Aksharathalukal

❤കഥയറിയാതെ❤ - 4

ആരോമൽ ✍️
ഭാഗം : 4

"അല്ല ഫിലിപ് അങ്കിളിന്റെ കാര്യം അന്വേഷിക്കാൻ അല്ലേ നീ ഇന്ന് ഓർഫനേജിൽ വന്നേ...എന്നിട്ടു മദർ നിന്നോട് എന്താ പറഞ്ഞേ... അവരെക്കുറിച്ച് വല്ലതും അറിഞ്ഞോ നീ...? ( എബി )

കാറിൽ തിരിച്ചു വരുന്ന വഴി കോ ഡ്രൈവ് സീറ്റിലിരിക്കുന്ന അനിയെ നോക്കി...വിനുവിന്റെ കൂടെ തല്ലുകൂടി അവന്റെ നെഞ്ചോരമായി കിടന്നുറങ്ങുന്നുണ്ട് ആൻഡോ...വിനു ഉറക്കം പിടിച്ചു തുടങ്ങിയിട്ടുണ്ട്... എന്നിരുന്നാലും ഇരു കയ്യിനാൽ അവനെ പൊതിഞ്ഞു പിടിച്ചിട്ടുമുണ്ട്...

"ഞാൻ അന്വേഷിച്ചു ഫിലിപ് അങ്കിൾ ഇവനെ ഓർഫനേജിൽ ആക്കി ഇന്ത്യയിലേക്ക് പോയെന്ന അറിഞ്ഞേ... ഇവനെ ഓർഫനേജിൽ കൊണ്ടാ ക്കുമ്പോൾ മദറിനോട് പ്രത്യേകം ശ്രദ്ധിക്കണം എന്നും പറഞ്ഞിരുന്നു പോലും... ഇനി ഇങ്ങോട്ട് തിരിച്ചു വരുന്നില്ലന്നു പറഞ്ഞാണ് പോയത്..." ( അനീഖ )

കാർ സഡൻ ബ്രേക്കിട്ടു... പിറകിലിരിക്കുന്ന ആൻഡോയേ ഒന്ന് തിരിഞ്ഞു നോക്കി...ഒന്നു കുറുകി കൊണ്ട് വിനുവിനെ അള്ളിപ്പിടിച്ചു കിടപ്പുണ്ട്...

"അപ്പോ...ഇവൻ...? "( എബി )

"കൂടെയുണ്ടെന്ന് പറഞ്ഞിട്ടില്ല നാളെ ഇവനെ ഓർഫനേജിൽ കൊണ്ടാക്കണം... ഇവനു കുറച്ച് ഡ്രോയിങ് ഐറ്റംസ് വാങ്ങാനായി ഷോപ്പിലേക്ക് കൊണ്ടു പോയപ്പോൾ ബിൽ പേ ചെയ്യുന്നതിനിടെ കാണാതായതാണ് പോലും..."( അനീഖ )

ഇട്ടിരുന്ന സ്വെറ്റർ ഊരി തണുത്തു വിറകൊള്ളുന്നവനെ നല്ലവണ്ണം പുതപ്പിച്ചു എബിക്കുനേരെ തിരിഞ്ഞു...

"അപ്പോ ഇവനെ തിരിച്ചു ഓർഫനേജിൽ തന്നെ ഏൽപ്പിക്കുവാണോ...? "( എബി )

"ഏൽപ്പിക്കണം...ഇവനെ ഇവിടെ ആക്കി പോകണമെങ്കിൽ എന്തെങ്കിലും തക്കതായ കാരണം തന്നെ ഉണ്ടാകും"( അനീഖ )

നീട്ടിയൊന്നു നിശ്വസിച്ചു.....

"അപ്പോ ഇവന്റെ പപ്പയും മമ്മയും...?"( എബി )

"മിലിറ്ററിയിലായിരുന്നു ഇവന്റെ പപ്പ ആന്റണി...മമ്മ ഡെയ്സി കാൻസറായിരുന്നു... ഇവൻ കുഞ്ഞായിരുന്നപ്പോ തന്നെ രണ്ടുപേരും മരിച്ചു...ഒറ്റമകൻ...ഒരു വർഷം മുമ്പ് ഇവനെ കാണാൻ നാട്ടിൽ പോയിരുന്നു... ഇവിടുത്തെ ഹോസ്പിറ്റലിലായിരുന്നു ഫിലിപ് അങ്കിളിന്റെ ജോലി...നാട്ടിലുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇവൻ... തിരികെ പോരുമ്പോൾ ഇവനെയും കൂട്ടി... കുടുംബം എന്ന് പറയാൻ പ്രത്യേകിച്ച് ആരും ഇല്ല..."(അനീഖ )

സീറ്റിലേക്ക് ചാഞ്ഞു കിടന്നു...

"ഇവനെ കുറിച്ചുള്ള സകല ജാതകവും അവര് നിന്നെ പരിചയപ്പെട്ടപ്പോൾ തന്നെ പറഞ്ഞോ...? "( എബി )

തലയൊന്നു കുടഞ്ഞു കൊണ്ട് അവളെ മിഴിച്ചു നോക്കി...

"ഇതൊന്നും അവര് പറഞ്ഞതല്ല "

ചുണ്ടിൽ ഊറിയ ചിരിയോടെ അവനെ തല ചെരിച്ച് നോക്കി...

"പിന്നെ..?"

"ഫിലിപ് അങ്കിൾ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ അദ്ദേഹത്തിന്റെ ജൂനിയറായി വർക്ക്‌ ചെയ്യുന്ന ന്യൂറോളജിസ്റ്റ് ഉണ്ട് പേര് മായ... അങ്കിളുമായി നല്ല കമ്പനി ആയിരുന്നു ഇവർ... ഇപ്പോൾ റിട്ടയേഡ് ആണ്... നിങ്ങളുടെ ഓർഫനേജിൽ കുട്ടികൾക്കു വാക്‌സിൻ എടുക്കാൻ വരാറുണ്ട്... ഇന്നവരെ കണ്ടിരുന്നു... അപ്പോൾ അറിഞ്ഞത..."( അനീഖ )

"ഹ്മ്മ്..."

ഒന്നു മൂളിക്കൊണ്ട് കാർ ഫ്ലാറ്റിലോട്ട് തിരിച്ചു...


---------------------------


"ഡാ...എണീക്കാൻ..."(എബി )

ഫ്ലാറ്റിലെത്തുന്നതിന്റെ തൊട്ടു മുമ്പ് ആൻഡോ എഴുനേറ്റിരുന്നതിനാൽ അവനെ വിളിക്കേണ്ടി വന്നില്ല...അതിലും കഷ്ട്ടമാണ് ഇവിടെ ഒരാൾ...

"ഡാ..."(അനീഖ)

"യെസ്...സർ"(വിനു )

കിടന്നിടത്തു നിന്ന് എഴുനേറ്റിരുന്ന് സല്യൂട്ട് അടിച്ചു...

"എന്റെ ദേവി..."(അനീഖ)

കൈ കൊണ്ട് നെറ്റിക്കടിച്ചു എബിയെ ദയനീയത്തോടെ നോക്കി...

"ഞാനെന്ത് ചെയ്യാനാ...അവിടെ ആയിരുന്നപ്പോ മദറിന്റെ കാലടിയൊച്ച മതിയായിരുന്നു കുളിച്ചു ഇൻസൈട് ചെയ്തു പല്ലിളിച്ചു നിക്കാൻ ഇതിപ്പോ..."(എബി )

കൈ മലർത്തിക്കാണിച്ചു...

"അങ്ങോട്ട് മാറിനിക്കെന്റെ എബിനിച്ചാ... ഇത് നാനിപ്പോ സെരിയാക്കിത്തരാ..."(ആൻഡോ)

എബിയെ തള്ളിമാറ്റി കാറിലിരുന്ന മിനറൽ ബോട്ടിൽ എടുത്തു തുറന്നു...

എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഇരുവരും മുഖാമുഖം നോക്കി അപ്പോയെക്കും അതിലെ വെള്ളം വിനുവിന്റെ മുഖത്ത് ലാൻഡ്‌ ചെയ്തിരുന്നു...

അവസാനം അടിയായി ഇടിയായി കാറിപ്പൊളിക്കലായി... സെക്യൂരിറ്റി വന്നു ഓടിച്ചു വിട്ടപ്പോഴാണ് ഒന്നടങ്ങിയത്...

"കുറിച്ചു വെച്ചോടാ അടുത്ത അംഗത്തിനായി മൂർക്കൻ പാമ്പിനേയാ നീ ചുറ്റികക്കിട്ടടിച്ചത്"(വിനു ആത്മ )

"ഓ പിന്നേ...നീയങ്ങു ഉലത്തും ഒന്ന് പോടാപ്പാ"(ആൻഡോ ആത്മ)

ഇരുവരും അവരവരുടെ റൂമിന്റെ ഡോർ വലിച്ചടച്ചു...അടക്കുന്നതിന്റെ തൊട്ടു മുന്നേ കൊഞ്ഞനം കുത്താനും മറന്നില്ല...


--------------------------


"അല്ല നിങ്ങളിതെങ്ങോട്ടാ ഈ രാവിലെ തന്നെ ഇവനേം കൊണ്ട്...?"

ആൻഡോയുമായി ഒരുങ്ങി നിൽക്കുന്ന എബിയേയും അനിയെയും കാണെ വിനു ചോദിച്ചു...

"ഞങ്ങൾ മാത്രമല്ല നീയുമുണ്ട്..."(എബി )

എബിയുടെ ഗൗരവമാർന്ന മുഖം കാണെ വിനുവിന്റെ മുഖം ചുളിഞ്ഞു...

"എന്താടാ എന്തേലും പ്രശ്നമുണ്ടോ?"

"ഏയ് എന്ത് പ്രശനം ഒന്നുമില്ല നീ വേഗം റെഡിയാവ്..."(എബി )

എന്നാൽ എബിയുടെ പതിവിലും ഗൗരവമാർന്ന മുഖഭാവവും അനിയുടെ മൗനവും അവൻ ശ്രദ്ധിക്കാതിരുന്നില്ല...

"ഹ്മ്മ്.."

ഇരുവരെയും നോക്കിയൊന്നമർത്തി മൂളി..


-------------------------


"ചേച്ചി നാനും...ന്നേം കൂടെ കൊണ്ട് പോ..!"(ആൻഡോ)

മദറിന്റെ കയ്യിൽ നിന്നും കുതറിക്കൊണ്ടവൻ അനിയുടെ അടുത്തേയ്ക്ക് ഓടി...വിനുവിനും സങ്കടമുണ്ടായിരുന്നു അവന്റെ അവസ്ഥ
ഓർത്ത്...ഇന്ന് വരുന്ന വഴിയാണ് അവനോട് അവർ കാര്യങ്ങളൊക്കെ പറഞ്ഞത്...

എത്രയൊക്കെ തല്ലുകൂടിയാലും ഈ കുറഞ്ഞ നേരം കൊണ്ട് തന്നെ അവൻ ഇവർക്ക് ഏറെ പ്രീയപ്പെട്ടവനായി മാറിയിരുന്നു...

മനസ്സിന്റെ ബലഹീനത നഷ്ടപ്പെടുമെന്ന്
ഭയന്നു തിരിഞ്ഞു നോക്കാതെയവർ നടന്നു...

"ആറ്റേച്ചി..."

ആ കുഞ്ഞു ചുണ്ടുകൾ വിതുമ്പിപ്പോയിരുന്നു...

നെഞ്ചിൽ വല്ലാത്ത വേദന...പ്രാണൻ വെടിയുന്ന പോലെ...അന്നാദ്യമായവൾ അനുഭവിച്ചറിഞ്ഞു...ഒരടി അനങ്ങാനായില്ല...ധൈര്യം സംഭരിച്ചവൾ
തിരിഞ്ഞു നോക്കാതെ അവിടെ നിന്നും
ഇറങ്ങിപ്പോയി...

"വിനുച്ചാ നാനിനി തല്ലുകൂടാണ്ട് നല്ല കുട്ടിയായി നിന്നോണ്ട്...ന്നേം കൂടെ കൊണ്ട് പോവാൻ പര..."

ഒരു നിമിഷം അവനാ കുഞ്ഞിനെ നോക്കി
നിന്നുപോയി...
കരളലിയിക്കുന്ന കാഴ്ചയായിരുന്നത്...
കണ്ടു നിന്നവരുടെ നെഞ്ചകം വിങ്ങിപ്പൊട്ടിയിരുന്നു...

"അയ്യേ...ഞങ്ങടെ ആൻഡോ ഇത്രേയുള്ളൂ...ഷൈയിം ഷൈയിം...പപ്പി
ഷൈയിം..."

മുട്ടിന്മേലിരുന്ന് വിനു കൈവെള്ളയിലവന്റെ മുഖം കോരിയെടുത്തു...

"അതന്നെ ഞങ്ങടെ ആൻഡോ സ്ട്രോങ്ങല്ലേ...ആ കണ്ണൊക്കെ തുടച്ചേ...
കണ്ടോ അവരൊക്കെ നിന്നെ തന്നെ നോക്കുന്നെ..."(എബി )

വരാന്തയിലുണ്ടായിരുന്ന കുട്ടികൾ അവനെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു...

"ന്നാ നാനും നിങ്ങടെ കൂടെ വരട്ടെ..."

പുറം കയ്യിനാൽ മുഖം രണ്ടും അമർത്തിത്തുടച്ചു വിതുമ്പുന്ന ചുണ്ടാലേ
അവരെ നോക്കി...

"അതിനാരാ പറഞ്ഞേ ഞങ്ങടെ ആൻഡോയെ ഞങ്ങളിവിടെ ഒറ്റക്കാക്കി
പോവാണെന്ന്...?" (എബി )

"അപ്പോ ന്തിനാ നിങ്ങല്വി ഇവിടുന്ന് പോണേ...നിങ്ങക്കും ന്നെ വേണ്ടാതോണ്ടല്ലേ...ആര്ക്കും ന്നെ വേണ്ട...ല്ലാരും ചീത്തയാ...ന്റെ...ന്റെ...ആറ്റക്കും ന്നെ...ന്നെ വേണ്ടാതായില്ലേ..."

ബാക്കി പറയാനാവാതെ ആ കുഞ്ഞു ഹൃദയം വിങ്ങിപ്പൊട്ടിയിരുന്നു...അവരെയെല്ലാം തള്ളിമാറ്റിക്കൊണ്ട് അവിടെനിന്നും റൂമിലേക്കോടിപ്പോയി...

നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു മാറ്റിക്കൊണ്ട് വിനു അവിടെ നിന്നും
പുറത്തേക്ക് പോയി...

കുറച്ചുനേരം അതേയിരിപ്പ് തുടർന്ന് മദറിനെയൊന്നു നോക്കി...അവിടുത്തെ
നിറഞ്ഞ പുഞ്ചിരി മതിയായിരുന്നു എബിയുടെ കനലെരിയുന്ന മനസ്സിനു ആശ്വാസമേകാൻ...

കോമ്പൗണ്ടിൽ നിന്നു പുറത്തേക്ക് കാർ
പോകുന്നതു കാണെ ചുവരിലൂടെ ഊർന്നിറങ്ങിക്കൊണ്ടവൻ മുട്ടിന്മേൽ മുഖം
പൊത്തി ഏങ്ങിക്കരഞ്ഞു...

അവന്റെ കരച്ചിലിൻ ചീളുകൾ ആ മുറിയാകെ പ്രതിധ്വനിച്ചു...


-----------------------


"എന്തിരിപ്പാടി ഇത്...എഴുനേറ്റെ എന്നിട്ട് വല്ലതും കഴിക്ക്..." (എബി )

"എനിക്കൊന്നും വേണ്ട...!" (അനീഖ )

അവനിൽ നിന്നും മുഖം വെട്ടിച്ചുകൊണ്ടവൾ ഹെഡ്ബോർഡിൽ ചാരിക്കിടന്നു...

"അങ്ങനെ പറഞ്ഞാലെങ്ങനാ...രാവിലെ മുതൽ നീ ഒന്നും കഴിച്ചിട്ടില്ല...ഒരിച്ചിരിയെങ്കിലും കഴിക്ക്..."

"എനിക്ക് വിശപ്പില്ലെടാ...നിങ്ങൾ കഴിച്ചോ...
നല്ല തലവേദന...ഒന്നു കിടക്കട്ടെ..."

അവളെ കൂടുതൽ ശല്ല്യപ്പെടുത്താതെ അവനവിടെ നിന്നും പോയി...

ഹാളിൽ ചെന്നപ്പോൾ കണ്ടു ബാൽക്കണിയിലെ ഡോർ തുറന്നു കിടക്കുന്നത്...വെറും നിലത്ത് മാനം നോക്കി കിടപ്പുണ്ട് വിനു...

"എടാ നീയും കൂടെ ഇങ്ങനെയായാൽ എങ്ങനാ...അവിടെ ഒരുത്തി രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല..."

എന്നാൽ ചുവന്നു കലങ്ങിയ അവന്റെ കണ്ണുകൾ കാണെ വെപ്രാളപ്പെട്ടുകൊണ്ട്
എബിയവന്റെ മുഖം കയ്യിൽ കോരിയെടുത്തു...

"എന്താടാ...വയ്യേ നിനക്ക്...?"

"അറിയില്ലടാ...വല്ലാത്ത വീർപ്പുമുട്ടൽ ഒരിറ്റ്
വെള്ളം തൊണ്ടയിൽ നിന്നും ഇറങ്ങുന്നില്ല..." (വിനു )

എബിയുടെ തോളിൽ മുഖമമർത്തി കിടന്നു...

"ഓരോന്ന് ചിന്തിച്ചു കൂട്ടിയിട്ടാണ് ഇങ്ങനെയൊക്കെ...എഴുനേറ്റെ...എന്നിട്ട്
വല്ലതും കഴിക്ക്...ഈ തണുപ്പത്ത് ഇങ്ങനെ
കിടക്കാതെ..." (എബി )

"എനിക്ക് വേണ്ടടാ...വിശപ്പില്ല...നീ കഴിച്ചോ..." (വിനു )

മുഖം ചുളിച്ചുകൊണ്ടവൻ തലക്കു കൈത്താങ്ങിയവിടെ കിടന്നു...

"എന്നാൽ വന്നു റൂമിൽ കിടക്ക്‌...ഈ തണുപ്പത്തു കിടന്നു വല്ല അസുഖവും വരുത്തി വെക്കാതെ..."

"ഞാൻ വന്നോളാം നീ പൊക്കോ...!"

ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നതുകൊണ്ട് ടേബിളിൽ ഉള്ള
ഭക്ഷണം ഫ്രിഡ്ജിൽ വെച്ച ശേഷം അവനെയൊന്നു നോക്കി റൂമിലേക്ക് പോയി...

കിടക്കുമ്പോഴും അവൻ പറഞ്ഞ വാക്കുകളായിരുന്നു അനിയുടെ മനസ്സ് നിറയേ...കണ്ണുനീർ കവിളിണകളെ നനഴിച്ചുകൊണ്ട് ചാലിട്ടൊഴുകി...തേങ്ങൽ
പുറത്തു കേൾക്കാതിരിക്കാൻ തലയണയിൽ
മുഖമമർത്തി കിടന്നു...

"ആ...റ്റേ..."

കൊഞ്ചലോടെയുള്ള അവന്റെ സ്വരം അവിടമാകെ അലയടിക്കുന്നത് പോലെയവൾക്ക് തോന്നി...വാഷ്‌റൂമിൽ
പോയി മുഖം നന്നായി കഴുകി വന്നു ബെഡിലിരുന്നു...മനസ്സാകെ കലങ്ങി മറിഞ്ഞിരിക്കുകയാണ്...തൊണ്ടയിൽ അസഹനീയമായ വേദന...

"ആൻഡോ...!"

മെല്ലെ മൊഴിഞ്ഞു...


തുടരും...

😊😊
 


❤കഥയറിയാതെ❤ - 5

❤കഥയറിയാതെ❤ - 5

4.8
1395

ആരോമൽ ✍️ പാർട്ട്‌ : 5 കണ്ണുനീർ അപ്പോഴും തോർന്നില്ല ഒരു പേമാരിയെന്നപ്പോൽ... ആ റൂമിലിരിക്കെ ശ്വാസം മുട്ടുന്നതുപോലെയവൾക്കു തോന്നി.. എബിയുടെ റൂമിൽ കയറിയപ്പോൾ കണ്ടു ഹെഡ്ബോര്ഡിൽ ചാരി വിനുവിന്റെ തലയിൽ തലോടുന്നവനെ...ഒന്നും മിണ്ടാതെ അവന്റെ മടിയിൽ തലവെച്ചുകിടന്നു... അവനൊന്നും ചോദിച്ചില്ല... അറിയാമായിരുന്നു അവസാനം തന്റെ മടിയിൽ കിടന്നേ ഇരുവരും ഉറങ്ങൂവെന്ന്... ഒന്നു മന്ദഹസിച്ചുകൊണ്ട് ഇരുവരുടേയും മുടിഴിയകളിൽ മൃദുവായി തലോടി... --------------------------- "മതി നിർത്ത് ദിവസം രണ്ടായല്ലോ ഈ ഇരുത്തം തുടങ്ങിയിട്ട് എഴുന്നേൽക്ക്.. നമുക്കൊരിടം വരെ പോകാനുണ്ട്..."(എബി ) ഈ രണ്ടു ദിവസ