Aksharathalukal

Mine forever❣ - 12

♡12♡



വന്നപ്പൊ തൊട്ട് ശ്രദ്ധിക്കുവാ നീ എന്താ അക്കുവിനെ ഒരു മെയ്ന്റ് ആക്കാത്തെ.... ഇത്ര എളുപ്പം കീഴടങ്ങിയാ....

റിനുവിന്റെ അടുത്തേക്ക് നിന്നോണ്ട് അക്കു കേൾക്കാത്ത വിധത്തിൽ നാച്ചു അവളോട് ചോദിച്ചു....അവന്റെ പതുങ്ങല് കണ്ട് അക്കു നെറ്റിചുളിച്ചു നോക്കി.....

എന്തിനാ നാച്ചൂ വെറുതെ....അവന് ഞാനൊരു ഇറിറ്റേഷൻ ആണ്....പിന്നെന്തിനാ.....ഇതുവരെ ആരോടും തോന്നാത്ത ഒരു ഫീലിങ്ങ്സ് അവനോട് തോന്നി, തുറന്നു പറഞ്ഞുള്ള സ്വഭാവമായോണ്ട് അവനോട് പറഞ്ഞു.....ഇതിനോടകം എത്രയോ തവണ ഞാനവന് മാച്ച് അല്ലെന്ന് അവൻ പറഞ്ഞു കഴിഞ്ഞു...അതു തന്നെയാ ശരി....ഹാ എന്തായാലും ഇനി ഞാനാര്ക്കും ഒരു ബാധ്യത ആവില്ല ആരും ഞാൻ കാരണം ബുദ്ധിമുട്ടണ്ട.....

അവനെ ഫിലാക്കാൻ കുറച്ചു ഉച്ചത്തിൽ തന്നെ പറഞ്ഞതാണേലും അവള്ക്ക് ശരിക്കും മനസ്സിൽ തട്ടിയിരുന്നു......

ഞാൻ ചോദിച്ചത്.....സോറി😒

ഏഹ് അത് കുഴപ്പമില്ലടാ.....

കുഴപ്പമില്ലെങ്കി കുഴപ്പമില്ല... ഞാനൊന്ന് ന്റെ നസിയെ കണ്ടിട്ടുവരാ😁

ഹാ അത് കുഴപ്പാണ്.....
മുറിയിലേക്ക് പോവാൻ നിന്ന നാച്ചുവിന് മുന്നിൽ നിന്ന് അവൾ തലയാട്ടി...

ദേ..ഒരുമാതിരി😖...

ഒരു മാതിരിയുമില്ല.....അവളൊന്ന് ഓക്കെ ആവട്ടേ....എന്നിട്ട് മോന് അവളെ കാണാട്ടോ.....

നിനക്ക് അസൂയയാടി പട്ടി😫

അസൂയ അല്ല... എനിക്ക് അവളെ കണ്ട് കൊതിതീർന്നിട്ടില്ല ...നിന്റെടുത്ത് വിടാൻ എനിക്ക് നല്ല പേടിയുണ്ടേയ്......

😁ഞാൻ പറഞ്ഞില്ലേ ഞാൻ ഡീസന്റാടീ......

പിന്നെഹ്....അത് അറിയാവുന്നത് കൊണ്ടാ പോണ്ടാന്ന് പറഞ്ഞേ😁......

ഒന്ന് ഓളെ കണ്ട് അപ്പൊതന്നെ വരാ......പ്ലീസ്

ടാ ഇയ്യൊന്ന് മനസ്സിലാക്ക്....നീ നസി എന്ന് വിളിച്ചതാണ് അവള്ക്ക് നേരത്തെ ഒരു ഷോക്കുണ്ടാവാൻ കാരണം.....അവള് എണീറ്റു കഴിഞ്ഞാ എന്താവും പ്രതികരണം എന്നു പറയാൻ പറ്റില്ല..... അവളൊന്ന് റിലാക്സ് ആയ ഉടനെ ഞാൻ നിന്നെ വിളിച്ച് അറിയിക്കാം പോരെ....

ഓക്കെ😒ടാ അക്കു വാടാ പോവാ.....

ഹ്മ്....

'എന്ത് പറഞ്ഞിട്ടെന്താ ഈ തെണ്ടീടെ ഉള്ള് മുഴോൻ കരിങ്കല്ലാന്നാ തോന്നുന്നേ🤢😭ഒരു കൂസലുമില്ലാണ്ട് പോവുന്നത് നോക്കാ...വെറുതെ വായേത്തെ വെള്ളം വറ്റിയത് മിച്ചം😪'അക്കുവിന്റെ പോക്ക് കണ്ട് അവൾ ആത്മകതം കൊണ്ടു.....

നീ ചെല്ല് ഞാനിപ്പൊ വരാ വൺ മിനിറ്റ്......
നാച്ചുവിനോട് പറഞ്ഞു അക്കു തിരികെ വീട്ടിലേക്ക് നടന്നു....അവൻ വരുന്ന കണ്ട് റിനു'മോളേ മനസ്സിൽ ലഡു പൊട്ടി🤭 '

റിനൂ....

അവന്റെ ആർദ്രമായ ശബ്ദം അവളുടെ കാതിലൂടെ കടന്ന് ശരീരം മുഴുവൻ ഒരു കുളിര് പരത്തി...

ഹ്മ്🤩

നീ നേരത്തെ പറഞ്ഞതൊക്കെ ഇല്ലേ....

അവൻ അവളുടെ മുഖത്തേക്ക് തന്നെ ഇമചിമ്മാതെ നോക്കികൊണ്ട് ചോദിച്ചതും അവൾ സന്തോഷത്തോടെ അതിലുപരി ആകാംഷയോടെ അവനിലേക്ക് തന്നെ നോട്ടം പായിച്ചു.....

നീ പറഞ്ഞതൊക്കെ ശരിയാണോ...നിനക്ക് ഞാൻ അവോയ്ഡ് ചെയ്യുമ്പോ ഒരുപാട് ഫീൽ ചെയ്യുന്നുണ്ടോ

'ഇതൊക്കെ ഇപ്പഴെങ്കിലും മനസ്സിലായല്ലോ😪.....'

ഹഹഹ.....

പെട്ടെന്ന് അവന്റെ മുഖഭാവം മാറി അവൻ പൊട്ടിച്ചിരിച്ചതും റിനു വായയും തുറന്നു വെച്ച് അന്തംവിട്ട് അവനെ നോക്കി....

എന്നാലേ നീ അങ്ങ് സഹിച്ചേക്ക്...നിനക്ക് ഫീലായ ദേ എനിക്ക് പുല്ലാ....ഓരോന്ന് ഇറങ്ങിക്കോളും ഓരോ ഡോഗ്ഷോ കൊണ്ട്😏.....

എന്നും പറഞ്ഞ് ഓൻ പുച്ഛിച്ചു പോയതും അവളതേ നിൽപ്പ്തന്നെ നിന്നോയി.....

ഒന്ന് തലകുടഞ്ഞു കൊണ്ട് പോയബോധം തിരിച്ചെടുത്തതും അവൻ വണ്ടി തിരിക്കുന്നതാ കണ്ടത്.....

പട്ടി ഷോ നിന്റെ കെട്ട്യോള്ടെ കുട്ടിടെ തന്തയാടാ കാട്ടുന്നേ .....പട്ടി😡നീ കണ്ടോ ,നിന്നേക്കാൾ ഗ്ലാമറുള്ള നിന്റെ ഒലക്കമ്മല ജാഡയും കോപ്പും ഒന്നുമില്ലാത്ത ഒരുത്തനെ കെട്ടി ഞാൻ നിന്റെ മുന്നിൽ വന്ന് 'പോ അണ്ണാച്ചി പിന്നെ വാ'എന്നു പറയും😏.....

😡

നീ പോടാ ജാഡപോലീസെ.....നിന്നെ ഞാൻ ഡൈവോഴ്സ് ചെയ്തു.....I hate you.... I hate you... I hate you....

ഹോ...താങ്കൂ സോമച്ച്......

അവൻ അവളെ പുച്ഛിച്ചു കൊണ്ട് ഷർട്ടിൽ തൂക്കിയിട്ടിരുന്ന കൂളിംഗ്ലാസ് എടുത്ത് വെച്ച് വണ്ടി പുറത്തേക്ക് ഇറക്കി.....അവൾ ദേഷ്യത്തോടെ ഒന്നു ചുറ്റും നോക്കി അവിടെ കണ്ട കല്ലെടുത്ത് വണ്ടിക്ക് എറിഞ്ഞു......








പടച്ചവനെ എൻറെ വണ്ടി😳....

അനുഭവിച്ചോ നിൻറെ ഫ്രണ്ട് അല്ലേ😏

😒

അല്ലാ....അപ്പൊ നീയും മുബിയും തമ്മിലുള്ള വിവാഹം എന്നാ നടന്നേ......

അത്... അവൾ നാട്ടിലേക്ക് തിരിച്ചു വരുന്ന ദിവസം.....
അന്ന് ഭയങ്കര സെൻറി ആയിരുന്നു അവള്....ഓളെ ഞാൻ മറക്കുന്നും അങ്ങോട്ട് വരില്ലന്നും തുടങ്ങി... മനുഷ്യനെ ഭ്രാന്ത് വരുന്നായപ്പോ അതിനെ കൊണ്ടുപോയി രജിസ്റ്റർ ഓഫീസിൽ പോയി മേരേജ് രജിസ്റ്റർ ചെയ്തു.......

ഓഹോ... നിനക്ക് ഇത്രക്ക് ധൈര്യമൊക്കെ ഉണ്ടായിരുന്നോ....

പിന്നല്ല😎ഈ😁 അപ്പത്തെ എടുത്തു ചാട്ടത്തിൽ ചെയ്തതാ മുത്തേ😫 ഇപ്പോഴത്തെ അവളിതറിഞ്ഞ, അവളുടെ ഫാമിലി അറിഞ്ഞാ എന്താവോ ന്തോ😨

ബെസ്റ്റ്🤣

ആദ്യം ആ കോപ്പിലെ കേസൊന്ന് തീരണം.. എന്നിട്ട് വേണം അവളെ നിക്കാഹും കഴിച്ച് സെറ്റാവാൻ....

ഹോ വെൽ പ്ലാനാണല്ലോ😄

യ്യായ്യാ....അല്ല നിന്റെ ഹാലെന്താ....

എന്തേ...

ആ റിനു...പാവം ഉണ്ടടാ....

ഇയ്യ് ആ മാറ്റർ വിട്ടാ...ഒന്നു ചൂടായപ്പോത്തിനും അവള്ടെ തനി സ്വരൂപം കണ്ടാ....

😁'വല്ല ആവശ്യവും ഉണ്ടായിരുന്നോ...കെട്ട് കഴിഞ്ഞു സ്വഭാവം പുറത്തെടുത്താ മതിയായിരുന്നില്ലേ പൊട്ടത്തി'

ഈ പെണ്ണെന്ന വർഗ്ഗത്തെ തന്നെ വിശ്വസിക്കാൻ ഒക്കൂല.....

ഓഹ്...അപ്പൊ നീ കെട്ടുന്നേ ഇല്ലേ...

നാച്ചു അത് ചോദിച്ചതും അക്കുന്റെ ഫോൺ റിങ്ങ്ചെയ്തു....

അവൻ വണ്ടി സൈഡാക്കി കാൾ അറ്റന്റ് ചെയ്തു ഫോൺ കാതോടടുപ്പിച്ചു......

ഹലോ....

ഹാലോ ഓഫീസർ....
അയാൾ വിളിക്കുന്നത് കേട്ട് അവൻ ഫോണിലേക്ക് ഒന്നുകൂടി നോക്കി....

ഇതാരാണ് സംസാരിക്കുന്നത്....

നീ തേടുന്ന ആള് തന്നെയാ......

മനസ്സിലായില്ല....

Dr.manesh, Dr.rahul Nasilaനേഴ്സ് ,Avandikaനേഴ്സ് ഇവരെ അറിയോ.....

അയാൾ പറയുന്നത് കേട്ടതും അവൻ നാച്ചുവിനെ ഒന്ന് നോക്കി ഫോൺ സ്പീക്കറിലിട്ടു....

അവരെ കൊന്നത് ഞാൻ തന്നെയാ....അവര്ക്ക് മരണത്തിൽ കുറയാത്ത ശിക്ഷയില്ല അതുകൊണ്ട് എനിക്ക് അവരെ കൊല്ലേണ്ടിവന്നു....ഇനി രണ്ടു ആളുകൾക്ക് കൂടി ശിക്ഷ നടപ്പാക്കാനുണ്ട്........

കോൺഫിഡൻസ് ആവാം ഓവർ കോൺഫിഡൻസ് ആപത്താണ്......നിനക്ക് ഇവരുമായുള്ള ബന്ധമൊന്നും അറിയില്ലെങ്കിലും നിന്നിലെന്തോ ഒരു പക ഉണ്ടെന്ന് അറിയാം.......കൂടാതെ നിന്റെ ഈ ഒരു കാളിലൂടെ അന്ന് ബാങ്ക്കൊള്ള നടത്തിയ ഹസൻ,ലാസിം,വിവേക് എന്നിവരെ നിനക്ക് അറിയാമെന്നും മനസ്സിലായി.......


അവൻ പറയുന്നത് കേട്ട് ഞെട്ടിയ ആ കറുപ്പുരൂപം ഓടിച്ചിരുന്ന വണ്ടി ഡസൻ നിർത്തി.......

നീ ടെൻഷനാവണ്ട....അവര് മൂന്നുപേര് ചെയ്ത തെറ്റ് മറക്കാൻ നീ , അവര് കൊള്ളയടിച്ചതിനുള്ള എല്ലാ തെളിവുകളും എത്ര പ്രയാസപ്പെട്ടാ നശിപ്പിച്ചത്....അതുകൊണ്ട് അവരെ ഞാൻ പെട്ടെന്നൊന്നും മാധ്യമത്തിന് വലിച്ചുകീറാൻ ഇട്ടുകൊടുക്കില്ല.....എന്താ നിന്റെ അഭിപ്രായം.......

പ്ലീസ്....അവരാണ് കൊള്ളയടിച്ചതെന്ന് ഈ ലോകത്തെ അറിയിക്കരുത്......

ഇത്ര വേഗം നീ സെന്റിയായോ.......മറ്റുള്ളവരെ കൊല്ലുമ്പഴൊന്നും ഈ ചിന്ത ഇല്ലേ....അവർക്കുമില്ലേ ജീവിതം........

അവരത് ആർഹിക്കുന്നില്ല.......

ഹോ....നീ ഉടനെ ഞങ്ങള്ക്ക് കീഴടങ്ങിയാൽ സത്യങ്ങളൊക്കെ ഞങ്ങള്ക്ക് ബോധ്യമായാൽ ഒരുപക്ഷേ... ആ മൂന്നുപേരും മരിക്കുന്നതിന് മുമ്പ് ചെയ്ത ആ ക്രിമിനൽ കുറ്റം ഈ ലോകത്തിൽ നിന്നും മറച്ചുവെക്കാനായേക്കും....

ഞാൻ കീഴടങ്ങാം...ബട്ട് ആ രണ്ടുപേരെ കൂടി എനിക്ക് കൊല്ലണം......

ഹോ...എന്നാൽ നീ നിന്റെ ജോലി ചെയ്തോ ഞാൻ എന്റെ ജോലി ചെയ്തോളാം......

ഓക്കെ.....അപ്പൊ ഇന്ന് രാത്രി പത്തുമണിക്ക് മുമ്പെ ഡോക്ടർ
രാഘവിനുള്ള വിധി ഞാൻ നിർണയിക്കും....നിനക്ക് രക്ഷിക്കാൻ കഴിയുമെങ്കിൽ രക്ഷിക്ക്😡.......

ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തുകൊണ്ട് ആ കറുപ്പ് രൂപം കണ്ണട അഴിച്ചു വെച്ച് സീറ്റിലേക്ക് ചാരിയിരുന്നു.....മിഴികൾ പതിയെ ചിമ്മിയടച്ചതും കഴിഞ്ഞു പോയ ഓർമ്മകൾ എല്ലാം മുന്നിൽ തെളിഞ്ഞു വന്നു കണ്ണുനീർ കവിളിനെ തഴുകി നിലത്തേക്ക് പതിച്ചു......




{തുടരും......}


Mine forever❣ - 13

Mine forever❣ - 13

4.8
3347

♡13♡ ഓക്കെ.....അപ്പൊ ഇന്ന് രാത്രി പത്തുമണിക്ക് മുമ്പെ ഡോക്ടർ രാഘവിനുള്ള വിധി ഞാൻ നിർണയിക്കും....നിനക്ക് രക്ഷിക്കാൻ കഴിയുമെങ്കിൽ രക്ഷിക്ക്😡....... ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തുകൊണ്ട് ആ കറുപ്പ് രൂപം കണ്ണട അഴിച്ചു വെച്ച് സീറ്റിലേക്ക് ചാരിയിരുന്നു.....മിഴികൾ പതിയെ ചിമ്മിയടച്ചതും കഴിഞ്ഞു പോയ ഓർമ്മകൾ എല്ലാം മുന്നിൽ തെളിഞ്ഞു വന്നു കണ്ണുനീർ കവിളിനെ തഴുകി നിലത്തേക്ക് പതിച്ചു...... -------------------------------------- ജാൻ.... മുബി ഞെട്ടി എണീറ്റിരുന്നു.... ഹ്.... അവളുടെ ശബ്ദം കേട്ടു റിനു വേഗം ഓടിയെത്തി....ശ്വാസം തുടരെതുടരെ നിയന്ത്രണമില്ലാതെ എടുക്കുന്നവളെ പുറം തടവി റിനു പതിയെ സമാധാനിപ്പിച