♡11♡{2}
*You are mine,mine forever❣I LOVE YOU❤*....
അവന്റെ ചുടുനിശ്വാസം കാതിനെ പൊതിയുന്നതോടപ്പം അവന്റെ ആർദ്രമായ ശബ്ദം അവളുടെ ശ്രവണഗ്രന്ഥികളെ ഉയർത്തെഴുനേൽപ്പിച്ചു.....
അവൻറെ വാക്കുകൾ കേട്ട് ഉള്ളിലൂടെ എന്തോ ഒന്ന് മിസേൽ കണക്ക് പാഞ്ഞുപോയി....
അവൻ പെട്ടെന്ന്തന്നെ അവളിലെ പിടി വിട്ടു.....
അപ്പോഴും അവൻ പറഞ്ഞതിലെ ഷോക്കിലായിരുന്നു അവൾ...... തലചെരിച്ചുകൊണ്ട് അവനെ നെറ്റിചുളിച്ചു നോക്കിയതും അവൻ സൈറ്റ് അടിച്ചു കൊണ്ട് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയി.........
അവര് കൊടുക്കുന്ന ഗിഫ്റ്റൊക്കെ വാങ്ങിക്കൂട്ടുന്ന മുത്തുവിന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി.....
കുഞ്ഞോളെ നിനക്കെന്താ പറ്റി....നീ എന്താ ഈ കാട്ടുന്നേ.....
മിണ്ടിയാ കുത്തി മലർത്തും പന്നി.... അവൻറെ ഒരു ഡാൻസ് 😖....
😑'ഇത് തിന്നോ പടച്ചോനേ🤣'
മനസ്സു മുഴുവൻ അവളാണ്.....അവളുടെ മുഖത്ത് വിരിഞ്ഞ ഓരോ ഭാവങ്ങളും ഓർത്ത് അവൻറെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.....
---------------
വണ്ടിയിൽനിന്ന് ഇറങ്ങിയതും മുന്നിൽ തന്നെ ഒരു കോഫി ഷോപ്പ് കണ്ടു.... കോഫി കുടിക്കാമെന്ന് കരുതി മുബി അങ്ങോട്ട് പോയി....
അവൾക്കുള്ള കോഫി അവര് കൊണ്ടുവന്നതും അവൾ താങ്ക്സ് പറഞ്ഞു....
ഫോണിലും നോക്കി അത് കുടിച്ചുകൊണ്ടിരിക്കെ എന്തോ ഒരു നെഗറ്റീവ് ഫീൽ ചെയ്തു ഫോണിൽ നിന്നും നോട്ടം മാറ്റിയതും അവളെ തന്നെ നോക്കിയിരിക്കുന്ന നാച്ചുവിനെ കണ്ടു പെട്ടെന്നവൾ ഞെട്ടി....
ഹൂ....
അവൾ നെഞ്ചിൽ കൈവെച്ച് ദീർഘശ്വാസം വിട്ടു .... അവനെ മെയിന്റ് ആക്കാതെ വീണ്ടും ഫോണിലും നോക്കി കോഫി കപ്പ് എടുത്തുകൊണ്ട് കുടിച്ചു......
എന്തോ ഓർത്ത പോൽ നെറ്റിച്ചുളിച്ചു ഗ്ലാസിലേക്ക് നോക്കിയതും ഓള് കുടിച്ച ഗ്ലാസല്ല... മുന്നോട്ട് നോക്കിയപ്പോ അവൻ്റെ കയ്യിലുണ്ട് അത്....
അവന് കോഫി വലിച്ചു കുടിക്കുന്നകണ്ട് പല്ല് കടിച്ചു കൊണ്ട് അവൾ എണീറ്റു അവൻ്റെ കയ്യിൽ നിന്നും അത് വാങ്ങി..... വീണ്ടും ചെയറിൽ വന്നിരുന്നു... അവനെ പുച്ഛിച്ച് കൊണ്ട് കോഫി കുടിച്ചതും പെട്ടെന്ന് ബോധോദയം വന്ന് അവൾ ചുമക്കാൻ തുടങ്ങി.....
അവൻറെ പൊട്ടിച്ചിരി കേട്ട് ദേഷ്യവും പറ്റിയ അമളി ഓർത്ത് ചടപ്പും തോന്നി......
അവൾ ഗ്ലാസ് താഴേക്ക് കമിഴ്ത്തി..... നിർത്തിയ പൊട്ടിച്ചിരി അവൻ വീണ്ടും തുടങ്ങി...വേറൊന്ന്വല്ല ഗ്ലാസ് കാലിയായ്ക്ക്ണ്🤣
സാരല്ല ഞാൻ മാത്രമേ കണ്ടുള്ളൂ🤭
വല്യ കാര്യായി😏...
😌
ഇയാൾക്ക് ശരിക്കും എന്നെ ഇഷ്ടമാണോ
എന്താ സംശയം😃....നീ എൻ്റെ ഹൃദയം ചോദിച്ചാൽ ഞാൻ നിൻറെ കയ്യിലേക്ക് വെച്ച് തരും....
എന്നാ താ....
എന്ത് ?...
ഹൃദയം......
പോ കള്ളി....
ഹേയ്...don't touch....
Oh.....
എൻറെ നാട്, ജോബ് ,എന്തിന് പേരെങ്കിലും അറിയോ.....
മ്ചും.....
നല്ല ബെസ്റ്റ് കാമുകൻ.....
അത് നീ തന്നെ സമ്മതിച്ചില്ലേ അതാണ് ഞാൻ😎...
ഹോ🤮...അല്ലാ...നിനക്കെന്താ എന്നെ ഇഷ്ടമാകാൻ കാരണം ?
ഒരുപാടുണ്ടല്ലേ.... നിൻ്റെ ഈ സ്കിൻ , ഫൈസ് ആൻ്റ് ദ ബോഡിയേഹ്....
പ്പാഹ്😖....
ഈ😁... സോറി ആ ഫ്ലോല് വന്നതാ...
ഇച്ചിരി ഉളുപ്പ്🤮....
ഞാൻ ഡീസന്റ് ആടി....
എന്നിട്ട് കണ്ടിട്ട് തോന്നുന്നില്ലല്ലോ😏....
കണ്ടാൽ തോന്നില്ലന്നേ ഉള്ളൂ.....
ഹോ...
നീ പോവാണോ....
അല്ല വരാ...ന്തേ....
ഹോ ഒരു കോമഡി...
ദേ...
ഓഹ് സോറി നോ ടച്ച് എന്നല്ലേ....
' ഇതിനോട് സംസാരിച്ചാൽ എനിക്ക് ഭ്രാന്ത് ആവും🤕...കാട്ടുകോഴി.....'
-------------
അയാളുടെ ആ ബാഗിൽ എന്തോ കാര്യമായി ഒളിപ്പിച്ചു വച്ചിട്ടുണ്ട്.... അത് നമ്മൾക്ക് കൈക്കലാക്കണം...... നമ്മൾ ആണ് എടുത്തതെന്ന് അയാൾ അറിയാനും പാടില്ല.........(നാച്ചു)
സാർ എന്താണ് പ്ലാൻ....
അയാൾ അവിടെ നിന്ന് ആ റോഡ് ക്രോസ് ചെയ്യുമ്പോൾ ഞാൻ ആ ബാഗ് തട്ടിപ്പറിച്ച് ആ ചെറിയ കുറുക്കുവഴിയില്ലേ അവിടേക്ക് വരും...... നിങ്ങൾ അവിടെ ഉണ്ടാവണം..... ഓക്കേ...
എസ് സർ......
വീട്ടിലേക്ക് മടങ്ങും നേരം റോഡ് ക്രോസ് ചെയ്യാൻ നിൽക്കെയാണ് ഒരാളുടെ കയ്യിൽ നിന്ന് അയാളുടെ ബാഗും തട്ടിപ്പറിച്ച് ഒരുത്തൻ ഓടുന്നത് കണ്ടത്.....
' ഈ മുബിയുടെ മുന്നിൽ വെച്ച് തന്നെ ഒരു കള്ളത്തരമോ😖...'
അവൾ കയ്യിലെ കവർ എല്ലാം നിലത്തിട്ട് അയാളുടെ പിന്നാലെ ഓടി........
ടാ കള്ളാ നിക്കടാ അവിടെ......
അവൻ ഒരുപാട് സ്പീഡിൽ ഓടിയെങ്കിലും അവളും പിന്നാലെ ഓടി...... നാലാം ക്ലാസ്സിൽ ഓട്ടമത്സരത്തിന് സ്റ്റേറ്റ് വിന്നറായ അവളുടെ അടുത്താ😎 അവൻറെ ഓട്ടം 😏....
അവൾ ഓടി അവനെ വള്ളിക്കാല് വെച്ച് വീഴ്ത്തി......അവൻ കമിഴ്ന്ന് വീണതും അവന്റെ കൈ രണ്ടും ബാക്കിലേക്കാക്കി കയ്യിൽ നിന്നും ബാഗ് തട്ടിപ്പറിച്ചു......
പട്ടാപ്പകൽ കക്കാൻ നിനക്ക് ഇത്ര ധൈര്യമോ😠
അപ്പൊ ഇരുട്ടത്ത് കക്കാൻ പറ്റോ😁
ഇത് നല്ല പരിചയമുള്ള ശബ്ദം ആണല്ലോ🤔
അവൾ അവൻറെ തല ബാക്കിലേക്കാക്കി മുഖത്ത്കെട്ടിയിരുന്ന കർച്ചീഫ് അഴിച്ചു.......
നീയോ.....
😁
നിൻറെ മുഖത്ത് തന്നെ ഒരു കള്ള ലക്ഷണം ഉണ്ട്...... ഇന്നത്തോടെ നിൻറെ എല്ലാ പരിപാടിയും ഞാൻ തീർക്കും......
അവൾ അവൻറെ കൈ അങ്ങനെ ബാക്കിലേക്കാക്കി പിടിച്ചു കർചീഫ് കൊണ്ട് കെട്ടി...
ടീ ടീ പതുക്കെ...നീ എന്താ എന്നെ കൊല്ലുവാണോ🤕.....
നിന്റെ വായ മൂടാനിപ്പൊ🤔...ഹാ...
അവൾ അവിടെയൊക്കെ തിരഞ്ഞു വഴിയിൽ ഒരു കവർ കിടക്കുന്നത് കണ്ടു.... അത് എടുത്തു കവറിന്റെ പിടിക്കുന്ന ഭാഗം അവൻറെ വായിലൂടെ ബൈക്കിലേക്ക് ആക്കി തലയിൽ കെട്ടി... ബാക്കിഭാഗം അവൻറെ വായിൽ തിരുകി....
നിന്നെ പോലീസ് സ്റ്റേഷൻ വരെ എത്തിക്കണമെങ്കിൽ ഈ ഒരു വഴിയേ ഉള്ളൂമോനേ.... അല്ലേൽ അവിടെ എത്തുന്നതിനു മുമ്പേ നീ എന്റെ ചെവി തിന്നും.....
അവളുടെ ഡയലോഗ് കേട്ട് അവന്റെ കണ്ണുതള്ളിപ്പോയി....
'പോലീസ്റ്റേഷനോ😳പോടീ പോടീ അങ്ങോട്ട് തന്നെ പോ😌....'
ഒരു ഓട്ടോ അതിലൂടെ വന്നതും അവൾ അവനെ പിടിച്ച് അതിലേക്ക് കയറ്റി... പോണ വഴി ആ ബാഗ് ഉടമസ്ഥനെ ഏല്പിച്ചു....
കയ്യ് ബാക്കിലേക്കാക്കി കെട്ടിയത് കാരണം നല്ലോണം വേദന എടുക്കുന്നുണ്ട് അവന്😒...കൂടാതെ കേസിലെ പ്രധാനപ്പെട്ട ഒരു വഴിയാ അവൾ കളഞ്ഞേ😖
അത് പറയാനാണേ വാ തുറക്കാനും കഴിയുന്നില്ല അവസ്ഥ🤢
ഇന്നത്തോടെ നിൻറെ എല്ലാ കള്ളത്തരവും ഞാൻ വെളിച്ചത്ത് കൊണ്ട് വരും കണ്ടോ.....
അവനെ പിടിച്ചു പോലീസ് സ്റ്റേഷനിലേക്ക് കയറ്റുന്നതിനിടെ അവൾ പറഞ്ഞു.....
അവൻ കൈ എങ്ങനെയെങ്കിലും അഴിക്കാൻ കിട്ടുമോ എന്ന് നോക്കാ... അതിനെന്താ ഊരാക്കുടുക്ക് ഇട്ടേക്കുവല്ലേ🤭
എന്താ....
സർ....ഇയാൾ പട്ടാപകൽ ഒരാളുടെ ബാഗ് തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ചു....
എന്നും പറഞ്ഞു അവനെ തിരിച്ചു അവരുടെ മുന്നിൽ നിർത്തിയതും സ്റ്റേഷനിലെ പൊലീസുകാർ എല്ലാം വന്നു വായും തുറന്നു അവനെ നോക്കി.....
അവൻ കണ്ണുകൊണ്ട് അടിയിലേക്ക് നോക്കി കാണിച്ചതും കോൺസ്റ്റബിൾ വന്ന് അവൻറെ വായിൽ നിന്നും കവറ് മാറ്റി.... മറ്റൊരു പോലീസ് വന്ന് അവൻറെ കയ്യിലെ കെട്ടഴിച്ചു......
ഇവനെ പോലുള്ളവരെ ഒന്നും വെറുതെ വിടരുത്... പകലും ഒരു പേടിയുമില്ലാതെ പിടിച്ചു പറിക്കുവാ
കള്ളൻ.....
അവൾ അവനെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു.....
രൂപേഷ്....
സർ....
അവൻ വിളിച്ചതും എസ്ഐ വന്നു സല്യൂട്ട് അടിക്കുന്നത് കണ്ട് അവൾ താനെ വാ തുറന്നു.....
അയാളെ ബാഗ് കിട്ടിയോ....
ഇല്ല സാർ....
അവൻ അവരോട് എന്തൊക്കെയോ സംസാരിക്കാൻ നിന്നതും അവൾ മെല്ലെ ബാക്കിലേക്ക് വലിഞ്ഞു....
അവിടെയുള്ള ഒരു വുമൺ പോലീസിനെ വിളിച്ചു.....
ആ കള്ളനെ എന്താ എല്ലാവരും സല്യൂട്ട് അടിക്കുന്നേ🤔
കള്ളനോ...CBI ഓഫീസറാണ്.... ഒരു കേസിന്റെ ഭാഗമായി ഞങ്ങളോടൊപ്പം ജോയിൻ ചെയ്താണ്...... ഇന്ന് സർ ഒരു ക്രിമിനലിന്റെ കയ്യിൽനിന്ന് കേസിന്റെ ഭാഗമായാണ് ആ ബാഗ് തട്ടിപ്പറിച്ചയ്....പേക്ഷ , കുട്ടി തെറ്റിദ്ധരിച്ചു സാറിനെ പിടിച്ചു......
അവര് പറയുന്നതൊക്കെ കേട്ടതും അവൾ കാറ്റുപോയ ബലൂൺ കാണക്കായാ....
എന്നാ ശരി മേഡം ഞാൻ പോണു🚶♀️...
അവൾ സ്റ്റേഷനിൽനിന്ന് വേഗം മുങ്ങാൻ നിന്നതാണെങ്കിലും വാതിലിനടുത്ത് എത്തിയപ്പോഴേക്കും അവൻറെ വിളി എത്തിയിരുന്നു......
താനൊന്ന് അവിടെ നിന്നേ......
അവൾ മെല്ലെ തിരിഞ്ഞു കൊണ്ട് ഇടിച്ചു കാണിച്ചു.....
കയ്യിൽ നല്ലോണം വേദന എടുക്കുന്നുണ്ട്.... നീ കരാട്ട പടിച്ച്ക്ക്ണാ🤢.....
ഈ😁സോറി ഞാൻ അറിയാതെ....
ഹാഹാ....
എന്നാ ഞാനങ്ങോട്ട്....
ഹാ പോയ്ക്കോ.....
അവൻ പുഞ്ചിരിയോടെ തിരിഞ്ഞു സ്റ്റേഷനിനകത്തേക്ക് നടന്നു ......
എടാ കള്ളാ...
അവളുടെ വിളി കേട്ട് സഡൻ തിരിഞ്ഞു നോക്കി
എന്താ തന്റെ പേര്🤨..
പേര് ? എന്തിനാ😃
ഈ കള്ളാ വിളി മാറ്റാൻ😉
ഹോ പറയില്ലെങ്കിൽ😀🤨...
ഞാൻ പറയും....
ഏഹ്🙄
ജാൻ❣
ജാൻ😃
{തുടരും......}