്..... ഞാൻ അറിഞ്ഞത് വെച്ച് അവൻ ഇതിനോടകം തന്നെ ഒരുപാട് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്......


അവനെ കൊന്നിട്ടാണെങ്കിലും തെളിവുകൾ നശിപ്പിക്കണം..... അതിനുശേഷം പ്രതികാരം ചെയ്യാൻ വന്ന ആ മറഞ്ഞുനിൽക്കുന്ന നായയെ&&@ എനിക്ക് നേരിൽ കാണണം😡.... അവൻ ഒരൊറ്റ ഒരുത്തൻ ആണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത്.... അവരെ കൊന്നതിന്(കൊല്ലപ്പെട്ട 2ഡോക്ടർ ,2നേഴ്സ്) പകരമായി അവനെ ഇഞ്ചിഞ്ചായി നമ്മൾ ഈ ലോകത്തിൽ നിന്ന് ബൈ ബൈ പറയിക്കും.... ഹഹഹ.....

അയാൾ അട്ടഹസിച്ചു......



--------------



രാവിലെതന്നെ എങ്ങോട്ടാണെടാ എന്നെ കൊണ്ടു പോകുന്നേ......

ഞാൻ പറഞ്ഞില്ലേ അവിടെ എത്തുമ്പോ നീ അറിഞ്ഞാൽ മതി..... ഞാനിപ്പോ മൊഞ്ചനായില്ലേ അത് പറ.....

പിന്നെ....ഡാൻസ് മാസ്റ്റർ വിക്രമായിട്ടുണ്ട്..... പൗഡർ തീരെ ഇല്ല🤭

എന്നാ കുറച്ചുകൂടി പൗഡർ ഇടാല്ലേ....

ഹോ ഇവനെക്കൊണ്ട്😬 നീയെന്താ പെണ്ണുകാണാൻ പോവാണോ....

ഏഹ്.... നിനക്കെങ്ങനെ മനസ്സിലായി😳

ശരിക്കും🙄....

പെർഫക്റ് ഓക്കെ....ഇനി വാ😎😁...

'രാവിലെതന്നെ എന്നോട് റെഡിയാവാൻ പറഞ്ഞു കണ്ണാടിയുടെ മുന്നിൽ നിൽക്കാൻ തുടങ്ങിയതാ നാച്ചു ...എന്തോ കാര്യമായി പറ്റിയിട്ടുണ്ട്.....

ആ പോക്ക് കണ്ടാ അറിയാ.... എന്തോ പണി ചോദിച്ചു വാങ്ങാൻ ആണെന്ന്..... പടച്ചോനെ എന്നെ കാത്തോളണേ😶.....'


ഉദ്ദേശിച്ച സ്ഥലം എത്തിയതും നാച്ചു വണ്ടി ഉള്ളിലേക്കാക്കി വീടിനു മുന്നിൽ നിർത്തി...... വണ്ടിയിൽ നിന്നിറങ്ങി ഷർട്ട് ഒക്കെ ഒന്നുകൂടി ശരിയാക്കി കണ്ണാടിയിൽ നോക്കി മുടി ഒക്കെ സെറ്റാക്കി വെച്ചു......

അവൻറെ കാട്ടിക്കൂട്ടലും , വണ്ടി നിർത്തിയത് ഒരു വീടിനുമുന്നിൽ ആയതുകൊണ്ടും 'ഇവൻ ശരിക്കും പെണ്ണുകാണാൻ ആണോ വന്നേ' എന്ന ഭാവത്തിലാ അക്കു....

കമോൺ മാൻ....
നാച്ചു അവനേയും പിടിച്ച് മുന്നോട്ട് നടന്നു.... കാളിംഗ് ബെല്ലടിച്ചു






കുളിക്കാൻ പോകാനിരുന്ന റിനു ദാഹിച്ചതും ടേബിളിലെ ജഗ്ഗിലേക്ക് നോക്കി....അത് കാലിയാണെന്ന് കണ്ടതും പല്ലുംകടിച്ച് വെള്ളം എടുക്കാൻ വേണ്ടി താഴേക്ക് ഇറങ്ങി....സെയിം ടൈം ആണ് ആരോ കാളിംഗ്ബെൽ അടിച്ചത്.....

ജഗ്ഗ് അവിടെ വെച്ച് അവള് അങ്ങോട്ട് നടന്നു..... നേരെ വാതിൽ തുറന്നതും മുന്നിൽ ദേ നാച്ചു.....

ഹായ്😀...യ്യയ്യോ😱

ഈ യ്യയ്യോ വന്നത് അക്കുനെ കണ്ടിട്ടാട്ടോ🤭

ഹഹഹ....

അവളുടെ എക്പ്രഷൻ കണ്ട് നാച്ചു പൊട്ടിച്ചിരിച്ചു......
അവൾ സ്വയമൊന്ന് അവളെ തന്നെ നോക്കി......മുടിയൊക്കെ എണ്ണതേച്ച് മുകളിലേക്ക് കെട്ടിവെച്ചേക്കുവാ മുഖത്തൊക്കെ എണ്ണയാണ്....
സ്പോട്ടിലെന്നെ അവൾ തിരിഞ്ഞു പിറകോട്ടോടി 'ഓഹ് മൈ ഗോഡ്😭 നാച്ചു ഇന്ന് നിന്റെ അവസാനമാടാ തെണ്ടി😖'
സ്റ്റയറൊക്കെ രണ്ട് സ്റ്റപ്പ് വിട്ടിട്ടാ ഓടുന്നേ🤣

ടീടീ...നീ ഇതെങ്ങോട്ടാ വാണം വിട്ടപോലെ....(മുബി)

നീ വേഗം താഴത്തേക്ക് ചെല്ല്...ആ പട്ടി തെണ്ടി നാച്ചു😖വന്നിട്ടുണ്ട്....

അവൾ ബാത്ത്റൂമിൽ കയറി ഷവറ് ഓണാക്കി കൊണ്ട് പറഞ്ഞു'ഹോ ഗോഡ്😭'

അയ്ന്😳 ഞാൻ പോവൂലാ😶

ടീ പ്ലീസ് നിന്റെ അളിയനും ഉണ്ട് കൂടെ....ഓൻക്ക് നല്ല ഫ്രഷ് ജ്യൂസ് ഉണ്ടാക്കി കൊടുക്കണേ....ആ തെണ്ടിക്ക് കുറച്ചു വിമ്മും കലക്കി കൊടുക്ക്😖

🙄

ടീ മുബീ.... പോയോ ഇയ്യ്....

ഇല്ല....

പ്പാ....വേഗം പോടി പട്ടീ😖

മുബി വേം താഴേക്ക് പോയി....അല്ലേൽ ഓള് ഇറങ്ങി വന്ന് കൊല്ലുംന്ന് അറിയാ ....അമ്മാരി കലിപ്പാണ്🤭






ഹാ ഇതാര് അകത്തേക്ക് വാ.....(മുബി)

മുബിനെ കണ്ടതും നാച്ചുന്റെ മനസ്സിൽ ലഡു പൊട്ടി🤭....

അവൾ സ്വീകരിക്കുന്നത് അക്കുവിനെ ആണെങ്കിലും നാച്ചു ആദ്യം തന്നെ സോഫയിൽ കയറി ഇരുന്നിട്ടുണ്ട്.....

ഇവിടെ നിങ്ങള് മാത്രേള്ളൂ ...(അക്കു)

റിനൂന്റെ ഉമ്മയും ഉപ്പയും ഉണ്ട്.... അവര് വിരുന്ന് പോയേക്കുവാണ്.....

ഹോ...മറ്റാരുമില്ലെ(നാച്ചു)

ഏയ് ഇല്ല.....

അപ്പൊ തന്റെ.....
ഒരു ഉൽപ്രേരണയിൽ അക്കു ചോദിക്കാൻ വന്നത് നിർത്തി.....

എന്റെ ഫാമിലി ബാംഗ്ലൂരിൽ ആണ്....ചെറുപ്പം മുതൽ ഞങ്ങളൊരുമിച്ചേ നിൽക്കലുള്ളൂ അതാ ഇവിടെ....

ഹോ....അക്കു പുഞ്ചിരിച്ചു......

നാച്ചു വന്നതു മുതലേ പെണ്ണിന്റെ ചോര ഊറ്റല് തുടങ്ങിയതാണ്...അവളാണേൽ റിനുവിനെ മനസ്സിൽ നന്നായി സ്മരിക്കുന്നുണ്ട്😅.....

നിങ്ങളിരിക്ക് ഞാൻ ഇപ്പൊ വരാം.....

എന്നും പറഞ്ഞ് അവള് കിച്ചണിലേക്ക് മുങ്ങി.....

ഇപ്പൊ ജ്യൂസ് ഉണ്ടാക്കാല്ലേ.....ഇനി ആ നാച്ചുവിന്റേല് വിമ്മ് ഇടണോ🤔...ഏഹ് വേണ്ട അഥവാ അതെടുത്ത് അക്കു കുടിച്ചാ റിനുവെന്നെ കൊല്ലും😌







ടാ പട്ടീ ....നീ എന്തിനാ ഇങ്ങോട്ട് എന്നെ കൊണ്ട് വന്നേ...നിനക്ക് വരണേൽ വന്നാപോരെ😡

മുബി പോയ സ്പോട്ടിലെന്നെ അക്കു നാച്ചുവിന്റെ കയ്യ് പിടിച്ചുതിരിച്ചു ചോദിച്ചു....

വിട് വിട് 😭എന്റെ പെണ്ണുകാണൽ ചടങ്ങില് നീ ഇല്ലെങ്കിൽ അത് മോശമല്ലെ അതാ😒

പെണ്ണുകാണൽ ചടങ്ങോ🤔

ഹാ....

ആരെ....

റിനുവിനെ...നിനക്കെന്തായാലും അവളെ വേണ്ടല്ലോ അതോണ്ട് ഞാൻ അങ്ങ് കെട്ടാൻ തീരുമാനിച്ചു....ന്തേ...

സത്യം പറയടാ....

കയ്യ് ഒന്നൂടി വളച്ചതും നാച്ചു തത്ത പറയും പോലെ കാര്യം പറഞ്ഞു🤭

റിനുവല്ല...അവള്ടെ ഫ്രണ്ട്....ആ മുബഷിറ...ഇന്ക്ക് ഓളെ ഇഷ്ടാ








{തുടരും......}


Mine forever❣ - 8

Mine forever❣ - 8

4.8
3393

♡8♡ ആരെ? റിനുവിനെ...നിനക്കെന്തായാലും അവളെ വേണ്ടല്ലോ അതോണ്ട് ഞാൻ അങ്ങ് കെട്ടാൻ തീരുമാനിച്ചു....ന്തേ... സത്യം പറയടാ.... കയ്യ് ഒന്നൂടി വളച്ചതും നാച്ചു തത്ത പറയും പോലെ കാര്യം പറഞ്ഞു🤭 റിനുവല്ല...അ അവള്ടെ ഫ്രണ്ട്....ആ മുബഷിറ...ഇന്ക്ക് ഓളെ ഇഷ്ടാ... അക്കു വേഗം അവൻ്റെ കയ്യിൽ നിന്ന് പിടിവിട്ടു..... നാച്ചു കൈ കുടഞ്ഞ് ണീറ്റതും മുന്നിൽ കണ്ണുരുട്ടി നിൽക്കുന്ന മുബിയെ കണ്ട് സോഫയിലേക്കൊന്ന് ചാഞ്ഞു പോയി പിറകെ സൈക്കിളിന്ന് വീണപോലുള്ള ഒരു ഇളി അവനവൾക്ക് പാസാക്കി..... കുട്ടി ഇവിടെ ഇരിക്ക്... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..... അതെന്താ നിന്നാൽ ഇയാൾക്ക് സംസാരിക്കാൻ കഴിയില്ലേ.... പ്