Part 9
✒️ Ayisha nidha
*Yes, I'm in love with her... I'm madly in love with her*
*അതെ, ഞാൻ അവളുമായി പ്രണയത്തിലാണ്. അവളെന്നാൽ എനിക്ക് ഭ്രാന്താണ്.*
മാക്രിയെയും ആലോചിച്ചു എപ്പോഴോ.. ഉറക്കിലേക്ക് വഴുതി വീണു.
🍁🍁🍁
ഫറുക്ക പറഞ്ഞിട്ടാ.. ഓലെ പെങ്ങൾ ഉറങ്ങിയോന്ന് ഞാൻ പോയി നോക്കിയത്.
But ഒട്ടും പ്രതീക്ഷിക്കാതെ എന്റെ തലയിൽ ആ വൈസിൻ വന്ന് വീണു.
ഞാൻ നില വിളിക്കുകയും ചെയ്തു. എല്ലാരും വന്ന് എന്നെ പിടിച്ചു ബെഡിലിരുത്തി പിന്ന കണ്ണ് തുറന്ന് നോക്കിയപ്പോ.. ഞാൻ ഞെട്ടി പോയി. കാരണം ലനു അവൾ എന്താ.. ഇവിടെ. പിന്ന ഓൾ എന്തിനാ.. കളവ് പറഞ്ഞത് എല്ലാം കൂടി ആലോചിച്ചു ഉറക്ക് കിട്ടുന്നില്ല.
"ഫറൂക്ക "
മ്മം
"ഇങ്ങൾ ഉറങ്ങിയോ..."
ഓഹ്
"ന്നിട്ട് ഇങ്ങൾ ന്താ.. സംസാരിക്കുന്നത്"
ടി പെണ്ണേ ഒന്നങ്ങ് തന്നാലുണ്ടല്ലോ... വിളി കേട്ടതിന് ശേഷം ഉറങ്ങിയോന്ന് ചോദിക്കുന്നോ
"ഈൗ ചോറി"
ആഹ് എന്താ..
"എന്ത്"
നീയെന്തിനാ... വിളിച്ചെ
"അത്... അത് പിന്നേ "
ഏത് പിന്നേ 🤨
"അത് പിന്നേ ഒന്നുല്ല ഇങ്ങൾ ഉറങ്ങിക്കോളി "
അങ്ങനെ പറഞ്ഞാലെങ്ങനയാ.. നീ ചോദിക്കാൻ വിചാരിച്ചത് ചോദിക്ക്
"അത്"
ഇങ്ങന ചോദിക്കാനാണേ വേണ്ട. ഞ്ഞി ന്തിനാ.. അത്, ഇത് , പിന്നേ എന്ന് പറഞ്ഞ് കളിക്കുന്നേ സ്ട്രയിറ്റായിട്ട് കാര്യം പറ.
ഞാൻ ശ്വാസം ഒന്ന് വലിച്ച് വിട്ട് കാര്യം ചോദിച്ചു.
"ലനു ശെരിക്കും ഇങ്ങളെ പെങ്ങൾ ആണോ.."
അത് ന്താ.. ഇയ്യ് അങ്ങനെ ചോദിച്ചെ 🤨
"അത് പിന്നേ ഓൾ പറഞ്ഞീനും ഓളെ ഫാമിലി മരിച്ചു പോയി എന്ന് അതാ.. ഞാൻ ചോദിച്ചേ😓"
മ്മം. എന്തായാലും നീയും അറിയേണ്ടതല്ലെ ഓൾ ഞങ്ങൾക്ക് ശെരിക്ക് പെങ്ങൾ ആണ്. ബട്ട് ശെരിക്ക് പെങ്ങൾ അല്ല.
"ഏഹ് 🙄"
😁😁
അതായത് ഓൾ ശെരിക്കും ഞങ്ങളെ പെങ്ങൾ അല്ല. ബട്ട് ഓളെ ഞങ്ങൾ സ്വന്തം പെങ്ങളായിട്ടാ കാണുന്നത്.
"ഓഹ് അങ്ങനെ"
ആഹ് അങ്ങനെ
"അല്ല ഇങ്ങൾക്ക് ഓളെ എങ്ങനെയാ.. കിട്ടിയത്."
ഇവിടെ വാടകക്ക് താമസിക്കാൻ വന്നതാ.... പിന്നേ പോയില്ലാ..
"മ്മം"
ന്നാൽ മോൾ ഉറങ്ങിക്കോ.. ട്ടോ..
"ആഹ്"
അങ്ങനെ ഫറുക്കാനെ കെട്ടിപിടിച്ചുറങ്ങി. നേരം വെളുത്തപ്പോ.. മുതൽ ലനുനേ ഞാൻ കണ്ടില്ല.
ഉമ്മയോട് (ഫറുന്റെ ഉമ്മ) ചോദിച്ചപ്പോ.. രണ്ട് മണി വരെ ഓളെ നോക്കണ്ടാന്ന്.
ഇന്ന് ഞായർ ആയോണ്ട് ക്ലാസ് ഇല്ല. നാളെ മുതൽ ഞാനും ക്ലാസിനു പോവും.
ബട്ട് ഇന്ന് ഫറൂക്ക പറഞ്ഞ് നാളെ ലീവ് ആക്കണംന്ന്.
കാരണം എന്താന്നോന്നും പറഞ്ഞില്ല.
കുറെ ചോദിച്ചു അപ്പോ.. പറഞ്ഞ് ലനു വരട്ടെ എന്നിട്ട് പറയുംന്ന്.
ഹാ... അപ്പോ... അത്രയും നേരം വെയിറ്റ് ചെയ്യാ...
അങ്ങനെ ഇവിടെള്ള എല്ലാരും എവിടെക്കോ... പോയി.
പിന്ന ഉമ്മയും മേമയും (സിയുന്റെ ഉമ്മ) ഉമ്മുമ്മയും ഞാനും കൂടി ഇരുന്നു കത്തിയടിച്ചു.
കുറച്ച് കഴിഞ്ഞ് എല്ലാരും വന്ന് പോവുമ്പോ.. ഉള്ള വേഷത്തിലല്ല തിരിച്ചു വരുന്നത്.
ആകെ ചളിയും കറയും പിടിച്ച ഷർട്ടും മുണ്ടും. കണ്ടിട്ട് പാടത്ത് പണിക്ക് പോയി വന്ന ലുക്കുണ്ട്.
4 ബോയ്സും കൂടി മുകളിലേക്ക് കയറി പോയി. ഉപ്പാര് ഒന്നും വന്നില്ല.
പിന്ന ദേ വരുന്നു. അതും ലനുനെ തോളിലെറ്റി കൊണ്ടു.
നാലും കൂടി വല്ല മരത്തടിയും കൊണ്ട് പോകുന്ന പോലെ ഏലയ്സാ.. എന്നോക്കെ പാടി പൊക്കി കൊണ്ടോരാ... പാവം ലനു ഓൾ ഒടുക്കത്തെ ഉറക്കും.
ഭൂമി കുലുങ്ങിയാൽ പോലും എഴുന്നേൽക്കില്ല അമ്മാതിരി ഉറക്കാ.. പെണ്ണ്.
🍁🍁🍁
ഹൈ readers ന്നേ ഇങ്ങൾക്ക് അറിയൂലെ ഞാനാണ് അബ്ദു റസാഖിന്റം ഫാത്തിമ അബ്ദു റസാഖിന്റം മൂത്ത മകൻ സഫ്വാൻ . സഫൂന്ന് വിളിക്കും. എനിക്ക് ഒരു തലതിരിഞ്ഞ അനിയനാ.. ഉള്ളെ സിയാൻ എന്ന സിയു.
ഇന്ന് രാവിലെ തന്നെ എഴുന്നേറ്റ് ഫുഡടി ഒക്കെ കഴിഞ്ഞ് ഞങ്ങൾ 4 boys പുറത്ത് പോയി.കുറച്ച് പണിയുണ്ടായിരുന്നു.
പിന്ന ഞായർ ആയോണ്ട് ഇന്ന് പറമ്പിൽ പണിയുണ്ട്. അത് 2 മണി കഴിഞ്ഞ പിന്നേ ഫുഡടിക്കാൻ നേര വീട്ടിൽക്ക് പോവും പിന്ന തിരിച്ച് പോക്ക് മിക്ക ദിവസവും ഉണ്ടാവാറില്ല. വീട്ടിലെത്തി നേര മുത്തിന്റെ റൂമിൽക്ക് വിട്ടു.
വാതിലിൽ കൊട്ടിയപ്പോ കുറച്ച് കഴിഞ്ഞ് ഉറക്കച്ചുവടോടെ ഓൾ ഡോർ തുറന്ന് വീണ്ടും പോയി ഉറങ്ങി.
പിന്ന ഒന്നും നോക്കീല്ല ഞങ്ങൾ ഓളെയും പൊക്കി താഴെ സിമ്മിങ് പൂളിൽ കൊണ്ടിട്ടു.
🍁🍁🍁
ഫോണിൽ നിന്ന് ശബ്ദം കേട്ട് ഞാൻ ഞെട്ടി പോയി.
പിന്ന ഞാൻ തിരിഞ്ഞു കിടന്നു.
അപ്പോ ഹലോ.. ടി.. എന്നോക്കെ കേട്ട് നമ്മക്ക് ദേഷ്യം വന്നു.
*താങ്കൾ വിളിക്കുന്ന വ്യക്തി ഇപ്പോ.. ബിസിയാണ്. അതിനാൽ വൈകുന്നേരം 5 മണിക്ക് വിളിക്കൂ.*
എന്ന് പറഞ്ഞ് കിടന്നു. പിന്ന ഡോറിലെ തുരുതുരെയുള്ള കൊട്ട് കേട്ട് തുറന്ന് കൊടുത്തു ഞാൻ പിന്നേയും ഉറങ്ങി.
പിന്ന മേലാകെ തണുപ്പ് തോന്നി അതോടൊപ്പം മൂക്കിലും ചെവിലും ഒക്കെ വെളളം കേറിയപ്പോ കണ്ണ് തുറന്ന് നോക്കി. അപ്പളല്ലെ നമ്മൾ ആ സത്യം മനസ്സിലാക്കിയത്. നമ്മൾ ഇപ്പോ.. നിക്കുന്നത് വെള്ളത്തിലാ..
ഞാൻ തല പൊക്കി മുമ്പോട്ട് നോക്കിയപ്പോ.. നാലെണ്ണം നല്ല ക്ലോസപ്പിന്റ പരസ്യം കാണിച്ച് നിക്കാ..
നിക്കടാ.. അവിടെ എന്ന് പറഞ്ഞ് ഞാൻ പൂളിന്ന് കേറി.
പൂളിനു ചുറ്റും ചെറിയ വേലി പോലെ തറ കെട്ടിക്ക് അതിനു ചുറ്റും ഞാൻ അവരെ പിന്നാലെ ഓടി.
അപ്പോയ അത് സംഭവിച്ചത്!!
💕💕💕
(തുടരും)