അച്ഛനും വല്യച്ഛനും ആയിരുന്നു വന്നത്
എന്തായി നന്ദേട്ടാ പോയ കാര്യം?
കാർത്തി മോന്റെ അച്ഛനെയും അമ്മയെയും കണ്ടോ...
എല്ലാം സംസാരിച്ചു വാക്കാൽ ഉറപ്പിച്ചിട്ട ഞങ്ങൾ പോന്നത്
കാർത്തിമോൻ ബാംഗ്ലൂർ ക്ക് മറ്റോ പോയെക്കെണ് വന്നു കഴിഞ്ഞു ബാക്കി ഉള്ള കര്യങ്ങൾ തീരുമാനിക്കാമെന്ന പറഞ്ഞിരിക്കണേ
ഇപ്പോലാണ് എന്റെ കൃഷ്ണ എനിക്ക് സ്വാശം നേരെ വീണത്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
പിന്നീട് അങ്ങോട്ട് കാത്തിരിപ്പിന്റെ നാളുകൾ ആയിരുന്നു
കണ്ണേട്ടൻ ഇല്ലാത്ത ക്ലാസ്സ് മുറിയും കോളേജ് എല്ലാം എന്നിൽ ചെറു നോവുണർത്തി
പഠിത്തവും പരീക്ഷയുമെല്ലാം അതിന്റെ വഴിക്കും......
കണ്ണേട്ടനോടുള്ള എന്റെ പ്രണയം ഒരു ഭ്രാന്തായി മാറി കഴിഞ്ഞിരുന്നു.
കാണുവാനുള്ള ആഗ്രഹം ഒത്തിരി ആയി
ഇതിനിടയിൽ ഒരിക്കൽ പോലും കണ്ണേട്ടൻ എന്നെ വിളിച്ചില്ല.....എന്റെ ഓരോ ദിവസവും തുഡാ ങ്ങുന്നതും അവസാനിക്കുന്നതും കണ്ണേട്ടന്റെ ഓർമയിൽ ആയിരുന്നു.....
അച്ചുവിന്റെ കാര്യങ്ങൾ എല്ലാം ഞാൻ അഭിയിൽ നിന്നും അറിയുമായിരുന്നു. ഒരിക്കൽ പോലും ഞാൻ അച്ചുനെ വിളിക്കാൻ ശ്രെമിച്ചില്ല.. പെണ്ണിന്റെ സൗണ്ട് കേട്ടാൽ ഓടി ഇങ്ങ് പോരാൻ തോന്നും അതാട്ടോ. അവൾ പഠിക്കട്ടെ പഠിച്ചു അവളുടെ ആഗ്രഹം നിറവേറ്റട്ടെ...
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
അങ്ങനെ ഇരിക്കെ എന്റെ അപ്പുന്റെ കല്യാണം ഉറപ്പിച്ചു... പയ്യനൊരു അഡ്വക്കേറ്റ് ആണ്... അപ്പൂസ് ഒത്തിരി ഹാപ്പി. എങ്കിലും പിരിയേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം.
എന്റെ അപ്പു നീ എങ്ങനെ കരയല്ലേ വിവാഹം കഴിഞ്ഞാലും പഠിക്കലോ.. പിന്നെ എന്തിനാടാ നീ.
അപ്പൂസ് കരച്ചിലാണ്.. അവളെ സമാധാനിപ്പിക്കാനുള്ള ശ്രെത്തിലാണ് ഞങൾ. ഒടുക്കം പെണ്ണ് ഓക്കേ ആയി എന്റെ പൊന്നോ 🙆♂️
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഇന്നാണ് അപ്പുന്റെ വിവാഹം. അപ്പുന്റെ നിർബന്ധം പ്രകാരം ഞാനും കിച്ചുവും സാരി ആണ് ഉടുക്കുന്നത്. ഞാൻ പിക്കോക് കളർ കാഞ്ചി പുരം സാരി ആണ് ഉടുത്തത്. അതിന്റെ മച്ചായാ വളയും മാലയും ജിമ്മിക്കി കമലും ഇട്ടു മുടി പിന്നിട്ടു മുല്ലപ്പുവും വെച്ചു. (അച്ചു പൊളി മോളെ. ആരും പുകഴ്ത്താൻ ഇല്ലാത്തതു കൊണ്ട് സ്വാഥമായി പുകഴ്തി തട്ടോ )
അപ്പുന്റെ ഒരുക്കമെല്ലാം കഴിഞ്ഞപ്പോൾ അവളെ കാണുവാൻ ഒരു ദേവിയെ പോലുണ്ടുണ്ടായിരുന്നു.
ഞാനും കിച്ചുവും കൂടിയ അപ്പുനെ മണ്ഡപത്തിലേക്ക്കൊണ്ട് പോയത്
പെട്ടന്ന് എന്റെ ഹൃദയം എന്തോ ബാൻഡ് മേളം അടിക്കുന്നപോലെ ആയി. എന്താപ്പാ ഇങ്ങനെ എന്ന് ആലോചിച്ചു എന്റെ കിളി വീണ്ടും പറക്കുകയാണോ എന് ഞാൻ ഓർത്തു. ഹേയ് അല്ല അതൊന്നും അല്ല. കൈകലുകൾ തളരുന്നു. പ്രിയപ്പെട്ടതെന്തോ കണ്മുന്നിൽ ഉണ്ടെന്ന തോന്നൽ. ഞാൻ ആൾക്കൂട്ടത്തിനിടയിലേക്ക് കണ്ണുകൾ പായിച്ചു. അവിടെ ഞാൻ കണ്ട് എന്നെ തന്നെ നോക്കുന്ന ആ രണ്ട് കണ്ണുകളെ.
" കണ്ണേട്ടൻ"
എന്റെ ചുണ്ട്കൾ സ്വയം മദ്രിച്ചു. ഒരു നിമിഷം ഞാൻ തറഞ്ഞു നിന്നു. നോട്ടം മാറ്റി അടുത്തേക്ക് ഓടി എത്താൻ എൻ മനം തുടിച്ചു. മാഡപത്തിൽ നിന്നും ഇറങ്ങി കണ്ണേട്ടൻ നിൽക്കുന്നിടത്തേക്ക് ഓടി... പക്ഷെ നിരാശ ആയിരുന്നു ഫലം..
ഞാൻ സ്വപ്നം കണ്ടതാണോ? സ്വയം എന്നോട് തന്നെ ഞാൻ ചോദിച്ചു. എല്ലാം അത് എന്റെ കണ്ണേട്ടൻ തന്നെയാ... ഞാൻ പുറത്തേക്ക് ഓടി. സാരിയുടെ പാവാട തട്ടി വീഴാൻ പോയ എന്നെ രണ്ട് കൈകൾ താങ്ങി നിർത്തി...
എങ്ങോട്ടാടി ലോറി പായണ പോലെ പായണേ?
കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു എന്റെ.....
ഞാൻ ആ മുഖം നോക്കി... കണ്ണേട്ടൻ.
ഏതിനാ പെണ്ണെ നീ കരയുന്നേ.. ഞാൻ ഇല്ലെടാ നിനക്ക്..
ആ ഒരു വാക്കു മതിയായിരുന്നു ആ പെണ്ണിന് അവന്റെ നെഞ്ചിൽ വീണു പൊട്ടിക്കരയാൻ...
ഇത്രയും നാളും കാത്തു വെച്ച പരിഭവം എല്ലാം ആ നെഞ്ചിൽ കരഞ്ഞു തീർത്തു... അവനും അവളെ തടഞ്ഞില്ല....
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
അഭി ആണ് അപ്പുന്റെ വിവാഹ കാര്യം എന്നെ വിളിച്ചു പറഞ്ഞത്. അവൾ കൂടി പോയാൽ എന്റെ പെണ്ണ് തനിച്ചായി പോകുമെന്നു ഓർത്തപ്പോൾ എനിക്ക് പിന്നെ അവിടെ പിടിച്ചു നിക്കാൻ കഴിഞ്ഞില്ല.. എന്റെ പെണ്ണിനെ കാണാൻ ഞാൻ ഓടി എത്തുകയായിരുന്നു....
ഹലോ പരിഭവം പറഞ്ഞു കഴിഞ്ഞേകിൽ ഒന്ന് മാറാമോ?? ഇതേ ഒരു പൊതു വഴിയാ
ചമ്മലോടെ കണ്ണേട്ടനിൽ നിന്നും ഞാൻ അകന്നു മാറി നോക്കിയപ്പോൾ എല്ലാവരും ഉണ്ട് . അപ്പുവും ചെക്കനും കിച്ചുവും അഭിയേട്ടനും അച്ഛനും അമ്മയും...
ചമ്മിയില്ലേ ഞാൻ
എന്നുട്ടും ഇങ്ങേരു കൂലിങ്ങിയില്ല...
ഞാൻ എന്റെ പെണ്ണിനെ അല്ലെ മോനെ കെട്ടിപിടിച്ചത് ......
നാണം ഇല്ലേ എന്ന ഭാവത്തിൽ അങ്ങേരെ നോക്കിയപ്പോൾ അങ്ങേരു എന്നെ കണ്ണ് ഇറുക്കി കാണിച്ചു...
അപ്പൂന് ഹാപ്പി മാര്യേജ് ലൈഫ് വിഷ് ചെയ്തു പോകാൻ ഇറങ്ങി..
അപ്പൊ കണ്ണേട്ടൻ എന്റെ കൈയിൽ പിടിച്ചു.. എന്നിട്ട് വായോ എന്ന് പറഞ്ഞു.
എങ്ങോട്ട് എന്ന ഭാവത്തിൽ ഞാൻ വായും പൊളിച്ചു നിന്നു
ഡി നീ ഇങ്ങനെ വാ പൊളിച്ചു നിന്നാലേ വല്ല ഈച്ച യും വയ്യയിൽ പോകും..
മുഖം കടന്നാലു കുത്തിയ പോലെ നിക്കാതെ കേറടി അങ്ങോട്ട്....
കണ്ണേട്ടൻ എന്നെ കാറിൽ പിടിച്ചു കേറ്റി..
കാർ എടുത്തു....
പരസ്പരം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടിയില്ല....
നിശബ്ദത മുറിച്ചു കൊണ്ട് കണ്ണേട്ടൻ ചോദിച്ചു .... മിണ്ടാതെ പോയതിൽ പിണക്കമുണ്ടോ പെണ്ണെ നിനക്ക്?????
ആ നിമിഷം എന്റെ കണ്ണുകൾഇൽ നിന്നും കണ്ണുനീർ എന്റെ കവിള്കളെ ചുംബിച്ചു താഴോട്ട് പതിച്ചു തുണ്ടങ്ങി.
എന്തിനാ അച്ചു ഇങ്ങനെ കരയുന്നേ??
എന്നോട് ഒരു വാക്കു പറഞ്ഞിട്ട് പോകയിരുന്നില്ലേ???? എന്നെ ഒന്ന് വിളിക്കപോലും ചെയ്‍തത്തെ. ഞാൻ ഇവിടെ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആലോചിക്കാതെ....
പരിഭവം നിറച്ചു കൊഞ്ചി പറയുന്നവളെ നോക്കി നിക്കേ എൻന്റെ നെഞ്ചും നീറി
ഡി പെണ്ണെ നീ ഈ ഹൃദയത്തിൽ ഉണ്ട്. നിന്നോട് ഒന്ന് മിഡ്‌ഡിയാൽ ഓടി ഇങ്ങ് പോരാൻ തോന്നുമം അതാ ഞാൻ...
ഇതെല്ലാം മറ്റൊരാൾ നോക്കി കാണുന്നുണ്ടായിരുന്നു. അവൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു..
ആ പറ സഞ്ജു
ഞാൻ പറഞ്ഞ കാര്യം ഇന്ന് തന്നെ നടക്കണം
വണ്ടിയടെ ഡീറ്റെയിൽസ് മറ്റും ഞാൻ അയക്കാം
ഓക്കേ സഞ്ജു
തുടരും