Aksharathalukal

പ്രണയവർണ്ണങ്ങൾ - 72 (Last part)

Last part
 
അവൾ ഒരു പേടിയോടെ റൂമിലേക്ക് ഓടുന്നതിന് മുൻപ് തന്നെ അടുക്കളയുടെ വാതിൽ ആ സ്ത്രീ അടച്ചിരുന്നു .കൃതി കുറെ തവണ വാതിലിൽ തട്ടി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.
 
 
 പതിയെ പതിയെ കുഞ്ഞിന്റെ കരച്ചിൽ അകന്ന് പോയി .കൃതി കരഞ്ഞുകൊണ്ട് താഴേക്കു ഊർന്നിരുന്നു.
 
 
"അമ്മു.... അമ്മു...."  എബി ഫോണിൽ അവളെ വിളിക്കുന്നുണ്ട് എങ്കിലും കൃതി ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു .
 
 
എബി ടെൻഷനോടെ വേഗം  വീട്ടിലേക്ക് പോയി. വീട്ടിലെത്തിയതും അവൻ അകത്തേക്ക് ഓടിക്കയറി .
 
 
"അമ്മൂ .. "എബി ഹാളിലേക്ക് കയറി കൊണ്ട് ഉറക്കെ വിളിച്ചു. എബിയുടെ ശബ്ദം കേട്ടതും കൃതി ബോധത്തിലേക്ക് തിരിച്ചുവന്നു.
 
 
" ഇച്ചായാ "അവൾ കതകിൽ ശക്തിയായി തട്ടിക്കൊണ്ട് വിളിച്ചു . ശബ്ദം കേട്ട് എബി വേഗം വന്ന് വാതിൽ തുറന്നതും കൃതി ഒരു കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു.
 
 
" ഇച്ചായാ ..ശിഖ മോളെ.. മോളേ അവര് കൊണ്ടുപോയി" കൃതി പദം പറഞ്ഞ കരയാൻ തുടങ്ങി.
 
 
" നീ വിഷമിക്കാതെ. ഞാൻ എന്തായാലും ഒന്ന് പുറത്തു പോയി നോക്കിയിട്ട് വരാം. പേടിക്കേണ്ട." എബി കൃതിയെ ആശ്വസിപ്പിച്ചുകൊണ്ട് ബെഡിലേക്ക് ഇരുത്തിയ  ശേഷം അവൻ ആരൊക്കെയോ ഫോൺ ചെയ്തു പുറത്തേക്ക് വേഗത്തിൽ പോയി .
 
 
കുഞ്ഞ് എവിടെയാണെന്നോ ആരാണ് കൊണ്ടുപോയത് എന്നോ എബിക്ക് അറിയില്ലായിരുന്നു. അടുത്തുള്ള സിസിടിവി ക്യാമറയിൽ നിന്നും ആ സ്ത്രീയുടെ മുഖം  കിട്ടിയ ഉടൻ തന്നെ എബി അടുത്തുള്ള എല്ലാ സ്റ്റേഷനിലും ഇൻഫോം ചെയ്യുകയും ചെയ്തു.
 
****
 
 എബി ഹൈവേയിൽ എല്ലാ വണ്ടികളും ചെക്ക് ചെയ്തു കൊണ്ട് ഇരിക്കുകയാണ്.  ഈ റോഡ് ക്രോസ് ചെയ്യാതെ ഒരാൾക്കും ആ പ്രദേശം വിട്ട് പുറത്തേക്ക് പോകാൻ കഴിയുമായിരുന്നില്ല .
 
 
നിർത്താതെയുള്ള ഫോണിന്റെ റിങ്ങ് കേട്ടാണ് എബി ജീപ്പിൽ ഇരുന്നിരുന്ന  ഫോൺ എടുത്ത് ചെവിയോട് ചേർത്തു .
 
 
"ഹലോ ..അമർനാഥ് എന്നെ ഓർമ്മ ഉണ്ടോ" മറുഭാഗത്ത് നിന്നും ആരോ പറഞ്ഞു .പക്ഷേ അതാരാണെന്ന് എബിക്ക് മനസ്സിലായിരുന്നില്ല.
 
 
" ഇതാരാ" എബി സംശയത്തോടെ ചോദിച്ചു.
 
 
" എന്നെ അത്രപെട്ടെന്ന് മറന്നോ അമർനാഥ് ഐപിഎസ് .അത്ര പെട്ടെന്ന് മറക്കാനുള്ള സാധ്യത കുറവാണ് ."
 
 
"സോറി ഞാനൽപം തിരക്കിലാണ്." അത് പറഞ്ഞു എബി ഫോൺ കട്ട് ചെയ്യാൻ നിന്നു.
 
 
" വെയിറ്റ്... വെയിറ്റ് ...വെയിറ്റ് ...താനിങ്ങനെ 
ധൃതി പിടിക്കാതെ ഡോ. തന്റെ കുഞ്ഞ് എവിടെയുണ്ട് എന്ന് എനിക്ക് അറിയാം ."അത് കേട്ടതും എബി ഒന്ന് ഞെട്ടി .
 
 
"താൻ ആരാ ."എബി ദേഷ്യത്തോടെ ആയിരുന്നു അത് ചോദിച്ചിരുന്നത് .
 
 
"ഞാനാരാണെന്ന് അറിയുന്നതിന് മുൻപ് 
താൻ ആദ്യം വീട്ടിൽ തന്റെ ഭാര്യ ഉണ്ടോ എന്ന് വിളിച്ച് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും." അതുപറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തതും എബി ഒരു പേടിയോടെ കൃതിയുടെ ഫോണിലേക്ക് വിളിച്ചു.
 
 
 
 മൂന്നുനാല് തവണ കോൾ ചെയ്തു എങ്കിലും പിക് ചെയ്യുന്നില്ല. അവൻ വേഗം തന്നെ വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
 
 
" താനാരാ.. തനിക്ക് എന്താ വേണ്ടത് .കൃതി അവൾ എവിടെ "എബി അവന് നേരെ അലറിക്കൊണ്ട് ചോദിച്ചു .
 
 
"കുഞ്ഞിനെ അന്വേഷിച്ച് പോകുമ്പോൾ ഭാര്യയേയും ശ്രദ്ധിക്കേണ്ടേ എന്റെ ഐപിഎസേ .അതല്ലേ ഇപ്പോ എങ്ങനെ ഉണ്ടായത് "
 
 
ഞാൻ ഓരോന്ന് പറഞ്ഞ് സമയം കളയുന്നില്ല ആദ്യം ഞാൻ ആരാണെന്ന് പറഞ്ഞു തരാം. ഒരുപക്ഷേ എന്റെ പേര് പറഞ്ഞാൽ അറിയുമായിരിക്കും .
 
"അശോക്"
 
 
ആ പേരു കേട്ടതും എബിയുടെ മനസ്സിൽ വല്ലാത്ത ഒരു പേടി നിറഞ്ഞു.
 
 
"നിനക്ക് എന്താ വേണ്ടത് എന്റെ ഭാര്യയും കുഞ്ഞും എവിടെ "
 
 
"അതൊക്കെ ഞാൻ പറഞ്ഞുതരാം അമർ. പക്ഷേ അതിനുമുൻപ് നമുക്ക് തമ്മിൽ ഒന്ന് കാണണമല്ലോ ."
 
 
"നമുക്ക് തമ്മിൽ കാണാം പക്ഷേ ആദ്യം എനിക്ക് കൃതിയും മോളും എവിടെ ഉണ്ട് എന്ന് അറിയണം "
 
 
"Ok ...ok.. എനിക്ക് മനസ്സിലാകും പക്ഷേ  തൻ്റെ ഭാര്യയേയും കുഞ്ഞിനെയും ഒരുമിച്ച് 
നിനക്ക് രക്ഷിക്കാൻകഴിയുമോ .
നീ അവരിൽ ആരെ രക്ഷിക്കും .രണ്ടും നിനക്ക് പ്രിയപ്പെട്ടവർ ആണല്ലോ. ഭാര്യയെ രക്ഷിക്കാൻ നിന്നാൽ കുഞ്ഞിനെ നഷ്ടപ്പെടും. അല്ലെങ്കിൽ കുഞ്ഞിനെ രക്ഷിക്കാൻ നിന്നാൽ ഭാര്യയും നഷ്ടപ്പെടും"
 
 
 
"വാട്ട് യു മീൻ "എബി ഒന്നും മനസ്സിലാകാതെ അയാളോടായി ചോദിച്ചു .
 
 
 
"നിനക്ക് നിന്റെ കുഞ്ഞിനെയും,ഭാര്യയേയും. ജീവനോടെ വേണമെങ്കിൽ ഞാൻ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് നീ വരണം "
 
 
"നീ എത് സ്ഥലം പറഞ്ഞാലും ഞാൻ വരാം. പക്ഷേ എന്റെ കുഞ്ഞിനും കൃതിക്കും ഒരു പോറൽ പോലും പറ്റിയാൽ    അന്ന് നിന്റെ അവസാനം ആയിരിക്കും .എബി അലറികൊണ്ട് പറഞ്ഞു .
 
 
****
 
"അവൻ വരുമോ ?" റോയ് അശോകിനോടായി ചോദിച്ചു.
 
 
" അവൻ വരും. കാരണം അവന്റെ ജീവനും ജീവിതവും ഇവിടെയല്ലേ. അതുകൊണ്ട് അവൻ വന്നിരിക്കും ."
 
 
അശോക് പറഞ്ഞുകൊടുത്ത സ്ഥലം അനുസരിച്ച് എബി ഒറ്റയ്ക്കായിരുന്നു അവിടേക്ക് ചെന്നിരുന്നത് .അടഞ്ഞുകിടക്കുന്ന ഒരു പഴയ ഗോഡൗൺ ആയിരുന്നു അത് .
 
 
എബി ജീപ്പിൽ നിന്നും ഇറങ്ങി ഗോഡോണിന്റെ 
അകത്തേക്ക് നടന്നു .അകത്തേക്ക് നടക്കുന്തോറും  തന്റെ പിന്നിൽ ആരൊക്കെയോ വരുന്ന പോലെ എബിക്കും തോന്നിയിരുന്നു .
 
 
പെട്ടെന്ന് പിന്നിൽ നിന്നും ആരോ അവനെ അടിക്കാൻ നിന്നതും എബി അവന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി .അയാൾ നേരെ താഴെ ചെന്ന് വീണു .
 
 
അയാൾക്ക് പിന്നാലെ നാലഞ്ചു പേർ വീണ്ടും എബിയെ  അടിക്കാനായി വന്നെങ്കിലും അവരെയെല്ലാം വേഗത്തിൽ എബി അടിച്ചിട്ടു.
 
 
 കൂട്ടത്തിൽ ഒരാൾ കത്തി കൊണ്ട് അരികിലേക്ക് വന്നതും അവൻ തന്റെ വലതുകൈകൊണ്ട് അത് തടഞ്ഞു. ശേഷം ഇടതുകൈകൊണ്ട് അവന്റെ കഴുത്തിൽ ലോക്ക് ചെയ്തു .
 
എബി തന്റെ ദേഷ്യം മുഴുവൻ അയാളെ തല്ലി തീർത്തു. അയാൾ വേദന കൊണ്ട് നിലത്തുകിടന്ന് പുളയുകയാണ്. അവന്റെ 
നെഞ്ചിലേക്ക് ശക്തിയായി ചവിട്ടി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും തലയിൽ എന്തോ ശക്തിയായി വന്ന് ഇടിച്ചതു ഒരുമിച്ച് ആയിരുന്നു.
 
 
 അവൻ തലയിൽ കൈ വെച്ച് തിരിഞ്ഞു നോക്കിയതും പിന്നിൽ നിൽക്കുന്ന ആളെ കണ്ട് തന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ ആയില്ല .
 
*റോയ്*
 
 
 താനും അവനും തമ്മിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും അവനിൽ നിന്നും ഇത്തരത്തിൽ ഒരു പ്രവൃത്തി എബി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല .
 
 
അവനെ കാലുകൊണ്ട് ചവിട്ടാൻ എബി ശ്രമിച്ചുവെങ്കിലും കണ്ണിൽ ഇരുട്ടു വന്ന് നിറഞ്ഞ് അവൻ താഴേക്ക് ഊർന്നു വീണു .
 
 
****
 
"ഇച്ചായാ... ഇച്ചായ എണീക്ക്" കൃതിയുടെ കരച്ചിൽ കേട്ടാണ് എബി പതിയെ കണ്ണ് തുറന്നത് .
 
അവൻ എഴുന്നേൽക്കാൻ ശ്രമിച്ചതും കൈയും കാലും എല്ലാം കസേരയിൽ കെട്ടി വെച്ചിരിക്കുകയായിരുന്നു .
 
 
അവൻ അത് അഴിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും സാധിക്കുന്നില്ല . എബിയുടെ മുൻപിലായി തന്നെ കൃതിയേയും കെട്ടിയിട്ടുണ്ട്.
 
 
" ഇച്ചായാ നമ്മുടെ മോള് ...അവര് കൊല്ലും.. മോളെ രക്ഷിക്ക് .. അവളെ രക്ഷിക്ക് ഇച്ചായാ.." കൃതി അവനെ നോക്കി 
കരഞ്ഞു പറഞ്ഞു .
 
 
അപ്പോഴേക്കും രണ്ടുപേർ ആ റൂമിലേക്ക് കടന്നു വന്നിരുന്നു .ഒപ്പം ഒരു കുഞ്ഞിന്റെ കരച്ചിലും അവിടെ അലയടിച്ചു കൊണ്ടിരുന്നു.
 
 
*ശിഖ മോൾ* കുഞ്ഞിന്റെ കരച്ചിൽ കേട്ടതും കൃതി കൈയിലെ കുരുക്ക് പിടിച്ച് വലിക്കാൻ ശ്രമിച്ചു. പക്ഷേ കുരുക്ക് മുറുകുക അല്ലാതെ അഴിയുന്നില്ല .
*
 
അവർ രണ്ടുപേരും വെളിച്ചത്തിലേക്ക് കടന്നുവന്നതും അവരുടെ മുഖം വ്യക്തമായി 
കാണാൻ കഴിയുമായിരുന്നു 
 
 
"റോയ്.. അശോക്" കൃതി അവരെ കണ്ടതും പതിയെ പറഞ്ഞു.
 
 
"എന്തുപറയുന്നു അമർനാഥ് ഐപിഎസ് .
ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ നിന്റെ ജീവനും ജീവിതവും ഞാൻ ഇല്ലാതാകും എന്ന്. അന്ന് നീ കരുതി ഞാൻ ഒരിക്കലും ആ തടവറയിൽ നിന്നും പുറത്തു വരില്ല എന്ന്. പക്ഷേ ഞാൻ വന്നു. അതിനു കാരണം നീ മാത്രമാണ് എനിക്ക് നിന്നോടുള്ള അടങ്ങാത്ത പക .
 
എന്റെ ഒരായുഷ് കാലത്തെ കഷ്ടപ്പാടും പണവും ആണ് നീ ഒറ്റദിവസംകൊണ്ട് ഇല്ലാതാക്കിയത് ."അശോക് പകയോടെ പറഞ്ഞു .
 
 
"മറ്റുള്ളവരെ ചതിച്ചും കൊന്നും ഉണ്ടാക്കിയ പണം ആണ് അത് .അതൊരിക്കലും 
നിനക്ക് അനുഭവിക്കാൻ കഴിയില്ല അശോക്. അതിൽ പാവങ്ങളുടെ കണ്ണീര് ഉണ്ട്." എബി അവനെ നോക്കി പറഞ്ഞു 
 
 
"നീ അധികം വാചകം അടിക്കേണ്ട.
നിന്റെ കൈയിൽ ആണ് ഈ കുഞ്ഞിന്റെ ജീവൻ." കയ്യിൽ കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞിനെ ഉയർത്തിപ്പിടിച്ചുകൊണ്ട് അശോക് പറഞ്ഞു .
 
 
"അശോക് വേണ്ട. നിനക്കെന്താ വേണ്ടത് എന്തുവേണമെങ്കിലും ഞങ്ങൾ ചെയ്യാം. എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ. പ്ലീസ്..." കൃതി കരഞ്ഞുകൊണ്ട് പറഞ്ഞു .
 
 
 
അശോക് അതുകേട്ടതും കയ്യിൽ ഉള്ള കുഞ്ഞിനെ റോയിയുടെ കയ്യിലേക്ക് വച്ചു കൊടുത്തു കൊണ്ട് കൃതിയുടെ അരികിലേക്ക് നടന്നു .
 
 
റോയുടെ കയ്യിൽ എത്തിയതും കുഞ്ഞ് കരച്ചിൽ നിർത്തി എന്തൊക്കെ ആയാലും രക്തബന്ധം രക്തബന്ധം തന്നെ ആണല്ലോ .
 
 
 അതോ കണ്ട് അശോക്  അത്ഭുതത്തോടെ ഒന്ന് നോക്കിയ ശേഷം കൃതിയുടെ അരികിലായി ഇരുന്നു.
 
 
" നീ ഇങ്ങനെ കരയല്ലേ സംസ്കൃതി. നീ കരയുമ്പോൾ എനിക്കാണ് വിഷമം ആകുന്നത്. കാരണം എനിക്ക് നിന്നെ അത്ര ഇഷ്ടം ആണ്." അശോക് അത് പറഞ്ഞതും കൃതി ദേഷ്യത്തോടെ മുഖം തിരിച്ചു .
 
"ഡാ പന്ന *#&₹* "എബി അലറിക്കൊണ്ട് അശോകിനെ വിളിച്ചു .
 
 
" നീ കിടന്ന് വല്ലാതെ നെഗളിക്കണ്ട.അധികം കളിച്ചാൽ നിന്റെ കുഞ്ഞിനെ കൊല്ലും ഞാൻ.അതും നിന്റെ മുന്നിൽ വച്ച്" 
 
 
അത് പറഞ്ഞു അശോക് റോയിയെ വിളിച്ചു. അവൻ കുഞ്ഞിനെയുംകൊണ്ട് 
എബിയുടെ അരികിലേക്ക് നടന്നു വന്നു .
 
 
 
"നീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല റോയ് ."എബി അവനെ നോക്കി വെറുപ്പോടെ പറഞ്ഞു .
 
 
"എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രു  നീയാണ് എബി. എവിടെയും നീ മുന്നിട്ട് നിന്നു. അത് പഠിപ്പിൽ ആയാലും സൗന്ദര്യത്തിൽ ആയാലും മറ്റ് എന്തിൽ ആയാലും .എനിക്ക് അതെല്ലാം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . അതുകൊണ്ടു തന്നെയാണ് നിന്നെ തോൽപ്പിക്കാൻ ഞാൻ അശോകിനെ കൂട്ടുപിടിച്ചത് .
 
 
റോയ് അവനെ നോക്കി പറഞ്ഞു കൊണ്ട് കുഞ്ഞുമായി അശോകിന്റെ അരികിലേക്ക് വന്നു .
 
 
"ഡാ ധൈര്യമുണ്ടെങ്കിൽ നീ എന്റെ കയ്യിലെ കെട്ടഴിച്ച് വിടടാ" എബി അലറികൊണ്ട് പറഞ്ഞു .
 
 
"അശോക് ഇവന്റെ അഹങ്കാരം കുറച്ച് കൂടുന്നുണ്ട് .അത് നമുക്ക് കുറച്ചു കൊടുത്താലോ ."കയ്യിലെ കുഞ്ഞിനെ ഉയർത്തി പിടിച്ചു കൊണ്ട് റോയ് പറഞ്ഞു .
 
 
 
"ആ കുഞ്ഞിനെ അങ്ങ് ഇല്ലാതാക്കിയാൽ അപ്പോൾ തന്നെ അവന്റെ പാതി അഹങ്കാരം ഇല്ലാതെ ആവും ."അശോക് റോയിയെ നോക്കിക്കൊണ്ട് പറഞ്ഞു .
 
 
"വേണ്ട. റോയ് ..റോയ് പ്ലീസ് .ഞാൻ നിന്റെ കാലു പിടിക്കാം. കുഞ്ഞിനെ ഒന്നും ചെയ്യല്ലേ '
കൃതി കരഞ്ഞുകൊണ്ട് പറഞ്ഞു .
 
 
എന്നാൽ കൃതിയുടെ കണ്ണീര് ഒന്നും  റോയിയെ സ്വാധീനിക്കാൻ തക്കതായിരുന്നില്ല .
 
 
"ഇവൻ . ഇവന്റെ തകർച്ചയാണ് എനിക്ക് കാണേണ്ടത് അതിനെ ഞാൻ എന്തും ചെയ്യും.. ആരെയും കൊല്ലും "റോയ് പകയോടെ പറഞ്ഞ് കുഞ്ഞിനെ താഴേക്ക് എറിയാൻ ആയി കൈ ഉയർത്തി .
 
 
"റോയ് പ്ലീസ്.. നിന്റെ രക്തത്തെ തന്നെയാണ് നീ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്." എബി അലറിക്കൊണ്ട് പറഞ്ഞു .അത് കേട്ടതും കുഞ്ഞിനെ താഴേക്ക് എറിയാൻ ആയി നിന്നാ റോയ് ഒരു മരവിപ്പോടെ നിന്നു.
 
" അതേടാ ഇത് നിന്റെ കുഞ്ഞാ. അൻവി മരിക്കുന്നതിനു മുൻപ് അവൾ ജന്മം നൽകിയ നിന്റെ  സ്വന്തം രക്തം "എബി അവനോട് ആയി പറഞ്ഞു. അത് കേട്ട് റോയ് ഒരു അന്ധാളിപ്പോടെ തന്റെ കൈയിലുള്ള കുഞ്ഞിനെ നോക്കി.
 
 
 aanvi മരിച്ചു എന്ന് അറിഞ്ഞിരുന്നു .പക്ഷേ ഇങ്ങനെ ഒരു കുഞ്ഞു ജീവിച്ചിരിക്കുന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല .റോയ് കുഞ്ഞിനെ നോക്കി ഓരോന്ന് ചിന്തിച്ചതും അവന്റെ മനസ്സിനെ വല്ലാത്ത ഒരു ഭാരം നിറയുന്ന പോലെ അവനു തോന്നി .
 
 
"ആ..." പിന്നിൽ നിന്നുള്ള അലർച്ച കേട്ടതും 
 റോയ് സ്വബോധത്തിലേക്ക് വന്നു.
 
 
 അവൻ തിരിഞ്ഞു നോക്കുമ്പോൾ തലയിൽ കൈവെച്ചു കൊണ്ട് കരയുന്ന അശോകിനെ ആണ് കണ്ടത്. ഒപ്പം അവന്റെ തലയിൽ നിന്നും രക്തം ഒഴുകുന്നുണ്ട് .
 
 
റോയ് ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്നറിയാതെ മരവിപ്പോടെ അവനെ നോക്കി നിന്നു .
 
 
പിന്നിൽ നിന്നും ആരോ കഴുത്തിൽ  കുരുക്കിട്ടതും അവൻ ശ്വാസംകിട്ടാതെ താഴേക്ക് ഇരുന്നു.
 
 
അവൻ കുഞ്ഞിനെ താഴെവെച്ച് കഴുത്തിലെ മുറുകി ഇരുന്ന് കയർ വലിച്ചൂരി കൊണ്ട് ചുമക്കാൻ തുടങ്ങി .ഒപ്പം തന്റെ മുന്നിൽ നിൽക്കുന്ന ആളെ അവൻ ഞെട്ടലോടെ നോക്കി.
 
* ആദി *അവന്റെ ചുണ്ടുകൾ മന്ത്രിച്ചു .ആദി അവന്റെ നെഞ്ചിലേക്ക് ചവിട്ടിയതും അവൻ പിന്നിലേക്ക് വീണു.
 
 
റോയ് പിന്നിലേക്ക് വീണതും ആദി വേഗം എബിയുടെ കയ്യിലെ കെട്ടുകൾ അഴിച്ചു. 
 
ശേഷം കൃതിയുടെ അരികിലേക്ക് നടന്നു. എബി താഴെ കിടന്നിരുന്ന കുഞ്ഞിനെ എടുത്ത് അവളുടെ മുഖത്ത് ഉമ്മകൾ ആ മൂടി.
 
 
 അപ്പോഴേക്കും ആദി കൃതിയുടെ കയ്യിലെ കെട്ടുകൾ എല്ലാം അഴിച്ചെടുത്തിരുന്നു . കൃതി കരഞ്ഞുകൊണ്ട് എബിയുടെ അരികിലേക്ക് ഓടി വന്ന് അവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിച്ചു .
 
 
"ഡാ.. തലയ്ക്ക് കൈ കൊടുത്തു എഴുന്നേറ്റ് കൊണ്ട് അശോക് അലറിവിളിച്ചു .
 
 
"നീ എന്താ കരുതിയത് എന്നെ ഒറ്റയ്ക്ക്  വിളിച്ചു വരുത്തി കൊല്ലാമെന്നോ.
 
 
"എനിക്ക് അറിയാമായിരുന്നു നീ  ഒരു ലക്ഷ്യവും ഇല്ലാതെ എന്നെ ഇങ്ങോട്ട് വിളിപ്പിക്കില്ല എന്ന്. അതുകൊണ്ട് തന്നെയാണ് ഞാൻ ആദിയെ എനിക്ക് പിന്നാലെ വരാനായി 
വിളിച്ചു വരുത്തിയത്."
 
 
 അതു പറഞ്ഞ് എബി അടുത്തു കിടന്ന ഇരുമ്പ് വടി എടുത്തു അവന്റെ അടുത്തേക്ക് നടന്നു വന്നു .
 
 
"നിനക്ക് എന്റെ കുഞ്ഞിനെ കൊല്ലണം അല്ലേ." അതു പറഞ്ഞ് എബി ഇരുമ്പ് വടി കൊണ്ട് അവന്റെ വലതുകാലിലേക്ക് അടിച്ചു . അശോക് വേദനകൊണ്ട് ഉറക്കെ നിലവിളിച്ചു 
 
 
"നിനക്ക് എന്റെ ഭാര്യയെ വേണം അല്ലേ." അത് പറഞ്ഞുകൊണ്ട് എബി അവന്റെ മറ്റേ കാലിലേക്ക് ശക്തമായി അടിച്ചു.
 
 
"ഇനിയും എഴുന്നേറ്റ് നടന്നാൽ  നീ എനിക്ക് ഒരു ഭീഷണിയാകും എന്ന് അറിയാം .അതുകൊണ്ട് നിന്നെ ഞാൻ എന്നെന്നേക്കുമായി കിടപ്പിലാക്കാൻ പോവുകയാണ് .അതുപറഞ്ഞ് എബി അവന്റെ നടുവിലേക്ക് അടിച്ചു. തന്റെ ദേഷ്യം തീരുന്ന വരെ എബി അവനെ അടിച്ചു കൊണ്ട് ഇരുന്നു.
 
 
"ഏട്ടാ റോയിയെ കാണാൻ ഇല്ല ."ആദി അവിടെ ചുറ്റിനും നോക്കി കൊണ്ട് പറഞ്ഞു. വേദന കൊണ്ട് പുളയുന്ന അശോകിന്റെ കയ്യിലേക്ക് ഒന്നുകൂടി ഇരുമ്പുവടി കൊണ്ട് അടിച്ചിട്ട് അവൻ പുറത്തേക്ക് നടന്നു.
 
 ഗോഡൗണിന് അടുത്തും പരിസരത്തും മുഴുവനായി റോയിയെ തിരഞ്ഞെങ്കിലും അവനെ കാണാൻ ആയില്ല .
 
"ഇച്ചായ നമുക്ക് ഇവിടുന്ന് പോകാം "കൃതി പേടിയോടെ പറഞ്ഞു .ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ അവൾ ഒരുപാട് പേടിച്ചിട്ടുണ്ട് എന്ന്  എബിക്കും മനസ്സിലായിരുന്നു .
 
****
 
6 വർഷങ്ങൾ ശേഷം .........
 
 
"ശിഖ മോളെ .നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ .മര്യാദയ്ക്ക് ഫുഡ് കഴിക്കാൻ 
നോക്കിക്കേ" കൃതി മോളുടെ പിന്നാലെ ഓടിക്കൊണ്ട് പറഞ്ഞു.
 
 
"ഇല്ല അമ്മ ഞാൻ പറഞ്ഞ കാര്യം സാധിച്ചു തരാതെ ഞാൻ ഒന്നും കഴിക്കില്ല .സത്യം.."  ബെഡിനു ചുറ്റും കൃതിയെ ഓടിച്ചു കൊണ്ട്  ശിഖ പറഞ്ഞു .
 
 
ശിഖ മോൾക്ക് ഇപ്പോൾ ആറു വയസ്സ് ആയി .
അവളെക്കാൾ രണ്ടു വയസ്സ് താഴെയാണ് 
എയ്ഞ്ചൽ .എയ്ഞ്ചൽ മയൂരിയുടെയും ആദിയുടേയും മോളാണ് .എയ്ഞ്ചൽ ജനിച്ച് 8 മാസം കഴിഞ്ഞതും മുത്തശ്ശി മരിച്ചു .
 
 
"എന്താ ഇവിടെ ബഹളം." എബി 
ബാത്റൂമിൽ നിന്നും കുളിച്ചു ഇറങ്ങി കൊണ്ട് ചോദിച്ചു .
 
 
"ഇവൾ ഭക്ഷണം കഴിക്കുന്നില്ല ഇച്ചായാ . അവളുടെ ആവശ്യം സാധിച്ചു കൊടുക്കാതെ അവൾ ഭക്ഷണം കഴിക്കില്ല എന്നാ പറയുന്നേ. എനിക്ക് ദേഷ്യം വരാൻ തുടങ്ങി" 
 
 
കൃതി ശിഖ മോളെ നോക്കി പേടിപ്പിച്ചു കൊണ്ട് പറഞ്ഞു .
 
 
"ഇതൊക്കെ ആരാ ഈ പറയുന്നേ. വാശിയുടെയും നിരാഹാരത്തിന്റെയും  കാര്യത്തിൽ അമ്മയും മകളും കട്ടക്ക് കട്ട ആണല്ലോ "എബി അവർ ഇവരെയും നോക്കിക്കൊണ്ട് പറഞ്ഞതും കൃതി അവനെ നോക്കി പേടിപ്പിച്ചു .
 
 
"ശിഖേ.. എനിക്ക് ദേഷ്യം വരുന്നുണ്ട് നീ മര്യാദയ്ക്ക് കഴിക്കുന്നോ അതോ അടി വേണോ" കൃതി ദേഷ്യത്തോടെ പറഞ്ഞതും ശിഖ ടേബിളിന് മുകളിൽ ഇരിക്കുന്ന ഫ്ലവർ വെയ്സ് താഴേക്ക് എറിഞ്ഞ് പൊട്ടിച്ചു .
 
 
"ഡി ..."കൃതി ദേഷ്യത്തോടെ വിളിച്ച് അവളെ തല്ലാൻ ആയി പോയതും ശിഖ നേരെ എബിയുടെ പിന്നിൽ പോയി ഒളിച്ചു .
 
 
"നിന്റെ ദേഷ്യം കുറച്ച് കൂടുന്നുണ്ട് ശിഖേ. നീ ഇപ്പോ എന്താ കാണിച്ചേ "കൃതി അവളെ അടിക്കാനായി കൈ ഉയർത്തിയതും
എബി അത് തടഞ്ഞു.
 
 
" നീ എന്താ ഈ കാണിക്കുന്നേ അമ്മു. അവൾ ചെറിയ കുട്ടിയല്ലേ." 
 
 
"എന്നുവെച്ച് അവളുടെ ദേഷ്യം ഇച്ചായനും കണ്ടതല്ലേ .ഇത്ര ചെറുപ്പത്തിൽ തന്നെ ഇങ്ങനെ ദേഷ്യം വന്നാൽ എന്താ ചെയ്യാ"ശിഖയെ നോക്കിക്കൊണ്ട് 
പറഞ്ഞതും അവൾ ഒന്നുകൂടി എബിക്ക് പിന്നിൽ ഒളിച്ചു നിന്നു .
 
 
"നീയാ ഭക്ഷണം ഇങ്ങ് തന്നെ 
ഞാൻ കൊടുക്കാം എന്റെ പൊന്നുമോൾക്ക്" അതുപറഞ്ഞ് എബി കൃതിയുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങിച്ച് ശിഖയേയും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു.
 
 
"എന്താ കുഞ്ഞാ. എന്താ നീ ഭക്ഷണം കഴിക്കാത്തെ. എന്തിനാ ഇങ്ങനെ വാശി കാണിക്കുന്നത് " എബി ചെറിയ ശാസനയോടെ പറഞ്ഞു
 
 
"വാശിയല്ല പപ്പേ. ഞാൻ പറഞ്ഞ കാര്യം അമ്മക്ക് സാധിച്ച് തന്നാൽ എന്താ "
 
 
"എന്താ ഇപ്പോ എൻ്റെ ശിഖ മോൾക്ക് വേണ്ടത് "
 
 
"എനിക്ക് ഒരു അനിയനേ വേണം"
 
 
"എന്തിനാ ഇപ്പോ ഒരു അനിയൻ"
 
 
"അതൊക്കെ ഉണ്ട്. പപ്പ എനിക്ക് അനിയനേ തരുമോ.എന്നാ ഞാൻ ഫുഡ് കഴിക്കാം" 
 
 
" ശരി തരാം ഇപ്പോ എൻ്റെ മോള് ഇത് കഴിച്ചേ.എബി ഭക്ഷണം അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
 
 
" ശരിക്കും തരുമോ "
 
 
" തരാം"
 
"അനിയൻ തന്നെ വേണം"
 
 
" ഉം.. തരാം. ഇപ്പോ ഇത് കഴിക്ക് "
 
എ ബി വാരി കൊടുത്ത ഭക്ഷണം മുഴുവൻ കഴിച്ച് ശിഖ മോൾ ക്യതിയുടെ അരികിലേക്ക് ഓടി.
 
"സോറി അമ്മ" ശിഖ കൃതിയുടെ കവിളിൽ ഉമ്മ വച്ചു കൊണ്ട് പുറത്തേക്ക് ഓടി.
 
 
"അമ്മു എൻ്റെ ആ ബ്ലുകളർ ഷർട്ട് എവിടെ " എബി എന്തോ ചോദിക്കുന്നുണ്ട് എങ്കിലും ക്യതി വേറെ എതോ ലോകത്ത് ആണ് .
 
 
"അമ്മു '' '' " എബി അലറി വിളിച്ചതും കൃതി ഞെട്ടി.
 
 
" നീ എന്താ ആലോചിക്കുന്നേ ഈ ലോകത്ത് ഒന്നും അല്ലേ "
 
 
" അത് ഇച്ചായാ ഞാൻ ശിഖ പറയുന്നത് ഓർക്കുകയായിരുന്നു. അവൾ കുറച്ച് ദിവസങ്ങളായി ഒരു അനിയനെ വേണം എന്ന് പറഞ്ഞ് വാശി പിടിക്കാ"
 
 
" അതിന് എന്താ. നമ്മുക്ക് സാധിച്ച് കൊടുക്കാംന്നേ " എബി കള ചിരിയോടെ പറഞ്ഞു.
 
 
" ദേ ഇച്ചായാ എല്ലാ കാര്യവും ഇച്ചായന് അറിയുന്നതല്ലേ.ഇനി ഒരു കുഞ്ഞു കൂടി വന്നാൽ ശിഖമോൾക്ക് അവളോടുള്ള സ്നേഹം കുറഞ്ഞ പോലെ തോന്നുമോ"
 
 
" നീ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ അമ്മു. ഇനി ഒന്ന് അല്ല 5 മക്കൾ ഉണ്ടായാലും നമ്മുടെ പൊന്നു മോൾ ശിഖ തന്നെ ആയിരിക്കും " കൃതിയെ കെട്ടിപിടിച്ച് കൊണ്ട് എബി പറഞ്ഞു.
 
 
 
"മോൻ്റെ ചാട്ടം എങ്ങോട്ടാണ് എന്ന് എനിക്ക് മനസിലാവുന്നുണ്ട്. എന്നെ വിട്ടേ "അവൻ്റെ കൈ തട്ടിമാറ്റി കൊണ്ട് കൃതി പറഞ്ഞു.
 
 
****
 
"വാവ അമ്മയെ പോലെ ആണോ അതോ പപ്പയേ പോലെ ആണോ" ക്യതിയുടെ അരികിൽ കിടക്കുന്ന കുഞ്ഞനുജനെ നോക്കി ശിഖ ചോദിച്ചു.
 
 
"അമ്മയെ പോലേയും അല്ല പപ്പ യേ പോലേയും അല്ല എൻ്റെ ശിഖ മോളേ പോലെയാണ് വാവ " എബി അവളെ നോക്കി പറഞ്ഞു.
 
 
" ആണോ അമ്മേ "
 
" ഉം: അതെ "കൃതി തലയാട്ടി കൊണ്ട് പറഞ്ഞു.
 
 
"അതെന്തായാലും നന്നായി. അപ്പോ*റോഹൻ*നും സന്തോഷം ആവും "
 
 
"ആരാ റോഹൻ" കൃതി ചോദിച്ചു.
 
"റോഹൻ എൻ്റെ ഫ്രണ്ട് ആണ്. അവന് വലുതായാൽ എന്നേ കല്യാണം കഴിക്കും. അപ്പോ ഞാൻ പോയാൽ പപ്പയും അമ്മയും ഒറ്റക്ക് ആവില്ലേ. അപ്പോ റോഹനാ പറഞ്ഞത് ഒരു അനിയൻ വാവ ഉണ്ടായാൽ പപ്പയും അമ്മയും ഒറ്റക്ക് ആവില്ല എന്ന്. അല്ലെങ്കിൽ ഞാനും റോഹനും കല്ല്യാണം കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ വന്ന് നിൽക്കേണ്ടി വരില്ലേ "
 
 
"മുട്ടേന്ന് വിരിഞ്ഞിട്ടില്ല അപ്പോഴേക്കും അവളുടെ ഒരു കല്യണം. നീ സ്കൂളിൽ പഠിക്കാൻ തന്നെയാണോ പോവുന്നേ എബി സംശത്തോടെ ചോദിച്ചു .
 
 
കൃതി ആ സമയം മറ്റൊരു കാര്യം ആലോചിക്കുകയായിരുന്നു
 
 
" ആൻ്റീ....ഞാൻ ഒരു ദിവസം ഇവളെ കാണാൻ വരും. ഇവളെ കൊണ്ടു പോകാൻ. ഇനി എനിക്ക് വരാൻ പറ്റിയില്ലെങ്കിലും എന്നേ തേടി ഇവൾ വന്നിരിക്കും "
 
 
നീ എന്താ അമ്മു ആലോചിക്കുന്നേ "
 
 
" എയ് ഒന്നൂല്ല ഇച്ചായാ "
 
" നമ്മുക്ക് വാവക്ക് എന്താ പേരാ ഇടുകാ" ശിഖ ചോദിച്ചു
 
 
"മോള് തന്നെ പറ "
 
"ശംഖിത്. അത് മതി പപ്പേ" അവൾ ചിരിച്ചു കൊണ്ട് എബിയുടെ മടിയിലേക്ക് ഇരുന്നു.
 
" ആൻ്റി ....ഞാൻ ഒരു ദിവസം ഇവളെ കാണാൻ വരും. ഇവളെ കൊണ്ടു പോകാൻ. ഇനി എനിക്ക് വരാൻ പറ്റിയില്ലെങ്കിലും എന്നേ തേടി ഇവൾ വന്നിരിക്കും "
 
 
ആ വാക്കുകൾ അപ്പോഴും കൃതിയുടെ കാതുകളിൽ മുഴുകി കൊണ്ടിരുന്നു. ആ വാക്കുകളുടെ അർത്ഥം അറിയാതെ.
 
 
 
 
****
 
 
ഇനിയും തുടരുകയാണ് ക്യതിയുടേയും എബിയുടേയും അവരുടെ മക്കളുടേയും കഥ .അവർ സന്തോഷത്തോടെ ജീവിക്കട്ടെ. നമ്മുക്ക് നമ്മുടെ കാര്യം നോക്കാം ലേ
 
--------------------------------------------------------------------------
 
 
ചില സംശയങ്ങൾ നിർത്തിയാണ് പ്രണയവർണ്ണങ്ങൾ അവസാനിപ്പിക്കുകയാണ്. പ്രണയവർണ്ണങ്ങൾ 2 പാർട്ടുമായി ഞാൻ വീണ്ടും വരുന്നതാണ് '. പക്ഷേ എന്നാണ് എന്ന് പറയാൻ കഴിയില്ല.
 
 
ഈ story നിങ്ങൾക്ക് എത്രത്തോളം ഇഷ്ടപ്പെട്ടു എന്നെനിക്ക് അറിയില്ല. കുറവുകൾ െഉണ്ടെങ്കിൽ ക്ഷമിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.
 
 
അവസാനിച്ചു.
 
 
പ്രണയിനി