Aksharathalukal

പ്രണയ വർണ്ണങ്ങൾ - 68

Part -68 
 
അവൻ്റെ കൈകൾ ചലിക്കുന്ന ഇടങ്ങളിൽ എല്ലാം ഒരു നനവ് പടർന്നതും കൃതി അവനെ സൈഡിലേക്ക് തള്ളിമാറ്റി ബെഡിൽ എഴുന്നേറ്റ് ഇരുന്നു.
 
 
"Blood" അവൾ തൻ്റെ ശരീരത്തിൽ നോക്കി പറഞ്ഞതും  എബി തൻ്റെ കൈകൾ പിന്നിലേക്ക് മറച്ചു പിടിച്ചു.
 
 
" ഞാൻ കുളിച്ചിട്ട് വരാം " എബി തിരക്കിട്ട് എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് നടന്നു. അവൻ പോയ വഴിയെ രക്ത തുള്ളികൾ വീണിരുന്നു. 
 
 
"ഇച്ചായാ.. '''അവൻ കൈ അമർത്തി പിടിച്ച് മുന്നോട്ട് നടന്നതും കൃതി പിന്നിൽ നിന്ന് വിളിച്ച് അടുത്തേക്ക് ഓടി വന്നു.
 
 
"ഇച്ചായാ ഇത് ഇങ്ങനെ പറ്റി "അവൾ ടെൻഷനോടെ ചോദിച്ചു .
 
 
"ഇത് ഒന്നുമില്ല .ചെറിയ ഒരു മുറിവ് ആണ്." അത് പറഞ്ഞ് എബി കൈ കുടഞ്ഞുതും കൃതി അവന്റെ കൈയ്യിൽ പിടിച്ച് നോക്കിയപ്പോൾ കൈ നിറയെ രക്തം ആയിരുന്നു.
 
 
 അവൾ വേഗം  കബോർഡിൽ നിന്നും ഫസ്റ്റേഡ്ബോക്സ് എടുത്ത് അവന്റെ അരികിലേക്ക് വന്നു.
 
 
" ഇച്ചായൻ ഇവിടെ ഇരുന്നേ" അവനെ അടുത്തുള്ള ചെയറിലേക്ക്  ഇരുത്തിയ ശേഷം കയ്യിലെ കെട്ട് അഴിച്ചു. അതിൽ നിന്നും രക്തം ഒറ്റി വീഴുന്നുണ്ടായിരുന്നു.
 
 
 അവൾ വേഗം രക്തം എല്ലാം തുടച്ചു കളഞ്ഞ് കയ്യിൽ മരുന്ന് വെച്ച് കെട്ടി .ശേഷം മുറി എല്ലാം ക്ലീൻ ചെയ്തു.
 
 
" ഇതെങ്ങനെയാ പറ്റിയെ ഇച്ചായാ" അവൾ നിറമിഴികളോടെ ചോദിച്ചു.
 
 
" പേടിക്കാൻ ഒന്നും ഇല്ല അമ്മു. ഇത് ഇന്നലെ ഒരു പ്രതിയെ പിടിക്കാൻ പോയപ്പോൾ കയ്യിൽ ചെറുതായി കത്തി കൊണ്ടതാ .അത് ഇപ്പോ കയ്യിന് സ്ട്രെസ്  കൊടുത്തപ്പോൾ ബ്ലീഡിങ് ആയതാ." അവൻ  നിസാരമായിപറഞ്ഞു.
 
 
" കത്തിയോ" അവൾ അത്ഭുതത്തോടെ ചോദിച്ചു .
 
 
" അതേടി. ഒരുത്തനെ പിടിക്കാൻ ചെന്നതാ. അവൻ്റെ കൈയ്യിൽ കത്തി ഉള്ളത് ഞാൻ കണ്ടില്ല. എന്നെ കുത്താൻ വന്നപ്പോ അത് തടുത്തതാ. അപ്പോ കൈ മുറിഞ്ഞു.
 
 
''ഞാൻ അന്നേ പറഞ്ഞതല്ലേ ഈ ജോലി ഒന്നും വേണ്ട എന്ന് " അത് പറഞ്ഞ് കരഞ്ഞ് കൊണ്ട് അവൾ അവനെ കെട്ടി പിടിച്ചു.
 
 
" ശ്ശ്... "കൃതി അവനെ കെട്ടി പിടിച്ചതും എബി ഒന്നു പിടഞ്ഞു.
 
 
"എന്താ ഇച്ചായാ " കൃതി അവനിൽ നിന്നും അകന്ന് മാറി കൊണ്ട് ചോദിച്ചു.
 
 
"ഒന്നൂല്ല.ഞാൻ പോയി കുളിക്കട്ടെ." അത് പറഞ്ഞ് എബി വേഗം ബാത്ത് റൂമിലേക്ക് ഓടി കയറി.
 
 
****
 
 
എബി കുളിച്ചിറങ്ങുമ്പോൾ കൃതി റൂമിൽ തന്നെ ഇരിക്കുകയാണ്. അവളെ കണ്ടതും എബി ഒന്ന് പതറി.
 
 
"അമ്മു നീ വേഗം പോയി ഈ ചായ ഒന്ന് ചൂടാക്കിയിട്ട് വാ " എബി അത് പറഞ്ഞതും കൃതി അവനെ ഒന്ന് സംശയത്തോടെ നോക്കിയ ശേഷം ടേബിളിലെ ചായ എടുത്ത് അടുക്കളയിലേക്ക് പോയി.
 
 
ക്യതി റൂമിൽ നിന്ന് പോയതും എബി വേഗം യൂണിഫോം എടുത്തിട്ടു .
 
 
"ദാ ഇച്ചായാ ചായ " എബി അത് വാങ്ങി കുടിച്ച് കൊണ്ട് തിരക്കിട്ട് മുറിയിൽ നിന്നും ഇറങ്ങി.ശേഷം അവൻ പോയ സ്പീഡിൽ തന്നെ തിരികെ വന്ന് കൃതിയുടെ കവിളിൽ ഒന്ന് ഉമ്മ വച്ച് തിരികെ പുറത്തേക്ക് പോയി
 
 
എബി പോയതും ക്യതി വീണ്ടും ബെഡിലേക്ക് കടന്നു. എബിയുടെ കൈയ്യിലെ മുറിവിനെ കുറിച്ച് ഓർക്കുന്തോറും കൃതിക്ക് എന്തോ വല്ലാത്ത അസ്വസ്ഥത തോന്നി.
 
 
അന്നത്തെ ദിവസം ഇന്നലത്തെ പോലെ കടന്നു പോയി.
 
 
****
 
 
രാത്രി കൃതി ഇരുന്ന് ടിവി കാണുമ്പോൾ ആണ് ആരോ കോണിങ്ങ് ബെൽ അടിച്ചത് .അവൾ  എഴുന്നേറ്റ് വാതിലിനരികിലേക്ക് നടന്നു.
 
 
 ജനലിലൂടെ നോക്കിയപ്പോൾ അത് എബി ആയിരുന്നു. ടിവിയുടെ ശബ്ദം കാരണം ജീപ്പ് വന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല. കൃതി വേഗം വാതിൽ തുറന്നു .എബി ഒരു പുഞ്ചിരിയോടെ അകത്തേക്ക് വന്നു .
 
 
"ഇന്നെന്തേ നേരത്തെ" അവൾ വാതിലടച്ചു കൊണ്ട് ചോദിച്ചു.
 
 
" നീ ഇവിടെ ഒറ്റയ്ക്ക് അല്ലേ .അതുകൊണ്ട് ഇന്ന് കുറച്ച് നേരത്തെ വന്നതാ."
 
 
" അതിന് ഞാൻ എന്നും ഇവിടെ ഒറ്റയ്ക്ക് അല്ലെ . പിന്നെന്താ "കൃതി സംശയത്തോടെ ചോദിച്ചു .
 
 
"ഞാനിപ്പോൾ നേരത്തെ വന്നതാണോ നിന്റെ പ്രശ്നം .എന്നാൽ ഞാൻ പോയിട്ട് പിന്നെ വരാം." അത് പറഞ്ഞ് എബി തിരിഞ്ഞു നടന്നതും കൃതി  അവന്റെ കയ്യിൽ പിടിച്ച് തടഞ്ഞു .
 
 
"ഞാൻ വെറുതെ ചോദിച്ചതല്ലേ ഇച്ചായാ. ഇച്ചായൻ പോയി കുളിച്ച് ഫ്രഷായി 
വാ. അപ്പോഴേക്കും ഞാൻ ഫുഡ് എടുത്ത് വയ്ക്കാം." അത് പറഞ്ഞ് കൃതി അടുക്കളയിലേക്ക് പോയി. എബി നേരെ  റൂമിലേക്കും .
 
 
ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് എബി ബെഡ് റെസ്റ്റിൽ ചാരിയിരുന്ന് ഫയലുകൾ ഒക്കെ നോക്കുകയായിരുന്നു. കൃതി അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോൾ എബിയെ കണ്ടതും അവൾ അവന്റെ അരികിലേക്ക് വന്നു .
 
 
ശേഷം അവന്റെ കൈയ്യിലുള്ള ഫയൽ മാറ്റി വച്ച് അവൻ്റെ മടിയിലേക്ക് കയറി ഇരുന്ന് അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.
 
 
" അമ്മേ...".എബി ഉറക്കെ പറഞ്ഞതും കൃതി വേഗം അവൻ്റെ മടിയിൽ നിന്നും ഇറങ്ങി.
 
 
"എന്താ ഇച്ചേ എന്താ പറ്റിയേ "അവൾ ബെഡിൽ മുട്ടുകുത്തി നിന്നു കൊണ്ട് ചോദിച്ചു.
 
 
" അത്... അത്... പിന്നെ. അത് കൈ ഇളകിയപ്പോൾ ചെറുതായി വേദനിച്ചതാ" അവൻ പെട്ടെന്ന് നുണ പറഞ്ഞു.
 
 
"അതിന് ഞാൻ ഇച്ചായൻ്റെ കൈയ്യിൽ തട്ടിയില്ലാലോ "
 
 
" അത് ... അത് പിന്നെ "
 
 
"ഇച്ചായൻ എന്തോ മറച്ചു വക്കുന്നുണ്ട് എന്താ കാര്യം" 
 
 
" ഒന്നും ഇല്ല ഡീ. ശരിക്കും കൈ ഇളകിയതാ. സത്യം" അവൻ നിഷ്കളങ്കത വരുത്തി കൊണ്ട് പറഞ്ഞു.
 
 
"ഇച്ചായൻ ഒന്ന് എണീറ്റേ "അവൾ ബെഡിൽ നിന്നും ഇറങ്ങി നിന്നു കൊണ്ട് പറഞ്ഞു.
 
 
"എന്തിനാടീ"
 
 
" നിങ്ങളോട് ഇറങ്ങാൻ അല്ലേ പറഞ്ഞേ " കൃതി ദേഷ്യത്തോടെ അലറിയതും അവൻ ബെഡിൽ നിന്നും ഇറങ്ങി.
 
 
കൃതി അവൻ്റെ ടി ഷർട്ട് അഴിച്ച് തിരിച്ച് നിർത്തിയതും അവൻ്റെ പുറത്ത് ചുവന്ന് തിണർത്തു കിടക്കുന്ന ഒരു പാട് "
 
 
"ഇതെന്താ പറ്റിയത് " അവൾ ആ പാടിൽ തൊട്ടതും അവൻ വേദന കൊണ്ട് തിരിഞ്ഞു.
 
 
"ഇത് എന്താ പറ്റിയേന്ന് " അവൾ ദേഷ്യത്തോടെ ശബ്ദം ഉയർത്തി.
 
 
" അത് ഒന്നും ഇല്ലെടി .ഇന്നലെ ഒരാൾ ഇരുമ്പ് വടി കൊണ്ട് അടിച്ചതാ. പിന്നിൽ നിന്ന് ആയത് കൊണ്ട് തടുക്കാൻ പറ്റിയില്ല. ചെറിയ ഒരു വേദനാ  .വെറെ കുഴപ്പം ഒന്നും ഇല്ല." അവൻ ബെഡിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു.
 
 
അത് കേട്ടതും ക്യതി നിലത്തേക്ക് ഇരുന്ന് മുഖം പൊത്തി കരയാൻ തുടങ്ങി.
 
 
"എൻ്റെ അമ്മു.. നീ എന്തിനാ ഇങ്ങനെ വെറുതെ കരയുന്നേ. എനിക്ക് ഒന്നും പറ്റിയില്ലല്ലോ " അവളെ നിലത്ത് നിന്നും എഴുന്നേൽപ്പിച്ച് കൊണ്ട്  എബി പറഞ്ഞു.
 
 
അത് പറഞ്ഞതും കൃതി അവന്റെ തോളിലൂടെ ഇരു കൈകളും ചേർത്ത് അവനെ കെട്ടി പിടിച്ച് കരഞ്ഞു.
 
 
" നീ ഇങ്ങനെ കരഞ്ഞാൽ എനിക്ക് ദേഷ്യം വരും ട്ടോ " അത് പറഞ്ഞ് അവൻ അവളെ എടുത്ത് ബെഡിലേക്ക് കിടത്തി.ശേഷം അവളിലേക്ക് ചേർന്നു.
 
 
" വേണ്ട ഇച്ചായാ. അല്ലെങ്കിലേ വയ്യാ. വെറുതെ കയ്യിന് ബലം കൊടുക്കണ്ട "അവനെ തന്നിൽ നിന്നും മാറ്റി കൊണ്ട് കൃതി പറഞ്ഞു.
 
 
പക്ഷേ എബി അതൊന്നും കേൾക്കാതെ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി.അധികം വൈകാതെ അവളിൽ വീണ്ടും അലിഞ്ഞ് ചേർന്നു.
 
 
****
 
 
 
പിന്നീട് ദിവസങ്ങൾ എല്ലാം വേഗത്തിൽ കടന്നു പോയി .
 
 
കൃതിക്കും എബിക്കും തമ്മിൽ   ഒരു ദിവസം പോലും പിരിഞ്ഞു ഇരിക്കാൻ  കഴിയാത്ത അവസ്ഥയായി. എന്നും എത്ര നേരം വൈകിയാലും എബി വീട്ടിൽ എത്തുമായിരുന്നു .
 
 
കൃതി വീട്ടിൽ ആണെങ്കിലും അവൾ കോളേജിലെ പോഷൻസ് നീങ്ങുന്നതിനു അനുസരിച്ച് വീട്ടിലിരുന്ന് പഠിക്കുമായിരുന്നു. അറിയാത്ത ടോപ്പിക്കുകൾ എല്ലാം അമൃത അവൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു .
 
 
  എക്സാം ടൈമിൽ എബി തന്നെ അവളെ കോളേജിൽ കൊണ്ടുപോവുകയും എക്സാം കഴിയുന്നതുവരെ കാത്തിരിക്കുകയും ചെയ്യാറുണ്ട്.
  
  
 അങ്ങനെ ദിവസങ്ങൾ അതിവേഗത്തിൽ കടന്നുപോയി. ഇപ്പോൾ കൃതി എബിയുടെ അരികിലേക്ക് എത്തിയിട്ട് അഞ്ചുമാസം കഴിഞ്ഞു.
  
 
" അമ്മു... അമ്മു ..."പതിവില്ലാത്ത സമയത്ത് എബി കതകിൽ തട്ടി വിളിക്കുന്നത് കേട്ടാണ് കൃതി ഹാളിലേക്ക് വന്നത്.
 
 
അവൾ വേഗം ചെന്ന് ഡോർ തുറന്നു. എബിയുടെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.
 
 
" നീ വേഗം റെഡിയായി വാ .നാട്ടിൽ പോകണം." എബി അതു പറഞ്ഞ് വേഗം റൂമിലേക്ക് പോയി .
 
 
കൃതി അവന് പിന്നാലെ പോയി എന്താ കാര്യം എന്ന് ചോദിക്കണം എന്ന് കരുതിയതും  അവൻ ബാത്റൂമിലേക്ക് കയറിയിരുന്നു.
 
 
 കൃതി വേഗം ഡ്രസ്സ് ചേഞ്ച് ചെയ്തു പോകാൻ റെഡിയായി .അപ്പോഴേക്കും എബി ഫ്രഷ് ആയി വന്നിരുന്നു. വേഗം തന്നെ അവർ വീട് പൂട്ടി ഇറങ്ങി.
 
 
 
" എന്താ ഇച്ചായാ ..എന്താ കാര്യം.." കൃതി ഒന്നും മനസ്സിലാവാതെ ചോദിച്ചു.
 
 
" ഞാൻ പറയാം.നീ  കാറിൽ കയറ്" അതു പറഞ്ഞ് എബി കാറിലേക്ക് കയറി .അവനൊപ്പം കൃതിയും കയറി. കുറച്ചു ദൂരം മുന്നോട്ട് പോയിട്ടും എബി ഒന്നും പറയുന്നില്ല. 
 
 
"ഇച്ചായാ എന്താ കാര്യം എന്ന് പറയ് വെറുതെ ടെൻഷൻ അടിപ്പിക്കാതെ "അവൾ അവനെ നോക്കി പറഞ്ഞു.
 
 
 "അനു ..അനു അവളുടെ പപ്പയും മമ്മിയും മരിച്ചു "
 
 
 എബി അത് പറഞ്ഞതും കൃതി വിശ്വാസം വരാതെ അവനെ തന്നെ നോക്കി ഇരുന്നു.
 
 
"പപ്പയ്ക്ക് അറ്റാക്ക് ആയിരുന്നു. ഹോസ്പിറ്റലിൽ ആയിരുന്നു രണ്ടുമൂന്ന് ദിവസം .അസുഖം കുറഞ്ഞതും ആയിരുന്നു പക്ഷേ പെട്ടെന്ന് ഒരു മൈനർ അറ്റാക്ക് വന്നു. 
അതറിഞ്ഞ് മമ്മിയും കുഴഞ്ഞുവീണു 
 മമ്മിയെ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മമ്മിയും മരിച്ചു ."
 
 
കൃതി ഒരു മരവിപ്പോടെ എബി പറയുന്നത് കേട്ടിരുന്നു .
 
 
"aanvi ചേച്ചി "
 
 
"അറിയില്ല അവിടത്തെ കാര്യം .
ആദി ആണ് എന്നെ വിളിച്ച് പറഞ്ഞത് അങ്ങോട്ട് വേഗം എത്താൻ പറഞ്ഞു." കാറിന്റെ സ്പീഡ് കൂട്ടി കൊണ്ട് എബി അതു പറഞ്ഞു .
 
 
****
 
 
രാവിലെയോടു കൂടി അവർ ആൻവിയുടെ വീട്ടിലെത്തി. മുറ്റത്തു കുറേ ആളുകൾ കൂടി നിൽക്കുന്നുണ്ട് .അത് കണ്ട് കൃതി കാറിൽ തന്നെ ഇരുന്നു..
 
 
" ഇറങ്ങ്.." എബി പറഞ്ഞപ്പോഴാണ് കൃതി  സ്വബോധത്തിലേക്ക് വന്നത് .അവൾ സീറ്റ്ബെൽറ്റ് അഴിച്ച് എബിക്കൊപ്പം അകത്തേക്ക് നടന്നു .
 
 
അകത്ത് ആൻവിയുടെ മമ്മിയും പപ്പയും 
 കിടക്കുന്നത് കണ്ടതും  അവൾക്ക് എന്തോ തല കറങ്ങുന്ന പോലെ തോന്നി .അപ്പോഴേക്കും മയൂരി അവളുടെ അരികിലേക്ക് വന്നിരുന്നു .
 
 
അവൾ കൃതിയേയും വിളിച്ച് ഏതോ റൂമിലേക്ക് പോയി. ആ റൂമിൽ ഒരു ഭാഗത്ത് അമ്മയും അമ്മയുടെ മടിയിൽ തലവച്ച് ആൻവിയും കിടക്കുന്നുണ്ട്.
 
 
 
  കൃതി ഒന്നും മിണ്ടാതെ ബെഡിന്റെ ഒരു സൈഡിൽ ചെന്ന് ഇരുന്നു .
  
 
കുറേ കഴിഞ്ഞതും ആരൊക്കെയോ ആൻവിയെ എഴുന്നേൽപ്പിച്ച് മമ്മിയേയും,പപ്പയേയും അവസാനമായി കാണുവാനും അന്ത്യ ചുംബനം നൽകാനും ആയി ഹാളിലേക്ക് വിളിച്ചുകൊണ്ടുപോയി.
 
 
"ആ കുട്ടിയുടെ കാര്യം കഷ്ടം ആയി പോയി. ഒരുപാട് കാലം സ്നേഹിച്ച് നടന്ന പയ്യൻ പെട്ടെന്ന് ഒരു ദിവസം മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിച്ചു. അതുകൊണ്ട് വീട്ടുകാർ 
അവളെ മറ്റൊരു കല്യാണത്തിനു നിർബന്ധിച്ചു. ആ കല്യാണം കഴിഞ്ഞതും ആ കുട്ടിയുടെ കഷ്ടകാലം തുടങ്ങി. 
 
ആ  പയ്യന്റെ വീട്ടിൽ ആ കുട്ടിക്ക് എന്നും ദുരിതമായിരുന്നു. അവസാനം ഗർഭിണി ആയപ്പോൾ അതിനെ കളയാൻ ആ വീട്ടുകാർ ശ്രമിച്ചപ്പോൾ ഈ കുട്ടി അവിടെ നിന്നും വന്നതാണ്. 
 
 
ഇവിടെ വന്നപ്പോൾ ആണെങ്കിൽ 
ഇപ്പൊ ഇങ്ങനെയും ആയി. എന്താ ഓരോ മനുഷ്യരുടെ ജീവിതം .എന്താ ഉണ്ടാവുക എന്നൊന്നും പറയാൻ പറ്റില്ല .
 
 
ചിരിച്ചു കളിച്ച നടന്നിരുന്ന പെൺകൊച്ച് ആയിരുന്നു. അതിന്റെ ഗതി കണ്ടില്ലേ "
 
 
ആരോ സംസാരിക്കുന്നത് കേട്ട് 
കൃതിക്ക് മനസ്സിൽ എന്തോ ഒരു ഭാരം കയറ്റി വെച്ച പോലെ തോന്നി .
 
ഞാനും അതിന് ഒരു കാരണം ആണല്ലോ എന്ന് ഓർക്കുന്തോറും അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു .
 
 
ഹാളിൽ നിന്നും കൂട്ടുക്കരച്ചിൽ കേട്ടതും അവൾ ഇരു  ചെവിയും പൊത്തി പിടിച്ച് മയൂരിയുടെ മടിയിലേക്ക് കിടന്നു. ആ നേരം അവൾക്ക് പഴയ തന്റെ കുട്ടിക്കാലം മനസ്സിലേക്ക് ഓടി വന്നു. 
 
 
മുൻപിൽ മരിച്ചുകിടക്കുന്ന അച്ഛനെയും അമ്മയുടെയും മുഖം മനസ്സിലേക്ക് വന്നതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു .
 
 
കുറേ കഴിഞ്ഞതും എബി വന്നു വിളിച്ചപ്പോൾ ആണ് അവൾ ഉണർന്നത് .അപ്പോഴേക്കും ആ വീട്ടിലെ ആൾത്തിരക്ക് എല്ലാം ഒഴിഞ്ഞിരുന്നു .
 
 
 
കൃതിയേയും മയൂരിയേയും വിളിച്ച് എബി നേരെ ഹാളിലേക്ക് വന്നു .ഹാളിൽ പപ്പയും അമ്മയും ആദിയും ആൻവിയും അവളുടെ കുറച്ച് ബന്ധുക്കളും മാത്രമേ അവശേഷിക്കുന്നുള്ളൂ .
 
 
മയൂരി കൃതിയേയും കൂട്ടി അമ്മയുടെ അരികിൽ ചെന്ന് ഇരുന്നു .
 
 
അവിടെ എന്തോ കാര്യമായ ചർച്ചയിൽ  നടക്കുകയാണ് .എല്ലാവരുടെയും മുഖത്ത് എന്തോ ഗൗരവം നിലനിൽക്കുന്നുണ്ട്. ആൻവി ആണെങ്കിൽ ഒന്നും മിണ്ടാതെ അമ്മയുടെ തോളിൽ തല ചായ്ച്ച് വെച്ച് ഇരിക്കുന്നുണ്ട് .
 
 
ഒരു കൈ അവളുടെ വയറിലും വച്ചാണ് ഇരിക്കുന്നത്. 
 
 
"എന്റെ അഭിപ്രായത്തിൽ ആൻവി റോയിയുടെ അടുത്തേക്ക് പോകുന്നതാണ് നല്ലത്." കൂട്ടത്തിൽ ഒരാൾ അഭിപ്രായം പറഞ്ഞു 
 
 
"അലക്സിന്റെ അഭിപ്രായം തന്നെയാണ് എനിക്കും. ഈ കുട്ടിയെ ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് നിർത്തുന്നത് ശരിയല്ല. പോരാത്തതിന് ഗർഭിണിയും "അയാളുടെ അഭിപ്രായത്തെ മറ്റൊരാൾകൂടി പിന്താങ്ങി.
 
 
"അതിന് റോയ് ഇവളെ ഏറ്റെടുക്കാൻ തയ്യാറാകുമോ." അയാൾ വീണ്ടും ചോദിച്ചു .
 
 
"അതിനു ഒരു കാര്യം ചെയ്യാം. നമ്മൾ ബന്ധുക്കൾ എല്ലാവരും കൂടി ചെന്ന് റോയിയെ കണ്ട് ഒന്ന് സംസാരിക്കാം ."
 
 
"നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നേ .
ആൻവി അവരുടെ ക്രൂരത സഹിക്കാൻ പറ്റാതെ ആണ് ഇവിടേയ്ക്ക് തിരിച്ചുവന്നത്. എന്നിട്ട് ആ കുട്ടിയെ വീണ്ടും ആ ദുഷ്ടമാരുടെ അടുത്തേക്ക് പറഞ്ഞയക്കുകയാണോ"  
 
 
 ആൻവിയുടെ അതെ പ്രായം വരുന്ന ഒരു പെൺകുട്ടി ശബ്ദമുയർത്തി കൊണ്ട് ചോദിച്ചു. 
 
 
"ഇവിടെ അതൊക്കെ തീരുമാനിക്കാൻ ഞങ്ങൾ കാരണവന്മാർ ഉണ്ട് .പെണ്ണുങ്ങൾ അതിൽ തലയിടാൻ വരണ്ട ."കൂട്ടത്തിൽ ഒരാൾ അധികാരത്തോടെ പറഞ്ഞു.  
 
 
"അധികാരമുള്ളവർ ശരിയായ തീരുമാനം എടുത്തില്ലെങ്കിൽ അത് ചോദ്യം ചെയ്യാൻ പെണ്ണുങ്ങൾക്ക് ആണെങ്കിലും  എതിർക്കാനുള്ള അധികാരം ഉണ്ട്" അവൾ ഒട്ടും വിട്ടുകൊടുക്കാതെ തന്നെ പറഞ്ഞു.
 
 
" എന്നാൽ നീ തന്നെ നിന്റെ വീട്ടിലേക്ക് അവളെ കൊണ്ടുപോയി നോക്ക് "
 
 
അയാൾ അവളെ നോക്കി പറഞ്ഞതും അവൾ  ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങിപ്പോയി.
 
 
" ഇങ്ങനെ ഒരു അവസ്ഥയിൽ ഉള്ള പെൺകുട്ടിയെ ഏറ്റെടുക്കാൻ ഒന്നും ആർക്കും പറ്റില്ല. വലിയ രീതിയിൽ പ്രസംഗിക്കാൻ ഒക്കെ പറ്റും .കാര്യത്തോട് അടുക്കുമ്പോൾ എന്നിട്ട് ഇതേ പോലെ ഇറങ്ങി പൊയ്ക്കോളും"
 
 
 പുറത്തേക്കിറങ്ങി പോയ പെൺകുട്ടിയെ നോക്കി ഒരാൾ പറഞ്ഞു .
 
 
"അപ്പോ ഈ കൂട്ടത്തിൽ ആർക്കും ഇവളെ ഏറ്റെടുക്കാൻ താല്പര്യം ഇല്ലല്ലോ" .അവസാനം എന്നപോലെ ഒരാൾ ചോദിച്ചു..
 
 
 അതുകേട്ടതും എബിയുടെ മനസ് ഒന്ന് പിടഞ്ഞു .എങ്കിലും അവന് മറ്റെന്തിനെക്കാളും വലുത് കൃതി ആയിരുന്നു .അവളുടെ മനസ്സിനെ സങ്കടപ്പെടുത്താൻ അവന് കഴിയുമായിരുന്നില്ല.
  എബി ഒന്നും മിണ്ടാതെ കൈകെട്ടി നിന്നു. പപ്പയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു.
 
 
അപ്പോഴേക്കും ആൻവി അവിടെ നിന്ന് എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് പോയി.
 
 
 "ഞാൻ അവസാനമായി ചോദിക്കുകയാണ്. അവളെ ഏറ്റെടുക്കാൻ ആരും ഇല്ലല്ലോ .പിന്നെ അവസാനം അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞ് ആരും വരരുത് "അയാൾ പറഞ്ഞുനിർത്തി .
 
 
"ഞങ്ങൾ കൊണ്ടു പോകാം ."അയാൾപറഞ്ഞു നിർത്തിയതും ഒരാളുടെ ശബ്ദം ആ ഹാളിൽ അലയടിച്ചു.
 
 
"അമ്മു.." എബിയുടെ ചുണ്ടുകൾ മന്ത്രിച്ചു. 
 
 
അത്രയും നേരം മിണ്ടാതെ ഇരുന്നിരുന്ന 
കൃതി സീറ്റിൽ നിന്നും ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് പപ്പയുടെ അടുത്തേക്ക് നടന്നു.
 
 
" പപ്പാ ..പപ്പ തന്നെയല്ലേ അന്ന് പറഞ്ഞത് ആൻവി ചേച്ചി പപ്പയുടെ മോളെ പോലെ ആണ് എന്ന്. നമുക്ക് ചേച്ചിയെ കൊണ്ടുപോകാം പപ്പേ." കൃതി പപ്പയുടെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചതും പപ്പയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
 
 
" കൊണ്ടുപോകാ പപ്പേ" പപ്പയുടെ ഭാഗത്തുനിന്നും ഒരു മറുപടിയും കിട്ടാതെ ആയപ്പോൾ ഒന്നുകൂടി  അവൾ ചോദിച്ചു.
 
 
"നമുക്ക് കൊണ്ടുപോകാം മോളെ "അവളെ ചേർത്തു പിടിച്ചുകൊണ്ട് പപ്പാ പറഞ്ഞു.
 
 
 അത് കേട്ടതും കൃതി എബിയുടെ അരികിലേക്ക് നടന്നു.
 
 
" ഞാൻ ആൻവി ചേച്ചിയെ വിളിച്ചിട്ട് വരട്ടെ ഇച്ചായാ "അവൾ എബിയോടായി ചോദിച്ചു. മറുപടിയായി എബി അവൾക്ക് ഒരു നിറഞ്ഞ പുഞ്ചിരി നൽകി. 
 
 
അത് കണ്ടതും അവൾ നേരെ ആൻവിയുടെ മുറിയിലേക്ക് നടന്നു . കാരണം കൃതിക്ക് അറിയാമായിരുന്നു ഒറ്റപ്പെടലിൻ്റെ വേദന. അനാഥയാകുന്നതിൻ്റെ സങ്കടം
 
 
ഹാളിൽ കൂടിനിന്ന എല്ലാവരുടെയും മുഖത്ത് ഒരു അതിശയമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം എബിയുടെ മനസ്സിൽ കൃതിയെ കുറിച്ച് ഓർത്ത് അഭിമാനം ആയിരുന്നു.
 
 
 കുറച്ചു കഴിഞ്ഞതും ഒരു കൈയ്യിൽ ആൻവിയെ ചേർത്തു പിടിച്ച് മറ്റെ കയ്യിൽ ഒരു ബാഗുമായി കൃതി അവരുടെ അരികിലേക്ക് നടന്നു വന്നു .
 
 
"ഞങ്ങൾ കൊണ്ടു പോവുകയാ ചേച്ചിയെ. ഞങ്ങളുടെ വീട്ടിലേക്ക് " ഹാളിൽ കൂടിനിൽക്കുന്ന ആളുകളെ നോക്കി പറഞ്ഞുകൊണ്ട് കൃതി നേരെ പുറത്തേക്ക് ഇറങ്ങി. അവൾക്ക് പിന്നാലെ എബിയും പപ്പയും ആദിയും മയൂരിയും ഇറങ്ങി .
 
 
(തുടരും)
 
 
പ്രണയിനി 🖤
 

പ്രണയ വർണ്ണങ്ങൾ - 69

പ്രണയ വർണ്ണങ്ങൾ - 69

4.7
7944

Part -69   "ഞങ്ങൾ കൊണ്ടു പോവുകയാ ചേച്ചിയെ. ഞങ്ങളുടെ വീട്ടിലേക്ക് " ഹാളിൽ കൂടിനിൽക്കുന്ന ആളുകളെ നോക്കി പറഞ്ഞുകൊണ്ട് കൃതി നേരെ പുറത്തേക്ക് ഇറങ്ങി. അവൾക്ക് പിന്നാലെ എബിയും പപ്പയും ആദിയും മയൂരിയും ഇറങ്ങി .   ****     രാത്രി എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്.എബിയും കൃതിയും  തിരുവനന്തപുരത്തേക്ക് തിരിച്ചുപോകുന്നതിൻ്റെ ചർച്ചയിലായിരുന്നു എല്ലവരും.      ആൻവിയുടെ മുഖത്ത് എപ്പോഴും ഒരു വിഷാദ ഭാവം ആണ് നിലനിൽക്കുന്നത്.     അവളുടെ സങ്കടം മാറ്റാൻ വേണ്ടി ആദി  ഓരോ കോമഡി പറയുന്നുണ്ട് .അവരുടെ എല്ലാവരുടെയും സാന്നിധ്യം ഒരു പരിധി വര