Aksharathalukal

നിലാവ് 🖤_2

ഭാഗം_രണ്ട്..
 
✍️രചന:Dinu
★★★★★★★★★★★★★★★★★★
 
 
 
*രവിയുടെ വിവാഹം* അതായിരുന്നു വല്ല്യച്ഛൻ്റെ ആഗ്രഹം.... 
 
ആദ്യം ഒക്കെ എനിക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. കാരണം അന്ന് രവിക്ക് ഇരുപത്തിയഞ്ച് വയസ്സായിട്ട് ഉള്ളൂ.... അതിന് പുറമെ അവൻ ഒരു സ്ഥിരം ജോലി ശെരിയായിട്ട് ഇല്ലായിരുന്നു.... അത് കൊണ്ട് തന്നെ എനിക്ക് ഇതിൽ നല്ല എതിർപ്പ് ഉണ്ടായിരുന്നു...
 
 
പക്ഷേ വല്ല്യച്ഛൻ്റെ ആ ആഗ്രഹം രവിക്ക് നടത്തി കൊടുക്കണമായിരുന്നു.... അവൻ തന്നെ വന്ന് എൻ്റെയും രാധുവിൻ്റെയും പൂർണ സമ്മതവും വേണ്ടിച്ചു ഇതിന് സമ്മതം അറിച്ചത്... അങ്ങനെ രവിക്ക് വേണ്ടി കല്യാണ ആലോചനകൾ തുടങ്ങി...
 
അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ കൂടെ വർക്ക് ചെയ്യുന്ന സുമതി ടീച്ചറുടെ ബന്ധത്തിൽ ഒരു ആലോചന വരുന്നത്.... അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ട് വല്ല്യച്ഛൻ്റെ സംരക്ഷണത്തിൽ കഴിയുന്ന ഒരു കുട്ടി... പക്ഷേ അതൊന്നും വല്ല്യച്ഛനും രവിക്കും ഒന്നും പ്രശ്നമല്ല... രണ്ട് കൂട്ടർക്കും പ്രശ്നം ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ആ ആലോചന മുന്നോട്ട് പോയി....
 
 
ഞങ്ങൾ എല്ലാവരും ചെന്ന് കണ്ട് ഇഷ്ടപ്പെട്ടു.... രവിക്കും പ്രശ്നം ഇല്ലായിരുന്നു... രാധുവിന് ആണെങ്കിൽ ഒരു കൂട്ട് കിട്ടാൻ പോകുന്ന സന്തോഷത്തിലാണ്... 
 
 
*മഹാലക്ഷ്മി*അതായിരുന്നു അവളുടെ പേര്... ഒരു പാവം മിണ്ടാപൂച്ച.... അങ്ങനെ പറയുന്നതാവും ശെരി... ലളിതമായ ഒരു വിവാഹം അതായിരുന്നു വല്ല്യച്ഛൻ്റെ ആഗ്രഹം... അതിൽ അവർക്കും സമ്മതമായിരുന്നു....
 
 
അങ്ങനെ വല്ല്യച്ഛൻ്റെ ആഗ്രഹം പോലെ തന്നെ അടുത്ത മാസം തന്നെ വിവാഹം ഉറപ്പിച്ചു... ഞങ്ങൾ എല്ലാവരും ഒരുപാട് സന്തോഷത്തിലായിരുന്നു ... പക്ഷേ ഞങ്ങൾ അറിഞ്ഞില്ല... ഇനി വരാൻ ഉള്ള കാലം എങ്ങിനെയാണെന്ന്.... 
 
 
🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘
 
 
ഓർമ്മകൾ അയാളിൽ വേദനകൾ നിറച്ചു.... ഗംഗ അപ്പോഴും തൻ്റെ അച്ഛൻ്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.... അവൾ പതിയെ തല ചെരിച്ച് ഭിത്തിയിൽ തൂക്കിയിട്ട തൻ്റെ അമ്മയുടെ ഫോട്ടോയുടെ അടുത്തുള്ള ഫോട്ടോയിലേക്ക് നോക്കി... അവൾ ആ വൃദ്ധൻ്റെ ഫോട്ടോയിലേക്ക് ഉറ്റുനോക്കി...
 
 
അതേ... എവിടെയൊക്കെയോ 
രവിഅങ്കിളിന്റെ പോലെ തന്നെ ഉണ്ട്.... അതിൽ നിന്നും തന്നെ അവൾക്ക് മനസ്സിലായി ഇതാണ് അച്ഛൻ പറഞ്ഞ അമ്മയുടെ വല്ല്യച്ഛൻ... രവി അങ്കിളിന്റെ അച്ഛൻ.... അവൾ ആ ഫോട്ടോയിലേക്ക് ഉറ്റുനോക്കി... ശേഷം സംശയത്തോടെ അടുത്ത് തൂക്കിയിട്ട ഏകദേശം തൻ്റെ പ്രായം തോന്നിക്കുന്ന ആ പെൺകുട്ടി ചിത്രത്തിലേക്കും... അവൾ കൗതുകത്തോടെ ആ ചിത്രത്തിലേക്ക് നോക്കി.... 
 
 
എന്നും തനിക്ക് ഈ ചിത്രം കാണുമ്പോൾ കൗതുകം തോന്നിയിരുന്നു.... എല്ലാ തവണയും അച്ഛനോട് അമ്മയുടെ അടുത്തുള്ള ആ രണ്ട് ഫോട്ടോയിലും ഉള്ളതാരാണെന്ന് ചോദിക്കുമ്പോഴും *നമ്മുക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്* എന്ന് മാത്രം പറഞ്ഞത്... ഇന്ന് തൻ്റെ വാക്കുകൾ അത്രമാത്രം അച്ഛനിൽ സ്വാധീച്ചത് കൊണ്ട് മാത്രമാണ് അച്ഛന് ഇതെല്ലാം തുറന്നു പറഞ്ഞത്.... അവൾ തൻ്റെ ആലോചനകളിൽ മുഴുകി...
 
 
ഇതേസമയം കൃഷ്ണ തന്റെ മകൾ നോക്കി നിൽക്കുന്ന ഫോട്ടോയിലേക്ക് നോക്കി ശേഷം തന്റെ പ്രിയപ്പെട്ടവളിലേക്കും.... അയാളുടെ കണ്ണുകൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...
 
 
പെട്ടെന്ന് ആലോചനകളിൽ മുഴുകിയ ഗംഗ എന്തോ ഓർത്ത പോലെ ചോദിക്കാൻ തിരിഞ്ഞ അവൾ കണ്ടത്.... തൻ്റെ അമ്മയുടെ ഫോട്ടോയിലേക്ക് നിറ കണ്ണുകളോടെ നോക്കി നിൽക്കുന്ന തൻ്റെ അച്ഛനെയാണ്.... അത് കണ്ടതും അവളുടെ കണ്ണുകൾ ആ ഫോട്ടോയിലേക്ക് തിരിഞ്ഞു.....
 
 
തനിക്ക് പന്ത്രണ്ട് വയസ്സ് ഉള്ളപ്പോഴാണ് അമ്മ തങ്ങളെ വിട്ട് പോകുന്നത്.... ഓർമ്മകൾ അവളെ ആ ദിവസങ്ങളിലേക്ക് തള്ളിയിട്ടു...
 
 
അന്ന് തനിക്ക് മുൻപ് നടന്നൊരു പരീക്ഷയിൽ തനിക്കായിരുന്നു ഒന്നാം സ്ഥാനം... അതിന് ടീച്ചർ തന്ന സമ്മാനം അമ്മയെ കാണിക്കാനുള്ള ആവേശത്തോടെ വന്ന തന്നെ കാത്തിരുന്നത് ജീവനറ്റ് കിടക്കുന്ന അമ്മയെയാണ്.... ഓർമ്മകൾ അവളെ കുത്തി നോവിപ്പിച്ചു കൊണ്ടേ ഇരുന്നു.... അന്ന് തളർന്നു പോയ തന്നെ നിറ കണ്ണുകളോടെ മാറോട് ചേർത്ത് പിടിച്ച അച്ഛൻ്റെ ആ മുഖം ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു....
 
 
പെട്ടെന്ന് എന്തോന്ന് ഓർത്ത പോലെ അവൾ അച്ഛൻ്റെ കസേരയുടെ താഴെ ഇരുന്നു... തൻ്റെ അടുത്ത് മകളുടെ സാന്നിധ്യം അറിഞ്ഞതും അയാൾ പതിയെ തൻ്റെ കണ്ണുകൾ ആ ഫോട്ടോയിൽ നിന്ന് പിൻവലിച്ചു... ശേഷം തന്റെ മകളുടെ മുഖത്തേക്ക് ഒന്ന് നോക്കി... ശേഷം തന്റെ ഓർമ്മകളിലേക്ക് ഊളിയിട്ടു.....
 
🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘
(past)
 
 
അങ്ങനെ കല്യാണം നിശ്ചയം കഴിഞ്ഞു രണ്ട് മാസത്തിനകം കല്യാണവും കഴിഞ്ഞു... അങ്ങനെ മഹാലക്ഷ്മി ഞങ്ങൾക്ക് എല്ലാം ലക്ഷ്മി ആയി... രവിക്കും രാധുവിനും ലെച്ചുവും.... ലക്ഷ്മിക്ക് രാധുവിനോട് നല്ല കൂട്ട്...രാധുവിന് ആണെങ്കിൽ തനിക്ക് ഒരു കൂട്ട് കിട്ടിയത്തിൽ അതിലേറെ സന്തോഷം.... സഹോദരികൾ ഇല്ലാത്ത എനിക്കും രാധുവിനും ലക്ഷ്മി ഒരു കുഞ്ഞു അനിയത്തി ആയി... വല്ല്യച്ഛൻ പെൺ മക്കൾ രണ്ടെണ്ണം ആയതിലുള്ള സന്തോഷം.... ഇതിനിടയിൽ എൻ്റെയും രാധുവിൻ്റെയും താമസം പൂർണമായും രവിയുടെ വീട്ടിൽ ആയി....പീന്നീടുള്ള ദിനങ്ങൾ സന്തോഷം നിറഞ്ഞതായിരുന്നു...... 
 
 
പക്ഷേ ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല.... ഞങ്ങളുടെ ആ വീട്ടിൽ നിന്ന് വല്ല്യച്ഛൻ എന്നെന്നേക്കുമായി വിട വാങ്ങി.... വല്ല്യച്ഛൻ്റെ മരണം കൂടുതൽ തളർത്തിയത് രാധുവിനേയും രവിയേയും ആയിരുന്നു... അത് പോലെ കുറച്ചു കാലം കൊണ്ട് തന്നെ വല്ല്യച്ഛൻ എനിക്ക് അച്ഛൻ്റെ സ്ഥാനത്ത് ആയിരുന്നു... അത് കൊണ്ട് തന്നെ എന്നെയും അത് നല്ല രീതിയിൽ തന്നെ ബാധിച്ചു...
 
 
എന്നാല് അവിടെയും ഞങ്ങളെ തളരാതെ പിടിച്ചു നിർത്തിയത് അവളായിരുന്നു.... ലക്ഷ്മി.... ഇരുട്ടിലേക്ക് മാഞ്ഞ് പോകാൻ നിന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് വീശിയ*നിലാവ് 🖤*ആയിരുന്നു... അവൾ...
 
 
എന്നാൽ ഇതിനിടയിൽ ലക്ഷ്മിയുടെ വരവാണ് വല്ല്യച്ഛൻ്റെ മരണ കാരണം എന്നും പറഞ്ഞ് രവിയുടെ കുടുംബക്കാർ അവളെ കുറ്റപ്പെടുത്തി... എന്നാൽ അതൊന്നും കാര്യമാക്കാതെ അവൾ ഞങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടിരുന്നു...
 
 
 
അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം ഞങ്ങൾ വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കിലും വല്ല്യച്ഛൻ്റെ കുറവ് ആ വീട് നിശബ്ദത നിറച്ചിരുന്നു.... അങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥിയുടെ വരവ് അറിയിച്ചത്.....
 
 
അതേ... ഞങ്ങളുടെ ഞാനും രാധുവും അച്ഛനും അമ്മയും ആക്കാൻ പോകുന്നു എന്ന സന്തോഷ വാർത്ത....
 
പീന്നീടുള്ള ദിവസങ്ങൾ മുഴുവൻ ഞങ്ങൾ ആ അതിഥിക്ക് വേണ്ട കാത്തിരിപ്പ് ആയിരുന്നു.... രവിക്കും ലെച്ചുവിനും അതൊരു നീണ്ട കാത്തിരിപ്പ് ആയിരുന്നു....
 
രാധുവിൻ്റെ വീട്ടുക്കാർക്ക് തങ്ങളുടെ വിവാഹം ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ട് തന്നെ ഏഴാം മാസത്തെ ചടങ്ങുകൾ ഒന്നും ഇല്ലായിരുന്നു.... പക്ഷേ അതിന് ഒക്കെ പകരം ലക്ഷ്മി രാധുവിൻ്റെ കൂടെ തന്നെ എല്ലാ കാര്യങ്ങളും ചെയ്യാൻ ഉണ്ടായിരുന്നു... രാധു തൻ്റെ കുഞ്ഞിനെ ഉദരത്തിലാണ് പേറിയെങ്കിൽ ലക്ഷ്മിക്ക് അത് തൻ്റെ മനസ്സിലായിരുന്നു... രവിക്ക് ഒരുപാട് സ്വപ്നങ്ങളായിരുന്നു... ആ കുഞ്ഞ് അതിഥിയെ കുറിച്ച്......
 
 
പീന്നീടുള്ള ദിവസങ്ങൾ എല്ലാം ഞങ്ങളുടെ കാത്തിരിപ്പിൻ്റെ ദിനങ്ങൾ ആയിരുന്നു... ആ കാത്തിരിപ്പ് ഒരു സുഖമുള്ള കാത്തിരിപ്പ് ആയിരുന്നു... 
 
 
🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘
 
 
സന്തോഷകരമായ ആ ദിനങ്ങളുടെ ഓർമയിൽ അയാളുടെ ചുണ്ടുകൾ ഒരു പുഞ്ചിരി വിടർന്നു... മനോഹരമായ ഒരു പുഞ്ചിരി....
 
 
 
*to be continued 😄............................*
 
 
 

നിലാവ് 🖤 - 3(last part)

നിലാവ് 🖤 - 3(last part)

4.7
1810

ഭാഗം_മൂന്ന്..    ✍️രചന:Dinu ★★★★★★★★★★★★★★★★★★      സന്തോഷകരമായ ആ ദിനങ്ങളുടെ ഓർമയിൽ അയാളുടെ ചുണ്ടുകൾ ഒരു പുഞ്ചിരി വിടർന്നു... മനോഹരമായ ഒരു പുഞ്ചിരി....    എന്നാൽ അതികം നേരം ആ പുഞ്ചിരി നീണ്ടുനിന്നില്ല.... ഇതേ സമയം ഗംഗ തന്റെ അച്ഛന്റെ മുഖത്ത് മാറി മാറി വരുന്ന ഭാവങ്ങൾ നോക്കി ഇരിക്കുകയായിരുന്നു....   അയാൾ തന്റെ മകളുടെ മുഖത്തേക്ക് ഒന്ന് നോക്കി....ചാരുകസേരയിലേക്ക് ഒന്ന് കൂടെ ചാരിയിരുന്നു... പറഞ്ഞ് തുടങ്ങി...   🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤    ഒത്തിരി സന്തോഷത്തോടെയാണ് ആ ദിനങ്ങൾ കൊഴിഞ്ഞു വീണത്..... അങ്ങനെ രാധുവിന് ഒമ്പതാം മാസം ആയി.... ആദ്യത്ത