Part -63
കൃതി റൂമിലേക്ക് പോയി കുളിച്ച് ഇറങ്ങിയപ്പോഴാണ് ഫോണിൽ എബിയുടെ കോൾ കണ്ടത് .അവൾ ഒരു പുഞ്ചിരിയോടെ ആ നമ്പറിലേക്ക് വീണ്ടും തിരിച്ചു വിളിച്ചു .
"ഹലോ ഇച്ചായാ വിളിച്ചിരുന്നോ. ഞാൻ കുളിക്കുകയായിരുന്നു. ഇപ്പോഴാ കോൾ കണ്ടത്. " കൃതി ഫോൺ അറ്റൻഡ് ചെയ്തതും പറഞ്ഞു.
" ഉം... കോളേജിൽ പോയില്ലേ"
" ഉം.. പോയി.ഇപ്പോഴാ വീട്ടിലെത്തിയത്. അത് പറഞ്ഞ് അവൾ ബെഡിലേക്ക് ഇരുന്നു .
"ഉം"..അവനൊന്നു മൂളി.
" മറ്റന്നാൾ അല്ലേ ശനിയാഴ്ച .ഇച്ചായൻ എപ്പോഴാ വരുക " കൃതി ആകാംക്ഷയോടെ ചോദിച്ചു.
" ഞാൻ വൈകുന്നേരമേ എത്തുകയുള്ളു. എന്നാ ശരി ഞാൻ വെക്കാ. വെറുതെ വിളിച്ചതാ . കുറച്ചു തിരക്കുണ്ട് രാത്രി വിളിക്കാൻ പറ്റില്ല കുറച്ചു തിരക്ക് കൂടുതലാ'.
അത് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. കൃതിക്ക് മനസ്സിന് വല്ലാത്ത ആശ്വാസം പോലെ. അവൾ വേഗം താഴേക്ക് ചെന്നു.
താഴെ മയൂരിയും അമ്മയും അവളെ കാത്തിരിക്കുകയായിരുന്നു. ആദി എന്തിനോ പുറത്തു പോയിരിക്കുകയായിരുന്നു.
രാത്രി വരെ മയൂരിയോടൊപ്പം സംസാരിച്ചും ഓരോ പണികളും ചെയ്തും അവൾ സമയം കളഞ്ഞു.
****
രാവിലെ തന്നെ അവൾ കോളേജിലേക്ക് പോയി .ആ ദിവസവും സാധാരണ പോലെ കടന്നു പോയി
രാത്രി അവൾ നാളെ എബി വരുന്ന സന്തോഷത്തിൽ ഇരിക്കുകയാണ്. റൂം എല്ലാം
അലങ്കോലമായി കിടക്കുകയായിരുന്നു.
അവൾ അതെല്ലാം ഒതുക്കിവെച്ച് ബെഡിൽ വന്നു കിടന്നു .
എബി വിളിക്കും എന്ന് കരുതി കുറെ നേരം വെയിറ്റ് ചെയ്തെങ്കിലും അവൻ വിളിച്ചില്ല. അവൻ്റെ വിളിക്കാത്തിരുന്ന് അവളും പതിയെ ഉറങ്ങിപ്പോയി .
***
പതിവിലും വൈകിയാണ് അവൾ അന്ന് എണീറ്റത് .മനസ്സിൽ ഒക്കെ എന്തോ വല്ലാത്ത സന്തോഷം .
ആ സന്തോഷം അവളുടെ മുഖത്തും തെളിഞ്ഞു നിന്നിരുന്നു. അതുകണ്ട് ആ വീട്ടിലെ മറ്റുള്ളവരുടെയും മുഖം പ്രസന്നമായി.
ഇന്ന് വൈകിട്ട് എബി വരും. അവൻ വന്നാൽ
മയൂരിയും ആദിയും ഹണിമൂൺ ട്രിപ്പിന് പോവാൻ ആയി പ്ലാൻ ചെയ്തിട്ടുണ്ട്. എബിയെ കണ്ടിട്ട് വേണം അവർക്ക് പോകാൻ
കൃതിക്കും പോകണം എന്നുണ്ടായിരുന്നെങ്കിലും എബിക്ക് തിരക്കായതിനാൽ അവൾ ഇല്ല എന്ന് പറഞ്ഞു .
വൈകുന്നേരം ആവാൻ അവൾ കാത്തിരുന്നു .
സമയം മുന്നോട്ട് നീങ്ങാത്ത പോലെ. അമ്മ അവന് ഇഷ്ട്ടമുള്ള വിഭവങ്ങൾ എല്ലാം റെഡിയാക്കി വെച്ചിരുന്നു .
ഉച്ചയ്ക്ക് ശേഷം ഫോണിലേക്ക് ഒരു വിളി വന്നതും അവൾ വേഗം കോൾ അറ്റൻഡ് ചെയ്തു. എബി ആയിരുന്നു അത് .
"ഹലോ ഇച്ചായാ ഇറങ്ങിയോ അവിടുന്ന്, എപ്പോഴാ ഇവിടെ എത്താ "അവൾ ആകാംഷയോടു കൂടിത്തന്നെ ചോദിച്ചു
"7 മണിയോടുകൂടി എത്തും അപ്പോഴേക്കും നീ റെഡിയായി നിന്നോ "
"എങ്ങോട്ടാ ഇച്ചായാ "കൃതി മനസ്സിലാവാതെ ചോദിച്ചു.
" അതൊക്കെ ഞാൻ പറയാം. ഞാൻ വരുമ്പോഴേക്കും നീ റെഡിയായി നിന്നോ . എന്നാൽ ശരി. അതു പറഞ്ഞ് അവൻ വേഗം കോൾ കട്ട് ചെയ്തു.
" എന്നാലും എങ്ങോട്ട് ആയിരിക്കും പോകുന്നത് ' ഇച്ചായനാണെങ്കിൽ
പറയുന്നില്ല '"
അവൾ പരിഭവത്തോടെ പറഞ്ഞു നേരെ താഴത്തേക്ക് പോയി അമ്മയോട് പറഞ്ഞു .
**
വൈകുന്നേരം ആയതും അവൾ കുളിക്കാൻ ബാത്റൂമിലേക്ക് കയറി .
അവൾ ബാത്റൂമിലേക്ക് കയറിയതും എബി താഴെ എത്തിയിരുന്നു .അമ്മയും അച്ഛനും ആദിയും എന്തൊക്കെയോ ചോദിക്കുന്നുണ്ട് എങ്കിലും അവൻ ഉത്തരം പറയുന്നതിനോടൊപ്പം അവൻറെ കണ്ണുകൾ ക്യതിയെ തിരയുകയായിരുന്നു .
"ചേച്ചി റൂമിലുണ്ട് ചേട്ടായി " എബിയുടെ മനസ് മനസ്സിലാക്കിയ മയൂരി അതു പറഞ്ഞതും അവൻ ഒരു ചിരിയോടെ മുകളിലേക്ക് പോയി.
എബി മുറിയുടെ വാതിൽ തുറന്നതും കൃതി കുളിച്ചു ഇറങ്ങിയതും ഒരുമിച്ചായിരുന്നു.
മുടിയിൽ തോർത്ത് കെട്ടി ബാത്ത് റൂമിൻ്റെ വാതിൽ അടച്ച് തിരിഞ്ഞതും കൃതി കാണുന്നത് റൂം തുറന്നുവരുന്ന എബിയെയാണ് .
ഒരു നിമിഷം അവളുടെ കണ്ണുകൾ വിടർന്നു. അടുത്ത നിമിഷം അവൾ അവനെ അരികിലേക്ക് ഓടി .അവൾ എബിയെ ഇരുകൈകൾകൊണ്ടും കെട്ടി പിടിച്ചു' അവളെ അവനും തൻ്റെ നെഞ്ചോട് പൊതിഞ്ഞു പിടിച്ചു.
"ഐ മിസ്സ് യു ഇച്ചായാ " അവൾ നിറകണ്ണുകളോടെ പറഞ്ഞു
''ഇച്ചായൻ വന്നത് ഞാനറിഞ്ഞില്ല "അവൾ പരിഭവത്തോടെ പറഞ്ഞു .
"ഞാൻ ഇപ്പോ എത്തിയതേയുള്ളൂ. നീ വേഗം റെഡിയാവാൻ നോക്ക് .ഞാൻ ഒന്ന് കുളിച്ചിട്ട് വരാം " അത് പറഞ്ഞ് എബി ഡ്രസ്സ് എടുത്ത് ബാത്റൂമിലേക്ക് കയറി.
കൃതി വേഗം കുളിച്ച് റെഡിയായി താഴെ അമ്മയുടെ അടുത്തേക്ക് പോയി. അപ്പോഴേക്കും ആദിയും മയൂരിയും ട്രിപ്പ് പോവാൻ റെഡിയായിരുന്നു .
" എങ്ങോട്ടാ ചേച്ചി പോവുന്നേ "മയൂരി സംശയത്തോടെ ചോദിച്ചു.
"അറിയില്ല മയു. ഇച്ചായൻ റെഡിയാവാൻ പറഞ്ഞു "
അവളത് പറഞ്ഞപ്പോഴേക്കും മുകളിൽ നിന്നും കൈയിൽ ഒരു ബാഗുമായി എബി തഴേക്ക് വന്നിരുന്നു.
"നിങ്ങൾ ഇറങ്ങുകയായോ "
എബി മയൂരിയോടും ആദിയോടും ആയി ചോദിച്ചു .
"ആ ചേട്ടാ ഞങ്ങൾ ഇപ്പോ ഇറങ്ങും".ആദി പറഞ്ഞു
"എന്നാ ഇറങ്ങിക്കോ. അധികം ലേറ്റ് ആവാൻ നിൽക്കണ്ട. അത് പറഞ്ഞു എബി
കയ്യിലുള്ള ബാഗ് സോഫയിലേക്ക് വെച്ചു.
" ചേട്ടൻ എങ്ങോട്ടാ "ആദിയാണ് ചോദിച്ചത് .
"ഞങ്ങൾ ഒന്ന് ചുറ്റിക്കറങ്ങി വരാം എന്ന് വിചാരിച്ചു " എബി
കണ്ണടച്ച് ഒരു ചിരിയോടെ പറഞ്ഞു അപ്പോഴാണ് കൃതിയും എബിയുടെ കയ്യിലുള്ള ബാഗ് ശ്രദ്ധിച്ചത് .
ഉടനെ തന്നെ ആദിയും മയൂരിയും അവരോട് യാത്ര പറഞ്ഞ് ഇറങ്ങി .
അവർ പോയതും കുറച്ച് കഴിഞ്ഞതും അമ്മയോടും പപ്പയോടും യാത്ര പറഞ്ഞ് കൃതിയും എബിയും ഇറങ്ങിയിരുന്നു .
"നമ്മൾ എങ്ങോട്ടാ പോകുന്നേ ഇച്ചായാ. അവൾ കാർ ഓടിക്കുന്ന എബിയോട് ആയി ചോദിച്ചു. "
" അതൊക്കെ പറയാം ഒരു സർപ്രൈസ് ആണ്"
"വേണ്ട ഇച്ചായൻ എന്നോട് മിണ്ടണ്ടാ .ഞാൻ പിണക്കാ "അവൾ പരിഭവത്തോടെ പറഞ്ഞു.
" എന്തിന് " അവൻ സംശയത്തോടെ ചോദിച്ചു
"ഇച്ചായന് നേരിട്ട് കാണുമ്പോ മാത്രമേ എന്നോട് സ്നേഹം ഉള്ളൂ. അല്ലാത്തപ്പോൾ എപ്പോഴും ദേഷ്യം ആണ് .ഫോൺ വിളിക്കാനും വയ്യ ഇനി ഫോൺ വിളിച്ചാലോ അപ്പോ ഒടുക്കത്തെ ജാഡയും. സ്നേഹത്തോടെ ഒരു വാക്ക് എങ്കിലും ഇച്ചായൻ എന്നോട്ട് പറയാറുണ്ടോ "അവൾ സങ്കടത്തോടെ തന്നെയാണ് അത് പറഞ്ഞത് .
അതുകേട്ട് എബിക്കും സങ്കടം തോന്നിയെങ്കിലും അവൻ അത് മുഖത്ത് കാണിച്ചില്ല '
അവൻ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി
"ചിരിച്ചോ ...ഇച്ചായൻ ചിരിച്ചോ അല്ലെങ്കിലും ഇച്ചായന് എന്നേക്കാൾ വലുത് ജോലി ആണല്ലോ "അവൾ പരിഭവത്തോടെ പറഞ്ഞു സീറ്റിലേക്ക് ചാരിയിരുന്ന് പുറത്തേക്ക് നോക്കി കിടന്നു.
എബി മറുപടിയൊന്നും പറയാതെ മുന്നോട്ട് കാറോടിച്ചു. കുറേ കഴിഞ്ഞതും അവർ ഒരു ബീച്ച് ഹൗസിന് മുന്നിലാണ് എത്തിയത്. അപ്പോഴേക്കും കൃതി ഉറങ്ങിയിരുന്നു.
കടലിൽനിന്നും വീശിയടിക്കുന്ന തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ തഴുകിപ്പോയി . അത് അവൻ കൗതുകത്തോടെ നോക്കിയിരുന്നു.
ശേഷം സീറ്റ്ബെൽറ്റ് അഴിച്ച് അവൻ പുറത്തേക്കിറങ്ങി .അവൻ അവളെ ഉണർത്താതെ പതിയെ കൈകൾ കൊണ്ട് കോരിയെടുത്ത ശേഷം ഹൗസിൻ്റെ വാതിൽ തുറന്ന് അകത്തു കയറി .
അവളെ പതുക്കെ ബെഡിൽ കിടത്തി
അവളെ പുതപ്പിച്ചു കൊണ്ട് അവൻ കാറിനരികിലേക്ക് ചെന്ന് ബാഗും മറ്റു സാധനങ്ങളും എടുത്ത് തിരികെ വന്നു .
കൃതി പതിയെ കണ്ണുകൾ നോക്കുമ്പോൾ തന്നെ ചുറ്റിപ്പിടിച്ച് കിടക്കുന്ന എബിയെ ആണ് കണ്ടത്. അവൾ വേഗം കണ്ണുമിഴിച്ച് ചുറ്റും ഒന്ന് നോക്കി.
പരിചയമില്ലാത്ത ഏതോ ഒരു ഇടം കണ്ട് അവൾ ബെഡിൽ നിന്നും എണീക്കാൻ തുടങ്ങിയതും എബി അവളെ ഒന്നുകൂടി ചുറ്റിപിടിച്ചു
"ഒതുങ്ങി കിടക്കടി പെണ്ണേ അവിടെ " അവൻ അവളെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു .
അതു കേട്ടതും കൃതിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. അവളും അവനെ
കെട്ടിപ്പിടിച്ചുകൊണ്ട് പതിയെ ഉറങ്ങി
***
രാവിലെ എബി എഴുന്നേറ്റ് സൈഡിലേ
കർട്ടൻ നീക്കിയതും പുറത്തെ വെയിൽ അവളുടെ മുഖത്തേക്ക് അടിച്ചു. അവൾ പതിയെ ചിണുങ്ങി കൊണ്ട് എഴുന്നേറ്റു ബെഡ് റെസ്റ്റിൽ ചാരി ഇരുന്നു .
ഒരു ചെറിയ മുറിയായിരുന്നു അത് .ഒരു ബെഡും അതിനോട് ചേർന്ന് ഒരു ചെറിയ ടേബിളും , ഒരു കബോർഡും
മുറിയുടെ ഒരു ഭാഗം മുഴുവൻ ചുമരിനു പകരം ഗ്ലാസ് ആണ് .അവിടെ നിന്നു നോക്കുമ്പോൾ കുറച്ച് പുറത്തായി കടൽ കാണാം
കടലിൽനിന്നും തിരമാലകൾ കരയിലേക്ക് വീശുമ്പോൾ ഒരു തണുത്ത കാറ്റ് അവിടം കടന്നുപോകുന്നു .അവൾ ബെഡിൽ നിന്നും ഇറങ്ങി കൗതുകത്തോടെ ഗ്ലാസ് വാൾനരികിലേക്ക് വന്നു നിന്നു .
കൃതി അകലെയുള്ള കടലിലേക്ക് കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു .എബി പതിയെ അവളുടെ പിന്നിൽ വന്നു കൊണ്ട് അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നോടടുപ്പിച്ചു.
അവളുടെ തോളിൽ താടി വച്ച് നിന്നു കൊണ്ട് അവനും അകലെക്ക് നോക്കി .
(തുടരും)
പ്രണയിനി 🖤