Part 10
✒️ Ayisha nidha
അപ്പോയ അത് സംഭവിച്ചത്!!
എന്താ.. സംഭവിച്ചത് എന്നല്ലെ ഇങ്ങൾ നോക്കുന്നത് അത് എന്താന്ന് വെച്ചാൽ.. ഇങ്ങോട്ട് നോക്കി ഹലോ.. ദാ..ഇവിടെ താഴൊട്ട് നോക്ക്. ഇങ്ങൾ ഇത് എവിടെക്കാ നോക്കുന്നത്.
ഓഹോ.. ഇങ്ങൾ ന്റെ ചെക്കൻമാരെ വായിനോക്കാല്ലെ. ബ്ലടി വായിനോക്കീസ് ഉളുപ്പുണ്ടോ.. റീഡേയ്സേ ഇങ്ങൾക്ക് പാവം ഞാൻ ഇവിടെ എഴുന്നേൽക്കാൻ കഷ്ടപ്പെടാ.. ചെക്കന്മാരെ കണ്ടപ്പോ..ഇങ്ങൾക്ക് ഞമ്മളെ വേണ്ടലെ അയക്കോട്ടെ ട്ടോ...🥺
ഇനി ഇങ്ങളോട് ഞാൻ മിണ്ടൂല🤐
"ടാ.. പൊട്ടൻ സിയു എന്നേ എഴുന്നേൽപ്പിക്കടാ..."
എന്തോന്ന വിളിച്ചെ (സിയു)
"അത് പിന്ന സിയൂന്ന് വിളിച്ചതാ.."
ആഹ് ന്നും പറഞ്ഞ് സിയു നമ്മളെ എഴുന്നേറ്റ് നിർത്തിച്ചു.
അല്ല ഞാനെങ്ങനയാ ... വീണത് എന്നറിയോ.. ഇല്ലല്ലേ ന്നാ.. പോരി.. ഞാൻ പറഞ്ഞ് തരാം.
അത്ണ്ടല്ലോ.. ഞാൻ ഓടിയപ്പോ.. എന്റെ മേലിലുള്ള വെള്ളം നിലത്തായി അതിൽ ചവിട്ടി സ്ലിപ്പായി മൂക്കും കുത്തി വീണു.
പക്ഷെ മൂക്ക് ഇടിച്ചത് നിലത്തല്ല മക്കളെ പിന്നേയേവിടാന്നോ.. ആ അജു തെണ്ടിന്റെ മുഖത്ത് എന്റെ ചുണ്ട് അറിയാണ്ട് ഓന്റെ ചുണ്ടിൽ തട്ടി.
പോയി... പോയി... എല്ലാ.. ഇമേജും പോയി.
ആ ഷോക്കിൽ ഞമ്മൾ പിന്ന കുറച്ച് നേരം അനങ്ങിയില്ല. പിന്ന ചുണ്ട് എടുത്തു മാറ്റി എഴുന്നേൽക്കാൻ നോക്കിയപ്പോ പറ്റുന്നില്ല. അജു അപ്പോ.. തന്നെ എന്നേയും കൊണ്ട് മറിഞ്ഞു. ഇപ്പോ.. ഞാൻ താഴെയും ഓൻ ന്റെ മേലയും കിടക്കാ... ഞാൻ ഓനേ തന്നെ ഇങ്ങനെ നോക്കി നിന്നു അല്ല സോറി കിടന്നു. പെട്ടന്ന് തന്നെ ഓൻ എഴുന്നേറ്റ് നിന്നു. അതിനു ശേഷമുള്ളതാ ഇങ്ങൾ ഇപ്പം കണ്ടത്. ഒക്കെ ഇപ്പോ.. ക്ലിയറായോ....
ടാ.. പോയി കുളിച്ചിട്ട് വാടി (സിനു)
"അതല്ലെ ഇപ്പോ.. കഴിഞ്ഞത് "
അയ്യേ അപ്പോ.. ഇത് നീ കുളിയായിട്ട് എടുത്തോ.. (സിനു)
"പിന്നല്ല"
ഡി പോയി പല്ല് തേക്ക് ഇങ്ങനെ മണപ്പിക്കല്ലെ (സിയു)
"ടാ ..സിനു നീ പോയി എന്റെ ഡ്രസ് എടുത്ത് വാ.. അവിടെ രണ്ട് ചുയിങ്കം കാണും അതും പിന്ന എന്റെ ഫോണും കൂടി വേണം ട്ടോ.."
സിനു നമ്മളെ നോക്കി കണ്ണുരുട്ടി പോയി.
ടി.. തല തോർത്ത് അല്ലെ പനി പിടിക്കും (സഫു)
"എന്നേ കൊണ്ടോന്നും വയ്യ തല തുവർത്താൻ അത് അങ്ങനെ തന്നെ ഉണങ്ങി ക്കോളും"
ടി വെണ്ടാട്ടോ തല തുവർത്ത് (സിയു)
"പറ്റത്തില്ല തലയിലെ വെള്ളത്തിനു ഭയങ്കര ജാഡയ "
അത് ന്താ.. (സഫു)
"എത്ര തുടച്ചാലും പോവത്തില്ലാന്നേ"
ഓഹോ..അത് അന്നോടുള്ള മുഹബത്തോണ്ടായിരിക്കും ന്തായാലും തല തുവർത്ത് (സിയു)
"പറ്റത്തില്ല "
എങ്കി ഇവിടെ ഇരി എന്ന് പറഞ്ഞ് സിയു നമ്മളെ അവിടെ ഇരുത്തി തല തുവർത്തി തന്നു.
അപ്പോ.. സിനു ഡ്രസ് എടുത്ത് വന്നു. ഫറു ഫോൺ ചെയ്തു കഴിഞ്ഞും വന്ന് ബാക്കി എല്ലാരും ഇവിടെ തന്നെ ഉണ്ട്.
എല്ലാരും വേഗം റെഡിയായ് വാ.. (ഫറു)
"എവിടെ പോവാ.."
കല്യാണത്തിന് ട്രസ്സ് എടുക്കാൻ (ഫറു)
ഹേ കല്യാണോ.. റബ്ബേ ഞാൻ പെട്ടു. ഈ കല്യാണം എങ്ങനേലും മുടക്കണല്ലോ.. റബ്ബേ നീ സഹായിക്കണേ പടച്ചോനേ.
ആരാ മോനേ വിളിച്ചത് (മുത്തുമ്മ)
ഷാദിന്റെ വീട്ടിന്നാ.. ഓർക്ക് വരാൻ കഴിയില്ല പിന്ന വന്ന് ചെക്കനെം പെണ്ണിനേം കണ്ടോളാന്ന്.
ഹാവു രക്ഷപ്പെട്ടു ഓര് വന്നാ.. എന്റെ അവസ്ഥ യാ.. അള്ളാ.. ആലോചിക്കാൻ കൂടി വയ്യ🤕
ഇന്ന ഡ്രസ്സ് പോയി മാറ്റ് (സിനു)
"അപ്പോ.. ചുയിങ്കം "
ഇന്നാ.. (സിനു)
"എന്തിനാടാ ഇത്ര കലിപ്പ് പല്ല് തേക്കാത്തേതിനോ അതിനല്ലേ ചുയിങ്കം ഉള്ളത് ഇത് കഴിച്ചാ... പിന്ന ഒരു പ്രശ്നവുമില്ല."
മ്മം അന്നോട് പറഞ്ഞിട്ട് ഒരു കാര്യാവുമില്ല (സിനു)
"😁😁"
ഇളിക്കാണ്ട് പോയി മാറ്റടി (ഫറു)
"ആഹ് പോവല്ലെ" എല്ലാരേം നോക്കി ഒന്ന് പുച്ഛിച്ച് ഞാൻ റെഡിയാകാൻ പോയി.
പിന്ന ഞമ്മക്ക് പണ്ട് മുതലെ കുളിയും നനയും ഇഷ്ടല്ല അതോണ്ടേന്ന ഞാൻ ആഴ്ചയിൽ ഒരു ദിവസമേ മര്യാദക്ക് കുളിക്കുകയും പല്ല് തേക്കുകയും ഉള്ളൂ. വായ മണക്കാതിരിക്കാൻ ചുയിങ്കവും. കുളിക്കാത്തതിനാൽ നല്ല അടിപൊളി പെർഫ്യൂമും യൂസ് ചെയ്യും. എങ്ങനുണ്ട് ഞമ്മളെ ബുദ്ധി.😎
അങ്ങനെ ഒരു മണിക്കൂറത്തെ മാറ്റൽ കഴിഞ്ഞ് നമ്മൾ പുറത്തിറങ്ങി. അപ്പോ.. ദേ അവിടെ എല്ലാരും താടിക്കും കൈ കൊടുത്തിരിക്കുന്നു.
"എന്തു പറ്റി മക്കളെ"
നിന്റെയമ്മായി പെറ്റു (സിയു)
"ന്നോട് ചുടാവാണ്ട് കാര്യം പറ."
Acp sir നു അത്യാവശ്യമായി ഒരിടം വരെ പോവാനുണ്ട് ഒരു മണിക്കൂർ കഴിഞ്ഞേ തിരിച്ചു വരൂ. (സിനു)
"എന്തോന്ന്... ഈ ചതി നമ്മളോട് വേണ്ടായിരുന്നു. എന്തായാലും നനഞ്ഞു ഇനി കുളിച്ചിട്ട് കേറാ ..."
നീ കുളിക്ക... ഹയ്യോ അമ്മേ ചിരിക്കാൻ വയ്യെ... കോമഡി പറയല്ലെ മുത്തെ.
സിയു ഞമ്മളെ കളിയാക്കിയത് കണ്ടോ . ഞാൻ ഓനേയോന്ന് പുഛിച്ച് വീടിനു പുറത്തെക്കിറങ്ങി.
ടി നീയെങ്ങോട്ടാ.. (സഫു)
"ഉപ്പാരെ അടുത്തേക്ക് അവിടെ വല്ലതും തിന്നാൻ കിട്ടോന്ന് നോക്കട്ടെ 😉"
ഒന്ന് കണ്ണിറുക്കി കാട്ടി ഞാൻ മുമ്പോട്ട് നടന്നു
ഒന്നവിടെ നിന്നേ
എന്ന് കേട്ട് ഞാൻ അവിടെ തന്നെ സ്റ്റക്കായി നിന്നു.
മെല്ല തിരിഞ്ഞ് നോക്കിയപ്പോ.. മുത്തുമ്മ കയ്യിൽ ആയുധം പിടിച്ചു നിക്കുന്നു.
ആയുധം എന്താന്ന് മനസ്സിലായോ..ഉണ്ടാവും ഇല്ലാതിരിക്കില്ല കാരണം എല്ലാരെ വീട്ടിലും ഉമ്മാരെ ആയുധം എന്താന്ന് ചോദിച്ച ചട്ടകമാണ്. അതാണ് ഇപ്പോ.. ഇവിടെയും എന്താ സംഭവംന്ന് ഞാൻ നെറ്റി ചുളിച്ചു നോക്കി.
ടി വന്ന് ഫുഡ് കഴിക്ക് രാവിലത്തെ ഭക്ഷണം ഒരു ദിവസവും മര്യാദക്ക് കഴിക്കൂല (മുത്തുമ്മ)
ഓഹോ.. അപ്പോ അതാണ് കാര്യം.
"ഇനിക്ക് വേണ്ട ഞാൻ പറമ്പിൽക്ക് പോയി നോക്കട്ടെ അവിടുന്ന് വല്ലതും കിട്ടായിരിക്കും"
ദാ..ഇന്ന് മുതൽ നിനക്ക് ഭക്ഷണം ഉണ്ടാക്കൂല ട്ടോ.. വെറുതെ ഉണ്ടാക്കി കഷ്ടപ്പെടണ്ടല്ലോ.
മുത്തുമ്മ ചൂടായി നിലത്ത് ആഞ്ഞു ചവിട്ടി അകത്ത് കേറി പോയി.
ടി.. എന്തിനാ വെറുതെ പോയി വല്ലതും കഴിക്ക് (സഫു)
"No, ഞാൻ പോവാ ഇങ്ങൾ പോരുന്നോ.."
അങ്ങനെ ഞങ്ങൾ പറമ്പിലേക്ക് നടന്നു.
മൈൻ റോഡ് ക്ലോസ് ചെയ്ത് ഒരു ഇടവഴിയിലൂടെ നടന്നാ .. ഞങ്ങളെ പാടത്തെത്തും.
ഇടവഴിയുടെ രണ്ട് സൈടിലും നല്ല വലിയ പറമ്പാണ് ഉള്ളത്. അതും ഞങ്ങളുടെതാണ്. അവിടെയാണ് നമുക്ക് തിന്നാൻ വല്ലതും കിട്ടാ ... അപ്പോ.. ഇവിടെക്കാണ് ഞമ്മൾ പോന്നതും.
അങ്ങനെ ഇടവഴിയിലുടെ നടക്കുമ്പോ... ഞമ്മളെ പേരക്ക മരത്തിനു മുന്നിൽ ഞാൻ സ്റ്റക്കായി നിന്നു.
എന്താടി (സിയു)
"ദാ... അത് നോക്ക് ആ പേരക്ക ന്നേ നോക്കി പല്ലിളിക്കുന്നത് ഞാൻ ഇപ്പോ വരാം അതിന്റെ ഇളി ഞാൻ നിർത്തി കൊടുക്കാം"
ദാ.. മര്യാക്ക് അവിടെ നിന്നോ... പേരക്ക ഞാൻ പറച്ചു തരാം. (സഫു)
"ന്നാ..ok"
അങ്ങനെ സഫു പേരക്ക പറിച്ച് ഞങ്ങൾക്ക് തന്നു. നമ്മൾ അത് അതി ഗംഭീരത്തോടെ വേഗം കഴിച്ചു അടുത്തതിനു വേണ്ടി കൈ നീട്ടി.
അങ്ങനെ ഒരഞ്ചാറണ്ണം തിന്നു. പിന്ന ഫ്രാഷൻ ഫ്രൂട്ട് പറിച്ച് ഒരു മൂലയിൽ വെച്ച് പോവുമ്പോ... വീട്ടിൽ കൊണ്ടാവലോ...
അങ്ങനെ ബാബിയോട് കത്തിയടിച്ചു ഞാൻ നടന്നു.
ബോയ്സിനു ഉപ്പുപ്പ പണി കൊടുത്തു. എന്താന്നല്ലെ ഇളഞ്ഞി വെട്ടി ഞങ്ങക്ക് തരാനും ഓരോട് കുടിച്ചോളാനും.
അങ്ങനെ അതും കുടിച്ചു. ഇപ്പോ.. വയർ ഫുള്ളായി. ഇനി ഒന്നും കഴിക്കാൻ വേണ്ട.
പിന്ന ഉപ്പുപ്പ ഇളഞ്ഞി ഉപ്പാര്ക്ക് കൊണ്ടു കൊടുക്കാൻ പറഞ്ഞു. അപ്പോ എല്ലാരും കൂടി പാടത്തേക്ക് നടന്നു.
പാടത്തിന്റെ അങ്ങേ അറ്റത്തും ഇങ്ങേ അറ്റത്തും വലിയ തോട് ഉണ്ട്.
പിന്ന ഒരാൾക്ക് നടക്കാൻ പാകത്തിൽ ഒരതിര്. മണ്ണ് കൊത്തിയിട്ടിട്ടുള്ളതാണ് അതിര്. അതിന്റെ രണ്ട് സൈഡിലായി നെല്ല് കൃഷി ചെയ്ത്ക്ക് . അവിടെയാണ് ഉപ്പാര് ഉള്ളത്.
ഒരാൾക്ക് നടക്കാനുള്ള വഴിയായതിനാൽ ഏറ്റവും മുമ്പിൽ ഞാനും എന്റെ പിറകിൽ ബാബിയും ബാബിടെ പിറകിൽ അജുവും അജുന്റെ പിറകിൽ സിയുവും സിയുന്റെ പിറകിൽ സിനുവും സിനുന്റെ പിറകിൽ സഫുവും അങ്ങനെ വരി വരിയായ് ഞങ്ങൾ ഉപ്പാരെ അടുത്തെത്തി.
"ലോ..എന്താണ് പണി "
ഡിസ്കോ ഡാൻസ് കളിക്കാ.. എന്തയ് (മുത്തുപ്പ)
"അയ്യോ ഇതിനു ഡിസ്കോ ഡാൻസ് എന്നാലെ പറയാ.. ഞാൻ വിചാരിച്ചു വല്ല കോഴിപണിയും ആണെന്ന് "
നിക്കടി അവിടെ (മുത്തുപ്പ)
യ്യോ.. ഞാൻ പോയെന്നു പറഞ്ഞു തിരിഞ്ഞതും.
പ്ധും
എക്കോ പോലെ നാലഞ്ച് വട്ടം ഞാൻ കേട്ട്. ഞാൻ ചുറ്റും ഒന്ന് നോക്കിയപ്പോ.. യാ.. റബ്ബി ന്നേ ഇപ്പം ഇവര് കൊല്ലും.
സംഭവന്താന്ന് വെച്ചാ ഞാൻ തിരിഞ്ഞപ്പോ.. ഞാൻ വീഴാൻ പോയി ഞാൻ ബാബിനെ പിടിച്ചു ബാബി അജുനെ അജു സിയുനെ സിയു സിനുനെ സിനു സഫുനേ സഫുൻ പിന്നേ ആരുമില്ല പിടിക്കാൻ. എല്ലാരും കൂടി ചക്ക വെട്ടിയിട്ട പോലെ ചളിയിൽ മൂടും കുത്തി വീണു.
ടി.... നീയെന്നേ ചളിയിൽ തള്ളിയിട്ടല്ലെ കാണിച്ചു തരാടി ഞാൻ.(അജു)
"അയ്യേ അത് മോശല്ലെ🤭
പിന്ന ചളിയിൽ ഞാൻ തളിയിട്ടു അത് മനസ്സിലായില്ലെ ഇന്നാ.. പിടിച്ചോ.." ന്നു പറഞ്ഞ് ചളി കയ്യിൽ എടുത്ത് ഉരുളയാക്കി അജുനെ എറിഞ്ഞു. അത് കൃത്യം ഓൻ കൊണ്ടതോണ്ട് ഉറഞ്ഞു തുള്ളി ഞമ്മളെ അടുത്ത് വന്ന് തല്ലാൻ കൈ പൊക്കിയതും ന്നേ ആരോ..ബാക്കിന്ന് ഉന്തി. ഞാൻ നേര അജുനേം കൊണ്ട് ചളിൽ ലാന്റായി.
ഇന്ന് ഒരു വട്ടം ഇങ്ങനെ വീണതിന്റത് തന്നെ മനസ്സിന്ന് പോയില്ല അപ്പോള അടുത്തത്.
ഓൻ ന്നേയും കൊണ്ട് മറിഞ്ഞ് കിടന്നു. എന്നിട്ട് എന്റെ ചെവിയിൽ വന്ന്
എന്നോട് കളിച്ചാ ഇങ്ങനിരിക്കും കേട്ടോടി
എന്നും പറഞ്ഞ് ഓൻ എഴുന്നേൽക്കാൻ നോക്കിയപ്പോള ഞമ്മക്ക് കാര്യം മനസിലായത് ഇപ്പോ ഞാൻ ചളിൽ വീണില്ലേ അതാ.. നേരത്തെ ചളി കുറച്ച് മാത്രേ ഡ്രസ്സിൽ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ.. അത് കുറച്ചുടെ കൂടി.
അപ്പോ ഞാൻ ഓനെ പിടിച്ച് ചളിൽ മുക്കി. ഓൻ ന്നേയും ഞങ്ങൾ രണ്ടും പൊരിഞ്ഞ തല്ലായി ഞാൻ ഓന്റെ മേൽ കേറി ഇരുന്ന് ചളി ഫേഷ്യൽ ചെയ്തു കൊടുത്തു. പിന്നേ എഴുന്നേറ്റ് ഒരോട്ടായിരുന്നു . കുറച്ച് കഴിഞ്ഞ് ഓട്ടം നിർത്തി തിരിഞ്ഞ് നോക്കുമ്പോ.. അവിടെ ഏറ് മത്സരം നടക്കാ.. പിന്നേ ഞമ്മളും അതിലേക്ക് അങ്ങ് കൂടി. എല്ലാരും അങട്ടും ഇങ്ങട്ടും ചളി എറിഞ്ഞു കളിച്ചു.
പെട്ടന്നാണ്
*STOP IT*
എന്നോരു അലർച്ച കേട്ടത്. അത് പറഞ്ഞ ആളെ കണ്ടതും ഞാൻ ഒരവിഞ്ഞ ഇളി അങ്ങട്ട് പാസ്സാക്കി.
ബാക്കി ഉള്ളോര് തലയും താഴ്ത്തി നിക്കാ... പാവങ്ങൾ .
ഉപ്പാര് ആണേൽ ചിരി കടിച്ച് പിടിച്ച് നിക്കാ..
മിക്കവാറും ഞങ്ങടെ മുഖത്ത് ഒരു കൈപ്പത്തി ചിഹ്നം ഉണ്ടാവും.
💕💕💕
(തുടരും)