Aksharathalukal

അരുതേ

 


മാറുന്ന കാലത്തിനൊപ്പം സർവ്വതിലും മായം കലരുന്ന ഭൂമിയിലിന്നമ്മിഞ്ഞ പാലിന്റെ സ്നേഹത്തിലും മായമോ? കപടത നിറച്ചൊരമ്മ സ്നേഹങ്ങളോ ? നൊന്തു പെറ്റതൻ കുഞ്ഞിന്, കാലനായി മാറും സ്ത്രീരൂപങ്ങളേ.. 
നിങ്ങൾക്ക് ജന്മമേകിയോരും നിങ്ങൾ ജന്മമേകിയവരുമല്ലോയീ, ഭൂമിയിലേറ്റവും നിർഭാഗ്യവാൻമാർ. നിങ്ങളിൻ കരങ്ങളിൽ ജീവനായി പിടയുന്ന നേരവുമാ.. പൈതങ്ങളമ്മെയെന്നു നെഞ്ചു നീറിവിളിച്ച് നിങ്ങളെ നോക്കിടുമ്പോൾ, കാണാത്ത കുരുടികളേ... 
മൃഗമെന്നു ചൊല്ലുവാൻ കഴിയില്ല, നിങ്ങളെയതു മൃഗത്തിനപമാനമാകും , കരുതുന്നു തൻ കുഞ്ഞുങ്ങളെയവർ ചിറകിൻ കീഴിൽ .. അനേകരമ്മയെന്നൊരു വിളി കേൾക്കുവാൻ അമ്മിഞ്ഞയൂട്ടുവാൻ കൊതിയോടെ കാത്തിരിക്കുന്നൊരീ ലോകത്തിലെന്തിനായി, ജന്മമേകിയീയർഹതയില്ലാത്ത ഉദരങ്ങളിൽ പാവങ്ങളാം പൈതങ്ങൾക്ക് തമ്പുരാനേ ... അമ്മയെന്ന പദത്തിനപമാനമായ സ്ത്രീകുലത്തിനു കളങ്കമേല്പ്പിച്ചിടും നരഭോജികളേ,, പോകുവിൻ നിങ്ങൾ സ്വയമേ മൃത്യുവെ പുണരുകയീ മണ്ണിനു ഭാരമായിടാതെ .... 
നൊന്തുപെറ്റ തൻ ചോരകുഞ്ഞിനെ സ്നേഹിച്ചിടാത്ത നിങ്ങൾക്ക് സ്നേഹിച്ചിടാൻ കഴിയുകയില്ലയീ, ഭൂമിയിലൊരു പുൽകൊടിയെയും . അരുതേ... ഇനിയുമരുതേ.... ഇനിയൊരമ്മയും ചെയ്യരുതേ ... സ്വന്തം കുഞ്ഞിന്റെ ചോരവീഴ്ത്തരുതേ ... ഒരോ മാതൃഹൃദയങ്ങളിലും സ്നേഹത്തിൻ മധു നിറഞ്ഞിടട്ടേയീ ... മണ്ണിലൊരു സ്വർഗ്ഗം പണിയുവാൻ.... 

   __ ✍️ജ്വാലാമുഖി