Aam¡¡ Kenz_💖
Part-6
Dream Angel
Masha and the bear
അങ്ങനെ 2 കൊല്ലം പെട്ടെന്ന് പോയി.. പിന്നെ അവനും ആയിട്ട് ഒരു കാൾ ഇല്ല കാണാറില്ല.. എന്തിനു വേണ്ടി ഒന്ന് ചാറ്റാറു പോലുമില്ല.. Plus two വിലെ Result വന്നു 2 എണ്ണം പോയി.. പിന്നെ say എഴുതി എടുത്തു.. വല്യ കുഴപ്പം ഇല്ലാത്ത മാർക്ക് കിട്ടി..
എന്റെ ആഗ്രഹം പോലെ തന്നെ Psychology ക്ക് കിട്ടി.. എന്റെ അടുത്ത ജീവിതം അവിടെ തുടങ്ങുവായിരുന്നു..ആയിടെ ഒരു New propose വന്നു.. എന്റെ Same batch Final year ആണ് എന്ത് കൊണ്ടോ ഒന്നും പറയാൻ തോന്നിയില്ല.... ആളുടെ മുമ്പിൽ പെടാതെ നടക്കും...ആളുടെ പേര് ആണ് Kenz Rahmaan..പേര് പോലെത്തന്നെ ആളും പൊളിയായിരുന്നു കോളേജിന്റെ ചെയർമാൻ,സുന്ദരനും സുശീലനും, girl സിന്റെ Main Hero ഉം ആയിരുന്നു.. ആൾ എന്റെ വയ്യാലേ നടക്കുകയോ എന്നെ ശല്യപെടുത്തുകയോ ചെയ്തില്ല.. അത് തന്നെ എനിക്ക് വലിയ ഒരു അത്ഭുതം തന്നെ ആയിരുന്നു... ആൾ എന്നോട് നേരിട്ട് വന്ന് പറഞ്ഞതാട്ടോ.."ഈ Kenz Rahmaan ന്റെ ബീവിയായി കൂടെ പോരുന്നോ എന്ന്.. ❤" ഇതും എന്റെ മുമ്പിൽ വച് അല്ല.. ഫ്രഷേയ്സ് ഡേ ന്റെ അന്ന് കോളേജിലെ എല്ലാ കുട്ടികളുടെയും മുമ്പിൽ വച്.. അന്നും ഇന്നും ഞാൻ ഒരേ ഒരു മറുപടിയെ പറഞ്ഞിട്ടുള്ളു.. " സമയം ആവുമ്പോ ഉപ്പാനോട് വന്ന് ചോദിക്ക്... " എന്ന്.. ശേഷം യാതൊരു തരത്തിലും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.. കോളേജ് മുഴുവൻ പാട്ടായി..*Kenz ന്റെ Aam¡¡.. 💞* എന്ന് അതിന് ശേഷം ആരും എന്നെ റാഗ് ചെയ്യാനോ ഉപദ്രവിക്കണോ വന്നില്ല...
🦋🦋🦋
ഒരു കൊല്ലം പെട്ടെന്ന് പോയി...ഇന്നന്റെ Birthday ആണ്.. എനിക്ക് പറയത്തക്ക ഫ്രണ്ട്സ് ഒന്നുമില്ല ക്ലാസിലെ എല്ലാവരും ഒരുമിച്ചാണ്..രാവിലെ തന്നെ സുബിഹി നിസ്കരിച് പടച്ചോനോട് നന്നായി ദുആ ചെയ്തു..കോളേജിൽ പോവാൻ ഉള്ള പണി ഒക്കെ കഴിഞ് തായെ എത്തിയപ്പോ എന്റെ പുന്നാര ഉമ്മച്ചി എന്റെ Favorite ആയ കടയിയും കണ്ണച്ച പത്തിരിയും ഉണ്ടാക്കി വെച്ക്ക്ണ്... അങ്ങനെ അതൊക്കെ വെട്ടി വിഴുങ്ങി കോളേജിലേക്ക് പോയി..ഞാൻ കേറിയ ബസ്സിലും, ഞാൻ സംസാരിക്കുന്ന ആളും.. എല്ലാവരും എന്നെ വിഷ് ചെയ്യുന്നു.. ഇത് ഇപ്പൊ എന്താ കഥ എന്ന് നോക്കിയിട്ട് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല എന്നാലും എല്ലാവരോടും 32 പല്ലും കാട്ടിയ ഇളിയും ഒരു thanks ഉം പറഞ്ഞു..കോളേജിൽ എത്തിയപ്പോ റാഹിക്കയുണ്ട് White Shirt ഉം മുണ്ടും ഉടുത്ത് ബുള്ളറ്റിൽ വരുന്നു..എല്ലാവരും എന്താ ഇങ്ങനെ നോക്കുന്നെ...ഓ ഈ റാഹി ആരാണെന്ന് മനസ്സിലായില്ല അല്ലെ.. നമ്മളെ Kenz Rahmaan തന്നെ ആണ് ട്ടോ റാഹി..എന്റെ നേരെ വന്നിട്ട് ഒരു മാസ്സ് ഡയലോഗ് ഉം.. "*HAPPY BIRTHDAY MY ANGEL.. ❤* ഇന്നേക്ക് 19 വയസ്സായി അടുത്ത കൊല്ലം ഞാൻ അങ്ങ് വരും പെണ്ണ് ചോയ്ക്കാൻ കേട്ടോ.." ഇതും പറഞ് ഒരു Galaxy യും തന്ന് ആൾ പോയി.. ഞാൻ ഒരു thanks പറഞ് പോന്നു..ഇപ്പൊ ആളുടെ കോളേജ് ലൈഫ് ഒക്കെ കയിഞ്ഞ് ട്ടോ...ആളിപ്പം അവരുടെ company യിൽ തന്നെ Brand manager ആണ്.. Company ഏതാണ് ചോയ്ച എനിക്ക് വലിയ പിടി പാട് ഇല്ല..ഇതൊക്കെ ആരൊക്കോ പറഞ്ഞ കേട്ടറിവാണ്...
🦋🦋🦋
അങ്ങനെ പോയി കൊണ്ടിരിക്കുമ്പോഴാണ്... ഉച്ചക്കത്തെ ക്ലാസ്സിലേക്ക് കേറാൻ ഉള്ള ബല്ല് അടിച്ചപ്പോ..2,3 സീനിയർ ചേച്ചിമാർ വന്ന്.. " നിന്നെ റാഹിക്ക വിളിക്കുന്നുണ്ട്.. ലൈബ്രറിയിൽ ഉണ്ട്.. Bc ആണ് വേഗം ചെല്ലാൻ... " ഇത് കേട്ട ആദ്യം ഞാൻ ഒന്ന് സ്റ്റക്ക് ആയി... കാരണം എന്തെന്നാൽ ഞാൻ 'No' പറഞ്ഞപ്പോ പോലും എന്നോട് കമ എന്നൊരക്ഷരം പറയാത്ത ആളാ ഇപ്പൊ സംസാരിക്കാൻ വിളിച്ചത്..എന്താണെന്ന് അറിയില്ല ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു സന്തോഷം.. എന്തായാലും റാഹിക്ക വിളിച്ചത് അല്ലെ പോയി നോകാം എന്നും വിചാരിച് ലൈബ്രറിയിലേക്ക് പോയി.. അവിടെ എല്ലായിടത്ത് തിരഞ്ഞിട്ടും റാറിക്കാന്റെ പൊടി പോലും കാണുന്നില്ല... കഷ്ടകാലത്തിന് അവിടെ ആരുമില്ല...പെട്ടെന്ന് ആരോ വന്ന് എന്റെ മുഖത്ത് എന്തോ വച്ചു... നിമിഷ നേരം കൊണ്ട് ഞാൻ തായെ വീണു...കണ്ണടയുമ്പോഴും അവസാനമായി റാഹിക്ക പറഞ്ഞ ഡയലോഗ് ഉം കുസൃതി ഒളിപ്പിച്ചു വച്ച ആ കണ്ണുകളും മനസ്സിലേക്ക് ഓടി വന്നു...തല ബലമായി എവിടെയോ ഇടച്ചത് പോലെ..കണ്ണ് തുറന്ന് നോക്കിയപ്പോൾ ഫാൻ കറങ്ങുന്നു.. ചുറ്റും പച്ച കർട്ടൻ, പച്ച ബെഡ്.. അപ്പോഴാണ് ആശുപത്രിയിൽ ആണെന്ന് മനസ്സിലാക്കിയത്....
തുടരും....