Aksharathalukal

❤കഥയറിയാതെ❤ - 5

ആരോമൽ ✍️

പാർട്ട്‌ : 5



കണ്ണുനീർ അപ്പോഴും തോർന്നില്ല ഒരു പേമാരിയെന്നപ്പോൽ...
ആ റൂമിലിരിക്കെ ശ്വാസം മുട്ടുന്നതുപോലെയവൾക്കു തോന്നി..

എബിയുടെ റൂമിൽ കയറിയപ്പോൾ കണ്ടു ഹെഡ്ബോര്ഡിൽ ചാരി വിനുവിന്റെ തലയിൽ തലോടുന്നവനെ...ഒന്നും മിണ്ടാതെ അവന്റെ മടിയിൽ തലവെച്ചുകിടന്നു...

അവനൊന്നും ചോദിച്ചില്ല... അറിയാമായിരുന്നു അവസാനം തന്റെ
മടിയിൽ കിടന്നേ ഇരുവരും ഉറങ്ങൂവെന്ന്...
ഒന്നു മന്ദഹസിച്ചുകൊണ്ട് ഇരുവരുടേയും
മുടിഴിയകളിൽ മൃദുവായി തലോടി...

---------------------------

"മതി നിർത്ത് ദിവസം രണ്ടായല്ലോ ഈ
ഇരുത്തം തുടങ്ങിയിട്ട് എഴുന്നേൽക്ക്..
നമുക്കൊരിടം വരെ പോകാനുണ്ട്..."(എബി )

ഈ രണ്ടു ദിവസവും അനി റൂമിനു പുറത്തേക്ക് ഇറങ്ങാതെ അതിനുള്ളിൽ
തന്നെ കുറ്റിയടിച്ചിരിപ്പായിരുന്നു

"ഞാൻ എങ്ങോട്ടും ഇല്ല...നിങ്ങള് പൊക്കോ..."

ബെഡ്ഷീറ്റിൽ കൈ ചുഴറ്റിക്കൊണ്ടവൾ
പറഞ്ഞു...അവരുടെ മുഖത്തേയ്ക്ക് നോക്കാനുള്ള ശേഷിയവൾക്കില്ലായിരുന്നു
തലക്കുമ്പിട്ടു തന്നെ അതേയിരിപ്പ് തുടർന്നു...കണ്ണുനീർ കാഴ്ച്ചയെ മങ്ങിച്ചു...

"പറ്റത്തില്ല നീ വന്നേ പറ്റൂ...ഇന്ന് രണ്ടിലൊന്നറിയണം...ഈ രണ്ടു ദിവസത്തിനിടക്ക് വേണമെന്ന് വെച്ചു നീ
വല്ലതും കഴിച്ചോ...?നിന്റെ കാര്യം പൊട്ടെന്നുവെക്കാം ഞങ്ങളോ...?നിനക്കു
വേണ്ടി പട്ടിണികിടക്കാനൊന്നും ഞങ്ങളെ കിട്ടത്തില്ല..."(വിനു)

ഇതല്ലാതെ അവളെ കൊണ്ട് വല്ലതും കഴിപ്പിക്കാൻ വേറെ വഴിയില്ലായിരുന്നു...
പറയുന്ന ഓരോ വാക്കിനും മനസ്സുക്കൊണ്ടൊരായിരം തവണ മാപ്പ്
ചോദിച്ചു...

"അതെന്തിനാ നിങ്ങൾ ഒന്നും കഴിക്കാതിരിക്കുന്നേ എനിക്ക് വേണ്ടിയാരും പട്ടിണി കിടക്കേണ്ട..."

അവൾക്കറിയാമായിരുന്നു ഈ പറയുന്നതെല്ലാം അവളെക്കൊണ്ട് വല്ലതുമൊക്കെ കഴിപ്പിക്കാനാണെന്ന്...

"ഓഹോ നിനക്കു വാശിയാണെൽ ഞങ്ങൾക്കുമുണ്ട് നിന്നേക്കാളേറെ വാശി
നോക്കിക്കോ ഞാനിന്നൊരു തുള്ളി വെള്ളം കുടിക്കത്തില്ല...പട്ടിണി കിടന്നു
ചത്താലും വേണ്ടില്ല..."(വിനു)

അവിടെയുണ്ടായിരുന്ന ഫ്ലവർ വേസ് എറിഞ്ഞുടച്ചുകൊണ്ടവൻ വാതിൽ തുറന്നു പുറത്തേയ്ക്ക് പോയി...

ഇതു കണ്ടതും അവൾക്ക് സഹിക്കാനായില്ല ഒന്നേങ്ങിക്കൊണ്ടവൾ ബെഡിൽ മുഖമമർത്തിക്കരഞ്ഞു...

"എന്നുമുതലാടാ നിനക്കു നിന്റെ ആറ്റേച്ചി
ചീത്തയായി തോന്നിയേ..."
അവർ പോയ വഴിയേ നോക്കിക്കൊണ്ടവൾ മെല്ലെ മൊഴിഞ്ഞു...

-----------------------------

"കാശെട് "(എബി)

"ന്ദോന്ന്..?"(വിനു )

"കാശേടുക്കാൻ"(എബി )

"എന്തിന്...?"(വിനു)

"പിന്നെ...നിന്റെ പെമ്പരന്നോത്തി വന്നു
അടക്കുവോ നീയീ പൊട്ടിക്കുന്നതിന്റെ ഒക്കെ കാശ്..."(എബി)

"അത് ഞാൻ കെട്ടിക്കഴിഞ്ഞിട്ട് അവൾ തന്നോളും...ഇപ്പൊ ഒരു ഡയറിയിൽ കണക്കെയുതി വെച്ചേക്ക്..."(വിനു)

കയ്യിലുള്ള കോക്ക് ഒരു സിപ് കുടിച്ചു... 

"കെട്ടും കെട്ടും നിന്നേ അപ്പുറത്തേ പറമ്പിലവൾ കെട്ടിത്തൂക്കും...എടാ നാണമുണ്ടോടാ നിനക്ക് കേട്ടുന്നവളെ കാശിനു ഞണ്ണാൻ...ഉണ്ടോന്ന്..."(എബി)

"നിക്കതിത്തിരി കുറവാ കുറച്ചു കടം തരുവോ.."(വിനു)

"എന്ത്..? "(എബി )

"ന്യാണം"(വിനു )

കുണുങ്ങിചിരിച്ചുകൊണ്ടവൻ മുഖം പൊത്തി

"എന്റെ ഈശോയേ ഇതെന്തിന്റെ കുഞ്ഞാണോ എന്തോ (ആത്മ )

പൊടുന്നനെ അവൻ വിനുവിന്റെ കൂളറിൽ
പിടിച്ചു തൂക്കിയെടുത്തു...

"എടാ വിടാടാ...വിടാൻ...അയ്യോ നാട്ടാരേ
ഓടി വരണേ എന്നെയീ കാലമാടാൻ ഞെക്കിക്കൊല്ലുന്നേ..."(വിനു)

"നേരത്തെ പറഞ്ഞ രണ്ടു ഡയലോഗ് നമ്മുടെ സ്ക്രിപ്റ്റിൽ ഇല്ലായർന്നല്ലോ...പറഞ്ഞത് പോട്ടെ ഫ്ലവർ വേസ്സും പൊട്ടിച്ച് കൊച്ചിനെ കരയിപ്പിച്ചിട്ട്...അതൊന്നു ഓക്കെയായി വരുവായിരുന്നു...അതിനെ പിന്നെയും കരയിപ്പിച്ചപ്പോൾ നിനക്ക് സമാധാനമായില്ലേ..."(എബി )

അടുത്തുള്ള സോഫയിലേക്ക് അവനെ എടുത്തെറിഞ്ഞു... ഒയർന്നുപൊങ്ങിക്കോണ്ടവൻ തലയൊന്നു കുടഞ്ഞു...

"ഇഞ്ചിഞ്ചായിട്ടു കൊല്ലാണ്ട് ഒറ്റയടിക്ക് കൊല്ലട കൊല്ലാൻ...നിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്റെ തലവിധി അല്ലാതെ എന്തു പറയാനാ... എന്റെ ദേവി എനിക്ക് ഈ ബുദ്ധി വാരിക്കോരി തരുന്ന സമയത്ത് അതിൽ നിന്ന് കുറച്ചു പോട്ടെ...ഒരു തരി മണി എങ്കിലും ഈ പൊട്ടന്റെ മണ്ടയിലോട്ട് ഇട്ടു കൊടുത്തുകൂടായിരുന്നോ..."(വിനു )

"അതിനു നിന്റെ ബുദ്ധിക്ക്‌ ഒന്നും ഇവിടെ യാതൊരു വിലയുമില്ല അത് ആർക്കും വേണ്ട ഈ മണ്ടയിൽ മുഴുവൻ കളിമണ്ണല്ലേ  അതിനി എനിക്ക് കിട്ടിയാൽ തലയിൽ ചിതലരിക്കൂലേ കുഞ്ഞാടേ..."(എബി )

വിനുവിന്റെ തോളിലൂടെ കയ്യിട്ടുക്കൊണ്ട് അവനെ ചേർത്തുനിർത്തി...

"അങ്ങോട്ട് മാറിനിക്കടാ ഇതിനുള്ള മറുപടി എനിക്ക് അറിയാത്തതുകൊണ്ടല്ല ഇപ്പോൾ ഒരു നല്ല കാര്യത്തിന് പോകുവല്ലേ എന്നു വിചാരിച്ചിട്ടാ...ന്റെ ആന്റപ്പൻ ഇന്നുംകൂടെ  വിളിച്ചിട്ടുള്ളു അങ്ങോട്ട്‌ വേഗം വരാൻ പറഞ്ഞിട്ട് അവിടെ ഏതോ പുതിയ സിസ്റ്റർ ജോയിൻ ചെയ്തിട്ടുണ്ടോലോ...നീ അപ്പോഴേക്കും മദർ പറഞ്ഞ ഫോർമാലിറ്റീസ് ഒക്കെ തീർത്തു പാർക്കിങ്ങിലോട്ട് അവനെയും കൂട്ടി വന്നാൽ മതി...
അപ്പോഴേക്കും "നാനന്ത നസ്രാണി കൊച്ചിനെ വളച്ചു ഓടിച്ചു മടക്കി കുപ്പിയിലാക്ക....കി... കും...ല്ല"

ബാക്കി പറയാതെ അവൻ പാതിയിൽ വെച്ച് വിഴുങ്ങി...ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലെയുള്ള അവന്റെ നിറുത്തം കണ്ടതും എബി അവൻ നോക്കുന്നിടത്തേക്കു നോക്കി...

അതാ ഒരു കൈയ്യകലത്തിൽ കുക്കറിന്റെ അടപ്പും പിടിച്ചുനിക്കുന്നു അനി...

"ഹല്ലേലൂയ സ്തോത്രം"(വിനു ആത്മ )

------------------------

"എനിക്കൊന്നും കേൾക്കണ്ട എല്ലാവരും
കൂടെ ചേർന്ന് എന്നെ പൊട്ടം കളിപ്പിക്കുവായിരുന്നല്ലേ..."(അനീഖ )

"ഞങ്ങളെക്കുറിച്ച് അങ്ങനെയാണോ നീ
വിചാരിച്ചു വച്ചിരിക്കുന്നേ...ഞങ്ങളെ മുത്തല്ലേടാ നീ...ആ നീ തന്നെ ഇങ്ങനെയൊക്കെ പറഞ്ഞാൽ നിക്ക്...
നിക്ക്...സഹിക്കാൻ പറ്റത്തില്ല..."(വിനു )

മൂക്ക് വലിച്ചുകൊണ്ട് എബിയുടെ തോളിൽ
മുഖമമർത്തി തുടച്ചു...

"ഓവറാക്കി ചളവാക്കാതെടാ തെണ്ടി..."

പല്ല് ഞെരിച്ചുകൊണ്ട് എബിയവന്റെ ചെവിയോരം വന്നു പറഞ്ഞു...

"ടാ ടാ മതിയെടാ ആക്കിയത്...ഞാൻ പൊട്ടിയൊന്നുവല്ല ഹും...എബി നിനക്കെങ്കിലും എന്നോട് പറയായിരുന്നില്ലേ ആൻഡോയെ കൊണ്ടു
വരുന്ന കാര്യം..."(അനീഖ )

ഇതു കേട്ടതും അവർ അവളുടെ ഇരുവശത്തായി വന്നിരുന്നു...

"അങ്ങനെ പറഞ്ഞിരുന്നേൽ ഞങ്ങടെ അനീഖക്കൊച്ചിന്റെ ഈ തക്കാളിപ്പഴം പോലോത്ത മുഖം ഞങ്ങൾക്ക് കാണാൻ പറ്റുവായിരുന്നോ..!(എബി )

"അതെയതേ...ഇപ്പൊത്തന്നെ രണ്ടാമത്തെ പ്രാവശ്യമാ ഈ ഫ്ലാറ്റിന്റെ ഓണർ വിളിച്ചത്..."(വിനു )

"എന്തിന്...? (എബി )

"ഇനി വെള്ളം നിറക്കാൻ സ്ഥലമില്ല ടാങ്ക് നിറഞ്ഞൂന്ന് പറഞ്ഞിട്ട്...അമ്മാതിരി
മോങ്ങലായിരുന്നല്ലോ ഇവൾ "(വിനു )

ഇതു കേട്ടതും അവളുടെ മുഖം വീർത്തു വീർത്തു വന്നു...
ഒരുമാത്ര അവളുടെയാ കുറുമ്പു നിറഞ്ഞ
മുഖം കാണെ അവർ ഓർത്തെടുക്കുവായിരുന്നു അവരുടെ കയ്യിൽ തൂങ്ങി നടന്നിരുന്ന ആ കൊച്ചു അനീഖയെ...

പൊട്ടിച്ചിരിച്ചുകൊണ്ടവർ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു...
ചിരി വന്നെങ്കിലും അവരിൽ നിന്നത് മറച്ചു പിടിച്ചുകൊണ്ട് മുഖം വെട്ടിച്ചു...

ഇതു കണ്ടതും അവരിരുവരും മുഖാമുഖം
നോക്കി ശേഷം അവളെ ഇക്കിളിപ്പെടുത്താൻ തുടങ്ങി...
പിടിച്ചു നിർത്താൻ നോക്കിയെങ്കിലും സാധിച്ചില്ല...

അവരെ തഴുകിപ്പോകുന്ന ആ ഇളം തണുപ്പുള്ള കുളിർ കാറ്റിൽ മുത്തുകിലുങ്ങും പ്രതിധ്വാനവും ഇഴുകിച്ചേർന്നു...


തുടരും...




 

 


കഥയറിയാതെ❤ - 6

കഥയറിയാതെ❤ - 6

4.8
1425

ആരോമൽ ✍️ പാർട്ട്‌ : 6 "അപ്പോ നീയെന്നോട് മിണ്ടത്തില്ലല്ലേ... ഉറപ്പാണല്ലോ..."(അനീഖ ) "ഇല്ലാന്ന് പര്ഞ്ഞില്ലേ...ന്നോട് മിണ്ടൂലേന്ന് ചോയ്ക്കാൻ നീ ന്റെയാരാ...? (ആൻഡോ ) ഫോർമാലിറ്റീസ് ഒക്കെ തീർത്തുകൊണ്ടവർ അവനേയുമായി പാർക്കിംഗ് ഏരിയയിലോട്ട് വന്നതാണ്... വിനുവും അവരെ കൂടെ ഓഫീസിൽ കയറാനായി നിന്നിരുന്നു...ഒരു കാൾ വന്നതുകൊണ്ടവൻ കയറാതെ കുറച്ചപ്പുറം മാറി നിന്നു സംസാരിച്ചു... "ഓഹോ അങ്ങനെയാണല്ലേ... "(അനീഖ ) കണ്ണുകുറുക്കി ഇടുപ്പിൽ കൈകുത്തി അവൻ നിൽക്കുന്ന അതേ ഭാവത്തോടെയവൾ ചോദിച്ചു... "ആ അങ്ങനെന്ന്യാ...നിക്ക് ന്റെ എബിനിച്ചാനിം വിനുച്ചാനിം മതി വേറെയാരിം വേണ്ടാ ഹു