Aksharathalukal

നിന്നിലേക്ക്💞 - 29

Part 29
 
 
"ആരു ഡീ ആരു... വാതിൽ തുറക്ക്...."
 
ഭദ്ര വാതിൽ മുട്ടികൊണ്ട് വിളിച്ചു....
 
"എന്താമ്മ അവൾ എണീറ്റില്ലേ "
 
അങ്ങോട്ട് വന്ന ആദി ചോദിച്ചു...
 
"എവിടെ...അങ്ങോട്ട് നോക്ക് നീ സമയം ഏയു കഴിഞ്ഞു ഇനി കുളിച്ചു അമ്പലത്തിൽ പോവുമ്പോയേക്കും സമയം ആവും.... അല്ലേലും പെണ്ണിന് ഉള്ളതിനുള്ള ഉത്തരവാദിത്തം ഇല്ലല്ലോ "
 
ഭദ്ര ദേഷ്യത്തോടെ പറഞ്ഞു...
 
"നീ മാറി നിൽക്ക് ഞാൻ വിളിക്കാം എന്റെ മോളെ "
 
ഭദ്രയെ വാതിലിന്റെ അടുത്തുനിന്നു മാറ്റിക്കൊണ്ട് ദാസ് പറഞ്ഞു...
 
"മോളെ ആരു... എണീറ്റെ..."
 
"ഇപ്പൊ വരും അവൾ"(ഭദ്ര)
 
"മോളെ ഡാ വാതിൽ തുറന്നെ... ഇന്ന് നിന്റെ കല്യാണം അല്ലെ😬"
 
ആദി വാതിൽ ചെവിവച്ചു കൊണ്ട് പറഞ്ഞു...
 
ബെഡിൽ തലയിണയിൽ മുഖം പൂഴ്ത്തി കിടന്ന ആരു ആദിയുടെ ശബ്ദം കേട്ടതും ബെഡിൽ നിന്ന് ചാടി എഴുനേറ്റു...
 
'അയ്യോ കല്യാണം...'
 
ആരു പറഞ്ഞു കൊണ്ട് വേഗം പോയി വാതിൽ തുറന്നു.... വാതിലിൽ ചാരി നിന്നിരുന്ന ആദി അവൾ വാതിൽ തുറന്നതും ദേ കിടക്കുന്നു നിലത്ത്... ആരു അവനെയും അവിടെ നിൽക്കുന്ന ദാസ്സിനെയും ഭദ്രയെയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചു....
 
"ഗുഡ് മോർണിംഗ് അച്ഛാ "
 
ആരു ദേഷ്യത്തോടെ നിൽക്കുന്ന ഭദ്രയെ ഇടം കണ്ണിട്ട് നോക്കികൊണ്ട് ദാസ്സിന്റെ നെഞ്ചിലേക്ക് ചേർന്നു....
 
"കിന്നരിക്കാതെ എന്നെ പിടി ആരു😬"
 
പല്ല് കടിച്ചു കൊണ്ട് ആദി നിലത്ത് നിന്ന് പറഞ്ഞതും അവൾ വേഗം അവനെ പിടിച്ചു എഴുനേൽപ്പിച്ചു...
 
"സോറി ഏട്ടാ "
 
അവന്റെ നെഞ്ചിലേക്ക് ചേർന്നു കൊണ്ട് അവൾ പറഞ്ഞു....
 
"ആരു എത്രയായി സമയം എന്ന് നോക്ക്...ഇനി കൊഞ്ചി ഇരിക്കാതെ പോയി കുളിച്ചേ "
 
ഭദ്ര കണ്ണുരുട്ടി പറഞ്ഞതും ആരു ചുണ്ട് ചുളുക്കി...
 
"കണ്ടോ അച്ഛാ... ഈ അമ്മയ്ക്ക് ശെരിക്കും എന്നെ ഇഷ്ടമില്ല... ഒന്നില്ലെങ്കിൽ ഞാൻ ഇന്ന് ഇവിടുന്ന് പോകുവല്ലേ... ആ സ്നേഹം എങ്കിലും കാണിച്ചു കൂടെ "
 
ആരു സങ്കടത്തോടെ പറഞ്ഞതും ഭദ്ര അവളുടെ നെറുകയിൽ തലോടി...
 
"അമ്മേടെ കുഞ്ഞ് പോയി കുളിക്കെടാ..'"
 
നിറഞ്ഞ കണ്ണുകൾ അവൾ കാണാതെ തുടച്ചു കൊണ്ട് ഭദ്ര വേഗം താഴേക്ക് പോയി...
 
"വേഗം ഫ്രഷ് ആയിവാ കേട്ടോ... ഫോട്ടോഗ്രാഫറൊക്കെ ഇപ്പൊ വരും "
 
ദാസും അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് പോയി...
 
ആരു അവർ പോയ വഴി നോക്കി... അവളുടെ കണ്ണുകൾ തുളുമ്പി... അവൾ സങ്കടം കടിച്ചമർത്തി കൊണ്ട് ആദിയെ നോക്കി.... അവൻ അവളെ സ്നേഹത്തോടെ ചേർത്തു പിടിച്ചു...
 
'"നിന്റെ ചെക്കൻ കുറച്ചു കഴിഞ്ഞാൽ വരും അപ്പോയെക്കും ഈ പല്ലെങ്കിലും ഒന്ന് തേക്കുവോ നീ "
 
ആദി അവളുടെ മൂഡ് മാറ്റാൻ വേണ്ടി പറഞ്ഞു...
 
ആരു അവനെ പല്ല് കടിച്ചു കൊണ്ട് നോക്കി....
 
"കാലന്റെ കയ്യിലേക്ക് സ്വന്തം പെങ്ങളെ വെച്ചുകൊടുക്കാൻ നാണം ഇല്ലേ ഏട്ടൻ😬"
 
"എനിക്ക് എന്ത് നാണം... എല്ലാം നിന്റെ തലവിധി...അല്ലല്ല എന്റെ അളിയന്റെ തലവിധി "
 
ആദി മാറ്റി പറഞ്ഞതും ആരു അവന്റെ വയർ നോക്കിയങ് കൊടുത്തു ഒന്ന്....
 
"നീ കുളിക്കാൻ കഴറില്ലേ ആരു "
 
താഴെ നിന്ന് ആദിയുടെ നിലവിളി കേട്ടതും ഭദ്ര ചോദിച്ചു...
 
"കുളിച്ചു😬😬"
 
ഒച്ച വെച്ചു പറഞ്ഞു കൊണ്ട് ആരു റൂമിലേക്ക് കയറി വാതിൽ കൊട്ടിയടച്ചു...
 
______________❤️❤️❤️
 
"മ്മ് കുളിക്കണോ"
 
പല്ല് തേപ്പ് കഴിഞ്ഞതും ആരു സ്വയം ഒന്ന് മണത്തു നോക്കി...
 
"അല്ലെങ്കിൽ കുളിക്കാം അമ്പലത്തിൽ പോവാൻ ഉള്ളതല്ലേ "
 
എന്നും പറഞ്ഞ് രണ്ടു കപ്പ് വെള്ളം തലയിലൂടെ ഒഴിച്ചു....
 
 
ആരു ഫ്രഷ് ആയി വന്നപ്പോയെക്കും ബെഡിൽ അവൾക്ക് ഇടാനുള്ള കല്യാണവസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം നിരന്നിരുന്നു....
 
"ചേച്ചി ഇവിടെ കുറച്ചു കൂടെ ഇട്ടോ "
 
കനി അവളുടെ മുഖം ചെരിച്ചു കാണിച്ചു കൊണ്ട് ബ്യുട്ടിഷനോട്‌ പറഞ്ഞു....
 
ആ ചേച്ചി ആണേൽ ഉള്ള മേക്കപ്പ് എല്ലാം കുത്തി കലക്കി അവളുടെ മുഖത്തു ഇട്ടുകൊടുത്തു....
 
"ചേച്ചി അതെ എന്റെയാ കല്യാണം..."
 
ആരു ആ ചേച്ചിയെ തോണ്ടി കൊണ്ട് പറഞ്ഞു...ആ ചേച്ചി അവളെ ചിരിയോടെ നോക്കി...
 
"ആഹാ ദേ ആരുവിന്റെ കൈ ചുവന്നിരിക്കുന്നു "
 
തനു ആരുവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു...
 
"അതിന് എന്താ "
 
ആരു നെറ്റി ചുളിച്ചു...
 
"ഡീ നീ കേട്ടിട്ടില്ലേ ഹിന്ദി സീരിയലിലൊക്കെ പെണ്ണിന്റെ കയ്യിലെ ചുവക്കുന്നതിന് അനുസരിച്ചാണ് ചെക്കന്റെ സ്നേഹം എന്ന്...ഇത് കണ്ടില്ലേ നല്ലോണം ചുവന്നിട്ടുണ്ട് ഇതിനർത്ഥം ആരവ് സർ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന "
 
തനു പറഞ്ഞതും ആരു അവളുടെ രണ്ടു കൈകളിലേക്കും നോക്കി...
 
 
_____________✨️✨️✨️
 
"ഈ തെണ്ടി എന്ത് ക്ലാമർ ആണ് "
 
ആരവിനെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് അൻവർ പറഞ്ഞു... ആരവ് ഒരു ചിരിയോടെ മിററിലേക്ക് നോക്കി...
 
വെള്ള സ്വർണ കരയുള്ള മുണ്ടും...കസവിന്റെ ഷർട്ടും ആയിരുന്നു അവന്റെ വേഷം.... താടിയും മുടിയുമെല്ലാം ഒതുക്കി....ഇടത്തെ കയ്യിൽ ഒരു ഇടി വളയും.... കൂടാതെ മാറ്റെകാൻ villain Hydra യുടെ പെർഫ്യമും....
 
അവിടെ നിന്ന് മാലിനിയുടെയും ജയന്റെയും അനുഗ്രഹം വാങ്ങി... മാലിനി സ്നേഹത്തോടെ അവന്റെ നെറ്റിയിൽ മുത്തി... ജയൻ അവനെ ചേർത്തു പിടിച്ചു...
 
"എന്നാ ഇറങ്ങാം അല്ലെ "
 
ഏതോ കാർന്നോർ ചോദിച്ചതും എല്ലാവരും സമ്മതം അറിയിച്ചു....
 
ആരുവിന്റെയൊക്കെ കുടുംബക്ഷേത്രത്തിൽ വെച്ചാണ് താലിക്കെട്ട്...
 
_____________❤️❤️
 
ബ്യുട്ടീഷൻ വന്ന ചേച്ചി കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിയതും ആരുവിന്റെ കണ്ണുകൾ വിടർന്നു....
 
ചില്ലി റെഡ് കളറിലുള്ള സാരി അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു... മുഖത്തു അതികം പുട്ടിയൊന്നും ഇല്ലങ്കിലും ഒരു നേച്ചർ ഫീലിംഗ് ഒക്കെ ഉണ്ട്....കണ്ണുകൾ വാലിട്ട് എഴുതിയിട്ടുണ്ട്....പിന്നെ നെറ്റി തടത്തിൽ സാരിക്ക് ഒത്തയൊരു പൊട്ടും....ആരെയോളം വരുന്ന മുടി പ്രതേക സ്റ്റൈലിൽ കെട്ടി... ബാക്കിയുള്ളത് മെടഞ്ഞും ഇട്ടിട്ടുണ്ട്....
പുറം കഴുത്ത് വരെ വലിയ റോൾ മുല്ലപ്പൂ ചുറ്റിയിട്ടുണ്ട്... ബാക്കിയങ്ങോട്ട് വട്ടത്തിലുള്ള സ്ലൈടും കുത്തിയിട്ടുണ്ട്....
 
പിന്നെ ആഭരണങ്ങൾ കൊണ്ട് കയ്യും കഴുത്തുമൊന്നും കാണാൻ പറ്റുന്നില്ല എന്നാ ഒരൊറ്റ പ്രശ്നമേ ഒള്ളു....😁വലിയ ജിമിക്കിയും...ചുട്ടിയുമൊക്കെയായിരുന്നു....
 
 
"ഹായ് മൊത്തത്തിൽ ഒരു ആന ചന്തം ഉണ്ട് "
 
വാതിൽ കൊടിയിൽ നിന്നക്കൊണ്ട് ആദി പറഞ്ഞതും ആരു ചുണ്ട് ചുളുക്കി കൊണ്ട് അവനെ നോക്കി....
 
"അത് അങ്ങോട്ട് നോക്കി പറഞ്ഞോ ഹും...പിന്നെ പെണ്ണിനെ വേറെ ആരേലും കൊത്തികൊണ്ട് പോവുന്നതും നോക്കിക്കോ "
 
തനുവിനെ ചൂണ്ടി പറഞ്ഞു കൊണ്ട് ആദിയുടെ വയറ്റിന്നിട്ട് ഒന്ന് കൊടുത്തു...
 
"അആഹ്... നീയങ്ങനെ പോകുവോ ഡീ "
 
ആദി വയർ പൊത്തിപിടിച്ചു കൊണ്ട് തനുവിനെനോക്കി....
 
ഗ്രീൻ കളറിലുള്ള സാരിയാണ് തനുവിന്റെ വേഷം... കയ്യിലൊരു ബ്രെസ്ലറ്റ് ഉണ്ട്... മുടി വിടർത്തിയിട്ടുണ്ട്....കനിയും മിയയും സാരി തന്നെയാണ് കനി നെവി ബ്ലൂവും മിയ വയലറ്റും...
 
"ഏയ് എനിക്ക് എന്റെ ആദിയേട്ടൻ മതി "
 
തനു ചിരിയോടെ പറഞ്ഞു...
 
"മ്മ്മ്... അല്ല ഇവിടെ ഇങ്ങനെ നിക്കാതെ വന്നേ താഴെ എല്ലാവരും കാത്തിരിക്കുവാ... മുഹൂർത്തത്തിന് മുന്നേ അമ്പലത്തിൽ എത്തണം "
 
ആരുവിന്റെ കൈ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു...
അത് കേട്ടതും ആരു സങ്കടത്തോടെ അവനെ നോക്കി....
 
"എന്താടി പെണ്ണെ "
 
അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് അവൻ ചോദിച്ചു...
 
"എനിക്കിനി ഇങ്ങോട്ട് വരാൻ പറ്റില്ലേ ഏട്ടാ☹️"
 
"അയ്യേ ആര് പറഞ്ഞു...എന്റെ വാവയുടെ വീട് അല്ലെ ഇത് നിനക്കും ആരവിനും എപ്പോ വേണേലും ഇങ്ങോട്ട് വരാം "
 
"അയ്യടാ ഞാൻ തനിയെ വന്നോളാം... ആ കോരവ് ഒന്നും വേണ്ട "
 
ആദി പറഞ്ഞതും ആരു കെറുവോടെ പറഞ്ഞു...
 
"ഓ ശെരി വാ "
 
ആദി ചിരിയോടെ അവളെ ചേർത്തു പിടിച്ചു കൊണ്ട് താഴേക്ക് ഇറങ്ങി...
 
______________❤️❤️❤️❤️
 
"ഗംഗേച്ചി എവിടെ അമ്മായി "
 
അമ്പലത്തിൽ കാത്തുനിൽക്കുന്നവരെ നോക്കി ആരു ചോദിച്ചു...
 
"അവൾ വരും മോളെ "
 
"മ്മ്..."
 
ആരു മൂളിക്കൊണ്ട് അമ്പലത്തിനകത്തേക്ക് കയറി.... കൈകൂപ്പി കണ്ണുകൾ അടച്ചു നിന്നു... അവളുടെ അപ്പുറം തന്നെ ഭദ്രയും ദാസും ആദിയും.... ആരുവിന് ഒന്നും തന്നെ ദൈവത്തിനോട് പറയാൻ ഇല്ലായിരുന്നു...മനസെല്ലാം ശൂന്യമായിരുന്നു.... ഇന്ന് മുതൽ തന്റെ വീട്ടിലെ വിരുന്നുക്കാരിയാവും താൻ എന്നതും ആരവിന്റെ മുന്നിൽ തല കുനിച്ചു നിക്കേണ്ടതൊക്കെ ഓർത്തു അവൾക്ക് പ്രാന്തു വന്നു...
 
"മുഹൂർത്തം ആവാൻ ആയി... നമുക്ക് മണ്ഡപത്തിലേക്ക് പോയാലോ "
 
ഒരു അമ്മാവൻ പറഞ്ഞും... അങ്ങനെ എല്ലാവരും അമ്പലത്തിൽ തന്നെ ഒരുക്കിയിട്ടുള്ള മണ്ഡപത്തിലേക്ക് നടന്നു...
 
തറയിൽ ഒരു പറയിൽ നിറയെ അരിയും അതിൽ വിടർന്നു നിൽക്കുന്ന തെങ്ങിൻ പൂക്കുലയും.... കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്കും, അതുപോലെ ഓരോ ചെമ്പു പാത്രങ്ങളിൽ പഴവർഗ്ഗങ്ങളും ഉണ്ട്.... അതുപോലെ മണ്ഡപത്തിലെ തൂണുകളിൽ എല്ലാം പൂക്കൾ ചുറ്റി വെച്ചിട്ടുണ്ട്....
 
ആരുവിന്റെ കയ്യിൽ ഒരു താലം ഏല്പിച്ചു അച്ഛമ്മ... അവൾ അത് വാങ്ങി മണ്ഡപം ലക്ഷ്യമാക്കി നടന്നു....മണ്ഡപത്തിൽ താലം വെച്ച് മുന്നിൽ ഇരിക്കുന്നവരെയൊക്കെ നോക്കി കൈകൂപ്പി... പിന്നെ സാരി വിടർത്തി കൊണ്ട് നിലത്തു ചമ്രം പടിഞ്ഞിരുന്നു....
തന്റെ അടുത്ത് ഇരിക്കുന്ന ആരവിനെ ഒന്ന് വെറുതെ പോലും ആരു മുഖം ഉയർത്തി നോക്കിയില്ല.... കണ്ണുകൾ താഴ്ന്നു തന്നെ ഇരുന്നു...പക്ഷെ ആരവിന്റെ കണ്ണുകൾ ഇട തടവില്ലാതെ അവളിലേക്ക് പാഞ്ഞു കൊണ്ടിരുന്നു....
 
മുഹൂർത്തം അടുത്തതും കർമി ഏതൊക്കെയോ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു.... വരൻ പൂജിച്ചു വെച്ച താലിയെടുത്തു കയ്യിൽ കൊടുത്തു....കർമി ചൊല്ലുന്നപ്പോലെ പറയാനും പറഞ്ഞു....
 
മംഗല്യം തന്തുനാനെന മമ ജീവന ഹേതുന കൺടെ ബന്ധനാമി സുഭഗേത്വം ജീവ ശരദശ്ശതം...ഓം ശ്രീ ശിവായെ നമഃ ശംഭോരുദ്ര മഹാദേവ പാഹിമാം പരമേശ്വര പാഹിമാം പരമേശ്വരാം...
 
ആരവ് ഉരവിട്ടുകൊണ്ട് ആരുവിന്റെ കഴുത്തിൽ താലി ചാർത്തി... അവൻ അടുത്തേക്ക് ചാഞ്ഞതും അവളുടെ നാസിഗയിലേക്ക് പെർഫ്യൂം സ്മെൽ അരിച്ചു കയറി.... അവൾ പതിയെ മുഖം ഉയർത്തി അവനെ നോക്കി.... മേൽമുണ്ട് മാത്രം ധരിച്ചു നിൽക്കുന്ന അവനെ കണ്ടതും അവൾ പിടപ്പോടെ കണ്ണുകൾ താഴ്ത്തി കൈകൂപ്പി ഇരുന്നു....
 
നെറ്റിയിൽ അവന്റെ നിശ്വാസം പതിഞ്ഞതും ആരു കണ്ണുകൾ ഇറുക്കി അടച്ചു.... സിന്ദൂരചുവപ്പ് അവളുടെ സീമന്തരേഖയിൽ പതിഞ്ഞു....
 
അവിടെ നിന്ന ഓരോരുത്തരും അവൾ ദീർഘസുമംഗലി ആയി ഇരിക്കാൻ മനമുരുകി പ്രാർത്ഥിച്ചു....
 
പിന്നീട് ആരുവും ആരവും എഴുനേറ്റ് കർമി പറഞ്ഞത് അനുസരിച്ചു മണ്ഡപത്തിലൂടെ കൈ പിടിച്ചു മൂന്നു പ്രാവശ്യം വലയം വെച്ചു....പിന്നെ ശിവ പാർവതി വിഗ്രഹത്തിന് മുന്നിൽ നിന്ന് രണ്ടുപേരും പ്രാർത്ഥിച്ചു....
 
പിന്നീട് അങ്ങോട്ട്‌ ഫോട്ടോ ഗ്രാഫർ മാരുടെ കലാപരിപാടിയായിരുന്നു... അങ്ങോട്ട്‌ തിരിയാനും... കെട്ടിപിടിക്കാനും അങ്ങനെ അങ്ങനെ😄
 
"ഇനി ചെക്കൻ പെണ്ണിന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചേ "
 
ഫോട്ടോ ഗ്രാഫർ പറഞ്ഞതും രണ്ടും മുഖത്തോട് മുഖം നോക്കി... ആരവ് അവളെ ചൊടിപ്പിക്കാൻ വേണ്ടി അവളുടെ മുഖത്തോട് മുഖം ചേർത്തു....
 
"ദേ... വേണ്ടത എന്തെങ്കിലും ചെയ്‌താൽ ഉണ്ടല്ലോ കുത്തി കീറും ഞാൻ ഹാ '"
 
ആരു കണ്ണുരുട്ടി കൊണ്ട് പറഞ്ഞു....
 
"ഓ പിന്നെ നീയെന്റെ മാത്രം ആയില്ലേ ഇപ്പൊ... അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല "
 
ആരവ് പറഞ്ഞതും ആരു മുഖം വീർപ്പിച്ചു...
 
"ഈ താലിയുടെ പേരും പറഞ്ഞു എന്റെ അടുത്തേക്ക് വന്നാൽ ഉണ്ടല്ലോ😬"
 
ആരു അവന്റെ അടുത്ത് നിന്ന് മാറി പറഞ്ഞു....
 
 
 
ആരവിന്റെ ഫോട്ടോസ് ഫോണിൽ എടുക്കുന്ന ജീവയെ കണ്ടതും കനിയുടെ മുഖം തെളിഞ്ഞു....അവൾ അവന്റെ അടുത്തേക്ക് പോവാൻ നിന്നതും അപ്പുറത്ത് അവനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന പ്രീതിയെ കണ്ട് മുഖം ചുളിച്ചു... പിന്നെ വേഗം അവിടെ നിന്ന് നടന്നു....
 
 
"എന്താടി ഇപ്പൊ നിനക്ക് പണ്ടത്തെ വായിനോട്ടം ഒന്നുമില്ലെ "
 
അമ്പലത്തിന്റെ പുറത്തു നിക്കുന്ന മിയയുടെ അടുത്തേക്ക് വന്നുകൊണ്ട് കനി നിന്നു..
 
"എനിക്കിപ്പോ അതിനൊന്നും ഒരു മൂഡും ഇല്ല മിയ "
 
കനി സങ്കടത്തോടെ പറഞ്ഞു...
 
"അതാ ചോദിച്ചേ എന്താന്ന് '"
 
"ഏയ് ഒന്നുല്ല😒അല്ല നിന്റെ ആഷിക്ക വന്നില്ലേ "
 
വിഷയം മാറ്റാൻ എന്നവണ്ണം കനി ചോദിച്ചു...
 
"മ്മ് വന്നിട്ടുണ്ട് പക്ഷെ അതികം സംസാരിക്കാൻ പറ്റിയില്ല... അപ്പുറത്ത്  വാപ്പിയൊക്കെ ഉണ്ട് "
 
മിയ സങ്കടത്തോടെ പറഞ്ഞു....
 
'"ഹ്മ്മ് കനി വെറുതെ ഒന്ന് മൂളി
 
_______________❤️❤️❤️❤️
 
ആരവും ആരുവും ഫോട്ടോ എടുക്കുന്നത് കൺകുളിർക്കേ കാണുവായിരുന്നു ഗംഗ.... എന്തോ അവളുടെ മനസ്സ് അപ്പൊ ശാന്തമായിരുന്നു...
 
ഡേവിഡ് സർ calling '
 
ഫോൺ റിങ് ചെയ്തതും അവൾ അതിൽ നോക്കി.... പിന്നെ ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു...
 
"ഹലോ "
 
"ഹലോ ഗംഗ... ഇത് ഞാനാണ് ഡേവിഡ് "
 
"ആഹ് പറയു സർ "
 
"എടൊ... തന്റെ കയ്യിൽ ആ പുതിയ it കമ്പനിയുടെ ഫയൽ ഉണ്ടോ '
 
ഡേവി നെറ്റി ഉഴിഞ്ഞു കൊണ്ട് ചോദിച്ചു...
 
"ഏയ്... ഇല്ലല്ലോ സർ, അത് ഞാൻ ഇന്നലെ സാറിനെ ഏല്പിച്ചല്ലോ "
 
ഗംഗ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു...
 
''ഓഹ് okey... ഞാൻ ഒന്ന് കൂടെ ചെക്ക് ചെയ്യട്ടെ"
 
ഡേവി അത്രയും പറഞ്ഞു ഫോൺ വെച്ചു ബെഡിലേക്ക് ഇട്ടു.... ലാപ്പിന്റെ അടുത്ത് കിടക്കുന്ന ഫയൽ നോക്കിയൊന്ന് നെടുവീർപ്പ് ഇട്ടു...
 
'ഇസയെ കുറിച്ചോർത്തു കിടക്കുമ്പോഴാണ് മനസിലേക്ക് ഗംഗയുടെ മുഖം വന്നത്.... എന്തോ അവളുടെ ശബ്ദം കേൾക്കാൻ തോന്നി ആ നിമിഷം... അപ്പൊ തന്നെ തന്റെ കയ്യിൽ തന്നെയുള്ള ഫയലിന്റെ പേര് പറഞ്ഞു വിളിച്ചു.... എന്തിനാണ് താനിങ്ങനെ ചെയ്തതെന്ന് അവൻ അപ്പോഴും മനസിലായില്ല....
 
_____________❤️❤️❤️❤️
 
അമ്പലത്തിന്റെ അടുത്തു തന്നെയുള്ള ഒരു ഓഡിറ്റോറിയത്തിൽ ആയിരുന്നു ഫുഡ്‌ എല്ലാം അറേൻജ് ചെയ്തത്.... എല്ലാവരും അമ്പലത്തിൽ നിന്ന് നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി....
 
പലവിതം ഭക്ഷണങ്ങൾ കൊണ്ട് അവിടെ നിറഞ്ഞിരുന്നു.... കഴറിചെല്ലുമ്പോൾ തന്നെ ജ്യൂസ്, ചോക്ലേറ്റ്, ഐസ് ക്രീം, ജിലേബി, ടെസേർട്ട് അങ്ങനത്തെ ഐറ്റംസ് ആയിരുന്നു....
പിന്നെ വെജിറ്റബിൾ സെക്ഷൻ വേറെയും നോൺ വെജ് വേറെയും സെക്ഷൻ ആയിരുന്നു....
 
നോൺ വെജിൽ ചിക്കൻ, മട്ടൻ, ബീഫ്,ഫിഷ്,കാട,താറാവ് അങ്ങനെ അങ്ങനെ..... അതിലേക്ക് ബിരിയാണി,നെയ്‌ച്ചോർ,മന്തി, ഫ്രിഡ്റൈസ്, ചപ്പാത്തി, പാലപ്പം, നൂലപ്പം, ദോശ, ഓട്ടട അങ്ങനത്തെ ഐറ്റംസും ഉണ്ടായിരുന്നു....
 
പിന്നെ വെജ് സെക്ഷനിൽ
സാമ്പാർ, അവിയൽ, കാളൻ, പച്ചടി, കിച്ചടി,കൂട്ട് കറി, മോര്, രസം,പരിപ്പ് കറി, തോരൻ, അച്ചാർ,പുളിയിഞ്ചി പപ്പടം,പായസങ്ങൾ പലവിതം...etc😌
 
"ഇനി മോൾ ചെക്കൻ ഫുഡ്‌ വാരി വാഴിൽ വെച്ചുകൊടുക്ക് "
 
ഭക്ഷണം കഴിക്കാൻ ഇരുന്നതും വീടും ക്യാമറ മേനോൻ പറഞ്ഞു... ആരു അയാളെ പല്ല് കടിച്ചു കൊണ്ട് നോക്കി😬😬
 
"അതൊന്നും വേണ്ട ചേട്ടാ😬"
 
"ഏയ് ഇതൊക്കെ ഇപ്പോഴത്തെ ട്രെൻഡ് ആണ്... വാരികൊടുക്ക് എന്നാലേ ഒരു കളർ ഉണ്ടാവു "
 
ആദി അവളുടെ ഇലയിലേക്ക് പപ്പടം വെച്ചുകൊടുത്തു കൊണ്ട് ഇളിയോടെ പറഞ്ഞു... ആരു അവനെ ദേഷ്യത്തോടെ നോക്കി... ആരവ് ആണേൽ ചിരി കടിച്ചു പിടിച്ചു കൊണ്ട് അവളെ നോക്കി...
 
"എനിക്ക് അറപ്പാ ഇയാളുടെ വായിലേക്ക് ഏഹ് "
 
ആരു ഈർഷ്യത്തോടെ പറഞ്ഞു....
 
"എനിക്ക് മാറരോഗം ഒന്നുമില്ല😣"
 
അത് കേട്ടതും ആരവ് ദേഷ്യത്തോടെ പറഞ്ഞു... ആരു അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ചോർ ഇലയിൽ ഇട്ടു കുഴക്കാൻ തുടങ്ങി എന്നിട്ട് അവന്റെ വായിലേക്ക് കുത്തി നിറച്ചു....
 
ക്യാമറ മെൻ അതെല്ലാം വെടിപ്പായി എടുത്തു😬
 
 
ആരവിന്റെ വീട്ടിലേക്ക് ഇറങ്ങാൻ സമയം ആയതും ആരുവിന് എന്തെന്നില്ലാത്ത വെപ്രാളം തോന്നി.... അവൾ ഭദ്രയെയും ദാസ്സിനെയും കെട്ടിപിടിച്ചു....
 
"അമ്മ ഇനി ആരെ വഴക്ക് പറയും ഹ്മ്മ്??"
 
അവൾ ഭദ്രയുടെ മുഖത്ത് ഉമ്മവെച്ചുകൊണ്ട് ചോദിച്ചു... ഭദ്ര നിറഞ്ഞ കണ്ണുകൾ പുറത്തു കാണിക്കാതെ അവളുടെ തലയിൽ തലോടി...
ആരു ദാസ്സിന്റെ കവിളിലും ഒരു ചുംബനം നൽകി....
 
"പോയിട്ട് വാ മോളെ "
 
ഭദ്ര പറഞ്ഞതും അവൾ ചുണ്ട് ചുളുക്കി....
 
"ഞാൻ പോണില്ലമ്മാ..."
 
ആരു പറഞ്ഞതും ആരവ് അവളെ നെറ്റി ചുളിച്ചു നോക്കി....
 
"കളിക്കാതെ പോവാൻ നോക്ക് ആരു "
 
ഭദ്ര പറഞ്ഞു....
 
"ഇല്ലമ്മ ഞാൻ പോവുന്നില്ല... നിങ്ങളുടെ ആഗ്രഹം പോലെ ഞാൻ ഇയാളെ കെട്ടിയില്ലേ ഇനി ഞാൻ നമ്മുടെ വീട്ടിൽ നിന്നോളാം "
 
"മോളെ... വീട്ടിലേക്ക് കയറാൻ ഒരു സമയമൊക്കെ ഉണ്ട്... നീ കളിക്കാതെ പോവാൻ നോക്ക് "
 
"എന്താണ് അമ്മ☹️ഇനി നോക്കിപേടിപ്പിക്കല്ലേ ഞാൻ പോകുവാ... ഇനിയിങ്ങോട്ട് വരത്തും ഇല്ല..."
 
ഭദ്ര അവളെ കണ്ണുരുട്ടി നോക്കിയതും അവൾ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു ആദിയുടെ അടുത്തേക്ക് നടന്നു...
 
"ഏട്ടാ☹️ഞാൻ..."
 
"ആ പൊക്കോ മോളെ "
 
ആരു പറഞ്ഞു മുഴുവിക്കും മുന്നേ ആദി പറഞ്ഞു... ആരു അവനെ നോക്കി കോക്രി കാണിച്ചുകൊണ്ട് അച്ഛമ്മയുടെ അടുത്ത്പ്പോയും യാത്ര പറഞ്ഞു.... പിന്നെ തനുവിന്റെയും മിയയുടെയും കനിയുടെയും അടുത്തേക്ക് ചെന്നു....
 
"എടി... ഇനിയെന്ന നമ്മൾ ഒന്ന് കാണാ... നിങ്ങൾക്ക് കാണണം എന്ന് തോന്നുമ്പോ വെഗം അങ്ങോട്ട് വന്നേക്കണം കേട്ടല്ലോ "
 
ആരു മൂന്നിനെയും നോക്കികൊണ്ട് ചോദിച്ചു....
 
"അപ്പൊ നീയിനി കോളേജിലേക്ക് വരില്ലേ ആരു🥺"
 
മിയ സങ്കടത്തോടെ ചോദിച്ചു...
 
"ഇല്ലെടി..ഇനിയങ്ങോട്ട് ഞാൻ പടുത്തമൊക്കെ മാറ്റിവെച്ചു ഒരു ഉത്തമ ഭാര്യയാവാൻ പോകുവാണ്😌"
 
ആരു പറഞ്ഞതും ആരവ് അവളെ ഒരുമാതിരി നോട്ടം നോക്കി...
 
അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞു ആരു കാറിലേക്ക് കയറി.... അവരുടെ മുന്നിൽ എങ്ങനെയൊക്കെയോ കരയാതെ പിടിച്ചു നിന്ന ആരു കാർ എടുത്തതും കരഞ്ഞു കൊണ്ട് സീറ്റിലേക്ക് ചാരി....
 
ഒരു ടിഷ്യു നീണ്ടു വന്നതും അവൾ മൂക്ക് വലിച്ചുകൊണ്ട് അവനെ നോക്കി...
 
"എനിക്ക് എങ്ങും വേണ്ട ഹും '
 
ആരു മുഖം തിരിച്ചു കൊണ്ട് പറഞ്ഞു...
 
"അല്ലേലും നിനക്ക് തന്നെ എന്നെ പറഞ്ഞാൽ മതിയല്ലോ"
 
ആരവ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തുകൊണ്ടു പറഞ്ഞു... അവൾ അവനെ മൈൻഡ് ചെയ്യാതെ പുറത്തേക്കും നോക്കിയിരുന്നു... എപ്പോയോ അവൾ ഉറക്കത്തിലേക്ക് വഴുതിപ്പോയി...
 
   ✨️✨️✨️✨️✨️
 
 
"അയ്യേ... അവളോട് പോകാൻ പറഞ്ഞിട്ട് ഏട്ടൻ കരയാ..."
 
കണ്ണ് നിറച്ചു നിൽക്കുന്ന ആദിയുടെ മുഖം പിടിച്ചുയർത്തി കൊണ്ട് തനു ചോദിച്ചു....
 
"അവളില്ലാണ്ട്... വീട് ഓർക്കാൻ കൂടെ വയ്യടി "
 
അവൻ വിദൂരത്തിലേക്ക് നോക്കികൊണ്ട് പറഞ്ഞു...
 
"പോട്ടെ സാരല്ല.... ഏട്ടൻ ഇങ്ങനെ കണ്ണ് നിറക്കല്ലേ "
 
അവൾ സങ്കടത്തോടെ പറഞ്ഞു... അവൻ ഒരു മങ്ങിയ ചിരിയോടെ അവളെ ചേർത്തു പിടിച്ചു...
 
_______❤️❤️
 
"ഡീ ഇറങ്ങിക്കെ "
 
ആരോ തട്ടിവിളിക്കുന്നത് കേട്ടാണ് ആരു കണ്ണുകൾ തുറന്നത്... അവൾ ചുണ്ട് തുടച്ചുകൊണ്ട് കാറിൻ വെളിയിൽ നിൽക്കുന്ന ആരവിനെ നോക്കി....
 
"എന്തൊരു ഉറക്കം ആണ്... ഒന്ന് ഇറങ്ങുന്നുണ്ടോ നീ "
 
ആരവ് ഗൗരവത്തോടെ പറഞ്ഞു... ആരു അപ്പോഴാണ് ചുറ്റും ഒന്ന് നോക്കുന്നത്... ആരവിന്റെ വീട്ടിൽ ആണെന്ന് കണ്ടതും അവൾ വേഗം ഡോർ തുറന്നു ഇറങ്ങിയതും സാരി തടഞ്ഞു വീഴാൻ പോയി...ആരവ് വേഗം അവളുടെ ഇടുപ്പിലൂടെ പിടിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു... ആരു കണ്ണുകൾ വിടർത്തികൊണ്ട് അവനെ നോക്കി...
അവര് കണ്ണും കണ്ണും നോക്കുന്ന നേരം ക്യാമറ മേനോൻ അറുഞ്ചം പുറഞ്ചം ഓരോ ക്ലിക് എടുത്തു...
 
 
"വലതുക്കാൽ വെച്ചു കയറിക്കോ മോളെ "
 
മാലിനി നിലവിളക്ക് കത്തിച്ചു കൊണ്ട് അവൾക്ക് നേരെ നീട്ടി...ആരു ചിരിയോടെ അത് വാങ്ങി അകത്തേക്ക് കയറി... പൂജ മുറിയിൽ കൊണ്ടുവെച്ചു... ആരവും അവളും കൂടെ പൂജ മുറിയിലെ കൃഷ്ണന്റെ വിഗ്രഹത്തിന്റെ മുന്നിൽ നിന്ന് കൈകൾ കൂപ്പി....
 
_____________❤️❤️❤️
 
വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുന്ന ആരവിനെയും ആരുവിനെയും ക്രൂരതയോടെ അലീന നോക്കി...
 
"ഇല്ല ആർദ്ര... ഒരിക്കലും നീയും ആരവും സന്തോഷത്തോടെ കഴിയില്ല...അതിന് സമ്മതിക്കില്ല ഞാൻ... അവൻ അവൻ എനിക്കുള്ളതാ ''
 
അലീന ആരവിന്റെ മുഖത്തിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു...
 
______________❤️❤️❤️❤️
 
 
മാലിനി അവിടെയുള്ള എല്ലാവരെയും ആരുവിന് പരിജയപ്പെടുത്തി കൊടുത്തു... ആരു എല്ലാവരോടും ചിരിയോടെ നിന്നു... ആരവ് റൂമിലേക്ക് ചെന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക്ക് പോയി... ആരുവിനെ ആരവിന്റെ കസിൻസ് വേറെ ഒരു റൂമിൽ കൊണ്ട്പ്പോയി ഡ്രസ്സ്‌ ഓക്കേ ചേഞ്ച്‌ ചെയ്യാൻ സഹായിച്ചു... ആരുവിന് അവിടെ കൂട്ടിന് പ്രീതിയും ഉണ്ടായിരുന്നു... അതുകൊണ്ട് അവൾക്ക് വല്ല്യ ആശ്വാസം ആയിരുന്നു...
 
"മോൾ പോയി കിടന്നോ കേട്ടോ...ഇന്ന് ഒരുപാട് അലച്ചതല്ലേ '"
 
രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞതും മാലിനി പറഞ്ഞു...ആരു തലയാട്ടി കൊണ്ട് റൂമിലേക്ക് നടന്നു...
 
 
 
തുടരും....
 
 
കുളമായോ🙄ക്ഷേമിച്ചേര് കേട്ടോ... എനിക്ക് ഈ കല്യാണത്തിനെ കുറിച്ച് വല്ല്യ ധാരണ ഇല്ല അതാ😁പിന്നെ മനഃപൂർവം അല്ലാട്ടോ ലേറ്റ് ആവുന്നേ ക്ലാസ്സ്‌ ഉണ്ട് അതാ😒എല്ലാവരും അഭിപ്രായം പറയണേ😍
 

നിന്നിലേക്ക്💞 - 30

നിന്നിലേക്ക്💞 - 30

4.8
7198

Part 30     റൂമിലെത്തിയ  ആരു അവിടെ ഒന്നാകെ കണ്ണോടിച്ചു.... ഇതിന് മുന്നേ ഒരു പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും അവൾ ആദ്യമായി കാണുന്നപ്പോലെ നോക്കി...   ''ഇയാൾ വന്നില്ലേ "   ആരു കുറെ കഴിഞ്ഞതും ആരവിനെ കാണാതായപ്പോൾ സ്വയം പറഞ്ഞു...   'മം വരുമ്പോയേക്കും വേഗം കിടക്കാം.... ഇല്ലെങ്കിൽ അത് മതി കാലൻ "   ആരു പിറുപിറുത്തുകൊണ്ട് ബെഡിലേക്ക് കിടന്നു...   "ആഹാ കുഞ്ഞാവ കിടക്ക "   അങ്ങോട്ട്‌ വന്ന ആരവ് വാതിൽ പടിയിൽ നിന്നുകൊണ്ട് പറഞ്ഞു... അവന്റെ ശബ്‍ദം കേട്ടതും ആരു ഒന്ന് തലപ്പൊക്കി നോക്കി... പിന്നെ അതെ പ്പോലെ കിടന്നു....   "ഡീ നിന്നോടാ ചോദിച്ചേ "   ആര