മയിൽപീലി -6
വേഗം കണ്ണ് തുടച്ചു അടുക്കളയിലേക്ക് നടന്നു. ഉച്ചക്കുള്ള ഒരുക്കങ്ങൾ കഴിഞ്ഞതും ഒരു വിധമായി, അടിച്ചു വാരി തുടച്ചതാണേലും ഒന്നുടെ അടിച്ചു വാരിയിട്ടു, ചെറിയമ്മയുടെയും മക്കളുടെയും അലക്കിയിട്ടു. ഇന്നലെ ആറാൻ ഇട്ടത് എടുത്തു മടക്കി വെച്ചു.
"എന്റെ ഗുരുവായൂരപ്പ.... കൃഷ്ണ... എല്ലാവരും ഇതൊക്കെ കാണുന്നുണ്ടല്ലോ.. 🥺ലെ... എനിക്ക് മാത്രമാണോ ഈ പരീക്ഷണങ്ങളൊക്കെ.... 😔
മടക്കി വെക്കുന്നതിനിടയിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി. പെട്ടെന്ന് ആണ് ബോധോദയം വന്നത്. ഇനി ആ മരമാക്രി പോകുന്നത് വരെ അവനെ കൂടെ തീറ്റിപ്പോറ്റണം😤.
മിക്കവാറും കഴിഞ്ഞ ജന്മത്തിൽ ഞാൻ വലിയ എന്തോ തെറ്റ് ചെയ്തു കാണും അല്ലാതെ ഇത് പോലെ മാരണങ്ങൾക്കിടയിൽ വന്നു പെടാൻ സാധ്യതയില്ല 🤧🤧...
എല്ലാം കഴിഞ്ഞു അലമാര പൂട്ടി ഇറങ്ങുമ്പോൾ.ഒരു കടലാസ് കഷ്ണം മേലേക്ക് വീണു. പെട്ടെന്നൊരു ആകാംഷയിൽ അതെടുത്തു വായിച്ചപ്പോൾ അക്ഷരചുരുക്കം ഇതായിരുന്നു.മാളുവിന്റെ പിന്നാലെ ഒരുത്തൻ നടക്കുന്നുണ്ട്. അവനെഴുതിയതാവണം ഈ കത്ത്. ചെറിയമ്മ കാണാതിരിക്കാൻ ഒളിപ്പിച്ചു വെച്ചതായിരിക്കും
"ഗൊച്ചു കള്ളി 😌കൃത്യം എന്റെ കയ്യിൽ കിട്ടിയത് നന്നായി ഇത് വെച്ചോന്ന് വിരട്ടി നോക്കട്ടെ.. 🤫
" മാളു.....മാളു......
"എന്താടി വിളിച്ചു കൂവുന്നേ...?? 🥴
"എടി പോടീ ന്നൊക്കെ മാറ്റി വെക്കുന്നതാകും നിനക്ക് നല്ലത്..
"ആഹാ... ഇല്ലെങ്കിൽ.. 🤨
(അവളൊന്ന് ഇടഞ്ഞ മട്ടാണ്..)
"ഇല്ലെങ്കിൽ ഇത് ഞാൻ ചെറിയമ്മയെ കാണിക്കും എന്നും പറഞ്ഞു കത്ത് ഉയർത്തി പിടിച്ചതും.
അത് വരെ ഉണ്ടായിരുന്ന അവളുടെ മുഖമാകെ മാറി, ഞെട്ടലും, പേടിയും വന്നു പതിച്ചു..
"അയ്യോ.... ഇതെവിടുന്നു കിട്ടി... 😳
"അങ്ങനെ വഴിക്കു വാ... ഇനി മുതൽ നിലക്ക് നിന്നാൽ നിനക്കും നല്ലത് നിന്റെ മറ്റവനും നല്ലത് കേട്ടോടി ഗുണ്ടു മുളകെ.... 😤(എവിടുന്നോ കിട്ടിയ ധൈര്യത്തിൽ പെട്ടെന്ന് പലതും പറഞ്ഞൊപ്പിച്ചു.)🤭
"ചേച്ചി.... പ്ലീസ് അമ്മയോട് പറയല്ലേ... ഞാൻ എന്ത് വേണേലും ചെയ്യാം.. പറ്റിപ്പോയി..
"മ്മ്മ്... പറയുന്നില്ല പക്ഷേ... 😎
ഒരൊറ്റ കൺടീഷൻ നീ ഇനി മുതൽ ചേച്ചി വിളിക്കണം. പിന്നെ എനിക്കെതിരെ തിരിയാൻ വന്നാൽ...
"ഏയ് ഇല്ലാ 😲🤭😔
"അങ്ങനെ എങ്കിൽ അവൻറെ പേര് , അഡ്രസ്, എല്ലാം പറ...
"അത് പിന്നെ.....
"പറയാൻ ഞാൻ പറയില്ലെന്ന് പറഞ്ഞില്ലെ..?? പിന്നെന്താ... 🙄
"പേര് വിഷ്ണു, ആ ചേട്ടന്റെ വീട് നമ്മുടെ കവലയിൽ നിന്ന് കൊറച്ചാപ്പുറത്താ. ഒരു ഷോപ്പിലാണ്. അവരുടെ തന്നെ കടയാണ്. അവർക്ക് വേറെയും 2,3കടകളുണ്ട്.
"ഓഹോ.. അപ്പൊ നല്ല പുളിക്കൊമ്പ് തന്നെയാ എന്റെ അനിയത്തി നോക്കി വെച്ചത്. ബാക്കി പറ... മീനാക്ഷി ചെവികൂർപ്പിച്ചു നിന്നു..
"മീനാക്ഷി....😤മീനാക്ഷി
"അയ്യോ അമ്മ... 😲ചേച്ചി പറയല്ലേ.. കെട്ടോ...
"ദാ... വരുന്നു... ചെറിയമ്മക്ക് ഉത്തരം നൽകി. മാളുവിനോടെന്നോണം പറഞ്ഞു. പിന്നെ... ബാക്കി കൂടെ പറഞ്ഞു തരണം. എന്നിട്ട് വേണം ഇത് മുന്നോട്ട് പോണോ അതോ വേണ്ടയോ തീരുമാനിക്കാൻ.. അത് വരെ ഇത് രഹസ്യമായിരിക്കും.
"മ്മ്മ് 😭
"എന്നാ ശെരി നീ പൊക്കോ.. എന്നെ ചെറിയമ്മ വിളിക്കുന്നുണ്ട്. പോയി നോക്കട്ടെ...എന്നും പറഞ്ഞു മീനാക്ഷി കത്ത് പാവാടയുടെ തുമ്പിൽ കെട്ടി പാവാട കയറ്റി കുത്തി കൊണ്ട് ഒരൊറ്റ പോക്ക്. ആ പോക്ക് നോക്കി നിൽക്കാനെ മാളുവിനായുള്ളൂ. ഇനിയെല്ലാം മീനാക്ഷി ചേച്ചിയുടെ കയ്യിലാണ്..
"ഭഗവാനെ കാത്തോളണേ... ഇനി നല്ലത് പോലെ നിന്നില്ലേൽ പണി പാളും... 🥺
"എന്താ ചേച്ചി ഇവിടെ ദിവാ സ്വപ്നം കണ്ടിരിക്കുവാണോ...??അനിയൻ കുട്ടൻ എന്റെ എന്റെ നിൽപ് കണ്ടിട്ട് രംഗത്തെത്തി..
"ങേ... 🙄ഒന്നുല്ല..എന്നും പറഞ്ഞു അവിടെ നിന്ന് മെല്ലെ തടിതപ്പി. അല്ലെങ്കിൽ അവൻ എന്തെങ്കിലും കുത്തി കുത്തി ചോദിച്ചു അറിഞ്ഞെന്നിരിക്കും...
"🤭ഇതിനിതെന്തു പറ്റി...?? കിളി പോയോ...??
* ***********************
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ...
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ..,..
കുളി എത്ര തന്നെയായാലും പാട്ട് മൂഗ്യം ബിഗിലെ 😎
ഇനി അടുത്തത് തുടങ്ങാം...
ലാ... ലാ ലാ ലാ ലാ....
മാനസ മൈനേ വരൂ....
മധുരം നുള്ളി തരു......
"ഹലോ.... ഇവിടെ ആരുല്ലേ..??
"ങേ.…😳ഇത് ലവൾ ആണല്ലോ 😲
നേരത്തെ നടന്ന സംഭവം ഓർത്തു വേഗം തല തൂവർത്തിയെന്ന് വരുത്തി. കൈലി മുണ്ട് കേറ്റിയുടുത്ത് വാതിൽ തുറന്ന് റൂമിലെ കട്ടിലിന്റെ അറ്റത് വെച്ച ബനിയനും ഇട്ടോണ്ട് ഓടി..
"ഓഹ്... താനാടോ...??
പേടിക്കണ്ട അകത്തേക്കു വന്നോളൂ... താൻ നേരത്തെ ഒഴിച്ച പാലും വെള്ള അഭിഷേകം കാരണം ഒന്ന് കുളിക്കാൻ പോയതാ... 🥱
"സോറി.... ചമ്മിയ മുഖവുമായി അവളത് പറയുമ്പോൾ ഉള്ളിൽ എവിടെയോ പലതും ചോദ്യങ്ങളായി ഉയർന്നെങ്കിലും, ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
അവളാണേൽ ചോറും, കറികളും അടങ്ങിയ പാത്രം മേശമേൽ വെച്ച് എന്നെയൊന്നു നോക്കി പുറത്തിറങ്ങവേ.. അവളുടെ അരയിൽ നിന്ന് ഒരു കഷ്ണം പേപ്പർ താഴേക്ക് വീണു..
വേഗം പോയത് എടുക്കാൻ തുനിഞ്ഞതും അവൾ തട്ടിപ്പറിക്കാൻ നോക്കിയതും ഒപ്പമായിരുന്നു. ആഹാ.. അത്രക്കായോ... പിന്നെ പേപ്പർ കയ്യിലെത്താനുള്ള തന്ത്രപ്പാട് ആയിരുന്നു. പിടിയും വലിയും കൂടി അവസാനം ഒരു കഷ്ണം അവൾക്കും, ബാക്കി എന്റെ കയ്യിലുമായി ഒതുങ്ങി.
"അത് താ....
.
"തന്നില്ലെങ്കിൽ.... 🥱🥱🥱😎
"തരാനാ പറഞ്ഞെ... എന്റെ കൈതണ്ടയിൽ അവളുടെ പെട്ടെന്നുള്ള പിടുത്തം വല്ലാതായി പോയി.
തുടരും....